ഇഷ്ടഫലദനായ ശനിയുടെ ദാശാകാലത്ത് ഭാരദ്വഹന വാഹനലാഭം, കുലട, വൃദ്ധ എന്നീ സ്ത്രീകളുടെ പ്രാപ്തി, നവധാന്യാദി ലാഭം, സംഘം, ഗ്രാമം, നഗരം ഇവയുടെ ആധിപത്യം, അവ നിമിത്തം ബഹുമതി, ലോഹവസ്തുക്കളുടെ ലാഭം, സ്വപക്ഷത്തില് സ്ഥിരമായ സ്ഥാനലബ്ധി എന്നിവ ഫലം.
അനിഷ്ടസ്ഥനായ ശനിയുടെ ദാശാകാലത്ത് വാഹനനാശം, സംഭ്രമം, സ്ഥാനചലനം, ബന്ധുനാശം, ഭാര്യാവിരഹം, വിവാഹാദികളില് പരാജയം, ചൂതുകളി, മദ്യപാനം, അപവാദം, പോലീസ് കേസ്, കോടതി വ്യവഹാരം ഇവകൊണ്ട് ദുരിതം, പുണ്യകര്മ്മനാശം, വായുക്ഷോഭം, ബന്ധനം, അംഗഭംഗം, പുത്ര ഭ്രുത്യസുഹൃത്ത് വിരോധം ഇവ ഫലം.