ഏഴാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ / ശുഭഗ്രഹങ്ങള്‍ നിന്നാല്‍


പാപേ സപ്തമഗേ കളത്രമരണം രോഗോ വിയോഗോƒസ്യവാ
ഭര്‍ത്തുര്‍വാ ഗമനാന്തരായ ഉദിയാല്‍ സ്യൂര്‍മ്മൂത്രകൃഛ്രാദയഃ
സൗമ്യേ സപ്തമഗേ വിവാഹഘടനാ നഷ്ടാര്‍ത്ഥലാഭഃ സ്വദൃ
ഗ്ഭോഗാവാപ്തി വിദേശയാതസുഹൃദായാനാദികം സ്യാല്‍ ഫലം
മദനേ പാപസമേതേ ദാഹാദികമപി ഗ്രഹസ്യ ഭാര്യായാഃ
ബലവല്‍ശുഭസംയുക്തേ ഗൃഹകരണം  സംഭവേച്ച ജായായാഃ

സാരം :-

ഏഴാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ അവരുടെ മൗഢ്യം മുതലായ ദോഷസ്ഥിതി അനുസരിച്ച് ഭാര്യയ്ക്ക് രോഗമോ വിയോഗമോ മരണമോ ഉണ്ടാകുമെന്ന് പറയണം. സ്ത്രീയെക്കുറിച്ചുള്ള പ്രശ്നമായാല്‍ ഇതുപോലെതന്നെ ഭര്‍ത്താവിനു രോഗമോ വിരഹമോ മരണമോ ഉണ്ടാകുമെന്ന് പറയണം. പിന്നീട് പോകേണ്ട കാര്യങ്ങള്‍ക്ക് പോകാന്‍ സാധിക്കാതെ വരികയും മൂത്രകൃഛ്രം മുതലായ വസ്തിരോഗങ്ങളുണ്ടാകുകയും ചെയ്യും. ഭാര്യാഗൃഹത്തിന് അഗ്നിബാധ മുതലായ ദോഷങ്ങള്‍ സംഭവിക്കുകയും സ്ത്രീയെക്കുറിച്ചുള്ള പ്രശ്നമാണെങ്കില്‍ ഭര്‍ത്താവിന്‍റെ ഗൃഹത്തിന് അഗ്നിബാധ മുതലായ ആപത്തുകളുണ്ടെന്നും പറയണം.

എഴില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ വിവാഹലാഭവും, വിദേശയാത്രയും, നഷ്ടപ്പെട്ടുപോയ ദ്രവ്യത്തിന്‍റെ പിന്നീടുള്ള ലാഭവും സൗന്ദര്യവതികളായ സ്ത്രീകളില്‍ നിന്ന് സുരതസുഖവും ദൂരദേശങ്ങളില്‍ പോയിരുന്ന ബന്ധുക്കളുടെ സംഗമവും ഭാര്യയ്ക്ക് വീടുപണി ചെയ്യിക്കുന്നതിനും ഇടയാവുമെന്നും പറയണം.

ഗുരുപൂര്‍ണ്ണിമവ്രതം അനുഷ്ഠിക്കുന്നത് എന്തിനുവേണ്ടിയാണ്


ആഷാഡമാസത്തിലെ (ആടിമാസം) ഒരു വ്രതമാണിത്. വ്യാസസ്മരണയില്‍ ഗുരുപൂജ നടത്തലാണ്‌ പ്രധാന ചടങ്ങ്. ആശ്രമവാസികളായ മഹര്‍ഷിമാര്‍ക്കും സന്യാസദീക്ഷയെടുക്കുന്ന ഭക്തന്മാര്‍ക്കും പ്രാധാന്യം കല്‍പിച്ചുകൊണ്ട്‌ ഗുരുസേവ അനുഷ്ഠിക്കപ്പെടുന്നു.

ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുന്ന ആചാരമാണിത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സാന്ദീപനി മഹര്‍ഷിയ്ക്ക് പുത്രനെ വീണ്ടെടുത്ത് കൊടുത്തതും വ്യാസഭഗവാന്‍റെ കാല്‍ക്കല്‍ സപ്തര്‍ഷികള്‍ സകലതും സമര്‍പ്പിച്ചതും ഇതോടനുബന്ധിച്ച് പറഞ്ഞുവരുന്നു. ഏറ്റവും വലിയ ചടങ്ങ് ഗുരുപൂജയാണ്. ഗുരുവിന്‍റെ സ്ഥാനത്ത് ബൃഹസ്പതിയും വ്യാസനും ആരാധിയ്ക്കപ്പെടുന്നു.

ദശാഫലങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കണം


ദശാഫലങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കണം

ദശാഫലം എഴുതുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയുണ്ട്. ദശാഫലങ്ങള്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവ അതേവിധം എടുത്തെഴുതിയാല്‍ അതില്‍ പറഞ്ഞ ഫലം അങ്ങനെ തന്നെ അനുഭവിച്ചെന്നുവരില്ല. അങ്ങനെയാണെങ്കില്‍ കേതുദശ മുതല്‍ ബുധദശയടക്കം 9 ദശയുടേയും ഫലങ്ങള്‍ പ്രപഞ്ചത്തിലെല്ലാവരും ഒരുപോലെ അനുഭവിക്കണം. അങ്ങനെ ഒരിക്കലും സംഭവിച്ചതായി കാണുന്നില്ല. അപ്പോള്‍ ജന്മസമയം ലഗ്നാദിത്യചന്ദ്രലഗ്നങ്ങളെ അടിസ്ഥാനമാക്കി ദശാനാഥന്മാര്‍ ഏതു ഭാവത്തില്‍ എത്ര ബലമുള്‍ക്കൊണ്ട്ഏതെല്ലാം ബന്ധത്തോടെ നില്‍ക്കുന്നു എന്നെല്ലാം പരിഗണിച്ചുവേണം ഓരോ ദശാകാലത്തിന്‍റെയും ഫലം രേഖപ്പെടുത്താന്‍. അല്ലാതിരുന്നാല്‍ " എന്‍റെ ജാതകത്തിലെഴുതിയ ഫലത്തിലും ജാതകത്തിലും എനിക്ക് വിശ്വാസമില്ല " എന്ന് ജാതകകര്‍ത്താവ് പറയും.

ഗ്രഹത്തിനും അംശകത്തിനും ശത്രുക്ഷേത്രസ്ഥിതി, നീചസ്ഥിതി, മൗഢ്യം, ഗ്രഹയുദ്ധത്തില്‍ പരാജയം, വൈവര്‍ണ്യം, പാപഗ്രഹങ്ങളുടെയും അനിഷ്ടഭാവാധിപന്മാരുടെയും യോഗദൃഷ്ട്യാദികള്‍; അനിഷ്ടഭാവസ്ഥിതി എന്നീ ദോഷങ്ങള്‍ എതെങ്കിലുമുണ്ടായിരുന്നാല്‍ അതിനൊത്ത് ദശാഫലം അനിഷ്ടഫലം ചെയ്യും. അപ്പോള്‍ ദശാനാഥന്‍റെ മേല്‍പ്രകാരമുള്ള അവസ്ഥ നന്നായി ഗ്രഹിച്ചുവേണം ഫലം പറയുവാന്‍.

ഇതേവിധം തന്നെ ദശാനാഥന്‍ സ്വക്ഷേത്രം, ഉച്ചം, ബന്ധുക്ഷേത്രം, കേന്ദ്രത്രികോണഭാവങ്ങള്‍, ധനഭാവം, ലാഭഭാവം എന്നീ സ്ഥാനങ്ങളില്‍ അനിഷ്ടഭാവാധിപത്യബന്ധം കൂടാതെ നിന്നാല്‍ തന്‍റെ ദശാഫലം അതിനൊത്തവിധം പുഷ്ടിപ്രദമായി (ശുഭകരമായി) അനുഭവിപ്പിക്കും.

ലഗ്നാദിത്യചന്ദ്രന്മാരെ അടിസ്ഥാനമാക്കിവേണം ദശാഫലം പറയുവാനെന്ന് സൂചിപ്പിച്ചതിന് കാരണമുണ്ട്. ലഗ്നം ദശാഫലഭോക്താവും ആദിത്യന്‍ ദശാഫലങ്ങളുടെ പാചയിതാവും ചന്ദ്രന്‍ ദശാഫലങ്ങളുടെ പോഷയിതാവുമാണ്. ആ ഈ മൂന്ന് ഗ്രഹങ്ങള്‍ക്കും ദാശാനാഥനും ദശാഫലങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന അപഹാരനാഥന്മാര്‍ക്കും തമ്മിലുള്ള ബന്ധവും ബന്ധവൈകല്യങ്ങളും നന്നായി ഗ്രഹിച്ചിരിക്കുന്നതും ദശാഫലവിതരണത്തെ ഫലവത്താക്കും.

ദശാപാകനാഥഗ്രഹം ലഗ്നത്തില്‍ നില്‍ക്കുമ്പോഴും ബന്ധുഗ്രഹം ശുഭഗ്രഹം ഇവരുടെ ദ്രേക്കാണാദിഷഡ്വര്‍ഗ്ഗങ്ങളില്‍ നില്‍ക്കുമ്പോഴും പാകനാഥന്‍റെ ബന്ധുലഗ്നത്തില്‍ നില്‍ക്കുമ്പോഴും ആ ഗ്രഹത്തിന്‍റെ വര്‍ഗ്ഗം ലഗ്നത്തില്‍ വരുമ്പോഴും ശുഭഗ്രഹം ലഗ്നത്തില്‍ വരുമ്പോഴും അല്ലെങ്കില്‍ പാകനാഥന്‍ ലഗ്നത്തില്‍ നിന്ന് 3,6,10,11 എന്നീ ഉപചയ സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോഴും തുടങ്ങുന്ന ദശാകാലവും അപഹാരകാലവും ഏറ്റവും ശുഭപ്രദമാവും. ഇതിനു വിപരീതമായാല്‍ അശുഭഫലപ്രദമാവും. ദശയുടെയും അപഹാരത്തിന്‍റെയും ശുഭാശുഭാനുഭവകാലം ചന്ദ്രനെക്കൊണ്ട് അറിയണം. ചന്ദ്രന്‍ ദശാപാകനാഥന്‍റെ ബന്ധുക്ഷേത്രത്തിലോ ഉച്ചത്തിലോ ഉപചയസ്ഥാനങ്ങളിലോ 5, 7, 9 ഭാവങ്ങളിലോ ചാരവശാല്‍ വരുന്ന കാലം ശുഭഫലം ചെയ്യും. ഇതിനെതിരായ രാശികളില്‍ ചന്ദ്രന്‍ വരുന്ന കാലം ദശാനാഥന്‍ ഉച്ചസ്ഥനായിരുന്നാല്‍പോലും ശുഭഫലം ചെയ്യുന്നതല്ല.

ഉച്ചബലം, സ്ഥാനബലം, കാലബലം, അയനബലം, ദിഗ്ബലം, ചേഷ്ടാബലം, നൈസര്‍ഗ്ഗികബലം മുതലായവയുള്ള ഗ്രഹത്തിന്‍റെ അഭീഷ്ടസ്ഥാനസ്ഥിതിയോടുകൂടിയ ദശാഫലം ഏറ്റവും ശുഭപ്രദമായി അനുഭവിക്കും. സ്വക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ദശാഫലം ശുഭമധ്യമമായി അനുഭവിക്കും. ഉച്ചസ്ഥിതിയിലേയ്ക്ക് പ്രവേശിക്കാന്‍ പോകുന്ന ഗ്രഹത്തിന്‍റെ ദശയും മധ്യമഫലം ചെയ്യും. ബന്ധുക്ഷേത്രം, അതിബന്ധുക്ഷേത്രം എന്നിവയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ദശാഫലം സാമാന്യം ശുഭഫലം ചെയ്യും. ഇവിടെ ഒരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്. ദശാനാഥന്‍, അപഹാരനാഥന്‍ എന്നിവര്‍ പഞ്ചമഹാപുരുഷയോഗകര്‍ത്താക്കളായോ മറ്റേതെങ്കിലും യോഗകര്‍ത്താക്കളയോ നില്‍ക്കുന്നവരാണെങ്കില്‍ ആ യോഗഫലംകൂടി ഈ ദശാകാലത്ത് അനുഭവിക്കുന്നതായിരിക്കും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നന്നായി ഗ്രഹിച്ച് അതിനു പാകപ്പെടുത്തി ഓരോ ജാതകത്തിലെയും ദശാഫലങ്ങള്‍ വിവരിക്കണം.


പൂരം വിളക്കിന്‍റെ പ്രത്യേകത എന്താണ്?


ഈ വിളക്ക് പ്രഭ എന്ന പേരിലും അറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ വിഗ്രഹത്തിനു പുറകിലായാണ് ഇത് സ്ഥാപിക്കുനത്. മുറിച്ച കണ്ണാടി ചില്ലുകള്‍ വൃത്താകൃതിയില്‍ ക്രമമായി  ചേര്‍ത്ത് മുന്നില്‍ നടുവിലായി ഒരു നാമ്പുള്ള വിളക്കാണിത്. ഒരു തിരി കത്തിച്ചാല്‍ അനേകം തിരികളായി കണ്ണാടിയില്‍ പ്രതിഫലിക്കും.

ആറാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍

പാപേ ഷഷ്ഠഗതേ തു ഷഷ്ടഭവനോക്താംഗേ വ്രണസ്യോത്ഭവ
ശ്ചോരാരിവ്യസനഞ്ച നാഭി കടിരുഗ്വിഘ്നോദ്ഭവഃ കര്‍മ്മസു
പാപസ്യാസ്യ ച ദോഷസംഭവഗദഃ സൗമ്യേ ച ശത്രുക്ഷയോ
രോഗാണാമഭവഃ സതാം തു ശമനം പ്രഷ്ടുഃ സമാദിശ്യതാം

സാരം :-

ആറാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആറാംഭാവം കൊണ്ട് കല്പിക്കപ്പെടാവുന്ന അവയവത്തിന് വ്രണരോഗവും കള്ളന്മാര്‍ ശത്രുക്കള്‍ ഇവരില്‍ നിന്ന് വേദനയും നാഭി അരക്കെട്ട് ഈ പ്രദേശങ്ങളില്‍ രോഗവും കര്‍മ്മങ്ങള്‍ക്ക് തടസ്സവും ആ പാപന് പറഞ്ഞിട്ടുള്ള വാതാദി ദോഷങ്ങളുടെ കോപം കൊണ്ടുമുത്ഭവിക്കുന്ന വ്യാധികളും പറയേണ്ടതാണ്. 

     ആറാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ ശത്രുനാശവും രോഗങ്ങള്‍ വരാതിരിക്കുകയും ഉള്ള രോഗങ്ങള്‍ ശമിക്കയും ഈ ഫലങ്ങളും പ്രഷ്ടാവിനു പറയേണ്ടതാണ്. 

സാമുദ്രികശാസ്ത്രം എന്താണ്?


ശരീരത്തിന്‍റെ ഓരോ ഭാഗവും നോക്കി ലക്ഷണം പറയുന്ന വിദ്യയാണ് സാമുദ്രികശാസ്ത്രം. കണ്ണ്, മൂക്ക്, തലമുടി, നെറ്റി, ചെവി, താടി, ചുമല്‍, കൈകാലുകള്‍, ശരീരവടിവിവ്‌ എന്നിവ നോക്കി ആളെ സംബന്ധിച്ച വിവരങ്ങള്‍ പ്രവചിക്കുന്ന ഏര്‍പ്പാടാണിത്. വിസ്തൃതമായ നെറ്റി ബുദ്ധിയേയും തിളങ്ങുന്ന കണ്ണുകള്‍ പ്രസരിപ്പിനേയും സൂചിപ്പിക്കുന്നുവെന്നതുപോലെ ഓരോ അവയവത്തിനും ലക്ഷണമുണ്ട്. ഇതിനെക്കുറിച്ച് സംസ്കൃതത്തിലും മലയാളത്തിലും പല ഗ്രന്ഥങ്ങളുമുണ്ട്.

