വശ്യം

  വശീകരണമെന്നാല്‍ ആകര്‍ഷണമാണ്. വശീകരണ മന്ത്രപ്രയോഗങ്ങളിലൂടെ സിദ്ധിനേടികഴിഞ്ഞാല്‍ മറ്റുള്ളവര്‍ അയാളാല്‍ വശീകരിക്കപ്പെടുന്നു അഥവാ ആകര്‍ഷിക്കപ്പെടുന്നു.  അയാള്‍ പറയുന്നതെന്തും മറുചോദ്യമില്ലാതെ മറ്റുള്ളവര്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാകുന്നു എന്നതാണ് ഫലം. വശീകരണത്തിന് ചെമന്നപൂക്കള്‍കൊണ്ട് സരസ്വതിയെ പൂജിക്കേണ്ടത്. വീടിന്റെ വടക്കുഭാഗത്ത് വടക്കോട്ട്‌ തിരിഞ്ഞിരുന്ന് വേണം വശീകരണമന്ത്രം ചൊല്ലേണ്ടത്. വെളുത്തപക്ഷത്തിലെ ചതുര്‍ത്ഥി, നവമി, ഷഷ്ഠി, ത്രയോദശി എന്നീ തിഥികളിലും തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളും വശീകരണകര്‍മ്മത്തിന് ഉത്തമമാണ്.പന്നിത്തോലില്‍ സ്വസ്തികാസനത്തിലിരുന്നുവേണം വശ്യം ചെയ്യേണ്ടത്.

   ' വിദര്‍ഭ ' മായിട്ടാണ് വശ്യത്തിന് മന്ത്രം ചൊല്ലേണ്ടത്. ആദ്യം മന്ത്രത്തിന്റെ രണ്ടക്ഷരവും പിന്നെ നാമത്തിന്റെ ഒരക്ഷരവും ചൊല്ലുന്ന രീതിയാണ് ഇത്. നാരകച്ചമത ആടിന്റെ നെയ്യില്‍ മുക്കി ഹോമിച്ചാണ് വശീകരണം ചെയ്യുന്നത്. താമരക്കുരു കോര്‍ത്ത ജപമാല ഉപയോഗിക്കണം.

ഗ്രഹസ്ഥിതിദോഷം

ഗ്രഹസ്ഥിതിദോഷം

  മുഹൂര്‍ത്ത സമയത്തില്‍ ഗ്രഹസ്ഥിതിവശാല്‍ ഒഴിവാക്കേണ്ട ദോഷങ്ങളാണിവിടെ പറയുന്നത്. മുഹൂര്‍ത്ത ലഗ്നത്തില്‍ രാഹു കുജ (ചൊവ്വ), മന്ദന്‍ (ശനി) എന്നിവര്‍ ഉണ്ടാകരുത്. മുഹൂര്‍ത്ത ലഗ്നത്തിനേഴില്‍ പാപഗ്രഹങ്ങളും ശുക്രനും ഉണ്ടാകുവാന്‍ പാടില്ല. 6 ലും 8 ലും 12 ലും ചന്ദ്രന്‍ നില്‍ക്കരുത്. എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും 8 ല്‍ ചൊവ്വയെ വര്‍ജ്ജിക്കണം. 12 ല്‍ വ്യാഴം ഉണ്ടാകുന്നതും, ലഗ്നത്തിന്റെ 2 ലും 12 ലും പാപന്‍ നില്‍ക്കുന്നതും നിന്ദ്യമാണ്. ഇവയെല്ലാം എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജ്യം തന്നെ. ലഗ്നത്തിന്റെ ഉഭയപാപത്വവും 12 ലെ വ്യാഴത്തിന്റെ സ്ഥിതിയും മുഹൂര്‍ത്തത്തിന് ഒഴിവാക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രായശ്ചിത്തപൂര്‍വ്വം സ്വീകരിക്കാമെന്ന് പറയുന്നുണ്ട്. ഇവയൊഴികെ മറ്റുള്ള ദോഷങ്ങള്‍ക്ക് പ്രായശ്ചിത്തം പരിഹാരപ്രദമല്ല. 1 - 2 - 4 - 7 - 10, 5 - 9: ഈ ഭാവങ്ങളില്‍ 1 ഉം 7 ഉം വര്‍ജ്യങ്ങളാണ്. ഒഴികെ 2 - 4 - 5 - 9 - 10. ഈ ഭാവങ്ങളില്‍ എല്ലാ പാപഗ്രഹങ്ങളേയും വര്‍ജിക്കണം. 3 - 6 ഭാവങ്ങളില്‍ എല്ലാ ശുഭഗ്രഹങ്ങളേയും വര്‍ജിക്കണം. ലഗ്നത്തില്‍ ആദിത്യചന്ദ്രന്മാര്‍ ശുഭമല്ല. എന്നാല്‍ ഒഴിവാക്കാനാവാത്ത അവസ്ഥയുണ്ടായാല്‍ പ്രായശ്ചിത്തപൂര്‍വ്വം സ്വീകരിക്കാം. 8 ലും 12 ലും എല്ലാ ഗ്രഹങ്ങളേയും വര്‍ജിക്കുന്നത് ഉത്തമമാണ്. ലഗ്നം ഒഴികെ നിന്ദ്യസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗുളികന് പ്രായശ്ചിത്തം ആവശ്യമില്ല. മുഹൂര്‍ത്തങ്ങളിലൊന്നിലും കേതു വിചാരരമണീയനല്ല. ലഗ്നത്തിന്റെ ഉഭയപാപത്വത്തില്‍ ഒരു ഗ്രഹം കേതുവായിരുന്നാല്‍ ഉഭയപാപത്വം പറയുകവയ്യ. ഇവിടെ വിവാഹാദി കാര്യങ്ങള്‍ക്ക് ആദിത്യചന്ദ്രന്മാരുടെ ഉദയം നിഷേധിച്ചവയാകയാല്‍ പ്രായശ്ചിത്തം ബാധകമല്ല. നാമകരണം, നിഷ്ക്രാമണം, വിവാഹം അന്നപ്രാശനം ഇതുകള്‍ക്ക് സൂര്യോദയരാശി നിഷിദ്ധമാണ്. മറ്റുകര്‍മ്മങ്ങള്‍ക്ക്  പ്രയശ്ചിത്തപൂര്‍വ്വം സ്വീകരിക്കാവുന്നതാണ്.

ധനകേന്ദ്ര ത്രികോണേഷുപാപ സ്സൗമ്യ സ്ത്രീഷഷ്ഠയോ
സര്‍വ്വേഗ്രഹാ വ്യയേ രന്ധ്രെലഗ്നേര്‍ക്കെന്ദുചനിന്ദിതാഃ 

കൊടിമരം (ധ്വജം) ക്ഷേത്രത്തിന്റെ നട്ടെല്ലാണോ?

   ഒരു ക്ഷേത്രത്തിലെത്തിയാല്‍ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ കൊടിമരം (ധ്വജം) ആയിരിക്കും. ശാസ്ത്രീയമായി പറഞ്ഞാല്‍ ഗ്രാമത്തിലെ മിന്നല്‍രക്ഷാചാലകത്തിന്റെ ഗുണമാണ് കൊടിമരം നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തെക്കാള്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ തീപിടിക്കുമെന്നു പറയുന്നത്. ഇത്തരത്തിലുള്ള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിന്റെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിന്റെ അടിയിലൂടെ ശ്രീകോവിലിന്റെ മധ്യത്തില്‍ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാല്‍ ഭക്തര്‍ക്ക്‌ കാണത്തക്കവിധം ഗണിത ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഇത് നിര്‍വര്‍ത്തി നിര്‍ത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുള്ള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവന്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തിയുടെ പ്രതീകമായി മുകളില്‍ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഖത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രതീകമാണ് കൊടിയേറ്റ്. 

ശാന്തികര്‍മ്മം

  ശാന്തികര്‍മ്മത്തിന് വെളുത്ത പൂവുകൊണ്ട് രതിയെ പൂജിക്കണം. ശുക്ലപക്ഷത്തിലെ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി എന്നീ തിഥികളും ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളും ശാന്തികര്‍മ്മത്തിന് ഉത്തമമാണ്.

  ദൈനംദിനജീവിതത്തിലെ എല്ലാ ആപത്തുകളും നീങ്ങി ശാന്തി ലഭിക്കുന്നതിനുള്ള മന്ത്രപ്രയോഗമാണ് ശാന്തികര്‍മ്മത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദാരിദ്രം, രോഗങ്ങള്‍, ഭയം, ആപത്ത് എന്നിവയില്‍ നിന്നെലാമുള്ള മോചനവും അവയുടെ ശമനവുമാണ് ശാന്തികര്‍മ്മങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. വീടിന്റെ ഈശാനകോണിലേക്ക് തിരിഞ്ഞിരുന്നാണ് ശാന്തികര്‍മ്മം അനുഷ്ഠിക്കേണ്ടത്. പത്മാസനത്തില്‍ കാളത്തോലിന്റെ പുറത്ത് ഉപവിഷ്ടനായിട്ടാണ് ഇത് ചെയ്യേണ്ടത്. ശാന്തികര്‍മ്മത്തിന് മന്ത്രം ഗ്രഥനമായി ചൊല്ലണം. അതായത്, ആദ്യം മന്ത്രത്തിന്റെ ഒരക്ഷരവും പിന്നെ വ്യക്തിയുടെ പേരിന്റെ ഒരക്ഷരവും ചൊല്ലുക. ഇങ്ങനെ ഇടകലര്‍ത്തിവേണം ഇതു ചെല്ലേണ്ടത്. ഉദാഹരണത്തിന് രാമായനമഃ എന്ന മന്ത്രവും രവികുമാര്‍ എന്നപേരും താഴെപ്പറയുന്ന രീതിയില്‍ വേണം ചൊല്ലേണ്ടത്: "രാരമാവിയകുനമാമഃര്‍ഃ" 

  ശാന്തികര്‍മ്മത്തിന് കറുകയാണ് ചമതയായി ഹോമിക്കേണ്ടത്. ശംഖുകൊണ്ടുള്ള ജപമാല ഉപയോഗിച്ചുവേണം ശാന്തികര്‍മ്മത്തിലെ മന്ത്രത്തിന്റെ എണ്ണം തിട്ടപ്പെടുത്തേണ്ടത്. ഹോമാഗ്നി ജ്വലിപ്പിക്കുമ്പോള്‍ എരുക്ക്, പ്ലാശ് എന്നിവ വിറകായി ഉപയോഗിക്കാം.

(ഹോമത്തിന് ഉപയോഗിക്കുന്ന മരങ്ങളെയാണ്  (മരകൊള്ളികളെയാണ്) "ചമത" എന്ന് പറയുന്നത്)

ഉച്ചസ്ഥിതിഫലം


ഉച്ചസ്ഥിതിഫലം 

  സൂര്യാദിഗ്രഹങ്ങള്‍ അവരവരുടെ ഉച്ചരാശികളില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഭൂമിക്ക് ഉടമസ്ഥനായും രാജതുല്യനായും രാജപൂജിതനായും ധാരാളം സമ്പത്തും ഭാഗ്യവും ഉള്ളവനായും ഉല്‍കൃഷ്ടഗുണങ്ങളോട് കൂടിയവനായും നീതിമാനായും യശ്വസിയായും ശൂരനായും ദാനശീലനായും എന്തും ചെയ്യുവാന്‍ മടിയില്ലാത്തവനായും സമര്‍ത്ഥനായും നശ്വരമായ കീര്‍ത്തിയോടുകൂടിയവനായും ഭവിക്കും.

കത്തൃദോഷങ്ങള്‍ :- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


കത്തൃദോഷങ്ങള്‍ :- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

  കത്തൃദോഷങ്ങള്‍ ചിന്തിക്കുമ്പോള്‍ വിവാഹാദി മുഹൂര്‍ത്തത്തിന് വധൂവരന്മാര്‍ക്ക് രണ്ടുപേര്‍ക്കും കത്തൃദോഷം ചിന്തിക്കണം. നിഷേകത്തിനും വധൂവരന്മാര്‍ക്ക് രണ്ടുപേര്‍ക്കും കത്തൃദോഷം ചിന്തിക്കണം. പുംസവനാദികള്‍ക്ക് ഗര്‍ഭിണിക്കുമാത്രം കാര്‍ത്തൃദോഷം ചിന്തിച്ചാല്‍മതി. ജനനം മുതല്‍ എല്ലാകര്‍മ്മങ്ങള്‍ക്കും ജാതനായവനെ മാത്രം കര്‍ത്താവായി സ്വീകരിച്ചാല്‍ മതി. കത്തൃദോഷവിധിപ്രകാരം ശുഭകര്‍മ്മവിധാനസമയം അപാകതദര്‍ശിച്ചാല്‍ ഗോദാനാദി പ്രായിശ്ചിത്തം ശക്തികൊത്തു നടത്തണം.

ഗ്രഹസ്ഥിതിദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

പ്രത്യര, വിപത്ത്, വധങ്ങള്‍


പ്രത്യര, വിപത്ത്, വധങ്ങള്‍

  ജന്മനക്ഷത്രത്തിന്റെ അഞ്ചാമത്തെ നക്ഷത്രം "പ്രത്യരഭം". മൂന്നാമത്തെ നക്ഷത്രം "വിപത്ത്."  ഏഴാമത്തെ നക്ഷത്രം "വധം". അതിനാല്‍ ജന്മനക്ഷത്രത്തില്‍ നിന്ന് അഞ്ചും മൂന്നും ഏഴും നക്ഷത്രങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകരിക്കരുത്.

