ബാലഗോപാലനെ.... Srikrishna Songs



ഭാവാധിപനായ ഗ്രഹം ആ ഭാവത്തില്‍ നിന്ന് ഇഷ്ടമായ ഭാവത്തില്‍ നില്‍ക്കുന്നുവെങ്കില്‍


ഭാവാത്തദീശ്വരേ സുസ്േഥ ഭാവസംപന്ന  ചാന്യഥാ
ലഗ്നാത്ത്വനുഭവശ്ചൈവം ചിന്ത്യതാമിതികേചന.

സാരം :-

  ഭാവാധിപനായ ഗ്രഹം ആ ഭാവത്തില്‍ നിന്ന് ഇഷ്ടമായ ഭാവത്തില്‍ നില്‍ക്കുന്നുവെങ്കില്‍ ഭാവഫലത്തിനു പരിപൂര്‍ണ്ണത പറയണം. അനിഷ്ടഭാവത്തിലാണെങ്കില്‍ അല്പത്വം പറയാം. ഇതു ലഗ്നത്തില്‍ നിന്ന് ഇഷ്ട ഭാവസ്ഥനായാല്‍ ഇതിന്റെ അനുഭവമുണ്ടാകുമെന്നും അനിഷ്ടഭാവസ്ഥനായാല്‍ അനുഭവിക്കാനിടവരികയില്ലെന്നും പറയാം. ഇങ്ങനെ ചില ആചാര്യന്മാരുടെ അഭിപ്രായം ഏതൊരു ഭാവത്തെയാണോ വിചാരിക്കുന്നത് ആ ഭാവത്തെ ലഗ്നമാക്കി സങ്കല്‍പ്പിച്ചാണ് വിചാരിക്കുന്നത്. അപ്പോള്‍ ലഗ്നത്തിനും ഭാവത്തിനും ഒന്നുപോലെ പ്രാമാണ്യമുണ്ടെന്നു സിദ്ധിക്കുന്നുവല്ലോ.

ശുഭത്തെ ചെയ്യുന്ന ഗ്രഹവും അശുഭത്തെ ചെയ്യുന്ന ഗ്രഹവും ഒന്നുപോലെ ബലവാന്മാരണെങ്കില്‍


നാഥകാരകയോരേകോ ബലവാനിഷ്ടഭാവഗഃ
അന്യോƒനൃേഥതി മിശ്രത്വേപ്യുക്തരീത്യുഹൃതാംഫലം


സാരം :-

   ഭാവാധിപന്‍ കാരകഗ്രഹം ഇവരില്‍ ഒരാള്‍ക്ക് പ്രാബല്യം ഇഷ്ടഭാവസ്ഥിതി ഈവക ഗുണങ്ങളും മറ്റൊരാള്‍ക്ക്‌ ബലഹാനി അനിഷ്ടസ്ഥിതി മുതലായ ദോഷങ്ങളും നിമിത്തം മിശ്രങ്ങളായി വന്നാല്‍ മേല്‍പറയപ്പെട്ട രീതി അനുസരിച്ച് യുക്തികൊണ്ട് ഊഹിച്ചു ഫലത്തെ നിര്‍ണ്ണയിച്ചുകൊള്ളണം. "ഏകഗ്രഹസ്യസദൃശോഃ ഫലയോര്‍വിരോധേ" ഇത്യാദി വചനസാരം അനുസരിച്ച് ശുഭത്തെ ചെയ്യുന്ന ഗ്രഹവും അശുഭത്തെ ചെയ്യുന്ന ഗ്രഹവും ഒന്നുപോലെ ബലവാന്മാരണെങ്കില്‍ ശുഭത്തെയും അശുഭത്തെയും പറയരുതെന്നും ഏതൊരാള്‍ക്കാണോ ബലാധിക്യമുള്ളത് അയാളിന്റെ ഫലം അനുഭവയോഗ്യമായി തീരുമെന്നും കാണുന്നു. ആ ന്യായമനുസരിച്ച്‌ ഇവിടെ ഫലനിര്‍ണ്ണയം ചെയ്തുകൊള്ളണം.

കാലം തെറ്റി സംഭവിക്കുന്നതിനെ "അകാലം" എന്ന് പറയാമോ?



  ധര്‍മ്മശാസ്ത്രത്തില്‍ ഓരോന്നിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയം തെറ്റിച്ചാല്‍ ഫലം വിപരീതമായിരിക്കും. മരണത്തിനുപോലും ഒരു സമയമുണ്ട്. അത് മറിച്ചാണ് സംഭവിക്കുന്നുവെങ്കില്‍ അതിന്  അകാലമരണമെന്ന്  (അകാലമൃത്യു) പറയുന്നു. നല്ല സമയത്താണ് ഒരു കാര്യം ആരംഭിയ്ക്കുന്നതെങ്കില്‍ സത്ഗുണവും മറിച്ചായാല്‍ വിപരീതഗുണവും സിദ്ധിക്കും. കാലം തെറ്റി സംഭവിയ്ക്കുന്ന എന്തിനെയും അകാലത്തില്‍ ഉള്‍പ്പെടുത്താമെന്ന് സാരം.

ഭാവാധിപനും കാരകഗ്രഹവും മൗഡ്യം മുതലായ ദോഷങ്ങളൊന്നും കൂടാതെ പ്രബലന്മാരായി


സ്വേച്ചാദിഷ് േടഗ്രഹേഷു കാരകപതീ രന്ധ്രാദ്യനിഷ്ടസ്ഥിതൗ
യദ്ഭാവസ്യ സ സംഭവദവികലോ നാസ്യാനുഭൂതിര്‍നൃണാം
നീചാദ്യാശ്രയതോƒബലൗ ശുഭതരേ ലാഭാദിഭാവേ സ്ഥിതൗ
യദ്ഭാവാധിപകാരകോ സ വികലോപ്യസ്യാനുഭൂതിര്‍ഭവേല്‍

സാരം :-

ഭാവാധിപനും കാരകഗ്രഹവും മൗഡ്യം മുതലായ ദോഷങ്ങളൊന്നും കൂടാതെ പ്രബലന്മാരായി ഉച്ചം മൂലത്രികോണം മുതലായ രാശികളില്‍ നില്‍ക്കുന്നു എന്ന് വിചാരിക്കുക. അത് ലഗ്നം മുതല്‍ അഷ്ടമം തുടങ്ങിയ അനിഷ്ടഭാവങ്ങളിലായി വന്നാല്‍ ആ ഭാവാധിപനെക്കൊണ്ടും കാരകഗ്രഹത്തെകൊണ്ടും വിചാരിക്കേണ്ട ഫലങ്ങള്‍ സമൃദ്ധമായി ഉണ്ടാകുമെങ്കിലും അതിനെ അനുഭവിക്കുന്നതിനു ഇടവരികയില്ലെന്നു പറയണം. അതുപോലെ ഭാവാധിപനും കാരകഗ്രഹവും നീചം ശത്രുക്ഷേത്രം മുതലായ രാശികളില്‍ മറ്റു തരത്തില്‍ ദുര്‍ബലന്മാരായി ഒന്‍പതാം ഭാവം മുതലായ ഇഷ്ടഭാവങ്ങളില്‍ നിന്നാല്‍ ആ ഭാവാധിപനെക്കൊണ്ടും കാരകഗ്രഹത്തെക്കൊണ്ടും വിചാരിക്കേണ്ട ഫലങ്ങള്‍ അല്പമാത്രമായി ഉണ്ടാകുമെന്നും ഉള്ളത് പ്രഷ്ടാവിന് അനുഭവിക്കുന്നതിനു ഇടവരുമെന്നും അറിയണം. ഇതുകൊണ്ട് ഭാവദാതാക്കന്മാരായ ഗ്രഹങ്ങളുടെ ബലാബലംകൊണ്ട് ഫലത്തിന്റെ പൂര്‍ണ്ണ വൈകല്യങ്ങള്‍ വെളിപ്പെടുന്നു. ഇഷ്ടഭാവസ്ഥിതികൊണ്ടാണ് അനുഭവയോഗ്യത ചിന്തിക്കേണ്ടത്. രണ്ടാം ഭാവാധിപനു ഉച്ചമുണ്ടായാല്‍ ധനം വളരെ സമ്പാദിക്കാനിടവരും. ആ ഉച്ചം ലഗ്നാല്‍ അഷ്ടമമായാല്‍ ആ ധനം അനുഭവിക്കുന്നതിനിടവരുകയില്ല. ഇങ്ങനെ ഭാവങ്ങളും വിചാരിക്കണം. 

എങ്ങനെയുള്ളവരുടെ ആത്മാവാണ് ബ്രഹ്മരക്ഷസ്സായി തീരുന്നത്?


അകാലത്തില്‍ അപമൃത്യു സംഭവിച്ച ബ്രാഹ്മണന്‍റെ ആത്മാവിനെയാണ് ബ്രഹ്മരക്ഷസ്സ് എന്ന് പറയുന്നത്. ഇത് കറുത്ത പക്ഷത്തിലെ അഷ്ടമി, പഞ്ചമി എന്നീ നാളുകളില്‍ മറ്റുള്ളവരെ ബാധിയ്ക്കുമെന്നാണ് വിശ്വാസം. ബ്രഹ്മരക്ഷസ്സുകളെ പ്രതിഷ്ഠിക്കാതിരുന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുമെന്ന് കരുതുന്നതിനാല്‍ മന്ത്രവാദികളെ കൊണ്ടുവന്ന് എവിടെയങ്കിലും പ്രതിഷ്ഠിക്കുകയാണ് പതിവ്. വെളുത്തവാവ് ദിവസമാണ് ബ്രഹ്മരക്ഷസ്സിനായി പൂജയും നിവേദ്യവുമൊക്കെ നടത്തുന്നത്.

എന്താണ് ഭിക്ഷ?


ഉപനിഷത്തുക്കള്‍ ഭിക്ഷയെന്നത് ബ്രഹ്മചാരികളുടെ ദൈനികകര്‍മ്മങ്ങളിലൊന്നായി നിര്‍ദ്ദേശിച്ചിരിക്കുന്നു. നിത്യവും സ്വന്തം വിശപ്പടക്കാന്‍ മറ്റുള്ളവരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്നത് ഭിക്ഷയായി കണക്കാക്കിയിരുന്നു.

ഭിക്ഷു എങ്ങിനെയുള്ളവനായിരിക്കണം?

  ഭിക്ഷാടനത്തിലൂടെ ഉപജീവനം നടത്തുന്നയാളാണ് ഭിക്ഷു. ദാരിദ്രം മൂലമോ മറ്റോ മറ്റുള്ളവരില്‍ നിന്നും സ്ഥിരമായി യാചിച്ചു വിശപ്പടക്കുന്നവന്‍ യഥാര്‍ത്ഥ ഭിക്ഷുവല്ല. എന്തെന്നാല്‍ യഥാര്‍ത്ഥ ഭിക്ഷു ലൗകികജീവിതത്തോട് വിരക്തനായവനും പരമാത്മാവില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്നവനുമായിരിക്കും. അയാള്‍ സ്വന്തം ശരീരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഭിക്ഷാടനം നടത്തുന്നത്.

ഭാവത്തിന്റെ അധിപനും അതിന്റെ കാരകഗ്രഹവും പ്രബലന്മാരായി

സ്വാമീ കാരകഖേചരശ്ച ബലിനൗ യസ്യേഷ്ടഭാവസ്ഥിതൗ
സംപൂര്‍ണ്ണോƒനുഭവക്ഷമശ്ച നിയതം ഭാവസ്സനൃണാം ഭവേല്‍
രിഃഫോരാതിമൃതിസ്ഥിതൗ ച വിബലൗയല്‍കാരകാധീശ്വരൗ
ഭാവോƒയം ന ഹി സംഭവേദപി നൃണാം കാസ്യാനുഭൂതൗ കഥാ.


സാരം :-

 എതൊരുഭാവത്തെക്കുറിച്ചു വിചാരിക്കുന്നുവോ ആ ഭാവത്തിന്റെ അധിപനും അതിന്റെ കാരകഗ്രഹവും പ്രബലന്മാരായി ഇഷ്ടഭാവങ്ങളില്‍ നില്‍ക്കുന്നുവെങ്കില്‍ ആ ഭാവംകൊണ്ട് ചിന്തനീയങ്ങളായ ഫലങ്ങള്‍ ജനങ്ങള്‍ സംപൂര്‍ണ്ണമായി അനുഭവിയ്ക്കുന്നതിന് ഇടവരും. ഇപ്രകാരം ഭാവാധിപനും കാരകഗ്രഹവും ബലഹീനന്മാരായി ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ നിന്നാല്‍ ആ ഭാവംകൊണ്ട് ചിന്തനീയങ്ങളായ ഫലങ്ങള്‍ ഉണ്ടാവുകയേയില്ല. പിന്നെ അതിന്റെ അനുഭവത്തെപ്പറ്റി പറയേണ്ട ആവശ്യമില്ലല്ലോ.

കണ്ണു തുറന്നാല്‍ - Krishna Songs



ചൊവ്വാഴ്ച വ്രതനാളില്‍ ഭൂമി കുഴിക്കരുത്


  ഓരോ വ്രതാനുഷ്ടാനത്തിന് പുറകിലും ആത്മീയവും ശാസ്ത്രീയവും ഭൗതികവുമായ ഒരു അടിത്തറ പൂര്‍വ്വികര്‍ ദര്‍ശിച്ചിരുന്നു.

  നവഗ്രഹങ്ങളില്‍ ഭൂമിയുടെ ഗര്‍ഭത്തില്‍ ജനിച്ചവനും മിന്നല്‍ക്കൊടിയുടെ ശോഭ വിതറുന്നവനും ശക്തി ആയുധമായി ധരിച്ചിരുന്നവനുമായ ചൊവ്വയെ പ്രീതിപ്പെടുത്തുവാനാണ് ചൊവ്വാഴ്ച വ്രതം ആചരിക്കുന്നത്. ഇരുപത്തിയൊന്ന് ആഴ്ചകളിലായി വ്രതം തുടര്‍ച്ചയായി അനുഷ്ടിച്ചാല്‍ ഗുണകരമത്രേ. ഈ ദിവസങ്ങളില്‍ ഭൂമി കുഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നു. ഭൂമീപുത്രനായ ചൊവ്വയ്ക്ക്‌ അത് അനിഷ്ടമാകുമെന്നാണ് കരുതി വരുന്നത്.

  ദേവീപൂജയ്ക്കും ഹനുമാന്‍ ആരാധനയ്ക്കുമാണ് ചൊവ്വാഴ്ച്ചവ്രതം ആചരിക്കുന്നത്. ഈ  ദിവസം സിന്ദൂരം ചാര്‍ത്തി ഭക്തര്‍ ഹനുമാന്‍ ചാലീസ് സ്തോത്രം ചൊല്ലാറുണ്ട്. ഈ വ്രതദിവസത്തെ മംഗലവാരവ്രതമെന്നും അറിയപ്പെടുന്നു.

ഇഷ്ടഗ്രഹം / അനിഷ്ടഗ്രഹം വര്‍ഗോത്തമനവാംശകത്തില്‍ നില്‍ക്കുകയാണെങ്കില്‍


ഭാവേഷ്വഷ് േടഷു വര്‍ഗ്ഗോത്തമനിജരിപുപേഷ്വാസ്ഥിതോ യോഗ്രഹോƒസൗ
പൂര്‍ണ്ണം മദ്ധ്യം തദാല്പം ദിശതി ശുഭഫലം സ്വോദിതം പൃച്ഛകാനാം
ഭാവേഷ്വിഷ് േടതരേഷപ്യശുഭമപി തഥാ പുഷ്ടമദ്ധ്യാല്പരൂപം
വൈരിസ്വീയാംശവര്‍ഗ്ഗോത്തമഗത ഉദിതം ദ്രവ്യനാശാമയാദ്യം - ഇതി ച.

സാരം :-

  ഇഷ്ടഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം ഇഷ്ടഫലങ്ങളെയാണല്ലോ ദാനം ചെയ്യുന്നത്. ആ ഇഷ്ടഗ്രഹം വര്‍ഗോത്തമാശംകത്തില്‍ നില്‍ക്കുകയാണെങ്കില്‍ ആ ഇഷ്ടബലം പരിപൂര്‍ണ്ണമായി സിദ്ധിക്കുമെന്നും തന്റെ നവാംശകത്തിലാണെങ്കില്‍ ഇഷ്ടഫലം മദ്ധ്യമായി സിദ്ധിക്കുമെന്നും ശത്രുനവാംശകത്തിലാണെങ്കില്‍ ഇഷ്ടഫലം അല്പമായി സിദ്ധിക്കുമെന്നും പറയണം. അനിഷ്ടഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം അനിഷ്ടഫലങ്ങളെ ദാനം ചെയ്യുന്നവനാണല്ലോ. എന്നാല്‍ ആ ഗ്രഹം വര്‍ഗോത്തമനവാംശകത്തില്‍ നില്‍ക്കുകയാണെങ്കില്‍ ആ അനിഷ്ടഫലങ്ങള്‍ അല്പമായും സ്വനവാംശകത്തില്‍ നില്‍ക്കയാണെങ്കില്‍ അനിഷ്ടഫലങ്ങള്‍ മദ്ധ്യമായും, ശത്രുനാവാംശകത്തിലാണെങ്കില്‍ അനിഷ്ടഫലങ്ങള്‍ പൂര്‍ണ്ണമായും പറയേണ്ടതാണ്.

കെട്ടുകല്യാണം നടത്തുന്നതിന്‍റെ പ്രാധാന്യം എന്ത്?


പ്രാചീനകേരളത്തില്‍ നിലവിലിരുന്ന ഒരാചാരം. ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നടത്തുന്ന ഒരു ആഘോഷമാണ് കെട്ടുകല്യാണം. വിവാഹവും കെട്ടുകല്യാണവും, രണ്ടും രണ്ടു ചടങ്ങുകളാണ്. കെട്ടുകല്യാണം വളരെ ആര്‍ഭാടമായി നടത്തുമ്പോള്‍ പുടമുറിക്കല്യാണം അനാര്‍ഭാടമായാണ് നടത്താറുള്ളത്. വരന്‍ വധുവിന് നാലാള്‍ കാണ്‍കെ പുടവ കൊടുത്താല്‍ വിവാഹമായി.

വിവാഹദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് കെട്ടുകല്യാണം. നാലുദിവസം ആഘോഷം പരമകാഷ്ടയിലെത്തും. മരുമക്കത്തായം നിലനിന്ന ജാതികളിലാണ് ഈ ചടങ്ങുകള്‍ നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതിനു മുമ്പേ ഇതു നടത്തിയിരിക്കനമെന്നാണ് നിയമം. ഇല്ലെങ്കില്‍ കുടുംബത്തിന് ഭ്രഷ്ട് കല്‍പിക്കും. അതിനാല്‍ രക്ഷാകര്‍ത്താക്കള്‍ കെട്ടുകല്യാണം നേരത്തെ നടത്താന്‍ ആലോചിക്കുകയാണ് പതിവ്. പെണ്‍കുഞ്ഞുങ്ങളുടെ ചോറുണ് കഴിഞ്ഞാല്‍ കെട്ടുകല്യാണം ആലോചിക്കുകയാണ് പതിവ്. ഒന്നിലധികം കുട്ടുകളെ ഒന്നിച്ചിരുത്തിയും ചില സന്ദര്‍ഭങ്ങളില്‍ ഒരാള്‍ തന്നെയും താലികെട്ടും. പുല, വാലായ്മ തുടങ്ങിയ ദിവസങ്ങളില്‍ കെട്ടുകല്യാണം പാടില്ല. കല്യാണം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിനു മുടക്കം വന്നാലും മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാം. താലികെട്ടിനു മുമ്പ് കുട്ടി ഋതുമതിയായാല്‍ വീട്ടുകാര്‍ ആ വിവരം മറച്ചുവയ്ക്കും.

Beautiful Kerala Dance



മലര്‍ഹോമം



  മലര്‍ഹോമം വിവാഹചടങ്ങുകളിലെ ഒരു പ്രധാന ഇനമാണ്. മലര്‍ വധുവിന്‍റെ കൈയ്യില്‍ വാരികൊടുക്കാനുള്ള അവകാശി സഹോദരനാണ്. വധുവിന്‍റെ നീട്ടിപ്പിടിച്ച കൈയ്യുടെ ചുവട്ടിലാണ് വരന്‍ കൈവയ്ക്കേണ്ടത്. ആചാര്യന്‍റെ നിര്‍ദ്ദേശമനുസരിച്ച് മന്ത്രം ചൊല്ലി രണ്ടുപേരും എഴുന്നേറ്റുനിന്ന് അഗ്നിയില്‍ ഹോമിക്കണം. പിതൃഗൃഹത്തില്‍നിന്നും ഭര്‍തൃഗൃഹത്തിലേയ്ക്കുള്ള മാറ്റം ദേവന്മാര്‍ അനുവദിക്കട്ടെയെന്നും യാതൊരു അപായവും  വരാതിരിക്കാന്‍ അനുഗ്രഹിക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രസാരം.

   ഹോമത്തിനുള്ള മലര്‍ വറുക്കുന്നതിനും ചടങ്ങുകളുണ്ട്‌. പുതിയ കലത്തിലായിരിക്കണം. മുമ്പില്‍ നെയ്‌വിളക്ക് കത്തിച്ചുവയ്ക്കണം. കലത്തിന് മുകളില്‍ കുടന്നയായി പിടിച്ച വധുവിന്‍റെ കൈയില്‍ എല്ലാ മംഗല്യസ്ത്രീകള്‍ക്കും മലര്‍വാരിയിടാം. ആ മലര്‍ കലത്തിലിട്ട് വധു വാല്‍കണ്ണാടി കൊണ്ട് ഇളക്കിപൊരിച്ചെടുക്കണം. മലര്‍ഹോമത്തിന് "ലാജഹോമം" എന്നും പറയും. പ്രധാന ചടങ്ങുകള്‍ നടക്കുമ്പോഴും ആര്‍പ്പുവിളികളും വായ്ക്കുരവയും വേണ്ടതാണ്.

അമ്മയും അച്ഛനും ഉമാമഹേശ്വരന്മാര്‍



  അടുക്കും ചിട്ടയും ഈശ്വരവിചാരവും വിളയുന്ന ഭവനം ഐശ്വര്യപൂര്‍ണ്ണമായിരിക്കും. അവിടം സൂര്യോദയംപോലെ മനോഹരമായി വിളങ്ങുന്നു. ആ ഭവനത്തില്‍ മഹാലക്ഷ്മിയുടെ വാസം ഉണ്ടായിരിക്കും. ഭവനത്തിലെ മഹാലക്ഷ്മിയാണ് അമ്മ. അമ്മ സ്ത്രീയാണ്. സ്ത്രീകള്‍ക്ക് ഐശ്വര്യത്തിന്റെ സ്ഥാനമാണുള്ളത്. സത് രതി ചെയ്യുന്നതാണ് സ്ത്രീ. സത് സത്യവും ഐശ്വര്യവുമാകുന്നു. സത്യം ഈശ്വരനാണ്.

  ഐശ്വര്യത്തിന്റെ ആറ്റിക്കുറുക്കിയ പരമപുണ്യമാണ് ഭവനത്തില്‍ ആവശ്യം. അങ്ങനെയുള്ള ഈശ്വരന്‍ വിളങ്ങുന്നിടമായിരിയ്ക്കും നല്ല അമ്മമാരുള്ള ഭവനം. ഭവനത്തിലെ ഐശ്വര്യദേവതയാകുന്നു അമ്മയെന്നറിയുക. പിതാവ് ഏറ്റവും വലിയ ഗുരു ആകുന്നു. പിതാവായ ഗുരു ഭവനദേവാലയത്തിലെ പരമശിവനാകുന്നു. പിതൃപാദങ്ങളില്‍ രണ്ടോ മൂന്നോ കൂവളദളം അര്‍പ്പിച്ച് "നമഃശിവായ" മന്ത്രം ചൊല്ലി അവിടെ നമസ്ക്കരിച്ചാല്‍ പിന്നെ ദേവാലയത്തില്‍ പോകേണ്ടതില്ല. അതുകൊണ്ടാണ് ഭവനത്തെ ദേവാലയമായി കാണുന്നത്.

ഏതൊരു ഗ്രഹത്തെകൊണ്ട് ശുഭഫലം / അശുഭഫലം പൂര്‍ണ്ണമായി പറയേണ്ടതായി വരുന്നുവോ


യേന  ഗ്രഹേണ യാല്‍ പ്രോക്തമശുഭം വാ ശുഭം ഫലം
ബലീ ചേത്സശുഭം പൂര്‍ണ്ണമശുഭം ദുര്‍ബലോ യദി - ഇതി.

സാരം :- 


   ഏതൊരു ഗ്രഹത്തെകൊണ്ട് ശുഭഫലം പൂര്‍ണ്ണമായി പറയേണ്ടതായി വരുന്നുവോ ആ ഗ്രഹത്തിന് ബലമുണ്ടെങ്കില്‍ ശുഭഫലത്തിന് പൂര്‍ണ്ണത പറയണം. ബലമില്ലെങ്കില്‍ ആ ശുഭഗ്രഹത്തിനു അല്പത്വമേ പറയാവു. ഇതു പാപന്മാര്‍ക്കും ശുഭന്മാര്‍ക്കും സാമാന്യേന ഒന്നുപോലെ വിചാരിക്കാവുന്നതാണ്. ശുഭനായാലും പാപനായാലും ബലവാനായ ഗ്രഹം ഇഷ്ടത്തെയും ദുര്‍ബലനായ ഗ്രഹം അനിഷ്ടത്തെയും ചെയ്യുന്നു.

അഗ്നികോണില്‍ അടുക്കള ആകാമോ?


ഇന്നും വീടുപണിയുന്നവര്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു ചൊല്ലാണ് അഗ്നികോണില്‍ അടുക്കള പണിയരുതെന്നത്. അങ്ങനെ ചെയ്‌താല്‍ വീടിന് തീപിടുത്തമുണ്ടാകുമെന്നാണ് വിശ്വാസം.

എന്തായാലും അങ്ങനെ തീപിടുത്തമുണ്ടായില്ലെങ്കിലും തീ പിടിക്കാനുള്ള സാദ്ധ്യത തള്ളികളയാനാകില്ല തന്നെ.

അഷ്ടദിക്കുകള്‍ എന്നാണല്ലോ പൊതുവെ വിശേഷണവും വിശ്വാസവും. അത്തരത്തിലുള്ള എട്ടു ദിക്കുകള്‍ക്കും കാവല്‍ക്കാരായി ഓരോ ദേവതകളുണ്ടെന്നാണ് സങ്കല്‍പ്പം. അങ്ങനെ തെക്കുകിഴക്കേ ദിക്കായ അഗ്നികോണിന്‍റെ അധിപനായി കണക്കാക്കുന്നത് അഗ്നിദേവനെയാണ്.

അഗ്നികോണില്‍ അടുക്കള പണിതാല്‍, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റു മൂലം അഗ്നികോണില്‍ പണിയുന്ന അടുക്കളയില്‍ നിന്നും തീപ്പൊരി നിറഞ്ഞ പുക വീടിന്‍റെ നേര്‍ക്കുയര്‍ന്നുപൊങ്ങാനുള്ള സാധ്യത വളരെ കൂടുതലുമാണ്. അതിനാല്‍ ഓലകൊണ്ട് മേഞ്ഞിരിക്കുന്ന വീടുകള്‍ ഇതില്‍പ്പെട്ട്‌ തീ പിടിക്കാനുള്ള സാധ്യത കൂടുതല്‍ തന്നെ.

ഇപ്പോഴത്തെ വീടുകളൊക്കെ കോണ്‍ക്രീറ്റാണെന്നും വിറകല്ല ഗ്യാസാണെന്നും പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. പാചകഗ്യാസായാലും അതിനു ചോര്‍ച്ച സംഭവിക്കുകയാണെങ്കില്‍ അഗ്നികോണിലെ അടുക്കളയില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റടിച്ചാല്‍ തീ പിടിക്കുക തന്നെ ചെയ്യും.

അതുകൊണ്ടാണ് അഗ്നികോണില്‍ അടുക്കള പണിതാല്‍ തീപിടുത്തമുണ്ടാകുമെന്ന് പറയുനത്. മാത്രമല്ല, അടുക്കള പണിയുന്നത് വീടിന്‍റെ കിഴക്കോ, വടക്ക് കിഴക്കോ മൂലയിലോ ആയിരിക്കണമെന്നും വാസ്തുശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നു.

അഞ്ചാംഭാവത്തില്‍ ബലഹീനനായി / ബലവാനായി ഗ്രഹങ്ങള്‍ നിന്നാല്‍



പഞ്ചമസംസ്ഥഃപാപഃപുത്രവിനാശം കരോതി ബലഹീനഃ
സൌമ്യസ്സുതം വിധത്തേ ബലസഹിതശ്ചാഷ്ടമാധിപം ഹിത്വാ.



സാരം :-

അഞ്ചാംഭാവത്തില്‍ ബലഹീനനായി പാപഗ്രഹം നിന്നാല്‍ പുത്രനാശത്തെ പറയണം. പാപന്‍ ബലഹീനനല്ലെങ്കില്‍ പുത്രനാശത്തെ പറയരുത്. അഞ്ചാംഭാവത്തില്‍ പ്രബലന്മാരായ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ പുത്രസമ്പത്തിനെ പറയണം. ഈ ശുഭഗ്രഹം അഷ്ടമാധിപനായിരിക്കരുത്. അഷ്ടമാധിപന്‍ ശുഭഗ്രഹമായാലും ഭാവനാശകരനാണെന്ന് മുന്‍പേ പറഞ്ഞുവല്ലോ. ഇതുകൊണ്ട് പാപഗ്രഹങ്ങള്‍ക്ക് ബലഹാനി മുതലായ അശുഭാവസ്ഥകൊണ്ട് പാപത്വവും പ്രാബല്യം മുതലായ ശുഭാവസ്ഥകൊണ്ട് ശുഭത്വവും സംഭവിക്കുന്നു. അതേ വിധം ശുഭഗ്രഹങ്ങള്‍ക്കും പ്രാബല്യം മുതലായ ഗുണങ്ങളെക്കൊണ്ട് ശുഭത്വവും ബലഹാനി മുതലായവകൊണ്ട്‌ ആശുഭത്വവും സംഭവിക്കുന്നു.

ഭഗവാനിലെത്താന്‍ അഞ്ചുതലങ്ങള്‍ കടക്കണം



അഞ്ചു തലങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് ഈശ്വരനിലെത്താവുന്നതാണ്. കുണ്ഡലം, തണ്ഡലം, വിണ്ഡലം, പാണ്ഡലം, മണ്ഡലം ഇവയാണവകള്‍.

കുണ്ഡലം :- പുനസൃഷ്ടിയ്ക്കുള്ള മോഹം, ആഹാരത്തിനു വേണ്ടിയുണ്ടാകുന്ന പ്രേരണ. ഇണകളുമായി ബന്ധപ്പെടുവാനുള്ള ആര്‍ത്തി ഇവയാണ്. മോഹങ്ങളും സുഖങ്ങളുമാണിവിടെ.

തണ്ഡലം :- തണ്ടത്തരം എന്ന് പറയും. ജീവിച്ചു ജീവിച്ചു പോകുവാനുള്ള വ്യഗ്രത. അതിനായ് എങ്ങനെയും പെരുമാറുവാനുള്ള പ്രേരണ ഉദിയ്ക്കുന്നതാണ്. ജീവിതവ്യഗ്രതയാണിവിടെ. ഞാനെന്നും എനിയ്ക്കെന്നും എന്‍റെതെന്നും ഉള്ള തോന്നലിലൂടെ ജീവിതം കഴിച്ചു കൂട്ടുന്നു ഇപ്പോള്‍.

വിണ്ഡലം :- ജീവിയ്ക്കുക അതിലൂടെ പരമസുഖം അനുഭവിയ്ക്കുക, സുഖത്തിനു വേണ്ടിയും ജീവിയ്ക്കുക, അതിനായി എങ്ങനേയും പ്രവര്‍ത്തിയ്ക്കേണ്ടതായിവരുക. ഭൂമിയില്‍ ഏതുവിധേനയും കഴിഞ്ഞുകൂടുവാനുള്ള ആര്‍ത്തിയോടെ ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണിവിടെ.

പാണ്ഡലം :- പരിശുദ്ധം എന്നാണര്‍ത്ഥം. പഞ്ചപാണ്ഡവര്‍ അങ്ങനെയുള്ളവരാകുന്നു. പഞ്ചഭൂതങ്ങങ്ങളാണ് പഞ്ചപാണ്ഡവര്‍, പരമാത്മാവിലേയ്ക്ക് ഈശ്വരനെ അടുപ്പിയ്ക്കുകയും പരമാത്മാവിനെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു പാണ്ഡവര്‍.

മണ്ഡലം :- ഈശ്വരനിലേയ്ക്ക് പ്രാപിയ്ക്കുന്നതാണ് മണ്ഡലം. "മ" - ഈശ്വരനെന്നാണര്‍ത്ഥം. പരമാത്മാവില്‍ എത്തിച്ചേരുന്നു മണ്ഡലകാലത്ത്. ദേവന്മാര്‍പോലും ഇക്കാലത്ത് ധ്യാനനിരതരായിരിയ്ക്കും. ആദ്യം മുതലുള്ള മൂന്ന് തലങ്ങള്‍ വിടുന്നവര്‍ അവസാനത്തെ മണ്ഡലതലത്തില്‍ എത്തുമ്പോള്‍ ഈശ്വരപ്രാപ്തരാകുന്നതിന് അര്‍ഹരാകുന്നു.

ശുഭഫലദാതാക്കന്മാരായ / ദോഷഫലദാതാക്കന്മാരായ ഗ്രഹങ്ങള്‍ക്ക്‌


ശുഭദാനാം പ്രാബല്യേ ശുഭപൗഷ്കല്യം പുനസ്തു ദോഷകൃതാം
വൈബല്യേ ദോഷാണാം  പൗഷകല്യം വദതി തദ്വദഭിയുക്തഃ

സാരം :-

  ശുഭഫലദാതാക്കന്മാരായ ഗ്രഹങ്ങള്‍ക്ക്‌ പ്രാബല്യമുണ്ടെങ്കില്‍ അവരെകൊണ്ട് വിചാരിക്കേണ്ട ഫലങ്ങള്‍ക്ക് പരിപൂര്‍ണ്ണത പറയണം. അതുപോലെ ദോഷഫലദാതാക്കന്മാരായ ഗ്രഹങ്ങള്‍ ബലഹീനന്മാരായാല്‍ അവരെക്കൊണ്ട് പറയാവുന്ന ദോഷഫലങ്ങള്‍ പ്രബലങ്ങളെന്നും പറയണം.

ചിരിതൂകി കളിയാടി വാവാ കണ്ണാ... Krishna Songs



എപ്പോഴും ഈശ്വരനാമം വേണം



കലികാലത്ത് ഈശ്വരനാമജപമാണ് ആവശ്യം. നാരദീയഭക്തിയെ സ്വീകരിയ്ക്കുക. എപ്പോഴും നാമജപത്തോടെ ലോകമാകെ സഞ്ചരിച്ച മഹര്‍ഷീശ്വരനാണ് നാരദമുനികള്‍. കൃതയുഗത്തില്‍ ധ്യാനമായിരുന്നു പ്രധാനം. ആദ്യത്തെ യുഗമാണിത്. അടുത്തത് ത്രേതായുഗം. അന്ന് യാഗാദികളാല്‍ ഈശ്വരാനുഗ്രഹം സിദ്ധിച്ചു. ദ്വാപരയുഗത്തില്‍ പൂജാദികര്‍മ്മങ്ങളിലായിരുന്നു ദൈവാനുഗ്രഹം ലഭിച്ചിട്ടുള്ളത്. ദ്വാപരയുഗാന്ത്യത്തില്‍ കലിയുഗത്തിനുതൊട്ടുമുമ്പ് ഭഗവാന്‍ അപ്രത്യക്ഷനായി.

കലിയുഗത്തിലെ ഈശ്വരനിഷേധംമൂലം ഭഗവത് അനുഗ്രഹം ലഭിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതാണ്. ആവശ്യക്കാര്‍ ഭക്തിസാന്ദ്രമായി നിഷ്കളങ്കതയോടെ ഭഗവാനെ അഭയം തേടണം. ഭഗവത് നാമങ്ങള്‍ സദാ നാവിന്‍ തുമ്പിലുണ്ടാകണം. അങ്ങനെ വിളിച്ച് വിളിച്ച് ഈശ്വരനെ കൂടെ നിര്‍ത്തുകയും വേണം.