ജാതകരചന


ജാതകരചന

ആസ്വാദ്യമായ ഒരു കലാരൂപമാണ്‌ ജാതകം. സഞ്ചിതകര്‍മ്മഫലം. ആഗാമിക ജീവിതത്തെ രൂപപ്പെടുത്തുന്ന ഒരു ജീവാത്മാവിന്‍റെ പ്രാരാബ്ധകര്‍മ്മ കഥാരചനയുള്‍ക്കൊണ്ടതാണ് ജാതകം. ഇതിന് ലക്ഷണയുക്തമായ മഹാകാവ്യം, നാടകം, നോവല്‍, ജീവചരിത്രം എന്നെല്ലാം നാമകരണം ചെയ്യാം. ജീവചരിത്രമെന്നതാവും കൂടുതല്‍ ശരി. ഒരു ജീവചരിത്രത്തെ ഭാവനാസമ്പന്നമായ കലാകാരന് മഹാകാവ്യമായും, നാടകമായും, നോവലായും രൂപപ്പെടുത്താന്‍ കഴിയും. ആ മനോധര്‍മ്മം - ഭാവനാസമ്പന്നത - ത്രികാലജ്ഞനായ ജ്യോതിശാസ്ത്രജ്ഞന് ഉണ്ടായിരിക്കണം. എന്നാല്‍ ജാതകരചന ഫലപ്രദവും ആസ്വാദ്യവുമായ വിധം നിര്‍വഹിക്കാന്‍ കഴിയും. ഈ നിര്‍മ്മാണ വിദ്യക്ക് ജ്യോതിശാസ്ത്രത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളുണ്ട്. അവയെ സ്വന്തം മനോധര്‍മ്മവും ഭാവനയുമുള്‍ക്കൊണ്ട് പഠിച്ച് അനുഭവസമ്പന്നമാക്കി ആവിഷ്ക്കരിച്ചാല്‍ അത് സുന്ദരമായ അനുഭവങ്ങളുടെ ജീവചരിത്ര സംഗ്രഹമാകും. അതിന് ലളിതമായി തോന്നുന്ന ഒരു മാര്‍ഗ്ഗം താഴെ കൊടുത്തിരിക്കുന്നു. 


"ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു" എന്ന ഗണപതിക്കുറിപ്പോടെ സമാരംഭിച്ച് വന്ദനശ്ലോകവും ജാതകലക്ഷ്യവും നവഗ്രഹ പ്രാര്‍ത്ഥനാസഹിതം ജന്മലഗ്നനാമവും കുറിക്കണം. അഹര്‍ഗണമെന്ന തദ്ദിന കലിസംഖ്യയും അതോടുകൂടെ ലഗ്നനാമവും ദ്രേക്കാണവും സ്ത്രീപുരുഷഭേദത്തോടെ രേഖപ്പെടുത്തണം. അനന്തരം ആദിത്യന്‍ മുതല്‍ അനുക്രമമായി ഗ്രഹസ്ഫുടങ്ങളും  അവയ്ക്കൊപ്പം ഷഡ്വര്‍ഗ്ഗങ്ങളും രശ്മിയും ലഗ്നത്തില്‍ നിന്ന് ഏതു ഭാവത്തില്‍ നില്‍ക്കുന്നു എന്നും കാരകവും എഴുതണം. ഗ്രഹസ്ഫുടം ഒമ്പതും എഴുതികഴിഞ്ഞു ലഗ്നസ്ഫുടം ഷഡ്വര്‍ഗ്ഗസഹിതം എഴുതി തുടര്‍ന്ന് തിഥിസ്ഫുടം പക്ഷം തിഥികരണം എഴുതുക. പിന്നെ നിത്യയോഗസ്ഫുടം യോഗനാമവും, പഞ്ചധൂമസ്ഫുടങ്ങളും രാശിഭാവ സഹിതം എഴുതണം.

അനന്തരം കലിയുഗം തുടങ്ങി ജനനദിവസത്തോളമെത്തിയെ സാവനദിനകലിസംഖ്യയെഴുതി അയനം, ഋതു, ശനിയുടെയും, വ്യാഴത്തിന്‍റെയും രാശിസ്ഥിതി, ജനിച്ച കൊല്ലം, മാസം, തീയ്യതി, വാരം, നക്ഷത്രം, നക്ഷത്രപാദം, പക്ഷം, തിഥി, കരണം, നിത്യയോഗം, ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല, ജനനനാഴിക, വിനാഴിക, ലഗ്നം, ലഗ്നദ്രേക്കാണം, സ്ത്രീ പുരുഷഭേദം എഴുതുക. തുടര്‍ന്ന് ജനനസമയത്തിന് നാളില്‍ (നക്ഷത്രത്തില്‍) ചെന്ന നാഴിക വിനാഴികയും തിഥിയില്‍ ചെന്ന നാഴിക വിനാഴികയും കരണത്തില്‍ ചെന്ന നാഴിക വിനാഴികയും എഴുതുക.

അനന്തരം നക്ഷത്രത്തിന്‍റെ സ്ത്രീ പുരുഷഭേദം ഗണം, വൃക്ഷം, മൃഗം, പക്ഷി, ഭൂതം, ദേവത എന്നിവയുമെഴുതി " ഏതേ നിത്യം വന്ദനീയ ആപല്‍ക്കാലെ വിശേഷത" എന്ന് അതിന്‍റെ ആവശ്യവും കുറിക്കുക.

ഇത്രയും കഴിഞ്ഞാല്‍ പഞ്ചാംഗഫലമെന്ന വാര താര തിഥി കരണ നിത്യയോഗങ്ങളുടെ - ജനനസമയത്തിന് ഗണിച്ച് സൂക്ഷ്മപ്പെടുത്തിയ - ഫലവും, അതിനുതാഴെ ജന്മലഗ്നഫലവും എഴുതണം. അനന്തരം ജന്മലഗ്നവശാലുള്ള ഗ്രഹസ്ഥിതിയനുസരിച്ച് ഗ്രഹങ്ങളുടെ ഭാവഫലം, ആശ്രയഫലം എന്നിവയും; ലഗ്നത്തെയും ചന്ദ്രലഗ്നത്തെയും അടിസ്ഥാനമാക്കി ഗ്രഹസ്ഥിതിവശാല്‍ അനുഭവയോഗ്യമായി കാണുന്ന പഞ്ചമഹാപുരുഷയോഗാദികളെഴുതണം. തദനന്തരം സൂര്യാദിഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗങ്ങളും സമുദായാഷ്ടവര്‍ഗ്ഗവും അവയുടെ ഫലവുമെഴുതുക. ഇവയെല്ലാം ജാതകകാരന്‍റെ ജീവിതചരിത്രപ്രധാനങ്ങളായ
ഫലവിശേഷങ്ങളാണ്.

അനന്തരം കാലചക്രദശ, മറ്റു പ്രയോജനങ്ങളായ ദശകളും നക്ഷത്ര ദശാഫലങ്ങളും സൂക്ഷ്മമായി മരണപര്യന്തം എഴുതി അവസാനിപ്പിക്കുക. ഇത്രയുമായാല്‍ ജാതകകര്‍ത്താവില്‍ പ്രപഞ്ചശക്തി ആരോപിക്കപ്പെട്ട ത്രൈകാലിക കര്‍മ്മഫലമെന്ന ജീവചരിത്രസംഗ്രഹം പൂര്‍ത്തീകരിക്കപ്പെടും.

ജാതകത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധമായും പൂര്‍ണ്ണമായും ഉണ്ടായിരിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ജാതകം എഴുതുന്നത് പൂര്‍ണ്ണമാകുകയുള്ളു. മേല്‍പ്പറഞ്ഞ പ്രകാരം ജാതകമെഴുതിയാല്‍ ജാതകഫലം കൃത്യമായി ജീവിതത്തില്‍ അനുഭവപ്പെടുന്നതാണ്. താങ്കളുടെ ജാതകം മേല്‍പ്പറഞ്ഞ പ്രകാരം എഴുതിയതാണെന്ന് ശ്രദ്ധിക്കുമല്ലോ.

മൂലത്രികോണബലം


മൂലത്രികോണബലം

ഒരു ഗ്രഹം തന്‍റെ മൂലത്രികോണത്തിലാണ് നില്‍ക്കുന്നതെങ്കില്‍ 60 ല്‍ 45 ഭാഗം ബലം ആ ഗ്രഹത്തിനുണ്ട്. സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 30 ഭാഗമാണ് ബലം. അതിബന്ധുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 22 1/2 ഭാഗമാണ് ബലം. ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 7 1/2 ഭാഗമാണ് ബലം. ശത്രുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന് 60 ല്‍ 15/8 ഭാഗമാണ് ബലം. ഇതാണ് മൂലത്രികോണാദിബലക്രമം.

ജാതകരചന എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

യഥാര്‍ത്ഥ പത്നീപദം അലങ്കരിക്കുന്നത് ആര്?


ജീവിതത്തിലേയ്ക്ക് സഖിയായി (ഭാര്യയായി) സ്ത്രീയെ കൂട്ടുമ്പോള്‍ പുരുഷന്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. തന്‍റെ വരുമാനത്തിനോട് യോജിക്കുന്നവളും അതിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ത്രാണിയുള്ളവളുമായിരിക്കണം ഭാര്യ. കൂടാതെ ഒരു കുടുംബം കെട്ടുറപ്പോടെ നിലനിറുത്തിക്കൊണ്ട് പോകാന്‍ വേണ്ടുന്നതായ നല്ല ശീലങ്ങളൊക്കെ അവള്‍ക്ക് ഉണ്ടായിരിക്കണം. ദീനരെ ദാനം കൊണ്ടും സുഹൃത്തുക്കളെ സ്നേഹം കൊണ്ടും മുതിര്‍ന്നവരെ ബഹുമാനം കൊണ്ടും ഇളമുറയെ വാത്സല്യം കൊണ്ടും മറ്റും കീഴടക്കുകയെന്നതാണ് ഒരു പത്നിയ്ക്ക് (ഭാര്യയ്ക്ക്) വേണ്ടുന്ന നല്ല ശീലങ്ങള്‍.

അമ്മവിളയാട്ടം എന്നാലെന്ത്?


ഒരു നാട്ടുവിശ്വാസമാണിത്. വസൂരിരോഗം ഉണ്ടാകുന്നത് ഭദ്രകാളിയുടെ വിളയാട്ടം (കോപം) കൊണ്ടാണെന്ന് വിശ്വസിച്ചിരുന്നു. വിളയാട്ട പരിഹാരമായി പ്രത്യേക മന്ത്രവാദപൂജകള്‍ നടത്താറുണ്ടായിരുന്നു.

ഉച്ചബലക്രിയ

ദിക്ബലക്രിയ എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഉച്ചബലക്രിയ


ഉച്ചബലം അറിയേണ്ട ഗ്രഹത്തിന്‍റെ സ്ഫുടത്തെ അതിന്‍റെ നീചത്തില്‍ നിന്ന് വാങ്ങി ശിഷ്ടമാകുന്ന ഉച്ചബലകേന്ദ്രം 6 രാശിയില്‍ അധികമുണ്ടെങ്കില്‍ അതിനെ 12 ല്‍ നിന്നും കളയണം. പിന്നീട് ശിഷ്ടത്തെ രാശ്യാദിയായി 30 ലും 60 ലും പെരുക്കി കലയാക്കി അതിനെ വീണ്ടും 60 ല്‍ പെരുക്കി വിനാഴികയാക്കി അതിനെ 10800 കൊണ്ട് ഹരിക്കണം. ആ ഫലം ഉച്ചബലനാഴികയും, ശേഷത്തെ 60 ല്‍ പെരുക്കി 10300 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം വിനാഴികയുമാകുന്നു. ഇങ്ങനെ ക്രിയ ചെയ്തുകുട്ടുന്ന ഹരണഫലം 6 ആയിരുന്നാല്‍ ഉച്ചബലം പൂര്‍ണ്ണമായിരിക്കും. 6 പൂര്‍ണ്ണബലം വന്നാല്‍ ഉച്ചബലവും പൂര്‍ണ്ണമായിരിക്കും.

മൂലത്രികോണബലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കറുക ഉഴിയുക


അന്തര്‍ജ്ജനങ്ങളുടെ ഒരു ചടങ്ങാണിത്‌. പ്രഭാതത്തിലുള്ള ഒരു പ്രവൃത്തി. അന്തര്‍ജ്ജനങ്ങള്‍ കുളി കഴിഞ്ഞ് വന്നാലുടന്‍ ചന്ദനം തൊട്ട് കറുക ഉഴിയുക എന്ന ചടങ്ങ് നടത്തും. കിഴക്കോട്ട് തിരിഞ്ഞു നിന്ന് കറുകയെടുത്ത് മന്ത്രം ചൊല്ലി ഭക്ത്യാദരപൂര്‍വ്വം മുഖത്ത് ഉഴിഞ്ഞുകളയും. അണിഞ്ഞോരുങ്ങുകയാണ് അടുത്തത്ത്. കണ്ണെഴുതി  പൊട്ടുതൊടുക, ദശപുഷ്പങ്ങള്‍ കൊണ്ടുള്ള മാല ചൂടുക എന്നിവയാണ് ഒരുങ്ങുക എന്നതുകൊണ്ട്‌ പ്രാവര്‍ത്തികമാക്കുന്നത്. 

ദിക്ബലക്രിയ

ചേഷ്ടാബലം എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ദിക്ബലക്രിയ
ആദിത്യസ്ഫുടത്തില്‍ നിന്നും കുജ സ്ഫുടത്തില്‍ നിന്നും നാലാം ഭാവസ്ഫുടവും; ബുധന്‍റെയും വ്യാഴത്തിന്‍റെയും  സ്ഫുടങ്ങളില്‍ നിന്ന് ഏഴാം ഭാവസ്ഫുടവും ചന്ദ്രശുക്രന്മാരുടെ സ്ഫുടത്തില്‍ നിന്ന് പത്താം ഭാവസ്ഫുടവും കളയണം. ശേഷം കിട്ടുന്നതിന് ദിക്ബലകേന്ദ്രം എന്ന് പറയുന്നു. ഈ ദിക്ബലകേന്ദ്രങ്ങള്‍ 6 രാശിയില്‍ കൂടിയാല്‍ അത് 12 രാശിയില്‍നിന്നു കളഞ്ഞ് ശിഷ്ടം വരുന്നതിലെ രാശിയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്ത് അതിനെ വീണ്ടും 60 ല്‍ പെരുക്കി വിനാഴികകളാക്കി ആ സംഖ്യയെ 10800 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം ഓരോ ഗ്രഹത്തിന്‍റെയും ദിക്ബലമായിരിക്കും. ഈ ഹരണഫലസംഖ്യനാഴികയായി കണക്കാക്കണം.

ഉച്ചബലക്രിയ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

അകനാളറുക്കുക എന്നാല്‍ എന്ത്?


