അന്യന്റെ കുളത്തില്‍ കുളിക്കാമോ?

     അന്യന്റെ കുളത്തില്‍ കുളിച്ചാല്‍ കുളത്തിന്റെ ഉടമയുടെ പാപത്തിന്റെ കാല്‍ഭാഗം കുളിച്ചവനെ ബാധിക്കുമെന്നൊരു വിശ്വാസമുണ്ട്‌.

      അന്യരുടെ കുളത്തില്‍ കുളിക്കുകയോ, വാഹനം, കിടക്ക, ഇരിപ്പിടം, കിണറ്, ഉദ്യാനം എന്നിവ ഉപയോഗിക്കുകയോ ചെയ്‌താല്‍ ഉപയോഗിക്കുന്നവന് അതിന്റെയൊക്കെ ഉടമസ്ഥരുടെ പാപാംശം സിദ്ധിക്കുമെന്ന് മനുസ്മൃതിയും പറയുന്നു.

    പാവപ്പെട്ടവരെയും താഴ്ന്ന ജാതിക്കാരെയും സമ്പന്നരുടെ സമൃദ്ധികളില്‍ നിന്നും ഒഴിവാക്കി നിറുത്തുവാനും സമ്പന്നര്‍ക്ക് മറ്റുള്ളവരെകൊണ്ട് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് ഇത്തരം വിലക്കുകള്‍ പ്രചരിപ്പിച്ചിരുന്നതെനാണ് ആദ്യകാലങ്ങളില്‍ വിശ്വസിച്ചുവന്നിരുന്നത്.

    സമ്പന്നരുടെ ശ്രേണിയില്‍പ്പെട്ടവര്‍, തങ്ങള്‍ അറിയാതെ രാത്രിയിലോ മറ്റോ തങ്ങളുടെ കുളത്തില്‍ പുറത്തുള്ള ആരെങ്കിലും വന്ന് കുളിക്കാതിരിക്കാനാണ് അന്യന്റെ കുളത്തില്‍ കുളിച്ചാല്‍ ഉടമയുടെ പാപത്തിന്റെ കാല്‍ഭാഗം കുളിച്ചവനെ ബാധിക്കുമെന്ന അന്ധവിശ്വാസം ഇളക്കിവിട്ടിരുന്നതെന്നും കരുതിയിരുന്നു.

    ആധുനികലോകത്ത് പുതിയ പേരുകളില്‍ അവതരിക്കുന്ന പല രോഗങ്ങളും നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്നതാണെന്നാണ് അയ്യുര്‍വേദാചാര്യന്മാര്‍ രേഖകള്‍ ഉദ്ധരിച്ച് പറയുന്നുണ്ട്. ഇതിലാകട്ടെ ജലത്തിലൂടെ പകരുന്ന രോഗങ്ങളും നിരവധിയാണ്.

   അന്യന്റെ കുളത്തില്‍ കുളിച്ചാല്‍ ഉടമയുടെ പാപത്തിന്റെ കാല്‍ഭാഗമെന്നതിന് രോഗത്തിന്റെ കാല്‍ഭാഗമെന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഉടമ സ്വന്തം കുളത്തില്‍ തന്നെ കുളിച്ചിരുന്ന പണ്ടുകാലത്ത്, അയാളെ ബാധിച്ചിരുന്ന പകര്‍ച്ചവ്യാധികള്‍ ആ കുളത്തില്‍ കുളിക്കുന്നവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാരം.

   അതുകൊണ്ടാണ് അന്യന്റെ കുളത്തില്‍ കുളിക്കരുതെന്ന് പഴമക്കാര്‍ പുത്തന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്. 

തലമുങ്ങിക്കുളിച്ചശേഷം ശരീരത്തില്‍ എണ്ണ പുരട്ടരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

    പ്രാചീന ഭാരതത്തിന്റെ ആചാരങ്ങളെയും നിയമങ്ങളെയും പറ്റി പ്രതിപാദിക്കുന്ന മനുസ്മൃതിയില്‍ തലമുങ്ങിക്കുളിച്ച ശേഷം ശരീരഭാഗങ്ങളില്‍ എണ്ണ പുരട്ടരുതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

    ശരീരം മുഴുവന്‍ എണ്ണ പുരട്ടി അമര്‍ത്തി തടവുമ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും 'മസാജിങ്' ആണ് നടക്കുന്നത്. ഇത് രക്തയോട്ടത്തെ ത്വരിതപ്പെടുത്തും. ഏതു ശരീരഭാഗവും രോഗഗ്രസ്തമാവുന്നത് അവിടേക്കുള്ള രക്തസഞ്ചാരം കുറയുന്നതുകൊണ്ടാണ് എന്ന് പൂര്‍വ്വികര്‍ വളരെ മുമ്പ് മുതലേ തന്നെ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, എണ്ണ ശരീരത്തില്‍ പുരട്ടിയത്തിനു ശേഷം വിയര്‍ക്കുന്നത് ശരീര പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കണ്ടുപിടിക്കപ്പെട്ടിരുന്നു.

  തൊലിപ്പുറത്തുള്ള വിയര്‍പ്പുസുഷിരങ്ങള്‍ എണ്ണ പുരട്ടുന്നതിലൂടെ അടഞ്ഞുപോകുന്നതുകൊണ്ട് ശരീരമാലിന്യങ്ങള്‍ വേണ്ടവിധത്തില്‍ പുറന്തള്ളപ്പെടാതെ പോകുമെന്നതാണ് ഇതിലെ സാമാന്യതത്വം.

  തലമുങ്ങിക്കുളിച്ചശേഷം എണ്ണ പുരട്ടിയാല്‍ മണ്ണും പൊടിയും ശരീരത്തില്‍ വീണ്ടും അടിയുമെന്ന് മാത്രമല്ല ശരീരമാലിന്യങ്ങള്‍ വിയര്‍പ്പിലൂടെ പുറത്തുപോകാതെ കിഡ്നിയുടെ ജോലിഭാരം ഉയരുകയും ചെയ്യും.

   തലയില്‍ തേയ്ക്കുന്ന എല്ലാ എണ്ണകളും ശരീരത്തില്‍ പുരട്ടാമെങ്കിലും ശരീരത്തില്‍ പുരട്ടുന്ന എല്ലാ എണ്ണകളും തലയില്‍ തേയ്ക്കാന്‍ പാടില്ലെന്നതും ശ്രദ്ധേയമാണ്. മുടി കൊഴിച്ചില്‍, അകാലനര എന്നിവ ഒഴിവാക്കാനാണ് ശരീരത്തില്‍ പുരട്ടുന്ന എല്ലാ എണ്ണകളും തലയില്‍ തേയ്ക്കാന്‍ ഉപയോഗിക്കാത്തത്. 

സിതദൃക് / ശുക്ര ദൃഷ്ടി :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


സിതദൃക് / ശുക്ര ദൃഷ്ടി :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

    ശുക്രദൃഷ്ടി എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജിക്കണം; അതായത് ശുഭകര്‍മ്മാനുഷ്ഠാനത്തിനുള്ള മുഹൂര്‍ത്തലഗ്നത്തിന്റെ ഏഴില്‍ ശുക്രന്‍ നില്‍ക്കരുതെന്നര്‍ത്ഥം. അതിനാല്‍

രാഹു മന്ദ ഭാനുഃ ലഗ്നെ സപ്തമഭ്യേƒശുഭാഃ
ശുക്രോമദേഃ രിഫഃ ഷഷ്ട രന്ധ്രേഷു ഹിമഗു സ്തഥാ.
വിശേഷതൊ വര്‍ജനീയ സര്‍വ്വേഷു ശുഭകര്‍മ്മസു.

എന്ന ശാസ്ത്രവിധി പ്രത്യേകം ആദരിക്കപ്പെടേണ്ടതുണ്ട്.

ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ഒരു രാശിയുടെ 16 ല്‍ ഒരു ഭാഗത്തിനാണ് ഷോഡശാംശകം എന്ന് പറയുന്നത്. ഒരു ഷോഡശാംശകം 1 തിയ്യതി 52 കല 30 വികലയാണ്. ഓജരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് നില്‍ക്കുന്ന രാശിയില്‍ നിന്നും ഷോഡശാംശകം കണക്കാക്കണം. ആ രാശിയില്‍ തുടങ്ങി പന്ത്രണ്ടാമത്തെ രാശിവരെ കണക്കാക്കി പതുമൂന്നു മുതല്‍ക്കു ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍, സൂര്യന്‍ എന്നിങ്ങനെ അധിപന്മാരെ കണക്കാക്കണം. മറ്റൊരു പക്ഷത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശി മുതല്‍ക്കുതന്നെ വീണ്ടും നാല് രാശിവരെ കണക്കാക്കണമെന്നും പറയുന്നുണ്ട്.

ഉദാഹരണം :-

   4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക, വ്യാഴസ്ഫുടത്തില്‍ 15 തിയ്യതിയും 23 കലയുമുള്ളതുകൊണ്ട് അതില്‍ നിന്ന് ഒന്നേമുക്കാലരയ്ക്കാല്‍ 8 തവണപോകും. അതിനാല്‍ വ്യാഴം 8 ഉം കഴിഞ്ഞ് ഒന്‍പതാമത്തെ ഷോഡശാംശകത്തില്‍ നില്‍ക്കുന്നു. ചിങ്ങം ഓജാരാശിയായതുകൊണ്ട്‌ അതിന്റെ ഒന്‍പതാമത്തെ രാശിയായ മേടത്തിലാണ് വ്യാഴത്തിന്റെ ഷോഡശാംശകം വരിക.

   ഗ്രഹം നില്‍ക്കുന്നത് യുഗ്മരാശിയാണെങ്കില്‍ ഷോഡശാംശകം കണക്കാക്കേണ്ടത് വ്യുത്ക്രമമായി സൂര്യന്‍, ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നും; പിന്നെ നില്‍ക്കുന്ന രാശിയുടെ പന്ത്രണ്ടാമത്തെ രാശി തുടങ്ങി 12-11-10-9 എന്നീ ക്രമത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശിവരെയും കണക്കാക്കണം. രണ്ടാമത്തെ പക്ഷത്തില്‍ പന്ത്രണ്ടാമത്തെ രാശിമുതല്‍ ഗ്രഹം നില്‍ക്കുന്ന രാശിവരെയും, വീണ്ടും പന്ത്രണ്ടാമത്തെ രാശിമുതല്‍ 12-11-10-9 എന്നീ രാശികളെയും കണക്കാക്കണം.

ഉദാഹരണം :-

  11-29-30 കുജസ്ഫുടം എന്ന് വിചാരിക്കുക. കുജസ്ഫുടം യുഗ്മരാശിയായ മീനത്തില്‍ 29 തിയ്യതിക്കും 30 കലയിലും നില്‍ക്കുന്നു. ഒന്നേമുക്കാലരയ്ക്കാല്‍ വീതം 15 തവണ പോകുന്നതുകൊണ്ട്‌ 15 ഉം കഴിഞ്ഞ് പതിനാറാമത്തെ ഷോഡശാംശകത്തിലാണ് കുജന്‍ നില്‍ക്കുന്നത്. സൂര്യന്‍, ശിവന്‍, വിഷ്ണു, ബ്രാഹമാവ്‌ എന്നും 4 ഉം കഴിഞ്ഞ് അഞ്ചാമത്തെ അംശകം മീനത്തിന്റെ പന്ത്രണ്ടാമത്തെ രാശിയായ കുംഭത്തില്‍ നിന്ന് തുടങ്ങിയാല്‍ പതിനാറാമത്തെ അംശകം മീനത്തില്‍ അവസാനിക്കും. രണ്ടാമത്തെ പക്ഷത്തിലാണെങ്കില്‍ ഒന്നാമത്തെ അംശകം കുംഭത്തില്‍ നിന്ന് തുടങ്ങി 12 അംശകം മീനത്തിലവസാനിച്ച് വീണ്ടും പതിമൂന്നാമത്തെ അംശകം കുംഭത്തില്‍നിന്നു പിന്നോക്കം എണ്ണിയാല്‍ പതിനാറാമത്തെ അംശകം വൃശ്ചികത്തിലവസാനിക്കുന്നു.

   ഓജരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് നില്‍ക്കുന്ന രാശിമുതല്‍ ക്രമമായും; യുഗ്മരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് പന്ത്രണ്ടാമത്തെ രാശിമുതല്‍ വ്യുത്ക്രമമായും കണക്കാക്കേണ്ടവിധം ഉദാഹരണസഹിത പറഞ്ഞുകഴിഞ്ഞു. 

ഇനി മറ്റൊരു വിധം പറയുന്നു.

    മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ ചരരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ മേടം മുതല്‍ മീനം വരെ 12 രാശികളിലും, വീണ്ടും മേടം മുതല്‍ കര്‍ക്കിടകം വരെ 4 രാശികളിലുമായി 16 അംശകം കണക്കാക്കണം. ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈ സ്ഥിര രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ ചിങ്ങം മുതല്‍ കര്‍ക്കിടകം വരെ പന്ത്രണ്ടംശകങ്ങളും വീണ്ടും ചിങ്ങം മുതല്‍ വൃശ്ചികം വരെ നാലംശകങ്ങളും കണക്കാക്കണം. മിഥുനം, കന്നി, ധനു, മീനം ഈ ഉഭയരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ ധനു മുതല്‍ വൃശ്ചികം വരെ നാല് രാശികളിലും കണക്കാക്കണം. ഇവിടെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ക്ക് രാശ്യാധിപത്യമില്ലത്തതുകൊണ്ട് ഫലസിദ്ധി സംഭവിക്കുന്നതല്ലായ്കയാല്‍ അവസാനം പറഞ്ഞ പക്ഷമാണ് യുക്തതരമായി തോന്നുന്നത്.

 നക്ഷത്രദശാക്രമം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വ്രതദിവസങ്ങളില്‍ എന്തുകൊണ്ട് എണ്ണ തേച്ച് കുളിക്കരുത്?

   വ്രതദിവസങ്ങളിലും ഒരിക്കല്‍ ദിവസങ്ങളിലും എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല.

   എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന കേരളീയര്‍ ഇങ്ങനെ ഒരാചാരം വച്ചുപുലര്‍ത്തുന്നതിന് പിന്നില്‍ വെറും അന്ധവിശ്വാസം ആണെന്നാണ്‌ ഇതുവരെയും പ്രചരിച്ചിരുന്നത്. പക്ഷെ, ഇതിന് പിന്നിലെ ശാസ്ത്രീയത ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു.

   ശനിഗ്രഹത്തിന്റെ ശക്തിയില്‍ നിന്നുള്ള ഉല്‍പ്പന്നമായി കരുതിപ്പോരുന്ന എണ്ണ തലയ്ക്ക് ചുറ്റും ഒരു ധൂമവലയം സൃഷ്ടിക്കുമത്രെ. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വലയം നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്ന് വരുന്ന കാന്തികതരംഗങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാതെയാകും. വ്രതദിവസങ്ങളില്‍ ശരീര - മനഃ ശുദ്ധി പ്രധാനമായും നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്തികപ്രസരണം ശരീരത്തില്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ തലയില്‍ എണ്ണ തേച്ചിരിക്കുന്നത് കാരണം ഈ കാന്തികശക്തിയാകട്ടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് എണ്ണ തടസ്സമായി നില്‍ക്കുന്നു. ഇതു കൊണ്ടാണ് വ്രതദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കരുത് എന്ന് പറയുന്നത്.

