നവഗ്രഹങ്ങള്‍

  സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

സൂര്യന്‍ (രവി)
സൂര്യന്റെ സ്ഥാനം സ്ഥിരമാണ്. ഒരു മാസക്കാലം സൂര്യന്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. സൂര്യന്റെ ചിങ്ങം രാശിയില്‍ നില്‍ക്കുമ്പോള്‍ ചിങ്ങമാസമെന്നും കന്നിരാശിയില്‍ നില്‍ക്കുമ്പോള്‍ കന്നിമാസമെന്നും പറയുന്നു. ചിങ്ങം രാശി സൂര്യന്റെ സ്വക്ഷേത്രമാണ്. മേടം രാശി ഉച്ചരാശി. തുലാം സൂര്യന്റെ നീചരാശിയാണ്.

ചന്ദ്രന്‍ 
  354 ദിവസംകൊണ്ട് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രനാണ് ഭൂമിക്കടുത്തുള്ള ഗ്രഹം. ഒരു രാശിയില്‍ 2 1/4 (രണ്ടേകാല്‍ ദിവസം) ദിവസം നില്‍ക്കുന്ന ചന്ദ്രന്‍ ഓരോ രാശിയിലും നില്‍ക്കുമ്പോള്‍ അതിനെ ജന്മക്കൂറ് എന്ന് പറയുന്നു. അതായത് ചന്ദ്രന്‍ കന്നിരാശിയില്‍ നില്‍ക്കുമ്പോള്‍ കന്നിക്കൂറ്, തുലാം രാശിയി നില്‍ക്കുമ്പോള്‍ തുലാക്കൂറ്  എന്നിങ്ങനെ. 12 രാശികള്‍ ഉള്ളതില്‍ കര്‍ക്കടകം ചന്ദ്രന്റെ സ്വക്ഷേത്രമാണ്. ഇടവം രാശിയാണ് ചന്ദ്രന്റെ ഉച്ചരാശി. വൃശ്ചികം നീചരാശിയാണ്.

ചൊവ്വ (കുജന്‍)
   ഒരു പ്രാവിശ്യം സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിന് ചൊവ്വ 587 ദിവസം എടുക്കുന്നുണ്ടെങ്കിലും 548 ദിവസം അല്ലെങ്കില്‍ ഒന്നര വര്‍ഷമെന്നാണ് കണക്കാക്കുന്നത്. ഒന്നരമാസമാണ് ചൊവ്വ ശരാശരി ഒരു രാശിയില്‍ നില്‍ക്കുന്നത്. മേടം, വൃശ്ചികം രാശികള്‍ ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. മകരം ഉച്ചരാശി. നീചരാശി കര്‍ക്കടകം.

ബുധന്‍ 
   88 ദിവസം കൊണ്ടാണ് ബുധന്‍ സൂര്യനെ ഒരു പ്രാവിശ്യം പ്രദക്ഷിണം ചെയ്യുന്നത്. ബുധന്‍ ഒരു മാസമാണ് ഒരു രാശിയില്‍ നില്‍ക്കുന്നത്. മിഥുനം, കന്നി എന്നിവയാണ് ബുധന്റെ സ്വക്ഷേത്രങ്ങള്‍. കന്നി ഉച്ചരാശി. മീനം നീചരാശിയും.

വ്യാഴം (ഗുരു)
    ശനി കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന ഗ്രഹം വ്യാഴമാണ്. ഏറ്റവും വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം. 11 വര്‍ഷവും 10 മാസവും 12  ദിവസവും സമയമെടുത്താണ് വ്യാഴം ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്. ജ്യോതിഷത്തില്‍ ഇത് 12 വര്‍ഷം എന്ന് സാമാന്യമായി കണക്കാക്കുന്നു. വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷമാണ്‌ നില്‍ക്കുന്നത്. വ്യാഴത്തിന്റെ സ്വക്ഷേത്രങ്ങള്‍ ധനു, മീനം. കര്‍ക്കടകം ഉച്ചരാശി. മകരം നീചരാശി.

ശുക്രന്‍ (ഭൃഗു)
   സൂര്യനെ ഒരു പ്രാവിശ്യം പ്രദക്ഷിണം ചെയ്യാന്‍ ശുക്രന് 225 ദിവസം വേണം. ഒരു മാസക്കാലം ശുക്രന്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. 12 രാശികള്‍ ഉള്ളതില്‍ ഇടവം, തുലാം എന്നിവ ശുക്രന്റെ സ്വക്ഷേത്രങ്ങള്‍. മീനം രാശി ഉച്ചരാശി. കന്നി നീചരാശി.

ശനി (മന്ദന്‍)
   ഭൂമിയില്‍ നിന്ന് ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന ഗ്രഹം ശനിയാണ്. സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ 29 വര്‍ഷവും 5 1/2 (അഞ്ചര മാസം) മാസവും എടുക്കുന്നു. ജ്യോതിഷത്തില്‍ അത് 30 വര്‍ഷമെന്നു കണക്കാക്കുന്നു. രണ്ടര വര്‍ഷക്കാലമാണ്  ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്) ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ടാണ് ശനിയെ മന്ദന്‍ എന്ന് വിളിക്കുന്നത്.

രാഹു - കേതു 
  ശനി മണ്ഡലത്തിനും വ്യാഴ മണ്ഡലത്തിനും ഇടയിലായി രാഹു - കേതുക്കളുടെ സ്ഥാനം. സഞ്ചാരസമയവും ഗ്രഹപവും രാഹു - കേതുകള്‍ക്ക് ഒന്നാണ്. 18 വര്‍ഷം കൊണ്ടാണ് രാഹു കേതുക്കള്‍ സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്. ഒന്നര വര്‍ഷക്കാലം രാഹു - കേതുക്കള്‍ ഒരു രാശിയില്‍ നില്‍ക്കുന്നു. ഇവ എപ്പോഴും ഏഴു രാശി വ്യത്യാസപ്പെട്ടേ നില്‍ക്കുകയുള്ളൂ. രാഹു ഇടവത്തിലാണെങ്കില്‍ കേതു വൃശ്ചികത്തില്‍ എന്നതുപോലെ ഇവയുടെ സഞ്ചാരം പിറകോട്ടാണ്.

ഗുളികന്‍ (മാന്ദി)
     രാത്രിയും പകലുമായി രണ്ടു പ്രാവിശ്യം ഭൂമിക്കുനേരെ രാശിചക്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഗുളികന്‍ ചന്ദ്രനെപ്പോലെ ഭൂമിയോടൊപ്പമാണ് സഞ്ചരിക്കുന്നത്.
ഗ്രഹങ്ങളുടെ സ്വക്ഷേത്രങ്ങള്‍ 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.