എവിടേക്ക് തിരിഞ്ഞു നിന്ന് കുളിക്കണം?

    എപ്പോള്‍ കുളിക്കണം, എങ്ങനെ കുളിക്കണം എന്നൊക്കെ നിര്‍ദ്ദേശിക്കുന്ന പൂര്‍വ്വികര്‍ നാം എങ്ങോട്ട് തിരിഞ്ഞുനിന്നു കുളിക്കണമെന്നും എങ്ങോട്ട് തിരിഞ്ഞുനിന്ന് കുളിക്കരുതെന്നുമൊക്കെ വിധിച്ചിരുന്നു.

   പഴയകാലത്ത് കുളിക്കാനായി നിറഞ്ഞൊഴുകുന്ന തോടും നദിയും തടാകവുമൊക്കെയാണല്ലോ ഉപയോഗിച്ചിരുന്നത്. മാത്രമല്ല, മുങ്ങിക്കുളി ഒരു ശീലവുമായിരുന്നു.

    എന്നാല്‍ പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് മുങ്ങികുളിക്കരുതെന്ന്  ഒരു വിശ്വാസമുണ്ട്‌.

    കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിക്കുചുറ്റും വലയം ചെയ്യുന്നുവെന്ന കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അവയില്‍ നിന്നും പ്രസരിക്കുന്ന കാന്തികശക്തിയാകട്ടെ ഭൂമിക്കു ചുറ്റും വലയം ചെയ്തുകൊണ്ടിരിക്കുകയുമാണ്.

   പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്നാണ് മുങ്ങിക്കുളിക്കുന്നതെങ്കില്‍ മുങ്ങിയുയരുമ്പോള്‍ നമ്മുടെ മുതുകിലായിരിക്കും കാന്തികശക്തിയേല്‍ക്കുന്നത്. എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞു നിന്ന് മുങ്ങിക്കുളിച്ചാല്‍ ഹൃദയം സ്ഥിതിചെയ്യുന്ന മുന്‍ഭാഗത്തായിരിക്കും ആരോഗ്യകരമായ ആ കാന്തികശക്തി പ്രവഹിക്കുന്നത്.