പ്രശ്നം എന്നാല്‍ എന്ത്?

പ്രശ്നം എന്ന വാക്കിനര്‍ത്ഥം "ചോദ്യം" എന്നാണ്. തന്‍റെ ഭാവിയെപ്പറ്റി മറ്റേതെങ്കിലും കാര്യത്തെപ്പറ്റിയോ അറിയണമെന്നുള്ള തീവ്രമായ ആഗ്രഹത്തോട് കൂടി വ്യക്തി ജ്യോതിഷിയെ (ദൈവജ്ഞനെ) സമീപിച്ച് തന്‍റെ ആഗ്രഹത്തെപ്പറ്റി ചോദിക്കുന്നു. ദൈവജ്ഞനാകട്ടെ ആ ചോദ്യം ചോദിച്ച സമയത്തേക്കുള്ള ഗ്രഹസ്ഥിതികളും ലഗ്നവും കണക്കാക്കി ആ സമയത്തേക്കുള്ള ഗ്രഹസ്ഥിതി അനുസരിച്ച് പ്രശ്നകര്‍ത്താവിന്‍റെ പ്രശ്നത്തിന് സമാധാനം പറയുന്നു. ഇതുകൊണ്ട് ഈ ഫല പ്രവചന രീതിയ്ക്ക് പ്രശ്നം എന്ന് പേരു വന്നു. അധ്യായം, പരിഛേദം എന്ന അര്‍ത്ഥം വരുന്ന തരത്തിലും പ്രശ്നം എന്ന വാക്ക് പ്രാചീന സംസ്കൃതഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ ആ അര്‍ത്ഥത്തിന് ഇവിടെ പ്രസക്തിയില്ല.

പ്രശ്നത്തിനും ജാതകത്തിനും തമ്മില്‍ ഘടനയില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ല.

ജാതകത്തില്‍ ശിശുജനനസമയത്തെ ലഗ്നമായും ആ സമയത്തുള്ള ഗ്രഹസ്ഥിതികളെ ഗ്രഹസ്ഥിതിയായും രാശിചക്രത്തില്‍ അടയാളപ്പെടുത്തുന്നു.

പ്രശ്നത്തിലാകട്ടെ ചോദ്യകര്‍ത്താവിന്‍റെ മനസ്സില്‍ ചോദ്യം ഉദിക്കുന്ന സമയത്തേയോ ചോദ്യകര്‍ത്താവ് ജ്യോതിഷിയോട് (ദൈവജ്ഞനോട്) ചോദ്യം ചോദിക്കുന്ന സമയത്തേയോ ലഗ്നമായും അസമയത്തേക്കുള്ള ഗ്രഹസ്ഥിതിയനുസരിച്ച് രാശിചക്രത്തില്‍ ഗ്രഹസ്ഥിതിയും അടയാളപ്പെടുത്തുന്നു.

ജാതകത്തില്‍ ഗ്രഹങ്ങളുടേയും രാശികളുടേയും ഭാവങ്ങളുടേയും ബന്ധത്തെ അടിസ്ഥാനമാക്കി ജീവിതം മുഴുവനുള്ള ഫലങ്ങള്‍ പറയുന്നു. അതുപോലെ പ്രശ്നത്തില്‍ പ്രശ്ന സമയത്തുള്ള ലഗ്നം മറ്റു ഭാവങ്ങള്‍, ഗ്രഹങ്ങള്‍, രാശികള്‍ ഇവയുടെ ബന്ധത്തെ അടിസ്ഥാനമാക്കി തല്‍കാലത്തേയ്ക്കുള്ളതോ ഒരു വര്‍ഷത്തേയ്ക്കുള്ളതോ ആയ ഫലങ്ങള്‍ പറയുന്നു.

ഇതിന് പ്രമാണങ്ങളുണ്ട്.

ജ്യോതിശാസ്ത്രത്തെ, - ഗ്രഹങ്ങളുടെ ബലാബലങ്ങള്‍ ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനെ - മനസ്സിലാക്കിയിട്ട് ജാതകത്തില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം പ്രശ്നത്തിന്‍റെ കാര്യത്തിലും ചിന്തിക്കണം.

ശുഭമോ അശുഭമോ ആയ തലയിലെഴുത്തുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിക്കപ്പെട്ടിട്ട് യാതൊരു നിവൃത്തിയുമില്ലാതെയാണ് പൃഛകന്‍ (ചോദ്യകര്‍ത്താവ്) ജ്യോതിഷന്‍റെ (ദൈവജ്ഞന്‍റെ) അടുത്തു വരുന്നത്. അതുകൊണ്ട് അയാള്‍ ചോദിക്കുന്ന ചോദ്യവും ഫലപ്രവചത്തിന് ശിശുവിന്‍റെ ജനനം പോലെ തന്നെയാണ്.

