മഞ്ഞ പുഷ്യരാഗം (Yellow Sapphire)

 
"ലക്ഷം പാപം ഗുരോഹന്തി"
എന്നാണ് ജ്യോതിഷപ്രമാണം. ജാതകത്തിലെ പല ദോഷങ്ങളും വ്യാഴത്തിന് അകറ്റാന്‍ കഴിയും എന്ന് വ്യക്തമാണ്.

സ൪വ്വ ഗ്രഹങ്ങളുടേയും ദോഷം പരിഹരിക്കുവാന്‍ കഴിവുള്ള വ്യാഴത്തിന്‍റെ രത്നമാണ് മഞ്ഞ പുഷ്യരാഗം. മഞ്ഞ പുഷ്യരാഗത്തിന്‍റെ ഇംഗ്ലീഷ് നാമം "യെല്ലോ സഫയ൪" എന്നാണ്. ഗോള്‍ഡന്‍ ടോപ്പാസ് എന്ന പേരില്‍ സാധാരണയായി വിലകുറഞ്ഞ് കിട്ടുന്ന കല്ലുകള്‍ യഥാ൪ത്ഥ മഞ്ഞ പുഷ്യരാഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ ടോപ്പാസ് ഇതിന്‍റെ ഉപരത്നമായി ഉപയോഗിക്കാവുന്ന രത്നമാണ്. മഞ്ഞ പുഷ്യരാഗം ഭാരതത്തില്‍ ഹിമാലയാത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലും, ബ്രസീല്‍, മെക്സിക്കോ, ഇറാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ലഭിക്കുന്നു.

ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന വ്യാഴത്തെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ മഞ്ഞ പുഷ്യരാഗരത്നം സാധാരണയായി ധരിക്കുന്നത്. മഞ്ഞ പുഷ്യരാഗത്തെപ്പറ്റി പഠിക്കുമ്പോള്‍ വ്യാഴത്തെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം, പുഷ്യരാഗത്തിന്‍റെ നിറമായ മഞ്ഞ നിറം തന്നെയാണ് വ്യാഴത്തിനുള്ളത്. സൗരയുധത്തിന് പുറത്തുനിന്ന് നോക്കുന്നവ൪ക്ക് വ്യാഴം ഈ സൗരയുധത്തിന്‍റെ കേന്ദ്രമാണോ എന്ന് തോന്നിയേക്കാം എന്ന് ശാസ്ത്രജ്ഞന്മാ൪ അഭിപ്രായപ്പെടുന്നു.