മനുഷ്യന്‍റെ മരണവുമായി ബന്ധപ്പെട്ടതാണിത്. അകനാളറുക്കുക എന്നത് ഒരു വിശ്വാസമാണ്. മരണം ഒരു മാസത്തിന്‍റെ അവസാന ദിനങ്ങളിലാണെങ്കില്‍ അടുത്തുതന്നെ ആ ഗൃഹത്തില്‍ വീണ്ടും മരണത്തിനു സാദ്ധ്യതയുണ്ടെന്ന വിശ്വാസമാണിത്. പുല രണ്ടുമാസത്തില്‍ വരുമെന്നും കാലന്‍റെ ദൃഷ്ടി ആ ഗൃഹത്തില്‍ തുടര്‍ന്ന് കാണുമെന്നും വിശ്വസിക്കുന്നു. ഇതിനു പരിഹാരമായ പിണിയൊഴിപ്പിക്കല്‍ കര്‍മ്മത്തിനെയാണ് "അകനാളറുക്കുക" എന്ന് പറയുന്നത്.

അകനാള്‍ ദോഷം എന്താണ്?


ഹൈന്ദവര്‍ക്കിടയിലുള്ള ഒരു വിശ്വാസമാണിത്. മരണവുമായി ബന്ധപ്പെട്ടതാണിത്. ദുര്‍ദിനങ്ങളില്‍ സംഭവിക്കുന്ന മരണം ആ കുടുംബത്തിലെ മറ്റൊരു മരണത്തിന് കാരണമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിശ്വാസം. സൂര്യന്‍ ഏതു നക്ഷത്രത്തില്‍ ആണോ നില്‍ക്കുന്നത് അതുകഴിഞ്ഞുള്ള നാല് (നക്ഷത്രങ്ങളെ) നാളുകളെയാണ് അകനാളായി കണക്കാക്കുന്നത്. ഈ ദോഷം നീക്കുന്നതിനായി ശാന്തിഹോമവും മറ്റും നടത്തിപ്പോരുന്നുണ്ട്.

ചേഷ്ടാബലം


ചേഷ്ടാബലം

ഗ്രഹങ്ങള്‍ 1,4,7,10 ഈ ഭാവങ്ങളില്‍ നിന്നാല്‍ അവയ്ക്ക് പൂര്‍ണ്ണബലമുണ്ട്. 2,5,8,11 ഈ ഭാവങ്ങളില്‍ നിന്നാല്‍ പകുതിബലം. 3,6,9,12 ഈ ഭാവങ്ങളില്‍ നിന്നാല്‍ കാല്‍ബലം ഉണ്ടാകും. ഇതിന്‍റെ പൂര്‍ണ്ണബലത്തിന് സംഖ്യ നിര്‍ണ്ണയിക്കുമ്പോള്‍ ആ സംഖ്യ 60 ആണ്. ശുക്രനും, ചന്ദ്രനും മൂന്നാം ദ്രേക്കാണത്തിലും, ബുധനും ശനിക്കും രണ്ടാം ദ്രേക്കാണത്തിലും, സൂര്യനും, ചൊവ്വയ്ക്കും, വ്യാഴത്തിനും, ആദ്യദ്രേക്കാണത്തിലും കാല്‍ബലം വിധിച്ചിരിക്കുന്നു.

ദിക്ബലക്രിയ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

എന്താണ് ത്യപ്പുക?


വലിയ ക്ഷേത്രങ്ങളില്‍ അത്താഴപൂജയ്ക്ക് ശേഷം ഒരിക്കല്‍ക്കൂടി ശ്രീകോവില്‍ നടയടച്ച് തുറന്നാല്‍ ധൂപക്കൂട്ടിട്ട് പുകച്ച് അത് ദേവന് ഉഴിഞ്ഞ ശേഷം പുറത്തു കൊണ്ടുവരുന്നു. ഇതാണ് ത്യപ്പുക. ഇത് ഏല്‍ക്കുന്നത് ശരീരത്തിനും മനസ്സിനും പുണ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആചാര്യന്‍ എങ്ങനെയുള്ള ആളായിരിക്കണം?


   ആത്മജ്ഞാനം പകര്‍ന്നുതരുന്നയാളാണ് ആചാര്യന്‍. അനുഷ്ഠാനങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കുകയും അവനവന്‍റെ ജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ളവരില്‍ അത് പകരുകയും ചെയ്യുന്നയാളാണ് ഉത്തമ ഗുരു.

ദൃഷ്ടിബലക്രിയ


ദൃഷ്ടിബലക്രിയ

വരാഹമിഹിരാചാര്യദൃഷ്ടിയില്‍ ജാതകഫലപ്രവചനം ശാസ്ത്രസങ്കേതജഡിലമാണ്. അതില്‍ ഏറ്റവും ഫലപ്രദമായ ഗ്രഹങ്ങളുടെ വീക്ഷണബലം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ദൃഷ്ടിബലം സംഗ്രഹിച്ച് എളുപ്പത്തില്‍ ഇവിടെ പ്രതിപാദിക്കാം. വിശദജ്ഞാനത്തിനായി ഗ്രന്ഥാന്തരസഹായം കൂടിയേ കഴിയു.

ദ്രഷ്ടാവ് - നോക്കുന്ന ഗ്രഹം. ദൃശ്യന്‍ - ദ്രഷ്ടാവിന്‍റെ നോട്ടത്തിനു വിഷയീഭവിക്കുന്ന ഗ്രഹം. ഈ തത്ത്വമനുസരിച്ച് ദൃശ്യനായ ഗ്രഹത്തിന്‍റെ സ്ഫുടം വെച്ച് ഈ സ്ഫുടത്തില്‍ നിന്ന് ദ്രഷ്ടാവായ ഗ്രഹത്തിന്‍റെ സ്ഫുടം കളയണം. ശിഷ്ടം വരുന്നതാണ് ദൃഷ്ടികേന്ദ്രം. ഈ ദൃഷ്ടികേന്ദ്രസ്ഫുടം 6 രാശിയില്‍ അധികം ഉണ്ടായാല്‍ അതിനെ 10 ല്‍ നിന്ന് കളയണം. ശിഷ്ടത്തെ കലയാക്കി മാറ്റണം. (രാശിസംഖ്യ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്താല്‍ സ്ഫുടം ആകെ കലയായി തീരുമല്ലോ) അതിനുശേഷം കലയെ 2200 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലമാണ് ദൃഷ്ടിഷഷ്ട്യാംശം. അതായത് 60 ല്‍ വരുന്ന ഭാഗം.

ദൃശ്യനായ ഗ്രഹത്തിന്‍റെയും ദ്രഷ്ടാവായ ഗ്രഹത്തിന്‍റെയും സ്ഫുടാന്തരം 6 രാശി പൂര്‍ണ്ണമായിരുന്നാല്‍ അതില്‍ നിന്ന് 5 രാശി കുറച്ച് ശിഷ്ടം വരുന്നതിനെ മേല്‍പറഞ്ഞ വിധം കലയാക്കി മാറ്റി 1800 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം ദൃഷ്ടിഷഷ്ട്യാംശമായിരിക്കും.

മുന്‍വിസ്തരിച്ച പ്രകാരം ഇരു ഗ്രഹങ്ങളുടേയും സ്ഫുടാന്തരം 4 രാശിയില്‍ അധികമായാല്‍ 5 രാശിയില്‍ നിന്ന് കളഞ്ഞ് ശിഷ്ടത്തെ മേല്‍പ്രകാരം ഇലിയാക്കി അതിനെ 3600 കൊണ്ട് ഹരിച്ചാല്‍ ദൃഷ്ടിഷഷ്ട്യാംശം കിട്ടും. ഈ വിധം ദൃഷ്ടികേന്ദ്രമെന്ന സ്ഫുടാന്തരം 3 രാശിയില്‍ അധികമുണ്ടായാല്‍ 4 രാശി സംഖ്യയില്‍നിന്നും ആ സ്ഫുടം കളഞ്ഞാല്‍ കിട്ടുന്ന ശിഷ്ടത്തെ നാഴികയാക്കി 600 കൊണ്ട് ഹരിച്ച ഹരണഫലം 600 ല്‍ ഹരിക്കുന്നതിനുമുന്‍പുള്ള ഇലിസംഖ്യ വെച്ച് അതില്‍കൂട്ടി വീണ്ടും അതിനെ 7200 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലമാണ് ദൃഷ്ടിഷഷ്ട്യാംശം. ദൃഷ്ടികേന്ദ്രസ്ഫുടാന്തരം രണ്ടു രാശിയില്‍ അധികമുണ്ടായാല്‍ രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ ചേര്‍ത്ത് അതില്‍ 900 ചേര്‍ത്ത് 3600 കൊണ്ട് ഹരിച്ച്‌ ദൃഷ്ടിഷഷ്ട്യാംശം കാണണം. സ്ഫുടാന്തരം ഒരു രാശിയില്‍ അധികമുണ്ടായിരുന്നാല്‍ ആ ഒരു രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ ചേര്‍ത്ത് 2700 കൊണ്ട് ഹാരിച്ചാല്‍ കിട്ടുന്ന ഹരണഫലം ദൃഷ്ടിഷഷ്ട്യാംശമാകുന്നു. ഇതിന്‍വിധം അന്തരിച്ചുവരുന്ന ദൃഷ്ടികേന്ദ്രം 10 രാശിയില്‍ അധികം ഉണ്ടായാല്‍ ആ ഗ്രഹത്തിന് ദൃഷ്ടിയില്ലെന്ന് അറിയണം.

ശനിക്ക്‌ 3 ലും 10 ലും വിശേഷദൃഷ്ടി ഉള്ളതുകൊണ്ട് മേല്‍പറഞ്ഞപ്രകാരം ദൃഷ്ടിവരുത്തി അതില്‍ 12 കലകള്‍ കൂട്ടിയാല്‍ സ്പഷ്ടമായ ശനിദൃഷ്ടി ലഭിക്കും.

വ്യാഴത്തിന് 9 ലും 5 ലും വരുന്ന ദൃഷ്ടിബലമറിവാന്‍ മേല്‍പറഞ്ഞവിധം ദൃഷ്ടിസ്ഫുടക്രിയ ചെയ്ത് അതില്‍ 30 കല ചേര്‍ത്താല്‍ ദൃഷ്ടിബലം എത്രയെന്ന് ലഭിക്കും.

ചൊവ്വയ്ക്ക്‌ 4 ലും 8 ലും വരുന്ന ദൃഷ്ടിബലം കാണാന്‍ ദൃഷ്ടി ബലക്രിയ ചെയ്ത ഇലിയില്‍ 15 കല കൂട്ടിയാല്‍ ദൃഷ്ടിബലം വ്യക്തമായി ലഭിക്കും.

മേല്‍ വിവരിച്ച വിധം ഓരോ ഗ്രഹത്തിന്‍റെയും ദൃഷ്ടിബലക്രിയകള്‍ അറിയണം. ഏതു ഗ്രഹങ്ങള്‍ക്കെല്ലാം ഏതേതു ഭാഗങ്ങളില്‍ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടോ അതിനെയും ക്രിയചെയ്തെടുത്ത് പ്രത്യേകം രണ്ടു സ്ഥലങ്ങളിലായി കൂട്ടിവെയ്ക്കണം. ഇങ്ങനെ രണ്ടിടത്തു ബലപിണ്ഡങ്ങളിലായി ശുഭഗ്രഹങ്ങളുടെ ദൃഷ്ടിക്കാണ് ആധിക്യമെങ്കില്‍ അവയെ 4 ല്‍ ഹരിച്ച്‌ കിട്ടുന്ന ഹരണഫലത്തെ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിബലത്തില്‍ കൂട്ടുകയും; പാപഗ്രഹ ദൃഷ്ടിക്കാണ് ആധിക്യമെങ്കില്‍ ദൃഷ്ടിയുടെ 4 ല്‍ ഒരു ഭാഗം കളഞ്ഞശേഷം ശുഭന്മാരുടെയും പാപന്മാരുടെയും ദൃഷ്ടിബലങ്ങളെ ഒരുമിച്ചു കൂട്ടുകയും ചെയ്‌താല്‍ സ്പഷ്ടമായ ഗ്രഹദൃഷ്ടിബലം കിട്ടുകയും ചെയ്യും. ഇപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനാദികളായ ബലങ്ങളെ ക്രിയ ചെയ്തു കാണാവുന്നതാണ്. ഇങ്ങനെ വരുത്തിയ ഗ്രഹങ്ങളുടെ സംയോഗമാണ് ബലപിണ്ഡം.

ആയുര്‍ദ്ദായം ബലപിണ്ഡം മുതലായ വരുത്തുവാനുള്ള ക്രിയാ പദ്ധതികള്‍ പലതാണ്. അവയില്‍ ലളിതമെന്നു തോന്നുന്ന ഒരു ക്രിയ ഇവിടെ എടുത്തുകാട്ടിയെന്നു മാത്രം. വിശദവും സൂക്ഷ്മവുമായ പദ്ധതികള്‍ മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് ഇവിടെ പറഞ്ഞ സൂത്രവിദ്യാഗ്രഹണത്തിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചറിഞ്ഞു പ്രയോഗിക്കേണ്ടതാണ്. മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണിവിടെ ചെയ്തിട്ടുള്ളത്.

തിങ്കള്‍കോപ്പ് എന്നാലെന്ത്?


തിങ്കള്‍കോപ്പ് പാര്‍വത്യകാരന്മാരുടെ ജോലിയാണ്. കോപ്പ് ശേഖരിച്ചുകൊടുക്കുന്ന ജോലി, ക്ഷേത്രങ്ങളിലെ നിത്യചെലവുകള്‍ക്കുള്ള എല്ലാവിധസാധനങ്ങളും (അരി, തേങ്ങ, ശര്‍ക്കര, വിറക് തുടങ്ങിയവ ഊട്ടു പുരയിലേയ്ക്കും ഹോമ - പൂജാദി സാധനങ്ങള്‍ ഹോമപ്പുരയിലേയ്ക്കും) എത്തിച്ചുകൊടുക്കേണ്ട ചുമതല പാര്‍വത്യകാരന്മാര്‍ക്ക് നല്‍കിയിരുന്നു. ഈ ചുമതലയെ "തിങ്കള്‍ കോപ്പ് " എന്നാണ് പറഞ്ഞു വരുന്നത്.

വാകച്ചാര്‍ത്ത് നടത്തുന്നത് എങ്ങനെ?


നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷമാണ് വാകച്ചാര്‍ത്ത് നടത്തുന്നത്. ഭഗവാന്‍റെ നിത്യകൃത്യങ്ങള്‍ വാകച്ചാര്‍ത്തോടെയാണ് ആരംഭിക്കുന്നത്. നിര്‍മ്മാല്യ ദര്‍ശനത്തിനുശേഷം പൂജാരി നിര്‍മ്മാല്യം വാരി വടക്ക് ഭാഗത്തിട്ട് കൈ കഴുകി വൃത്തിയാക്കി ബിംബത്തെ ശുദ്ധജലംകൊണ്ട് കഴുകി എണ്ണ (തൈലം) ആടുന്നു. ഈ എണ്ണ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ്. ഔഷധഗുണവും ദൈവീക മൂല്യവും ഇതിനുണ്ട്. എണ്ണയാടിക്കഴിഞ്ഞാല്‍ എണ്ണമയം പോയാല്‍ വാകച്ചാര്‍ത്തായി. അതിനുശേഷം പുണ്യാഹം, സപ്തശുദ്ധി, പുരുഷസൂക്തം, അതാത് ദേവസൂക്തങ്ങള്‍ എന്നിവയില്‍ അഭിഷേകം ചെയ്ത് പൂവും ചന്ദനവും ചാര്‍ത്തുന്നു. ഈ സമയം ഉദയസൂര്യനെപ്പോലെ പ്രകാശിക്കുന്ന തേജോമയമായ ദേവബിംബത്തെ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നു.