ഇഷ്ടഭാവങ്ങളുടെ അധിപന്മാര്‍ പാപന്മാരായാലും ശുഭന്മാരായാലും

ഭാഗ്യാദ്യഭീഷ്ടഭാവേശോƒപൃശുഭോ ഭാവപുഷ്ടികൃല്‍
ലഗ്നാല്‍ പുത്രേതി പ േദ്യ  തദ്വരാഹമിഹിരോദിതം.

ഒമ്പതാമെടം മുതലായ ഇഷ്ടഭാവങ്ങളുടെ അധിപന്മാര്‍ പാപന്മാരായാലും തങ്ങളുടെ യോഗദൃഷ്ടികള്‍ ഭാവത്തിനു അഭിവൃദ്ധികരമാണ്. ഇവിടെ പാപനായ ഒന്‍പതാംഭാവാധിപന്റെ ബന്ധം ഒന്‍പതാംഭാവത്തെ മാത്രമേ പുഷ്ടിപ്പെടുത്തകയുള്ളു എന്നൊരു പക്ഷകാരുണ്ട്. അത് ശരിയല്ല. അഭീഷ്ടഭാവങ്ങളുടെ അധിപന്മാര്‍ ദൃഷ്ടിയോഗാദികളെക്കൊണ്ട് ഏതു ഭാവത്തെയും പുഷ്ടിപ്പെടുത്തുകതന്നെ ചെയ്യും. അല്ലെങ്കില്‍ ഇവിടെ ഉദാഹരണത്തിനായി "ഹോരാസ്വാമി ഗുരുജ്ഞവീക്ഷിതയുതാ" എന്നാദി പദ്യഭാഗം ഉദാഹരണമായി കാണിക്കുമായിരുന്നു. എന്നുതന്നെയല്ല അതാതു ഭാവത്തിന്റെ അധിപന്മാര്‍ പാപന്മാര്‍ തന്നെ ആയിരുന്നാലും ഭാവവൃദ്ധിയെ ചെയ്യുമെന്നു ഈ ആദ്ധ്യായത്തില്‍തന്നെ മേല്‍ ധാരാളം പറഞ്ഞുകഴിഞ്ഞിരിക്കുന്നു.

"ലഗ്നാല്‍ പുത്രകളത്രഭേശുഭപതിപ്രാപ്തേ " എന്നാദിയായ ശ്ലോകത്തിലെ ശുഭപതി എന്ന പദത്തിന് ശുഭത്തിന്റെ (ഒന്‍പതാംഭാവത്തിന്റെ) പതി എന്നും ശുഭന്മാരുടെ പതിയും എന്നും ഉള്ള അര്‍ത്ഥം സ്പഷ്ടമാണല്ലോ. 

സര്‍പ്പാരാധന


"സര്‍പ്പഃ സീരിതേ" എന്നാല്‍ സര്‍പ്പം ഇഴയുന്നതെന്നും പറക്കുന്നുവെന്നും അര്‍ത്ഥം. ആയിരം തലയുള്ള അനന്തന്‍റെ തലയില്‍ ഭൂമി ഇരിയ്ക്കുന്നുവെന്ന് വിശ്വസിക്കുന്നു. അനന്തന്‍ അന്തമില്ലാത്ത ശക്തിയാകുന്നു. സര്‍വ്വശക്തിയായ അനന്തമായ ശക്തിയാണത്. എല്ലായിടത്തും നിറഞ്ഞ് ശക്തിതരംഗങ്ങളായി ഇളകികൊണ്ടിരിയ്ക്കുന്നതാണ് അനന്തന്‍.

ഗോളങ്ങളുടെ അനോന്യമുള്ള ആകര്‍ഷണശക്തി, പ്രകൃതിയുടെ ശക്തി, മനുഷ്യന്‍റെ ശക്തി, ശബ്ദശക്തി, ഊര്‍ജ്ജ ശക്തി, വായു ശക്തി, ഈശ്വരനില ശക്തി, ദേവ ബിംബങ്ങളില്‍ നിന്നുള്ള ശക്തി ഈ മഹാശക്തികളെല്ലാം തരംഗമാലകളായാണ് പ്രവഹിക്കുന്നത്. ദേവബിംബത്തിലെ ശക്തിതരംഗം അനുഗ്രഹകലകളായി ഭക്തനിലേയ്ക്ക് എത്തുന്നത് ഇഴയുന്ന സര്‍പ്പത്തെപ്പോലെയാകുന്നു.

പ്രപഞ്ചത്തില്‍ അലമാലകളെപ്പോലെ ശക്തിതരംഗങ്ങള്‍ അലയിളകിമറിയുന്നു. ആകാശഗോളങ്ങളേയും പ്രകൃതിയെ ആകെയും മനുഷ്യരെ ആകെയും സമസ്ത ജീവജാലങ്ങളേയും നേരിട്ട് ദര്‍ശിയ്ക്കുവാന്‍ ആകാത്ത ശക്തിതരംഗങ്ങളാല്‍ അന്യോന്യം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ചിതറി വീഴുന്നവിധം പ്രപഞ്ചശക്തിയായ തരംഗമാലകളില്‍ തങ്ങി ആകാശഗോളങ്ങളോടൊപ്പം ഭൂഗോളവും നിലകൊള്ളുന്നു. ശക്തിതരംഗങ്ങളുടെ എണ്ണവും ബലവും ഒരുകാലത്തും നിര്‍ണ്ണയിക്കുവാനാകുന്നതല്ല.

ദേവന്മാരിലെല്ലാം നാഗബന്ധം കാണുന്നുണ്ട്. അത് ദേവനോടുള്ള പ്രപഞ്ചശക്തി ബന്ധത്തെ സൂചിപ്പിയ്ക്കുന്നതാണ്. ആയിരമായിരം പത്തികള്‍ വിരിച്ചു നില്‍ക്കുന്ന നാഗത്തെപ്പോലെ ഇളകിപുളഞ്ഞ് മറിയുന്ന പ്രപഞ്ചമഹാശക്തിയില്‍ തങ്ങിനില്‍ക്കുന്നു ആകാശഗോളങ്ങളും നക്ഷത്രജാലകങ്ങളും. അവയെ പ്രപഞ്ചത്തിലെ അപാരമായ ശക്തിബന്ധത്താല്‍ അന്ന്യോന്ന്യം ആകര്‍ഷിച്ചുനിര്‍ത്തിയിരിക്കുന്നു. തരംഗമാലകളുടെ ശിരസ്സില്‍ തങ്ങി ആകര്‍ഷണത്തില്‍പ്പെട്ട് ഭൂഗോളവും നിലകൊള്ളുകയാണ്. സങ്കല്പാതീതമായ ആകര്‍ഷണശക്തികൊണ്ട് ഈ പ്രപഞ്ചം നിത്യമായിതീരുന്നു. ഇളകിമറിയുന്ന ശക്തി തരംഗങ്ങളില്ലെങ്കില്‍ ബ്രഹ്മാണ്ഡം ഉണ്ടാകുന്നതല്ല, നിലനില്‍ക്കുകയുമില്ല. ഭാരതത്തിലെ ഋഷിമാര്‍ മുന്‍കൂട്ടി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നു.

ഈ ശക്തി വിശേഷത്തെ മനുഷ്യര്‍ ദേവനായി ആരാധിയ്ക്കുന്നു. നാഗരൂപത്തില്‍ ദേവാലയങ്ങളുടെ അതിര്‍ത്തിയ്ക്ക് പുറത്ത് കാവും നാഗദേവനും ഒക്കെയുണ്ട്. പഴയ തറവാടുകളിലും പ്രകൃതിയ്ക്കിണങ്ങിയ കാവുകളും കുളങ്ങളും ഉണ്ടായിരുന്നു. കേരളത്തനിമയും മണ്ണിന്‍റെ മണവും മനോഹരമാക്കിത്തീര്‍ക്കുന്ന സര്‍പ്പത്താന്‍പ്പാട്ടു സര്‍പ്പംതുള്ളലും ഇന്ന് പഴംകഥകള്‍. അപൂര്‍വ്വമായി മാത്രം ഏതെങ്കിലും നാട്ടിന്‍പുറങ്ങളില്‍ പാരമ്പര്യം തുടിയ്ക്കുന്നുണ്ടാകാം. പ്രകൃതിയുടെ നിലനില്‍പ്പിന് കാവും കുളവുമൊക്കെ അനിവാര്യമാണ്. അത് സൗന്ദര്യമാകുന്നു.

ഭാവനകളിലൂടെയും സങ്കല്പങ്ങളിലൂടെയും വിശ്വാസത്തിന്‍റെ മണം പുരട്ടിയ ഈശ്വരസങ്കല്പങ്ങള്‍ കേരളത്തിനും ഭാരതത്തിനും അഴകൊഴുക്കിയിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികന്മാരായ ഗുരുക്കന്മാര്‍ മണ്ണിനെ മാത്രമല്ല പ്രകൃതിയേയും സ്നേഹിച്ചു. ആരാധിച്ചു, ഈശ്വരനായി കണ്ടു.

സകല വസ്തുക്കളുടെയും കാരകത്വം സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ക്കാണ്


ആര്‍ക്കാംശേ സൗര്യാം സ്വം താതശ്ചാഭ്യുദിതസര്‍വ്വവസ്തുനാം
കാരകതാര്‍ക്കാദീനാം വിജ്ഞേയാ പോഷണേ തഥാ ഹനനേ.


സാരം :-


അര്‍ക്കാംശേ  തൃണകനകോര്‍ണ്ണഭേഷജാൈദ്യഃ എന്നാദിയും " സൌര്യാംസ്വം നഖദന്തചര്‍മ്മകനകക്രൗര്യാര്‍ദ്ധഭൂപാവഹൈഃ " എന്നാദിയായും മറ്റുള്ള ഹോരാവചനാദികളില്‍ പറഞ്ഞിട്ടുള്ള സകല വസ്തുക്കളുടെയും കാരകത്വം (അതിനെ വര്‍ദ്ധിക്കുന്നതിനും നശിപ്പിക്കുന്നതിനും മറ്റുമുള്ള അവകാശം) സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ക്കാണ്.  

സൂര്യാദികളായ ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ / ബലമില്ലെങ്കില്‍



ആത്മാദയോ ഗഗനഗൈര്‍ബലിഭിര്‍ബലവത്തരാഃ
ദുര്‍ബലൈദുര്‍ബലാ ജ്ഞേയാ വിപരീതം ശനേ സ്മൃതം.


സാരം :-

  സൂര്യാദികളായ ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ ആത്മാവ് മുതലായവയ്ക്ക് പ്രാബല്യമുണ്ടെന്നു ഗ്രഹിക്കണം. അതുപോലെ സൂര്യാദികളായ കാരകഗ്രഹങ്ങള്‍തന്നെ ദുര്‍ബലങ്ങളാകയാല്‍ ആത്മാവ് തുടങ്ങിയുള്ള കാര്യങ്ങള്‍ക്കും ബാലമില്ലെന്നുതന്നെ ഗ്രഹിക്കണം. അതായത് പുത്രകാരകനായ വ്യാഴത്തിനു ബലമുണ്ടെങ്കില്‍ പുത്രസമ്പത്തുണ്ടെന്നും ബലമില്ലെങ്കില്‍ പുത്രസമ്പത്തില്ലെന്നും സാരം. ഗ്രഹങ്ങളുടെ ബലാബലങ്ങള്‍ " സ്വോച്ചസുഹൃല്‍ സ്വദ്യഗാണനവാംശൈഃ " എന്ന് തുടങ്ങിയുള്ള വചനങ്ങളെക്കൊണ്ടും മറ്റും ഗ്രഹിച്ചുകൊള്ളണം. എന്നാല്‍ ശനിയുടെ കാതകാത്വാവവസ്ഥ ഇപ്പറഞ്ഞത്തിനു വിപരീതമാണ്. മൃത്യു, വ്യാധി, ദുഃഖം ഇവയുടെ കാരകനാണല്ലോ ശനി. ശനിക്കു ബലമുണ്ടായാല്‍ മേല്പറഞ്ഞ ശനിയുടെ കാര്യങ്ങളായ മൃത്യു, വ്യാധി, മുതലായവ ദുര്‍ബലപ്പെടുത്തുകയും ബലഹീനനായാല്‍ അവയെ വര്‍ദ്ധിപിക്കുകയും ചെയ്യും.

തിങ്കള്‍ തൊഴല്‍ എന്നാലെന്ത്?


ഒരു ക്ഷേത്രച്ചടങ്ങാണ്. ഒരു മാസത്തില്‍ ഒരു തവണ മാത്രം ദര്‍ശനം നടത്തുന്നതിനെ തിങ്കള്‍ ഭജനമിരിക്കുക എന്ന് പറയുന്നു. ചിലയാളുകള്‍ക്ക് മാസദര്‍ശനം നടത്തുന്നത് നിര്‍ബന്ധമായിരിക്കും. മാസത്തിലെ അവസാനദിനത്തില്‍ ക്ഷേത്രത്തിലെത്തി അന്നും പിറ്റേ ദിവസവും (മാസാദ്യം) തൊഴുതുമടങ്ങുന്നതും ചിലരുടെ രീതിയാണ്.

അപഹാരക്രിയ

സൗരീകരണക്രിയ എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

അപഹാരക്രിയ
27 നക്ഷത്രങ്ങള്‍ക്ക് ആദിത്യാദിനവഗ്രഹങ്ങള്‍ ദശാനാഥന്മാരാണെന്നും. അവര്‍ക്ക് ഓരോരുത്തര്‍ക്കും ദശാവര്‍ഷം ഇത്രയാണെന്നും പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അപ്രകാരം ഓരോ ഗ്രഹത്തിന്‍റെയും നക്ഷത്രദശാസംവത്സരം ഗണിച്ചു തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ആ ദശാകാലങ്ങളില്‍ ഓരോന്നിലും ഒന്‍പതു ഗ്രഹങ്ങളുടെയും അപഹാരകാലങ്ങള്‍ ദശാനാഥന്‍ ആദിയായി വരും. ഓരോ അപഹാരത്തിലും അപഹാരനാഥനാദിയായി ഛിദ്രകാലങ്ങള്‍ ഒന്‍പത് ഗ്രഹങ്ങളുടെയും വരും. ഇങ്ങനെ ദശാകാലത്തെ അപഹാരങ്ങളും, ഛിദ്രങ്ങളുമായി വിഭജിച്ചാണ് ഫലപ്രവചനം നടത്തുക. അതിനായി അപഹാരക്രിയ വിവരിക്കുന്നു. ഏതു ദശയിലും ദശാനാഥന്‍റെ അപഹാരമാണ് ആദ്യം വരിക എന്ന് പറഞ്ഞുവല്ലോ. പിന്നെ ദശാക്രമത്തില്‍തന്നെ തുടര്‍ന്നുള്ള അപഹാരങ്ങളും വരും.

ദശാസംവത്സംവത്സരംവെച്ച് അതിനെ അപഹാരനാഥന്‍റെ ദശാസംവത്സംകൊണ്ട് പെരുക്കി 120 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലം അപഹാര വര്‍ഷമാണ്‌. ശിഷ്ടത്തെ 12 ല്‍ പെരുക്കി 120 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലം അപഹാരത്തിലെ മാസമാണ്. ശിഷ്ടം വരുന്നതിനെ 30 ല്‍ പെരുക്കി 120 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലം ദിവസമാണ്. ശിഷ്ടമുണ്ടെങ്കില്‍ 60 ല്‍ പെരുക്കി 120 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലം നാഴികയുമാണ്.

ഉദാഹരണം :-

ശുക്രദശാകാലത്തില്‍ ആദ്യം വരുന്ന അപഹാരം ശുക്രന്‍റെ തന്നെയാണല്ലോ. ശുക്രദശാസംവത്സരമായ 20 നെ 20 കൊണ്ട് പെരുക്കുക. 20 x 20 = 400, 400 ÷ 120 = ഹരണഫലം 3, ശിഷ്ടം 40 നെ 12 ല്‍ പെരുക്കണം. 40 x 12 = 480, 480 ÷ 120 = ഹരണഫലം 4. ശിഷ്ടമില്ലാത്തതുകൊണ്ട് ശുക്രദശയില്‍ 3 വര്‍ഷം 4 മാസം ശുക്രാപഹാരകാലം.

അടുത്ത അപഹാരനാഥനായ ആദിത്യന്‍റെ അപഹാരമാറിയാന്‍ ആദിത്യന്‍റെ ദശാസംവത്സരമായ 6 കൊണ്ട് 20 നെ പെരുക്കി 120 ല്‍ ഹരിക്കണം. 20 x 6 = 120, 120 ÷ 120  = ഹരണഫലം 1. ശുക്രദശയില്‍ ആദിത്യാപഹാരം 1 വര്‍ഷമെന്നറിയുക. ഇപ്രകാരം മറ്റുള്ള ഗ്രഹങ്ങളുടേയും അപഹാരം കണ്ടുകൊള്ളണം.

ഛിദ്രക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക  

ശിവന് ധാര കഴിക്കുന്നതെങ്ങനെ?

  ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ശിവലിംഗത്തിന്‍റെ മുകളില്‍ കെട്ടിത്തൂക്കിയ ധാരാപാത്രത്തില്‍ ഏറ്റവും നടുവില്‍ നിര്‍മ്മിച്ച വളരെ  ചെറിയ ദ്വാരത്തില്‍ കൂടി മൂന്ന് ദര്‍ഭകള്‍ കൂട്ടിപ്പിരിച്ച ചരട് കീഴ്പ്പോട്ടിറക്കി ശിവലിംഗത്തിന്‍റെ നിറുകയില്‍ മുട്ടിക്കുന്നു. ഇതിനുശേഷം ധാരാപാത്രത്തില്‍ ശുദ്ധജലം നിറച്ച് അതിനോടുകൂടി ഘടിപ്പിച്ച നീണ്ട ദര്‍ഭ രണ്ടു കൈയും കൂട്ടിപ്പിടിച്ച് നിവര്‍ന്ന് നിന്ന് ശ്രീരുദ്രം തുടങ്ങിയ വേദത്തിലെ ശൈവസൂക്തങ്ങള്‍ ജപിക്കുന്നു. മന്ത്രശക്തി ഉള്‍കൊള്ളുന്ന മുഴുവന്‍ ജലവും ശിവലിംഗത്തില്‍ വീണുകഴിയുന്നതുവരെ സൂക്തം ജപിച്ച് തീര്‍ക്കുകയാണ് പതിവ്. മഹാരോഗ പരിഹാരമായി ധാര കണക്കാക്കപ്പെടുന്നു.

