ഗ്രഹങ്ങളുടെ ഗോചരവേധസ്ഥാനങ്ങള്‍


ഗ്രഹങ്ങളുടെ ഗോചരവേധസ്ഥാനങ്ങള്‍

സൂര്യന്‍
ഗോചരം    :-    11-3 -10 - 6

വേധം       :-     5 - 9 - 4 - 12

ചന്ദ്രന്‍ 
ഗോചരം    :-    7-1-6-11-10-3

വേധം       :-     2-5-12-8-4-9

കുജന്‍ 
ഗോചരം    :-   3-11-6

വേധം       :-    12-5-9

ബുധന്‍ 
ഗോചരം    :-    2-4-6-8-10-11

വേധം       :-    5-3-9-1-8-12

വ്യാഴം 
ഗോചരം    :-    2-11-9-5-7

വേധം       :-     12-8-10-4-3

ശുക്രന്‍ 
ഗോചരം    :-    1-2-3-4-5-8-9-12-11

വേധം       :-     8-7-1-10-9-5-11-6-3


ശനി
ഗോചരം    :-    3-11-6

വേധം       :-     12-5-9

  മേല്‍ കാണിച്ചിരിക്കുന്നതില്‍നിന്നും മനസ്സിലാക്കേണ്ടത് ഓരോ ഗ്രഹങ്ങളുടേയും ഗോചരം എന്ന് കാണിച്ചുകൊടുത്തിട്ടുള്ള സ്ഥാനങ്ങള്‍ ആ ഗ്രഹങ്ങളുടെ ശുഭാനുഭവപ്രദങ്ങളായ രാശികളാണ്. വേധങ്ങളെന്നു കാണുന്നത് അവകളുടെ വിപരീത രാശികളുമാണ്. ഓരോ അക്കങ്ങളുടേയും നേരെ താഴെയായി കൊടുത്തിട്ടുള്ള അക്കങ്ങള്‍ അതാതുസ്ഥാനങ്ങളുടെ വേധസ്ഥാനങ്ങളാണ്

  ഉദാഹരണമായി സൂര്യന്റെ ഗോചരസ്ഥാനങ്ങളായ 11-3-10-6 ഈ അക്കങ്ങളുടെ നേരെ താഴെയായി യഥാക്രമം 5-9-4-12 എന്നുള്ള വേധരാശികളേയും കാണിച്ചിട്ടുണ്ടല്ലോ. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് സൂര്യന്‍ തന്റെ ഇഷ്ടസ്ഥാനമായ പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ വേധരാശിയായ അഞ്ചാം ഭാവത്തില്‍ ശനി ഒഴിച്ച് മറ്റു യാതൊരു ഗ്രഹങ്ങളും ഇല്ലാതിരിക്കണമെന്നും അതുപോലെതന്നെ ഇഷ്ടഭാവമായ മൂന്നാം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ ഒന്‍പതാം ഭാവത്തിലും ശനി ഒഴിച്ചുള്ള ഗ്രഹങ്ങള്‍ പാടില്ലെന്നും അതിനു വിപരീതമായി ഗ്രഹങ്ങള്‍ ആ രാശികളില്‍ നില്‍ക്കുകയാണെങ്കില്‍ സൂര്യന്റെ ചാരഫലം കൊണ്ടുള്ള ഗുണം നഷ്ടപ്പെട്ടിട്ട് ദോഷഫലങ്ങള്‍ ആയിരിക്കും അനുഭവിക്കാന്‍ ഇടയുള്ളതെന്നും, അതുപോലെ തന്നെ സൂര്യന്‍ ദോഷഫലം ചെയ്യുന്ന വേധരാശികളായ 5-9-4-12 ഈ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ അതിന് നേരെ യഥാക്രമം കൊടുത്തിട്ടുള്ള 11-3-10-6 ഈ ഗോചരരാശികളിലും ശനി ഒഴിച്ചുള്ള മറ്റു ഗ്രഹങ്ങള്‍ ഇല്ലാതിരിക്കുന്നെങ്കില്‍ മാത്രമേ സൂര്യന് ദോഷഫലത്തെ ചെയ്യുവാന്‍ സാധിക്കുകയുള്ളുവെന്നും, അതിന് വിപരീതമായി പ്രസ്തുത ഗോചരരാശികളില്‍ ശനി ഒഴിച്ചുള്ള ഏതെങ്കിലും ഗ്രഹങ്ങള്‍ നിന്നാല്‍ ആദിത്യന്റെ ദോഷഫലപ്രദാനശക്തി ക്ഷയിച്ചുപോകാനിടയാകുമെന്നും അങ്ങിനെ വരുമ്പോള്‍ ശുഭഫലത്തെ മാത്രമേ സൂര്യന് ചെയ്യുവാന്‍ കഴിയുകയുള്ളൂ എന്നും അറിഞ്ഞുകൊള്ളേണ്ടതാണ്. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്ളണം.

  എന്നാല്‍ ഇവിടേയും ഒരു വിശേഷമുള്ളത് സൂര്യനും ശനിയും തമ്മിലും, ചന്ദ്രനും ബുധനും തമ്മിലും അന്യോന്യം വേധിക്കപ്പെടുന്നതല്ല എന്നുള്ളതാണ്.

  അതായത്, സൂര്യന്റെ വേധരാശിയില്‍ ശനിയും, ശനിയുടെ വേധരാശിയില്‍ സൂര്യനും അതുപോലെതന്നെ ചന്ദ്രന്റെ വേധരാശിയില്‍ ബുധനും, ബുധന്റെ വേധരാശിയില്‍ ചന്ദ്രനും ഒഴിച്ചുള്ള മറ്റു ഗ്രഹങ്ങള്‍ നിന്നാല്‍ മാത്രമേ വേധദോഷം ഭാവിക്കുകയുള്ളൂ.

  രാഹുകേതുക്കളുടെ ഗോചരഫലത്തേയും, ഗോചരവേധരാശികളേയും ശനിക്കു പറഞ്ഞതുപോലെതന്നെ കണക്കാക്കി അറിഞ്ഞുകൊള്ളണം.

ഗ്രഹചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.