  ജന്മനാളിനെ ഒന്നാമത്തെ ജന്മനക്ഷത്രമെന്നും, അതിന്റെ പത്താം നാളിന് രണ്ടാമത്തെ ജന്മനക്ഷത്രമെന്നും രണ്ടാമത്തെ ജന്മനക്ഷത്രത്തിന്റെ പത്താം നാളിന് മൂന്നാമത്തെ ജന്മനക്ഷത്രമെന്നും പറയുന്നു. മറ്റൊരുവിധം പറഞ്ഞാല്‍ ജന്മനക്ഷത്രം മുതല്‍ പത്താമത്തെ നക്ഷത്രം വരെയുള്ള ഒമ്പത് നക്ഷത്രങ്ങള്‍ക്ക് ഫലാനുഭവസിദ്ധമായ നാമങ്ങളുണ്ട്. അവര്‍ക്കനുസരിച്ച്‌ ശുഭാര്‍ത്ഥപ്രദമായ നക്ഷത്രങ്ങളെ സ്വീകരിക്കുകയും അശുഭാര്‍ത്ഥദ്യോതകമായ നക്ഷത്രങ്ങളെ ത്യജിക്കുകയും ചെയ്യണം. ആ അര്‍ത്ഥദ്യോതകമായ നാമങ്ങള്‍ ജനിച്ച നക്ഷത്രത്തില്‍നിന്ന് ജന്മം, സമ്പത്ത്, വിപത്ത്, ക്ഷേമം, പ്രത്യരം, സാധകം, വധം, മൈത്രം, പരമമൈത്രം, എന്നിങ്ങനെ ഒമ്പതാണ്. ഇതേവിധം രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്നും; മൂന്നാമത്തെ ജന്മനക്ഷത്രത്തില്‍ നിന്നും, കണക്കാക്കി ശുഭാര്‍ത്ഥദ്യോതകമായ നക്ഷത്രങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് അംഗീകരിക്കണം. വിശേഷാല്‍ മൂന്നാം നക്ഷത്രത്തിന്റെ 3, 5, 7 നക്ഷത്രങ്ങളുടെ പാപക്ഷേത്രാംശകങ്ങളായ പാദങ്ങള്‍ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കണം. രണ്ടാം നക്ഷത്രത്തിന്റെ മൂന്നാമത്തെ നക്ഷത്രത്തിന്റെ ആദ്യപാദവും, അഞ്ചാമത്തെ നക്ഷത്രത്തിലെ നാലാംപാദവും ഏഴാമത്തെ നക്ഷത്രത്തിലെ മൂന്നാം പാദവും മുഹൂര്‍ത്തങ്ങള്‍ക്ക് സ്വീകരിക്കാന്‍ പാടുള്ളതല്ല.

ആദ്യാത്തു ജന്മനക്ഷത്രാല്‍ ത്രിപഞ്ചസ്വരതാരകാന്‍
വിശേഷതോ വര്‍ജനീയസ്സര്‍വ്വേഷു ശുഭ കര്‍മ്മ സു
ജന്മര്‍ക്ഷാ ദശമം തതോപിദശമം ജന്മര്‍ഷ മിത്യുച്യതെ
ജന്മസമ്പല്‍ വിപല്‍ക്ഷേമ പ്രത്യരഃ സാധകൊ വധഃ
മൈത്രം പരമ മൈത്രം ച ജന്മാദീനി പുനഃ പുനഃ
തൃതീയ ജന്മഭാത്തേഷു പാപഭാഗാന്‍ വിവര്‍ജയേല്‍
ദ്വിതീയ ജന്മഭാത്തേഷു ക വേദാംശകംത്യജേല്‍

എന്നീ പ്രകാരം ശാസ്ത്രവിധിയുണ്ട്

ശാന്തിയെയും തന്ത്രിയെയും തൊടരുത് എന്ന് പറയാന്‍ കാരണമെന്ത്?

  അമ്പലത്തിലെ ശാന്തിക്കാരെയും തന്ത്രിമാരെയുമൊന്നും തൊടരുതെന്ന് വിലക്കുമ്പോള്‍, ഇപ്പോഴും അയിത്തം നിലവിലുണ്ടോ എന്നാണ് അറിവില്ലാത്ത പലരും ചോദിക്കുന്നത്.

  എന്നാല്‍ അയിത്തം നിലനില്‍ക്കുന്നതുകൊണ്ടോ അമ്പലത്തിലിപ്പോഴും തൊട്ടുകൂടായ്മ ഉള്ളതുകൊണ്ടോ ഒന്നുമല്ല അങ്ങനെ വിലക്കുള്ളത്.

  മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയാണെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്രോപാസനാഫലം നഷ്ട്ടപ്പെടുമെന്നാണ് വിശ്വാസം.

  എന്നാല്‍ പൂജിക്കുന്നവരെ മാത്രമല്ല പരസ്പരവും സ്പര്‍ശിക്കാതെ കഴിയണമെന്നാണ് വിധി. ആധുനികയുഗത്തില്‍ ഇതു അസാദ്ധ്യമാണെങ്കിലും ഇതിനു പിന്നിലെ ശാസ്ത്രീയത ആരും തള്ളിക്കളയാന്‍ പാടില്ല.

  പരസ്പരസ്പര്‍ശത്തിലൂടെ ഒരാളുടെ ശരീരത്തിലെ രോഗാണുക്കള്‍ മറ്റൊരാളില്‍ പ്രവേശിക്കുമെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ മറ്റൊന്നാണ് യഥാര്‍ത്ഥ വസ്തുത.

  എല്ലാ ജീവജാലങ്ങള്‍ക്ക് ചുറ്റും " ഓറ " എന്ന പേരിലറിയപ്പെടുന്ന പ്രഭാമണ്ഡലം സ്ഥിതി ചെയ്യുന്നുവെന്നും അവ തമ്മില്‍ സ്പര്‍ശിക്കുന്നത് ഗുണകരമല്ലെന്നും ആധുനികശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.

  അതിനാല്‍ അമ്പലത്തില്‍ മാത്രമല്ല എവിടെയും, അസാധ്യമാണെങ്കിലും, പരസ്പര്‍ശം ഒഴിവാക്കേണ്ടതാണ്.

ഷള്‍ക്കര്‍മ്മങ്ങള്‍ (ഷട്കര്‍മ്മങ്ങള്‍)

  ശാന്തികര്‍മ്മം, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിങ്ങനെയുള്ള ആറുകര്‍മ്മങ്ങളാണ് "ഷള്‍ക്കര്‍മ്മങ്ങള്‍" എന്ന് താന്ത്രിക വിദ്യയില്‍ അറിയപ്പെടുന്നത്. ഓരോ മന്ത്രത്തിലും ഇവയെപ്പറ്റി പരാമര്‍ശം ഉണ്ടാകും. ഇവ എന്തെന്ന് സാമാന്യജ്ഞാനം ലഭിക്കുന്നതിനുവേണ്ടി സംക്ഷിപ്തമായി താഴെ വിവരിക്കുന്നു. ഷള്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഓരോ കര്‍മ്മത്തിനും അതിന്റേതായ ദേവതകള്‍, സ്വീകരിക്കേണ്ടതായ നിറം, ഋതുക്കള്‍, ദിക്ക്, ദിവസം, ആസനം, വിന്യാസങ്ങള്‍, മണ്ഡലം, മുദ്ര, അക്ഷരം, ഭൂതോദയം, ചമത, മാല, അഗ്നി, എഴുതുന്നതിനുള്ള വസ്തു, ഹോമകുണ്ഡം, എഴുത്താണി എന്നിവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കര്‍മ്മത്തിനു വിധിച്ചിട്ടുള്ളവ അനുഷ്ഠിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

കാലഫലം


കാലഫലം

  ദിനാരംഭത്തില്‍ ജനിച്ചാല്‍ തന്റെ ധര്‍മ്മങ്ങളിലും കര്‍മ്മങ്ങളിലും താല്പര്യമുള്ളവനായും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവനായും സുഖമുള്ളവനായും ഭവിക്കും.

  മദ്ധ്യാഹ്നത്തില്‍ ജനിക്കുന്നവന്‍ രാജതുല്യഗുണമുള്ളവനായും ഭവിക്കും.

  അപരാഹ്നത്തില്‍ ജനിച്ചാല്‍ ധനവാനായും ഭവിക്കും.

  സന്ധ്യാസമയത്തിലും രാത്രിയിലും ജനിച്ചാല്‍ സുഗന്ധദ്രവ്യങ്ങളിലും സ്ത്രീകളിലും താല്പര്യമുള്ളവനായും ദുര്‍ബുദ്ധിയായും സഞ്ചാരപ്രിയനായും ഭവിക്കും. 

  സൂര്യോദയത്തില്‍ ജനിച്ചാല്‍ വളരെ സുഖമുള്ളവനായി ഭവിക്കും.

ഉച്ചസ്ഥിതിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജന്മാഷ്ടമദോഷം


ജന്മാഷ്ടമദോഷം

  മുഹൂര്‍ത്തകര്‍ത്താവിന്റെ ജന്മനക്ഷത്രക്കൂറില്‍നിന്ന് അഷ്ടമരാശി പാപഗ്രഹരാശിയോ ഇടവമോ ആയി വന്നാല്‍ ആ അഷ്ടമരാശിയില്‍ വരുന്ന നക്ഷത്രങ്ങളും; നക്ഷത്രപാദാംശകങ്ങളും മുഴുവന്‍  ശുഭമുഹൂര്‍ത്തത്തിന് വര്‍ജ്ജിക്കണം.

ഉദാഹരണം :-

   കന്നിക്കൂറില്‍ ജനിച്ച മുഹൂര്‍ത്തകത്താവിന് മേടം അഷ്ടമരാശിക്കൂറാണ്. ആ രാശി പാപഗ്രഹമായ കുജന്റെ (ചൊവ്വയുടെ) ക്ഷേത്രവുമാണ്. ആ കൂറുകാരായ നക്ഷത്രങ്ങള്‍ അശ്വതിയും, ഭരണിയും, കാര്‍ത്തിക കാലുമാണ്. ഇവയും; അവിടെ വരുന്ന നക്ഷത്രംശക പാദങ്ങളായ അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം തിരുവോണം, പുരോരുട്ടാതി; എന്നീ നക്ഷത്രങ്ങളുടെ ആദ്യപാദാംശകങ്ങളും ശുഭമുഹൂര്‍ത്തത്തിന് വര്‍ജ്ജിക്കണം. 

     ചിങ്ങക്കൂറുകാര്‍ക്ക് മീനം അഷ്ടമരാശിക്കൂറാണെങ്കിലും പുരോരുട്ടാതി കാലും, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങള്‍ മാത്രം ശുഭമുഹൂര്‍ത്തത്തിന് വര്‍ജിച്ചാല്‍ മതി. മീനം രാശിനാഥന്‍ (വ്യാഴം) ശുഭഗ്രഹമായതുകൊണ്ട് അവിടെ വരുന്ന നക്ഷത്ര പാദാംശകങ്ങള്‍ ശുഭമുഹൂര്‍ത്തത്തിന് വര്‍ജിക്കേണ്ടതില്ല.  

  ഇപ്രകാരം അഷ്ടമരാശി പാപക്ഷേത്രമായി വരുമ്പോഴും ശുഭക്ഷേത്രമായി വരുമ്പോഴും വര്‍ജിക്കപ്പെടേണ്ടവ ശുഭമുഹൂര്‍ത്തത്തിന് വര്‍ജിക്കുകതന്നെ വേണം. 

  തുലാക്കൂറില്‍ ജനിച്ചവര്‍ക്കാണ് ഇടവം അഷ്ടമരാശിക്കൂറായി വരുന്നത്. അതുകൊണ്ട് ആ രാശിക്കൂറുകാരായ നക്ഷത്രങ്ങള്‍ കാര്‍ത്തിക മുക്കാലും രോഹിണിയും മകീര്യത്തില്‍ അരയും  ശുഭമുഹൂര്‍ത്തത്തിന്  വര്‍ജ്ജിക്കണം. അതോടൊപ്പം അവിടെ വരുന്ന അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പുരോരുട്ടാതി, എന്നീ നക്ഷത്രങ്ങളുടെ രണ്ടാം പാദാംശകങ്ങള്‍കൂടി ശുഭമുഹൂര്‍ത്തത്തിന് വര്‍ജ്ജിക്കണം. ഇത് ശുഭഗ്രഹക്ഷേത്രമായിട്ടും ഈ അംശകപാദങ്ങള്‍ ശുഭമുഹൂര്‍ത്തത്തിന് വര്‍ജ്ജിക്കണമെന്നും വിധിച്ചത് " എകരാശ്യാധിപത്യദോഷം " കൊണ്ടാണെന്നറിയുക. 