ഗ്രഹങ്ങളുടെ കാരക ഫലങ്ങള്‍



താതാശ്ചന്മപ്രഭാവോ ദ്യുമണിരഥ മനോമാതരോശീതരശ്മിര്‍-
ഭ്രാതാ സത്വഞ്ച ഭൗമഃക്ഷിതിരപി വചനം ജ്ഞാനമിേന്ദാസ്തനുജഃ
ധീചില്‍ പുത്രാംഗസൗഖ്യം സുരഗുരുരബലാഭോഗയാനാനിശുക്രോ.
മൃത്യുര്‍വ്യാധിശ്ച ദുഃഖം ശനിരിഹ ഗദിതോ ദാസഭൃത്യാദികോപി.


സാരം :-

മുന്‍പേ ലഗ്നാദികളയാ ഭാവങ്ങളെക്കൊണ്ട് ഓരോ ഭാവങ്ങളെ ആശ്രയിച്ചു ഇന്നിന്നവയാണ് ചിന്തിക്കേണ്ടതെന്നു പറഞ്ഞുവല്ലോ. അതുപോലെതന്നെ സൂര്യന്‍ മുതലായ ഓരോ ഗ്രഹങ്ങളെക്കൊണ്ടും ഇന്നിന്ന പദാര്‍ത്ഥങ്ങളെ ചിന്തിക്കേണ്ടതാണെന്ന് ഈ ശ്ലോകം കൊണ്ട്  പറയുന്നു. 

പിതാവിനേയും ആത്മാവിനെയും പ്രഭാവത്തെയും ആദിത്യനെക്കൊണ്ട് വിചാരിക്കണം. ഈ വസ്തുക്കളുടെ കാരകന്‍ ആദിത്യനാണ്. മനസ്സ് മാതാവ് ഇവയെ ചന്ദ്രനെക്കൊണ്ട് വിചാരിക്കണം. ഭൂമി ഭ്രാതാവ് സത്വം (ധൈര്യം) ഇവ ചൊവ്വയെക്കൊണ്ട് വിചാരിക്കണം. അറിവും വാക്കും ബുധനെക്കൊണ്ടും, ബുദ്ധിയും ആത്മജ്ഞാനവും പുത്രനും ശരീരസുഖവും വ്യാഴത്തെക്കൊണ്ടും, ഭാര്യാസുഖം, വാഹനം അഥവാ യാനം ഇവ ശുക്രനെക്കൊണ്ടും ദാസന്മാരെയും ഭൃത്യന്മാരെയും വ്യാധിയേയും, ദുഃഖം, മരണം മുതലായവയേയും ശനിയെക്കൊണ്ടും വിചാരിക്കേണ്ടതാണ്.

എന്തിനാണ് ഇത്രയും ദുഃഖങ്ങള്‍... Devotional Songs



അടച്ചു പുറപ്പെടുക എന്നാല്‍ എന്താണ്?

  ക്ഷേത്രത്തിലെ പൂജാസമയത്ത് പൂജാരി ചെയ്യുന്ന പ്രവൃത്തിയാണിത്. ഉപദേവന്മാര്‍ക്ക് നിവേദ്യമര്‍പ്പിക്കുകയും ബലി തൂകുകയും ചെയ്യുന്നതിനായി പൂജ നടന്നുകൊണ്ടിരിക്കുമ്പോള്‍ പൂജാരി ക്ഷേത്രവാതില്‍ അല്പം തുറന്ന് പുറത്തിറങ്ങിയശേഷം വാതിലടയ്ക്കുന്നു. ഈ പ്രവൃത്തിയെയാണ് "അടച്ചു പുറപ്പെടുക " എന്ന് പറയുന്നത്.

ഭാവാധിപന്‍, ഭാവം, കാരകഗ്രഹം എന്നിവയുടെ ഫലങ്ങള്‍ പറയുന്നത് എങ്ങനെ?



ഭാവാധീശേ ച ഭാവേ സതി ബലരഹിതേ ച ഗ്രഹേ കാരകാഖ്യേ 
പാപാന്തസ്േഥ ച പാപൈരരിഭിരപി സമേതേക്ഷിതേനാന്യഖേടൈഃ
പാപൈസ്തല്‍ബന്ധുമൃത്യുവ്യയഭവനഗതൈസ്തത്രികോണസ്ഥിതൈര്‍വാ 
വാച്യാഭാവസ്യഹാനിഃ സ്ഫുടമിഹഭവതി ദ്വിത്രിസംവാദഭാവാല്‍.


സാരം :-

  ഭാവാധിപന്‍, ഭാവം, കാരകഗ്രഹം ഇവയ്ക്കു ബലമില്ലാതെ വരിക. ഇവര്‍ പാപഗ്രഹങ്ങളുടെ മദ്ധ്യേവരിക, പാപന്മാരുടെ യോഗദൃഷ്ടികള്‍ ഇവര്‍ക്കുണ്ടാകുക. അതുപോലെ ശത്രുഗ്രഹങ്ങളുടെ ദൃഷ്ടിയോഗങ്ങള്‍ വരിക, നാല്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലും അഞ്ചിലും ഒന്‍പതിലും പാപന്മാര്‍ വരിക, ഇങ്ങിനെ വന്നാല്‍ ഭാവനാശം പറയണം. എന്നാല്‍ ശുഭഗ്രഹങ്ങളുടെ യോഗം ദൃഷ്ടി, ത്രികോണം മുതലായ ബന്ധങ്ങള്‍ ഉണ്ടായിരിക്കരുത്. ശുഭഗ്രഹബന്ധം മേല്‍പറഞ്ഞ യോഗങ്ങള്‍ പൂര്‍ണ്ണമായി അനുഭവത്തില്‍ വരുന്നതല്ല.. മേല്‍പറഞ്ഞ ദോഷങ്ങളില്‍ രണ്ടുമൂന്നിന്റെ സംബന്ധമുണ്ടായാല്‍ സംശയംകൂടാതെ ഭാവനാശത്തെ പറയാവുന്നതാണ്. 

ദീര്‍ഘമാംഗല്യത്തിന് വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ഒരു ക്ഷേത്രമാണ് ഗുരുവായൂര്‍. ഗുരുവായുരപ്പന്‍റെ സന്നിധിയില്‍ വച്ച് വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. കിഴക്കേനടയിലെ മണ്ഡപത്തില്‍ വച്ചാണ് വിവാഹം നടത്തുന്നത്. നൂറിലധികം വിവാഹങ്ങള്‍ വരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ നാലമ്പലത്തിനകത്ത് പ്രവേശിക്കാറില്ല.

ആറ്, എട്ട് , പന്ത്രണ്ട് എന്നീ ഭാവങ്ങളും ഭാവാധിപന്മാരും



ഷഷ്ഠംദ്വാദശമഷ്ടമഞ്ച മുനയോ ഭാവാനനിഷ്ടാല്‍ വിദു -
സ്തന്നാഥാന്വിതവീക്ഷിതാ യദദിപാ യേ വാച ഭാവാഃസ്വയം
തത്രസ്ഥാശ്ച യതീശ്വരാസ്ത്രയ ഇമേ നോ സന്തി ഭാവാ നൃണാം
ജാതാ വാ വിഫലാ വിനഷ്ടവികലാസ്തത്രാതികഷ്ടോƒഷ്ടമഃ.

സാരം :-

  ആറ്, എട്ട് , പന്ത്രണ്ട് ഈ ഭാവങ്ങള്‍ അനിഷ്ടഭാവങ്ങളാണെന്ന് ഋഷികള്‍ കല്പിക്കുന്നു. അഷ്ടമഭാവം  ഇവയില്‍ ഏറ്റവും അനിഷ്ടപ്രദമാകുന്നു. ഈ അനിഷ്ടഭാവങ്ങളുടെ അധിപന്മാര്‍ ഏതൊരു ഭാവത്തിന്റെ അധിപനെ നോക്കുകയോ ചേരുകയോ ചെയ്യുന്നു ആ ഭാവം ഉണ്ടാകുന്നില്ല. അതായത് അഷ്ടമാധിപന്‍ അഞ്ചാംഭാവാധിപനെ നോക്കുകയോ അഞ്ചാംഭാവാധിപനോട് ചേരുകയോ ചെയ്‌താല്‍ പുത്രലാഭം സിദ്ധിക്കയില്ല. അതുപോലെ ആ അനിഷ്ട സ്ഥാനാധിപന്മാര്‍ ഏതൊരു ഭാവത്തിലേയ്ക്ക് ദൃഷ്ടിയോഗങ്ങളെക്കൊണ്ട് സംബന്ധിക്കുന്നുവോ ആ ഭാവവും സംഭവിക്കയില്ല. അതായത് അഷ്ടമാധിപന്‍ അഞ്ചാം ഭാവത്തില്‍ നോക്കുകയോ നില്‍ക്കുകയോ ചെയ്‌താല്‍ പുത്രസമ്പത്ത് ഉണ്ടാവുകയില്ല. ഏതൊരു ഭാവത്തിന്റെ അധിപന്‍ ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ പോയി നില്‍ക്കുന്നു. ആ ഭാവവും സംഭവിക്കുകയില്ല. അതായത് അഞ്ചാം ഭാവാധിപന്‍ അഷ്ടമത്തില്‍ പോയി നിന്നാലും പുത്രസമ്പത്ത് ഉണ്ടാകുന്നതല്ല. അഥവാ അനിഷ്ടഫലദാതാക്കന്മാരായ ഈ ഗ്രഹങ്ങള്‍ക്ക്‌ ദോഷാധിക്യം കുറവാണെങ്കില്‍ ഭാവഫലം ഉണ്ടായി എന്നു വരാം. അങ്ങിനെ ഉണ്ടായാല്‍ തന്നെയും പ്രയോജനമില്ലാതാകുകയോ നശിക്കുകയോ പരിപൂര്‍ണ്ണതയില്ലാതാകുകയോ ചെയ്യും.  


ആലില കണ്ണാ.. Krishna Songs, Guruvayur Songs



മരണാനന്തര ബലി ആവശ്യമോ?

  ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ അതിനു ശേഷം നടത്തുന്ന കര്‍മ്മങ്ങളുടെയും ബലിയുടെയുമൊക്കെ സാധുതയെ ചോദ്യം ചെയ്യുന്നവര്‍ വിരളമല്ല. പിതൃപൂജയ്ക്കും പിതൃതര്‍പ്പണത്തിനും പ്രാധാന്യം നല്‍കിയിരുന്ന ഭാരതീയത, ബലി അര്‍പ്പിക്കുന്നതിന് അമിതമായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അഗ്നി തന്നെ പരേതനെ പിതൃലോകത്തേയ്ക്ക് നയിക്കുന്നു എന്നാണ് സങ്കല്‍പ്പം. സ്ഥൂലശരീരബോധം നശിക്കാത്ത പരേതന്‍, ഭൂലോക കഥകള്‍ ആവര്‍ത്തിച്ചു അനുസ്മരിക്കുന്നതുകൊണ്ട് ഭൂലോക അനുഭവങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ വേണ്ടി സ്ഥൂലശരീരത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ആത്മാക്കള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള അവയവങ്ങള്‍ ഇല്ലാത്തതുകൊണ്ട് മോഹഭംഗവും ദുഃഖവും വെന്നുപെടും. അങ്ങനെ ഭൂതമായി മാറുമത്രെ. ഇത് പരിഹരിക്കാനാണ് മൃതദേഹം ദഹിപ്പിച്ച് പത്ത് ദിവസം ബലി അര്‍പ്പിക്കുന്നത്. ഇതോടെ പരേതന് സൂക്ഷ്മദേഹം ഉണ്ടാകുന്നു എന്നാണ് സങ്കല്‍പ്പം. എന്നാല്‍, മാതാവിനോ പിതാവിനോ ബലി അര്‍പ്പിക്കുന്നതിലൂടെ പുത്രന് മാനസികമായ തൃപ്തി ലഭിക്കുമെന്നും ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും മനഃശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുന്നു.

ആറ് , എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളുടെ അധിപന്മാരും ഭാവനാഥന്റെ ശത്രുക്കളും


ഷഷ്ഠാഷ്ടമരിഃ ഫേശാ ഭാവപരിവഃ ശുഭാശ്ച ഭാവഹനഃ
ഭാവതദീശ്വരകാരകദുര്‍ബലതാ ചാസ്തി തദ്വദാപ്തവചഃ

സാരം :-

ആറ് , എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളുടെ അധിപന്മാരും ഭാവനാഥന്റെ ശത്രുക്കളും ശുഭന്മായിരുന്നാലും ഭാവത്തെ (ഭാവംകൊണ്ട് ചിന്തനീയങ്ങളായ ഫലങ്ങളെ ) നശിപ്പിക്കും. ശുഭന്മാരുടെ ദൃഷ്ടിയോഗങ്ങള്‍ ഭാവവൃദ്ധികരങ്ങളാണെന്ന് മുന്‍പേ പറഞ്ഞുവല്ലോ. പക്ഷേ അവര്‍ക്ക് ഇപ്പറഞ്ഞ ബന്ധങ്ങളുണ്ടായാല്‍ ശുഭം പറഞ്ഞുകൂട.

മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പ്പൊടി വിതറണമോ?

  മൃതദേഹം ദഹിപ്പിക്കാന്‍ വിറകടുക്കി കിടത്തിക്കഴിഞ്ഞാല്‍ അതിനുചുറ്റും മഞ്ഞള്‍പ്പൊടി വിതറുന്ന ഒരു ചടങ്ങുണ്ട് ചിലയിടങ്ങളില്‍. ഇതൊക്കെ കണ്ടാല്‍ ആരാണ് അന്ധവിശ്വാസമല്ലെന്ന് പറയുക. എന്നാല്‍ ഇത് അത്യാവശ്യമാണെന്ന് ഏവരും മനസ്സിലാക്കിയിരുന്നാല്‍ നന്ന്. ഒരു രോഗവും പിടിപെടാതെ, അല്ലെങ്കില്‍ സാംക്രമികരോഗമൊന്നും പിടിപെടാതെയാണ് ഒരാള്‍ മരിച്ചതെങ്കിലും മരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മൃതശരീരം ജീര്‍ണ്ണിക്കാന്‍ തുടങ്ങും. മാത്രമല്ല, അതില്‍ നിന്നും ഉത്ഭവിക്കുന്ന രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കാനും തുടങ്ങും. ഇതൊഴിവാക്കേണ്ടതാണ്. അതുകൊണ്ടാണ് മൃതദേഹത്തിന്ചുറ്റും മഞ്ഞള്‍പ്പൊടി വിതറുന്നത്. മഞ്ഞള്‍പ്പൊടിക്ക് രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന വസ്തുത ശാസ്ത്രലോകവും അംഗീകരിച്ചിട്ടുണ്ട്. മാവ് മുറിച്ച് കീറി അതിന്‍റെ വിറകുകൊണ്ട് ചിതകൂട്ടിയാണ് ഇന്നും ചില സ്ഥലങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നത്. ഇതുകൊണ്ടും രോഗാണു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയപ്പെടുന്നുണ്ട്. അല്ലാതെ ഇതൊക്കെ വെറും അനാചാരങ്ങളല്ല.

സൗരീകരണക്രിയ


സൗരീകരണക്രിയ

ഇതുവരെ നടത്തിയതെല്ലാം സാവനവര്‍ഷാടിസ്ഥാനത്തിലുള്ള ക്രിയകളാണ്. നാം സാധാരണ കണക്കാക്കിവരുന്നത് സൗരസംവത്സരത്തെയാണല്ലോ. അതിനാല്‍ ഇവിടെ ക്രിയചെയ്തുവെച്ച ദശാസംവത്സരാദിയെ സൗരസംവത്സരമാക്കിമാറ്റാന്‍ സൗരീകരണക്രിയ നടത്തേണ്ടതുണ്ട്. അത് ഇവിടെ വിവരിക്കാം.

ഹരണക്രിയകളെല്ലാം കഴിഞ്ഞിരിക്കുന്ന സൂര്യാദിഗ്രഹങ്ങളുടെ ദശവച്ച് അതിലെ സംവത്സരത്തെ 12 ല്‍ പെരുക്കി മാസത്തില്‍ കൂട്ടി അതിനെ 30 ല്‍ പെരുക്കി ദിവസത്തില്‍ കൂട്ടിയാല്‍ സംവത്സരവും, മാസവും ദിവസങ്ങളുമായി മാറി. അപ്പോള്‍ ദാശാസംവത്സരവും, മാസവും, ദിവസവും, നാഴികയുമായി പരിണമിച്ചു നില്‍ക്കുന്നു. ഇതിനെ 576 കൊണ്ട് പെരുക്കിയശേഷം 210389 കൊണ്ട് ഹരിക്കണം. ഈ ഹരണഫലം സൗരസംവത്സരമാകുന്നു. ശിഷ്ടത്തെ 12 ല്‍ പെരുക്കി 210389 കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം മാസവും, അതില്‍ ശേഷിക്കുന്നതിനെ 30 ല്‍ പെരുക്കി 210389 കൊണ്ട് ഹരിച്ച ഫലം ദിവസവും, ശിഷ്ടത്തെ 60 ല്‍ പെറുക്കി 210389 കൊണ്ട് ഹരിച്ച ഫലം നാഴികയുമാകുന്നു. ഈ വിധം എല്ലാ ഗ്രഹങ്ങളുടെയും, ലഗ്നത്തിന്‍റെയും ദശകളെ സൗരീകാരണം ചെയ്യേണ്ടതാകുന്നു. ഈ ദശകള്‍ എട്ടും കൂടി കൂട്ടിയാല്‍ കിട്ടുന്ന കാലമാണ് ജാതകന്‍റെ ആയുഷ്കാലം.

അപഹാരക്രിയ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

നെടുകെ മുറിഞ്ഞ വെറ്റില മുറുക്കാമോ?

 വെറ്റില മുറുക്കുന്ന ശീലം ഇപ്പോള്‍ കുറഞ്ഞു. മറ്റൊരുതരം പാക്കുകള്‍ ചവയ്ക്കുന്നതാണ് പുത്തന്‍തലമുറ ഏറെ കണ്ടിട്ടുള്ളതും ശീലിച്ചിട്ടുള്ളതും. എന്നാല്‍ പഴയ കാലത്ത് വീടിന്‍റെ ഉമ്മറത്ത് വെറ്റിലചെല്ലവുമായി ഇരിക്കുന്ന മുത്തശ്ശിയേയും ചാരുകസേരയില്‍ കിടന്നു മുറുക്കി കോളാമ്പിയിലേയ്ക്ക് തുപ്പുന്ന മുത്തശ്ശനെയും സിനിമയിലെങ്കിലും ഇപ്പോഴും കാണാനാകും.


