ഉപസൂതികന്മാരുടെ സംഖ്യ

ചന്ദ്രലഗ്നാന്തരഗതൈര്‍ഗ്രഹൈഃ സ്യുരുപസൂതികാഃ
ബഹിരന്തശ്ച ചക്രാര്‍ദ്ധേ ദൃശ്യാദൃശ്യേ പരേന്യഥ

സാരം :-
ജനനസമയത്ത് ചന്ദ്രാധിഷ്ഠിതരാശി മുതല്‍ ഉദയലഗ്നപര്യന്തം എത്ര ഗ്രഹങ്ങള്‍ നില്ക്കുന്നുണ്ടോ അത്ര ഉപസൂതികമാരാണുണ്ടായിരുന്നതെന്ന് പറയണം. ഈ ഗ്രഹങ്ങളില്‍ വെച്ച് ഉച്ചസ്ഥന്മാരും വക്രഗതിയുള്ളവരുമായവരേക്കൊണ്ട് മുമ്മൂന്നുവീതവും, സ്വക്ഷേത്രസ്ഥിതി, സ്വക്ഷേത്രനവാംശകം, വര്‍ഗ്ഗോത്തമാംശകം  ഇങ്ങനെയുള്ളവര്‍ക്ക് ഈ രണ്ടുവീതവും, സംഖ്യയേ പറയേണ്ടതാണ്. നീചസ്ഥിതിയും മൗഢ്യവും മറ്റുമുള്ള ബലഹീനഗ്രഹങ്ങളുടെ സംഖ്യയോളം, ഉപയോഗമില്ലാത്ത ഉപസൂതികമാരും ഉണ്ടായിരുന്നുവെന്നു പറയാം. മേല്‍പ്രകാരം കണക്കാക്കുമ്പോള്‍ ഏതേതു ഗ്രഹങ്ങളെക്കൊണ്ട് എത്രയെത്ര വീതം ഉപസൂതികന്മാരെയാണോ കണക്കാക്കിയത് അതാതു ഗ്രഹങ്ങളുടെ ജാതി, നിറം, സ്വരൂപം, ബാല്യം മുതലായ അവസ്ഥകള്‍ ഇത്യാദികളേയും അതാത് ഉപസൂതികമാര്‍ക്ക് കല്പിയ്ക്കേണ്ടതാണ്. ബാലചന്ദ്രനും കുജബുധന്മാരും പ്രായേണ യൗവനം തികയാത്തവരും പൂര്‍ണ്ണചന്ദ്രന്‍ മദ്ധ്യവയസ്കനും, ക്ഷീണചന്ദ്രന്‍ ഒരുവിധം വാര്‍ദ്ധക്യം ബാധിച്ചവനും, ആദിത്യഗുരുക്കള്‍ മദ്ധ്യവയസ്കന്മാരും, ശുക്രന്‍ യൗവനയുക്തനും, ശനി വൃദ്ധനുമാകുന്നു.

മേല്‍പറഞ്ഞ ചന്ദ്രലഗ്നാന്തരസ്ഥന്മാരായ ഗ്രഹങ്ങളില്‍ ദൃശ്യാര്‍ദ്ധത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് കല്പിയ്ക്കുന്നേടത്തോളം ഉപസുതികമാര്‍ പ്രസവമുറിയുടെ പുറത്തും, ശേഷം ഭാവങ്ങളില്‍ നില്‍ക്കുന്നത്ര സംഖ്യയോളം അകത്തും (സൂതികയ്ക്ക് കാണത്തക്ക നിലയില്‍ എന്ന് സാരം) പ്രസവസമയത്തുണ്ടായിരുന്നുവെന്നു പറയണം. നേരെ മറിച്ച് അദൃശ്യഭാവങ്ങളില്‍ നില്‍ക്കുന്നവരേക്കൊണ്ട് പ്രസവമുറിയുടെ പുറത്തും, മറ്റു ഭാവസ്ഥന്മാരേക്കൊണ്ട് അകത്തും ഉള്ള ഉപസൂതികമാരേയാണ് പറയേണ്ടതെന്നും ചില ആചാര്യന്മാര്‍ പറയുന്നുണ്ട്. 

"ശശിലഗ്നാന്തരസംസ്ഥഗ്രഹതുല്യാഃ സൂതികാശ്ച വക്തവ്യാഃ
ഉദഗര്‍ദ്ധേഭ്യന്തരഗാ ബാഹ്യാശ്ചക്രസ്യ ദൃശ്യേര്‍ദ്ധേ "-

എന്ന് പറയുന്നതിനാല്‍ ആദ്യപക്ഷമാണ്‌ മൂലകാരകന്‍റെ മതമെന്നു സ്പഷ്ടമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.