ഭാവസന്ധി


ഭാവസന്ധി

ലഗ്നസ്ഫുടം നാലാംഭാവസ്ഫുടത്തില്‍ നിന്ന് കളഞ്ഞ് ശേഷത്തെ 6 കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം രാശ്യാദിയായി ലഗ്നത്തില്‍ സംസ്കരിച്ചാല്‍ ലഗ്നഭാവത്തിന്‍റെ അവസാനസന്ധിയും; ദ്വിതീയഭാവത്തിന്‍റെ ആരംഭസന്ധിയും സിദ്ധിക്കും. ഇതില്‍ ലഗ്നദ്വിതീയസന്ധിയില്‍ 6 തിയ്യതി കൂട്ടിയാല്‍ ദ്വിതീയ ഭാവസന്ധി സ്ഫുടത്തിന്‍റെ അന്ത്യസന്ധിസ്ഫുടവും; തൃതീയഭാവസന്ധിസ്ഫുടത്തിന്‍റെ ആരംഭഭാവസന്ധിസ്ഫുടവും ലഭിക്കും. ഈ ഭാവസന്ധി സ്ഫുടത്തില്‍ 6 തിയ്യതി കൂട്ടിയാല്‍ തൃതീയഭാവസ്ഫുടം കിട്ടും. തൃതീയ ഭാവസ്ഫുടത്തില്‍ 6 തിയ്യതി കൂട്ടിയാല്‍ തൃതീയഭാവത്തിന്‍റെ അന്ത്യസന്ധിയും, ചതുര്‍ത്ഥഭാവത്തിന്‍റെ ആരംഭസന്ധിയും കിട്ടും. ഇതില്‍ ഒരു രാശികൂട്ടിയാല്‍ ചതുര്‍ത്ഥ ഭാവാന്ത്യസന്ധിയും, അതിലൊരു രാശി കൂട്ടിയാല്‍ പഞ്ചമഭാവസ്ഫുടവുമാകും. ദ്വിതീയഭാവസ്ഫുടത്തില്‍ 4 രാശി കൂട്ടിയാല്‍ ആറാം ഭാവസ്ഫുടം കിട്ടും. ലഗ്നസന്ധി സ്ഫുടത്തില്‍ 5 രാശി കൂട്ടിയാല്‍ അത് ആറാം ഭാവസന്ധിസ്ഫുടമാകും. മേല്‍പ്രകാരം രാശിസംഖ്യകളും, തിയ്യതികളും കൂട്ടിയാല്‍ ഭാവസ്ഫുടങ്ങളും ഭാവസന്ധിസ്ഫുടങ്ങളും ലഭിക്കും.

ദൃഷ്ടിബലക്രിയ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഭാവാനയനം

ലഗ്നം നാലുവിധം എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാവാനയനം


 മേല്‍പ്രകാരം ഉദയ - അസ്ത - മദ്ധ്യ - പാതാളഭാവങ്ങള്‍ ഉണ്ടാക്കിവെച്ച് പാതാളലഗ്നത്തില്‍നിന്ന് ഉദയലഗ്നം കളഞ്ഞ് ശിഷ്ടത്തെ 3 കൊണ്ട് ഹരിച്ചുകിട്ടിയ ഫലം ഉദയലഗ്നത്തില്‍ കൂട്ടിയാല്‍ രണ്ടാം ഭാവം കിട്ടും. ഈ ഹരണഫലത്തെ ഇരട്ടിച്ച് ഉദയലഗ്നത്തില്‍ കൂട്ടിയാല്‍ മൂന്നാംഭാവം ലഭിക്കും.

 ഇപ്രകാരം സപ്തമലഗ്നംവെച്ച് അതില്‍നിന്ന് പാതാളലഗ്നംകളഞ്ഞ് അതിനെ, മേല്‍പ്രകാരം മൂന്നുകൊണ്ട് ഹരിച്ചുകിട്ടിയ ഫലം പാതാളലഗ്നത്തില്‍ കൂട്ടിയാല്‍ അഞ്ചാംഭാവവും, ആ ഫലം ഇരട്ടിച്ചു കൂട്ടിയാല്‍ ആറാം ഭാവവും ലഭിക്കും.

 ഉദയലഗ്നത്തില്‍നിന്ന് മദ്ധ്യലഗ്നം കളഞ്ഞ് ഇപ്രകാരം 11 ഉം 12 ഉം ഭാവം വരുത്തണം. ഇത് ഒരു വിധം.

 മറ്റൊരു പക്ഷത്തില്‍ പാതാളലഗ്നത്തില്‍നിന്ന് ലഗ്നവും സപ്തമലഗ്നത്തില്‍നിന്ന് പാതാളലഗ്നവും, മദ്ധ്യലഗ്നത്തില്‍നിന്ന് സപ്തമ ലഗ്നവും, ലഗ്നത്തില്‍നിന്ന് മദ്ധ്യലഗ്നവും കളഞ്ഞ് കിട്ടുന്ന ഫലത്തിന്‍റെ മൂന്നില്‍ ഒരു ഭാഗവും, മൂന്നില്‍ രണ്ടു ഭാഗവും ലഗ്നം മുതലായ സ്ഥാനങ്ങളില്‍ കൂട്ടിയാല്‍ മേല്‍ പറഞ്ഞ വിധം ഭാവങ്ങള്‍ ലഭിക്കും.

ഭാവസന്ധി എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഒരു വ്യക്തിയ്ക്ക് ഗുരു ആവശ്യമോ?


മന്ത്രജപത്തിന് ഒരു ഗുരു അത്യാവശ്യമാണ്. ഗുരു, ഈശ്വരന്‍, ബ്രഹ്മന്‍, സത്യം, പ്രണവം എന്നിവ ഹൈന്ദവ സങ്കല്പമനുസരിച്ച് ഒന്നുപോലെ മഹാനീയമാണ്. ഒരു ഉത്തമനായ ഗുരുവില്‍ നിന്ന് മന്ത്രോപദേശം സ്വീകരിച്ചുവേണം നാം മന്ത്രജപം ആരംഭിക്കുവാന്‍. ഇതാണ് "ദീക്ഷ" എന്നറിയപ്പെടുന്നത്. ശിഷ്യന് ജപിക്കാനും ധ്യാനിക്കാനുമായി ഗുരു തെരഞ്ഞെടുക്കുന്ന ഒരു വിശേഷശബ്ദമോ ശാസ്ത്രവാക്യമോ ഈശ്വരനാമമോ ആണ് മന്ത്രം. ഒരു ഗുരുനാഥനില്‍ നിന്ന് ഉപദേശമായി ലഭിക്കുമ്പോള്‍ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ.

ലഗ്നം നാലുവിധം

മദ്ധ്യലഗ്നം എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക

ലഗ്നം നാലുവിധം

  ജനനസമയത്തിന് സംസ്കരിച്ചെടുത്ത ലഗ്നസ്ഫുടം ; ഈ ലഗ്നസ്ഫുടത്തില്‍ കിട്ടുന്ന അസ്തലഗ്നം; മുന്‍പ്രകാരം സംസ്കരിച്ച മദ്ധ്യലഗ്നം; മദ്ധ്യലഗ്നത്തില്‍ 6 രാശി കൂട്ടിയാല്‍ പാതാളലഗ്നം. ഇങ്ങനെ നാലുവിധം ലഗ്നം കണക്കാക്കുക.

ഭാവാനയനം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഉപാസകരെ ഉപച്ചരിക്കേണ്ടതെങ്ങനെ?


ഒരുപാസകന്‍റെ ഗൃഹസന്ദര്‍ശനത്തിനുശേഷം അദ്ദേഹം പോയ്ക്കഴിഞ്ഞാല്‍ ഉടന്‍ അടിച്ചുവാരരുത്. അത് ആ ഗൃഹലക്ഷ്മിയെ പുറത്താക്കുന്നത് പോലെയാവും. വീട്ടില്‍ വന്ന ഉപാസകനെ വെറും വയറോടെ പറഞ്ഞയക്കരുത്. പശുവിന്‍റെ ദേഹത്ത് എല്ലാ ദേവതകളും വസിയ്ക്കുന്നു. അതുപോലെ സാധകരുടെ ദേഹത്ത് അയാളുടെ സാധനാമൂര്‍ത്തിയുടേയും മറ്റു പരിവാരങ്ങളുടേയും സാന്നിധ്യമുണ്ട്. സാധകരോട് നാം കാട്ടുന്ന സ്നേഹാദരവുകള്‍ അവരവരുടെ ഇഷ്ടദേവനില്‍ ചേരുന്നു. അതുപോലെ സാധകരെ അപമാനിച്ചാലത് ഇഷ്ടദേവതാകോപത്തിനും ഇടയാവും.

അഞ്ചാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍

പാപേ പഞ്ചമഗേƒസ്യ ദോഷവശതോ മൗഡ്യാദിനാ രുങ്മൃതിര്‍-
വാപത്യസ്യ പുരാണപുണ്യവിലയോ വേദ്യം മനഃകുണ്ഠതാ
ക്രോധാമാതൃരുഗാദികം ത്വഥ ശുഭേ പുത്രസ്യ ലാഭോƒഥവാ
രോഗ്യം ധീപ്രതിഭോദയശ്ച മനസ്സ്തുഷ്ടിശ്ച പുണ്യോദയഃ

സാരം :-

  അഞ്ചാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ പുത്രമരണവും പുത്രന്മാര്‍ക്ക് രോഗവും പറയാം. ആ പാപന് മൗഡ്യം നീചസ്ഥിതി മുതലായ അനിഷ്ടങ്ങളുണ്ടെങ്കില്‍ പുത്രന്മാര്‍ക്ക്  മരണത്തെയും അല്ലെങ്കില്‍ രോഗത്തെയും പറഞ്ഞുകൊള്ളണം. കൂടാതെ പൂര്‍വ്വപുണ്യത്തിന്‍റെ നാശം, മനസ്സിന് മന്ദത കോപം, മന്ത്രിമാര്‍ മുതലായവര്‍ക്ക് രോഗം മുതലായ അനിഷ്ടം എന്നീ ഫലങ്ങളേയും പറയണം.

  അഞ്ചാം ഭാവത്തില്‍  ശുഭഗ്രഹം നിന്നാല്‍ പുത്രലാഭവും പുത്രന്മാര്‍ക്ക് ആരോഗ്യവും ബുദ്ധിഗുണവും സമയോചിതം ബുദ്ധിക്കു ചൈതന്യവും മനസ്സന്തോഷവും പുണ്യവൃദ്ധിയും പറഞ്ഞുകൊള്ളണം.

കരുണ ചെയ്‌വാന്‍..... Krishna Songs



മദ്ധ്യലഗ്നം


മദ്ധ്യലഗ്നം

രവി മദ്ധ്യാന്തരസ്ഫുടം സൂര്യസ്ഫുടത്തില്‍നിന്ന് കളഞ്ഞാല്‍ ശിഷ്ടം കിട്ടുന്നത് മദ്ധ്യലഗ്നമായിരിക്കും. ഇതേപ്രകാരംതന്നെ ഉദയം മുതല്‍ മദ്ധ്യാഹ്നത്തിനുള്ളില്‍ ജനനം വന്നാലും മദ്ധ്യലഗ്നം ഉണ്ടാക്കണം.

മദ്ധ്യാഹ്നം മുതല്‍ അസ്തമനംവരെയും, അസ്തമനം മുതല്‍ അര്‍ദ്ധരാത്രിവരെയും ഒരേവിധംതന്നെയാണ് മദ്ധ്യലഗ്നക്രിയ. പരനതസംഖ്യവെച്ച് ഏഷ്യഭാഗം കളഞ്ഞ് ശിഷ്ടത്തില്‍ നിന്ന് സായനരവി നില്‍ക്കുന്ന രാശിയുടെ തൊട്ടുമുന്നിലോട്ടുള്ള രാശിപ്രമാണസംഖ്യകള്‍ അനുക്രമമായി കളഞ്ഞു പോകാത്ത രാശിയില്‍ എത്തിനില്‍ക്കുന്ന നാഴിക വിനാഴികകള്‍കൊണ്ട് മുന്നെപ്പോലെ രവിമദ്ധ്യാന്തരം ഉണ്ടാക്കി അത് സൂര്യസ്ഫുടത്തില്‍ കൂട്ടിയാല്‍ മദ്ധ്യലഗ്നം വരും.


ലഗ്നം നാലുവിധം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

രവിമദ്ധ്യാന്തരം


രവിമദ്ധ്യാന്തരം

അര്‍ദ്ധരാത്രിമുതല്‍ ഉദയത്തിനുള്ളില്‍ ജനനമായാല്‍ മുന്‍പറഞ്ഞപ്രകാരം നതനാഴികയുണ്ടാക്കിവെച്ച്  അതില്‍നിന്ന് സായനരവിയിലെ ഗതഭാഗനാഴിക വിനാഴികകള്‍ കളയണം. അനന്തരം സായനരവി നില്‍ക്കുന്ന രാശിയുടെ തൊട്ടുപിന്നില്‍ വരുന്ന രാശിയുടെ പ്രമാണ നാഴികവിനാഴികകള്‍ കളയണം. എങ്ങനെ പിന്നിലോട്ട് പിന്നിലോട്ടു വരുന്ന രാശിയുടെ പ്രമാണനാഴിക  വിനാഴികകള്‍ അനുക്രമമായി പോകാവുന്നവയെല്ലാം പോയശേഷം വരുന്ന നാഴിക വിനാഴിക പോകാത്ത രാശിയുടെതാണ്. അതിലെ നാഴികയെ 60 ല്‍ പെരുക്കി വിനാഴികയില്‍ ചേര്‍ത്ത് അതിനെ 30 കൊണ്ട് പെരുക്കി ആ പോകാത്ത രാശി പ്രമാണനാഴികവിനാഴികകളെ ഹാരകമാക്കി മാറ്റി അതുകൊണ്ട് ഈ സംഖ്യയെ ഹരിച്ച ഫലം തിയ്യതിയും, ശിഷ്ടത്തെ 60 ല്‍ പെരുക്കി ഇതേ ഹാരകംകൊണ്ട് ഹരിച്ച ഫലം നാഴികയുമാകുന്നു. ഈ തിയ്യതിയും നാഴികയും സായനരവിസ്ഫുടത്തിലെ രാശി കളഞ്ഞ് അതില്‍ കൂട്ടി നതനാഴികയില്‍ നിന്ന് ഗതഭാഗം കളഞ്ഞശേഷം എത്ര രാശിപ്രമാണങ്ങള്‍ കളഞ്ഞുവോ അത്രയും രാശിസംഖ്യ അതിനുമുകളില്‍ രാശിസ്ഥാനത്ത് കൂട്ടി നാഴിക 60 ല്‍ ഹരിച്ച്‌ തിയ്യതിയില്‍ ചേര്‍ത്ത് 30 ല്‍ ഹരിച്ച്‌ രാശിയില്‍ കൂട്ടി രാശി 12 ല്‍ നിന്ന് കളഞ്ഞാല്‍ ശിഷ്ടം വരുന്നത് രവിമദ്ധ്യാന്തരസ്ഫുടം.

മദ്ധ്യലഗ്നം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഉപവാസം എന്നത് ഒരു വ്രതമാണോ?