  മീനം രാശിക്ക് തുലാം അഷ്ടമരാശിയാണെങ്കിലും അവിടെ വരുന്ന നക്ഷത്രപാദാംശകങ്ങള്‍  ശുഭമുഹൂര്‍ത്തത്തിന്  വര്‍ജ്ജിക്കണമെന്ന് വിധിച്ചിട്ടില്ല. അപ്പോള്‍ ജന്മാഷ്ടമം ശുഭക്ഷേത്രമായാലും " എകരാശ്യാധിപത്യം  " വലിയ ദോഷംതന്നെയെന്ന് വരുന്നുണ്ട്. ഈ ദോഷം മേടം രാശിക്കും വൃശ്ചികം രാശിക്കും വരുന്നുണ്ട്. പാപരാശിദോഷംകൊണ്ടുള്ള വിധിയില്‍ അതുംകൂടി അനുഭവിച്ചതിനാല്‍ അത് പ്രത്യേകം സൂചിപ്പിക്കേണ്ടതായി വരുന്നില്ല. ഈ പറഞ്ഞതിന്

ജന്മാഷ്ടമര്‍ക്ഷതച്ചന്ദ്രോപാപഃ ശുക്രഃ തദംശകാല്‍
ജന്മാഷ്ടമെ തുലാരാശൗ തദംശോ ഹൃഹ്യതെ പുനഃ

തുളസീതീര്‍ത്ഥം ഗുണകരമോ?

  അമ്പലത്തില്‍പ്പോയി ദര്‍ശനം നടത്തി തീര്‍ത്ഥം വാങ്ങി സേവിക്കുന്ന പതിവ് ഇന്നും ഭക്തര്‍ തെറ്റിക്കാറില്ല. തീര്‍ത്ഥത്തിന് അതിന്റേതായ മഹത്വം കല്‍പ്പിക്കുന്നതുകൊണ്ടാണ്‌ അതിനെ പുണ്യജലമെന്ന് പേരിട്ട് കുടിക്കുന്നതും.

  ഇതിന്റെ പുണ്യതയും പരിശുദ്ധിയും ചോദ്യം ചെയ്യുന്നവര്‍ ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ അംഗീകരിക്കുന്നില്ല.

  ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം.

  ഇതിനുവേണ്ടി, തുളസീതീര്‍ത്ഥസേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.

  "ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.

  എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

  ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ  ഗുണം തന്നെ.

സാധാരണ ചെയ്യുന്ന ഹോമങ്ങള്‍

  ഫലങ്ങള്‍ ഉപയോഗിച്ചുള്ള ഹോമങ്ങള്‍ ദേവപ്രീതിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടകാര്യം സാധിക്കുന്നതിനും ഉത്തമമാണ്. കരവീരപുഷ്പം ഉപയോഗിച്ചുള്ള ഹോമം സ്ത്രീകളെ വശീകരിക്കുന്നതിനും ചിറ്റമൃത് ഉപയോഗിച്ചുള്ള ഹോമ രോഗശമനത്തിനും കറുകഹോമം ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ശര്‍ക്കര ഉപയോഗിച്ചുള്ള ഹോമം ജനങ്ങള്‍ വശീകരിക്കപ്പെടുന്നതിനും നാല്പാമരം ഉപയോഗിച്ച് തെളിച്ച ഹോമകുണ്ഡത്തില്‍ നെല്ല്, യവം മുതലായവ ഹോമിക്കുന്നത് ഐശ്വര്യസിദ്ധിക്കും ഉത്തമമാണ്. മുരിക്കിന്‍പൂവ് ബ്രാഹ്മണരെ വശത്താക്കാനും പടലോവള്ളി ക്ഷത്രിയരെ വശത്താക്കാനും കൊന്നച്ചമത വൈശ്യരെ വശത്താക്കാനും പുന്നച്ചമത ശൂദ്രരെ വശത്താക്കാനും ഉപയോഗിക്കുന്നു. വരക്, ഉഴുന്ന്, പരുത്തിക്കുരു തുടങ്ങിയവ ശത്രുക്കളെ നേരിടുന്നതിനും നശിപ്പിക്കുന്നതിനുമായി ഹോമത്തിന് ഉപയോഗിച്ചുവരുന്ന വസ്തുക്കളാണ്. ഇതില്‍ വരക് ഉപയോഗിച്ച് ഹോമിച്ചാല്‍ ശത്രുവിന് വ്യാധി (രോഗം) പിടിപെടും. താന്നിച്ചമത ശത്രുവിനെ മാനസ്സികരോഗിയാക്കിമാറ്റും. പരുത്തിക്കുരു, ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഉഴുന്ന് ശത്രുവിന്റെ സംസാരശേഷിതന്നെ നശിപ്പിച്ചുകളയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഋതുഫലം


ഋതുഫലം

  വസന്തഋതുവില്‍ ജനിച്ചവന്‍, ദീഘായുസ്സായും ധവാനായും സുഗന്ധദ്രവ്യങ്ങളില്‍ ഇഷ്ടമുള്ളവനായും ഭവിക്കും.

  ഗ്രീഷ്മഋതുവില്‍ ജനിച്ചവന്‍, ധനവാനായും ജലക്രീഡയിലോ അഥവാ ശീതോപചാരങ്ങളിലോ താല്പര്യമുള്ളവനായും സാമര്‍ത്ഥ്യം ഉള്ളവനായും സുഖമുള്ളവനായും ചടച്ച ദേഹമുള്ളവനായും സല്‍ബുദ്ധിയായും ഭവിക്കും.

  വര്‍ഷഋതുവില്‍ ജനിച്ചവന്‍, പാല്, ചന്ദ്രന്‍, നിലാവ് ഇതുക്കളില്‍ പ്രിയമുള്ളവനായും, നല്ലവാക്കുകളെ പറയുന്നവനായും സല്‍ബുദ്ധിയായും ഭവിക്കും.

  ശരത്ഋതുവില്‍ ജനിക്കുന്നവന്‍, പുണ്യവാനായും, സുമുഖനായും, സുഖമുള്ളവനായും, കാമിയായും ഭവിക്കും.

  ഹേമന്തഋതുവില്‍ ജനിക്കുന്നവന്‍, സുഖമുള്ളവനായും, കൃശദേഹനായും കൃഷിക്കാരനായും, കൌശലബുദ്ധിയായും സമര്‍ത്ഥനായും ഭവിക്കും.

  ശിശിരത്ഋതുവില്‍ ജനിക്കുന്നവന്‍, കുളിയിലും നിത്യകര്‍മ്മങ്ങളിലും പ്രത്യേകം ശ്രദ്ധയുള്ളവനായും ദാനങ്ങളില്‍ താല്പര്യമുള്ളവനായും സമര്‍ത്ഥനായും മാനമുള്ളവനായും കീര്‍ത്തിമാനായും ഭവിക്കും.

കാലഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജന്മാഷ്ടമക്കൂറ്


ജന്മാഷ്ടമക്കൂറ്

  ജനിച്ച നക്ഷത്രക്കൂറിന്റെ 8 മത്തെ രാശിക്ക് "ജന്മാഷ്ടമം" എന്ന് പറയുന്നു. ഈ അഷ്ടമരാശിക്കൂറില്‍ വരുന്ന ചന്ദ്രനെ മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജിക്കണം. അഷ്ടമരാശിക്കൂറിലെ ചന്ദ്രനെന്നാല്‍ ആ രാശിയിലുള്ള രണ്ടേകാല്‍ നക്ഷത്രം എന്നര്‍ത്ഥമാണ്. 

ഉദാഹരണം :-

  മകം, പൂരം, ഉത്രത്തില്‍ കാല്‍ - ചിങ്ങക്കൂറ്. ഈ ഒമ്പത് പാദത്തില്‍ ജനിച്ച ചിങ്ങക്കൂറുകാര്‍ക്ക് പൂരോരുട്ടാതി കാലും, ഉത്രട്ടാതി, രേവതി - മീനക്കൂറ് എന്ന 9 പാദങ്ങള്‍ അഷ്ടമരാശിക്കൂറായ പാദങ്ങളാണ്. അതുകൊണ്ട് ചിങ്ങത്തില്‍ വരുന്ന 9 നക്ഷത്രപാദങ്ങള്‍ക്ക് മീനത്തില്‍ വരുന്ന 9 നക്ഷത്രപാദങ്ങളിലെ ചന്ദ്രന്‍ നിഷിദ്ധനാണ്. ഇങ്ങനെ ഓരോ രാശിക്കും അതിന്റെ അഷ്ടമരാശിയിലെ നക്ഷത്രപാദങ്ങള്‍ വര്‍ജ്ജിക്കണം. ഇതേവിധം ആറാംക്കൂറും പന്ത്രണ്ടാംക്കൂറും വര്‍ജ്ജിക്കണമെന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആറും പന്ത്രണ്ടും ആചാരബഹിഷ്ഠങ്ങളാണ്. വര്‍ജ്ജിക്കുന്നത് ഉത്തമംതന്നെ. എന്തുകൊണ്ടെന്നാല്‍ :-

ഷഷ്ടാഷ്ടമെ ദ്വാദശകശ്ചരാശി
സ്സര്‍വ്വേഷു കര്‍മ്മണ്യതിഗര്‍ഹണീയഃ

എന്ന് ശാസ്ത്രവചനം കാണുണ്ട്.

അഷ്ടമേന്ദു ച തദ്രാശിംവര്‍ജയേല്‍ സര്‍വ്വകര്‍മ്മസു.

  എന്ന ശാസ്ത്രവചനം കാണുന്നത് കൊണ്ട് അഷ്ടമം മാത്രം വര്‍ജ്ജിച്ചാല്‍ മതിയെന്നും ആറും പന്ത്രണ്ടും ആചാരബഹിഷ്ഠങ്ങളെന്നും കരുതുന്നതില്‍ തെറ്റില്ല.

ജന്മാഷ്ടമദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?

  ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്.

  മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുപോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം വ്യാപിക്കും.

  ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളുപ്പെടുത്തിയിട്ടുണ്ട്. പൃഥിശക്തി ചെറുവിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്നിശക്തി നടുവിരല്‍ വഴിയും വായുശക്തി ചൂണ്ടുവിരല്‍ വഴിയും ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാരബലമാണ് നല്‍കുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നല്‍കുമ്പോള്‍ വായുശക്തിയാകട്ടെ ബോധബലം നല്‍കുന്നു. ആത്മബലം നല്‍കാന്‍ ആകാശശക്തി ഉപകരിക്കും.

സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍

  മൂന്നക്ഷരങ്ങളുള്ളവ, ഒരക്ഷരം മാത്രമുള്ളവ, നരസിംഹമന്ത്രങ്ങള്‍, കാര്‍ത്തവീര്യാര്‍ജ്ജുനമന്ത്രം, ഗണപതിമന്ത്രങ്ങള്‍, ചേടകാ യക്ഷിണി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീ മന്ത്രം, ശ്യാമാമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, സരസ്വതീമന്ത്രങ്ങള്‍ എന്നിവ ഇന്നത്തെയുഗത്തില്‍ ആര്‍ക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ്.

അയനഫലം


അയനഫലം

  ഉത്തരായനത്തില്‍ ജനിക്കുന്നവന്‍, ജ്ഞാനിയായും, യോഗിയായും, സത്യവ്രതങ്ങളില്‍ നിഷ്ഠയുള്ളവനായും ഭവിക്കും. (മകരം മുതല്‍ മിഥുനം വരെയുള്ള ആറുമാസം ഉത്തരായനം)

  ദക്ഷിണായനത്തില്‍ ജനിക്കുന്നവന്‍, വാക്കിനു ദൃഡതയും ഉറപ്പും ഉള്ളവനായും, മനസ്സിന് ഇളക്കമുള്ളവനായും അഭിമാനത്തില്‍ താല്പര്യമുള്ളവനായും ഭവിക്കും. (കര്‍ക്കിടകം മുതല്‍ ധനു വരെയുള്ള ആറുമാസം ദക്ഷിണായനം).

ഋതുഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജന്മനക്ഷത്രദോഷം


ജന്മനക്ഷത്രദോഷം

  മുഹൂര്‍ത്തലഗ്നകര്‍ത്താവ് ഏത് നക്ഷത്രത്തിലേത് പാദത്തില്‍ ജനിച്ചാലും ആ ജനിച്ച നക്ഷത്രപാദം ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം. ആ നക്ഷത്രപാദത്തിന്റെ പൂര്‍വ്വം കഴിഞ്ഞുപോയ -തൊട്ടുമുന്നില്‍ കഴിഞ്ഞുപോയ നക്ഷത്രപാദം നൂറ്റിഎട്ടാംപാദമാകയാല്‍ (108 മത്തെ പാദം)  ആ പാദം    ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കണം. ജന്മനക്ഷത്രപാദത്തിന്റെ 88 മത്തെ (എണ്‍പത്തിയെട്ടാമത്തെ) പാദമായി വരുന്ന നക്ഷത്രപാദവും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം. എന്തുകൊണ്ടെന്നാല്‍ ആ പാദങ്ങള്‍ക്ക് "വൈനിശികാംശക" പാദങ്ങളെന്നാണ് പറയുന്നത്. ഇവയെല്ലാം കത്തൃദോഷം ചെയ്യുന്നവയാകയാല്‍ ഒരു കര്‍മ്മാരംഭത്തിനും സ്വീകരിക്കരുത്.

ഉദാഹരണം :-

  അശ്വതി ഒന്നാം പാദത്തിന്നു രേവതി നാലാം പാദം നൂറ്റിയെട്ടാം (108) പാദവും തിരുവോണം നാലാം പാദം എണ്‍പത്തിയെട്ടാം (88) പാദവുമാകുന്നു. അശ്വതി രണ്ടാം പാദത്തിന് അശ്വതി ഒന്നാം പാദം നൂറ്റിയെട്ടാം പാദവും, അവിട്ടം ഒന്നാം പാദം എണ്‍പത്തിയെട്ടാം പാദവുമാണ്. അശ്വതി മൂന്നാം പാദത്തിന് അശ്വതി രണ്ടാം പാദം നൂറ്റിയെട്ടാം പാദവും അവിട്ടം രണ്ടാം പാദം എണ്‍പത്തിയെട്ടാം പാദവുമാണ്. ഇങ്ങനെ തുടര്‍ന്ന് വരുന്ന ഓരോ പാദത്തിനും നൂട്ടിയെട്ടും എണ്‍പത്തിയെട്ടും പാദങ്ങള്‍ രേവതി അന്ത്യപാദത്തോളം കണക്കാക്കികൊള്ളുക.