പ്രശ്ന ലഗ്നത്തേയും ജന്മലഗ്നം പോലെ തന്നെ കണക്കാക്കി ജാതകത്തില്‍ ഏതെല്ലാം ഫലങ്ങള്‍ പറയാമെന്നു നിര്‍ദ്ദേശിച്ചുണ്ടോ അതെല്ലാം പ്രശ്നത്തിലും ചിന്തിക്കണം.

മനുഷ്യനെ സംബന്ധിച്ച് ജാതകത്തില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെത്തന്നെയാണ് വിദ്വാന്മാര്‍ പ്രശ്നത്തിലും പറയുന്നത്. പ്രശ്നം ജനനതുല്യം തന്നെയാണ്. പ്രശ്നത്തിനും ജനനത്തിനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ദിവ്യദൃഷ്ടികളായ പണ്ഡിതന്‍മാര്‍ ജനനസമയത്ത് എന്തൊക്കെ ശുഭാശുഭങ്ങളാണോ പറയുന്നത് പ്രശ്നകാലത്തും അതേ ശുഭാശുഭങ്ങള്‍ തന്നെ പറയാം.

ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി അറിയണം എന്ന ഉത്കടമായ ആഗ്രഹം തോന്നുമ്പോഴാണല്ലോ ജ്യോതിഷിയുടെ അടുത്തു വരുന്നത്, ഈ സമയത്ത് അയാളിലും അയാളുടെ മനോഗതത്തിലും അയാളുടെ നിലയിലും പെരുമാറ്റത്തിലും എന്ന് മാത്രമല്ല ജ്യോതിഷിയിലും (ദൈവജ്ഞനിലും) ചോദ്യകര്‍ത്താവിലും, പ്രശ്നം നടത്തുന്ന പ്രദേശത്താകമാനം തന്നെ ചോദ്യകര്‍ത്താവിനെ പ്രേരിപ്പിക്കുന്ന അജ്ഞാത ശക്തിയുടെ സ്വാധീനം ഉണ്ടാകുന്നു. ആ സ്വാധീനം ചോദ്യകര്‍ത്താവിന്‍റെ വാക്കിലും നോക്കിലും നില്പിലും മാത്രമല്ല സൂക്ഷ്‌മാതിസൂക്ഷ്മമായ അംഗചേഷ്ടയിലും അവിടെ ചുറ്റി നടക്കുന്ന ജന്തുക്കളിലും വൃക്ഷലതാദികളിലും ജ്യോതിഷന് അനുഭവയോഗ്യമാകും. ജ്യോതിഷന്‍റെ മാനസികസ്ഥിതിയും ഈ ചുറ്റുപാടിനനുസരിച്ച് മാറും. അജ്ഞാത ശക്തിയുടെ ഈ സ്വാധീന പ്രകടനത്തിനെ "നിമിത്തം" എന്ന് പറയുന്നു. ചോദ്യകര്‍ത്താവിന്‍റെ ആഗ്രഹം സഫലമാകുമെന്നുണ്ടെങ്കില്‍ അനുകൂല നിമിത്തങ്ങളും സഫലമാകുകയില്ല എന്നുണ്ടെങ്കില്‍ പ്രതികൂല നിമിത്തങ്ങളും കാണും.

പ്രശ്നസമയത്തുള്ള ഗ്രഹസ്ഥിതിയും പ്രശ്നകര്‍ത്താവിന്‍റെ പെരുമാറ്റവും ചുറ്റുപാടുള്ള പ്രകൃതിയില്‍ സംഭവിക്കുന്ന സംഗതികളാകുന്ന നിമിത്തവുമാണ് പ്രശ്നഫല പ്രവചനത്തില്‍ സഹായിക്കുന്ന ഘടകങ്ങള്‍. സമര്‍ത്ഥനും അനുഭവജ്ഞനുമായ ദൈവജ്ഞന്‍ ഈ ഘടകങ്ങളെ സന്ദര്‍ഭമനുസരിച്ച് സമജ്ഞസമായും യുക്തിപൂര്‍വ്വമായും യോജിപ്പിച്ച് ഫലം പറയുന്നു.

ചുരുക്കി പറഞ്ഞാല്‍ പ്രശ്നം എന്ന് പറയുന്നത് പ്രശ്ന സമയത്തുള്ള ലഗ്നത്തിന്‍റെയും ഗ്രഹങ്ങളുടേയും രാശിസ്ഥിതി, ജ്യോതിഷന്‍റെ (ദൈവജ്ഞന്‍റെ) മാനസികസ്ഥിതി, പ്രശ്നകര്‍ത്താവിന്‍റെ ചേഷ്ടാദിഹാവഭാവങ്ങള്‍, പ്രശ്നസ്ഥലത്ത് ചുറ്റുപാടുമുള്ള പ്രകൃതിയുടെ പരിവര്‍ത്തനത്തില്‍ കൂടി അനുഭവപ്പെടുന്ന നിമിത്തങ്ങള്‍ ഇവയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.