ഹൈന്ദവാനുഷ്ഠാനങ്ങളിലും മറ്റു മത വിഭാഗങ്ങളിലും ഭാഷാദേശഭേദമന്യേ ആചരിച്ചു വരുന്ന വ്രതമാണ് ഉപവാസം. ഉപവാസമെന്നത് വ്രതാനുഷ്ഠാനത്തിന്‍റെയും മറ്റും ഭാഗമായി പൂര്‍ണ്ണമായോ ഭാഗികമായോ ജലവും അന്നവും ഉപേക്ഷിച്ചുകൊണ്ടുള്ള ധ്യാനമാണ്. യാഗഹോമാദിപൂജകളിലും പുണ്യതിഥികളിലും ഉപവാസം ആവശ്യമാണ്‌. ഉപനയനാദി കര്‍മ്മങ്ങളിലും ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.

"ഒരിക്കല്‍" എന്ന ചടങ്ങിന്‍റെ പ്രത്യേകത എന്ത്?


ഒരു ദിവസം ഒരിക്കല്‍ (ഒരു തവണ) മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുകയെന്ന ചടങ്ങാണ് "ഒരിക്കല്‍". ഹൈന്ദവര്‍ ചില പ്രത്യേക ദിവസങ്ങളിലും തിഥികളും ഒരിക്കലയായി കരുതി വ്രതമെടുക്കുന്നു. തിങ്കള്‍, വ്യാഴം, ശനി, എന്നീ ആഴ്ചകളും, ഷഷ്ഠി , വാവ്, ശിവരാത്രി, മഹാനവമി, ഏകാദശി എന്നീ തിഥികളും ദിനങ്ങളും ഒരിക്കല്‍ ആചരിക്കാന്‍ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ശിവരാത്രി, മഹാനവമികളില്‍ ഒരിക്കലാചരിക്കുന്നവര്‍ രാത്രി ഭക്ഷണം കഴിക്കാറില്ല. പിറ്റേ ദിവസത്തെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് തലേദിവസം "ഒരിക്കല്‍" ആചരിക്കുന്നത്.

നാലാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


മാതുര്‍മ്മാതുലഭാഗിനേയ സുഹൃദാം ഗോവേശ്മശയ്യാസന
ക്ഷേത്രാണാമപി വാഹനസ്യ ച വിപദ്ധ്യദ്ദേശരുക്ചാസുഖം
കൂപാദ്യംബുവിദൂഷണം സുഖഗതേ പാപേ ശുഭേ വാഹനം
ക്ഷേത്രം ഗോശയനാസനാനിസുഖമിത്യേഷാം ഹി ലാഭോ ഭവേല്‍.

സാരം :-

പാപഗ്രഹം നാലാം ഭാവത്തില്‍ നിന്നാല്‍ മാതാവ്, മാതുലന്‍, മരുമകന്‍, ബന്ധുജനങ്ങള്‍ പശുക്കള്‍, ഗൃഹങ്ങള്‍, ശയനസാധനങ്ങള്‍, ഇരിപ്പാനുള്ള സാധനങ്ങള്‍, കൃഷിഭൂമി, വാഹനങ്ങള്‍ ഈ വക പദാര്‍ത്ഥങ്ങള്‍ക്ക് യഥായോഗ്യം ദോഷത്തെ പറഞ്ഞുകൊള്ളണം. കൂടാതെ ഹൃദയത്തിന് രോഗം, ദുഃഖം, കിണറു മുതലായ ജലാശയങ്ങളിലെ ജലത്തിന് ദൂഷണം ഇവയും പറഞ്ഞുകൊള്ളണം.

നാലാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ വാഹനം, ക്ഷേത്രം, പശുക്കള്‍ ശയനസാധനങ്ങള്‍, ആസനങ്ങള്‍ ഇതുകളുടെ ലാഭത്തെയും സുഖത്തേയും പറയണം.

ഏഷ്യഭാഗം (കഴിവാനുള്ളത്)


ഏഷ്യഭാഗം (കഴിവാനുള്ളത്)

30 തിയ്യതിവെച്ച് സായനരവിസ്ഫുടത്തിലെ തിയ്യതിയും, നാഴികയും സായനരവി നില്‍ക്കുന്ന രാശിപ്രമാണംകൊണ്ട് പെരുക്കി, നാഴികയെ 60 ല്‍ ഹരിച്ച്‌ തിയ്യതിയില്‍ ചേര്‍ത്ത്, തിയ്യതിയെ 30 ല്‍ ഹരിച്ച ഫലം ഏഷ്യനാഴിക. ശിഷ്ടമുള്ളതില്‍ തിയ്യതിയെ 60 ല്‍ പെരുക്കി നാഴികയില്‍ ചേര്‍ത്ത് 60 ല്‍ ഹരിച്ച ഫലം ഏഷ്യ വിനാഴിക. ഈ ഏഷ്യ നാഴികവിനാഴികകള്‍ സായനരവിസ്ഫുടത്തില്‍ കഴിയുവാനുള്ളതാകുന്നു.

രവിമദ്ധ്യാന്തരം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഉപാസകന്‍റെ കര്‍ത്തവ്യമെന്ത്?


ഒരു ഉപാസകന്‍ ഗൃഹസ്ഥനാണെങ്കില്‍ ആ കുടുംബത്തെ നേര്‍വഴിക്ക് മുന്നോട്ട് പോകുവാന്‍ വേണ്ടതൊക്കെ ചെയ്യണം. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ സ്വന്തം സാധനകളെ തടസ്സം കൂടാതെ നടത്തുകയും ഭാര്യാസന്താനങ്ങളെ ആ വഴിക്ക് നയിക്കുകയും ലോകോപകാരാര്‍ത്ഥം ചെയ്യേണ്ടതായ കടമകള്‍ നിര്‍വഹിക്കുകയും ചെയ്തു. ഉപാസനാമാര്‍ഗ്ഗം സമാജത്തിന്‍റെ ഉല്‍ക്കര്‍ഷം ലാക്കാക്കിയാണ് അനുഷ്ഠിക്കേണ്ടത്. സ്വാര്‍ത്ഥകാര്യങ്ങള്‍ക്കല്ല.

മൂന്നാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേ ഭ്രാതൃഗതേ സഹായവിഗമഃ സോദര്യരോഗാദികം
വക്ഷഃ കന്ധര ദക്ഷിണശ്രവണരുഗ്ധീദൗഷ്ട്യധൈര്യക്ഷയാഃ
സൗമ്യേ ഭ്രാതൃഗതേ സഹോദരസഹായാരോഗ്യലാഭാദികം
സദ്‌ബുദ്ധേരുദയശ്ച ധൈര്യയുതിരിത്യേതല്‍ ഫലം പൃച്ഛതാം

സാരം :-

മൂന്നാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ സഹായമില്ലാതെ വരിക, സഹോദരന്മാര്‍ക്ക് രോഗം മുതലായ ആപത്തുവരിക, മാറിലും കഴുത്തിലും വലത്തെ ചെവിയിലും രോഗമുണ്ടാകുക, ദുര്‍ബുദ്ധി വര്‍ദ്ധിക്കുക, ധൈര്യമില്ലാതാകുക എന്നീ ഫലങ്ങള്‍ സംഭവിക്കും.

ശുഭഗ്രഹം മൂന്നാം ഭാവത്തില്‍ നിന്നാല്‍ ബുദ്ധിക്കു നന്മയുണ്ടാവുക, ധൈര്യമുണ്ടാവുക, സഹോദരങ്ങള്‍ക്ക്‌ സുഖം വരിക, സഹായഗുണം, ആരോഗ്യലാഭം എന്നീ ഫലങ്ങളും പ്രഷ്ടാക്കള്‍ക്ക്‌ പറഞ്ഞുകൊള്ളണം.

എന്ത് കൊണ്ടറിവീല കണ്ണാ .......



ഗതഭാഗം

സായനരവി എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗതഭാഗം

  സായനരവിസ്ഫുടത്തിലെ രാശി കളഞ്ഞ് തിയ്യതിയും നാഴികയുംവെച്ച് സായനരവി നില്‍ക്കുന്ന രാശിപ്രമാണം കൊണ്ട് പെരുകി നാഴികയെ 60 ല്‍ ഹരിച്ച്‌ തിയ്യതിയില്‍കൂട്ടി തിയ്യതിയെ 30 ല്‍ ഹരിച്ച ഫലം ഗതനാഴിക. ശിഷ്ടമുള്ളതില്‍ തിയ്യതിയെ 60 ല്‍ പെരുക്കി നാഴിക കൂട്ടിച്ചേര്‍ത്ത് അതിനെ 60 ല്‍ ഹരിച്ച ഫലം ഗതനാഴികയിലെ വിനാഴികയാകുന്നു. ഇവ സായനരവി സ്ഫുടത്തിലെ ഗതനാഴിക വിനാഴികകളാകുന്നു.

ഏഷ്യഭാഗം (കഴിവാനുള്ളത്) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

രണ്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേ വിത്തഗതേ സ്വപൂര്‍വ്വവിചിതദ്രവ്യക്ഷയോ വക്ത്രരുക്-
ഭര്‍ത്തവ്യാമയദക്ഷിണാംബകരുജോ ദുഷ്ടോക്തി പാത്രക്ഷതീ
സൗമ്യേ വിത്തഗതേ പൂരാര്‍ജ്ജിതധനാനാമേവ വൃദ്ധ്യുദ്ഭവഃ
പാത്രാപ്തിര്‍ഭരണീയരഞ്ജനസുഖം പ്രഷ്ടേതി യായാല്‍ ഫലം.

സാരം :-

രണ്ടാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ പൂര്‍വ്വന്മാര്‍ (പൂര്‍വ്വികര്‍) സമ്പാദിച്ചിട്ടുള്ള ധനങ്ങള്‍ക്ക് ഹാനിയും മുഖരോഗവും കുടുംബജനങ്ങള്‍ക്കും വലത്തെ കണ്ണിനും വ്യാധിയും നിന്ദ്യമായ വചനവും പാത്രനാശവും സംഭവിക്കും.

ശുഭഗ്രഹങ്ങള്‍ രണ്ടില്‍ നിന്നാല്‍ പൂര്‍വ്വന്മാര്‍ സമ്പാദിച്ച ധനത്തെക്കൂടി വര്‍ദ്ധിപ്പിക്കയും പാത്രലാഭവും കുടുംബജനസന്തോഷവും ഉണ്ടാകും. രണ്ടാംഭാവംകൊണ്ട് ഇങ്ങനെ പ്രഷ്ടാവിന്‍റെ ഫലങ്ങളെ ചിന്തിക്കേണ്ടതാണ്. 

സായനരവി


സായനരവി

ജനനസമയത്തിനു സൂക്ഷ്മമായി ഗണിച്ച ആദിത്യസ്ഫുടത്തില്‍ ആ മാസത്തിലെ അയനാംശം സംസ്കരിച്ചാല്‍ അത് സായനരവിസ്ഫുടമാകും.

ഗതഭാഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഉഗ്രനരസിംഹ മന്ത്രത്തിന്‍റെ സവിശേഷത എന്ത്?


   മരണഭയം, ക്ഷുദ്രദോഷം, പേടിസ്വപ്നം, ശത്രുദോഷം, വിഭ്രാന്തി തുടങ്ങിയവയില്‍ നിന്ന് രക്ഷനേടാന്‍ ഈ മന്ത്രം ഉപകരിക്കുന്നു. ഈ മന്ത്രം കാണാതെ ചൊല്ലാന്‍ പഠിക്കുന്നതും ചൊല്ലുന്നതും ഈ ദോഷങ്ങള്‍ മാറാന്‍ കാരണമാകും. മാത്രമല്ല ശ്രീപരമശിവനാല്‍ വിരചിതമായ ഈ മന്ത്രം മൂന്നു സന്ധ്യകളിലും ദിവസേന ജപിക്കുന്ന ഭക്തന്‍റെ സകല കഷ്ടതകളും നീങ്ങി ആയുസ്സും ഐശ്വര്യവും വര്‍ദ്ധിച്ചുവരുമെന്നത് നിശ്ചയം.

ലഗ്നരാശിയില്‍ പാപഗ്രഹങ്ങള്‍ / ശുഭഗ്രഹങ്ങള്‍ നിന്നാല്‍


പാപേ ലഗ്നഗതേ പരാജയശിരോരുഗ് ദുഃഖദുഷ്കീര്‍ത്തയഃ
സ്ഥാനഭ്രംശധനക്ഷയാഖിലശരീരാസ്വാസ്ഥ്യദുഃഖാന്വിതാഃ
സൗമേലഗ്നഗതേ സുഖസ്ഥിതി ജയാരോഗ്യാര്‍ത്ഥസമ്പത്തയഃ
കീര്‍ത്തിസ്ഥാനവിശേഷലബ്ധിരിതിച ജ്ഞേയം ഫലം പൃച്ഛതാം.


സാരം :-


ലഗ്നരാശിയില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ കാര്യങ്ങളില്‍ പരാജയവും ശിരോരോഗവും ദുഃഖവും ദുഷ്കീര്‍ത്തിയും പൂര്‍വ്വസ്ഥിതിയില്‍ നിന്ന് ഭ്രംശവും (സ്ഥാനഭ്രംശം) ദ്രവ്യനാശവും (ധനനാശം) സര്‍വ്വ അവയവങ്ങള്‍ക്കും അസ്വാസ്ഥ്യവും പലവിധത്തിലും സുഖക്കേടും പറയേണ്ടതാണ്. 

ലഗ്നഭാവത്തില്‍ ശുഭന്‍ നിന്നാല്‍ സുഖാവസ്ഥയും ജയവും ശരീരത്തിനാരോഗ്യവും സമ്പത്തും കീര്‍ത്തിയും ബഹുമാനസൂചകമായ സ്ഥാനലാഭവും പറയണം. ഇങ്ങനെ ലഗ്നഭാവം കൊണ്ട് പ്രഷ്ടാവിന്‍റെ ഫലങ്ങളെ ചിന്തിക്കണം.

ജനനനാഴികാസംസ്കരണം

ജനനനാഴികാസംസ്കരണം

ജനനം അര്‍ദ്ധരാത്രി മുതല്‍ ഉദയത്തിനുള്ളിലായാല്‍ ജനനം മുതല്‍ ഉദയത്തോളം പുലരുവാനുള്ള നാഴികവിനാഴികകള്‍ ദിനാര്‍ദ്ധം എന്ന് പറയുന്ന 15 നാഴികയോട് കൂട്ടുക. കിട്ടുന്ന നാഴികവിനാഴികകള്‍ക്ക് "നതസംഖ്യ" എന്ന് പറയുന്നു.

ഉദയം മുതല്‍ മദ്ധ്യാഹ്നത്തിനുള്ളില്‍ ജനനമായാല്‍ ഉദയം മുതല്‍ ജനനംവരെയുള്ള നാഴികവിനാഴികകള്‍ ദിനാര്‍ദ്ധമെന്ന 15 നാഴികയില്‍ നിന്നും കളഞ്ഞാല്‍ ബാക്കി വരുന്ന നാഴിക വിനാഴികകളെ "ആനതം" എന്ന് പറയുന്നു.

മദ്ധ്യാഹ്നം മുതല്‍ അസ്തമനത്തിനുള്ളില്‍ ജനനം വന്നാല്‍ ഉദയം മുതല്‍ ജനനം വരെയുള്ള നാഴിക വിനാഴികകളില്‍നിന്ന് ഭിന്നാര്‍ദ്ധമെന്ന 15 നാഴിക കളഞ്ഞാല്‍ ശിഷ്ടം വരുന്ന നാഴിക വിനാഴികകള്‍ "പരനത" എന്ന് പറയുന്നു.