അഷ്ടാശിതിതിമംഭാഗം വൈനാശാഖ്യം വിവര്‍ജയേല്‍
അഷ്ടോത്തരശതാംശംച വിശേഷാന്മരണ പ്രദം.

എന്നാണ് മേല്‍പ്പറഞ്ഞതിനുള്ള ശാസ്ത്രവിധി.
------------------------------------------------------------------------------------------------------
(ഓരോ നക്ഷത്രത്തേയും നാല് പാദങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഒരു പാദം = 15 നാഴികയാണ്, നാല് പാദങ്ങള്‍ = 4 x 15 നാഴിക = 60 നാഴിക, ഒരു നക്ഷത്രം = 60 നാഴിക)


ജന്മാഷ്ടമക്കൂറ് എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

എന്തിന് ശ്രീകോവിലിനുള്ളില്‍ നോക്കി തൊഴുതുമടങ്ങണം?

  ശ്രീകോവിലിനുള്ളിലെ ദേവബിംബത്തില്‍ നോക്കിനിന്ന് പ്രാര്‍ഥിച്ചാല്‍ മനസ്സിലെ ഭാരമെല്ലാം ഇറക്കിവെച്ച പ്രതീതിയാണ് ഭക്തനുണ്ടാവുക.

  ആധുനികത, ഏറെ ക്ഷേത്രങ്ങളിലുമെത്തിയിട്ടും വൈദ്യുതിദീപങ്ങള്‍ സാധാരണ കേരളത്തിലെ ഒരു ശ്രീകോവിലിനുള്ളിലും കടത്തി വിട്ടിട്ടില്ല. മറിച്ച് എവിടെയെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ യുക്തിയേയും ശാസ്ത്രത്തേയും മറികടക്കലാണ് അതുവഴി ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  അപ്പോഴാണ്‌ ഒരു ചോദ്യം ഉയര്‍ന്നു വരുന്നത്. ശ്രീകോവിലിനുള്ളില്‍ നല്ല വെളിച്ചം കടത്തിവിട്ടാല്‍ എന്ത് യുക്തിയും ശാസ്ത്രവുമാണ് തകരുന്നതെന്ന്.

  പ്രജ്ഞാനമാകുന്ന ബ്രഹ്മ (ബോധം) ത്തെ മനുഷ്യന്‍ തന്റെ കര്‍മ്മവാസനകളാകുന്ന താമസ്സിനാലാണ് മറക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തെ ശരീരത്തിന്റെ പ്രതീകമായി സങ്കല്‍പ്പിക്കുന്നതിനാല്‍ അവിടുത്തെ ദേവന്‍ ഈ അന്ധകാരത്തിനാല്‍ വലയം ചെയ്തിരിക്കുകയാണ്.

  അതിനാല്‍ ശ്രീകോവിലിനുള്ളിലിരിക്കുന്ന ദേവവിഗ്രഹത്തെ എണ്ണയൊഴിച്ച് വിളക്കുകള്‍ കത്തിച്ച് പ്രകാശിപ്പിക്കേണ്ടതാണ്. അതുപോലെ മനുഷ്യനും തന്റെയുള്ളില്‍ നിലനില്‍ക്കുന്ന അപൂര്‍ണ്ണജ്ഞാനത്തെ മാറ്റി ആത്മസ്വരൂപത്തെ പ്രകാശമാനമാക്കി മാറ്റേണ്ടതാണ് എന്നതാണ് ദീപം പ്രകാശിപ്പിക്കുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

  അമിതമായ പ്രകാശം നമ്മുടെ കണ്ണിലെ റെറ്റിനയ്ക്ക് അനാരോഗ്യം പ്രദാനം ചെയ്യുമ്പോള്‍ ശാന്തതയോടെയുള്ള പ്രകാശരശ്മികള്‍ ഗുണകരമാണെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. ഇതില്‍ നിന്നും ശ്രീക്കോവിലിനുള്ളിലെ വിളക്കുകളില്‍ പ്രതിഫലിക്കുന്ന ശാന്തത മനസ്സിനും ഒപ്പം ശരീരത്തിനും ഗുണം ചെയ്യുന്നുവെന്ന് സാരം.

തിഥിദോഷം


തിഥിദോഷം

കറുത്തപക്ഷ ചതുര്‍ദ്ദശിയെ ആറായി ഭാഗിച്ചാല്‍

ആദ്യത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ ശ്രേയസ്സ് ഉണ്ടാകും.

രണ്ടാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ പിതാവിന് ദോഷമാകുന്നു.

മൂന്നാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.

നാലാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ അമ്മാവന് ദോഷമാകുന്നു.

അഞ്ചാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ സഹോദരന് ദോഷമാകുന്നു

ആറാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.

അയനഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

കത്തൃദോഷങ്ങള്‍


  മുഹൂര്‍ത്ത കര്‍ത്താവിന്റെ നക്ഷത്രവശാലും ജനനലഗ്നവശാലും മുഹൂര്‍ത്തംകൊണ്ട് സംഭവിക്കാനിടവരുന്ന ദോഷങ്ങള്‍ മുഹൂര്‍ത്തസമയത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ആ വക ദോഷങ്ങളേയാണ് "കത്തൃദോഷങ്ങള്‍" എന്ന് പറയുന്നത്. കത്തൃദോഷങ്ങളായി വരുന്നവ ഏതെല്ലാമെന്നാല്‍.

അഷ്ടാശീതിതിതമംശകം പരിഹരേല്‍,
പൂര്‍വ്വം ച ജന്മാംശതൊ,
ഭം ജന്മാഷ്ടമ, മേതദിന്ദുമസദ
േച്ഛ ശാം സ്തദംശാനപി ,
ആദ്യേപ്രത്യരഭേ വിപദ്യപീവധേ,
ത്യാജ്യാഖിലാംശോ സതാ
മന്ത്യേന്ത്യാദ്യ തൃതീയ ഭാഗമിതര
ത്രര്‍ക്ഷം ച ലഗ്നാഷ്ടമം.

   ഇവകളാകുന്നു. മുഹൂര്‍ത്തകര്‍ത്താവിന്റെ ജന്മനക്ഷത്രപാദത്തിന്റെ പൂര്‍വ്വപാദം അതായത് 108 മത്തെ പാദം എന്നര്‍ത്ഥം. ജന്മനക്ഷത്രപാദത്തിന്റെ 88 മത്തെ പാദം, ജന്മാഷ്ടമരാശി; അതില്‍ വരുന്ന നക്ഷത്രപാദങ്ങള്‍, പാപന്മാരും ശുക്രനും നാഥന്മാരായി വരുന്ന നക്ഷത്രപാദങ്ങള്‍; ജന്മനക്ഷത്രവും പ്രത്യരവിപല്‍വധ നക്ഷത്രങ്ങളും; വിപല്‍നക്ഷത്രത്തിന്റെ ആദ്യാന്ത്യ തൃതീയ ഭാഗങ്ങളും മറ്റുള്ളവയില്‍ ആദ്യ തൃതീയ ചതുര്‍ത്ഥപാദങ്ങളും ലഗ്നാഷ്ടമവും, കത്തൃദോഷങ്ങളാണ്. ഇവ വര്‍ജ്ജിക്കണം.

ജന്മനക്ഷത്രദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ക്ഷേത്രത്തില്‍ ശബ്ദം നാമജപത്തിന് മാത്രമേ ആകാവോ?

  കേരളത്തിലെ മിക്കക്ഷേത്രങ്ങള്‍ക്കുള്ളിലും ഇപ്പോള്‍ ഒരു ബോര്‍ഡ് തൂക്കിയിരിക്കുന്നത് കാണാം. ശബ്ദം നാമജപത്തിന് മാത്രമെന്നാണ്‌ അതില്‍ തെളിഞ്ഞുകാണുന്ന അക്ഷരങ്ങള്‍.

  ക്ഷേത്രവിധി വ്യക്തമായി മനസ്സിലാക്കാതെ ക്ഷേത്രദര്‍ശനം നടത്താനെത്തുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും രാഷ്ട്രീയവും വരെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ചിലര്‍ സംസാരിക്കാന്‍ ധൈര്യം കാണിച്ചതോടെയാണ് ക്ഷേത്രഭരണസമിതികള്‍ക്ക് ഇങ്ങനെ എഴുതി വയ്ക്കേണ്ടി വന്നത്.

  ഓരോ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോഴും ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഈശ്വരനാമം മാത്രമേ ജപിക്കാവു എന്ന് വിധിയുണ്ട്. മനസ്സില്‍ പോലും ഈശ്വരനാമമേ പാടുള്ളുവെന്നാണ്‌ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഗുണം ശാസ്ത്രീയവുമാണ്.

  അതാത് ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയുടെ ധ്യാനമെന്തെന്ന് മനസ്സിലാക്കി ദര്‍ശനം നടത്താന്‍ കഴിഞ്ഞാല്‍ ഫലം ഉത്തമമായിരിക്കും. (ആരാധനാമൂര്‍ത്തിയുടെ ധ്യാനം - ആരാധനാമൂര്‍ത്തിയായ ദേവന്റെ / ദേവിയുടെ രൂപം വര്‍ണ്ണിച്ചുകൊണ്ടുള്ള ശ്ലോകം).

  ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കടന്നാല്‍ മറ്റൊന്നും സംസാരിക്കാന്‍ പാടില്ല - വെറും നാമജപം മാത്രം. മുറുക്കുന്നതോ പുകവലിക്കുന്നതോ നിഷിദ്ധമാണ്. കൂടാതെ മലമോ മൂത്രമോ വീഴാന്‍ അവസരം നല്‍കരുത്. തുപ്പല്‍, നഖം, രക്തം, മുടി എന്നിവ വീഴുന്നതും അശുഭകരമാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത് ഇതൊക്കെ വീഴാതെ ശ്രദ്ധിക്കണമെന്നര്‍ത്ഥം. 

  അഥവാ ഇങ്ങനെ സംഭവിച്ചുപോയാലോ എന്ന് ചോദിച്ചാല്‍, അങ്ങനെ എങ്കില്‍ സ്വന്തം ചെലവില്‍ പുണ്യാഹം നടത്തി ദോഷപരിഹാരം ചെയ്യാവുന്നതാണെന്ന് പരിഹാരക്രിയയില്‍ പറയുന്നു.

വിഘ്നേശ്വരക്ഷേത്രത്തില്‍ എന്തിനാണ് ഏത്തമിടുന്നത്?

  വിഘ്നങ്ങളൊഴിയാന്‍, ഗണപതിക്ഷേത്രത്തില്‍ തൊഴുതുമടങ്ങാന്‍, ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.

"വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!"

  മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം

  മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല്‍ ഗണപതി സന്നിധിയില്‍ പ്രധാനവുമാണ്.

  ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.

  ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്.

  ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.

  എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം.

പൂരം / ഉത്രം / കാര്‍ത്തിക / ചിത്തിര / ഭരണി / രേവതി എന്നീ നക്ഷത്രങ്ങളുടെ ദോഷങ്ങള്‍


പൂരം / ഉത്രം / കാര്‍ത്തിക / ചിത്തിര / ഭരണി / രേവതി എന്നീ നക്ഷത്രങ്ങളുടെ ദോഷങ്ങള്‍

   പൂരത്തിന്റെയും ഉത്രത്തിന്റെയും ആദ്യത്തെ പാദങ്ങളിലും, പൂയ്യത്തിന്റെയും കാര്‍ത്തികയുടെയും രണ്ടും മൂന്നും പാദങ്ങളിലും, ചിത്തിര നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലും, ഭരണി നക്ഷത്രത്തിന്റെ ഒന്നും രണ്ടും  പാദങ്ങളിലും, അത്തം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലും രേവതി നക്ഷത്രത്തിന്റെ നാലാം പാദത്തിലും പുരുഷന്‍ ജനിച്ചാല്‍ അച്ഛനും, സ്ത്രീ ജനിച്ചാല്‍ അമ്മയ്ക്കും ദോഷമാകുന്നു.

തിഥിദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

പൂരാടം നക്ഷത്രദോഷം


പൂരാടം നക്ഷത്രദോഷം

പൂരാടം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.

പൂരാടം നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛന് ദോഷമാകുന്നു.

പൂരാടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവന് ദോഷമാകുന്നു.

അത്തം നക്ഷത്രദോഷം


അത്തം നക്ഷത്രദോഷം

അത്തം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അച്ഛന് ദോഷമാകുന്നു.

അത്തം നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവന് ദോഷമാകുന്നു.

അത്തം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ ജനിച്ചാല്‍ ബാലന്  ദോഷമാകുന്നു.

അത്തം നക്ഷത്രത്തിന്റെ നാലാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.

പൂരാടം നക്ഷത്രദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

പൂയ്യം നക്ഷത്രദോഷം


പൂയ്യം നക്ഷത്രദോഷം

പൂയ്യം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ബാലന് ദോഷമാകുന്നു.

പൂയ്യം നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.