 മുറുക്കുന്നത് ഒരു കാലത്ത് ആഡ്യത്വത്തിന്‍റെ ഭാഗമായിരുന്നു. നാലും കൂട്ടി (വെറ്റില, ചുണ്ണാമ്പ്, പാക്ക്, പുകയില) മുറുക്കി ചുണ്ടൊന്നു ചുവപ്പിച്ച് നീട്ടിത്തുപ്പി നടക്കുന്നത് പുരുഷന്മാര്‍ രസമായി കണ്ടപ്പോള്‍, സ്ത്രീകള്‍ അതിനെ സൗന്ദര്യവര്‍ദ്ധനിലയിലാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ചുണ്ട് ചുവപ്പിക്കാന്‍ സൗന്ദര്യവര്‍ദ്ധക രാസപദാര്‍ത്ഥങ്ങള്‍ വന്നതോടെ, അതിനും വെറ്റില മുറുക്കുന്ന ശീലം ഇല്ലാതായി.

 വെറ്റിലക്കൊടിയെ വളരെ പാവനമായാണ് തലമുറ വീക്ഷിച്ചിരുന്നത്. ശുഭകര്യങ്ങള്‍ക്കായി ഗണപതി ഭഗവാനെ ഇരുത്തുമ്പോഴും നിറപറ ഒരുക്കുമ്പോഴും വെറ്റിലയും പാക്കും ഇന്നും അവിഭാജ്യഘടകം തന്നെ. വെറ്റിലയെ സംബന്ധിച്ച് അനേകം വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും നിലവിലുണ്ട്. ആര്‍ത്തവനാളില്‍ വെറ്റില നുള്ളുന്നതിനെ പോലും നിഷിദ്ധമായാണ് കണ്ടിരുന്നത്. അഷ്ടമംഗല്യവസ്തുക്കളില്‍ ദേവീ - ദേവന്മാരെ ഉള്‍ക്കൊള്ളുന്നതാണത്രെ വെറ്റില.

 അതിന്‍റെ തലയ്ക്കല്‍ മഹാലക്ഷ്മിയും മദ്ധ്യത്തില്‍ സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്‍പ്പം. കൂടാതെ ഞെട്ടില്‍ ജ്യേഷ്ഠ ഭഗവതിയും ഇടതുവശത്ത് പാര്‍വ്വതിയും വലതുഭാഗത്ത് ഭൂദേവതയും അന്തര്‍ഭാഗത്ത് വിഷ്ണുവും പുറത്ത് ശിവനും അധിവസിക്കുന്നു. കൂടാതെ ശുക്രന്‍, ദേവേന്ദ്രന്‍, സൂര്യന്‍, കാമദേവന്‍ എന്നിവരേയും ശുദ്ധമായ വെറ്റില ഉള്‍കൊള്ളുന്നതായാണ് വിശ്വാസം.

 വെറ്റില ഉപയോഗത്തെപ്പറ്റിയും വിധിയുണ്ട്. രണ്ടായി നെടുകെ മുറിഞ്ഞ വെറ്റില ഉപയോഗിക്കുന്നത് വളരെ ദോഷകരമായതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. കൂടാതെ ദ്വാരമുള്ള വെറ്റില, ഉണങ്ങിയ വെറ്റില, എരിവുള്ള വെറ്റില തുടങ്ങിയവയും ഉപയോഗിക്കരുത്. വ്രതദിവസങ്ങളില്‍ മുറുക്കരുതെന്ന് വിധിയുണ്ടെങ്കിലും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മുറുക്കുന്നത് ഐശ്വര്യപ്രദമത്രേ. എന്നാല്‍ മുറുക്കാന്‍റെ ചേരുവകളില്‍ നിന്ന് പുകയില ഒഴിവാക്കിയാല്‍ നന്നെന്ന് ആധുനിക ലോകം കണ്ടെത്തിയിട്ടുണ്ട്.

ഭാവങ്ങള്‍ക്ക് ഭാവാധിപന്റേയും ശുഭഗ്രഹങ്ങളുടെയും പാപഗ്രഹങ്ങളുടെയും ദൃഷ്ടിയോ യോഗമോ ഉണ്ടായാലുള്ള ഫലം

യോ യോ ഭാവഃ സ്വാമിദൃഷ്ടോ യുതോ വാ
സൗൈമ്യര്‍വ്വാ സ്യാത്തസ്യ തസ്യാഭിവൃദ്ധിഃ
പപൈരേവം തസ്യ ഭാവസ്യ ഹാനിര്‍
ന്നിര്‍ദ്ദേഷ്ടവ്യാ പ്രശ്നതോ ജന്മതോ വാ - ഇതി

സാരം :-

ലഗ്നാദിയായ ഏതൊരു ഭാവത്തെയാണോ വിചാരിക്കുന്നത് ആ ഭാവത്തിന് അതിന്റെ അധിപന്റെയും ശുഭഗ്രഹങ്ങളുടേയും യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ ആ ഭാവം കൊണ്ട് പറയാവുന്ന ഫലങ്ങള്‍ക്ക് അഭിവൃദ്ധിയും പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആ ഭാവം കൊണ്ട് പറയാവുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ഹാനിയും പറയണം. ഇതു ജാതകത്തിലും പ്രശ്നത്തിലും ഒന്നുപോലെ വിചാരിക്കാവുന്നതാണ്. ഇവിടെ ഭാവാധിപനെ പ്രത്യേകമായും സൗമ്യന്മാരെ പ്രത്യേകമായും പറഞ്ഞിട്ടുള്ളതുകൊണ്ട് ലഗ്നാധിപന്റെ യോഗദൃഷ്ടികള്‍ക്ക് വിശേഷമുണ്ടെന്നു ഗ്രാഹ്യമാകുന്നു. "സര്‍വത്ര ലഗ്നേശയോഗദൃഷ്ടി കേന്ദ്രത്രികോണാപഗതത്വമിഷ്ടം " എന്ന ഈ ഭാഗം അതിനെ വെളിപ്പെടുത്തുന്നു.


************************


യോ യോ ഭാവപ്രഭൂണാ യുക്തോ ദൃഷ്ടോƒഥവാ പ്രശ്നേ
ഗുരുബുധശുക്രൈരേവം വക്തവ്യം തസ്യ തസ്യ ശുഭം

സാരം :-

ഏതോ ഒരു ഭാവത്തിനു ഭാവാധിപന്റെ  വ്യാഴം, ബുധന്‍, ശുക്രന്‍ ഇവരുടെയും ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആ ഭാവം വിചാരിക്കേണ്ട പദാര്‍ത്ഥങ്ങള്‍ക്ക് ശുഭത്വമുണ്ടെന്നും.  ഈ ദൃഷ്ടിയോഗങ്ങള്‍ ലഗ്നത്തിനാണെങ്കില്‍ ദേഹത്തിനും രണ്ടാം ഭാവത്തിനാണെങ്കില്‍ ധനത്തിനും, ശുഭത്വമാണെന്നു ക്രമേണ അറിഞ്ഞുകൊള്‍ക.


                                                         ************************



യസ്മിന്‍ യസ്മിന്‍ ഭാവേ ദ്വിദ്വാദശസപ്തമസ്ഥിതാഃ സൗമ്യാഃ
തസ്മിന്‍ തസ്മിന്‍ വൃദ്ധിര്‍ദ്ദശമചതുര്‍ത്ഥസ്ഥിതൈസ്തദ്വല്‍

സാരം :-

ഏതൊരു ഭാവത്തിന്റെ പന്ത്രണ്ടിലും രണ്ടിലും ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നു. ആ ഭാവത്തിനു അഭിവൃദ്ധി  ഉണ്ടാകും. ഏതൊരു ഭാവത്തിന്റെ നാലിലും പത്തിലും ശുഭഗ്രഹങ്ങള്‍ വന്നാലും അഭിവൃദ്ധി പറയാവുന്നതാണ്. ഏതു ഭാവത്തിന്റെയും പന്ത്രണ്ടിലും രണ്ടിലും നാലിലും എട്ടിലും അഞ്ചിലും ഒന്‍പതിലും ശുഭന്മാര്‍ വന്നാല്‍ ആ ഭാവത്തിനു അഭിവൃദ്ധിയും പാപന്മാര്‍ വന്നാല്‍ നാശവുംകൂടി പറയേണ്ടതാണ്. ഏതൊരു ഭാവത്തെയാണോ വിചാരിക്കുന്നത് ആ ഭാവത്തിന്റെ കാരകഗ്രഹത്തെ ലഗ്നമാക്കി സങ്കല്‍പ്പിച്ചും ഇപ്രകാരം ചിന്തിക്കേണ്ടതാണ് ഇത്.

കിണര്‍ മീനം രാശിയില്‍ കുഴിക്കണമോ?

  വെള്ളത്തിനുവേണ്ടിയാണല്ലോ കിണര്‍ കുഴിക്കാന്‍. അതുകൊണ്ട് ജലം സുലഭമായി കിട്ടാന്‍ സാധ്യതയുള്ള ഒരു സ്ഥലത്ത് കിണര്‍ കുഴിച്ചാല്‍ പോരേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് പറ്റില്ലെന്നുതന്നെ പറയേണ്ടിവരും. കാരണം, ഉത്തമസ്ഥാനമായ മീനം രാശിയില്‍ കിണര്‍ കുഴിച്ചാല്‍ വാസ്തുവിധി പ്രകാരം അത് കൂടുതല്‍ ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


  മീറ്ററുകളോളം വെട്ടിത്താഴ്ത്തിയിട്ട് അവസാനം ആ കുഴി മൂടി മറ്റൊരു സ്ഥലത്ത് കുഴിക്കേണ്ടിവരുന്നത് രാശി നോക്കാത്തതുകൊണ്ടാണ്. ഇതു സംഭവിക്കാതിരിക്കാന്‍ കഴിവതും ഉചിതമായ സ്ഥാനം നോക്കിത്തന്നെ കിണര്‍ കുഴിക്കുന്നതില്‍ പുതിയ തലമുറയും താല്‍പ്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പൈപ്പുജലത്തെ മാത്രം ആശ്രയിച്ചു കഴിയാന്‍ വിധിക്കപ്പെട്ടവരുടെ മുന്നില്‍ എന്ത് രാശി?

  ഇതുകൂടാതെ വീട്ടുമുറ്റത്തെ കിണര്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റിയും വിധിയുണ്ട്. ശുദ്ധവൃത്തിയോടെയും പാവനതയോടെയും വേണം കിണര്‍ കാത്തു സൂക്ഷിക്കാന്‍. ഇത് ഒരിക്കലും പൂര്‍ണ്ണമായി വറ്റാന്‍ ഇടവരുത്തരുത്. ആവശ്യമില്ലെങ്കില്‍പ്പോലും ദിവസവും കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ടിരിക്കണം. കിണറിനടുത്തായി വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ വൃക്ഷങ്ങളിലെ ഉണങ്ങിയ ഇലകളും മറ്റും വെള്ളത്തില്‍ വീണ് അഴുകി ജലം അശുദ്ധമാകും. മാത്രമല്ല, സൂര്യന്‍റെ നേരിട്ടുള്ള പ്രകാശം കിണറിനുള്ളില്‍ പതിക്കുന്നത് തടയപ്പെടുകയും ചെയ്യും. മാലിന്യങ്ങളോ, കല്ലോ, മണ്ണോ കിണറില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം.

  കുട്ടികളെ കിണറിനോട് ചുറ്റിപ്പറ്റി കളിക്കുന്നതില്‍ നിന്നും നിര്‍ബന്ധമായും വിലക്കേണ്ടതിന്‍റെ ആവശ്യകത മുതിര്‍ന്നവര്‍ മനസ്സിലാക്കിയിരിക്കണം. വെള്ളത്തിന് ഗുരുത്വമുണ്ടാകാതിരിക്കാനാണ് ദിവസവും തുടിച്ച് വെള്ളം കോരിയെടുക്കുന്നത്. എത്ര ഭംഗിയായി സൂക്ഷിച്ചാലും കിണറിനുള്ളില്‍ ചേറ് നിറയുമെന്നത്  ആര്‍ക്കും അറിയുന്നതാണ്. അതിനാല്‍ വര്‍ഷത്തിലൊരിക്കല്‍  ചേറ് നീക്കേണ്ടതും വെള്ളം മുഴുവന്‍ കോരി പുതിയ ജലത്തിനായി വഴിയൊരുക്കേണ്ടതുമാണെന്ന് വിധിയുണ്ട്.

ഭാവങ്ങളുടെ ദോഷഫലങ്ങളും ഗുണഫലങ്ങളും കണ്ടുപിടിക്കുന്നത് എങ്ങനെ?


ലഗ്നരാശിഃ സ്വയം പ്രഷ്ടാ തല്‍സംബന്ധിധനാദയഃ
ദ്വിതീയാദ്യന്യഭാവാസ്തല്‍ പുഷ്ടിഹാനീ ശുഭാശുഭൈഃ

സാരം :-

   ലഗ്നരാശികൊണ്ട് മാത്രം  പ്രഷ്ടാവിന്റെ ശരീരങ്ങളായ ഗുണദോഷങ്ങള്‍ ചിന്തിക്കണം. ധനം മുതലായ പ്രഷ്ടാവിനെ സംബന്ധിച്ച മറ്റു പദാര്‍ത്ഥങ്ങള്‍ രണ്ടാം ഭാവം മുതലായ മറ്റു ഭാവങ്ങളെ കൊണ്ട് ചിന്തിക്കണം. ധനം മുതലായ പ്രഷ്ടാവിനെ സംബന്ധിച്ച മറ്റു പദാര്‍ത്ഥങ്ങള്‍ രണ്ടാംഭാവം മുതലായ മറ്റു ഭാവങ്ങളെകൊണ്ട് ചിന്തിച്ചുകൊള്ളണം. ഈ ഭാവങ്ങളില്‍ ശുഭന്മാരുടെ സംബന്ധമുണ്ടെങ്കില്‍ ആ ഭാവത്തിന്റെ ആ ഭാവത്തിന്റെ ഫലത്തിന് പുഷ്ടിയും അശുഭസംബന്ധമുണ്ടായാല്‍ ഹാനിയും പറഞ്ഞുകൊള്ളണം. "  ലഗ്നരാശിഃ സ്വയംപ്രഷ്ട " എന്നുള്ള ഭാഗം കൊണ്ട് എല്ലാ ഭാവങ്ങളിലും വച്ച് ലഗ്നത്തിനുപ്രാമാണ്യം കല്പിച്ചിരിക്കുന്നു. പ്രഷ്ടാവ് മുഴുക്കെ ലഗ്നരാശി ആണെന്ന് ഗ്രഹിക്കണം.

പൂജാമുറി കന്നിരാശിയില്‍ ഉത്തമം

  വീടിന്‍റെ സൗകര്യമനുസരിച്ച് പൂജാമുറി എവിടെയെങ്കിലുമൊക്കെ ഒരുക്കുന്നതാണ് പലരുടെയും പതിവ്. ആധുനിക കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ മുകള്‍ നിലയിലേയ്ക്കുള്ള പടിക്കെട്ടിന്‍റെ അടിയില്‍ പൂജാവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പൂജാമുറി കന്നിരാശിയില്‍ ആയാല്‍ കൂടുതല്‍ ഉത്തമമത്രേ! പക്ഷേ, നിര്യതികോണും ഈശ്വാനകോണും പൂജാമുറിയ്ക്ക് നല്ലതാണെന്നും ഒരു അഭിപ്രായമുണ്ട്.


  എന്തായാലും ഉചിതമായ സ്ഥലത്ത് ആചാരന്മാരുടെ നിര്‍ദ്ദേശവും ഉപദേശവും സ്വീകരിച്ചുവേണം പൂജാമുറി ഒരുക്കാന്‍, ഇഷ്ടമുള്ള ദേവനെയോ ദേവതയേയോ പൂജാമുറിയില്‍ സങ്കല്‍പ്പിക്കാമെങ്കിലും ശ്രീഭഗവതിയുടെ പ്രതീകമായി വാല്‍ക്കണ്ണാടിയും അഷ്ടമംഗല വസ്തുക്കളും ആവണപ്പലകയും ഒപ്പം ദേവീ - ദേവ ചിത്രങ്ങളും പുണ്യഗ്രന്ഥങ്ങളുമൊക്കെ കരുതാറുണ്ട്‌.

  മനസ്സിന് ശാന്തി ലഭിയ്ക്കുവാനും ഈശ്വരപ്രീതിക്കുമായി പൂജാമുറി ദിവസവും വൃത്തിയാക്കണം. രണ്ടു സന്ധ്യകള്‍ക്ക് മുമ്പായാല്‍ അത്രയും നന്ന്. എന്നിട്ട് മണമുള്ള പൂക്കളും മറ്റു സുഗന്ധവസ്തുക്കളും കൊണ്ടലങ്കരിക്കണം. പ്ലാസ്റ്റിക് കടലാസ് പൂക്കളും തോരണങ്ങളും ഒഴിവാക്കണം. ഇങ്ങനെ ചെയ്‌താല്‍ ഗുണത്തേക്കാള്‍ ഉപരി ആത്മീയമായും ഭൗതികമായും ദോഷമെന്നര്‍ത്ഥം.

  പൂജാമുറിയ്ക്കുള്ളില്‍ കത്തിക്കാനായി കരുതിയിരിക്കുന്ന നിലവിളക്ക് ദിവസവും കഴുകിത്തുടച്ച്‌ വൃത്തിയാക്കണം. എന്നിട്ട് പുതിയ എണ്ണയും പുതിയ തിരിയുമിട്ട് വേണം കത്തിക്കേണ്ടത്. വിളക്ക് കത്തിക്കുമ്പോഴും കത്തിച്ച വിളക്ക് കാണുമ്പോഴും പ്രത്യേകം മന്ത്രങ്ങള്‍ ചൊല്ലണം.

"ചിത്പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വ്വജ്ഞാ
ജ്ഞാപയ സ്വാഹ "

എന്നാണ് വിളക്ക് കത്തിക്കുമ്പോള്‍ ചൊല്ലേണ്ടതെങ്കില്‍ വിളക്ക് കാണുമ്പോഴാകട്ടെ ഇങ്ങനെ ചൊല്ലണം.