എണ്ണ തേച്ചുകുളി എന്തിന്?

    ദിവസവും, വ്രതനാളിലും ഒരിക്കല്‍ കാലത്തും ഒഴികെ, എണ്ണ തേച്ചു കുളിക്കണമെന്ന് ഒരു വിധി ഉണ്ട്. ഹൃദയവിശുദ്ധി പോലെ തന്നെ പൗരാണികര്‍ തങ്ങളുടെ ശരീരശുദ്ധിക്കും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കേരളീയന്റെ പ്രഭാതകര്‍മ്മങ്ങളിലാകട്ടെ എണ്ണ തേച്ചു കുളിക്ക് പ്രധാന സ്ഥാനമാണ് നലികിയിരിക്കുന്നത്. അടി മുതല്‍ മുടി വരെ കുളിര്‍ക്കെ എണ്ണ തേച്ച് മുങ്ങിക്കുളിക്കുന്നത് നമ്മുടെ പഴമക്കാര്‍ക്ക് ഒരു സ്വര്‍ഗ്ഗീയ സുഖം നല്‍കിയിരുന്നുവെന്നുവേണം കരുതാന്‍.

   എന്നാല്‍, എണ്ണ തേച്ച് കുളിയില്‍ നിന്നും എന്തെങ്കിലും ശാസ്ത്രീയഗുണം ലഭിക്കുന്നുവെന്ന വസ്തുത അധികമാര്‍ക്കുമറിയില്ല. എണ്ണ തേച്ചുകുളി കൊണ്ട് പ്രത്യക്ഷത്തില്‍ തോന്നുന്ന സുഖത്തേയാണ് പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനൊക്കെക്കാള്‍ ഉപരി മറ്റു രണ്ട് കാര്യങ്ങളാണ് ഇതുകൊണ്ടുണ്ടാകുന്നഗുണം. ഒന്ന്, എണ്ണയില്‍ ഉള്‍പ്പെടുന്ന ചേരുവകളുടെ ഔഷധഗുണം ശരീരത്തില്‍ വ്യാപിക്കും. എന്നാല്‍ പ്രധാനമായും മനുഷ്യശരീരത്തിലെ ത്വക്കിനെ ബാധിച്ചിട്ടുള്ള രോഗാണുക്കള്‍ ഇങ്ങനെ തേയ്ക്കുന്ന എണ്ണയുടെ ആവരണത്തിനുള്ളില്‍ വായു ലഭിക്കാതെ ചത്തു പോകുന്നു എന്നതാണ്.       

ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

  മുഹൂര്‍ത്തലഗ്നത്തിന്റെ ആറിലും എട്ടിലും പന്ത്രണ്ടിലും ചന്ദ്രന്‍ നില്‍ക്കരുത്. ഷഷ്ടേന്ദു = ആറില്‍ ചന്ദ്രന്‍. അഷ്ടമേന്ദു = എട്ടില്‍ ചന്ദ്രന്‍, അന്ത്യേന്ദു = പന്ത്രണ്ടില്‍ ചന്ദ്രന്‍ ഇവ മൂന്നും ആശുഭമാണ്.

രിഫഃ ഷഷ്ടാഷ്ടമ സ്ഥാനെവര്‍ജനീയ സ്തഥാശശിഃ

എന്ന് മേലെഴുതിയതിനു ശാസ്ത്രം.

  അസദ് ദൃഷ്ടാരൂഢവിമുക്തരാശി = അസദ് ദൃഷ്ടം എന്നാല്‍ പാപന്മാര്‍ നോക്കുന്ന രാശി. അസദാരൂഢമെന്നാല്‍ പാപഗ്രഹങ്ങള്‍ ഇരിക്കുന്ന രാശി. അസദ് വിമുക്തമെന്നാല്‍ പാപന്മാര്‍ വിട്ടുപോന്നരാശി. മുഹൂര്‍ത്ത സമയലഗ്നത്തിന്റെ ഏഴില്‍ പാപന്‍ നില്‍ക്കുക. (അതാണ്‌ പാപദൃഷ്ടി) മുഹൂര്‍ത്ത ലഗ്നത്തില്‍ പാപന്‍ നില്‍ക്കുക; പാപന്‍ വിട്ടുപോന്നരാശി മുഹൂര്‍ത്ത ലഗ്നമാവുക; ഇവമൂന്നും വര്‍ജിക്കണം. മുഹൂര്‍ത്തലഗ്നത്തിന്റെ പന്ത്രണ്ടില്‍ പാപനുണ്ടാവരുത്. എന്നാല്‍ പാപഗ്രഹം വിട്ടുപോന്നരാശിയില്‍ ശുഭഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ ആ രാശി സ്വീകരിക്കാം.

പാപഗ്രഹങ്ങള്‍ :-

രാഹുമന്ദ കുജാഭാനുഃ കേതുഃ പാപാഃ പരെശുഭാഃ
ക്ഷീണചന്ദ്രോപിപാപസ്യാല്‍ പാപയുക്തോബുധോപിവാ

എന്നിവരാണ്.

    രാഹു, മന്ദന്‍ (ശനി), കുജന്‍ (ചൊവ്വ), രവി (സൂര്യന്‍), കേതു (ശിഖി) എന്നിവര്‍ നിസര്‍ഗ്ഗപാപന്മാര്‍. കറുത്തപക്ഷ ചന്ദ്രനും; നിസര്‍ഗ്ഗപാപനോട് കൂടിയ ബുധനും പാപനാകുന്നു. പാപനോടുകൂടാത്ത ബുധനും വെളുത്തപക്ഷചന്ദ്രനും വ്യാഴവും ശുക്രനും ശുഭന്മാരാകുന്നു.

   ലഗ്നത്തിലും ഏഴിലും പന്ത്രണ്ടിലും പാപന്മാരെ വര്‍ജിക്കണമെന്നതിന് നിയമം.

സര്‍വ്വേഷാമപിഖേടാനാം ദൃഷ്ടിസപ്തമഭേസ്മൃതാ
വര്‍ജ്യാലഗ്നാസ്തയോരര്‍ക്ക കുജപാതാര്‍ക്കസൂനവഃ

എന്നതാണ്.

നാമനിഷ്ക്രാമണോദ്വാഹ ബാലാന്തേഷുവിശേഷതഃ
ഭാസ്കരസ്യോദയോ വര്‍ജ്യോ ഗൃഹകര്‍മ്മണിനേഷ്യതെ

    എന്ന് പറഞ്ഞിരിക്കയാല്‍ നാമകരണം, നിഷ്ക്രാമണം, വിവാഹം, അന്നപ്രാശനം എന്നിവ നാലിനും ആദിത്യന്‍ നില്‍ക്കുന്ന രാശി സ്വീകരിക്കരുതെന്നും പറഞ്ഞിരിക്കുന്നതുകൊണ്ട് മറ്റുള്ളവയ്ക്ക് മുഹൂര്‍ത്തലഗ്നത്തില്‍ ആദിത്യന്‍ വരുന്നത് സ്വീകരിക്കാമെന്ന് അര്‍ത്ഥകല്പനകാണുന്നു.

  സിതദൃക് / ശുക്ര ദൃഷ്ടി :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വര്‍ഗ്ഗോത്തമാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


വര്‍ഗ്ഗോത്തമാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

    ചരരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ ഒന്നാമത്തെ അംശകവും, സ്ഥിര രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്  അഞ്ചാമത്തെ അംശകവും; ഉഭയ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ ഒന്‍പതാമത്തെ അംശകവുമാണ് വര്‍ഗ്ഗോത്തമാംശകങ്ങളായി വരുക. ഗ്രഹങ്ങള്‍ക്ക്‌ ലഗ്നം മുതലായ ഭാവങ്ങള്‍ക്കും സ്ഥിതിയും അംശകവും ഒരേ രാശിയില്‍ വന്നാല്‍ അത് വര്‍ഗ്ഗോത്തമാംശകമാണെന്ന് ഒറ്റവാക്യത്തില്‍ പറയാം.

 ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രഭാതത്തില്‍ എന്തിന് നടന്നുപോയി മുങ്ങിക്കുളിക്കണം?

  പഴമക്കാര്‍ എന്തെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കില്‍, വിശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ വ്യക്തമായ സങ്കല്പവും ശാസ്ത്രവും ഉണ്ടാവുക തന്നെ ചെയ്യും.

  രാവിലെ ഉണര്‍ന്നശേഷം അതിദൂരം നടന്നുപോയി മുങ്ങികുളിക്കണമെന്നാണ് അവര്‍ പിന്‍തലമുറയെ പ്രേരിപ്പിച്ചിട്ടുള്ളത്. സാധാരണ, നിറഞ്ഞൊഴുകുന്ന നദിയിലോ ക്ഷേത്രകുളത്തിലോ ഒക്കെയാണല്ലോ കുളി. പ്രഭാതത്തിലുള്ള, ക്ഷേത്രക്കുളത്തിലെ മുങ്ങിക്കുളിയെ വളരെ വിശേഷപ്പെട്ട ഒന്നായിട്ടാണ് അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മുങ്ങിക്കുളിക്കുന്നതിനു പിന്നിലെ രഹസ്യം പലരും അംഗീകരിച്ചിരുന്നുവെങ്കിലും നടന്നുപോയിട്ടെന്തിനാണ് ഒരു മുങ്ങിക്കുളിയെന്ന് ആരും ചോദിച്ചു പോകും.

  കുളിക്കായി രാവിലെ അല്പം നടക്കേണ്ടി വന്നാല്‍ അതുമൊരു വ്യായാമാമെന്നേ പഴമക്കാര്‍ കണ്ടുള്ളൂ. മാത്രമല്ല ഇങ്ങനെ നടക്കുന്നതിലൂടെ ശുദ്ധമായ ഓക്സിജന്‍ ശ്വസിക്കാനും സാധിക്കും. ഇതിലൂടെ ലഭ്യമാകുന്നതോ മനസ്സിന്റെയും ശരീരത്തിന്റെയും സുഖവും ആശ്വാസവും.

  ക്ഷേത്രക്കുളത്തിലെ മുങ്ങിക്കുളിയിലൂടെ നമുക്ക് ലഭിക്കുന്നത് വെറുമൊരു ശരീരത്തിലെ അഴുക്കുനിര്‍മ്മാര്‍ജ്ജന ഗുണമല്ല. ഇത് പ്രാണായാമത്തിന്റെ ഗുണമാണ് ചെയ്യുന്നതെന്ന് നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.

  ശ്വാസഗതിയെ ആരോഗ്യകരമായി നിയന്ത്രിക്കുന്ന പ്രാണായാമം പലവിധത്തിലുണ്ട്. ദീര്‍ഘമായി ശ്വാസമെടുത്ത് സാവധാനം പുറത്തേക്ക് വിടുന്നതാണ് പ്രാണായാമത്തിന്റെ രീതി. ഇതുമൂലം ശരീരത്തിലെ കോടാനുകോടി വരുന്ന കോശങ്ങള്‍ക്ക് ശുദ്ധമായ ഓക്സിജന്‍ ലഭിക്കും. അതിന്റെ ഗുണങ്ങളും ഒട്ടനവധിയാണ്.

  ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ പ്രാണായാമം സഹായിക്കുന്നുണ്ടെന്ന് ആധുനികശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്.

ഗുളികോദയം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

ഉപരാഗം  /  ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുളികോദയം :-  മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

   ഗുളികന്‍ നിത്യവും രാവും പകലും വ്യത്യസ്ഥനാഴികകളെകൊണ്ടാണ് ഉദിക്കുന്നത്. ഗുളികന്‍ ഉദിച്ചു നില്‍ക്കുന്ന രാശി സമയം ശുഭകര്‍മ്മാരംഭത്തിനു സ്വീകരിക്കരുത്. ഗുളികന്‍ നില്‍ക്കുന്ന രാശിയില്‍ എത്ര നാഴിക വിനനാഴിക ഗുളികോദയമുണ്ടെന്നറിഞ്ഞു അതുകഴിഞ്ഞാല്‍ ആ രാശിയില്‍ ബാക്കി വരുന്ന സമയം സ്വീകരിക്കാമെന്നുണ്ട്. ഗുളികോദയം ഗണിതം കൊണ്ടറിയേണ്ടതാണ്. ഇപ്പോള്‍ പഞ്ചാംഗത്തില്‍ ഇവ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അതുവഴി എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ. എന്തായാലും ശനൈശ്വരപുത്രനായ ഗുളികന്‍ പിതാവിനേക്കാള്‍ ഖലനും ക്രൂരനും പാപനും അത്യുഗ്രനും അഖിലസംഹാരിയുമായി പ്രവൃത്തിക്കുന്നതായതുകൊണ്ട് ഗുളികബന്ധമുള്ള രാശി സമയം ഒഴിവാക്കുകതന്നെയാണ് നല്ലത്.

ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


ദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ദശാംശകം ഒരു രാശിയുടെ 10 ല്‍ ഒരു ഭാഗമാണ്. ആ ഒരു ഭാഗത്തില്‍ 3 തിയ്യതി മാത്രം ഉള്‍കൊള്ളുന്നു. ഗ്രഹം ഓജരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്നും, യുഗ്മരാശിയിലാണെങ്കില്‍ ആ രാശിയുടെ 9 (ഒമ്പതാമത്തെ) രാശിയില്‍ നിന്നും കണക്കാക്കണം.

ഉദാഹരണം :- 

4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക.
    ഇവിടെ ഓജരാശിയായ ചിങ്ങത്തില്‍ 15 തിയ്യതി 23 കലയില്‍ വ്യാഴം നില്‍ക്കുന്നതുകൊണ്ട്                     5 x 3 = 15. അഞ്ചും കഴിഞ്ഞു ആറാമത്തെ ദശാംശകം മകരത്തില്‍ വരുന്നു. 

7-5-39 ആദിത്യസ്ഫുടം എന്ന് വിചാരിക്കുക
     യുഗ്മരാശിയായ വൃശ്ചികത്തില്‍ 5 തിയ്യതിയും 39 കലയിലും ആദിത്യന്‍ നില്‍ക്കുന്നതുകൊണ്ട് ഒന്നും കഴിഞ്ഞ് രണ്ടാമത്തെ ദശാംശകം കര്‍ക്കിടകത്തില്‍ നിന്നും രണ്ടാമത്തെ രാശിയായ ചിങ്ങത്തില്‍ വരുന്നു. ഇങ്ങനെ മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്ളണം.

  വര്‍ഗ്ഗോത്തമാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക

നഗ്നപാദരായി നടക്കുന്നത് നല്ലതോ?

   ഭക്ഷണം കഴിക്കുമ്പോള്‍ പോലും കാലില്‍ ചെരുപ്പ് ധരിക്കുന്നതാണ് അന്തസ്സെന്നു പുത്തന്‍ തലമുറ കരുതിവരുന്നതായാണ് അനുഭവങ്ങള്‍ വെളിവാക്കുന്നത്.

