ക്ഷുദ്രം സ്ഥാപിച്ചത് എവിടെയാണ്?

മന്ദശ്ചന്മലമൂത്രാദി പരിഹാരോചിതാവനൗ
മാന്ദിര്‍മേഷത്രികോണസ്ഥസ്തദംശസ്ഥോƒഥവാ യദി

ശിരഃ കപാലേ നിഹിതം വ്യാഘ്രസ്യാഖുഭുജോƒഥവാ
ഗോത്രികോണേ ഘടേ വാച്യം വംശാദൗ മിഥുനസ്യ ച

സാരം :-

ഗുളികന്‍റെ  കേന്ദ്രഭാവങ്ങളില്‍ ശനി നില്‍ക്കുന്നു എങ്കില്‍ മലമൂത്ര വിസര്‍ജ്ജനത്തിനു ഉപയോഗപ്പെടുത്താവുന്ന പ്രദേശത്താണ് ക്ഷുദ്രം വച്ചിരിക്കുന്നത് എന്ന് പറയണം.

ഗുളികന്‍ മേടം, ചിങ്ങം, ധനു എന്നീ രാശികളില്‍ ഒന്നില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ വ്യാഘ്രത്തിന്‍റെയോ പൂച്ചയുടേയോ തലയോട്ടിയിലാണ് ക്ഷുദ്രം ചെയ്തു സ്ഥാപിച്ചിരിക്കുന്നതെന്ന് പറയണം.

ഗുളികന്‍ ഇടവം കന്നി മകരം എന്നീ രാശികളില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ക്ഷുദ്രം കുടത്തിലാക്കി സ്ഥാപിച്ചിരിക്കുന്നു എന്ന് പറയണം.

മിഥുനം, തുലാം കുംഭം എന്നീ രാശികളിലോ അംശകത്തിലോ ഗുളികന്‍ വന്നാല്‍ മുളകൊണ്ടുള്ള കുഴലിലാക്കിയാണ് ക്ഷുദ്രം സ്ഥാപിച്ചിട്ടുള്ളതെന്നു പറയണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.