പൂയ്യം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അച്ഛന് ദോഷമാകുന്നു.

പൂയ്യം നക്ഷത്രത്തിന്റെ നാലാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവന് ദോഷമാകുന്നു.



ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?

  ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. പക്ഷേ, ശിവക്ഷേത്രത്തിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യാന്‍ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്നു സംശയിച്ച് ചില ക്ഷേത്രങ്ങളില്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന പതിവുണ്ട്.

  പൂര്‍ണ്ണതയുടെ ദേവനായാണ് പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. അങ്ങനെ പൂര്‍ണ്ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.

  ശിവഭഗവാന്റെ ശിരസ്സിലൂടെ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.

വിഷം (വിഷകാലം) :-മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


  കാര്‍ത്തിക നക്ഷത്രം മുതല്‍ ഭരണിവരെ 27 നക്ഷത്രങ്ങളില്‍ ഇവിടെ പറയുന്ന നാഴിക കഴിഞ്ഞ് 4 നാഴികാകാലമാണ് "വിഷകാലം". ഈ വിഷകാലം ഒഴിച്ച് മുമ്പോ പിമ്പോ മുഹൂര്‍ത്തങ്ങള്‍ക്കുത്തമം. എല്ലാ നക്ഷത്രങ്ങള്‍ക്കും താഴെ കാണുന്നവിധമുള്ള നാഴിക കഴിഞ്ഞ് നാല് നാഴികയാണ് വിഷകാലം. 

  കാര്‍ത്തികയ്ക്ക് 30 നാഴിക, രോഹിണി 40 നാഴിക, മകീര്യത്തിന് 14 നാഴിക, തിരുവാതിരയ്ക്ക് 11 നാഴിക, പുണര്‍തത്തിന് 30 നാഴിക, പൂയ്യത്തിന് 20 നാഴിക, ആയില്യത്തിന് 32 നാഴിക, മകത്തിന് 30 നാഴിക, പൂരത്തിന് 20 നാഴിക, ഉത്രത്തിന് 18 നാഴിക, അത്തത്തിന് 22 നാഴിക, ചിത്രയ്ക്ക് 20 നാഴിക, ചോതിയ്ക്ക് 14 നാഴിക, വിശാഖത്തിന് 14 നാഴിക, അനിഴത്തിന് 10 നാഴിക, തൃക്കേട്ടയ്ക്ക് 14 നാഴിക, മൂലത്തിന് 20 നാഴിക, പൂരാടത്തിന് 24 നാഴിക, ഉത്രാടത്തിന് 20 നാഴിക, തിരുവോണത്തിന് 10 നാഴിക, അവിട്ടത്തിന് 10 നാഴിക, ചതയത്തിന് 18 നാഴിക, പുരോരുട്ടാതിക്ക് 16 നാഴിക, ഉത്രട്ടാതിക്ക് 24 നാഴിക, രേവതിക്ക് 30 നാഴിക, അശ്വതിക്ക് 50 നാഴിക, ഭരണിക്ക് 24 നാഴിക. മേല്‍പ്പറഞ്ഞ നാഴികകള്‍ കഴിഞ്ഞുവരുന്ന നാല് നാഴികകാലം വിഷകാലങ്ങളാണ്. വിഷകാലം ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കണം.

അംഗേ. നൈവ. വിയല്‍. പയൊ. നില. നാരോ.
രാഗി. നഗം. നാഖുനാ.
ദിവ്യം. രാഷ്ട്ര, നരൊ, ഭയാ, ദ്വിട, നടൊ,
വാദ്യം, നരോ, വീരനൂല്‍
നിഷ്ഠാ, നിത്യ, നയൊ, ദയം, വിരാള്‍,
നിംബാ, നിശാ, വക്രനുല്‍,
ഹവ്യാശാദിഷു തനാതീത്യപരതൊ നാട്യ
ശ്ചതസ്രൊവിഷം.

എന്ന് ഇതിന് ശാസ്ത്രവിധി.

  കാര്‍ത്തിക മുതല്‍ കണക്കാക്കണമെന്ന് കാണിച്ചിരിക്കുന്നത്: ഈ ശാസ്ത്രവിധിയുടെ ആരംഭകാലം 27 നക്ഷത്രങ്ങളില്‍ പ്രഥമനക്ഷത്രമായി കാര്‍ത്തിക നക്ഷത്രമായിരുന്നു പരിഗണിച്ചിരുന്നത്. എന്നതിന് ദൃഷ്ടാന്തമാണ് അക്കാലത്ത് വസന്തവിഷുവല്‍പുണ്യകാലം - ഖമദ്ധ്യേരേഖയ്ക്കും ഭൂമദ്ധ്യരേഖയ്ക്കും നേരെ സൂര്യനുദിച്ചിരുന്ന സമരാത്രിന്ദിവദിനം - ഇടവം ഒന്നിനാണ് സംഭവിച്ചിരുന്നത്. കാര്‍ത്തിക ഞാറ്റുവേലയില്‍; എന്ന് കൂടി അറിയുക. ഇവിടെ വിഷകാലാരംഭം കാണിച്ച നാഴികകളില്‍ തിരുവാതിരയ്ക്കും അത്തത്തിനും 21 നാഴിക കഴിഞ്ഞും; മൂലത്തിന് 56 നാഴിക കഴിഞ്ഞും വിഷകാലം ആചരിക്കണമെന്ന് കാലാമൃതവും മുഹൂര്‍ത്തരത്നവും പറയുന്നുണ്ട്. ആചാരപക്ഷം ഉത്തമത്വേന അംഗീകരിക്കാന്‍ വിരോധമില്ലെന്നും കാണുന്നു.

കത്തൃദോഷങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതെന്തിന്?

  ക്ഷേത്രദര്‍ശനം നടത്താന്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവര്‍ പറയാറുണ്ട്‌ വലത്തുവയ്ക്കാന്‍ മറക്കരുതെന്ന്. വലത്തുവയ്ക്കുകയെന്നാല്‍ പ്രദക്ഷിണം വയ്ക്കുകയെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളുവെങ്കിലും അതിനു പിന്നില്‍ മഹത്തായ ഒരു അര്‍ത്ഥവും ശാസ്ത്രവും ഒളിഞ്ഞിരിക്കുകയാണ്.

  രാവിലെയും സായാഹ്നത്തിലുമാണ് സാധാരണ വ്യായാമം ചെയ്യുന്നത്. ഇതിനു സാധിക്കാത്തവര്‍ക്ക് ക്ഷേത്രദര്‍ശനത്തിലൂടെയും അതുവഴി പ്രദക്ഷിണത്തിലൂടെയും ലഭിക്കുന്നത് പൂര്‍ണ്ണമായും വ്യായാമത്തിന്റെ ഫലമാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമമുറയാണ്‌ ക്ഷേത്രപ്രദക്ഷിണം. പാദരക്ഷകള്‍  ഉപേക്ഷിച്ച് കൊണ്ടുള്ള പ്രദക്ഷിണം, ഏത്തമിടല്‍, നമസ്ക്കരിക്കല്‍ തുങ്ങിയവയൊക്കെ വ്യായാമത്തിന് ശക്തി കൂട്ടുന്നുണ്ട്. ഇങ്ങനെ അറിയാതെയാണെങ്കിലും ശരീരത്തിലെ സന്ധികളെയും പേശികളെയും ഇളക്കിക്കൊണ്ടുള്ള ഒരു വ്യായാമ മുറയാണ്‌ ക്ഷേത്രപ്രദക്ഷിണത്തിലൂടെ നാം ചെയ്യുന്നത്.

  വലത്ത് വയ്ക്കുക എന്നാല്‍ വലത്തോട്ട് പ്രദക്ഷിണം വയ്ക്കുക എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. സാധാരണ ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വലത്തോട്ടാണുതാനും. ഇങ്ങനെ ചെയ്യുന്നതിലൂടെ നാം ഭാഗവനിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് ആചാര്യന്മാരുടെ അഭിപ്രായം.

  അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ജന്മാന്തരങ്ങളില്‍ ചെയ്ത പാപങ്ങള്‍ പോലും നശിക്കുന്നുവെന്നാണ് വിശ്വാസം.

"യാനി യാനിച പാപാനി ജന്മാന്തര കൃതാനിച
താനിതാനി വിനശ്യന്തി പ്രദക്ഷിണ പദേപദേ"

ഗണ്ഡാന്തദോഷ സമയത്ത് ശിശു ജനിച്ചാല്‍


ഗണ്ഡാന്തദോഷ സമയത്ത് ശിശു ജനിച്ചാല്‍

  അശ്വതി, മകം, മൂലം ഈ നക്ഷത്രങ്ങളുടെ ആദിപാദത്തില്‍ രാത്രി ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.

  ആയില്യം, തൃക്കേട്ട, രേവതി ഈ നക്ഷത്രങ്ങളുടെ അന്ത്യപാദത്തില്‍ പകല്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.

  ഗണ്ഡാന്തസമയങ്ങളില്‍ പകല്‍ ജനിച്ചാല്‍ അച്ഛനും രാത്രി ജനിച്ചാല്‍ അമ്മയ്ക്കും സന്ധ്യാസമയങ്ങളില്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.

പൂയ്യം നക്ഷത്രദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. 

ആയില്യം നക്ഷത്ര ദോഷം


ആയില്യം നക്ഷത്ര ദോഷം

ആയില്യം നക്ഷത്രത്തിന്റെ ഒന്നാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ ഗണ്ഡാന്തദോഷമില്ല.

ആയില്യം നക്ഷത്രത്തിന്റെ രണ്ടാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ ധനനാശം സംഭവിക്കും.

ആയില്യം നക്ഷത്രത്തിന്റെ മൂന്നാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.

ആയില്യം നക്ഷത്രത്തിന്റെ നാലാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ അച്ഛന് ദോഷമാകുന്നു.

ഗണ്ഡാന്തദോഷ സമയത്ത് ശിശു ജനിച്ചാല്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമോ?

  ആര്‍ത്തവകാലയളവില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയോ ദര്‍ശനം നടത്തുകയോ ചെയ്യരുതെന്ന് പുരുഷന്മാര്‍ പറഞ്ഞുപോയാല്‍ അവരെ ആരും തന്നെ സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത്.

  ആര്‍ത്തവകാലയളവില്‍ സ്ത്രീക്ക് പ്രത്യേകം മുറിയും കിടക്കയും വരെ നല്‍കിയിരുന്ന പഴയതലമുറ ആ കാലയളവിനെ അശുദ്ധിയുടെ നാളുകള്‍ എന്നാണ് വിളിച്ചിരുന്നത്.

  ഈ കാലയളവില്‍ ക്ഷേത്രദര്‍ശനം പോയിട്ട് ഭവനത്തിന്റെ മുന്‍വശത്തുവരാനോ ഔഷധസസ്യങ്ങളുടെ സമീപത്തു ചെല്ലാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. പുരുഷസാമീപ്യവും അനുവദിച്ചിരുന്നില്ല.

  ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ വ്രതമനുഷ്ഠിച്ചിരുന്നവര്‍ വീട്ടിലെ സ്ത്രീകളുടെ ആര്‍ത്തവകാലത്ത് ഭക്ഷണം പുറത്തുവച്ച് സ്വന്തമായി പാകംചെയ്ത് കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു.

  ആര്‍ത്തവകാലയളവില്‍ സ്ത്രീയുടെ ശരീരോഷ്മാവ് വ്യത്യാസപ്പെട്ടിരിക്കും. ഇങ്ങനെ ഉള്ള സമയത്ത് ക്ഷേത്രദര്‍ശനം നടത്തിയാല്‍ ആര്‍ത്തവസ്ത്രീയുടെ ശരീര ഊഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തെയും ബാധിക്കും. ചൈതന്യവത്തായ ഈശ്വരാംശത്തില്‍ ഈ വ്യത്യാസം സംഭവിക്കാതിരിക്കാനാണ് ആര്‍ത്തവനാളില്‍ സ്ത്രീക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാത്തത്.

  ആര്‍ത്തവകാലത്ത് പട്ടുനൂല്‍പ്പുഴു വളര്‍ത്തുന്ന സ്ഥലത്ത് സ്ത്രീകള്‍ പോയാല്‍ പുഴുക്കളൊക്കെ ചത്തുപോകുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതായത് ചെറിയ ഊഷ്മാവ് വ്യത്യാസം പോലും അവയെ ബാധിക്കുമെന്നര്‍ത്ഥം. പട്ടുനൂല്‍ സ്വന്തം ശരീരത്തില്‍ സൃഷ്ടിച്ച് വലയം ഉണ്ടാക്കി അതിനകത്ത് സമാധിയിരിക്കുന്ന പുഴുക്കളെപ്പോലെ തന്നെയാണ് ക്ഷേത്രഘടനയിലെ ദേവന്റെ സ്ഥാനവും.

  അങ്ങനെ ദേവചൈതന്യത്തെ ബാധിക്കുമെന്ന് സാരം. 