അസ്തമനം മുതല്‍ അര്‍ദ്ധരാത്രിക്കുള്ളില്‍ ജനനമായാല്‍ അസ്തമനം മുതല്‍ ജനനം വരെയുള്ള നാഴികവിനാഴികകള്‍ ഭിന്നാര്‍ദ്ധമെന്ന 15 നാഴികയോട് കൂട്ടിയാലുണ്ടാകുന്ന നാഴികവിനാഴികകള്‍ക്ക് "അപരനത" എന്ന് പറയുന്നു.

ജനനസമയം കണക്കാക്കി അത് നാല് ദിനാര്‍ദ്ധവിഭാഗങ്ങളില്‍ ഏതില്‍ ഉള്‍പ്പെടുമെന്നറിഞ്ഞ് ആ ദിനാര്‍ദ്ധ വിഭാഗത്തിനു പറഞ്ഞവിധ നതനാഴികയുണ്ടാക്കി അതുകൊണ്ടാണ് മദ്ധ്യലഗ്നം ഗണിക്കേണ്ടത്. ഇതിന് ഒന്ന് രണ്ടു കാര്യങ്ങള്‍കൂടി തയ്യാറാക്കേണ്ടതുണ്ട്. അവ 1 സായാഹ്നരവിസ്ഫുടം. ഈ സായാഹ്നരവിസ്ഫുടത്തിലെ ഗതഭാഗവും, ഏഷ്യഭാഗവും ഉണ്ടാക്കണം. ഗതഭാഗം നതവിഭാഗത്തിനും, ആനതവിഭാഗത്തിനും ഉപയോഗിക്കണം. ഏഷ്യഭാഗം പരനതവിഭാഗത്തിനും, അപരനതവിഭാഗത്തിനും ഉപയോഗിക്കണം.

സായനരവി എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ലഗ്നാദികളായ ഏതൊരു ഭാവത്തെക്കുറിച്ചു ചിന്തിക്കുന്നുവോ ആ ഭാവത്തിന്‍റെ അഷ്ടമാധിപനോ ശനിയോ ചാരവശാല്‍ ആ ഭാവത്തില്‍ വരുമ്പോള്‍


മൂര്‍ത്ത്യാദ്യാ നിജരന്ധ്രപേന ശനിനാ വാ സ്യുര്‍യദാ സംയുതാഃ
സ്വസ്വാരിവ്യയരന്ധ്രപാപഹൃതയസ്തല്‍സ്ഥസ്യ വാ ചേത്തദാ
തത്തല്‍ ഭാവവിപത്തിരസ്തി നിയമാദേവം വരാംഗാദിഷു
ബ്രൂയാദംഘ്രിയുഗാന്തിമേഷു ച വപുര്‍ഭാഗേഷു രോഗാന്‍ സുധീഃ

സാരം :-

ലഗ്നാദികളായ ഏതൊരു ഭാവത്തെക്കുറിച്ചു ചിന്തിക്കുന്നുവോ ആ ഭാവത്തിന്‍റെ അഷ്ടമാധിപനോ ശനിയോ ചാരവശാല്‍ ആ ഭാവത്തില്‍ വരുമ്പോള്‍ ആറ്‌, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളുടെ അധിപന്മാരുടെയോ ഈ ഭാവത്തില്‍ നില്‍ക്കുന്നവരുടെയോ അപഹാരവും കൂടി വന്നാല്‍ അക്കാലത്ത് ആ ഭാവനാശം സംഭവിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിപറയാം. ലഗ്നാദികളായ ഭാവങ്ങളെക്കൊണ്ട് ശിരസ്സ്‌ മുതലായ അവയവങ്ങളെ മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ. മുന്‍പറഞ്ഞ ന്യായമനുസരിച്ച് അഷ്ടമാധിപനോ ശനിയോ ചാരവശാല്‍ വരികയും അനിഷ്ടദമന്മാരുടെ അപഹാരം കൂടി അപ്പോള്‍ സംഭവിക്കുകയും ചെയ്‌താല്‍ ആ ഭാവം കൊണ്ട് പറയാവുന്ന അവയവത്തില്‍ രോഗമുണ്ടാകുമെന്നും പറയാം. വിശേഷിച്ചു ബുദ്ധിപൂര്‍വ്വം ആലോചിച്ചുവേണം ഈ സംഗതി പറയേണ്ടത്.

ഭാവന്ധിക്രിയ

ഭാവസന്ധി എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഭാവന്ധിക്രിയ

ദിനസംസ്ക്കരാണം - മദ്ധ്യലഗ്നം ഗണിക്കാന്‍ ആദ്യം ദിനസംസ്കരണം നടത്തണം. ഒരു ദിവസത്തെ (60 നാഴികയെ) രാവും പകലും ചേര്‍ത്ത് 30 നാഴികവീതമുള്ള രണ്ടു ഭാഗമാക്കണം. ഒന്നാമത്തെ ഭാഗം അര്‍ദ്ധരാത്രി മുതല്‍ മദ്ധ്യാഹ്നത്തോളം 30 നാഴിക. ഇത് "പ്രാങ്നതം" എന്ന് പറയുന്നു. രണ്ടാമത്തെ ഭാഗം മദ്ധ്യാഹ്നം മുതല്‍ അര്‍ദ്ധരാത്രിയോളം 30 നാഴിക. ഇത് "പ്രത്യങ്നതം" എന്ന് പറയുന്നു. ഈ പ്രാങ്നതം - പ്രത്യങ്നതം നാഴികകളെ വീണ്ടും ഈരണ്ടായി ഭാഗിക്കണം. അര്‍ദ്ധരാത്രി മുതല്‍ ഉദയം വരെ 15 നാഴിക. ഉദയം മുതല്‍ മദ്ധ്യാഹ്നം വരെ 15 നാഴിക. മദ്ധ്യാഹ്നം മുതല്‍ അസ്തമനം വരെ 15 നാഴിക. അസ്തമനം മുതല്‍ അര്‍ദ്ധരാത്രി വരെ 15 നാഴിക. ഇവയ്ക്കോരോന്നിനും "ദിനാര്‍ദ്ധം" എന്ന് പറയുന്നു.

ജനനനാഴികാസംസ്കരണം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

തീ൪ത്ഥാടനം



പാപമകറ്റി ഈശ്വരാനുഗ്രഹം നേടുന്നതിന്‍റെ പ്രതീകമായാണ് തീ൪ത്ഥാടനം നടത്തപ്പെടുന്നത്. വ്രതാനുഷ്ഠാനത്തോടെ യഥാവിധി തീ൪ത്ഥാടനം ചെയ്യുന്നവര്‍ക്ക് മനസ്സിന് പരിശുദ്ധിയും ഈശ്വരാനുഗ്രഹവും ലഭിക്കുന്നുവെന്ന് ആധുനികമതവും സമ്മതിക്കുന്നു. മൂന്നു വിധത്തിലുള്ള തീ൪ത്ഥങ്ങളെയാണ് പൌരാണികര്‍ ഘോഷിക്കുന്നത്.. അവ മാനസം, ജംഗമം, സ്ഥാവരം എന്നിവയാണ്. തീ൪ത്ഥാടനം അനുഷ്ഠിക്കുന്നവര്‍ ഈ മൂന്നുവിധ തീ൪ത്ഥങ്ങളാലും യഥാവിധി ശുദ്ധിവരുത്തേണ്ടതാണ്.

സത്യം, ക്ഷമ, ഇന്ദ്രിയ നിയന്ത്രണം, കരുണ, സല്‍സംസാരം, ജ്ഞാനം, തപസ്സ് ഇവ ഏഴുമാണ്‌ മാനസതീ൪ത്ഥങ്ങള്‍. വിവേകമുള സത്ജനങ്ങളെയാകട്ടെ ജംഗമതീ൪ത്ഥങ്ങളെന്നു വിളിക്കുന്നു. പുണ്യനദികള്‍, പുണ്യതടാകങ്ങള്‍, പവിത്രവൃക്ഷങ്ങള്‍, പുണ്യപര്‍വ്വതങ്ങള്‍, പുണ്യസ്ഥലങ്ങള്‍, സമുദ്രം ഇവ സ്ഥാവരതീ൪ത്ഥങ്ങളാണ്.

വിധി പോലെ വ്രതം നോക്കി, കഴിയുന്ന രീതിയില്‍ ദാനം നല്‍കി, മാതാപിതാക്കളെ വന്ദിച്ച് വേണം തീ൪ത്ഥയാത്ര പുറപ്പെടേണ്ടത്. തീ൪ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുമ്പോഴും സാധുക്കള്‍ക്ക് ദാനം നല്‍കണം. ഉള്ളില്‍ ഞാനെന്ന വികാരം നശിച്ച് പ്രകൃതിയോടടുക്കുമ്പോള്‍ പൂര്‍ണ്ണപരിശുദ്ധനായി ഒരു വ്യക്തി മാറുന്നു. ഇതു യഥാവിധിയോടെ തീ൪ത്ഥാടനം അനുഷ്ഠിക്കുന്ന വ്യക്തിയില്‍ സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഭാവസന്ധി


ഭാവസന്ധി

  അടുത്തടുത്തുള്ള രണ്ടു ഭാവങ്ങളുടെ സംഗമമാണ് "ഭാവസന്ധി" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു ഭാവത്തിന്‍റെ അന്ത്യത്തില്‍ തൊട്ടടുത്തതായ ഭാവത്തിലേയ്ക്ക് പ്രവേശിക്കാന്‍ കാലമായി നില്‍ക്കുന്ന ഏതു ഗ്രഹവും ബാലഹീനന്മാരാകുന്നു. ഭാവസന്ധിസ്ഫുടം ഗണിച്ചു കിട്ടുന്നതിനെക്കാള്‍ ഗ്രഹസ്ഫുടം അധികമായിരുന്നാല്‍ അതിനടുത്ത ഭാവത്തില്‍ ആ ഗ്രഹം ഫലപ്രദനായിത്തീരുന്നതാണ്. ഭാവസന്ധി സ്ഫുടത്തെക്കാള്‍ ഗ്രഹസ്ഫുടം കുറവായിരുന്നാല്‍ ആ ഗ്രഹം നില്‍ക്കുന്ന ഭാവത്തിന്‍റെ തൊട്ടടുത്ത പിന്നിലെ ഭാവത്തില്‍ ഫലപ്രദനായിത്തീരുന്നതാണ്. ഏതെങ്കിലും ഗ്രഹങ്ങള്‍ ഭവസ്ഫുടത്തിന് തുല്യമായി നില്‍ക്കുന്നുവെങ്കില്‍ ആ ഭാവം സമ്പൂര്‍ണ്ണബലത്തോട് കൂടിയതായിരിക്കും. ഭാവസ്ഫുടത്തില്‍നിന്ന് ഗ്രഹ്സ്ഫുടം കുറഞ്ഞിരുന്നാല്‍ ത്രൈരാശികം ചെയ്ത് ഫലപ്രവചനം നടത്തണം. ഭാവത്തിന്‍റെ പ്രവര്‍ത്തിക്കനുസരിച്ചു ഗ്രഹത്തിന്‍റെ ഫലപ്രവൃത്തിയും സംഭവിക്കും. ഭാവതുല്യന്മാരായ ഗ്രഹങ്ങള്‍ പൂര്‍ണ്ണഫലത്തെ ചെയ്യുകയും, ഭാവസന്ധിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ഫലം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുമെന്ന് ആര്‍ഷജ്ഞാനികള്‍ അനുശാസിക്കുന്നു.

ഭാവസന്ധിക്രിയ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കാത്തിരുന്നു കാത്തിരുന്നു..... Krishna Songs



ഗ്രഹരശ്മിക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ?


ഗ്രഹരശ്മിക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ?

അപഹാര ഛിദ്രാദികള്‍ വരുത്തി ഫലം പറയുംവിധം ഗ്രഹങ്ങളുടെ രശ്മികള്‍ വരുത്തി വിവിധതരം ഫലപ്രവചനം നടത്തേണ്ടതായിട്ടുണ്ട്‌. അതിനായി ഗ്രഹരശ്മി വരുത്തുവാനുള്ള ക്രിയ ചുരുക്കി പറയുന്നു.

ഗ്രഹങ്ങള്‍               രശ്മി                  ഉച്ചം                നീചം

രവി                           10                       10                     10

ചന്ദ്രന്‍                       11                       3                        3

കുജന്‍                        5                         28                     28

ബുധന്‍                       5                        15                      15

വ്യാഴം                         6                         5                       5

ശുക്രന്‍                       8                          27                     27

ശനി                           5                         20                      20


ഈ വിധം രശ്മി ഉച്ചനീചസംഖ്യകള്‍ കണക്കാക്കണം. ഗ്രഹങ്ങളുടെ സ്ഫുടങ്ങള്‍വെച്ച് അതില്‍ നിന്ന് - അതായത് തിയ്യതിയില്‍ നിന്ന് - അതാതു ഗ്രഹത്തിന് കൊടുത്തിരിക്കുന്ന നീചസംഖ്യാഹരണം നടത്തിയ ശിഷ്ടം ഗ്രഹസ്ഫുടം 6 രാശിയിലധികത്തില്‍ നില്‍ക്കുകയാണെങ്കില്‍ അത് 12 ല്‍ നിന്ന് രാശ്യാദികമായി കളഞ്ഞ് ബാക്കിയേ സ്വീകരിക്കണം. അതിനെ സ്വന്തം രശ്മി കൊണ്ട് പെരുക്കി കലയെ 60 ല്‍ ഹരിച്ച്‌ തിയ്യതിയിലും തിയ്യതിയെ 30 ല്‍ ഹരിച്ച്‌ രാശിയിലും ചേര്‍ത്ത് രാശ്യാദികമായി 6 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലങ്ങള്‍ രാശ്യാദികമായി ഗ്രഹത്തിന്റെ രശ്മിസംഖ്യകളാകും. വക്രം, ഉച്ചം എന്നിവകളില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയും, ഇവകളില്‍ അംശകം വന്ന ഗ്രഹത്തിന്റെയും രശ്മികളെ 3 ല്‍ പെരുക്കി സ്വീകരിക്കണം. ബന്ധുക്ഷേത്രം, സ്വക്ഷേത്രം എന്നീ രാശികളില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയും അംശകിച്ച ഗ്രഹത്തിന്റെയും രശ്മികളെ 2 ല്‍ പെരുക്കി സ്വീകരിക്കണം. നീചത്തിലും ശത്രുക്ഷേത്രത്തിലും നില്‍ക്കുന്ന ഗ്രഹത്തിന്റെയും അംശകിച്ച ഗ്രഹത്തിന്റെയും രശ്മികളെ 16 ല്‍ ഹരിച്ച ഫലം സ്വീകരിക്കണം. വക്രാരംഭത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ രശ്മികളെ 2 ല്‍ പെരുക്കുകയും, വക്രാന്ത്യത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ രശ്മികളെ 3 ല്‍ ഒരു ദശഭാഗം കളയുകയും ചെയ്യണം. ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം ഇവര്‍ അസ്തംഗതരായാല്‍ ഇവര്‍ക്ക് രശ്മികള്‍ ഇല്ലെന്ന് അറിയേണ്ടതാണ്. ഇങ്ങനെ എല്ലാവരുടെയും രശ്മികള്‍ വരുത്തിയശേഷം അതെല്ലാം ഒന്നിച്ചുകൂട്ടിയാല്‍ സമുദായരശ്മി കിട്ടും. ഈ സമുദായരശ്മി 25 ല്‍ കൂടുതല്‍ വന്നാല്‍ ദീര്‍ഘായുസ്സ്. 15 ല്‍ കുറഞ്ഞാല്‍ അല്പായുസ്സ്. 15 നും 25 നും മധ്യേ വന്നാല്‍ മദ്ധ്യായുസ്സുമായിരിക്കും.