   മെതിയടി മാത്രം പാദ രക്ഷകളായുണ്ടായിരുന്ന ആദികാലത്തുപോലും നഗ്നപാദരായി നടക്കുന്നവരെ നന്മയുള്ളവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

   എന്നാല്‍, ഒരാള്‍ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വിലയില്‍ നിന്നും അയാളുടെ സ്റ്റാറ്റസ് വിലയിരുത്തുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. വ്യായാമത്തിനായി നടക്കുമ്പോള്‍ പോലും ഇറുകിപ്പിടിച്ച ഷൂസുകള്‍ ധരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍; മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് കരുതുമെന്ന മിഥ്യാധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നഗ്നപാദരായി നടന്നാല്‍, കാണുന്നവര്‍ തങ്ങളെ ഇല്ലായ്മക്കാരായി ചിത്രീകരിച്ചേക്കുമോ എന്ന അന്തസ്സിന്റെ പ്രശ്നവും പലരെയും അലട്ടുന്നുണ്ട്.

  നഗ്നപാദത്തോടെ കുറെ നേരമെങ്കിലും നടക്കുന്നത് ശരിയായ വിധത്തിലുള്ള രക്തചംക്രമണത്തിനും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് അധൂനിക വൈദ്യശാസ്ത്രം വെളുപ്പെടുത്തിയിട്ട്‌ അധികനാള്‍ ആയിട്ടില്ല.

  പരുക്കന്‍ പ്രതലത്തിലൂടെ നടക്കുമ്പോള്‍ പാദത്തിനടിയില്‍ നേരിട്ട് മര്‍ദ്ദമേല്‍ക്കും. ഇത് ശരീരപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. പാദത്തിനടിയില്‍ വിരലുകള്‍ മുതല്‍ ഉപ്പുറ്റി വരെ നീളുന്ന ഓരോ പ്രത്യേക ഭാഗത്തേയും ഞരമ്പുകള്‍, തലച്ചോറ്, ഹൃദയം, കിഡ്നി, കരള്‍ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഓരോ ഭാഗത്തുമേല്‍ക്കുന്ന നേര്‍ത്ത മര്‍ദ്ദം അതുമായി ബന്ധപ്പെട്ട പ്രധാനാവയവത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും.

  കാല്‍പ്പാദത്തിനടിയില്‍ സൂചി തറച്ചു കൊണ്ടുള്ള അക്യുപങ്ച൪ എന്ന ചൈനീസ് ചികിത്സാരീതിയുടെ ഒരു ഹ്രസ്വരൂപമാണ് ചെരുപ്പില്ലാതെ നടക്കുമ്പോള്‍ പ്രകൃതി നമുക്കായി ചെയ്യുന്നത്.

ഉപരാഗം / ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ?


ഉപരാഗം  /  ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ?

    ഉപരാഗം എന്നാല്‍ ഗ്രഹണം എന്നര്‍ത്ഥം. സൂര്യനോ ചന്ദ്രനോ ഉദിച്ചസ്തമിക്കും മുമ്പ് ഗ്രഹണം സംഭവിച്ചാല്‍ അന്ന് മുതല്‍ മൂന്നു ദിവസം ശുഭകര്‍മ്മാനുഷ്ഠാനം പാടില്ല. സൂര്യചന്ദ്രന്മാര്‍ അസ്തമിച്ചാലുണ്ടാകുന്ന ഗ്രഹണത്തെ "പാതാളഗ്രഹണം" എന്നാണ് പറഞ്ഞുവരുന്നത്. ഭൂഗോളത്തിന്റെ അദൃശ്യാര്‍ദ്ധത്തില്‍വെച്ച് സംഭവിക്കുന്നതാകയാല്‍ അത് വര്‍ജ്ജിക്കപ്പെടേണ്ടാതായി വരുന്നില്ല. അതുകൊണ്ടാണ് ആദിത്യചന്ദ്രന്മാരുടെ അസ്തമനത്തിനു മുമ്പുള്ള ഗ്രഹണം എന്ന് വിശേഷിപ്പിച്ചത്. ഇത്

ദൃശ്യാര്‍ദ്ധഭാഗസ്ഥിതയൊഗ്രഹണാച്ഛശിസൂര്യയോഃ
ഉര്‍ദ്ധം ദിനത്രയം വര്‍ജ്യമാചാരമപീ ദൃശ്യതെ.

    എന്ന് പറഞ്ഞുകാണുന്നു. ഗ്രഹണത്തിനുമുമ്പ് ഒരു ദിവസം വര്‍ജിച്ചാല്‍മതി എന്നുചിലരുടെ പക്ഷം. മാധവീയം, മുഹൂര്‍ത്തലക്ഷണം മുതലായഗ്രന്ഥങ്ങള്‍ ഗ്രഹണാനന്തരം ഏഴുദിവസം, അഞ്ചുദിവസം, വര്‍ജനീയമായി പറയുന്നുണ്ട്. മുഹൂര്‍ത്ത പദവി മൂന്നു ദിവസം വര്‍ജിക്കണമെന്നേ പറയുന്നുള്ളൂ. ആദി ഗ്രഹണപക്ഷത്തില്‍ ആദിത്യഗ്രഹണം അമാവാസി ദിവസം, സംഭവിക്കുന്നതുകൊണ്ടും അമാവാസിക്ക് സ്ഥിരകരണബന്ധമുള്ളതുകൊണ്ടും ഗ്രഹണത്തിനുമുമ്പ് ഒരു ദിവസംകൂടി വര്‍ജിക്കുന്നത് ഉത്തമമെന്നു വരുന്നു.

  ഗുളികോദയം :-  മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.

സപ്താംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


സപ്താംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

  സപ്താംശകം ഒരു രാശിയുടെ ഏഴില്‍ ഒരു ഭാഗമായതുകൊണ്ട് ഒരു ഭാഗത്തില്‍ 4 തിയ്യതി 17 കലയും വരുമെന്ന് കണക്കാക്കുക. ( ഒരു കല വിഭജനാതീതമായി അവശേഷിക്കുന്നുണ്ട്.) ഓജരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് സപ്താംശകം കണക്കാക്കേണ്ടത് നില്‍ക്കുന്ന രാശിയില്‍നിന്നുതന്നെയാണ്.

ഉദാഹരണം :-

  4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക. വ്യാഴം ചിങ്ങം രാശിയില്‍ 15 തിയ്യതി 23 കലയിലാണല്ലോ നില്‍ക്കുന്നത്. ഇതില്‍നിന്ന് 4 തിയ്യതി 17 കല 3 തവണ കളഞ്ഞാല്‍ ശിഷ്ടം 2 തിയ്യതിയും 32 കലയും വരുന്നു. അതിനാല്‍ 3 ഉം കഴിഞ്ഞ് നാലാമത്തെ സപ്താംശകത്തില്‍ വൃശ്ചികത്തിലാണ് വ്യാഴം. സപ്താംശകനാഥന്‍ കുജനെന്നറിക.

  ഗ്രഹം നില്‍ക്കുന്നത് യുഗ്മരാശിയിലാണെങ്കില്‍ സപ്താംശകം കണക്കാക്കേണ്ടത് ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്ന് ഏഴാമത്തെ രാശി മുതല്‍ക്കാണ്.

ഉദാഹരണം :-

  7-5-39 ആദിത്യസ്ഫുടം എന്ന് വിചാരിക്കുക. ആദിത്യന്‍ വൃശ്ചികത്തില്‍ 5 തിയ്യതി 39 കലയിലാണ് നില്‍ക്കുന്നത്. ഇതില്‍ നിന്ന് 4 തിയ്യതി 17 കല ഒരു തവണ പോകും. ശിഷ്ടം 1 തിയ്യതി 39 കല ഉണ്ട്. അപ്പോള്‍ രണ്ടാമത്തെ സപ്താംശകത്തിലാണ് ആദിത്യന്‍ നില്‍ക്കുന്നത്. അതിന്റെ ഏഴാം രാശിയായ ഇടവത്തില്‍ നിന്ന് കണക്കാക്കുമ്പോള്‍ ഒന്നും കഴിഞ്ഞ് രണ്ടാമത്തേത് മിഥുനം രാശിയില്‍ സപ്താംശകം വരുന്നു.

ദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഈശാനകോണ്‍ നോക്കി പല്ലുതേക്കണം

  ഈശാനകോണ്‍ നോക്കിനിന്ന് പല്ലുതേക്കണമെന്ന് പറയാറുണ്ട്‌. പല്ലുതേക്കുന്നതിനും വിധിയുണ്ടോ എന്നും എങ്ങനെ നിന്ന് തേച്ചാലും പല്ല് വെളുത്താല്‍ പോരെയെന്നും ചോദിക്കുന്നവരുണ്ട്.

  എന്നാല്‍ ഇതിനൊക്കെ പിന്നില്‍ ഒന്നും കാണാതെ പഴമക്കാര്‍ അങ്ങനെ വിധിക്കാറില്ലെന്ന് ഇക്കാലത്ത് ഏറെപേര്‍ക്കും അറിവുള്ളതാണ്.

  ആദ്യകാലങ്ങളില്‍ ഇപ്പോഴത്തെപ്പോലെ ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിച്ചല്ല രാവിലെ പല്ല് ശുദ്ധീകരിച്ചിരുന്നത്. മാവില, ഉമിക്കരി, ആയുര്‍വേദ പല്‍പ്പൊടികള്‍ തുടങ്ങിയവയൊക്കെക്കൊണ്ടാണ് പല്ല് തേച്ചിരുന്നത്. ഇതില്‍ മാവില രോഗാണുവിനെ നശിപ്പിക്കാന്‍ അതീവ കഴിവുള്ളതാണെന്ന് പലര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ഉമിക്കരിയും പല്‍പ്പൊടികളുമൊക്കെ. പല്‍പ്പൊടിയിലെ ചേരുവകളില്‍ അണുനാശിനികളും ഉള്‍പ്പെടുന്നുണ്ട്.

  സൂര്യന്‍ ഉദിക്കുന്നതിന് മുമ്പാണെങ്കില്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നും അതിനുശേഷമാണെങ്കില്‍ ഈശാനകോണ്‍, അതായത് വടക്ക് - കിഴക്ക് ദിശ നോക്കിനിന്നുമാണ് പല്ല് തേക്കേണ്ടത്. മാത്രമല്ല എന്തിലും ഈശ്വരനെ ദര്‍ശിക്കുകയും എന്തിനും ഈശ്വരധ്യാനം നടത്തുകയും ചെയ്തിരുന്ന തലമുറ കാമദേവനേയും വസസ്പതിയേയും ഓര്‍ത്തുകൊണ്ടുമാണ് പല്ല് തേയ്ക്കുന്നത്.

  പല്ല് തേയ്ക്കുന്നതില്‍പ്പോലും വിധിയെ അംഗീകരിച്ചിരുന്ന ഒരു തലമുറ പകര്‍ന്നു നല്‍കിയ ദന്തധാവന വിധി പിന്തുടര്‍ന്നാണ് ചില പ്രദേശങ്ങളിലെ ജനത ഇന്നും ജീവിക്കുന്നതും.

ഉല്‍ക്കാപാതം / നിത്യദോഷങ്ങള്‍

   ശൂന്യാകാശത്തില്‍ നിന്ന് വലിയ തലയും കൂറിയ വാലുമൊത്ത് പൊഴിഞ്ഞു വീഴുന്ന പ്രകാശ ധോരണിക്കാണ് ഉല്‍ക്കാപാതം എന്ന് പറയുന്നത്. ഇതിനു പുരതനന്മാര്‍ "കൊള്ളിമീന്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നു.. ദേവലോകവാസികള്‍ ഭൂലോകവാസികളുടെ വിനാശത്തിനായി വിതയ്ക്കുന്ന വിഷവിത്തെന്നാണ് ഈ ഉല്‍ക്കാപാതത്തെ ആ പുരാതനന്മാര്‍ സങ്കല്പ്പിച്ചുവന്നിരുന്നത്. നാലുഹസ്തം നീളത്തില്‍ വലിയ ശിരസ്സും കൂറിയ വാലു മൊത്ത് ആകാശത്തുനിന്ന് ഒരു "റോക്കറ്റെന്ന" കണക്കെ പൊഴിഞ്ഞുവീഴുന്ന പ്രകാശധോരണിയാണിത്. ഇത് വന്നു വീഴുന്ന ഭൂമിയിലെ മണ്‍തരികള്‍ കത്തികരിഞ്ഞ കല്‍ക്കരിച്ചാരം പോലെ കാണപ്പെടും. "ഉല്‍ക്കാശിരസിവിശാലാ നിപതന്തി വര്‍ദ്ധതൈ പ്രതനു പുച്ഛം" എന്ന് ശാസ്ത്രവിധി  കാണുന്നു. 


   ഇപ്രകാരം ഉല്‍ക്കാപാതമുണ്ടായാല്‍ അന്നുമുതല്‍ മൂന്നു ദിവസം ശുഭകര്‍മ്മങ്ങളൊന്നും ചെയ്യരുതെന്നാണ് വിധി. ഒരു മുഹൂര്‍ത്തവും അദ്ദിനങ്ങളില്‍ വിധിക്കാന്‍ പാടില്ല. പുരാതന്മാര്‍ പ്രത്യേകിച്ച് ജ്യോതിര്‍വിത്തുകള്‍ അനുദിനം ആകാശത്തില്‍ നടന്നുകൊണ്ടിരുന്ന അഖിലപ്രതിഭാസങ്ങളും പാര്‍ത്തുകണ്ടറിഞ്ഞിരുന്നവരാണെന്ന് ബൃഹല്‍സംഹിത വ്യക്തമാക്കുന്നുണ്ട്.

ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ  മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.


ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ  മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

   ഉര്‍വീച്ചലനത്തിന്  ഭൂകമ്പം / ഭൂമികുലുക്കം എന്നെല്ലാം പറയും. അല്പമോന്നുചെരിഞ്ഞ അകം ദണ്ഡില്‍ സൂര്യാഭിമുഖമായി ഭ്രമണം ചെയ്യുന്ന ഭൂമിക്കു അകം ദണ്ഡിന്റെ സ്ഥാനചലനംകൊണ്ട് സംഭവിക്കുന്ന ചെറിയ ചാഞ്ചാട്ടത്തെയാണ് ഭൂകമ്പം ഉര്‍വ്വീചലനം എന്നെല്ലാം പറയുന്നത്. ഇതിനെ പുരാതനന്മാര്‍ ഭൂമി ചുമന്നു നില്‍ക്കുന്ന നാഗേന്ദ്രന്‍ ചുമന്ന ഭണത്തിനല്പം വിശ്രമം നല്‍കാനായി അടുത്ത ഫലണത്തിലേക്ക് ചുമടുമാറുമ്പോഴുണ്ടാകുന്ന ചലനവിശേഷമെന്നുപറയുന്നു. ഇത് മേല്‍പറഞ്ഞതിനെ അപ്രസ്തുതപ്രശംസമാത്രം അതുകൊണ്ടാണ്.

ഭൂഭാര ഖിന്ന ശ്രീര്‍ഷവിശ്രാമസംഭവ
ഭൂകമ്പസ്സോപി ജഗതാമശുഭായ ഭവേത്തദാ.

