വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത

     ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു.

    ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം അവന്റെ വലതുവശത്തിനും സ്ത്രീയെ സംബന്ധിച്ച് അവളുടെ ഇടതുവശത്തിനുമാണ്. സ്ത്രീയാണെങ്കില്‍ അവളുടെ പാദചലനത്തില്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യപാദം ഇടത്തേതും പുരുഷനാണെങ്കില്‍ വലത്തേതുമാകണമെന്ന് നിഷ്കര്‍ഷിക്കുന്നു. 

    പഞ്ചഭൂതങ്ങളില്‍ അഗ്നിതത്ത്വത്തില്‍ കര്‍മ്മേന്ദ്രിയങ്ങളാണ് കാലുകള്‍. ശരീരത്തെ ചലിപ്പിക്കുക എന്നതാണല്ലോ കാലുകളുടെ ധര്‍മ്മം. ഒരു പ്രവര്‍ത്തനത്തെ സഹായിക്കുന്ന ശക്തി ക്രിയാശക്തിയാണ്. പഞ്ചഭൂതങ്ങളില്‍ ക്രിയാശക്തിയെ സൂചിപ്പിക്കുന്നത് അഗ്നിയാണ്. അതുകൊണ്ടാണ് കാലുകള്‍ അഗ്നിതത്ത്വത്തിന്റെ കര്‍മ്മേന്ദ്രിയങ്ങളാണ് എന്ന് പറയുന്നത്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍).

    അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവു സ്വാധീനം ചെലുത്തുന്നവയാണ് നാഡികള്‍. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതിചെയ്യുന്ന രണ്ടു നാഡികളാണ് പിംഗള നാഡിയും ഇഡാ നാഡിയും. പിംഗളനാഡിയെ സൂര്യനും ഇഡാനാഡിയെ ചന്ദ്രനും സ്വാധീനിക്കുന്നു. ഇതില്‍ സൂര്യന്‍ രജോഗുണമുള്ളതും ക്രിയാത്മകവുമാണ്. സൂര്യസ്വാധീനം ഏറെയുള്ള പിംഗള നാഡിക്ക് ഏറ്റവും പ്രാധാന്യമുള്ളത് പുരുഷനിലാണ്. അതുകൊണ്ട് അവന്‍ ക്രിയാശീലമുള്ളവനും പ്രവര്‍ത്തന നിരതനുമായിരിക്കും. 

    സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാനാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ഇച്ഛാശക്തിയുടെ പ്രതീകവും ശീതളവുമാണ്. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുള്ളവരായി കാണുന്നു. ഇപ്രകാരം പുരുഷന്റെ വലതുകാല്‍, വിജയത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതും സ്ത്രീയുടെ ഇടതുകാല്‍, ഇച്ഛാ പൂര്‍ത്തീകരണത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതുമാകുന്നു.

    വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളില്‍ മേല്‍പ്പറഞ്ഞ നാഡീ പ്രവര്‍ത്തനമനുസരിച്ച് പുരുഷന്‍ ഇടതുപാദം പടിക്കെട്ടിലൂന്നി വലതുകാലാണ് ആദ്യം അകത്തേയ്ക്ക് പ്രവേശിപ്പിക്കേണ്ടത്. സ്തീയെ സംബന്ധിച്ചിടത്തോളം അവളുടെ ഇടതുകാലാണ് ദേവീശക്തിയെ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് സ്ത്രീകള്‍ വലതുകാല്‍ പടിക്കെട്ടിലൂന്നി ഇടതുകാല്‍ ആദ്യം പ്രവേശിപ്പിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോള്‍, ഗൃഹത്തില്‍ പുരുഷനിലൂടെ ക്രിയാത്മകതയും സ്ത്രീയിലൂടെ ഇച്ഛാശക്തിയും പ്രവേശിക്കുന്നു. തന്മൂലം കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.