ഉഷ്ണശിഖ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ഉഷ്ണശിഖ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

   അശ്വതി ആരംഭം മുതല്‍ ഏഴരനാഴിക   കഴിഞ്ഞു, പിന്നീട് ഏഴരനാഴിക കഴിവോളവും; ഭരണി അമ്പത്തിയഞ്ച് നാഴിക കഴിഞ്ഞ് ശിഷ്ടം അഞ്ചു നാഴികയും; കാര്‍ത്തികയില്‍ ആരംഭം മുതല്‍ ഇരുപത്തൊന്നു നാഴിക കഴിഞ്ഞ് ഒമ്പത് നാഴികയും ഉഷ്ണശിഖാദോഷമാണ്. ഇതേവിധം രോഹിണിമുതല്‍ മുമ്മൂന്നു നാളുകള്‍ക്ക് ഉഷ്ണശിഖാദോഷം കണക്കാക്കണം. ഇത് ചോതി നക്ഷത്രം വരെയുള്ള ക്രമം. വിശാഖം മുതല്‍ ക്രമം മാറുന്നുണ്ട്. വിശാഖം ആരംഭം മുതല്‍ എട്ടുനാഴിക ഉഷ്ണകാലം. അനിഴത്തിന് അമ്പത്തിരണ്ട് നാഴിക കഴിഞ്ഞ് അവസാനത്തെ എട്ടുനാഴിക ഉഷ്ണശിഖ. തൃക്കേട്ടയില്‍ ഇരുപത് നാഴിക കഴിഞ്ഞ് പത്തു നാഴിക ഉഷ്ണശിഖാദോഷം. മൂലം മുതല്‍ വീണ്ടും ഇതേവിധം മുമ്മൂന്നു നാളുകള്‍ക്കു രേവതി വരെ കണക്കാക്കുക. ഇതിന്


അശ്വീയാമദ്വിതീയാം ശരമിതഘടികാ
യാമ്യഭേന്ത്യേനവസ്യുര്‍
നാട്യോ ദ്വാവിംശദാദ്യാശിഖിനി പവനഭാ
ന്തം തഥാത്രിത്രിരേവം
ശൂര്‍പ്പാസ്യാദ്യേഷു നാട്യോവസുമിതഘടികാ
മൈത്യഭാന്ത്യേ ദശസ്യുര്‍
നാട്യോധശക്രഭാര്‍ദ്ധാല്‍ പുനരപിരൃതെ
സ്ത്രീത്രിരേവം തഥോഷ്ണം.

ഇപ്രകാരം ശാസ്ത്രവിധി

ഇതുതന്നെ മലയാളം ഭാഷയില്‍

ഏഴരചെന്നാലേഴരദോഷം അമ്പതുമഞ്ചും കഴിഞ്ഞൊ രഞ്ചു പുനഃ
ഇരുപതുമൊന്നും ചെന്നാലൊമ്പത് മുമ്മൂന്നു നാളിലുഷ്ണശിഖാ
പതിനഞ്ചിലുമീവണ്ണം ശൂര്‍പ്പാദികള്‍ പന്തിരണ്ടിലും ക്രമശഃ
ആദിയിലെട്ടുമൊടുക്കത്തെട്ടും വിംശതികഴിഞ്ഞു ദശഘടികാ.

എന്നീപ്രകാരവും ശാസ്ത്രവിധിയുണ്ട്.

  ഈ ഉഷ്ണശിഖാ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ഒഴിവാക്കണം. ഓരോ നാളിനും പറഞ്ഞ ഉഷ്ണശിഖാസമയം ഒഴിവാക്കി ബാക്കിവരുന്ന സമയം സ്വീകരിക്കണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം വിശാഖം തിരുവോണം പൂരോരുട്ടാതി നക്ഷത്രങ്ങളുടെ ആദ്യാപാദാംശകം വരുന്നത് രാശ്യാന്തസ്പര്‍ശിയാകയാല്‍ ഈ നാളുകളുടെ രണ്ടാമത്തെ നാളുകള്‍ക്ക് അവസാനം ഉഷ്ണശിഖാദോഷം ഇരിക്കുക കൊണ്ടും രാശിസന്ധിയിങ്കല്‍  ഉഷ്ണശിഖാബാധകമായിവരും. അങ്ങിനെ വരുന്ന രാശിയില്‍ ഉഷ്ണശിഖാബന്ധമുള്ള ദ്രേക്കാണഭാഗം ഒഴിവാക്കി ശിഷ്ടം ഭാഗം മുഹൂര്‍ത്തത്തിന് സ്വീകരിക്കാമെന്നുണ്ട്.

ലഗ്നസ്യാദൗ ദോഷഹീനെ തദന്ത്യേ
ഭാദ്രേന്ദ്രാണീ മാധവോഷ്ണായദീസ്യാല്‍
തദ്രേക്കാണം വര്‍ജ്ജയിത്വാതുലഗ്നം
ഗ്രാഹ്യം പ്രാഹുഃ പണ്ഡിതാഃ കേചിദേവം.


ഇങ്ങനെ ശാസ്ത്രമുണ്ട്.

  മൂലം നക്ഷത്രം ഇവിടെ പറയാതിരുന്നത് തൃക്കേട്ടാന്ത്യം ഗണ്ഡാന്തദോഷമുള്ളതുകൊണ്ട് ഈ സമയം മുഹൂര്‍ത്തം വരാനിടയില്ലെന്നുള്ളതുകൊണ്ടാണ്. "യദ്രാശ്യന്തെ സ്ഥിതാവുഷ്ണ വിഷൗമാന്ദിശ്ചതം ത്യജേല്‍" എന്ന വിധിപ്രകാരം രാശ്യാന്തത്തിങ്കല്‍ മറ്റൊരു നക്ഷത്രത്തില്‍ ഉഷ്ണശിഖാബന്ധമുണ്ടായിവന്നാലും ആ രാശി മുഴുവന്‍ വര്‍ജ്ജിക്കണമെന്നു ആചാരമുണ്ട്.

വിഷം (വിഷകാലം) :-മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കാമോ?

  ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട്‌ ധരിക്കരുതെന്ന് ആചാരവിധി ഉണ്ടെങ്കിലും ഇതിനെ പരിഹസിക്കാനാണ് പലരും സമയം കണ്ടെത്തുന്നത്.

  എന്നാല്‍ ഹൈന്ദവവിശ്വാസപ്രമാണമനുസരിച്ച് മേല്‍വസ്ത്രം ധരിക്കാതെ തന്നെയാണ് അമ്പലത്തിനുള്ളില്‍ പ്രവേശിക്കേണ്ടത്.

  ക്ഷേത്രദര്‍ശനം കൊണ്ട് ഒരു ഭക്തന്‍ ഉദ്ദേശിക്കുന്നത് ഈശ്വരചൈതന്യം തന്നില്‍ സന്നിവേശിപ്പിക്കലാണ്. ക്ഷേത്രവാതിലിനു മുന്നില്‍ ദേവബിംബത്തിനു സമാന്തരമായി തൊഴുതു നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വരചൈതന്യം വന്നുനിറയുന്നുവെന്നാണ് സങ്കല്പം. ബിംബത്തിന്റെ മൂലാധാരം തുടങ്ങി ഷഡാധാരങ്ങള്‍ ഓരോന്നിലും നിന്ന് ചൈതന്യം ഭക്തനിലേക്ക് എത്തി നിറയുമ്പോള്‍ ഭക്തന്റെ അതാതു ശരീരഭാഗങ്ങള്‍ ഉത്തേജിതമാകുന്നു.

  എന്നാല്‍ ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നുണ്ടല്ലോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ സ്ത്രീകള്‍ അമ്പലപ്രവേശനത്തിന് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരം തന്നെയാണ്. സ്ത്രീയുടെ, മാതൃത്വത്തിന്റെ വസ്ത്രം തുറന്നുകാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിക്കപ്പെട്ടുവെന്ന് മാത്രം.

  ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഈറനുടുത്ത് കൊണ്ടുള്ള ക്ഷേത്രദര്‍ശനം അതീവ ചൈതന്യവത്താണെന്ന് പറയുന്നുണ്ട്. ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തില്‍ കുടിയേറും.

  സാധാരണ പ്രഭാതത്തിലും സായാഹ്നത്തിലുമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഈ സമയങ്ങളിലാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് വിധിക്കപ്പെടുന്നത്. പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ നഗ്നശരീരത്തില്‍ പ്രവേശിക്കുന്നത് വിറ്റാമിന്‍ - ഡി ലഭ്യമാക്കുന്നതുകൊണ്ട് അതീവ ഗുണകരമാണെന്ന് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു.

മൂലം നക്ഷത്രദോഷം


മൂലം നക്ഷത്രദോഷം

മൂലം നക്ഷത്രത്തിന്റെ ആദ്യപാദത്തില്‍ ജനിച്ചാല്‍ അച്ഛനും ദോഷമാകുന്നു

മൂലം നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും ദോഷമാകുന്നു.

മൂലം നക്ഷത്രത്തിന്റെ മൂന്നാം പാദത്തില്‍ ജനിച്ചാല്‍ സമ്പത്തിനും ദോഷമാകുന്നു.

മൂലം നക്ഷത്രത്തിന്റെ നാലാം പാദത്തില്‍ ജനിച്ചാല്‍ സര്‍വ്വസുഖവു ഉണ്ടാകും.


  മൂലം നക്ഷത്രത്തെ 15 ആയി ഭാഗിച്ചാല്‍ 4 നാഴിക വീതമുള്ള 15 ഭാഗങ്ങള്‍ കിട്ടും. 

അതില്‍ ആദ്യത്തെ ഭാഗമായ നാല് നാഴിക ജനിച്ചാല്‍ അച്ഛനും ദോഷമാകുന്നു.

രണ്ടാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ പിതൃസഹോദരനും ദോഷമാകുന്നു.

മൂന്നാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ സഹോദരീഭര്‍ത്താവിനും ദോഷമാകുന്നു.

നാലാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അച്ഛന്റെ അച്ഛനും ദോഷമാകുന്നു.

അഞ്ചാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും ദോഷമാകുന്നു.

ആറാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ മാതൃസഹോദരിക്കും ദോഷമാകുന്നു.

ഏഴാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അമ്മാവനും ദോഷമാകുന്നു.

എട്ടാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ പിതൃവ്യഭാര്യക്കും ദോഷമാകുന്നു.

ഒന്‍പതാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ എല്ലാപേര്‍ക്കും ദോഷമാകുന്നു.

പത്താമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ നാല്‍ക്കാലികള്‍ക്കും ദോഷമാകുന്നു.

പതിനൊന്നാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ ഭൃത്യര്‍ക്കും ദോഷമാകുന്നു.

പന്ത്രണ്ടാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.

പതിമൂന്നാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ സഹോദരങ്ങള്‍ക്കും ദോഷമാകുന്നു.

പതിനാലാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ സഹോദരിമാര്‍ക്കും ദോഷമാകുന്നു.

പതിനഞ്ചാമത്തെ ഭാഗത്തില്‍ ജനിച്ചാല്‍ അമ്മയുടെ അച്ഛനും ദോഷമാകുന്നു.

ആയില്യം നക്ഷത്ര ദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക

ക്ഷേത്രത്തില്‍ കയറുന്നതിനു മുമ്പ് ചെരുപ്പൂരണമോ?

  പുണ്യകര്‍മ്മങ്ങളൊക്കെ ചെരുപ്പൂരി നിര്‍വഹിക്കണമെന്ന് പറയാറുണ്ടെങ്കിലും ക്ഷേത്രത്തില്‍ കയറുന്നതിനുമുമ്പ് ചെരുപ്പൂരണമെന്ന് പറയുന്നത് നിര്‍ബന്ധമാണ്‌. ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ട്‌ ഊരേണ്ടതില്ലെങ്കിലും എല്ലാ അമ്പലങ്ങളിലും ചെരുപ്പൂരേണ്ടതുതന്നെ. ഈ നിര്‍ബന്ധം കാരണം പലരും അമ്പലത്തിനു പുറത്ത് നിന്ന് തൊഴുതുമാടങ്ങുന്നതും ഒരു കാഴ്ചയാണ്.

  ക്ഷേത്രമതില്‍ക്കെട്ടിനകം ദേവഭൂമിയെന്നാണ് ഹൈന്ദവസങ്കല്‍പ്പം. ഇതിനര്‍ത്ഥം മറ്റു സ്ഥലങ്ങളില്‍ ദൈവം സ്ഥിതിചെയ്യുന്നില്ലയെന്നല്ല. ചെരുപ്പൂരി ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നതോടെ ഭക്തരുടെ പാദം സ്വാഭാവികമായും കാന്തശക്തിയുള്ള തറയിലേക്കാണ് പതിക്കുന്നത്. ഇതോടെ മനുഷ്യന്റെ ആരോഗ്യത്തിനുത്തമമെന്നു കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തികപ്രസരണം ശരീരത്തിലേക്ക് സംക്രമിക്കപ്പെടുകയാണ് സംഭവിക്കുന്നത്. ഇതുമാത്രമല്ല, ഔഷധസസ്യങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്നത് കാരണം ക്ഷേത്രപരിസരത്തെ മണ്ണിന് ഔഷധഗുണവും കാണും.

  ഇതൊക്കെക്കൂടിയാകുമ്പോള്‍ അഹങ്കാരമില്ലാതെ ചെരുപ്പുപേക്ഷിച്ച് ഈശ്വരദര്‍ശനം നടത്തിയാല്‍ തന്നെ ഇതിലൂടെ ആധുനിക ശാസ്ത്രം പറയുന്ന രീതിയിലുള്ള മാഗ്നെറ്റിക്ക് തെറാപ്പിയും നടക്കുന്നു. 

ഗണ്ഡാന്തം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ?


ഗണ്ഡാന്തം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ?