  എന്നിങ്ങനെ ശാസ്ത്രവാക്യമവതരിപ്പിച്ചത് എന്തായാലും ഭൂകമ്പം അനുഭവപ്പെട്ടാല്‍ മൂന്നുദിവസം ശുഭ കര്‍മ്മാനുഷ്ഠാനങ്ങളൊന്നും നടത്താന്‍ പാടുള്ളതല്ല. ഇപ്രകാരം തന്നെ ആകാശത്തില്‍ ധൂമകേതു - വാല്‍നക്ഷത്രം  - ഉദിച്ചുകണ്ടാലും അന്ന് മുതല്‍ മൂന്നു ദിവസം ശുഭകര്‍മ്മാനുഷ്ഠാനത്തിനു കൊള്ളുന്നതല്ല എന്ന്

ഉല്‍ക്കാപാതെ ച ഭൂകമ്പേ ധൂമകേതോശ്ച്വദര്‍ശനെ
ദിനത്രയം വര്‍ജനീയം സര്‍വ്വേഷു ശുഭകര്‍മ്മസു.

   ഇപ്രകാരം ശാസ്ത്രവിധിയുണ്ട്. ഇതേവിധം തന്നെ ശാവപ്രസവം; സ്ത്രീകള്‍ക്ക് ആര്‍ത്തവം എന്നിവയുണ്ടായാല്‍ ആ ഗൃഹത്തില്‍ അന്നുമുതല്‍ മൂന്നു ദിവസം ശുഭകര്‍മ്മങ്ങളൊന്നും നടത്തരുത്.

ഉപരാഗം  /  ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?

  എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

"സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ"

    ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

   ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.

   ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.

   ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

  ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).

   ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.

കിടക്ക വിട്ടുണര്‍ന്ന്‌ മന്ത്രം ചൊല്ലി എണീക്കുന്നത് എന്തിന്?

   നിദ്രാദേവിയുടെ അനുഗ്രഹം കൊതിക്കാത്ത ജീവജാലങ്ങളുള്ളതായി ഇതുവരേയും കേട്ടുകേഴ്വി പോലുമില്ല. ഭൗതിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.

   ഉറക്കം നഷ്ടപ്പെട്ടവരെ സാധാരണ നിര്‍ഭാഗ്യവന്മാര്‍ എന്നാണ് വിളിച്ചുവരുന്നത്. ഭാഗ്യവന്മാരാകട്ടെ, നിദ്രയുടെ ആഴങ്ങളിലേക്ക് കുതിച്ച് എല്ലാം മറന്നുറങ്ങുന്നു. ഊണില്‍പ്പാതി ഉറക്കമെന്നാണ് മലയാളി പൊതുവേ പറഞ്ഞുവരുന്നത്. ഉണ്ടായാല്‍ മാത്രം പോരാ, ഉറങ്ങുകയും വേണമെന്നാണ് നമ്മുടെ ഉറച്ച വിശ്വാസം.

   ഉറക്കത്തെപ്പറ്റി വിധി വച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്. 

  ഉറക്കത്തിന്റെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ്‌ ദിനകൃത്യങ്ങളില്‍ വ്യാപൃതരാകണമെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. ഈ സമയത്ത് ഉറങ്ങിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രരായി മാറുമെന്നും വിശ്വാസമുണ്ട്‌.  അതിനാല്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കേണ്ടതാണ്. എന്നാല്‍ ഉണര്‍ന്നയുടന്‍ ചാടിയെണീറ്റ് കിടക്കയില്‍ നിന്നും ഓടിപ്പോകാനുള്ള അനുവാദവും ഇല്ല.

   ഉണര്‍ന്നാല്‍ കിടക്കയിലിരുന്ന് തന്റെ രണ്ടു കൈപ്പടങ്ങളും മലര്‍ത്തി അതില്‍ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദര്‍ശിച്ച് മന്ത്രം ചൊല്ലണം.

"കരാഗ്രേ വസതേ ലക്ഷ്മീ 
കരമധ്യേ സരസ്വതീ 
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്‍ശനം."

   ഉറക്കം നീണ്ടുപോകുമ്പോള്‍ മനുഷ്യന്റെ രക്തസംക്രമണത്തിന് വളരെ കുറച്ചു ശക്തി മാത്രമേ ഹൃദയം പ്രയോഗിക്കുന്നുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് നാം കുത്തനെ എണീക്കുമ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരുന്നു. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയില്‍ നിന്നും പതുക്കെ എണീറ്റിരുന്ന്  അല്‍പസമയം പതിഞ്ഞ സ്വരത്തില്‍ മന്ത്രം ചൊല്ലിയിരിക്കണമെന്ന നിബന്ധന നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചിരുന്നത്. ഇതുകാരണം നമ്മുടെ രക്തസംക്രമണം സാധാരണ ഗതിയിലാകുന്നുവെന്ന് ശാസ്ത്രസിദ്ധാന്തങ്ങള്‍ വാദിക്കുന്നു.

   മാത്രമല്ല ഹൃദ്രോഗികളില്‍ ഇരുപത്തിമൂന്ന് ശതമാനം പേര്‍ക്ക് അപകടം സംഭവിച്ചിട്ടുള്ളത് നിദ്ര വിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിലായിരുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രം / ക്ഷേത്രനാഥന്‍


ക്ഷേത്രം / ക്ഷേത്രനാഥന്‍
      ഏതു ഗ്രഹമായാലും ആ ഗ്രഹം ജനനസമയം ഏതു രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിനാഥനാണ് ക്ഷേത്രനാഥന്‍. 

ഉദാഹരണം :-
   വ്യാഴം നില്‍ക്കുന്നത് ചിങ്ങം രാശിയിലാകയാല്‍ ആദിത്യനാണ് ക്ഷേത്രനാഥന്‍. ആദിത്യന്‍ നില്‍ക്കുന്നത് വൃചികം രാശിയിലാകയാല്‍ ചോവ്വയാണ് ആദിത്യന്റെ ക്ഷേത്രനാഥന്‍. ചന്ദ്രന്‍ നില്‍ക്കുന്നത് ധനുരാശിയിലാകയാല്‍ വ്യാഴമാണ് ചന്ദ്രന്റെ ക്ഷേത്രനാഥന്‍. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്ളൂക.

സപ്താംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നിത്യദോഷങ്ങള്‍ / മുഹൂര്‍ത്തം

മുഹൂര്‍ത്തം

മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട നിത്യദോഷങ്ങള്‍

ഉല്‍ക്കോര്‍വ്വീ ചലനോപരാ ഗുളികാഃ
ഷഷ്ഠാഷ്ടമാന്ത്യേന്ദ്വസല്‍
ദൃഷ്ടാരൂഢ വിമുക്ത രാശിസിതദൃക്
സായാഹ്ന സന്ധ്യാദയഃ

ഗണ്ഡാന്തൊഷ്ണവിഷം സ്ഥിരംചകരണം
രിക്താഷ്ടമീവിഷ്ടയോ
ലാടൈകാര്‍ഗ്ഗള വൈധൃതാഹിശിരസഃ
സര്‍വ്വത്രവര്‍ജ്ജ്യാ അമീ.

---------------

ഉര്‍ക്കോര്‍വ്വീചലനം പൂര്‍ണ്ണഗ്രഹണം ഗുളികോദയം
ഷഷ്ടാഷ്ടമാന്ത്യേന്ദുഃ പാപദൃഷ്ടിസ്ഥിതി വിമുക്തഭം.
ഭൃഗുവിന്‍ ദൃഷ്ടിയും സന്ധ്യാഗണ്ഡാന്തോഷ്ണവിഷയങ്ങളും
സ്ഥിരമാം കാരണം രിക്താ വിഷ്ട്യാഷ്ടമീലലാടവും.
ഏകാര്‍ഗ്ഗളം വൈധൃതാഹിമസ്തകം നിത്യദോഷമാം
ഷഡ് ദോഷങ്ങളുമീവണ്ണം വര്‍ജിക്കഖിലകര്‍മ്മസു.

മേല്‍പ്പറഞ്ഞത്  മലയാളം ഭാഷ ശ്ലോകം.

സാരം :-

ഉല്‍ക്ക, ഉര്‍വ്വീചലനം, ഉപരാഗം, ഗുളികന്‍, ഇവയും ശഷ്ടം അഷ്ടമം അന്ത്യം എന്നിവയിലെ ഇന്ദുവും; അസല്‍ദൃഷ്ടിയും, ആസാദാരൂഢവും അസല്‍വിമുക്തരാശികളും സീതന്റെ ദൃഷ്ടിയും സായാഹ്നസന്ധ്യാദികളും മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ടതാണ്

      ഗണ്ഡാന്തം, ഉഷ്ണം, വിഷം, സ്ഥിരകരണം, രിക്താ അഷ്ടമി വിഷ്ടികള്‍; ലാടം, ഏകാര്‍ഗ്ഗളം, വൈധൃതം, അഹിശിരസ്സ്‌ എന്നീ ദോഷങ്ങളും മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ടതാണ്.

ഉല്‍ക്കാപാതം / നിത്യദോഷങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

എന്തുകൊണ്ട് കിടക്കയില്‍ നിന്നും വലതുവശം തിരിഞ്ഞെണീക്കണം?

   ദിവസത്തിലെപ്പോഴെങ്കിലും കുസൃതി അല്പം കൂട്ടുന്ന കുട്ടികളെപ്പറ്റി രക്ഷിതാക്കള്‍ സാധാരണ പറയാറുണ്ട്‌ - ഇവന്‍ ഇന്ന് ഇടതുവാക്ക് എണീറ്റെന്നാ തോന്നുന്നത്.

  ആ ചൊല്ലില്‍ നിന്നുതന്നെ ഇടതുവാക്ക് (ഇടതുവശം) തിരിഞ്ഞെണീറ്റാല്‍ എന്തോ കുഴപ്പമാണെന്ന് മനസ്സിലാക്കാം.

  മേലുദ്ധരിച്ചത് രക്ഷിതാക്കള്‍ വ്യക്തമായി മനസ്സിലാക്കിപ്പറയുന്നതല്ലെങ്കിലും ദിവസവും വലതുവശം തിരിഞ്ഞെണീക്കേണ്ട ആവശ്യകത വളരെ വലുതാണ്‌.

  നമ്മുടെ ഋഷീശ്വരന്മാര്‍ നമ്മെ പരിശീലിപ്പിച്ച ഈ ആരോഗ്യമാര്‍ഗ്ഗത്തിന്റെ സാധുത അടുത്ത കാലത്തായി പാശ്ചാത്യഭിഷഗ്വരന്മാരും പൂര്‍ണ്ണമായും അംഗീകരിച്ചുകഴിഞ്ഞു.

  നമ്മുടെ ശരീരത്തിന് ചുറ്റും രണ്ടു കാന്തിക വലയങ്ങളുണ്ട്. അവയില്‍ ആദ്യത്തെ കാന്തിക വലയം കാലില്‍ നിന്നും ശിരസ്സിലേക്കും മറിച്ച് ശിരസ്സില്‍ നിന്നും കാലിലേക്കും പ്രദക്ഷിണം വയ്ക്കുന്നു. രണ്ടാമത്തേതാകട്ടെ, ഇടതുവശത്ത്‌ നിന്നും മുന്‍ഭാഗത്തു കൂടെ വലത്തോട്ടും വലതു വശത്തുനിന്നും  പിന്നില്‍കൂടി ഇടതുവശത്തേക്കും പ്രദക്ഷിണം വയ്ക്കുകയാണ്.

  കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം, കന്തികവലയത്തിന്റെ വൈന്റിംഗ് ദൃഢപ്പെടുത്തും. മറിച്ചായാല്‍ വൈന്റിംഗ് അയഞ്ഞ് ശരീരയന്ത്രസംവിധാനത്തിന്റെ തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത് വൈന്റിംഗ് കൂടുതല്‍ ദൃഢമാവാന്‍ സഹായിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിക്കുന്നു.

ദ്വാദശാംശകഫലം


ദ്വാദശാംശകഫലം

   സൂര്യദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, വൈദഗ്ദ്ധ്യവും ലോകപ്രസിദ്ധിയും പ്രതിഭയും ഉള്ളവനായും യുദ്ധപ്രിയനായും രാജഭൃത്യനായും രോഗിയായും ഭവിക്കും.

    ചന്ദ്രദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, നല്ല കണ്ണുകളും സദാചാരവും ഏറ്റവും പ്രസന്നതയും എപ്പോഴും ശുചിത്വവും ഉള്ളവനായും തപസ്വിയായും ഭംഗിയായും സാവധാനത്തിലും സംസാരിക്കുന്നവനായും സുന്ദരനായും ഭവിക്കും.

   കുജദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, ചപലനായും നേത്രങ്ങള്‍ക്ക് ക്രൂരതയും വിടപ്രകൃതിയും വ്യസനങ്ങളില്‍ പ്രിയവും ( വ്യസനം എന്ന് പറഞ്ഞത് പരസ്ത്രീസക്തി, മദ്യപാനം, ചൂതുകളി, നായാട്ട്, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥഭൂഷണം എന്നീ സപ്തവ്യസനങ്ങളെയാണ്), ചൗര്യവൃത്തിയും  ശൌര്യവും ഹിംസാശീലവും ഉള്ളവനായും ഭവിക്കും.

   ബുധദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, അസാധാരണങ്ങളായ  ഗുണങ്ങളോടുകൂടിയവനായും പ്രസിദ്ധനായും ചൂതുകളികളില്‍ താല്പര്യമുള്ളവനായും വാഗ്മിയായും സുഖഭോജിയായും ഭവിക്കും.

  ഗുരുദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, ശുദ്ധാത്മാവായും ഭൃത്യന്മാരോടുകൂടിയവനായും കുലശ്രേഷ്ഠനായും പ്രഭുവായും സുഖിയായും വിദ്വാനായും ധാര്‍മ്മികനായും ഭവിക്കും.

  ശുക്രദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, നല്ല കണ്ണുകളും സദാചാരനിഷ്ഠയും ഏറ്റവും പ്രസന്നതയും ശുചിത്വവും ധനവും ഉള്ളവനായും കാമിയായും വ്യവഹാരിയായും ഭവിക്കും.

   ശനിദ്വാദശാംശകത്തില്‍ ജനിക്കുന്നവന്‍, നീചനായും പരുപരുപ്പുള്ള രോമങ്ങളോടുകൂടിയവനായും ശരീരത്തിന് നീളവും ബലഹീനതയും ഉള്ളവനായും ആശുചിയും ദാരിദ്രവും ദുഃഖവും അനുഭവിക്കുന്നവനായും ഭൃത്യവൃത്തി ചെയ്യുന്നവനായും ഭവിക്കും.

 ക്ഷേത്രം / ക്ഷേത്രനാഥന്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഹിന്ദു മതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നുണ്ടല്ലോ? അപ്പോള്‍ ഈശ്വരന്‍ ഒന്നിലധികം ഉണ്ടോ?

