ഇന്ദ്രനീലം (Blue Sapphire)

ഇംഗ്ലീഷില്‍ ബ്ലൂ സഫയ൪ എന്നും ഹിന്ദിയില്‍ നീല എന്നും അറിയപ്പെടുന്ന ഇന്ദ്രനീലം ശനിയുടെ രത്നമാണ്. ഈ രത്നം ധരിച്ചാല്‍ 2 മണിക്കൂറിനുള്ളില്‍ ഗുണഫലങ്ങള്‍ അനുഭവിക്കുമെന്നും, ദോഷഫലമാണെങ്കില്‍ 6 മണികൂറിനകം അനുഭവിക്കുമെന്നും പറയപ്പെടുന്നു. താരതമ്യേന തമോഗുണപ്രദനായ ശനിയുടെ രത്നമായതിനാല്‍, ഗ്രഹനിലയും ഗ്രഹസ്ഥാനങ്ങളും, നല്ലവണ്ണം പരിശോധിച്ചുവേണം ഇന്ദ്രനീലം രത്നധാരണത്തിനു നി൪ദ്ദേശിക്കുവാന്‍.

ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന ശനിയെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ ഇന്ദ്രനീലം എന്ന രത്നം സാധാരണയായി ധരിക്കുന്നത്. ഇന്ദ്ര നീലത്തെപ്പറ്റി പഠിക്കുമ്പോള്‍ ശനിയെ സംബന്ധിക്കുന്ന ചില വിഷയങ്ങള കൂടി നാം അറിയേണ്ടതുണ്ട്.

ജ്യോതിഷപ്രകാരം ഏറ്റവും ദോഷഫലങ്ങള്‍ ചെയ്യുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി, ഏഴരശനി, കണ്ടകശനി തുടങ്ങിയ ദോഷങ്ങള്‍ അനുഭവിക്കാത്തവ൪ ഇല്ലതന്നെ.