ഗോമാതാവ്

  ഊര്‍ജ്ജസ്രോതസ്സായും അതിന്റെ പ്രതീകമായുമാണ് പശുവിനെ കരുതിപ്പോരുന്നത്. അതുകൊണ്ടാണ് തികച്ചും മാതാവിന്റെ സ്ഥാനം നല്‍കി, ഗോമാതാവ് എന്ന് പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചതും. ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥമാണ്. പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്റെയും ശ്രീകൃഷ്ണന്‍ തന്റെ മേനിയില്‍ നിന്നും സൃഷ്ടിച്ച കാമാധേനുവിന്റെയുമൊക്കെ വേറിട്ട കഥകളും പലര്‍ക്കും അറിയാം. സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പം. വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും നിരാകരിക്കാന്‍ ആരെങ്കിലും തയ്യാറായാലും പശു ഒരു ഊര്‍ജ്ജസ്രോതസസ് ആണ് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഗോദാനം മഹത്വമുള്ളതായി സങ്കല്‍പ്പിക്കുന്നതുകൊണ്ടാണ് ഗോവധം പോലും മഹാപാപമാണെന്ന് ഒരു ജനത കരുതിപ്പോരുന്നതും. പശുവില്‍ നിന്നും പാല്‍ മാത്രമല്ല കാര്‍ഷിക വൃത്തിക്കാവശ്യമുള്ള ചാണകവും ലഭിക്കുന്നുണ്ട്. മാത്രമല്ല, പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താല്‍ ' പഞ്ചഗവ്യം ' ഉണ്ടാക്കാം. ഇതാകട്ടെ ശുദ്ധീകരണത്തിന് അവശ്യവസ്തുവായി കരുതിപ്പോരുന്നുണ്ട്. ആയ്യുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.