  ഗണ്ഡാന്തം എന്ന ദോഷം നക്ഷത്രം തിഥി രാശി എന്നിവകള്‍ക്കെലാമുണ്ട്. എന്നാല്‍ നക്ഷത്രഗണ്ഡാന്തം മാത്രം വര്‍ജിച്ചാല്‍ മതിയെന്ന് മുഹൂര്‍ത്ത വിധി കാണുന്നു. മാധാവാചാര്യന്‍ ഇവ മൂന്നും വര്‍ജ്യം തന്നെയെന്നു പറയുന്നുണ്ട്. അശ്വതി, മകം, മൂലം, ഈ നാളുകള്‍ക്കു ആരംഭം മുതല്‍ 15 നാഴിക കഴിവോളം - ആദ്യപാദം - ഗണ്ഡാന്തകാലമാണ്. രേവതി, ആയില്യം, തൃക്കേട്ട ഇവക്കു മൂന്നിനും അവസാനം 15 നാഴിക - അന്ത്യപാദം - ഗണ്ഡാന്തമാകുന്നു. ഇങ്ങനെ ആറു നാളുകള്‍ക്കാണ് "ഗണ്ഡാന്തം" വരുന്നത്. ഇവ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം

അശ്വിമൂലമഘാദ്യംശാഃ പൗഷ്ണാഹീന്ദ്രാന്ത്യപാദകാഃ
ഏതേനക്ഷത്രഗണ്ഡാന്താ വിവര്‍ജ്യാസര്‍വ്വകര്‍മ്മാസു

എന്ന് ശാസ്ത്രവിധി

രാശിഗണ്ഡാന്തം :- 

  മേടം, ചിങ്ങം, ധനു ഈ രാശികള്‍ക്കോരോന്നിനും ആരംഭംമുതല്‍ ഓരോ നാഴിക ഗണ്ഡാന്തമാണ്. കര്‍ക്കിടകം, വൃശ്ചികം, മീനം, ഈ രാശികള്‍ക്കോരോന്നിനും അവസാനം ഓരോ നാഴിക ഗണ്ഡാന്തമാണ്. ഇവ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം

ചാപസിംഹ മജാനാംതു നാെെഡകം പ്രഥമംതഥാ
കര്‍ക്കിവൃശ്ചിക മീനാനാമാന്ത്യാംശം ചൈവമാചരേല്‍.

എന്ന് വിധി.

തിഥിഗണ്ഡാന്തം :- 

  പഞ്ചമീദശമീവാവ് ഈ തിഥികളുടെ അന്ത്യത്തിലും, പ്രതിപാദം ഷഷ്ഠീ ഏകാദശി ഈ തിഥികളുടെ ആദ്യത്തിലും 3 നാഴികവീതം തിഥിഗണ്ഡാന്തമാണ്. ഇവ ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജിക്കണം.

ഉഷ്ണശിഖ :- മുഹൂര്‍ത്ത സമത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

സ്വര്‍ണ്ണബന്ധനം


  മഹാകുംഭാഭിഷേകം നടത്തുമ്പോള്‍ അഷ്ടബന്ധനം, സ്വര്‍ണ്ണബന്ധനം എന്നിവ നടത്താറുണ്ട്‌. അഷ്ടബന്ധനത്തിനു മീതെ വെള്ളി ഉരുക്കി ഒഴിച്ച് വിഗ്രഹത്തെ ഉറപ്പിക്കുന്നു. ശേഷം സ്വര്‍ണ്ണംകൊണ്ട്‌ പീടത്തെ ചുറ്റി പിടിപ്പിക്കുന്നു. ഇതിനെയാണ് സ്വര്‍ണ്ണബന്ധനം എന്ന് പറയുന്നത്.

501 ശിവലിംഗങ്ങള്‍

  കാശിയിലെ വിശ്വനാഥ ക്ഷേത്രത്തില്‍ 501 ശിവലിംഗങ്ങള്‍ ഉണ്ട്. ഇവയില്‍ സ്വയംഭൂലിംഗങ്ങള്‍ 11, ദേവന്മാര്‍ പ്രതിഷ്ഠിച്ചവ 46, മഹര്‍ഷിമാര്‍  പ്രതിഷ്ഠിച്ചത് 47, ഭക്തരാല്‍  പ്രതിഷ്ഠിക്കപ്പെട്ടവ 285, ഭൂതഗണങ്ങള്‍ ആരാധിച്ചവ 40, പലക്ഷേത്രങ്ങളുടെ പ്രതിനിധിയായി  പ്രതിഷ്ഠിക്കപ്പെട്ടവ 65 എന്നിങ്ങനെയാണ് കണക്ക്.

ശകടയോഗ ദോഷത്തിന്‌

   ചന്ദ്രന്റെ ആറ്, എട്ട്, പന്ത്രണ്ട്‌, ഭാവങ്ങളില്‍ വ്യാഴം നിന്നാല്‍ "ശകടയോഗം" എന്ന് പറയുന്നു. സ്ഥായിയല്ലാത്ത ജീവിതവും എപ്പോഴും ദുരിതവും പ്രദാനം ചെയ്യുന്ന ദോഷമാണിത്. രാജവംശത്തില്‍ ജനിച്ചവനായാലും ശകടയോഗമുണ്ടെങ്കില്‍ ദരിദ്രനും ദുഃഖിതനുമായിത്തീരുമെന്നുമാണ്‌ പ്രമാണം. ഈ ദോഷമുള്ളവര്‍ ആനവാല്‍ രോമത്താല്‍ സ്വര്‍ണ്ണകാപ്പോ, മോതിരമോ പണിതുധരിച്ചാല്‍ പരിഹാരമാകുന്നു. ആനയ്ക്ക് പച്ചരിയും ശര്‍ക്കരയും ചേര്‍ത്ത് കൊടുക്കുന്നതും കരിമ്പും പഴവും നല്‍കുന്നതും നല്ലതുതന്നെ. ഇതിലെല്ലാമുപരി ആനയ്ക്ക് ആവശ്യമുള്ള ഭക്ഷണവസ്തുക്കള്‍ നല്‍കി ആനയുടെ അനുഗ്രഹവും വാങ്ങിയാല്‍ ദോഷഫലങ്ങള്‍ കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു.

ദുഃഖങ്ങളകറ്റുന്ന ശ്ലോകം


"ഹരായ ഭീമായ ഹരിപ്രിയായ 
ഭവായ ശാന്തായ പരാത്പരായ 
മൃഡായ രുദ്രയാ ത്രിലോചനായ 
നമസ്തുഭ്യം ശരപേശ്വരായ"

    ഈ ശ്ലോകം ഞായറാഴ്ചതോറും രാഹുകാലവേളയില്‍ ജപിച്ചാല്‍ ശരഭമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ദുഃഖങ്ങളും ദുരിതങ്ങളും ഭവനത്തിലെ ദോഷങ്ങളും അകലുന്നതോടൊപ്പം ദുഷ്ടശക്തികള്‍ മൂലമുള്ള ദുഃഖവും രോഗങ്ങളും അകലുമെന്നും പരിശ്രമങ്ങളില്‍ വിജയം നേടാനാവുമെന്നുമാണ് വിശ്വാസം.

ലക്ഷ്മീപൂജ

    മഹാലക്ഷ്മിയെ ആരാധിക്കുന്ന വ്രതമാണ് ലക്ഷ്മീപൂജ. ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച തോറും അനുഷ്ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. ശേഷം മഹാലക്ഷ്മിയുടെ ചിത്രത്തില്‍ മുല്ല, പിച്ചി, എന്നീ പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കല്‍പ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവ നിവേദ്യമായും സ്വര്‍ണ്ണനാണയങ്ങളോ, വെള്ളിനാണയങ്ങളോ, സമര്‍പ്പിച്ചും മഹാലക്ഷ്മി സ്ത്രോത്രം ജപിച്ച് മൂന്നുപ്രാവിശ്യം വണങ്ങണം. ഇരുപ്പത്തിയോന്ന് വെള്ളിയാഴ്ച ഈ വ്രതമിരുന്ന് മഹാലക്ഷ്മിയെ വണങ്ങിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സിദ്ധിക്കുമെന്നാണ് വിശ്വാസം.

ക്ഷേത്രദര്‍ശനത്തിന് ഈറനുടുത്താല്‍ എന്ത് ഗുണം?

  ഈറനുടുത്താല്‍ അത് വയറിനെ ദോഷകരമായി ബാധിക്കുമെന്ന് ചില നേരമെങ്കിലും പലരും നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.

  എന്നാല്‍ കുളിച്ച് ഈറനുടുത്തുകൊണ്ട് ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ സമ്പൂര്‍ണ്ണ പരിശുദ്ധി മാത്രമാണ് അതിലൂടെ സങ്കല്‍പ്പിക്കുന്നതെന്നാണ് കരുതി വന്നിരുന്നത്.

  കേരളത്തിലെ പല ക്ഷേത്രങ്ങളിലും കുളത്തിലോ പുഴയിലോ കുളിച്ചുകയറി ഈറനുടുത്തുകൊണ്ട് ഭക്തര്‍ ഇന്നും ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രദക്ഷിണം ചെയ്യുന്നതും ഒരു പ്രഭാതക്കാഴ്ചയാണ്.

  എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് വയറിന് ദോഷം ചെയ്യുമെന്നൊരു വിശ്വാസവും നിലവിലുണ്ട്. പക്ഷേ ഈറനുടുക്കുന്നതുകൊണ്ട് വയറിന് ദോഷത്തിനു പകരം ഗുണമാണ് സംഭവിക്കുന്നത്. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന വെള്ളത്തില്‍ നിന്നുമൊക്കെ ധാരാളം വിഷവസ്തുക്കള്‍ വയറ്റില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത നമ്മുടെ പൂര്‍വ്വികര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഇത്തരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുമ്പോള്‍ ശരിയായ രീതിയില്‍ ദഹനം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇങ്ങനെ ദഹനം നടക്കാതെ വന്നാല്‍ വിസര്‍ജ്ജനവും പ്രയാസമായിത്തീരും. വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ വയറ്റിനുള്ളില്‍ സ്വാഭാവികമായും ഉഷ്ണം അനുഭവപ്പെടും. ഇതു രോഗങ്ങള്‍ക്കിടവരുത്തിയിള്ളതായി അനുഭവങ്ങള്‍ കാണിക്കുന്നു.

  ആധുനികലോകം ഇപ്പോള്‍ ഒരു ചികിത്സാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്ന ഈറനുടുക്കല്‍ കാരണം വയറിനുള്ളിലെ ഉഷ്ണം ഒഴിവാക്കി ശരിയായ രീതിയില്‍ ദഹനം നടക്കുന്നു.

  ക്ഷേത്രദര്‍ശനം ഈറനുടുത്തുകൊണ്ടുതന്നെയാവണമെന്ന നിര്‍ബന്ധം ചിലര്‍ എന്നും കാണിച്ചുപോരുന്നതിന്റെ പിന്നിലെ മഹാരഹസ്യം ഇതാണത്രേ!

തൃക്കേട്ട നക്ഷത്ര ദോഷം


തൃക്കേട്ട നക്ഷത്ര ദോഷം

തൃക്കേട്ട നക്ഷത്രത്തിനെ ആറുനാഴികവീതമുള്ള സമഭാഗമായി ഭാഗിച്ചാല്‍ അതിന്റെ :-


ആദ്യഭാഗത്തില്‍ ശിശു ജനിച്ചാല്‍ അമ്മൂമ്മയ്ക്കും ദോഷമാകുന്നു 

രണ്ടാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ അമ്മയുടെ അച്ഛനും ദോഷമാകുന്നു 

മൂന്നാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ അമ്മാവനും ദോഷമാകുന്നു 

നാലാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍  അമ്മയ്ക്കും ദോഷമാകുന്നു 

അഞ്ചാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ ബാലനും ദോഷമാകുന്നു 

ആറാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ സന്താനങ്ങള്‍ക്കും ദോഷമാകുന്നു 

ഏഴാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ മാതാപിതാക്കന്മാരുടെ വംശത്തിനും ദോഷമാകുന്നു 

എട്ടാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ തന്റെ വംശത്തിനും ദോഷമാകുന്നു 

ഒമ്പതാം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ ഭാര്യയുടെ അച്ഛനും ദോഷമാകുന്നു 

പത്താം ഭാഗത്തില്‍ ശിശു ജനിച്ചാല്‍ എല്ലാപേര്‍ക്കും ദോഷമാകുന്നു 

  ചൊവ്വാഴ്ചയും തൃക്കേട്ടയും കൂടിയ ദിവസവും തൃക്കേട്ടയുടെ അന്ത്യപാദത്തിലും ശിശു ജനിച്ചാല്‍ ജ്യേഷ്ഠസഹോദരത്തിനു ദോഷമാകുന്നു.

  തൃക്കേട്ടയുടെ രണ്ടാം നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ അനുജനും, തൃക്കേട്ടയുടെ മൂന്നാം നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ അച്ഛനും, തൃക്കേട്ടയുടെ നാലാം നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.

മൂലം നക്ഷത്രദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക് പുറകില്‍ വയ്ക്കുന്നത്?.

  ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.
  പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.

  സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.

  തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. നാമം ജപിച്ചു കൊണ്ടായിരിക്കണം തുളസിയുടെ പരിസരത്ത് ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്ക്കേണ്ടതാണ്.

'പ്രസീദ തുളസീദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ 
ക്ഷീരോദമ ത്വം നമാമ്യഹം'

  തുളസിച്ചെടിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രമിതാണ്.

  തുളസിപ്പൂവിറുക്കോമ്പോഴും മന്ത്രം ചൊല്ലണം.