ഭാവസന്ധി എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക 

ഇരുപത്തെട്ടെന്നാലെന്ത്?


ഒരു കുഞ്ഞ് ജനിച്ച് ഇരുപത്തിയെട്ടാം ദിവസം വീണ്ടും ജന്മനക്ഷത്രം വരുന്ന ദിവസം പൊന്നും വയമ്പും കൊടുക്കുക, കണ്ണില്‍ കണ്‍മഷിയെഴുതുക, തൊട്ടില്‍ കിടത്തുക, ഗോകര്‍ണത്തില്‍ പാല്‍ കൊടുക്കുക, എന്നിവ ഇരുപത്തെട്ടിനുള്ള ചടങ്ങുകളാണ്. അന്ന് പേരിടും, ചിലര്‍ ചോറൂണിനു മാത്രമേ പേരിടാറുള്ളു. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്ത് സദ്യയുണ്ണും. അരഞ്ഞാണം ബന്ധിക്കുന്നതുകൊണ്ട് ഇരുപത്തെട്ടുകെട്ട് എന്നും പറഞ്ഞുവരുന്നു.

പ്രശ്നത്തില്‍ ഇഷ്ടഭാവങ്ങളില്‍ / അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട്


ദശാഫലാനി യാന്യുക്താന്യശുഭാനി വാ
പ്രശ്നേƒപി താനി വാച്യാനി ദുഃസ് േഥ  സുസ് േഥ ച ഖേചരേ.


സാരം :-

ഹോര മുതലായ ഗ്രന്ഥങ്ങളില്‍ ഗ്രഹങ്ങളുടെ ദശാഫലങ്ങള്‍ ശുഭരൂപമായും അശുഭരൂപമായും പറഞ്ഞിട്ടുണ്ട്. പ്രശ്നത്തില്‍ ഇഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് ശുഭഫലങ്ങളേയും അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് അശുഭഫലങ്ങളേയും പറഞ്ഞുകൊള്ളണം.

ഛിദ്രക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ?

അപഹാരക്രിയ എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഛിദ്രക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ?

മേല്‍പ്രകാരം അപഹാരം വരുത്തിയശേഷം അപഹാര വര്‍ഷമാസാദിസംഖ്യകളെ ഛിദ്രമറിയേണ്ട ഗ്രഹത്തിന്‍റെ ദശാസംവത്സരസംഖ്യകൊണ്ട് പെരുക്കി 120 ല്‍ ഹരിച്ചാല്‍ ആ ഗ്രഹത്തിന്‍റെ ഛിദ്രകാലം ലഭിക്കും.

ഉദാഹരണം :-

ശുക്രദശയില്‍ ശുക്രാപഹാരം 3 വര്‍ഷം 4 മാസം. ഇതിനെ ഛിദ്രനാഥനായ ശുക്രന്‍റെ ദശാസംവത്സരംകൊണ്ട് പെരുക്കണം. 3.4 x 20 = 60.80 ÷ 120 പോകാത്തതുകൊണ്ട് വര്‍ഷമില്ല. അതിനാല്‍ 60 നെ 12 ല്‍ പെരുക്കി 80 ല്‍ ചേര്‍ക്കണം. 60 x 12 = 720 + 80 = 800 ÷ 120 ഹരണഫലം 6. ശിഷ്ടം 80 x 30 = 2400 ÷ 120 ഹരണഫലം 20. ശിഷ്ടമില്ല. അതിനാല്‍ ശുക്രദശയിലെ ശുക്രാപഹാരഛിദ്രം 6 മാസം 20 ദിവസം ആകുന്നു. ഇപ്രകാരം മറ്റു ഗ്രഹങ്ങളുടെയും ഛിദ്രകാലം കണ്ടുകൊള്ളണം. അപഹാരഛിദ്രാദികള്‍ പഞ്ചാംഗത്തിലുണ്ടെന്നിരുന്നാലും ക്രിയാദികല്‍ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമാണ്.

ഗ്രഹരശ്മിക്രിയ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.  

നൂല്‍ ജപത്തിന്‍റെ ശക്തിയെന്ത്?


നൂല്‍ ജപിച്ച് കെട്ടുന്നത് ദേഹരക്ഷയ്ക്ക് വേണ്ടിയാണ്. ക്ഷേത്രങ്ങളില്‍ ഓരോ ദേവതയ്ക്കും പ്രത്യേകം നൂല്‍ജപമാണുള്ളത്. ക്ഷേത്രങ്ങളില്‍ മന്ത്രോച്ചാരണം നടത്തിക്കൊണ്ടാണ് നൂല്‍ജപം നടത്തുന്നത്. മന്ത്രങ്ങള്‍ ശരിയ്ക്കും അറിയുന്ന ആചാര്യനായിരിക്കണം നൂല്‍ജപം നടത്തേണ്ടത്. ജപിച്ച നൂല്‍ ധരിക്കുന്നതിലൂടെ മനസ്സിന് ശക്തി കൈവരും. അതിലൂടെ ഊര്‍ജ്ജപ്രസരണമുണ്ടാകുകയും ഊര്‍ജ്ജം ആ വ്യക്തിയ്ക്ക് രക്ഷാകവചമാകുകയും ചെയ്യും.

വഴിപാടുകള്‍ക്കുള്ള സ്ഥാനമെന്ത്?


ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വഴിപാടുകള്‍. നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിയ്ക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍വച്ച് ചെയ്യുന്ന ത്യാഗമാണിതെന്നും ഒരു വിശ്വാസമുണ്ട്‌. യഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ് വഴിപാടുകള്‍. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭാഗഭാക്കാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. വഴിപാടുകളിലൂടെ ഭക്തന്‍ ക്ഷേത്രദേവന്‍റെ ഒരു ഭാഗമായിത്തീരുന്നു. ഭക്തിനിര്‍ഭരമായ മനസ്സ് ദേവനില്‍ത്തന്നെ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുക്കൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണ ഫലം നല്‍കുക തന്നെ ചെയ്യും. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടി ഫലം വഴിപാടുകള്‍ കഴിച്ചുകൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവെ നടത്തപ്പെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തരംതിരിക്കും. അര്‍ച്ചന, അഭിഷേകം, ചന്ദനംചാര്‍ത്തല്‍, നിവേദ്യം, വിളക്ക്, മറ്റുള്ളവ എന്നിങ്ങനെയാണ് ആ വിഭജനം.

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടാണ് അര്‍ച്ചന.

വിവിധ ദ്രവ്യങ്ങളെക്കൊണ്ടും മന്ത്രോച്ചാരണങ്ങളെക്കൊണ്ടും ബിംബത്തില്‍ നടത്തുന്ന അഭിഷേകങ്ങള്‍ ദേവന്‍റെ സ്ഥൂലസൂക്ഷ്മശരീരത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നതോടൊപ്പം ഭക്തന്‍റെ ഹൃദയത്തേയും മനസ്സിനേയും ദിവ്യാനുഭൂതിയില്‍ ലയിപ്പിക്കുന്നു. ദാരു, കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ ഒഴികെ മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവയെല്ലാം അതാത് ദേവതകള്‍ക്കനുസരണമായി അഭിഷേകത്തിന് ഉപയോഗിക്കുന്നു. ശിവന് ഭസ്മവും ജലവും, വിഷ്ണുവിന് കളഭവും പാലും, മുരുകന് പഞ്ചാമൃതവും പനിനീരും വിശേഷമാണ്. നെയ്യ്, പഞ്ചഗവ്യം എന്നിവ എല്ലാവര്‍ക്കും പ്രിയങ്കരമാണ്.

ദേവബിംബങ്ങളില്‍ മുഖത്ത് മാത്രമോ പൂര്‍ണ്ണമോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണ് ചന്ദനം ചാര്‍ത്തല്‍. ഉഷ്ണരോഗശമനത്തിനും ചര്‍മ്മരോഗശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും ചന്ദനംചാര്‍ത്തല്‍ വഴിപാട് നടത്താറുണ്ട്‌.

പുഷപങ്ങള്‍ ചാര്‍ത്തുന്നതും ഒരു വഴിപാടാണ്. ആകാശപ്രതീകമായ പുഷ്പത്തെ സമര്‍പ്പിക്കുന്നതോടെ സര്‍വ്വഭൗതിക സുഖങ്ങളും ലഭ്യമാകുന്നു.

വിളക്കുകളില്‍ പ്രധാനം നെയ്യ് വിളക്കാണ്. ഇത് പൊതുവെ ശ്രീകോവിലിനുള്ളിലാണ് തെളിയിക്കാറുള്ളത്. എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ അകത്തും പുറത്തും വിളക്കിനായി ഉപയോഗിക്കുന്നു.. നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുകളുണ്ട്. നേത്രരോഗ ശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും നെയ്യ്വിളക്കും വാതരോഗശമനത്തിനും ശനിദോഷപരിഹാരത്തിനും എള്ളെണ്ണ വിളക്കും നീരാഞ്ജനവിളക്കും ,മനശാന്തിക്കായി ചുറ്റുവിളക്കും നടത്താറുണ്ട്‌. 



പവിത്രമായ നിവേദ്യങ്ങള്‍ ഓരോ ദേവതാ സങ്കല്‍പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ത്രിമധുരം, വെള്ളനിവേദ്യം, മലര്‍നിവേദ്യം, പായസനിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പ്പായസം, നെയ്പ്പായസം, കൂട്ടപ്പായസം, കടുംപായസം എന്നിങ്ങനെ പല വിധത്തിലുണ്ട്. വിഷ്ണുവിന് പാല്‍പ്പായസവും, ദേവിക്ക് കൂട്ടപ്പായസവും, സുബ്രഹ്മണ്യന് പഞ്ചാമൃതവുമാണ് വിശേഷം.

നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാടു സര്‍വ്വസാധാരണമായി കണ്ടുവരുന്നത് ഗണപതി ക്ഷേത്രങ്ങളിലാണ്. ക്ഷേത്രത്തില്‍ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന ശിലയിന്മേലോ തറയിലോ നാളികേരം ആഞ്ഞടിക്കുമ്പോള്‍ അതിന്‍റെ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കഴമ്പും ചേര്‍ന്ന് ഛിന്നഭിന്നമാകുകയും അന്തര്‍ഭാഗത്തുള്ള ജലം ബഹിര്‍ഗമിച്ച് ഒഴുകുകയും ചെയ്യുന്നു.. വിഘ്നവിനാശകനായ ഗണപതിഭഗവാന്‍റെ ആരാധനയ്ക്കനുയോജ്യമായ വഴിപാട് തന്നെയാണിത്.

ഈശ്വരസാക്ഷാത്ക്കാരത്തിന്‍റെ അഭിലാഷം ഉണ്ടാകുന്നതും ഈ ജഗത്തിലെ സര്‍വ്വവും ഈശ്വര സൃഷ്ടമാണെന്ന ബോധം ഉണ്ടാകുന്നതും മന്ത്രസാധനയില്‍ ചൈതന്യ സ്വരൂപമായ ദേവതയുടെ ആറംഗങ്ങളില്‍ ഒന്നായ ഫട് എന്ന അസ്ത്രമന്ത്രം കൊണ്ടാണ്. മന്ത്രയോഗത്തിലെ ഷട്കാരവും വെടി പൊട്ടിക്കുന്ന ശബ്ദവുമെല്ലാം ഉളവാക്കുന്നത് തരംഗരൂപമായ സ്പന്ദനവിശേഷത്തെയാണ്. അതുപോലെ കതിനവെടി പൊട്ടിക്കുന്നത് പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് കാരണമായ ശബ്ദബ്രഹ്മത്തിന്‍റെ സ്ഫോടനം എന്ന നിലയ്ക്ക് പ്രതീകാത്മകമായിട്ടാണ്.

പൂജയ്ക്കും നിവേദ്യത്തിനും മറ്റും ആവശ്യമായ പഴം, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങളെ തുലാഭാരം നടത്തുന്നയാളിന്‍റെ തൂക്കത്തിന് ദേവങ്കല്‍ സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ് തുലാഭാരം. തന്നെയും തന്‍റെ സര്‍വ്വസ്വവും ദേവപാദത്തില്‍ അര്‍പ്പിച്ച് കൃതകൃത്യത അടയുന്ന പരമഭാഗവതനായ ഭക്തന്‍റെ അനുഷ്ഠാനമാണ് തുലാഭാരം.

അര്‍ച്ചന, അഭിഷേകം, മാലയും ചന്ദനവും ചാര്‍ത്തല്‍, വിളക്ക്, നിവേദ്യം എന്നിവ കൂടാതെ എണ്ണമറ്റവഴിപാടുകള്‍ ഇനിയുമുണ്ട്. ഗണപതിഹോമം, കറുകഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഇതില്‍ ചിലതാണ്. രോഗശാന്തിക്കും മനശാന്തിക്കും ശിവന് ധാരയും ഐശ്വര്യത്തിന് നിറപറയും ദാരിദ്രദുഃഖശമനത്തിനും ഐശ്വര്യത്തിനും അന്നദാനവും വഴിപാടുകളായി നടത്താറുണ്ട്‌.

ഇങ്ങനെ വഴിപാടുകളും അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്. അഭീഷ്ടസിദ്ധിയ്ക്ക് മുമ്പും ശേഷവും വഴിപാട് നടത്തുന്ന പതിവുണ്ട്. വഴിപാടുകള്‍ നേരുന്നതു മുതല്‍ ഭക്തന്‍റെ ഹൃദയവും മനസ്സും ഭഗവാനില്‍ കേന്ദ്രീകരിച്ചിരിക്കും.

ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നു ഭാവം കൊണ്ട് പറയാവുന്ന ഭാവഫലങ്ങള്‍ക്ക് പുഷ്ടിയുണ്ടെന്നു പറയണം. പാപന്മാര്‍ നില്‍ക്കുന്ന ഭാവഫലങ്ങള്‍ക്ക് ഹാനിയേയും പറയണം.


പുഷ്ണന്തി ശുഭാ ഭാവാന്‍ മൂര്‍ത്ത്യാദീന്‍ ഘന് ന്തി സംസ്ഥിതാഃ പാപഃ
സൗമ്യാഃ ഷഷ്േഠƒരിഘ്നാഃ സര്‍വേ നേഷ്ടാ വ്യയാഷ്ടമഗാഃ - ഇതി


സാരം :-


  ലഗ്നാധികളായ ഏതൊരു ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നു ആ ഭാവം കൊണ്ട് പറയാവുന്ന ശരീരം ധനം മുതലായ പദാര്‍ത്ഥങ്ങള്‍ക്ക് പുഷ്ടിയുണ്ടെന്നു പറയണം. പാപന്മാര്‍ നില്‍ക്കുന്ന ഭാവഫലങ്ങള്‍ക്ക് ഹാനിയേയും പറയണം. ആറാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ശത്രുക്കള്‍ക്ക് നാശത്തെയാണ്‌ പറയേണ്ടത്. മുന്‍പേ പറഞ്ഞ ന്യായമനുസരിച്ച്‌ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ഭാവഫലങ്ങളെ പുഷ്ടിപ്പെടുത്തുമെന്നാണല്ലോ വന്നുകൂടിയത്. ആറാം ഭാവം കൊണ്ട് ശത്രു, രോഗം മുതലായവയെ ആണല്ലോ വിചാരിക്കേണ്ടത്. ആ ന്യായമനുസരിച്ച്‌ ശത്രുവിനും രോഗത്തിനും പുഷ്ടി പറയണം എന്നും വരും. അങ്ങിനെയല്ല. ആറാം ഭാവത്തില്‍ ശുഭന്‍ നിന്നാല്‍ ശത്രു, രോഗം മുതാലയവയെ നശിപ്പിക്കയാണ് ചെയ്യുന്നത്. പന്ത്രണ്ടാം ഭാവവും എട്ടാം ഭാവവും ഒരു ഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങളല്ല.