     ഹിന്ദുമതത്തില്‍ ബഹുദൈവങ്ങളില്ല. ഹിന്ദുമതം ഏക ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് മാത്രമല്ല. ആ ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ലെന്നു, എല്ലാമായി തീര്‍ന്നിരിക്കുന്നത് ഈശ്വരന്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എങ്ങും നിറഞ്ഞ ചൈതന്യമാണ് ഈശ്വരന്‍. ഈശ്വരന്‍ (ദൈവം) നാമത്തിനും രൂപത്തിനും അതീതനാണ്. എങ്കിലും ഭക്തനെ അനുഗ്രഹിക്കാന്‍ ഈശ്വരന് ഏതു രൂപവും എടുക്കാം. എത്ര രൂപം വേണമെങ്കിലും സ്വീകരിക്കാം. എത്ര ഭാവവങ്ങള്‍വേണമെങ്കിലും കൈക്കൊള്ളാം. കാറ്റിനു ഇളംതെന്നലായി വരാം. ശക്തിയായി വീശാം. വേണമെങ്കില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കാം.അതെല്ലാം അതിന്റെ സ്വഭാവമാണ്. ആ കാറ്റിനേയും നിയന്ത്രിക്കുന്ന സര്‍വ്വേശ്വരനായ ദൈവത്തിന് അപ്പോള്‍ ഏതു ഭാവമാണ് സ്വീകരിക്കാന്‍ വയ്യാത്തതായിട്ടുള്ളത്. ദൈവത്തിന്റെ അത്ഭുതം ആര്‍ക്കു വര്‍ണ്ണിക്കാന്‍ സാധിക്കും ? ഈശ്വരന് സഗുണഭാവവും നിര്‍ഗുണഭാവവും സ്വീകരിക്കാന്‍ കഴിയും . വെള്ളത്തിന് നീരാവിയാകാനും ഐസുകട്ടയാകാനും സാധിക്കുന്നതുപോലെ. അങ്ങനെ ഒരേ സര്‍വ്വേശ്വരന്‍ ശിവന്‍, വിഷ്ണു, ഗണപതി, മുരുകന്‍, ദുര്‍ഗ്ഗ, സരസ്വതി, കാളി തുടങ്ങിയ പല ഭാവങ്ങളിലും പല രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. താനും ഈശ്വരനും രണ്ടല്ല, എന്ന ഏകത്വഭാവത്തില്‍ വേണം ഭക്തന്‍ ഈശ്വരനെ (ദൈവത്തെ) ആരാധിക്കാന്‍.

     ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. അവര്‍ ആര്‍ജ്ജിച്ച സംസ്കാരങ്ങളും അവര്‍ വളര്‍ന്നുവന്ന പരിതസ്ഥിതികളും വ്യത്യസ്തങ്ങളാണ്. അവനവന്റെ അഭിരുചിക്കും മാനസികവളര്‍ച്ചക്കും അനുസൃതമായി ഈശ്വരനെ ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്രം ഹിന്ദുമതത്തിലുണ്ട്. ഇങ്ങനെയാണ് ഹിന്ദുമതത്തില്‍ നാനാ ഈശ്വരഭാവങ്ങള്‍ ഉടലെടുത്തത്. അല്ലാതെ അവ വ്യത്യസ്ത ദൈവങ്ങളല്ല.

ദ്വാദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


ദ്വാദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ദ്വാദശാംശകംഎന്നത് ഒരു രാശിയുടെ 12 ല്‍ ഒരു ഭാഗമാണ്. അതായത് 2 തിയ്യതി 30 കല (രണ്ടര) യ്ക്കാണ് ദ്വാദശാംശകം എന്ന് പറയുന്നത്. ഗ്രഹം നില്‍ക്കുന്നത് ഏതു രാശിയിലായാലും ദ്വാദശാംശകം കണക്കാക്കേണ്ടത് ആ ഗ്രഹം നില്‍ക്കുന്ന രാശിയില്‍നിന്നുതന്നെയാണ്.

ഉദാഹരണം :-

   4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക. ചിങ്ങം രാശിയില്‍ 15 തിയ്യതി 23 കലയില്‍ നില്‍ക്കുന്ന വ്യാഴത്തിന്റെ ദ്വാദശാംശകം 6 ഉം കഴിഞ്ഞ് ഏഴാമത്തേയാണ്. 15 ല്‍ 2 1/2 (രണ്ടര) ആറു തവണ പോകുമല്ലോ. ശേഷിക്കുന്നത് 23 കലയാണല്ലോ. ഈ 23 കല ഏഴാമത്തെ ദ്വാദശാംശകത്തില്‍ കഴിഞ്ഞതാണ്. അതിനാല്‍ 6 ഉം കഴിഞ്ഞ് ഏഴാമത്തെ ദ്വാദശാംശകരാശി ചിങ്ങത്തിന് കുംഭമാണ് ദ്വാദശാംശകനാഥന്‍ ശനിയുമെന്നറിയുക.

ദ്വാദശാംശകഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിഗ്രഹാരാധനയുടെ പിന്നിലെ തത്ത്വമെന്താണ്?

     വാസ്തവത്തില്‍ ഹിന്ദുക്കള്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ് അവര്‍ ദര്‍ശിക്കുന്നത്. കാമുകി നല്‍കിയ ഒരു പേനയില്‍ അല്ലെങ്കില്‍ പത്തുപൈസ വിലവരുന്ന ഒരു മുത്തില്‍ കാമുകന്‍ ദര്‍ശിക്കുന്നത് സ്വന്തം കാമുകിയെ ആണ്. ആ വസ്തുവിനെയല്ല. അതിനു പകരം മറ്റെന്തു നല്‍കാമെന്നു പറഞ്ഞാലും അവന്‍ സമ്മതിക്കില്ല. ആ കാമുകനെ സംബന്ധിച്ച് കാമുകി നല്‍കിയ പേന വെറും പേനയല്ല. ആ മുത്ത് വെറും മുത്തല്ല. വില മതിക്കാനാകാത്ത തന്റെ കാമുകി തന്നെയാണ്. സാധാരണ ഒരു യുവാവിന് ഇങ്ങിനെ ഒരു ഭാവം വരുമെങ്കില്‍, ഒരു ഭക്തനെ സംബന്ധിച്ച് സര്‍വ്വേശ്വരന്റെ പ്രതീകമായ ആ വിഗ്രഹം എത്രമാത്രം വിലപ്പെട്ടതാണ്‌! അത് ആ ഭക്തന് കേവലം ശിലയല്ല, ചൈതന്യമൂര്‍ത്തിയാണ്.

     മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്.  ഗുണങ്ങളല്ലാത്തവനാണ് ഈശ്വരനെങ്കില്‍ പിന്നെ ഈശ്വരനെ കുറിച്ച് എന്താണ് പറയുവാന്‍ കഴിയുക? അതിനാല്‍ ഹിന്ദു മതത്തില്‍ പറയുന്നത് എല്ലാ ഗുണങ്ങളും ഈശ്വരനാണെന്നാണ്. ഈശ്വരനല്ലാതെ യാതൊന്നുമില്ല. ആയതിനാല്‍ സര്‍വ്വതിനെയും ഉള്‍കൊള്ളാന്‍ തക്ക വിശാലത ഹിന്ദുവിനുണ്ട്. ഈശ്വരനെയല്ലാതെ മറ്റൊന്നും അവനു കാണുവാന്‍ കഴിയില്ല. 

    ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നില്ലെ. ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നില്ലേ? ഇതൊക്കെ വിഗ്രഹാരാധനയുടെ വിത്യസ്തരൂപങ്ങളല്ലേ? പിന്നെ എന്തുകൊണ്ട് ഹിന്ദുക്കളുടെ ആരാധനമാത്രം ചിലര്‍ പിശാചിന്റെ ആരാധന എന്ന് പറയുന്നു?. അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.

      വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും ഹിന്ദു മതത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്. ഹിന്ദു മതത്തില്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.

     ചിലര്‍ പറയും വിവാഹം വെറും ഒരു താലി കെട്ടലല്ലേയെന്ന്. ശരിയാണ് വെറും ഒരു ചരട് കഴുത്തില്‍ കെട്ടുകയാണ്. എന്നാല്‍ ആ ചരടിനും ആ മുഹൂര്‍ത്തത്തിനും നമ്മള്‍ എത്ര വിലയാണ് കല്പിക്കുന്നത്!. ജീവിതത്തില്‍ അസ്ഥിവാരം കുറിക്കുന്ന മുഹൂര്‍ത്തമാണത്. ആ ചടങ്ങിന് നമ്മള്‍ കല്പിക്കുന്നത്, ആ ചരടിന്റെ വിലയല്ല. ജീവിതത്തിന്റെ മൊത്തം വിലയാണ്. ഇതേ പോലെ വിഗ്രഹത്തിന്റെ വില വെറും കല്ലിന്റെതല്ല. അത് വിലമതിക്കാനാകാത്തതാണ്. പ്രപഞ്ചനാഥന് തുല്യമാണ് അതിന്റെ സ്ഥാനം.

ത്രിംശാംശകഫലം


ത്രിംശാംശകഫലം

   കുജത്രിംശാംശകത്തില്‍ ജനിക്കുന്നവന്‍, കുലഭ്രഷ്ഠനായും പാപകര്‍മ്മങ്ങളെ ചെയ്യുന്നവനായും തേജസ്വിയായും യുദ്ധപ്രിയനായും വേഗത്തില്‍ കോപിക്കുന്നവനായും ഭവിക്കും.

  ബുധത്രിംശാംശകത്തില്‍ ജനിക്കുന്നവന്‍, വിദ്വാനായും ഏറ്റവും വിനയമുള്ളവനായും സല്‍സ്വഭാവവും സജ്ജനങ്ങളില്‍ സന്തോഷവും ഗുരുജനങ്ങളില്‍ ഭക്തിയും ശാന്തതയും ഉള്ളവനായും ഭവിക്കും.

  ഗുരുത്രിംശാംശകത്തില്‍ ജനിക്കുന്നവന്‍, സാധുവായും സമ്പൂര്‍ണ്ണശരീരനായും എല്ലാ സമ്പത്തുകളോടുകൂടിയവനായും എല്ലാ കലകളിലും വിദഗ്ദ്ധനായും പ്രസിദ്ധനായും ഭവിക്കും.

  ശുക്രത്രിംശാംശകത്തില്‍ ജനിക്കുന്നവന്‍, കാമശീലവും സുഖവും വിനോദവും ഉള്ളവനായും നല്ല ഗുണങ്ങളോടുകൂടിയവനായും ധനവാനായും ഭവിക്കും.

  ശനിത്രിംശാംശകത്തില്‍ ജനിക്കുന്നവന്‍, ക്ഷതശരീരനായും എപ്പോഴും രോഗങ്ങളാല്‍ പീഡിതനായും നീചകര്‍മ്മങ്ങളെ ചെയ്യുന്നവനായും ശുചിത്വമില്ലാത്തവനായും ബുദ്ധിഹീനനായും ഭവിക്കും.

ദ്വാദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

കന്യാദാനത്തിന്റെ മഹത്വം

    മഹത്തരമായ ഗുണങ്ങളുടെ മൂര്‍ത്തിമദ് ഭാവമാണ് സ്ത്രീ. ക്ഷമയുടെ പര്യായമായ അവള്‍ക്ക് 'സര്‍വ്വംസഹ' എന്നുകൂടി പേരുണ്ട്. സ്ത്രീപുരുഷ ബന്ധത്തില്‍ എത്രയും പ്രാധാന്യമേറിയതാണ് പിതാവും പുത്രിയുമായും മാതാവും പുത്രനുമായുള്ള ബന്ധം. മാതാവിന് പുത്രിയോട്‌ ഉള്ളതിനേക്കാള്‍ ബന്ധവും ഉത്തരവാദിത്വവും പിതാവിന് പുത്രിയോട്‌ ഉണ്ട്. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ പദവികളില്‍ ഒന്നാണ് പിതൃത്വം. ഒരു പുത്രിയുടെ ജനനം മുതല്‍ വിവാഹം വരെ പിതാവിനുള്ള ഉത്തരവാദിത്വം അത്യന്തം മഹത്തരമാണ്.

   കന്യാദാനം എന്ന മഹത്തരമായ ആചാരത്തില്‍ കന്യകയെ പിതാവ് പ്രതിശ്രുത വരനെ ഏല്‍പ്പിക്കുന്നു. ആധുനിക നാഗരിക സംസ്കാരത്തില്‍ പെണ്‍ കുട്ടികളുടെ കന്യകാത്വം കേവലം നേരമ്പോക്കിനായുള്ള ഒരു ഉപാധിയായി മാറുന്നു. അതുകൊണ്ട് ഈ ചടങ്ങിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ഒരു സ്ത്രീ മഹതിയാവുന്നത് വിവാഹം വരെ അവള്‍ കന്യകാത്വം നിലനിര്‍ത്തുമ്പോഴും വിവാഹശേഷം പ്രതിവ്രതയായി കഴിയുമ്പോഴുമാണ്. ഭാരത സ്ത്രീകളുടെ ഭാവശുദ്ധി പല മഹത് കവികളുടെയും തൂലികത്തുമ്പില്‍ വിരിഞ്ഞിട്ടുണ്ടല്ലോ.

    കന്യാദാനത്തിന്റെ ആശയം മഹത്തരമാണ്. സര്‍വ്വോത്തമയായ കന്യകയെ ഉത്തമനായ കുമാരന് നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് കന്യാദാനത്തിന്റെ ആശയം. വധുവിന്റെ പിതാവ് തന്റെ പുത്രിയുടെ വലതുകരം വരന്റെ വലത് കയ്യില്‍ ചേര്‍ത്ത് വച്ച് അനുഗ്രഹിക്കുന്നു.

    പ്രപഞ്ചം രൂപംകൊള്ളുന്നതിനു മുമ്പ് ഈ ലോകത്തില്‍ ഒരേയൊരു തത്ത്വമേ ഉണ്ടായിരുന്നുള്ളൂ. ഈ തത്ത്വത്തില്‍ സൃഷ്ടിക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ബ്രഹ്മത്വത്തില്‍ ഒരു മായാ തത്ത്വം നിഷിപ്തമായിരുന്നു. ഈ മായാ തത്ത്വം സൃഷ്ടി കാമനയോടെ ബ്രഹ്മത്വവുമായി ലയിച്ചാണ് ഈ പ്രപഞ്ചം രൂപംകൊണ്ടത്. മുമ്പ് പ്രതിപാദിച്ച മായാ തത്ത്വത്തെ ബ്രഹ്മത്വത്തിന്റെ പുത്രീ സ്ഥാനത്ത് വ്യാഖ്യാനിക്കാം. അങ്ങനെയാണ് ഈ ലോകത്തില്‍ സഗുണ സൃഷ്ടിക്ക് തുടക്കമായത്. മേല്‍പ്പറഞ്ഞ ആദ്ധ്യാത്മിക തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ കന്യാദാനം എന്ന ആശയത്തിന്റെ പ്രസക്തിയേറുന്നു. ഹൈന്ദവാചാരങ്ങളില്‍ കന്യാദാനം എന്ന ചടങ്ങ് ഇന്നും നിലനിന്ന് പോരുന്നു.

ത്രിംശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

ത്രിംശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

     ഒരു രാശിയെ 30 ആയി ഭാഗിച്ചാല്‍ കിട്ടുന്ന  ഒരംശമാണ് ത്രിംശാംശകം. ഗ്രഹം നില്‍ക്കുന്നത് ഓജരാശിയിലാണെങ്കില്‍ ആ ഗ്രഹസ്ഫുടത്തില്‍ 5 തിയ്യതി കഴിയുന്നതുവരെ കുജത്രിംശാംശകം, 6 തിയ്യതി മുതല്‍ 10 തിയ്യതി കഴിയുന്നതുവരെ ശനി ത്രിംശാംശകവും, 11 തിയ്യതി മുതല്‍ 18 തിയ്യതി കഴിയുന്നതുവരെ ഗുരു (വ്യാഴം) ത്രിംശാംശകവും, 19 തിയ്യതി മുതല്‍ 25 തിയ്യതി കഴിയുന്നതുവരെ ബുധത്രിംശാംശകവും, 26 തിയ്യതിമുതല്‍ 30 തിയ്യതി കഴിയുന്നതുവരെ ഭൃഗു (ശുക്രന്‍) ത്രിംശാംശകവുമാകുന്നു.

