ചില സുപ്രധാന ദേവദിനങ്ങള്‍

വിഷ്ണു - ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.

ഗണപതി - ചിങ്ങത്തിലെ വിനായകച്ചതുര്‍ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.

ശിവന്‍ - കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.

ശാസ്താവ് - മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല്‍ ധനു പതിനൊന്നുവരെയുള്ള നാല്‍പത്തിയൊന്നു ദിനങ്ങള്‍, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.

ദുര്‍ഗാഭഗവതി - പ്രത്യേകാല്‍ വൃശ്ചികത്തിലെ കാര്‍ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്‍ത്തികനാളുകളും.

സരസ്വതി - കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള്‍ പ്രത്യേകം.

ഭദ്രകാളി - മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല്‍ മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.

സുബ്രഹ്മണ്യന്‍  - കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില്‍ തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.

ശ്രീരാമന്‍ - മേടമാസത്തില്‍ ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.