അടുക്കളയുടെ കിഴക്ക് ദിക്കില്‍ തുറക്കുന്ന ജന്നല്‍ എന്തിന്?


പഴയകാല ഭവനങ്ങള്‍ പരിശോധിച്ചാല്‍ കൃത്യസ്ഥലത്ത് തന്നെ പണിതിരിക്കുന്ന അടുക്കള കാണാം. മാത്രമല്ല അടുക്കളയില്‍ നിന്നും കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ജന്നലും കാണാം.

പുതിയ വീടുവയ്ക്കുന്നവരോടും പഴമക്കാര്‍ പറയാറുണ്ട്‌, അടുക്കളയുടെ കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ഒരു ജന്നലെങ്കിലും വേണമെന്ന്.

അടുക്കളയില്‍ നിന്നാണല്ലോ പാചകം ചെയ്യുന്നതുകാരണം പുക ഉയരുന്നത്. അതുകൊണ്ട് പുക പുറത്തേക്ക് പോകാനായിരിക്കും ഇത്തരത്തിലൊരു ജന്നലിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതെന്നാണ് ഇപ്പോഴും പലരും ധരിച്ചുവച്ചിരിക്കുന്നത്.

എന്നാല്‍ വാസ്തവം അതല്ല. ഒരു വീട്ടില്‍ ദിവസത്തിന്‍റെ ആദ്യം സജീവമാകുന്ന സ്ഥാനമാണ് അടുക്കള. അതുകൊണ്ട് വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന പുലര്‍വെയില്‍ അടുക്കളയില്‍ കടക്കേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ മനസ്സിലാക്കിയിരുന്നുവെന്നു സാരം. അതിനാലാണ് കിഴക്കുവശത്തെ ജന്നല്‍ തുറക്കാന്‍ അവര്‍ ഉപദേശിക്കുന്നത്.

മാത്രമല്ല, തെക്കുപടിഞ്ഞാറുനിന്ന് കടന്നു വരുന്ന സ്വാഭാവിക കാറ്റ് അടുക്കളയിലെ പുകയും ആശുദ്ധവായുവും പുറത്തേയ്ക്ക് കൊണ്ടുപോകേണ്ടതും ഇത്തരത്തില്‍ കിഴക്ക് സ്ഥാപിച്ചിരിക്കുന്ന കിഴക്കേ ജന്നല്‍ വഴിയാണെന്നതും കൊണ്ടാണ്.

ആറാം ഭാവം രോഗസ്ഥാനമായതുകൊണ്ട് അവിടെ നില്‍ക്കുന്ന പാപന്മാര്‍ രോഗാഭിവൃദ്ധിയെ ചെയ്യും


താമ്രഹേമാദിവസ്തൂനാം സോക്താനാം ലാഭദാ അപി
രൂക്പ്രദത്വാത്തു രോഗാദിപ്രശ്നേƒനിഷ്ടാ രിപൗഖരാഃ


സാരം :-

   ആറാം ഭാവംകൊണ്ട് പാപന്മാര്‍ക്ക് ഇഷ്ടമാണെന്ന് വന്നിട്ടുണ്ടല്ലോ. അവിടെ നില്‍ക്കുന്ന പാപന്മാര്‍ അവരവരുടെ കാരകത്വം അനുസരിച്ച് ചെമ്പ്, സ്വര്‍ണ്ണം മുതലായ പദാര്‍ത്ഥങ്ങളുടെ ലാഭത്തെ ചെയ്യും.. എന്നിരുന്നാലം ആറാം ഭാവം രോഗസ്ഥാനമായതുകൊണ്ട് അവിടെ നില്‍ക്കുന്ന പാപന്മാര്‍ രോഗാഭിവൃദ്ധിയെ ചെയ്യും. അതുകൊണ്ട് രോഗവിഷയമായ പ്രശ്നങ്ങളിലെല്ലാം ആറാംഭാവത്തിലെ പാപന്മാര്‍ അനിഷ്ടന്മാര്‍ തന്നെയാണ്.

വീടിന്‍റെ ദര്‍ശനം എന്ത് കൊണ്ട് കിഴക്കോട്ടോ വടക്കോട്ടോ ആവണം?



പുതിയ വ്യവസ്ഥിതിയില്‍ അസാധ്യമാണെങ്കിലും വീടുവയ്ക്കുമ്പോള്‍ അതിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണമെന്ന് വാസ്തുശാസ്ത്രം നിഷ്കര്‍ഷിക്കുമെന്നുണ്ട്.

ദര്‍ശനം എങ്ങോട്ടായാലെന്ത്, വീട് ഐശ്വര്യത്തോടെയിരുന്നാല്‍ പോരെയെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍, ദര്‍ശനം വാസ്തുശാസ്ത്രവിധിയനുസരിച്ചായിരുന്നാല്‍ ഐശ്വര്യം കൂടുമെന്നാണ് പുതിയ കണ്ടെത്തല്‍.

ദര്‍ശനം എങ്ങോട്ടോ ആകാം. എന്നാല്‍ കിഴക്കോട്ടും വടക്കോട്ടും ദര്‍ശനമായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ശാസ്ത്രീയമായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

കേരളത്തില്‍ ലഭിച്ചുവരുന്ന മഴ, കാറ്റ്, സൂര്യപ്രകാശം എന്നിവ കണക്കിലെടുത്താണ് വാസ്തുശാസ്ത്രം ഈ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. മാത്രമല്ല വടക്കുദര്‍ശനത്തോടെ പണിതാല്‍ കൂടുതല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നും വാസ്തുശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഉത്തരാര്‍ദ്ധഗോളത്തില്‍ കേരളം സ്ഥിതിചെയ്യുന്നത് കൊണ്ട് സൂര്യന്‍ കൂടുതല്‍ കാലവും തെക്കുമാറിയാണ് കേരളത്തില്‍ കാണപ്പെടുന്നതും. അതിനാല്‍ തെക്കോട്ട്‌ ദര്‍ശനത്തോടു കൂടിയുള്ള വീട്ടിലാകട്ടെ സ്വാഭാവികമായും ചൂട് കൂടിയുമിരിക്കും.

ശുഭഗ്രഹങ്ങള്‍ക്കും പാപഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങളായ ഭാവങ്ങളും അനിഷ്ടങ്ങളായ ഭാവങ്ങളും


സൗമ്യനാം വ്യയശത്രുമൃത്യുസഹജാ നേഷ്ടാ അഭീഷ്ടാഃ പരേ
പാപാനാമഭിമാരി സോദരഭവാ ഇഷ്ടാ അനിഷ്ടാഃ പരേ
ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷോ ധര്‍മ്മാത്മജൌ തത്സമൌ
തേഷു ത്രിഷ്വധികം ശുഭാശുഭഫലം വിദ്യാല്‍ സതാഞ്ചാസതാം



സാരം :-

  മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് ഈ നാല് ഭാവങ്ങളും ശുഭഗ്രഹങ്ങള്‍ക്ക്‌ ഇഷ്ടങ്ങളല്ല. ശേഷമുള്ള എട്ടുഭാവങ്ങള്‍ ഇഷ്ടങ്ങളാണ്. മൂന്ന്, ആറ്, പതിനൊന്ന് ഈ മൂന്ന് ഭാവങ്ങളും പാപഗ്രഹങ്ങള്‍ക്ക് ഇഷ്ടങ്ങളാണ്. ശേഷമുള്ള ഭാവങ്ങള്‍ അനിഷ്ടങ്ങളുമാണ്. ഇതു മിക്കവാറും ബൃഹജ്ജാതകത്തിലെ "ശശാംകലഗ്നോപഗതൈഃശുഭഗ്രഹൈഃ " എന്നാദിയായ പദ്യത്തിന്റെ സാരാംശങ്ങളാണ്. ഈ പന്ത്രണ്ട്‌ ഭാവങ്ങളില്‍ വച്ച് ഏറ്റവും പ്രാമാണ്യം ലഗ്നത്തിനാണുള്ളത്. അഞ്ചും ഒന്‍പതും ഭാവങ്ങളും ലഗ്നത്തെപ്പോലെതന്നെ പ്രാമാണ്യമുള്ളവയാണ്‌. ഈ മൂന്നു ഭാവങ്ങളിലുമുള്ള ശുഭാശുഭന്മാരുടെ ദൃഷ്ടിയോഗം കൊണ്ടുള്ള ശുഭാശുഭഫലങ്ങള്‍ പ്രബലങ്ങളാണ്. 

ആരാത്രികം എന്താണ്?


ക്ഷേത്രങ്ങളില്‍ രാത്രിയില്‍ വിഗ്രഹത്തിനു മുന്നില്‍ നടത്തുന്ന ദീപാരാധനയാണിത്‌. ആരാത്രികം കഴിഞ്ഞാല്‍ മറ്റു പൂജകളൊന്നും പാടില്ല.. ബ്രാഹ്മണരുടെ ഇടയില്‍ നടത്തുന്ന ഒരു ചടങ്ങിനെയും ആരാത്രികമെന്ന് പറയാറുണ്ട്‌.. കര്‍പ്പൂരം, മാല, ദീപം, തിരി, ഇവ ഉപയോഗിച്ച് പകല്‍ നേരം നടത്തുന്ന ഉഴിയലിനെയും ആരാത്രികം എന്ന് പറയുന്നു.

സോപാനസംഗീതം എന്താണ് ?


ഇതൊരു ക്ഷേത്രകലയാണ്. ഇടയ്ക്കയുടെ സഹായത്തോടുകൂടി ക്ഷേത്രങ്ങളിലാണ് ഇത് ആലപിക്കുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ഒരു സംഗീത സമ്പ്രദായമാണ് സോപാനസംഗീതം.. കഥകളി സമ്പ്രദായവുമായി ഇതിന് നല്ല സാദൃശ്യമുണ്ട്. ക്ഷേത്രങ്ങളിലെ സോപാനത്തിനടുത്ത് നിന്നുകൊണ്ട് ഇടയ്ക്കകൊട്ടി അഷ്ടപദിയും മറ്റും പാടിയിരുന്നതിനാലാണ് "സോപാനസംഗീതം" എന്ന പേര് ലഭിച്ചത്.. കേരളത്തിലെ പ്രശസ്തനായൊരു സോപാനസംഗീതജ്ഞനാണ് ഞെരളത്ത് രാമപൊതുവാള്‍.

കാലംകൂടുക എന്താണ്?



ക്ഷേത്രങ്ങളിലോ വീടുകളിലോ മറ്റെവിടെങ്കിലുമോവച്ച് നടത്തപ്പെടുന്ന അനുഷ്ഠാനകര്‍മ്മങ്ങളുടെ പരിസമാപ്തിയെയാണ് "കാലംകൂടുക" എന്ന് പറയുന്നത്. ബലി അവസാനിപ്പിക്കുക, വായന അവസാനിപ്പിക്കുക, സപ്താഹം അവസാനിപ്പിക്കുക തുടങ്ങിയവയെ കാലംകൂടുക എന്ന് പറയുന്നു.

ഏതൊരു ഭാവത്തിനു ലഗ്നരാശിയോടൊ ലഗ്നാധിപനായ ഗ്രഹത്തോടൊ

യസ്യ യസ്യ വിലഗ്നേന സംബന്ധോ ലഗ്നപേന വാ
ദൃഗ് യോഗകേന്ദ്രഗത്യാൈദ്യഃ  സ സ ഭാവോƒനുഭൂയതേ-ഇതി

സാരം :-
  ഏതൊരു ഭാവത്തിനു ലഗ്നരാശിയോടൊ ലഗ്നാധിപനായ ഗ്രഹത്തോടൊ യോഗം ദൃഷ്ടി കേന്ദ്രം നവാംശകം മുതലായ സംബന്ധമുണ്ടായാല്‍ ആ ഭാവം അനുഭവിക്കാനിടവരും. അതുപോലെ ഭാവത്തിനും ലഗ്നത്തിനും തമ്മിലുള്ള സംബന്ധം ഭാവാധിപനേയും ലഗ്നധിപനേയും കൊണ്ടാണ് വിചാരിക്കേണ്ടത്. 

കാരായ്മ, കഴകം എന്നാലെന്ത്?



കഴകക്കാര്‍ക്ക് വസ്തുവിന്മേല്‍ നല്‍കുന്ന ഒരവകാശമാണ് കാരായ്മ. ക്ഷേത്രങ്ങളില്‍ ചില ജോലികള്‍ ചെയ്യുന്നതിനുള്ള അവകാശത്തെയാണ്‌ "കഴകം" എന്ന് പറയുന്നത്. കഴക അധികാരം സിദ്ധിച്ചിട്ടുള്ളയാളുകള്‍ക്ക് ആ അവകാശം നിലനില്‍ക്കുമ്പോള്‍ ആ പ്രവൃത്തിക്കുവേണ്ടി കുറെ വസ്തുവകകള്‍ കൈവശം വച്ച് അനുഭവിക്കാന്‍ അവകാശം നല്‍കും. ഈ അവകാശമാണ് "കാരായ്മ" എന്ന് പറയുന്നത്. കഴകജോലി അവസാനിപ്പിക്കുകയോ മുടക്കം വരുത്തുകയോ ചെയ്‌താല്‍ ഊരായ്മക്കാര്‍ വസ്തു കാരായ്മയില്‍ നിന്ന് ഒഴിപ്പിക്കും.  കാരായ്മ അവകാശം നിലനില്‍ക്കുമ്പോള്‍ അത് തീറെഴുതി മറ്റൊരാള്‍ക്ക് കൊടുക്കാനോ ഏതെങ്കിലും പ്രകാരം അന്യാധീനപ്പെടുത്താനോ അവകാശമില്ല.

വേട്ടയ്ക്കൊരുമകന്‍ ശാസ്താവാണ്‌ എന്ന ധാരണ ശരിയാണോ?


വേട്ടയ്ക്കൊരുമകന്‍ ശാസ്താവാണെന്ന് തെറ്റായ ധാരണയുണ്ട്. ശിവന് മോഹിനിരൂപം ധരിച്ച വിഷ്ണുവിലുണ്ടായ പുത്രനാണ് ശാസ്താവ്. തന്നെ പ്രാര്‍ഥിച്ച് തപസ്സനുഷ്ഠിക്കുന്ന അര്‍ജ്ജുനന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട കിരാതരൂപികളായ ശിവപാര്‍വ്വതിമാര്‍ക്ക് ജനിച്ച പുത്രനാണ് വേട്ടയ്ക്കൊരുമകന്‍. ഉഗ്രമൂര്‍ത്തിയായ ഈ ദേവന് അമ്പും വില്ലും, വാള്‍, ചുരിക തുടങ്ങിയവ ധരിച്ചുകൊണ്ടുള്ള വിഗ്രഹങ്ങളാണ് ഉള്ളത്. നാളികേരം എറിഞ്ഞുടയ്ക്കലാണ് യുദ്ധദേവതയും ക്ഷിപ്രപ്രസാദിയുമായ വേട്ടയ്ക്കൊരുമകന്‍റെ ഇഷ്ടവഴിപാട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.