ഉദാഹരണം :-

   4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക.ഈ സ്ഫുടം ഓജരാശിയില്‍ 11 തിയ്യതിക്കുമേല്‍ 18 തിയ്യതിക്കുള്ളിലായതിനാലും ഗുരു ത്രിംശാംശകത്തിലാണ് ഈ സ്ഫുടം നില്‍ക്കുന്നത്.

  ഗ്രഹം നില്‍ക്കുന്നത് യുഗ്മരാശിയിലായാല്‍ മേല്‍പറഞ്ഞതിന് വിപരീതമായി കണക്കാക്കികൊള്ളണം. എങ്ങനെയെന്നാല്‍ 1 മുതല്‍ 5 തിയ്യതി കഴിയുംവരെ ശുക്ര ത്രിംശാംശകവും, 6 തിയ്യതി മുതല്‍ 12 തിയ്യതി കഴിയുംവരെ ബുധത്രിംശാംശകവും, 13 തിയ്യതി മുതല്‍ 20 തിയ്യതി കഴിയുംവരെ ഗുരുത്രിംശാംശകവും ; 21 മുതല്‍ 25 തിയ്യതി കഴിയും വരെ ശനിത്രിംശാംശകവു, 26 തിയ്യതി മുതല്‍ 30 തിയ്യതി കഴിയും വരെ കുജത്രിംശാംശകവുമാകുന്നു.

ഉദാഹരണം :-

    11-29-30 കുജസ്ഫുടം എന്ന് വിചാരിക്കുക. ഈ സ്ഫുടം യുഗ്മരാശിയില്‍ 26 തിയ്യതിക്കുമേല്‍ 30 തിയ്യതിക്കുള്ളിലാകയാല്‍ മീനം രാശിയില്‍ നില്‍ക്കുന്ന ഈ കുജന് കുജത്രിംശാംശകത്തിലാണ് ഈ സ്ഫുടം നില്‍ക്കുന്നത്.

*******************

   ഈ വിദ്യ ഓര്‍മ്മയില്‍ നില്‍ക്കാന്‍, ചൊവ്വയ്ക്ക്‌ (കുജന്‍) 5, ശനിക്ക്‌ 5, ആര്യന് (സൂര്യന്) 8, ബുധന് 7, ശുക്രന് 5 എന്ന് ഓജരാശിയിലും, --- ശുക്രന് 5, ബുധന് 7, സൂര്യന് 8, ശനിക്ക്‌ 5, ചൊവ്വയ്ക്ക്‌ 5, യുഗ്മരാശിയിലും വരും എന്നും പഠിച്ചുവെക്കുന്നതെളുപ്പമായിരിക്കും.

ത്രിംശാംശകഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

പുടവകൊടുക്കലിന്റെ ആശയം

   വിവാഹത്തിന്റെ ചടങ്ങുകളില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായിട്ടാണ് 'പുടവകൊടുക്കല്‍' കണക്കാക്കപ്പെടുന്നത്. പണ്ട് കാലങ്ങളില്‍ പുടവകൊടുക്കല്‍ എന്ന ചടങ്ങുകൊണ്ട് മാത്രം സ്ത്രീ പുരുഷന്മാര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിയുമായിരുന്നു. അതില്‍നിന്നുതന്നെ പുടവ കൊടുക്കല്‍ എന്ന ചടങ്ങിന് നമ്മുടെ പൂര്‍വ്വികര്‍ എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നുവെന്ന് ഊഹിക്കാമല്ലോ? ഇന്ന് ആ ചടങ്ങില്‍ ചില പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവാഹ മണ്ഡപത്തില്‍ വച്ച് വരന്‍ വധുവിന്റെ കഴുത്തില്‍ താലിയും മലയും ചാര്‍ത്തിയതിനുശേഷം, ഒരു തട്ടത്തില്‍ (തളികയില്‍) വധു ധരിക്കുന്നതിനുള്ള വസ്ത്രങ്ങളും അതിനു മീതേ ഒരു നാണയത്തുട്ടും വച്ച് വധുവിന് 'പുടവകൊടുക്കല്‍' എന്ന ചടങ്ങ് നിര്‍വ്വഹിക്കുന്നു.

   വസ്ത്രം കൈമാറല്‍ വിവാഹബന്ധത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ചടങ്ങാകുന്നു. പുരുഷന്‍ നല്‍കുന്ന വസ്ത്രം ഒരു നിധിയായി കരുതി സ്ത്രീ അത് തന്റെ പെട്ടിയില്‍ ജീവിതകാലം മുഴുവനും സൂക്ഷിച്ചുപോരുന്നു. വിവാഹത്തിന്റെ സ്വരൂപമായി തീര്‍ന്നിട്ടുള്ള ഈ വസ്ത്രത്തിന് 'മന്ത്രകോടി' എന്ന് കൂടി പേരുണ്ട്. കേവലം ഒരു വസ്ത്രത്തിലൂടെ ഈശ്വരനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അതീവ ഭംഗിയായി സൂചിപ്പിക്കാം. വസ്ത്രങ്ങള്‍ക്ക് നഗ്നത മറയ്ക്കുക, രൂപഭംഗി വര്‍ദ്ധിപ്പിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, കാലാവസ്ഥയുടെ മാറ്റം മനുഷ്യശരീരത്തില്‍ ക്രമീകരിക്കുക മുതലായ ധര്‍മ്മങ്ങള്‍ കൂടിയുണ്ട്. ഇവ പുടവദാനത്തില്‍ എങ്ങനെ ഉള്‍ചേര്‍ന്നിരിക്കുന്നുവെന്ന് നോക്കാം. വസ്ത്രത്തിന്റെ പ്രഥമമായ ധര്‍മ്മം നഗ്നത മറയ്ക്കുക അല്ലെങ്കില്‍ രഹസ്യത്തെ മറച്ചു വയ്ക്കുക എന്നതാണല്ലോ. പ്രപഞ്ച സൃഷ്ടിക്ക് നിദാനമായ മായാശക്തിയും ബ്രഹ്മത്വവുമായുള്ള ഒത്തുചേരലില്‍ മായാശക്തി ബ്രഹ്മത്തോട് ആവശ്യപ്പെട്ടിരുന്നത്, തനിക്ക് അദൃശ്യമായി നിലകൊള്ളാന്‍ കഴിയണമെന്നതായിരുന്നു. ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും മായ എന്ന സ്ഥാനം സ്ത്രീയ്ക്കും നല്‍കാം. ഒരു പുരുഷന്‍ കന്യകയെ പുടവ കൊടുത്ത് സ്വീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ക്കെല്ലാം വിധേയയാക്കപ്പെടുന്നു. തന്നെയുമല്ല തന്റെ ഭാര്യ രൂപഭംഗിക്കായി നല്ല വസ്ത്രം ധരിക്കണമെന്ന് ഏതു പുരുഷനും ഗൂഢമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

നവാംശകഫലം


നവാംശകഫലം

   ആദിത്യനവാംശകത്തില്‍ ജനിക്കുന്നവന്‍, അല്പമായ തലമുടിയോടുകൂടിയവനായും ക്രൂരനായും പിത്തരോഗിയായും സ്വാതന്ത്രവും എപ്പോഴും ഉത്സാഹശീലവും ഉള്ളവനായും ഭവിക്കും.

   ചന്ദ്രനവാംശകത്തില്‍ ജനിക്കുന്നവന്‍, ഭംഗിയുള്ള കണ്ണുകളോടും ശോഭനമായ വാക്കുകളോടും കൂടിയവനായും അറിവും സജ്ജനങ്ങളില്‍ സന്തോഷവും സുഖവും സുമുഖതയും വളരെ പശുക്കളും ഉള്ളവനായും ഭവിക്കും.

    കുജനവാംശകത്തില്‍ ജനിക്കുന്നവന്‍, കണ്ണുകള്‍ക്ക്‌ ക്രൌര്യവും പിത്തരോഗവും കോപവും ഉള്ളവനായും സാഹസപ്രവര്‍ത്തികളെ ചെയ്യുന്നവനായും ചഞ്ചലമനസ്സായും ദേഹത്തില്‍ മുറിവോ വ്രണമോ സംഭവിക്കുന്നവനായും സഞ്ചാരിയായും പിശുക്കനായും ഭവിക്കും.

   ബുധനവാംശകത്തില്‍ ജനിക്കുന്നവന്‍, എല്ലായിടത്തും എല്ലാ കാര്യങ്ങളും സാധിക്കുന്നവനായും സദാചാരമുള്ളവനായും വിദ്വാനായും നല്ല വേഷത്തോടുകൂടിയവനായും കുലമുഖ്യനായും കീര്‍ത്തിമാനായും ഭവിക്കും.

   ഗുരുനവാംശകത്തില്‍ ജനിക്കുന്നവന്‍, കുലശ്രേഷ്ഠനായും നല്ല കര്‍മ്മങ്ങളെ ചെയ്യുന്നവനായും വളരെ ധനത്തോടുകൂടിയവനായും രാജാവിന്റെ ഇഷ്ടനായും സുമുഖനായും ദൈവഭക്തനായും ഭവിക്കും.

  ശുക്രനവാംശകത്തില്‍ ജനിക്കുന്നവന്‍, വളരെ കോപമുള്ളവനായും വലിയ കാര്യങ്ങളെ ചെയ്യുന്നവനായും ദീര്‍ഘായുസ്സായും സുഖഭോജനത്തില്‍ പ്രിയമുള്ളവനായും ജനസമ്മതനായും സ്ത്രീകളില്‍ ആസക്തിയുള്ളവനായും ദാതാവായും ഭവിക്കും.

  ശനിനവാംശകത്തില്‍ ജനിക്കുന്നവന്‍, ദുഃഖിയായും ക്രൂരനായും കോപവും പിശുക്കും നീചജനങ്ങളില്‍ സന്തോഷവും തടിച്ച പല്ലുകളും രോഗവും ദാരിദ്രവും ദുര്‍ബുദ്ധിയും ഉള്ളവനായും ഭവിക്കും.

   ത്രിംശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വരണമാല്യത്തിന്റെ പ്രസക്തി

     താലികെട്ടുപോലെതന്നെ അതിപ്രധാനമായ ഒരു ചടങ്ങാണ് മാലയിടല്‍. ഒരു സ്ത്രീക്ക് പുരുഷന്‍ വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയെ അവന്‍ സ്വീകരിച്ചു എന്ന ആശയം ധ്വനിക്കുന്നു. വരണമാല്യം പുഷ്പാലംകൃതമാണല്ലോ. പുഷ്പം ദേവപ്രീതിക്ക് അത്യുത്തമമായതാണ്. ഒരു ഹിന്ദുവിന്റെ വിവാഹച്ചടങ്ങിലെ എല്ലാ ആചാരങ്ങളും ഈശ്വരപ്രാപ്തിയിലേയ്ക്കുള്ള ചവിട്ടുപടിയാണ്. എല്ലാ ഹൈന്ദവാചാരങ്ങള്‍ക്ക് പിന്നിലും മഹത്തരമായ ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

     പുഷ്പങ്ങള്‍ ദേവപ്രീതിക്കായി അര്‍പ്പിക്കുന്നത് അത്യുത്തമമെന്ന് നേരത്തെ പറഞ്ഞുവല്ലോ. അവ അവകാശ പ്രതീകമാണ്. ആയതിനാലാണ് ദേവലോകത്തെ ഈശ്വരന്മാര്‍ക്ക് പൂവും മറ്റും നിവേദിക്കുന്നത്. ആകാശത്തിന്റെ അസ്തിത്വം അതിന്റെ ശബ്ദത്തിലാണ്. അതുപോലെതന്നെ ഒരു ചെടിയുടെ അസ്തിത്വം അതില്‍ വിടരുന്ന പുഷ്പമാണ്‌. പൂക്കള്‍കൊണ്ട് കൊരുത്ത മാല ഈ ലോകത്തിലെ സകല വാക്കുകളെയും ശബ്ദത്തെയും കുറിക്കുന്നു.

    സകല ശബ്ദങ്ങളുടെയും മൂലമന്ത്രം വേദമാണ്. വേദം പരമാത്മ സ്വരൂപമാണ്. അങ്ങനെ ഈശ്വരനാകുന്ന പുരുഷന്‍ സകല മന്ത്രങ്ങളുമടങ്ങുന്ന പൂക്കള്‍കൊണ്ട് കൊരുത്ത മാല ധരിച്ചിരിക്കുന്നു. ഇതാണ് "വനമാല". ശ്രീമഹാവിഷ്ണു തന്റെ ഗളത്തില്‍ അണിഞ്ഞിരിക്കുന്നത് വനമാലയാണ്. ഈ മാല ധരിക്കുന്നതോടെ പുരുഷന്‍ വേദനിയമങ്ങള്‍ പാലിക്കുന്നവനാകുന്നു. സ്ത്രീയാകട്ടെ ഇതിനു പുരുഷനെ പ്രേരിപ്പിക്കുന്നവളുമാകുന്നു. ചെവി, അധരം, കണ്ഠം, ഹൃദയം, നാഭി എന്നീ ഭാഗത്തുകൂടിയാണ് മാല കടന്നുപോകുന്നത്. ഇവിടെ ചെവി ജ്ഞാനപ്രാപ്തിയെയും അധരം നല്ല വാക്കിനെയും കണ്ഠം പ്രാര്‍ത്ഥനയെയും നാഭി പൂര്‍വ്വസംസ്കാരത്തെയും കുറിക്കുന്നു. അനാദി മന്ത്രസ്വരൂപങ്ങളായ വേദപ്രമാണങ്ങളെ ഒരു മാലപോലെ ഈശ്വരനാകുന്ന നൂലിഴയില്‍ കൊരുത്തു സംരക്ഷിക്കുക എന്ന ഉപദേശമാണ് മാല ചാര്‍ത്തലിലൂടെ വെളിവാക്കുന്നത്.

നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

       മേടം, ചിങ്ങം, ധനു ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ മേടം രാശിയില്‍നിന്നും; ഇടവം, കന്നി, മകരം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ മകരം രാശിയില്‍ നിന്നും, മിഥുനം, തുലാം, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ തുലാം രാശിയില്‍ നിന്നും; കര്‍ക്കിടകം, വൃശ്ചികം, മീനം ഈ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ കര്‍ക്കിടകം രാശിയില്‍ നിന്നും നവാംശകം ആരംഭിക്കുന്നു. 

      നവാംശകം എന്നത് ഒരു രാശിയുടെ 9 - ല്‍ ഒരു ഭാഗമാണ്. 30 തിയ്യതിയാണല്ലോ ഒരു രാശി. ഈ 30 തിയ്യതിയെ 9 ആയി ഭാഗിച്ചാല്‍ വരുന്ന ഒരു ഭാഗമായ 3 തിയ്യതി 20 കലയ്ക്കാണ് നവാംശകം എന്ന് പറയുന്നത്.