" ശുഭം ഭവതു കല്യാണം
ആയുരാരോഗ്യവര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായാ
സന്ധ്യാദീപം നമോ നമഃ "

  ഇതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍ ആയി കരുതുന്നവരുടെ എണ്ണം ദിവസവും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇതിന്‍റെ ശാസ്ത്രീയമായ ഗുണവും മന്ത്രത്തിന്‍റെ ശക്തിയും പാശ്ചാത്യര്‍ പോലും ഇതിനകം അംഗീകരിച്ചുകഴിഞ്ഞുവെന്നത് കുറച്ചെങ്കിലും ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

ശരീര അവയവങ്ങളെ കുറിച്ച് പറയേണ്ടത് എങ്ങനെ?


മൂര്‍ദ്ധാസ്യഗളസ്കന്ധാ ഹൃദയോദരവസ്തിദേശഗുഹ്യാനി
ഊരുജാനു ജംഘേ പാദൗ ഭാവാഃ ക്രമാദ്വിലഗ്നാദ്യാഃ

സാരം :-

  "ശിരസ്സ്‌ " ലഗ്നം കൊണ്ടും, " മുഖം " രണ്ടാം ഭാവം കൊണ്ടും, " കഴുത്ത് "  മൂന്നാം ഭാവം കൊണ്ടും, "തോള്‍ "  നാലാം ഭാവം കൊണ്ടും, "ഹൃദയം" അഞ്ചാം ഭാവം കൊണ്ടും, "ഉദരം" ആറാം ഭാവം കൊണ്ടും, "വസ്തി" ഏഴാം ഭാവം കൊണ്ടും, "ഗുഹ്യം" എട്ടാം ഭാവം കൊണ്ടും, "തുടകള്‍" ഒന്‍പതാം ഭാവം കൊണ്ടും, "മുട്ടുകള്‍" പത്താം ഭാവം കൊണ്ടും, "കണങ്കാലുകള്‍" പതിനൊന്നാം ഭാവം കൊണ്ടും, "പാദം" പന്ത്രണ്ടാം ഭാവം കൊണ്ടും ചിന്തിക്കണം.


അംഗാനാം ഹ്രസ്വദീര്‍ഘത്വം ലഗ്നാദ്യാശ്രിതരാശിഭിഃ
വാച്യം തല്‍കഥനേ പ്രായ ഏവേദമുപയുജ്യതേ

സാരം :-

  മേല്പറഞ്ഞ പദ്യം അവയവങ്ങളുടെ ഹ്രസ്വതയേയും ദൈര്‍ഘ്യത്തേയും അറിയുന്നതിന് ഉപയോഗിക്കേണ്ടതാണ്. ലഗ്നം ഹ്രസ്വരാശിയായാല്‍ മുഖം ചെറിയതാണെന്നും മൂന്നാം ഭാവം ദൈര്‍ഘ്യരാശി ആയാല്‍ കഴുത്ത് നീണ്ടതാണെന്നും ഇങ്ങിനെ ക്രമേണ അറിയേണ്ടതാണ്. രാശികളുടെ ഹ്രസ്വദീര്‍ഘത്വം അറിയുന്നതിന് പല വചനങ്ങളുമുണ്ടെങ്കിലും " പൂര്‍വാര്‍ദ്ധെ വിഷയാദയഃ കൃതഗുണാ മാനം പ്രതീപഞ്ച തദ് " എന്നുള്ള ബൃഹജ്ജാതക വചനത്തെ ആണു മിക്കവാറും ഉപയോഗിച്ചുവരുന്നത്.

എന്തിനാണ് ശരണം വിളിച്ച് മല ചവിട്ടുന്നത്?

ശബരിമലയ്ക്ക് പോകുന്നെങ്കില്‍ വ്രതം നോക്കി പോയിട്ടേ കാര്യമുള്ളൂ. തലമൂത്തവര്‍ നിരന്തരം പിന്‍മുറക്കാരെ ഓര്‍മ്മിപ്പിക്കുന്ന കാര്യമാണിത്.

ഉദ്ദിഷ്ട ഫലസിദ്ധിക്ക് വ്രതം നോക്കി തന്നെയാകണം മലചവിട്ടേണ്ടതെന്ന് അയ്യപ്പഭക്തന്മാരും കരുതുന്നുണ്ട്.

വ്രതാനുഷ്ഠാനം, ഭക്തന്മാര്‍ക്ക് പ്രദാനം ചെയ്യുന്ന ആത്മസായൂജ്യം ജീവിതസമര്‍പ്പണത്തിനു പോലും അവരെ സജ്ജരാക്കുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഉച്ചത്തിലുള്ള ശരണം വിളികള്‍ ശാരീരിക വേദനകള്‍ക്ക് ആശ്വാസം പകരുന്നു. ശരീരത്തിന്‍റെ ക്ഷീണമകറ്റുന്നു.

മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ആഹാരരീതി മനുഷ്യശരീരത്തിലെ ആന്തരാവയവങ്ങളുടെ ഒരു പുനഃസൃഷ്ടിയാണ് നടത്തുന്നതെന്ന് പറയാം.

അനാവശ്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിഞ്ഞുപോകയും മല ചവിട്ടുന്നതിലൂടെയുള്ള വ്യായാമം ഉന്മേഷദായകമായി വര്‍ത്തിക്കുകയും ചെയ്യും.

ഉച്ചത്തിലുള്ള ശരണം വിളിയിലൂടെ വന്യമൃഗങ്ങളെ ഭയപ്പെടുത്തി അകറ്റുകയെന്ന  ലക്‌ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും ഒരേ വാക്കുകള്‍ താളാത്മകമായി ആവര്‍ത്തിച്ചാല്‍ അതിലെ മായികത ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിക്കുമെന്നും ഇത് വളരെ ആയാസമുള്ള കാര്യങ്ങളെപ്പോലും നിസ്സാരമായി ചെയ്യാന്‍ പ്രാപ്തരാക്കുമെന്നും ആധുനിക മനഃശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചിട്ടുള്ള ശരണം വിളിയിലൂടെ സംഭവിക്കുന്നതും ഇതു തന്നെ. 

ലഗ്നം മുതലായ ഭാവങ്ങള്‍ ചിന്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


യദ്യല്ലഗ്നാദിഭിഃ ചിന്ത്യം തത്തല്‍ സ്വാമിസമാഗമേ
അഭ്യന്തരം ഭവേല്‍ സര്‍വ്വം വിജ്ഞേയം ബാഹ്യമന്യഥാ

സാരം :-

  ലഗ്നം മുതലായ ഓരോ ഭാവങ്ങള്‍ക്ക് അതാതു ഭാവങ്ങളുടെ അധിപന്മാരോട് യോഗമുണ്ടായാല്‍ ആഭ്യന്തരമായ ഭാവത്തെയും, ഭാവാധിപന്മാരോട് യോഗമില്ലാതെ പോയാല്‍ ബാഹ്യഭാവത്തെയും വിചാരിച്ചുകൊള്ളണം.

  രണ്ടാംഭാവത്തിന്റെ ചിന്തയില്‍ ആ ഭാവത്തിനു നാശലക്ഷണം കണ്ടാല്‍ ഭാവാധിപയോഗമുണ്ടെങ്കില്‍ ധനനാശമാണെന്നും ഭാവാധിപ യോഗമില്ലെങ്കില്‍ ഭരണീയ ജനനാശമാണെന്നും അറിയണം. 

  മേല്പറഞ്ഞ ശ്ലോകത്തില്‍ സമാഗമം എന്നുള്ള ഭാഗത്തിന് യോഗമെന്നും ദൃഷ്ടിയെന്നും ഉള്ള അര്‍ത്ഥത്തെ ഗ്രഹിക്കാമെന്നും ഉപദേശമുണ്ട്‌. 

ക്രൂരോദയഹരണം


ക്രൂരോദയഹരണം

  ആദിത്യന്‍, ചൊവ്വ, ശനി ഇവരിലൊരാള്‍ ലഗ്നത്തിലിരുന്നാല്‍ ക്രൂരോദയഹരണം ആവശ്യമാണ്‌. രാഹു, കേതു, അപരപക്ഷചന്ദ്രന്‍ ഇവര്‍ ലഗ്നത്തിലുണ്ടായാല്‍ ക്രൂരോദയഹരണത്തിന്‍റെ ആവശ്യമില്ല. സൂര്യാദി ഗ്രഹങ്ങളുടെ ഓരോരുത്തരുടേയും ദശാസംവത്സരത്തെ രണ്ടിടത്തുവച്ച് ഒന്നിനെ ഉദയലഗ്നത്തില്‍ ചെന്ന നവാംശക സംഖ്യകൊണ്ട് പെരുക്കി 108 ല്‍ ഹരിക്കുകയും കിട്ടിയ ഫലം രണ്ടാമതുവെച്ച ദശാസംവത്സരത്തില്‍ കൂട്ടുകയും ചെയ്യുക. ലഗ്നമടക്കം എട്ടു ഗ്രഹങ്ങള്‍ക്കും ഈ ഹരണം ആവശ്യമാണ്‌.

  പൂര്‍വ്വപക്ഷചന്ദ്രന്‍റെയോ, പാപയുക്തനല്ലാത്ത ബുധന്‍റെയോ, ഗുരുശുക്രന്മാരിലൊന്നിന്‍റെ സപ്തമദൃഷ്ടിയോ, വ്യാഴത്തിന്‍റെ ത്രികോണ ദൃഷ്ടിയെങ്കിലുമോ ലഗ്നത്തിലേക്ക് ഉണ്ടെങ്കില്‍ ആദ്യം 108 ല്‍ ഹരിച്ചു കിട്ടിയ ഫലത്തിന്‍റെ പകുതിമാത്രം കളഞ്ഞാല്‍ (കുറച്ചാല്‍) മതിയാകും. ഇതിന്‍റെ സൂക്ഷ്മക്രിയ നടത്തേണ്ടതെങ്ങനെയാണെന്ന് വിവരിക്കാം. ദൃശ്യാര്‍ദ്ധഹരണം കൂടികഴിച്ച ദശയെ രണ്ടിടത്തുവച്ച് അതിലൊന്നിനെ 12 ല്‍ പെരുക്കി മാസസംഖ്യയുണ്ടെങ്കില്‍ അതില്‍ ചേര്‍ത്തശേഷം 30 ല്‍ പെരുക്കി ദിവസസംഖ്യയില്‍ ചേര്‍ത്ത് 60 ല്‍ പെരുക്കി കലയില്‍ ചേര്‍ക്കണം. ലഗ്നസ്ഫുടത്തിലെ രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ കൂട്ടി അതുകൊണ്ട് കലയാക്കി വച്ചതിനെ പെരുക്കി 21600 കൊണ്ട് ഹരിക്കണം. ഹരണഫലം നാഴികയാകുന്നു. ഈ നാഴികയെ 60 ല്‍ ഹരിച്ച ശിഷ്ടം നാഴികയും, ഹരണഫലത്തെ 30 ല്‍ ഹരിച്ച ശിഷ്ടം ദിവസവും, 30 ല്‍ ഹരിച്ച ഫലത്തെ 12 ല്‍ ഹരിച്ച ശിഷ്ടം മാസവും, ഹരണഫലം വര്‍ഷവുമാകുന്നു. ഇതിനെ വേറെവെച്ചിരിക്കുന്ന ദശാസംവത്സരാദിയില്‍നിന്നു കളയണം. ലഗ്നത്തിലേയ്ക്ക് ശുഭദൃഷ്ടിയുണ്ടെങ്കില്‍ ഈ ഹരണഫലത്തിന്‍റെ പകുതി മാതം കളഞ്ഞാല്‍ മതി. ഇതാണ് ക്രൂരോദയഹരണത്തിന്‍റെ സൂക്ഷ്മത്രൈരാശികം.

സൗരീകരണക്രിയ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയുക. 

ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഒരു പൊതി അവില്‍

  മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ദേവന്‍ ശ്രീരാമനാണെങ്കിലും ഹനുമാനാണ് പ്രാമുഖ്യം. സീതാന്വേഷണത്തിനായി സമുദ്രലംഘനത്തിന് തയ്യാറായി നില്‍ക്കുന്ന ഹനുമാന്‍റെ ചെവിയില്‍ ശ്രീരാമന്‍ അടയാള വാക്യം പറഞ്ഞു കൊടുക്കുന്നതാണ് പ്രതിഷ്ഠ സങ്കല്‍പ്പം. പ്രധാന ശ്രീകോവിലില്‍ അഞ്ചടിയോളം ഉയരമുള്ള ശ്രീരാമസ്വമിയാണ് പ്രതിഷ്ഠ. കിഴക്കോട്ടാണ് ദര്‍ശനം. ഗദാധാരിയായി നില്‍ക്കുന്ന ഹനുമാന്‍ തല അല്പം ചരിച്ചു പിടിച്ചു ശ്രദ്ധിച്ചു കേള്‍ക്കുകയാണ്. ശ്രീകോവിലിന് അടുത്ത് തെക്ക് മൂലയ്ക്കാണ് ശ്രീഹനുമാന്‍റെ പ്രതിഷ്ഠ. ശ്രീരാമന്‍ ഹനുമാനോട് പറയുന്നത് കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്പം അകലത്തേയ്ക്ക് മാറ്റി നിറുത്തിയിരിക്കയാണ്. ലക്ഷ്മണ ക്ഷേത്രം പ്രധാന ക്ഷേത്രത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു പൊതി അവില്‍ ഹനുമാന് വഴിപാടായി നേര്‍ന്നാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയാണ് ഫലം. ദിവസവും രാവിലെയും വൈകിട്ടും ഹനുമാന് കുഴച്ച അവില്‍ നിവേദ്യമുണ്ട്. നൂറ് നാഴി അവില്‍, നാളീകേരം നൂറ് എണ്ണം, 28 കിലോ ശര്‍ക്കര, പന്ത്രണ്ട് കിലോ പഞ്ചസാര, 750 ഗ്രാം ചുക്ക്, 800 ഗ്രാം ജീരകം എന്നിവയാണ് ഒരു പൊതി അവില്‍ തയ്യാറാക്കുവാനായി വേണ്ടി വരുന്നത്. അരപ്പൊതി അവിലും കാല്‍പ്പൊതി അവിലും വഴിപാടായി നേരാം. സീതാന്വേഷണത്തിന് പുറപ്പെടുമ്പോള്‍ ഹനുമാന് ഇഷ്ടഭക്ഷണമായ അവില്‍ ഒരു  പൊതിയായി ശ്രീരാമന്‍ നല്‍കിയിരുന്നു. ആ സങ്കല്‍പ്പത്തിലാണ് ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്ക് ആലത്തിയൂര്‍ ഹനുമാന് പൊതി അവില്‍ വഴിപാടായി കഴിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഇവിടെ എത്തി അമ്പതുപൊതി അവില്‍ വഴിപാടു നടത്തുകയും എഴുപത്തി അഞ്ച് പവന്‍റെ തങ്കകിരീടം ഹനുമാന് സമര്‍പ്പിക്കുകയും ചെയ്തു.

രാജാക്കന്മാരെ / രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചുള്ള പ്രശ്നം ചിന്തിക്കേണ്ട വിധം

മൂര്‍ത്തിഃ കോശോ ധന്വിനോ വാഹനാനി
മന്ത്രശ്ശത്രുര്‍മ്മാര്‍ഗ്ഗ ആയുര്‍ മനശ്ച
വ്യാപാരശ്ച പ്രാപ്തിരപ്രാപ്തിരേവം
ലഗ്നാദ്ഭാവാ ഭൂമിഭര്‍ത്തുര്‍വ്വിചിന്ത്യാം.

സാരം :-
  രാജാക്കന്മാരെക്കുറിച്ചുള്ള പ്രശ്നത്തില്‍ രാജാവിന്റെ ശരീരത്തെ ലഗ്നംകൊണ്ടും ധനപുഷ്ടിയെ രണ്ടാംഭാവംകൊണ്ടും കാലാള്‍പടകളെ മൂന്നാം ഭാവംകൊണ്ടും ആന, തേര്, കുതിര മുതലായ വാഹനങ്ങളെ നാലാംഭാവംകൊണ്ടും മന്ത്രിമാരും മറ്റും കൂടിയുള്ള ആലോചന അഞ്ചാംഭാവംകൊണ്ടും എതിരാളിയായ രാജാവിന്റെ സ്ഥിതിഗതികള്‍ ആറാംഭാവംകൊണ്ടും മാര്‍ഗ്ഗത്തെ എഴാംഭാവംകൊണ്ടും ആയുസ്സിന്റെ പരിണാമത്തെ എട്ടാംഭാവംകൊണ്ടും മനസ്സിന്റെ സ്ഥിതി ഒന്‍പതാംഭാവംകൊണ്ടും പ്രവൃത്തികള്‍ പത്താമെടം കൊണ്ട് ആഗ്രഹത്തിന്റെ ലാഭത്തെ പതിനൊന്നാമെടം കൊണ്ടും ആഗ്രഹത്തിന്റെ അസാദ്ധ്യത പന്ത്രണ്ടാമെടംകൊണ്ടും വിചാരിക്കേണ്ടതാണ്. 

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊണ്ട് രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചും ചിന്തിക്കാവുന്നതാണ്.

ദിവാരാധന

 ദിവ എന്നാല്‍ ഊര്‍ജ്ജം ജീവന്‍ എന്നൊക്കെയാണ്. ജീവന്‍ നല്‍കുന്ന നാഥനാകുന്ന സൂര്യദേവന്‍. എല്ലാവരുടേയും ആരാധനാദേവന്‍ ദിനകരന്‍ തന്നെയാണ്. സര്‍വ്വശക്തനായ അഖിലാണ്േഡശ്വരനാണ് അവിടുന്ന്. ഊര്‍ജ്ജത്തിന്‍റെ ഉടമയെ നന്ദിയോടെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുന്നതിനാണ് ദേവാലയങ്ങളില്‍ ദീപം ഉഴിയുന്നത്. ദിവയെ ആരാധിയ്ക്കുകയാണിവിടെ. ജീവനെ നാം ആരാധിയ്ക്കുന്നു. അതിനെ ദാനം ചെയ്യുന്ന ശക്തിയെ  ആരാധിയ്ക്കുന്നു. അതിനാല്‍ "ദിവാരാധന" എന്ന് പറയണം. നാം "ദീപാരാധന" എന്ന് തെറ്റു പറയുന്നു. ഒരു പക്ഷേ അങ്ങനെയും പറയാം.

