കേതുഭാവഫലം


   ലഗ്നത്തില്‍ കേതു നിന്നാല്‍, സൗഭാഗ്യസുഖം, ബുദ്ധി ഇവകളുള്ളവനായും എരിവുരസത്തില്‍ പ്രിയമുള്ളവനായും ധനം കുറഞ്ഞവനായും കലഹപ്രിയനായും ഏഷണ ദുഃസ്വഭാവം ദൈന്യത ദുഃഖം അന്യദേശവാസം ഇതുക്കളോടുകൂടിയവനായും ഭവിക്കും. മകരമോ കുംഭമോ ലഗ്നമാകുകയും അവിടെ കേതു നില്‍ക്കുകയും ചെയ്‌താല്‍ സ്ഥിരമായ ധനവും പുത്രന്മാരും സുഖവും ഉണ്ടായിരിക്കും.

   രണ്ടില്‍ കേതു നിന്നാല്‍, വിശേഷകാര്യങ്ങളെ അറിയുന്നവനായും വളരെ സംസാരിക്കുന്നവനായും ബലവും ബുദ്ധിയും ഉള്ളവനായും സൗഖ്യനിരതനായും അന്യന്റെ ഭക്ഷണം കാംക്ഷിക്കുന്നവനായും വിദ്യയും വിഭവങ്ങളും ഇല്ലാത്തവനായും കുത്സിതമായ ദൃഷ്ടിയോടുകൂടിയവനായും ഭവിക്കും.

   മൂന്നില്‍ കേതു നിന്നാല്‍, ഉദാരനായും ശൂരനായും സമ്പത്തുള്ളവനായും സഹോദരന്മാരോട് വേര്‍പ്പെടുന്നവനായും ദുര്‍ജ്ജനങ്ങളെ സ്നേഹിക്കുന്നവനായും പ്രതിഭാശാലിയും പ്രസിദ്ധിയും ബലവും പല ഗുണങ്ങളും ഉള്ളവനായും ഭവിക്കും.

   നാലില്‍ കേതു നിന്നാല്‍, ജനങ്ങളില്‍ സന്തോഷമുള്ളവനായും അന്യന്മാരെ അപവാദം പറയുന്നവനായും ബലവാനായും കലഹപ്രിയനായും ജന്മദേശത്തിനും വാഹനത്തിനും കൃഷിഭൂമികള്‍ക്കും  മറ്റു സ്വത്തുക്കള്‍ക്കും കുടുംബോപകരണങ്ങള്‍ക്കും നാശം ചെയ്യുന്നവനും പാപകര്‍മ്മങ്ങളില്‍ താല്പര്യമുള്ളവനായും അന്യദേശവാസിയായും ഭവിക്കും.

   അഞ്ചില്‍ കേതു നിന്നാല്‍, ശഠത്വവും പാപതയും ക്രൂരത്വവും ഉള്ളവനായും പുത്രസുഖവും കുറഞ്ഞവനായും കൃത്രിമിയായും ഉദരരോഗിയായും അപസ്മാരരോഗാദികളാല്‍ പീഡിതനായും ധൂര്‍ത്തനായും വെള്ളത്തില്‍ ഭയവും ദുഃഖവും പാപവും അശുചിത്വവും ഉള്ളവനായും ഭവിക്കും 

   ആറില്‍ കേതു നിന്നാല്‍, കുലശ്രേഷ്ഠനായും വളരെ സമ്പത്തും വിദ്യയും അനേക ഗുണങ്ങളും യശസ്സും ഉള്ളവനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും ഗര്‍വ്വിഷ്ഠനായും സ്ഥിരബുദ്ധിയും ഔദാര്യവും എല്ലാ വിഷയത്തിലും ജ്ഞാനവും ഉള്ളവനായും ഭവിക്കും.

  ഏഴില്‍ കേതു നിന്നാല്‍, ഭാര്യദുഃഖമുള്ളവനായും കുത്സിതകളായ സ്ത്രീകളില്‍ ആഗ്രഹമുള്ളവനായും തന്നിമിത്തം രോഗങ്ങളെ ഉണ്ടാക്കുന്നവനായും ഐശ്വര്യമില്ലാത്തവനായും ദുഃഖവും ദുര്‍ബുദ്ധിയും ഉള്ളവനായും അന്ത്രരോഗിയായും ദീനനായും സഞ്ചാരിയായും അനര്‍ത്ഥങ്ങളെ ഉണ്ടാക്കുന്നവനായും ഭവിക്കും.

  എട്ടില്‍ കേതു നിന്നാല്‍, ധാരണയും ബുദ്ധിശക്തിയും ഭൃത്യന്മാരും നേത്രരോഗങ്ങളും ഉള്ളവനായും ആയുധങ്ങളാല്‍ പീഡിതനായും അല്‍പായുസ്സായും പരദ്രവ്യത്തിലും പരസ്ത്രീകളിലും താല്‍പര്യമുള്ളവനായും ഉല്‍കൃഷ്ടതയും ഔദാര്യവും പിശുക്കും അനിഷ്ടാനുഭവങ്ങളും ഉള്ളവനായും ഭവിക്കും.

  ഒന്‍പതില്‍ കേതു നിന്നാല്‍, പാപനായും ദരിദ്രനായും പിതൃസുഖവും ധര്‍മ്മവും ആചാരവും ഇല്ലാത്തവനായും കാമിയായും കഫപ്രകൃതിയായും ശൌര്യവും അഭിമാനവും ഉള്ളവനായും സജ്ജനങ്ങളെ കുറ്റം പറയുന്നവനായും ആഭിചാരകര്‍മ്മങ്ങള്‍ ചെയ്യുന്നവനായും നിന്ദ്യനായും ഭവിക്കും.

  പത്തില്‍ കേതു നിന്നാല്‍, ജനങ്ങളെ സ്നേഹിക്കുന്നവനായും ധനവാനായും ദര്‍ശനീയനായും കര്‍മ്മങ്ങളില്‍ സാഹസിയായും ശില്പശാസ്ത്രജ്ഞനായും ബലവാനായും നിന്ദ്യാചാരവും അശുദ്ധിയും മാലിന്യവും ആത്മബോധവും കാര്യനിര്‍വഹണശക്തിയും പ്രഭുത്വവും പ്രസിദ്ധിയും ശൌര്യവും സഞ്ചാരശീലവും ഉള്ളവനായും ഭവിക്കും.

  പതിനൊന്നില്‍ കേതു നിന്നാല്‍, പ്രതാപവും സമ്പത്തും ഗൃഹോപകരങ്ങണങ്ങളും ഉള്ളവനായും സല്‍ക്കര്‍മ്മിയായും വളരെ സുഖവും കീര്‍ത്തിയും ഉള്ളവനായും ജനസമ്മതനായും ഏറ്റവും ഗുണവാനായും ഉല്‍കൃഷ്ടനായും ദാനശീലനായും ഭവിക്കും.

  പന്ത്രണ്ടില്‍ കേതു നിന്നാല്‍, ഏറ്റവും ചാപല്യവും പതിത്വവും സഞ്ചാരവും നേത്രരോഗവും ഉള്ളവനായും പൂര്‍വ്വദ്രവ്യങ്ങള്‍ക്ക് നാശത്തെ ചെയ്യുന്നവനായും പാപകര്‍മ്മങ്ങളെ മറച്ചുവെക്കുന്നവനായും ദുഃഖിയായും ദുഃസ്വഭാവിയായും ഭവിക്കും.

ഗുളികസ്ഥിതിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.