ഉദാഹരണം :-


      4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക. ഇതില്‍ നിന്ന് 3 തിയ്യതി 20 കല നാല് തവണ പോകും. അതായത് 13 തിയ്യതി 20 കല പോയാല്‍ ശിഷ്ടം 2 തിയ്യതി 3 കല വരും. അപ്പോള്‍ 4 അംശകം കഴിഞ്ഞ് അഞ്ചാമത്തെ അംശകത്തിന്മേലാണ് വ്യാഴം നില്‍ക്കുന്നത്. ചിങ്ങത്തില്‍ മേടത്തില്‍നിന്നും അംശകം ആരംഭിക്കുന്നതാകയാല്‍ ചിങ്ങത്തില്‍ തന്നെ നവാംശകം വരുന്നു. ഇപ്രകാരം മറ്റു രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളുടെ അംശകം അറിയണം.

നവാംശകഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

താലിചാര്‍ത്തല്‍

    വിവാഹം സ്ത്രീ-പുരുഷ ജീവിതത്തിനു പൂര്‍ണ്ണത വരുത്തുന്ന ചടങ്ങാണ്. സ്ത്രീപുരുഷ ജന്മത്തിന്റെ പൂര്‍ത്തീകരണം നടക്കുന്നത് മംഗല്യത്തിലൂടെയാണ്. പുരുഷന്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരട് കെട്ടുമ്പോള്‍, ധാരണാബലമനുസരിച്ച് ചരട് കെട്ടിയ ആളും അതിനു വിധേയമായ ആളും പരസ്പരം ബന്ധിക്കപ്പെട്ടു എന്നര്‍ത്ഥം. താലിക്ക് മംഗല്യസൂത്രമെന്നാണ് പേര്. മംഗളം എന്ന വാക്കില്‍ നിന്നാണ്  "മാഗല്യം" എന്ന വാക്ക് ഉണ്ടായത്. സൂത്രമെന്നാല്‍ ചരട് എന്നര്‍ത്ഥം. അതായത്, ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലിചാര്‍ത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ഒരു ബന്ധത്തിന്റെ തുടക്കംകുറിക്കലാണവിടെ നടക്കുന്നത്.

    സ്ത്രീയുടെ കഴുത്തില്‍ ബന്ധിക്കപ്പെട്ട ചരടില്‍ ഒരു താലി ഉണ്ടാവും. സ്വര്‍ണ്ണത്താല്‍ നിര്‍മ്മിതമായ ഇതിന് ആലിലയുടെ രൂപമാണ് ഉള്ളത്. ഈ താലിയുടെ അഗ്രഭാഗത്ത് ബ്രഹ്മാവും മധ്യത്തില്‍ മഹാവിഷ്ണുവും മൂലത്തില്‍ മഹേശ്വരനും സ്ഥിതിചെയ്യുന്നു. താലിച്ചരടിന്റെ അറ്റത്ത് പിന്നിലായി ഒരു കെട്ട് ഉണ്ട്. രജോഗുണാത്മകമായ മൂന്നിഴകള്‍ കൊണ്ടുള്ള ചരടാല്‍ കോര്‍ത്ത ഈ താലിക്ക് പിന്നിലുള്ള കെട്ടില്‍, സകല ലോകത്തിനും നിദാനമായ മഹാശക്തി നിലകൊള്ളുന്നു. താലി കെട്ടുന്ന സ്ഥാനം കഴുത്താകയാല്‍ താലി കെട്ടപ്പെടുന്ന വധു കെട്ടുന്ന പുരുഷന് വിധേയയായി ഭവിക്കുന്നു. കാരണം കഴുത്താണല്ലോ നമ്മുടെ ശരീരത്തിലെ പ്രാണസ്ഥാനം.

    ഇപ്രകാരം കഴുത്തിനെ വലയം ചെയ്യുന്ന ചരടിലെ മൂന്ന് ഗുണങ്ങളും ത്രിമൂര്‍ത്തികളും മായാശക്തിയും ഒന്നിച്ചുചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഇവിടെ താലി കെട്ടിയ ആള്‍ പരമാത്മാവിന് തുല്യനായും താലി കെട്ടപ്പെട്ടവള്‍ ജീവാത്മാവിന് തുല്യയായും ഭവിക്കുന്നു. ഇക്കാരണത്താല്‍ സ്ത്രീയുടെ സംരക്ഷണച്ചുമതല മുഴുവന്‍ പുരുഷനിലാകുന്നു. അതുകൊണ്ടുതന്നെ ഭര്‍ത്താവ് മരിച്ചുകഴിയുമ്പോള്‍ താലിച്ചരട് മുറിച്ച് കളയുന്നു. സ്ത്രീക്ക് ആശ്രയമായിരുന്ന പുരുഷന്‍ മരിച്ചുകഴിയുമ്പോഴാണ് രക്ഷാപ്രതീകമായ താലിച്ചരട് മുറിച്ച് മാറ്റുന്നത്. താലീബന്ധനം എന്നത് ഒരു മഹത്തായ ആശയത്തെ ഉള്‍കൊള്ളുന്നു. ഹൈന്ദവാചാരങ്ങളില്‍ ഈ ചടങ്ങിനുള്ള പ്രാധാന്യം മഹത്തരമാണെന്നത് മുന്‍പറഞ്ഞ വസ്തുതകളില്‍ നിന്നും വ്യക്തമാണല്ലോ.

ഹോരാഫലം


   ഓജരാശിയില്‍ സൂര്യഹോരയില്‍ ജനിക്കുന്നവന്‍, ക്രൂരസ്വഭാവിയായും കാമിയായും ധനികനായും രാജാക്കന്മാരാല്‍ മാനിക്കപ്പെടുന്നവനായും ഭവിക്കും.

  ഓജരാശിയില്‍ ചന്ദ്രഹോരയില്‍ ജനിക്കുന്നവന്‍, വാക്സാമര്‍ത്ഥ്യം ഉള്ളവനായും ദാനശീലനായും സുന്ദരനായും ദയാശീലനായും ജാരസ്ത്രീകളില്‍ ഇഷ്ടമുള്ളവനായും ഭവിക്കും.

  യുഗ്മരാശിയില്‍ സൂര്യഹോരയില്‍ ജനിക്കുന്നവന്‍, മന്ത്രിയായും, ഉപകാരസ്മരണയുള്ളവനായും സ്ഥിരതയില്ലാത്തവനായും ദയാശീലനായും ഭവിക്കും.

  യുഗ്മരാശിയില്‍ ചന്ദ്രഹോരയില്‍ ജനിക്കുന്നവന്‍, ഗംഭീരമായി സംസാരിക്കുന്നവനായും കാര്യാദികളില്‍ ശ്രദ്ധ കുറഞ്ഞവനായും വേശ്യാലമ്പടനായും ഭവിക്കും.

   നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്.

      ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തില്‍ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന്  വിരോധമില്ല. ശീവേലിവിഗ്രഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. എന്നാല്‍ കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്.

ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ?


ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ?

   ഒരു രാശിയെ രണ്ടായി ഭാഗിച്ചാല്‍ ഓരോ ഭാഗത്തിലും 15 തിയ്യതിവീതം വരും. ഈ ഓരോ ഭാഗത്തിനും "ഹോരാ" എന്നാണ് നാമം. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ഓജരാശികളില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 15 തിയ്യതി കഴിയുംവരെ സൂര്യഹോരയും 16 തിയ്യതി മുതല്‍ 30 തിയ്യതിയടക്കം ചന്ദ്രഹോരയും, ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ യുഗ്മരാശികളിലാണ് ഗ്രഹം നില്‍ക്കുന്നതെങ്കില്‍ 15 തിയ്യതിവരെ ചന്ദ്രഹോരയും, 16 തിയ്യതിമുതല്‍ ശിഷ്ടം തിയ്യതി കഴിവോളം സൂര്യഹോരയാണ്.


ഉദാഹരണം :-

     8-10-45 ചന്ദ്രസ്ഫുടം എന്ന് വിചാരിക്കുക. ചന്ദ്രഫുടത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്നത് ധനുരാശിയുടെ 11 മത്തെ തിയ്യതിയില്‍ 45 മത്തെ കലയിലാകുന്നു. 15 തിയ്യതി കഴിയാത്തതുകൊണ്ടും ധനുരാശി ഓജരാശിയായതുകൊണ്ടും ചന്ദ്രന്‍ നില്‍ക്കുന്നത് സൂര്യഹോരയിലാണ്.

   11-29-30 കുജസ്ഫുടം എന്ന് വിചാരിക്കുക. കുജസ്ഫുടം 30 മത്തെ തിയ്യതിയില്‍ 30 മത്തെ കലയിലാണ് നില്‍ക്കുന്നത്. കുജന്‍ നില്‍ക്കുന്ന രാശി മീനം യുഗ്മരാശിയായതിനാലും, 15 തിയ്യതി കഴിഞ്ഞതിനാലും രണ്ടാമത്തെ ഹോരയിലാണ് കുജസ്ഫുടം; ഹോരാ നാഥന്‍ സൂര്യനുമാകുന്നു.

ഹോരാഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

പിറന്നാള്‍ ആചാരം

    പിറന്നാള്‍ ദിവസം നേരത്തെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രദര്‍ശനം ചെയ്യുക. തീര്‍ത്ഥം സേവിച്ച് മടങ്ങി വന്നിട്ടുമാത്രമേ ജലപാനം ആകാവുവെന്നാണ് ആചാരം. ബുദ്ധിമുട്ടാണെങ്കില്‍ ജലവും ക്ഷേത്രത്തില്‍ നിന്ന് അല്പം നിവേദിച്ചതും കഴിക്കുന്നതിനു വിരോധമില്ല. പൂജകഴിക്കുന്നവരാണെങ്കില്‍ പൂജയും ജപവും കഴിഞ്ഞ് ലഘുഭക്ഷണമാവാം. അന്ന് അലക്കിയത് ഉടുക്കണം. ഇന്ന് പുതുവസ്ത്രങ്ങള്‍ ഉടുക്കുന്നതായിട്ടാണ് കാണുന്നത്. തൂശനിലയിട്ട് കിഴക്കോട്ട് തിരിഞ്ഞ് ഉണ്ണണം. മുമ്പില്‍ ഗണപതിക്ക്‌ വിളക്ക് വെയ്ക്കണം. ആ വിളക്കിന് മുന്നിലുള്ള ഇലയില്‍ സര്‍വ്വപദാര്‍ഥങ്ങളും ആദ്യം വിളമ്പണമെന്നാണ് ചിട്ട. ഒറ്റയ്ക്ക് ഇരുന്ന് ഉണ്ണരുത്. പിറന്നാളുകാരന്റെ  രണ്ടു വശത്തും  ഓരോരുത്തര്‍ ഇരുന്ന് ഭക്ഷണം കഴിക്കണം. ഭക്ഷണം മതിയെന്ന് പറയരുത്. വയസ്സ് പറയരുത്. ആദ്യം ഭക്ഷണം കഴിക്കേണ്ടത് പിറന്നളുകാരനാണ്. പിറന്നാള്‍ മാസത്തില്‍ പിറന്നാളിന് മുമ്പായി മുടിവെട്ടരുത്. എണ്ണ തേക്കാതെ കുളിക്കണം. ഇത്തരം അനവധി ആചാരങ്ങള്‍ ഉണ്ട്. എല്ലാം നല്ലതിനുവേണ്ടിയാണ്. പിറന്നാല്‍ഹോമം വീട്ടിലോ സമീപത്തുള്ള ക്ഷേത്രത്തിലോ ചെയ്യേണ്ടതുമാകുന്നു. വിവാഹം കഴിക്കുന്നതുവരെ പിറന്നാളുകാരന് വിളമ്പിക്കൊടുക്കേണ്ടത് അമ്മയാകുന്നു. രാവിലെ കണ്ണെഴുതി കുറിയിട്ട് ദശപുഷ്പം ചൂടി ഈശ്വരധ്യാനത്തോടെ കഴിഞ്ഞുകൂടണം. ആചാരപ്രകാരം പിറന്നാളിന് നക്ഷത്രമോ തിഥിയോ ആണ് എടുക്കേണ്ടത്.

ദ്രേക്കാണഫലം


ദ്രേക്കാണഫലം

  ആദിത്യദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, തീക്ഷ്ണനായും പ്രധാന ജനങ്ങളെ സേവിക്കുന്നവനായും പിത്ത പ്രകൃതിയായും നയനരോഗിയായും മുന്‍കോപിയായും ഭവിക്കും.

  ചന്ദ്രദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, സുഖവും പുത്രന്മാരും വിഭവങ്ങളും അഭിമാനവും ശൌര്യവും ഉള്ളവനായും സ്ത്രീകളെ ആശ്രയിക്കുന്നവനായും വിജയിയായും എല്ലാപേര്‍ക്കും നാഥനായും ഭവിക്കും.

  കുജദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, എപ്പോഴും കോപിക്കുന്നവനായും പാപകര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവനായും സാഹസിയായും ബന്ധുക്കളെ ദ്വേഷിക്കുന്നവനായും നല്ല വേഷത്തോടും കൃശമായ മദ്ധ്യപ്രദേശത്തോടും കൂടിയവനായും ഭവിക്കും.

  ബുധദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, നല്ലവണ്ണം പറയുന്നവനായും ശില്പകലകളില്‍ ജ്ഞാനമുള്ളവനായും നല്ല ശരീരത്തോടും സൗഭാഗ്യത്തോടും കൂടിയവനായും നയവും വിനയവും പ്രസിദ്ധിയും ഉള്ളവനായും സ്വജനശ്രേഷ്ഠനായും ഭവിക്കും.

  ഗുരുദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, കുലമുഖ്യനായും ഏറ്റവും ബുദ്ധിമാനായും ഗുരുഭക്തിയുള്ളവനായും അനേക ഗുണങ്ങള്‍ക്ക് ഇരിപ്പിടമായും എപ്പോഴും ദ്രവ്യലാഭമുള്ളവനായും ഭവിക്കും.

  ശുക്രദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, നല്ല ശരീരവും പ്രസിദ്ധിയും, അഭിമാനവും ശൌര്യവും സന്തോഷവും സുഖവും നല്ല ഭാര്യയും ഉള്ളവനായും കുലമുഖ്യനായും ഭവിക്കും.

  ശനിദ്രേക്കാണത്തില്‍ ജനിക്കുന്നവന്‍, പിശുക്കും മലിനതയും ഉള്ളവനായും ദരിദ്രനായും കഠിനമായി പറയുന്നവനായും ചടച്ചിരിക്കുന്ന ശരീരത്തോടുകൂടിയവനായും ദാസ്യംകൊണ്ട് ഉപജീവിക്കുന്നവനായും ഭവിക്കും.

 ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാഗര്‍ക്കോവില്‍ നാഗരാജക്ഷേത്രം

  പ്രധാന നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണ് കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ നാഗരാജക്ഷേത്രം. ഏകദേശം രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ സ്വയംഭൂ ആണെനാണ് വിശ്വാസം. ഒരു ബുദ്ധസന്യാസി ദേശാടനത്തിടെ വയല്‍ മദ്ധ്യത്തില്‍ സ്വയംഭൂ ആയ നാഗപ്രതിഷ്ഠ കാണാനിടയാകുകയും അദ്ദേഹം പ്രതിഷ്ഠയ്ക്ക് മീതെ ഓലകൊണ്ട് കൂരയുണ്ടാക്കി പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. സ്വയംഭൂവായി വയലിലെ ജലത്തില്‍ കാണപ്പെട്ട നാഗരാജപ്രതിഷ്ഠയ്ക്കടിയില്‍ ഇന്നും വറ്റാത്ത നീരുറവ കാണപ്പെടുന്നുണ്ട്. നാഗരാജാവിന്റെ ശിരസ്സ്‌ നാഗര്‍കോവിലും, ഉടലും വാലും മറ്റിടങ്ങളിലും ആണെന്നാണ്‌ സങ്കല്പം. നാഗരാജക്ഷേത്രത്തിലെ ശ്രീകോവിലില്‍ മൂന്ന് പ്രധാന സന്നിധികളാണുള്ളത്. മദ്ധ്യഭാഗത്ത് ജലത്തില്‍ ഓലകൂരയ്ക്ക് കീഴെ കുടികൊള്ളുന്ന അഞ്ചു തലയുള്ള നാഗരാജസന്നിധിയും, വലതുഭാഗത്ത് അനന്തകൃഷ്ണനായി മഹാവിഷ്ണു സന്നിധിയും, ഇടതുഭാഗത്ത് കാശിനാഥനായ ശിവന്റെ സന്നിധിയുമാണുള്ളത്. ചുറ്റമ്പലത്തില്‍ ദുര്‍ഗ്ഗാദേവി, ബാലമുരുകന്‍, അയ്യപ്പന്‍, ഗണപതി, ശിവന്‍, നാഗമണി ഭൂതത്താന്‍ എന്നീ പ്രതിഷ്ഠകളാണുള്ളത്.

   ചിങ്ങമാസത്തിലെ ഞായറാഴ്ചകളില്‍ ആയിരകണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു. ചിങ്ങത്തിലെ ആയില്യം നാളില്‍ ഇവിടെ എത്തി പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന ഭക്തര്‍ക്ക്‌ രാഹുകേതു ദോഷത്തില്‍ നിന്ന് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടുത്തെ ഉറവയില്‍ നിന്ന് ശേഖരിക്കുന്ന മണ്ണാണ് പ്രസാദമായി നല്‍കുന്നത്. ഈ പുറ്റുമണ്ണിന് വര്‍ഷത്തില്‍ രണ്ടു വട്ടം നിറമാറ്റമുണ്ടാകുന്നത് ശാസ്ത്രത്തിന് തന്നെ അത്ഭുതപ്രതിഭാസമായി നിലനില്‍ക്കുന്നു. ദക്ഷിണായനത്തില്‍ വെളുത്തനിറത്തിലും, ഉത്തരായനത്തില്‍ കറുത്തനിറത്തിലുമാണ് ഈ പുറ്റുമണ്ണിന് നിറമാറ്റമുണ്ടാകുന്നത്. പ്രസാദമായി ലഭിക്കുന്ന പുറ്റുമണ്ണ് നെറ്റിയില്‍ തൊടുന്നത് മൂലം ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ മാറികിട്ടുമെന്ന് വിശ്വസിക്കുന്നു.

    വേണാട് മഹാരാജാവായിരുന്ന വീരഉദയമാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കുഷ്ഠരോഗം പിടിപ്പെടുകയും നാഗരാജക്ഷേത്രത്തിലെ പ്രസാദം പുരട്ടിയ ശേഷം രോഗവിമുക്തനായിയെന്നും പറയപ്പെടുന്നു. കുഷ്ഠരോഗത്തില്‍ നിന്ന് മുക്തി നേടിയതിന്റെ നന്ദി സൂചകമായാണ് മഹാരാജാവ് നാഗസന്നിധിക്ക് അടുത്തായി അനന്തകൃഷ്ണന് പ്രത്യേകസന്നിധി സ്ഥാപിച്ചത്. 

 നാഗര്‍ക്ക് പാലഭിഷേകവും, നൂറും പാലുമാണ് പ്രധാന വഴിപാട്. ഈ വഴിപാടിലൂടെ സര്‍പ്പദോഷങ്ങളും മാറി മംഗല്യഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. ഇവിടെ വന്നു പ്രാര്‍ഥിച്ചാല്‍ പല ത്വക്ക് രോഗങ്ങളും മാറുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വക്ക് രോഗ നിവാരണിയായ ഓടവല്ലി എന്ന സസ്യം ശ്രീകോവിലിന് ചുറ്റും വളര്‍ന്നിരുന്നതായി പറയപ്പെടുന്നു. കുട്ടികളില്ലാത്ത നിരവധി ദമ്പതിമാര്‍ ഇവിടെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ജനിക്കുന്ന മിക്കകുട്ടികളും ആയില്യം നക്ഷത്രത്തിലാണ് ജനിക്കുന്നത്. കല്ല്‌ കൊണ്ട് നാഗപ്രതിഷ്ഠയുണ്ടാക്കി തന്ത്രിയെകൊണ്ട് പൂജിച്ച് ക്ഷേത്രാങ്കണത്തില്‍ പ്രതിഷ്ഠിച്ചാല്‍ സന്താന ഭാഗ്യം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് ചുറ്റും നിരവധി നാഗപ്രതിമകളും നാഗശില്പങ്ങളും ഉണ്ട്. ആറടിപൊക്കത്തിലുള്ള രണ്ടു സര്‍പ്പങ്ങളുടെ ശില്‍പ്പങ്ങളാണ് ക്ഷേത്രവാതില്‍ക്കലുള്ളത്. ക്ഷേത്രത്തിന് ചുറ്റും ധാരാളം പൂച്ചെടികളും, ഫലവൃക്ഷങ്ങളുമുണ്ട്. ഇവിടെയുള്ള നാഗപുഷ്പത്തെ സര്‍പ്പരാജന്റെ പ്രതീകമായി കണക്കാക്കുന്നു. നാഗലിംഗപൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആയില്യം ആറാട്ടാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

ദ്രേക്കാണം കണ്ടുപിടിക്കുന്നത് എങ്ങനെ?


  ദ്രേക്കാണം എന്നത് രാശിയുടെ മൂന്നില്‍ ഒരു ഭാഗമാണ്. ഒരു രാശിയില്‍ 10 തിയ്യതി കഴിയുന്നതുവരെ ഒന്നാം ദ്രേക്കാണമെന്നു പറയുന്നു. 11 തിയ്യതി മുതല്‍ 20 തിയ്യതിവരെ രണ്ടാം ദ്രേക്കാണമാണ്. 21 തിയ്യതി മുതല്‍ 30 തിയ്യതി മുഴുവന്‍ മൂന്നാം ദ്രേക്കാണമാകുന്നു. ഒന്നാം ദ്രേക്കാണാധിപന്‍ ഗ്രഹം നില്‍ക്കുന്ന രാശിയുടെ നാഥനാകുന്നു. രണ്ടാം ദ്രേക്കാണാധിപന്‍ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്ന് അഞ്ചാമത്തെ രാശിയുടെ നാഥനാകുന്നു. മൂന്നാം ദ്രേക്കാണാധിപന്‍ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്നും ഒന്‍പതാമത്തെ രാശിയുടെ നാഥനാകുന്നു. ഇതിനെത്തന്നെ പത്തു തിയ്യതിവരെ ലഗ്നാധിപന്റെ ദ്രേക്കാണമെന്നും, 20 തിയ്യതി വരെ അഞ്ചാം ഭാവാധിപന്റെ ദ്രേക്കാണമെന്നും 30 തിയ്യതിവരെ ഒന്‍പതാം ഭാവാധിപന്റെ ദ്രേക്കാണമെന്നും യുക്തിപൂര്‍വ്വം ഓര്‍മ്മയ്ക്കായി പറഞ്ഞു വരുന്നുണ്ട്. ഇതിനെത്തന്നെ ആദിദ്രേക്കാണം, മദ്ധ്യദ്രേക്കാണം, അന്ത്യദ്രേക്കാണം എന്നും പറഞ്ഞും വരുന്നുണ്ട്.

ഉദാഹരണം :-

  7-5-39 ആദിത്യസ്ഫുടം എന്ന് കരുതുക. ഇതില്‍ വൃശ്ചികം രാശിയില്‍ 10 തിയ്യതി കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് ആദിത്യന്‍ നില്‍ക്കുന്നത് വൃശ്ചികം രാശിയുടെ ഒന്നാം ദ്രേക്കാണത്തിലാകയാല്‍ വൃശ്ചികം രാശിയുടെ നാഥനായ കുജനാണ് ദ്രേക്കാണനാഥന്‍. 8-10-45 ചന്ദ്രസ്ഫുടം എന്ന് വിചാരിക്കുക. ഇതില്‍ 10 തിയ്യതി കഴിഞ്ഞ് 11 —ാം മത്തെ (പതിനൊന്നാമത്തെ) തിയ്യതിയില്‍ 45 നാഴികയോളം ചെന്നതുകൊണ്ട് ചന്ദ്രന്‍ നില്‍ക്കുന്നത് രണ്ടാം ദ്രേക്കാണത്തിലാകുന്നു. ദ്രേക്കാണനാഥന്‍ ധനുരാശിയുടെ അഞ്ചാം രാശിയായ മേടം രാശിയുടെ നാഥന്‍ കുജന്‍ (ചൊവ്വ) ആകുന്നു. 11-29-30 കുജസ്ഫുടം. കുജന്‍ 29 തിയ്യതി കഴിഞ്ഞ് 30 മത്തെ നാഴികയില്‍ നില്‍ക്കുന്നതുകൊണ്ട് കുജന്‍ മൂന്നാം ദ്രേക്കാണത്തിലെത്തിയിരിക്കുന്നു. മീനം രാശിക്ക് മൂന്നാം ദ്രേക്കാണനാഥനായി വരുന്നത് ഒന്‍പതാമത്തെ രാശിയായ വൃശ്ചികം രാശിയുടെ നാഥനായ കുജന്‍ തന്നെയാണ്.

ദ്രേക്കാണഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാഗവഴിപാടുകളും ഫലസിദ്ധികളും

വെള്ളരി, ആയില്യപൂജ, നൂറും പാലും         :-  സമ്പല്‍സമൃദ്ധിക്ക് 

പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍   :- വിദ്യക്കും സല്‍കീര്‍ത്തിക്കും

 ഉപ്പ്      :- ആരോഗ്യം വീണ്ടുകിട്ടാന്‍

മഞ്ഞള്‍  :- വിഷനാശത്തിന്

ചേന   :- ത്വക്ക് രോഗശമനത്തിന്

കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

നെയ്യ്  :- ദീര്‍ഘായുസ്സിന്

വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :-  സര്‍പ്പദോഷ പരിഹാരത്തിന് 

പാല്, കദളിപ്പഴം, നെയ്യ് പായസ്സം   :-  ഇഷ്ടകാര്യസിദ്ധി

നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി  :- സന്താനലാഭത്തിന്

പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

ചന്ദ്രക്രിയാവാക്യം , ചന്ദ്രാവസ്ഥ, ചന്ദ്രവേല


2. തപസ്വീ                                    32. സുമന്ത്രകഃ

3. പരയുവതിരതഃ                         33. പരമഹീഭര്‍ത്താ

4. തസ്കരഃ                                  34. സഭാര്യ

5. ഹസ്തിമുഖ്യാരൂഢ                 35. ഗജസ്ത്രസ്തഃ

6. സിംഹാസനസ്ഥഃ                  36. സംയുഗഭീതിമാന്‍

7. നരപതി                                   37. അതിഭയഃ

8. അരിഹാ                                  38. ലീനഃ

9. ദണ്ഡനേതാ                           39. അന്നദാതാ 

10. ഗുണീ                                     40. അഗ്നിഗാഃ

11. നിഷ്പ്രാണഃ                         41. ക്ഷുല്‍ബാധാഹിതഃ

12. ഛിഹ്നമൂര്‍ദ്ധാ                       42. അന്നമത്തി

13. ക്ഷതകരചരണാ                 43. വിചരന്‍

14. ബന്ധനസ്ഥഃ                      44. മാംസാശനഃ

15. വിനഷ്ടഃ                              45. അസ്ത്രക്ഷമതഃ

16. രാജാ                                     46. സ്വോദ്വാഹ 

17. വേദാനധീതാ                        47. ധൃതകന്തുകഃ

18. സ്വപിതി                                48. വിഹരതി ദ്യുതൈഃ

19. സുചരിതംസംസ്മരന്‍           49. നൃപഃ

20. ധര്‍മ്മകര്‍ത്താ                       50. ദുഃഖിതഃ

21. സദ്വംശഃ                                51. ശയ്യാസ്ഥഃ

22. നിധിസംഗതാ                        52. രിപുസേവിതാഃ

23. ശ്രുതകുലഃ                              53. സസുഹൃത്

24.വ്യാഖ്യാതഃ                               54. ധ്യാനീ

25. ശത്രുഹന്താ                             55. ഭാര്യാന്വിത

26. രോഗീ                                     56. മൃഷ്ടാശീ 

27. ശത്രുജിതഃ                               57. പയഃ പിബാന്‍ 

28. സ്വദേശചലിതഃ                     58. സുകൃതകൃത്

29. ഭൃത്യഃ                                        59. സ്വസ്ഥഃ

30. വിനഷ്ടാ൪ത്ഥകഃ                  60. സുഖി



ചന്ദ്രവസ്ഥ 

1. അത്മസ്ഥാനാല്‍പ്രവാസഃ

2. മഹിതനൃപപദാസക്തഃ

3. പ്രാണഹാനി 

4. ഭൂപാലത്വം 

5. സ്വവംശോചിതഗുണനിരതഃ

6. രോഗ 

7. അസ്ഥാനഗത്വം

8. ഭീതി 

9. ക്ഷുല്‍ബാധിതത്വം 

10. യുവതിപരിണയം

11. രമ്യശയ്യാനുശക്തി

12. മൃഷ്ടാശിത്വം



ചന്ദ്രവേല

1. മൂര്‍ദ്ധാമായ                              19. ഘൃതഭുക്തി

2. മുടിതതാ                                   20. നിദ്ര

3. യജതാ                                      21. ഗാനക്രിയ

4. സുഖസ്ഥാ                                 22. ദശനരുക്

5. നേത്രാമയം                               23. കലഹം

6. സുഖിതതാ                               24. പ്രയാണം

7. വനിതാവിഹാരഃ                      25. ഉന്മത്തതഃ

8. ഉഗ്രജ്വരഃ                                    26. സലിലപ്ലവം 

9. കനകഭൂഷണം                            27. വിരോധഃ

10. അശ്രുമോക്ഷഃ                            28. സ്വച്ഛാസ്ഥാനം 

11. ക്ഷ്വാളാശനഃ                           29. ക്ഷുദ്ഭയം 

12. നിധുവനം                                 30. ശാസ്ത്രലാഭഃ

13. ജഠരസ്യരോഗഃ                           31. സ്വൈരംഗോഷ്ടിഃ

14. ക്രീഡാജലഃ                                32. യോധനം 

15. ഹസനാ                                    33. പുണ്യകര്‍മ്മ

16. ചിത്രവിലേഖനം                       34. പാപാചാരഃ

17. ക്രോധം                                    35. ക്രൂരകര്‍മ്മാ

18. നൃത്തകരണം                            36. ഹര്‍ഷഃ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.