"തുളസ്വമുത സംഭൂതാ 
സദാ ത്വം കേശവപ്രിയ
കേശവാര്‍ത്ഥം ലുനാമി ത്വാം
വരദാ ഭവ ശോഭനേ."

  സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്. പൂജയ്ക്കല്ലാതെ തുളസിപ്പൂവിറുക്കാനും അനുവാദമില്ല.

അശുഭയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


അശുഭയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

  "താരവാരയോഗത്തെ" ആശുഭയോഗമെന്ന് പറയുന്നു. ഭരണിയും ഞായറും, ചിത്രയും തിങ്കളും, ഉത്രാടവും ചൊവ്വയും, അവിട്ടവും ബുധനും, തൃക്കേട്ടയും വ്യാഴവും, പൂരാടവും വെള്ളിയും, രേവതിയും ശനിയും ഇങ്ങനെ കൂടി വന്നാല്‍ ആശുഭയോഗമാണ്. ശരിക്കുപറഞ്ഞാല്‍ മൃത്യുയോഗലക്ഷണം തന്നെ നക്ഷത്രങ്ങള്‍ മാറിയെന്നു മാത്രമേയുള്ളൂ. ഇത് പ്രത്യേക യോഗമായി തന്നെ ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നു. ഈ യോഗവും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്യമാണ്‌. എന്നാല്‍ മൂന്നേമുക്കാല്‍ നാഴിക ഒഴിവാക്കി ശിഷ്ടം സ്വീകരിക്കാമെന്ന് തന്നെയാണ് അഭിപ്രായം.

ഭരണീചിത്തിരോത്രാട ധനിഷ്ടഞ്ചെന്ദ്രതാരകാ
പൂരാടം രേവതീയുക്താ രവിവാരാദിവാസരാഃ
തിഥിവാരര്‍ക്ഷയോഗാണാം ഫലമര്‍ക്കോദയാദിതഃ
അര്‍ദ്ധയാമാല്‍ പുരംനാസ്തിശുഭം വാച്യംശുഭംചയത്

എന്ന് ശാസ്ത്രവിധി.

 ഗണ്ഡാന്തം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ശരീരം മുഴുവന്‍ ഭസ്മം പൂശണമോ?

  നെറുകയില്‍ ഭസ്മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ട് മുഴുവന്‍ അത് വലിച്ചെടുത്തു നീക്കം ചെയ്യുമെന്ന് ഭസ്മധാരണവിധിയില്‍ നിന്നും പലരും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അതിന് ശരീരം മുഴുവന്‍ പൂശി വൃത്തികേടാക്കണോ എന്നൊരു ചോദ്യം വന്നാല്‍ ഉത്തരം കൊടുക്കേണ്ടത് സ്വാഭാവികം.

  ഏറ്റവും കൂടുതല്‍ നീറിറക്കത്തിനു സാധ്യത ഉള്ള സ്ഥാനമാണ് പിന്‍കഴുത്ത്. അതുകൊണ്ടാണ് അവിടെ ഭസ്മം പൂശേണ്ടതിന്റെ ആവശ്യകത പറഞ്ഞിട്ടുള്ളത്. കാതുകള്‍ക്കും പ്രധാനപ്പെട്ട സവിശേഷതയുണ്ട്. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികളും ഒത്തുചേരുന്ന മര്‍മ്മസ്ഥാനമാണ് മനുഷ്യശരീരത്തിലെ കാതുകള്‍. ഓരോ നാഡികളിലും നീര്‍ക്കെട്ടും കൊഴുപ്പുകെട്ടും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇതാകട്ടെ വാതത്തിന് വഴിതെളിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

  ഇങ്ങനെ ഭസ്മം ധരിക്കുന്നത് എവിടെ ആയാലും അത് അതാതു സ്ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കുന്നതായി കാണാം. അത്തരത്തില്‍ ഭസ്മധാരണം നടത്താന്‍ കഴിഞ്ഞാല്‍ ആധുനികലോകം പോലും അംഗീകരിച്ചു കഴിഞ്ഞ കായചികിത്സാപദ്ധതിയാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന് കാണാം. 

അരിഷ്ടതയുള്ള നക്ഷത്രങ്ങളും ഫലങ്ങളും.


അരിഷ്ടതയുള്ള നക്ഷത്രങ്ങളും ഫലങ്ങളും.

  മൂലം നക്ഷത്രത്തിന്റെ ആദ്യപാദവും, തൃക്കേട്ട നക്ഷത്രത്തിന്റെ അന്ത്യപാദവും, മകത്തിന്റെ ആദ്യപാദവും, ആയില്യത്തിന്റെയും രേവതിയുടെയും അന്ത്യപാദങ്ങളും, അശ്വതിയുടെ ആദ്യപാദവും കൂടിയ മുപ്പതീതുനാഴിക ഗണ്ഡാന്തമെന്ന സന്ധിയാകുന്നു.

  ഇവയില്‍ അശ്വതി, മകം, മൂലം ഈ നക്ഷത്രങ്ങളുടെ ആദ്യം മുന്നേമുക്കാല്‍ നാഴികയും ആയില്യം, തൃക്കേട്ട, രേവതി ഈ നക്ഷത്രങ്ങളുടെ അവസാനത്തെ മുന്നേമുക്കാല്‍ നാഴികയും ചേരുന്ന സന്ധിയായ ഏഴരനാഴിക സമയം അത്യന്തം ദോഷമായ സന്ധിയാകുന്നു.

  തൃക്കേട്ട നക്ഷത്രത്തിന്റെ അന്ത്യത്തിലെ മുന്നേമുക്കാല്‍ നാഴികയും, മൂലം നക്ഷത്രത്തിന്റെ ആദ്യത്തെ മൂന്നേമുക്കാല്‍ നാഴികയും ചേര്‍ന്നുള്ള ഏഴരനാഴികസമയത്തെ "അഭുക്തസന്ധി" എന്ന് പറയുന്നു. ഈ സന്ധിയില്‍ ജനിക്കുന്ന സ്ത്രീകള്‍ ദരിദ്രകളായും ദാസികളായും വംശ വിഛെദിനികളായും ഭവിക്കും.

തൃക്കേട്ട നക്ഷത്ര ദോഷം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഭസ്മധാരണം എന്തിന്?

  കുളിയും തേവാരവുമെന്ന പോലെ ഭസ്മധാരണവും നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു.

  പൂര്‍ണ്ണവിശ്വാസത്തോടെ ഒരുനുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ.

  പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിലുള്ള അതേ സ്ഥാനം ഭസ്മത്തില്‍ ഔഷധാംശത്തിനുമുണ്ട്. ഭസ്മനിര്‍മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്മവും ഇല്ലാതില്ല. പുല്ലുമാത്രം തിന്നുന്ന പശുവിന്റെ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്ത് കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി ഊറിയത് വീണ്ടും ഉണക്കി, ശിവന് അഭിഷേകം ചെയ്ത ശേഷമാണ് സാധാരണ ഭസ്മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചുവയ്ക്കുന്നത്.

  ഭസ്മം നനച്ചോ, നനയ്ക്കാതെയോ ധരിക്കാറുണ്ട്. ഇങ്ങനെ കുറിയിട്ടാല്‍ ശരീരത്തിലെ ദുര്‍നീര് വലിച്ചെടുക്കാനും ശരീരോഷ്മാവ് കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഭസ്മത്തിന് ശക്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

  ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവന്‍ സന്തോഷിക്കാന്‍ ഏറെ ഉത്തമമാണെന്നാണ് ഭസ്മത്തെ പറ്റിയുള്ള ഹൈന്ദവസങ്കല്പ്പം. നെറ്റി, കഴുത്ത്, തോള്, മുട്ട്, കാലിന്റേയും കൈയിന്റേയും ആണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഭസ്മം സാധാരണ ധരിക്കേണ്ടതെന്നും പറയുന്നു.

  ഭസ്മം നനച്ചു തേയ്ക്കുന്നതിലൂടെ ശരീര ഊഷ്മാവ് താഴുന്നതുകാരണം പനി പിടിപെടുന്നവരുടെ നെറ്റിയില്‍ നനച്ച ഭസ്മം ഇട്ടാല്‍ പനി കുറയുന്നതായി കാണാം.

  ഔഷധച്ചെടികള്‍ ശുദ്ധപശുവിന്‍ നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനം ചെയ്ത ശേഷം ബാക്കിവരുന്നതിനെയാണ് വിശുദ്ധഭസ്മം എന്ന് വിളിച്ചു വരുന്നത്.  

ദഗ്ധയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


ദഗ്ധയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

   വാരതിഥിയോഗത്തെ "ദഗ്ധയോഗം" എന്ന് പറയുന്നു. ഞായറും ദ്വാദശിയും, തിങ്കളും ഏകാദശിയും, ചൊവ്വയും പഞ്ചമിയും, ബുധനും ദ്വിതീയയും, വ്യാഴവും ഷഷ്ഠിയും, വെള്ളിയും അഷ്ടമിയും, ശനിയും നവമിയും, ഒത്തുവന്നാല്‍ ദഗ്ധയോഗമാണ്. ഈ ദിനവും ശുഭകര്‍മ്മങ്ങള്‍ക്ക് കൊള്ളരുത്. എന്നാല്‍ മുന്നേമുക്കാല്‍ നാഴിക വര്‍ജിച്ചാല്‍ മതിയെന്ന് പറയുന്നുണ്ട്.

ബുധദ്വിതീയാ കുജപഞ്ചമീച
ഷഷ്ഠിഗുരോ രഷ്ടമിശുക്രവാരെ 
ഏകാദശീ സോമശനിര്‍ നവമ്യാം
ദ്വാദശ്യഥാര്‍ക്കേണച ദഗ്ധയോഗഃ 

എന്ന് പ്രമാണം.

അരയ്ക്കു താഴെ ചന്ദനം ധരിക്കാമോ?

  ഭസ്മധാരണം പോലെ തന്നെ ചന്ദനം ധരിക്കുന്നതിന്റെയും ഗുണഗണങ്ങളെപ്പറ്റി ഹൈന്ദവസംഹിത ഏറെ ഉത്ഘോഷിച്ചിട്ടുണ്ട്. എന്നാല്‍ അരയ്ക്കു കീഴെ മംഗളചിഹ്നമായ ചന്ദനം ധരിക്കുന്നത് നിഷിദ്ധമാണെന്നാണ് വിശ്വാസം. ഇതുപോലെ തന്നെ കാലില്‍ സ്വര്‍ണ്ണം ധരിക്കാനും പാടില്ല എന്ന് വിധിയുണ്ട്.

  ലക്ഷ്മീസാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുന്ന സ്വര്‍ണ്ണം കാലില്‍ അണിയരുതെന്ന് പറയുന്നത് അന്ധവിശ്വാസത്തിലുപരി ശാസ്ത്രീയവുമാണ്.

   സ്വര്‍ണ്ണം സ്ഥിരമായി കാലില്‍ അണിഞ്ഞാല്‍ വാതം വരാനുള്ള സാധ്യത ഏറെയാണെന്ന് ഭാരതീയ വൈദ്യശാസ്ത്രം തെളിവുകളോടെ സമര്‍ത്ഥിക്കുന്നുണ്ട്. ദേവന് ചാര്‍ത്തുന്ന ചന്ദനം മാത്രമല്ല കളഭം, ഭസ്മം, കുങ്കുമം എന്നിവയും അരയ്ക്കു കീഴെ ധരിക്കാവുന്നതല്ലെന്നാണ് വിശ്വാസം. ബിംബത്തില്‍ ചാര്‍ത്തുന്നതുകൊണ്ടാണ് ചന്ദനം അരയ്ക്കു താഴെ ധരിക്കരുതെന്ന് പറഞ്ഞിരുന്നതെന്നാണ് ഇതുവരെ കരുതിപ്പോന്നത്.

  എന്നാല്‍ ഇതിന് തികച്ചും ശാസ്ത്രീയത അവകാശപ്പെടാന്‍ ഉണ്ടെന്ന് സമീപകാല കണ്ടുപിടിത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ചന്ദനം പൊതുവേ ഒരു ശീഥീകരണ വസ്തുവാണ്. അത്തരത്തില്‍ ശീഥീകരണ വസ്തുവായ ചന്ദനം അരയ്ക്കുതാഴെ അമിതമായി ഉപയോഗിക്കുന്നത് ഉത്പാദനശേഷി കുറയ്ക്കുമെന്ന് ആധുനികശാസ്ത്രം പറയുന്നു. 

ശീര്‍ഷോദയാദി രാശിഫലം


ശീര്‍ഷോദയാദി രാശിഫലം 

    ശീര്‍ഷോദയരാശിയില്‍ അതായത്, ശിരസ്സുകൊണ്ട് ഉദിക്കുന്ന രാശിയില്‍ നില്‍ക്കുന്ന ഗ്രഹം തന്റെ ദശാപഹാരങ്ങളില്‍ ആദ്യകാലത്തിലും, പൃഷ്ടോദയരാശിയില്‍ നില്‍ക്കുന്ന ഗ്രഹം മദ്ധ്യകാലത്തിലും, ഉഭയരാശിയില്‍ നില്‍ക്കുന്ന ഗ്രഹം എല്ലാക്കാലത്തിലും ഗുണഫലങ്ങളെ പ്രദാനം ചെയ്യും.

അരിഷ്ടതയുള്ള നക്ഷത്രങ്ങളും ഫലങ്ങളും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.