 സ്വര്‍ഗ്ഗത്തിന് ദ്യൗ - ദിവൗ - എന്ന പര്യായങ്ങളുണ്ട്. സ്വര്‍ഗ്ഗത്തിലാണ് ദൈവം എന്ന് നാം അറിയുന്നു. സ്വര്‍ഗ്ഗം മനുഷ്യ ശരീരോപരിശിരസ്സില്‍ തിളങ്ങുന്നു. പ്രപഞ്ചത്തിന്‍റെ ഉപരിയിലാണ് സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗത്തിന് എല്ലാറ്റിനും മുകളിലാണ് സ്ഥാനം. മനുഷ്യന്‍റെ സ്വര്‍ഗ്ഗത്തില്‍ ആയിരമായിരം സൂര്യന്മാര്‍ ഉദിയ്ക്കുന്ന പ്രകാശം തെളിയ്ക്കാം. ഈശ്വരനെ അവിടെ പ്രത്യക്ഷനാക്കാം.

 നിത്യവും ദര്‍ശനം നല്‍കി പ്രപഞ്ചത്തെയാകെ അനുഗ്രഹിക്കുന്ന സൂര്യദേവന്‍ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. സന്ധ്യാദീപം തെളിയുമ്പോള്‍ മറയുന്ന സൂര്യന്‍ തന്നിലെ ഊര്‍ജ്ജം അതില്‍ നിക്ഷേപിയ്ക്കുന്നതാണ്. സൂര്യന്‍റെ പ്രഭാതത്തിലെ എഴുന്നള്ളത്തില്‍ ദേവാലയങ്ങളിലും ഭവനങ്ങളിലും തെളിയുന്ന അഗ്നിനാളങ്ങളില്‍ നിന്ന് താന്‍ നിക്ഷേപിച്ചിട്ടുപോയ ഊര്‍ജ്ജത്തെ സൂര്യദേവന്‍ തിരിച്ചെടുക്കുന്നു. രണ്ടു നേരങ്ങളിലും ഭൂവാസികലായ മനുഷ്യര്‍ കൈകള്‍ ചേര്‍ത്തു കൂപ്പിനിന്ന് അവര്‍ക്ക് ആവശ്യമുള്ള ഊര്‍ജ്ജശക്തിയെ ദീപങ്ങളില്‍ നിന്ന് ശേഖരിച്ചു കൊള്ളണം.

ഭോജനപ്രശ്നം ചിന്തിയ്ക്കേണ്ടത് എങ്ങനെ?

മൂര്‍ത്തിരമത്രം ഭക്ഷ്യം ഭോജ്യം ഭോജയിതൃഭാവ ഉപദംശഃ
സേചനമന്നം സഹഭുക് പൂര്‍ത്തികഥാശയനമപി വിലഗ്നാല്‍

സാരം :-

    ഭോജനപ്രശ്നത്തില്‍ ലഗ്നഭാവംകൊണ്ട്  ഊണ് കഴിക്കുന്ന ആളിന്റെ ശരീരസ്ഥിതിയും രണ്ടാംഭാവം കൊണ്ട് ഊണ് കഴിച്ച പാത്രത്തേയും, മൂന്നാംഭാവംകൊണ്ട് പഴം തുടങ്ങിയ ഭക്ഷ്യസാധനങ്ങളേയും, നാലാംഭാവം കൊണ്ട്  വട, അപ്പം മുതലായ ഭോജ്യവസ്തുക്കളേയും, അഞ്ചാംഭാവം കൊണ്ട് വിളമ്പുന്ന മനുഷ്യനേയും അല്ലെങ്കില്‍ ഊണ് തരുന്ന ആളിനേയും, ആറാം ഭാവംകൊണ്ട് അവിയല്‍, തുവരന്‍ മുതലായ കൂട്ടുസാധനങ്ങളേയും, ഏഴാം ഭാവം കൊണ്ട് രസം, മോര് മുതലായ സേചനവസ്തുക്കളേയും,  എട്ടാം ഭാവംകൊണ്ട് ചോറിനേയും, ഒന്‍പതാം ഭാവംകൊണ്ട് ഒരുമിച്ച് ഭക്ഷിക്കുന്നവരേയും, പത്താം ഭാവംകൊണ്ട് ഊണിന്റെ പൂര്‍ണ്ണതയേയും, പതിനൊന്നാം ഭാവംകൊണ്ട് ഊണ് കഴിച്ചപ്പോള്‍ നടന്ന സംഭാഷണത്തേയും, പന്ത്രണ്ടാം ഭാവംകൊണ്ട് ഊണ് കഴിച്ചതിനുശേഷമുള്ള ശയനത്തേയും ചിന്തിച്ചുകൊള്ളണം.

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 13 Malayalam



ഭക്തനെ വേദനിപ്പിയ്ക്കരുത്

മനസ്സിന്‍റെ സംതൃപ്തിയ്ക്കായിട്ടാണ് ഭക്തജനങ്ങള്‍ ദേവാലയങ്ങളില്‍ വന്നെത്തുന്നത്. ദേവന്‍റെ പ്രതിനിധികളും ശാന്തിക്കാരനും ഭക്തര്‍ക്ക്‌ ദുഃഖമുണ്ടാകുന്നവിധം ഇടപെടുവാന്‍ പാടില്ല. മനസ്സിന് സമാധാനം ഉണ്ടാകുന്നവിധം വേണം ദേവദര്‍ശനത്തിന് എത്തുന്നവരോട് സമീപിയ്ക്കുവാന്‍. ശാന്തി ചെയ്യുന്നയാള്‍ കോപം കാണിയ്ക്കരുത്. ദക്ഷിണയ്ക്കായി മാത്രം പ്രസാദം നല്‍കുവാന്‍ ഒരുങ്ങരുത്. ക്ഷേത്ര ഭാരവാഹികള്‍ മനുഷ്യത്വവും ഈശ്വരവിചാരവും ഉള്ളവരായിരിക്കണം.

ദൈവദര്‍ശനത്തിനെത്തുന്നവരെ കണ്ണുനീരൊഴുക്കി പുറത്തുവിടുന്നവര്‍ മനുഷ്യരല്ല, രാക്ഷസജീവികളായിരിക്കും. അവര്‍ക്കൊരിക്കലും ഗുണം പിടിയ്ക്കുന്നതല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍ക്ക് സ്നേഹവും ദയയും ശാന്തതയും ക്ഷമാശക്തിയും അത്യാവശ്യമാകുന്നു.

ഭക്തിയോടുകൂടി ഭഗവാനെ പ്രദക്ഷിണംവച്ച് ഈശ്വരശക്തിയും ഭക്തനും രണ്ടല്ലാത്ത അവസ്ഥയിലാകുന്ന ഒരാള്‍ മനോദുഃഖത്തോടെ ദേവാലയത്തില്‍ നിന്ന് തിരിച്ചുപോകാന്‍ ഇടയാകരുത്. അങ്ങനെയുണ്ടായാല്‍ വേദനിപ്പിയ്ക്കുന്നയാള്‍ക്ക് ഈശ്വരശാപം അനുഭവിയ്ക്കേണ്ടതായി വരുന്നതാണ്.

കിണറ്, കുളം, നദി, മഴ എന്നിവയുടെ ഫലങ്ങള്‍

ഹിബുകേനാധഃ സലിലം നദ്യാഗമനം തു സപ്തമേനൈവ
ദശമേന വൃഷ്ടിപതനം ബ്രൂയാദുദയേന തത് ത്രിതയം

  താണ സ്ഥലത്ത് വെള്ളമുള്ളതായ കിണറ്, കുളം മുതലായ ജലാശയങ്ങളെ നാലാം ഭാവം കൊണ്ട് ചിന്തിക്കണം. നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ഏഴാം ഭാവംകൊണ്ടാണ് വിചാരിക്കേണ്ടത്. മഴയുണ്ടാകുമോ എന്ന് വിചാരിക്കേണ്ടത് പത്താംഭാവം കൊണ്ടാണ്. ഇപ്പറഞ്ഞ മൂന്നു ചിന്തയും ലഗ്നഭാവം കൊണ്ട് തന്നെ വിചാരിക്കാവുന്നതാണ്. 

ഭൗതികന്‍ ജ്ഞാനിയാകുന്നില്ല

  സുഖങ്ങളെ തേടിയിരിയ്ക്കുന്നവന്‍ ഒരിയ്ക്കലും ജ്ഞാനിയാകുന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ജ്ഞാനമാകുന്ന ഈശ്വാരന്‍ അകലെയായിരിയ്ക്കും. ഈശ്വരനെ അറിയുന്നതാണ് ജ്ഞാനം. ഭാര്യ, മക്കള്‍, ധനം, സമ്പത്ത്, നിത്യസുഖം, സ്വാര്‍ഥത ഇവയുമായി എപ്പോഴും ഇഴുകി ജീവിയ്ക്കുന്നയാള്‍ക്ക് ഈശ്വരനെ കണ്ടെത്തുവാനാകുന്നില്ല. സമ്പത്തുള്ളവന്‍ അതിന്‍റെ ഇരട്ടിപ്പിനായി ചിന്തിച്ചു കുതന്ത്രമാര്‍ഗ്ഗങ്ങളെ അന്വേഷിച്ചുകൊണ്ടിരിയ്ക്കും. ധനം കുന്നുകൂടുമ്പോള്‍ ഭാര്യയേയും മക്കളേയും മറന്നുപോകുന്നവരുണ്ടാകും. മാതാപിതാക്കളെ കാണാതെപോകുന്നവരും കാണും. മിക്കപ്പോഴും ഈശ്വരചിന്ത വേണ്ടിടത്ത് സുഖവും സമ്പത്തും എന്ന ചിന്ത മാത്രമാകും. അവസാനം സുഖമില്ലെങ്കിലും മണ്ണും പണവും മാത്രം മതിയെന്ന് സമാധാനിച്ചുകളയുന്നതാണ്.

  എല്ലാം തരുന്ന ഈശ്വരനെ അകലെ നിര്‍ത്തുവാനാകും ധനമോഹിയുടെ പ്രയത്നം. ഈശ്വരനെയും മനുഷ്യനെയും സ്നേഹിയ്ക്കാത്തവാന്‍ ഒരു നിമിഷം കൊണ്ട് ജീവിതത്തെ വെടിഞ്ഞുപോകുന്നു. അയാളുടെ ആത്മാവ് അന്ധകാരത്തില്‍പ്പെട്ട് ഉഴലുന്നു. എങ്ങും ഒരാശ്രയമില്ലാതെ അത്മനാശം ഭവിയ്ക്കുന്നവനെ ഈശ്വരന്‍പോലും രക്ഷിയ്ക്കുന്നില്ല. ഈശ്വരവിചാരം വേണമെങ്കില്‍ അമിതമായ സുഖവും സമ്പത്തും മോഹിയ്ക്കരുത്.

ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളുടെ മറ്റ് ഫലങ്ങള്‍


ചിന്ത്യം ചംക്രമണം ലഗ്നാച്ഛയനം ഹി ചതുര്‍ത്ഥതഃ
സപ്തമേനോപവേശശ്ച ചിന്ത്യാ ദശമതഃ സ്ഥിതിഃ

സാരം :-

  ലഗ്നത്തില്‍ നിന്ന് ചംക്രമണവും ചതുര്‍ത്ഥത്തില്‍ നിന്ന് ശയനവും സപ്തമം കൊണ്ട് ഉപവേശവും ചിന്ത്യമാകുന്നു. 

    ദശമം കൊണ്ട് സ്ഥിതിയും ചിന്ത്യയാകുന്നു. സഞ്ചാരം ലഗ്നം കൊണ്ട് ശയനം നാലാം ഭാവം കൊണ്ടും ഉപവേശം (ഇരിപ്പ്). ഏഴാം ഭാവം കൊണ്ട് സ്ഥിതി (നില്‍പ് ). പത്താം ഭാവം കൊണ്ടും വിചാരിക്കേണ്ടതാണ്. 

ജ്ഞാനം

ജ്ഞാനം

  ജ്ഞാനം അറിവാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയാല്‍ ഒരാള്‍ക്ക്‌ അതിന്‍റെ അറിവുമാത്രമേ ലഭിയ്ക്കുകയുള്ളൂ. ജ്ഞാനം വേണമെങ്കില്‍ അഞ്ചു കാര്യങ്ങള്‍ അത്യാവശ്യമാണ്. അതാണ്‌ അറിവ്, വിദ്യ, വിവേകം, വിജ്ഞാനം, ജ്ഞാനം ഇങ്ങനെയുള്ള അഞ്ചു പടികള്‍ കടക്കേണ്ടതുണ്ട്. ഈശ്വരന്‍ എന്താണെന്നും എവിടെയാണെന്നും മനസ്സിലാക്കി ജീവിയ്ക്കുവാന്‍ ഭാഗ്യമുണ്ടാകുന്നയാള്‍ ജ്ഞാനിയായിത്തീരുന്നു. അങ്ങനെയൊരാള്‍ അറിവിന്‍റെ പൂര്‍ണ്ണതയിലെത്തുന്നതാണ്.

  ഏതെങ്കിലും വിഷയത്തില്‍ അതിലെ കാര്യങ്ങളെ മാത്രം മനസ്സിലാക്കുന്നയാള്‍ക്ക് വെറും അറിവ് മാത്രമേ ലഭിയ്ക്കുന്നുള്ളു. അയാള്‍ ജ്ഞാനിയാകുന്നില്ല. ഈശ്വരനെ അറിയുന്നയാള്‍ ജ്ഞാനിയാകും. അറിവിലൂടെ വിദ്യയും വിദ്യയിലൂടെ വിവേകവും വിവേകത്തിലൂടെ വിജ്ഞാനവും നേടിയെടുക്കാം. വിജ്ഞാനിയ്ക്ക് ജ്ഞാനത്തിലേയ്ക്ക് പ്രവേശിക്കാനാകുന്നു. അതിന് നല്ല ഗുരുവിന്‍റെ ഉപദേശം കൂടി അത്യാവശ്യമാണ് എന്നറിയണം.

ആചാര്യാത്പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു.

സാരം :-
  ഒരു ശിഷ്യന്‍ നാലിലൊന്ന് അറിവ് ഗുരുവില്‍ (ആചാര്യനില്‍) നിന്ന്, നാലിലൊന്ന് ശിഷ്യന്‍ സ്വയമായും നാലിലൊന്ന് സഹപാഠികളില്‍ നിന്നും ബാക്കി നാലിലൊന്ന് കലക്രമേണയും നേടുന്നു.

ഭൂമിയില്‍ ജനിക്കുന്നവര്‍ക്ക് അഞ്ചു ഭാവങ്ങള്‍

  ഭൂമിയില്‍ ജനിച്ചുപോയാല്‍ അഞ്ചുഭാവങ്ങള്‍ ഉള്ളവരാകുന്നതാണ്. പിശാചം, രാക്ഷസം, ആസുരം ഇവ തമോ ഗുണങ്ങളാകുന്നു. ദുഷ്കര്‍മ്മങ്ങളെ ഈഭാവങ്ങള്‍ ചെയ്യിക്കുന്നു. അടുത്തത് ഭൗതികവും ആത്മീയവും ആകുന്നു. മനുഷ്യന് ഭൗതിക ഗുണങ്ങളാണ് പ്രധാനമായി കാണുന്നത്. മനുഷ്യന്‍ ആത്മീയതയിലെത്തി ഈശ്വരനെ മനസ്സിലാക്കുമ്പോള്‍ ആദ്യത്തെ മൂന്ന് രാക്ഷസ ഗുണങ്ങള്‍ മനുഷ്യനില്‍നിന്നു നശിയ്ക്കുന്നു.

  തനിയ്ക്കും ജീവിയ്ക്കണം മറ്റുള്ളവര്‍ക്കും ജീവിയ്ക്കണം എന്ന തിരിച്ചറിവ് തമോഗുണങ്ങള്‍ നശിയ്ക്കുമ്പോള്‍ മനുഷ്യനുണ്ടാകും. അതിന് ഈശ്വരചിന്തയിലൂടെ ലോകത്തെ നയിയ്ക്കുന്ന മഹാശക്തിയെ മനസ്സിലാക്കുകയാണ് വേണ്ടത്.

ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളുടെ ഫലങ്ങള്‍

ലഗ്നഭാവം (ഒന്നാം ഭാവം)



ദേഹസ്യ സൌഷ്ഠവം സ്വാസ്ഥ്യം സ്ഥിതിഃ  ശ്രേയോ യശസ്സുഖം

ജയോ വപുശ്ച തല്‍ സര്‍വ്വം ചിന്തനീയം വിലഗ്നതഃ

സാരം :-
ലഗ്നാധിയായ പന്ത്രണ്ട് ഭാവങ്ങള്‍ക്കൊണ്ട് പ്രഷ്ടാവിന്റെ ഇന്നിന്ന സംഗതികളെയാണ് ചിന്തിക്കേണ്ടത് എന്ന് പറയുന്നു.

ഇവിടെ ലഗ്നഭാവം കൊണ്ട് ശരീരത്തിന്റെ നന്മയേയും ആരോഗ്യത്തേയും ദേഹത്തിന്റെ അവസ്ഥയേയും ശ്രേയസ്സിനേയും കീര്‍ത്തിയേയും, സുഖാവസ്ഥയേയും, ലഗ്നത്തിന്റെ പ്രവൃത്തി മുതലായ കര്‍മ്മങ്ങളിലുള്ള ജയത്തേയും വിചാരിക്കണം. കൂടാതെ മാഹാത്മ്യത്തേയും ശിരസ്സിനേയും ആ ജന്മത്തിലുള്ള അവസ്ഥകളേയുംകൂടി ലഗ്നം കൊണ്ട് വിചാരിക്കേണ്ടതാണ്. "ലഗ്നം ഹോരാകല്യദേഹോദയാഖ്യംരൂപം ശീര്‍ഷം വര്‍ത്തമാനഞ്ചജന്മ" ഇത്യാദി അനേക വചനങ്ങള്‍ ഭാവാദിധേയങ്ങളായി കാണുന്നു. 

************************

രണ്ടാം ഭാവം 
കര്‍ത്തവ്യമഖിലം വിത്തം വാണീ ചക്ഷുശ്ച ദക്ഷിണം
വിദ്യാ ച വിവിധാപ്യേതല്‍ സര്‍വ്വം ചിന്ത്യം ദ്വിതീയതഃ

സാരം :-
താന്‍ ഭരിക്കേണ്ട എല്ലാറ്റിനേയും ധനത്തേയും വാക്കിനേയും വലത്തെ  കണ്ണിനേയും ബഹുമുഖങ്ങളായ വിദ്യകളേയും രണ്ടാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്.

മനസ്സ് അന്നപാനാദി, എഴുത്ത്കുത്ത് മുതലായ സംഗതികള്‍ ഇവകളുംകൂടി രണ്ടാം ഭാവംകൊണ്ട് വിചാരിക്കേണ്ടതാണ്. " വിത്തം വിദ്യാസ്വാന്നപാനാദിഭുക്തിം ദാക്ഷാക്ഷ്യാസംപത്രികാവാക് കുടുംബം" എന്നുള്ള വചനം കൊണ്ട് കാണുന്നു.

 ************************
മൂന്നാം ഭാവം
ധൈര്യം വീര്യശ്ച ദുര്‍ബുദ്ധിഃ സഹോദരപരാക്രമൌ
ദക്ഷകര്‍ണ്ണസഹായൌ ച ചിന്തനീയാസ്തൃതീയതഃ

സാരം :-
ധൈര്യത്തേയും ഉത്സാഹാദിയേയും ദുര്‍ബുദ്ധിയേയും, സഹോദരന്മാരേയും, പരാക്രമത്തെയും വലത്തെ ചെവിയേയും, സഹായത്തേയും മൂന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ മാറിടത്തെയും, സൈന്യബലത്തെയും മൂന്നാം ഭാവംകൊണ്ടുതന്നെ വിചാരിക്കേണ്ടതാണ്. " ദുശ്ചില്‍ക്കോരോദക്ഷ കര്‍ണ്ണാംശ്ചസേനാം ധൈര്യം ശൌര്യം വിക്രമംഭ്രാതരഞ്ച" ഇത്യാദി വചനം കൊണ്ട് കാണുന്നു.

                                                                ************************

നാലാം ഭാവം 
മാതാ സുഹൃന്മാതുലഭാഗിനിനേയൌ
ക്ഷേത്രം സുഖം വാഹനമാസനഞ്ച
ലാളിത്യമംഭശ്ശയനഞ്ച വൃദ്ധിഃ
പശ്വാദികം വേശ്മ ഗൃഹാല്‍ ചതുര്‍ത്ഥാല്‍

സാരം  :-
  മാതാവ്, ബന്ധുക്കള്‍, മാതുലന്മാര്‍, മരുമക്കള്‍, കൃഷിഭൂമി അഥവാ ദേവാലയം, സുഖം, വാഹനം അതായത് ആന, കുതിര, തേര് മുതലായവ, പീഠം, കസേര മുതലായ ആസനങ്ങള്‍, പരിശുദ്ധത, ശയനസാധനം, അഭിവൃദ്ധി, പശുക്കള്‍ മുതലായ നാല്‍ക്കാലികള്‍, തന്റെ ഗൃഹം ഇവകളെക്കുറിച്ചും നാലാം ഭാവംകൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ ഈ ഭാവം കൊണ്ട് തന്നെ രാജ്യത്തേയും മഹിഷത്തെയും സുഗന്ധവസ്ത്ര ഭൂഷണാദികളേയും പാതാളത്തേയും സമുദ്രം നദി ഇവകളേയും ചിന്തിക്കേണ്ടതാണ്. "ഗേഹം ക്ഷേത്രം മാതുലം ഭാഗിനേയം ബന്ധും മിത്രം വാഹനം മാതരഞ്ചരാജ്യം ഗോമഹിഷ സുഗന്ധവസ്ത്രഭൂഷാ പാതാളം ഹിബുകസുഖാംബുസേതുനദ്യാ " എന്ന വചനം കൊണ്ട് കാണുന്നു.

                                                                  ************************

അഞ്ചാം ഭാവം 

പ്രജ്ഞാ മേധാ പ്രതിഭാ വിവേകശക്തിഃ പുരാതനം പുണ്യം
മന്ത്രാമാതൃതനൂജാഃ പഞ്ചമതസ്സൗമനസ്യമപി ചിന്ത്യം

സാരം :-
         ബുദ്ധിയും ധാരണാശക്തിയും പ്രതിഭയും - പ്രതിഭ അപ്പഴപ്പോള്‍ വേണ്ടവിധം യുക്തിയുക്തമായ വിധത്തില്‍ ഉന്മേഷത്തെ ജനിപ്പിക്കുന്ന ബുദ്ധിയുടെ ഒരു വിശേഷഗുണമാകുന്നു. ഗുണദോഷങ്ങളെ തിരിച്ചറിവാനുള്ള സാമര്‍ത്ഥ്യം പൂര്‍വ്വജന്മങ്ങളില്‍ സമ്പാദിച്ചിട്ടുള്ള പുണ്യഫലങ്ങളുടെ നില, കാര്യാലോചനമന്ത്രിമാര്‍, പുത്രന്മാര്‍ സുശീലതാ എന്നിവയെല്ലാം അഞ്ചാംഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. രാജചിഹ്നവും നികുതിയും, ഭാവികാര്യവും അടുത്ത ജന്മസ്ഥിതി മുതാലയവയും വയറും ചെവിയും ഓര്‍മ്മയുംകൂടി അഞ്ചാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. " രാജാംഗം സചിവകരാന്മധീഭവിഷ്യല്‍ ജ്ഞാനാസൂന്‍സുതജശ്ചരശ്രുതിസ്മൃതീ " എന്ന വചനം കാണുന്നു.

                                                                     ************************

ആറാം ഭാവം

തസ്കരാരാതി വിഘ്നാധിവ്യാധയശ്ചതനുക്ഷിതിഃ
മരണം വാരിശസ്ത്രേണ ചിന്തനീയം ഹി ഷഷ്ഠതഃ

സാരം :-
   കള്ളന്മാരെ, ശത്രുക്കളെ, വിഘ്നങ്ങളെ മനോദുഃഖത്തെ രോഗങ്ങളെ ശരീരത്തിലുള്ള ഒടിവ് ചതവ് മുതലായ പരിക്കുകളെ ശത്രുവിന്റെ ആയുധാദികളില്‍ നിന്നുള്ള ഈവകകളെയെല്ലാം ആറാം ഭാവം കൊണ്ടാണ് വിചാരിക്കേണ്ടത്. ജാതി വര്‍ഗ്ഗത്തേയും കടത്തേയും യുദ്ധത്തേയും ദുഷ്കൃതത്തേയും ഭയത്തേയും അപമാനത്തേയുംകൂടി ഈ ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. "ഋണാസ്ത്രചോരക്ഷതരോഗശത്രുന്‍ ജ്ഞാത്യാജിദുഷ്കൃത്യഘഭിത്യവജ്ഞാഃ " എന്ന വചനം കാണുന്നു.


                                                                ************************

ഏഴാം ഭാവം
വിവാഹ മദനാലോകഭാര്യാഭര്‍ത്തൃസമാഗമാഃ
ശയ്യാസ്ത്രീസത്മനഷ്ടാര്‍ത്ഥമൈഥുനനാന്യപി സപ്തമാല്‍

സാരം :-
   വിവാഹം, കാമവിശേഷം, ദര്‍ശനം, ഭാര്യാ, ഭര്‍ത്താവ്, പോകുക, വരിക, ശയനസാധനങ്ങള്‍ ഭാര്യയുടെ വീട്, നഷ്ടപ്പെട്ട വസ്തുക്കള്‍, സംഭോഗം ഇവയെല്ലാം ഏഴാം ഭാവം കൊണ്ട് വിചാരിച്ചറിയേണ്ടതാണ്. പുരുഷനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏഴാം ഭാവം കൊണ്ട് ഭാര്യയേയും, സ്ത്രീയെ കുറിച്ച് പ്രശ്നം ചിന്തിക്കുമ്പോള്‍ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിനേയും അതുപോലെ തന്നെ അവരുടെ ഭവനത്തേയും വിചാരിച്ച് കൊള്ളണം.  കൂടാതെ ജനസമൂഹത്തെയും മാര്‍ഗ്ഗവിശേഷത്തെയും മറ്റുംകൂടി ഏഴാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. (ജാമിത്രചിത്തോര്‍ത്ഥമദാസ്തകാമാന്‍ ദ്യൂനോര്‍ദ്ധ്വലോകാന്‍പാതിമാര്‍ഗ്ഗ ഭാര്യാഃ " എന്ന വചനം കാണുന്നു.

                                                                 ************************


എട്ടാം ഭാവം

സര്‍വ്വ പ്രണാശോ വിപദോƒപവാദോഹേതു പ്രദേശൗമരണസ്യാദാസഃ
മഠാദികം വേശ്മഗദാശ്ച വിഘ്നാ വിചിന്തനീയാഃ പുനരഷ്ടമേന

സാരം :-
എല്ലാ പദാര്‍ത്ഥങ്ങളുടെയും നാശത്തെക്കുറിച്ച് അഷ്ടമം കൊണ്ടാണ് ചിന്തിക്കേണ്ടത്. അതുപോലെ തന്നെ ആപത്തുകള്‍, അന്യജനങ്ങളില്‍ നിന്ന് കാരണമില്ലാതെ നിന്ദകള്‍, മരണത്തിനുള്ള ഹേതു, മരണം സംഭവിക്കുന്ന പ്രദേശത്തിന്റെ അവസ്ഥ, ഭൃത്യന്മാര്‍, വെളിയിലുള്ള ഉപഗ്രഹങ്ങള്‍, രോഗങ്ങള്‍, കാര്യവിഘ്നങ്ങള്‍ ഇവയെല്ലാം അഷ്ടമഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ സ്ത്രീകളുടെ വിവാഹ നിലനില്‍പ്പും ആശുചിയും പരിഭവവും ദുഃഖവും ഛിദ്രവുംമറ്റും കൂടി എട്ടാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. "മാംഗള്യരന്ധ്രമലിനാധിപരാഭവായുഃക്ലേശാപവാദ മരണാശുചിവിഘ്നദാസാന്‍ " എന്ന ഭാഗം കൊണ്ട് സൂചിപ്പിക്കുന്നു.

                                                                         ************************

ഒന്‍പതാം ഭാവം
ഭാഗ്യധര്‍മ്മദയാപുണ്യതപ്സ്താതസുതാന്മജാഃ
ദാനോപാസനസൗശീല്യഗുരവോ നവമാദമീ.

സാരം :-
    ഭാഗ്യം, ധര്‍മ്മം, ദയ, പുണ്യം, തപസ്സ് അഥവാ, വ്രതാനുഷ്ടാനം മുതലായ കര്‍മ്മങ്ങള്‍, പിതാവ്, മക്കളുടെ മക്കള്‍, ദാനം മന്ത്രജപംകൊണ്ടും മറ്റുമുള്ള ദേവോപാസനം, സ്വഭാവനന്മ, ഗുരുക്കന്മാര്‍ എന്നിവയെല്ലാം ഒന്‍പതാം ഭാവം കൊണ്ട് വിചാരിക്കണം. കൂടാതെ സദാചാരം ഇഷ്ടദേവത പൂര്‍വ്വപുണ്യം വംശശുദ്ധി ഔഷധം ഇവയും ഒന്‍പതാംഭാവം കൊണ്ട് തന്നെയാണ് വിചാരിക്കേണ്ടത്.

                                                                         ************************
പത്താം ഭാവം
ദേവാലയനഗരസഭാമാര്‍ഗ്ഗാലയദാസ സര്‍വ്വകര്‍മ്മാണി
ആജ്ഞാലംബനമേതല്‍ സര്‍വ്വം ചിന്ത്യം ഹി ദശമേന

സാരം :-
   ദേവാലയം, നഗരം, സഭാ, വഴിയമ്പലം, ഭൃത്യന്മാര്‍,  എല്ലാവിധത്തിലുമുള്ള കര്‍മ്മങ്ങള്‍, കല്പനാശക്തി, ആശ്രയം ഇവയെല്ലാം പത്താംഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ വാസസ്ഥാനം, ഈര്‍ഷ്യ, ജയം യാഗാദികര്‍മ്മങ്ങള്‍, സല്ക്കീര്‍ത്തി, ആകാശം, ജീവിതരീതി, തൊഴില്, അന്യദേശഗമനം ഇത്യാദികളും പത്താം ഭാവം കൊണ്ട് തന്നെ വിചാരിക്കേണ്ടതാണ്.

                                                                         ************************

പതിനൊന്നാം ഭാവം
സര്‍വ്വാഭീഷ്ടാഗമോ ജ്യേഷ്ഠഭ്രാതാ ജാതാ നിജാത്മജാഃ
വാമകര്‍ണ്ണോƒര്‍ത്ഥലാഭശ്ച ചിന്ത്യാ ഹ്യേകാദശേന തേ.

സാരം :-

എല്ലാവിധത്തിലുമുള്ള തന്റെ അഭീഷ്ടങ്ങളുടെ പ്രാപ്തിയും, ജ്യേഷ്ഠസഹോദരീ സഹോദരന്മാരും, ഉണ്ടായിട്ടുള്ള പുത്രന്മാരും, ദ്രവ്യലാഭവും, ഇടത്തെ ചെവി എന്നിവ പതിനൊന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ വരവുകൊണ്ടുള്ള ഫലം, ഐശ്വര്യവിഭവം, സംസാരബന്ധം, മനസ്സ് തൃപ്തി, ശ്രവണഗുണം മുതലായവയും പതിനൊന്നാം ഭാവം കൊണ്ട് തന്നെ വിചാരിക്കേണ്ടതാണ്. 


                                                                         ************************
പന്ത്രണ്ടാം ഭാവം

പാപം വ്യയഞ്ച പതനം നിരയം വാമമംബകം
സ്ഥാനഭ്രംശഞ്ച വൈകല്യം ദ്വാദശേന വിചിന്തയേല്‍.

സാരം :-
  പാപം, ചിലവ്, വീഴ്ച, നരകഗതി, ഇടത്തെ കണ്ണ്, സ്ഥാനഭ്രുഷ്ടത, അവയവങ്ങളുടെ വികലത എന്നിവ പന്ത്രണ്ടാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ കാല്, ക്ഷയം, ദാരിദ്രം, ശയനം, ഇത്യാദികളെ കൂടിയും പന്ത്രണ്ടാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. 

                                                                         ************************

പാപമോചനത്തിന് ഭഗവാനെ ദര്‍ശിയ്ക്കാം


 ദേവാലയത്തിനുള്ളിലുണ്ട് ബിംബം. ബിംബിയ്ക്കുന്നതുകൊണ്ടാണ് ബിംബം എന്ന പേരുണ്ടായത്. ഭക്തന്‍റെ അഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ദേവനില്‍ നിന്നും ശക്തിപ്രവാഹം അനുഗ്രഹകലകളായി ഒഴുകി ഭക്തനിലേയ്ക്ക് വരുന്നതാണ്. ബിംബത്തിലെ പ്രതിഫലനമാണത്. അതാണ്‌ ബിംബമായത്. ശക്തി ബിംബിയ്ക്കുകയാണ്. പരിശുദ്ധമനസ്സുകളിലേയ്ക്ക് ആ ശക്തി പകര്‍ന്നെത്തിക്കൊള്ളും.

 ഭക്തന്‍റെ ഭാവത്തിനും സങ്കല്‍പ്പത്തിനും അനുസരിച്ചാകുന്നു അനുഗ്രഹം ലഭിയ്ക്കുന്നത്. ശുദ്ധമാനസരിലേയ്ക്ക് ശുദ്ധമായി ദേവശക്തി ഒഴുകിയെത്തുന്നതാണ്. ദുഷ്ടഭാവനയുള്ളവരില്‍ ആ രീതിയിലായിരിയ്ക്കും ഈശ്വരശക്തി ലയിച്ചു ചേരുന്നത്. നിഷ്കളങ്കതയും പരിശുദ്ധമനസ്സും ചിന്തയുമായി നില്‍ക്കുന്നവരില്‍ പരിപാവനമായ വിധത്തില്‍ ഭഗവല്‍ ചൈതന്യത്തെ നേരില്‍ അനുഭവിയ്ക്കുന്നു എന്നറിയുക. ഭഗവാന് ഒന്നിനോട് വേര്‍തിരിവുണ്ടാകുന്നതല്ല.

വിവാഹം ഈശ്വരകര്‍മ്മമാകുന്നു


  ഒരു കുടുംബത്തെ സൃഷ്ടിക്കുന്ന മഹത്കര്‍മ്മം തന്നെയാണ് വിവാഹം. തലമുറകളെ നിലനിര്‍ത്തുന്ന ലോകത്തിന്‍റെ നിലനില്പിന് ഇവരെ ആധാരമാക്കുക ഐശ്വര്യമായ ഒരു സമുദായത്തെ സൃഷ്ടിയ്ക്കുക ഇവയാണ് വിവാഹത്തിന്‍റെ ഉദ്ദേശം. സമുദായങ്ങള്‍ ആചാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടാണ് വധൂവരന്മാര്‍ക്ക് ജീവിതം കൊടുക്കുന്നത്.

  വിശുദ്ധമായ ഒരു കര്‍മ്മമാണിത്. വിവാഹത്തിന്‍റെ പേരില്‍ കൊന്നുകൂട്ടിയ ജീവികളെ വേവിച്ചു വിളമ്പാതിരിയ്ക്കുക, ഹിന്ദുക്കളുടെ സങ്കല്പത്തില്‍ രൂക്ഷതയുള്ള ആഹാരത്തിന് പ്രാധാന്യമില്ല. ഇന്ന് ആഹാരകാര്യത്തില്‍പ്പോലും പൈശാചികത കടന്നുകൂടുന്നുണ്ട്.

  വിവാഹമണ്ഡപം ശിവശൈലമാകുന്നു. അഗ്നിസാക്ഷിയായി ശിവകുടുംബത്തെ സാക്ഷി നിര്‍ത്തിയാകുന്നു മംഗല്യം നടത്തുന്നത്. മണ്ഡപത്തിലെ കര്‍മ്മം എന്തെന്നുപോലും പലരും അറിയുന്നില്ല. വിവാഹാരംഭത്തിലും അന്ത്യത്തിലും ഈശ്വരപ്രാര്‍ത്ഥന അത്യാവശ്യമാണ്. ഒരു മഹാലോകത്തിന്‍റെ ഐശ്വര്യത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥന. വിവാഹാനന്തരം വധൂവരന്മാര്‍ മണ്ഡപത്തിലെ ശിവകുടുംബത്തെ മൂന്നുതവണ വലം വച്ച് നമിച്ചു വേണം യാത്രയാകുവാന്‍. വിവാഹത്തിരക്കിനിടയില്‍ ഈശ്വരനെ മറക്കാതിരിയ്ക്കുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.