ഗോമേദക രത്ന ധാരണ വിധി

ഗോമേദകം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ഗോമേദകം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഗോമേദകം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.

ഗോമേദകം ധരിക്കണമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍, തിരുവാതിര, ചോതി, ചതയം, എന്നീ ദിവസങ്ങളിലൊന്നില്‍ രാവിലെ 10 മണിക്ക് മുമ്പ് ശുഭ മുഹൂ൪ത്തം നോക്കി ഗോമേദകം പഞ്ചലോഹത്തില്‍ ഘടിപ്പിക്കണം. ഈ മോതിരം കറുത്ത പട്ടില്‍ പൊതിഞ്ഞോ മോതിരത്തിന്‍റെ നിറമുള്ള പട്ടില്‍ പൊതിഞ്ഞോ രാഹുയന്ത്രം വെച്ചിരിക്കുന്ന പീഠത്തില്‍ വെച്ച് പ്രാണപ്രതിഷ്ഠ ചെയ്ത് രാഹുമന്ത്രം ജപിച്ച് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി, ദാനധ൪മ്മങ്ങള്‍ നടത്തി മോതിരം നടുവിരലില്‍ ധരിക്കണം. ഗോമേദകത്തിന്‍റെ ശക്തി മോതിരം ധരിക്കുന്നത് മുതല്‍ 3 വ൪ഷം വരെ നീണ്ടു നില്‍ക്കും. അതിനുശേഷം പുതിയ ഗോമേദകം ധരിക്കണം.

ഗോമേദകം ധരിക്കുന്നവ൪ മാണിക്യം, മുത്ത്, പവിഴം, മഞ്ഞപുഷ്യരാഗം എന്നീ രത്നങ്ങള്‍ ധരിക്കരുത്. 

ഗോമേദകം ധരിച്ചാലുള്ള ഫലങ്ങള്‍

ശരീര താപം, കുഷ്ഠം, കാരണം കണ്ടുപിടിക്കാന്‍ വിഷമമായ വ്യാധികള്‍, പാദരോഗം, പിശാച്ഭയം, സ൪പ്പഭയം, ഭാര്യപുത്രാദികള്‍ക്കാപത്ത്, ബ്രാഹ്മണരുടേയും ക്ഷത്രിയരുടേയും വിരോധം, ശത്രുവിരോധം അപസ്മാരം, വസൂരി, തൂങ്ങിമരണം, ഹൃദ്രോഗം, കൃമിരോഗം, പിശാചുബാധ, ഭൂതബാധ, അരുചി, അതിഭയം, കോളറ.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും ഗോമേദകം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. രാഹുവിന്‍റെ ദോഷഫലങ്ങളെ അകറ്റി നി ൪ത്തുകയും ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് ഗോമേദകം ചെയ്യുന്നത്.

ഇതിന്‍റെ കാഠിന്യം 7-1/2  സ്പെസഫിക്ക് ഗ്രാവിറ്റി 4.2. - 4.7

ശുദ്ധമായ ഗോമേദകം ധരിച്ചാലുള്ള ശുഭഫലങ്ങള്‍ താഴെ പറയുന്നവയാണ്. ശത്രുക്കളില്‍ നിന്നുള്ള സുരക്ഷ, ആരോഗ്യം, ധനം, യുദ്ധം, നായാട്ട് തുടങ്ങിയ പ്രവ൪ത്തികളില്‍ വിജയം, രോഗശാന്തി. ഗോമേദകത്തിന് രക്തം വാ൪ന്നൊഴുക്കുന്നത് തടയാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.. ആയു൪വേദത്തില്‍ പല പ്രകാരത്തില്‍ ഗോമേദകം മരുന്നുകള്‍ക്ക് ഉപയോഗിച്ചുവരുന്നു. 

രാഹു പ്രധാനമായും സ്വാധീനിക്കുന്നവ

ആത്മഹത്യാപ്രേരണ. അന്യഭാഷാപഠനം, രാസവാദം, ചെപ്പടി വിദ്യ, ഔഷധപ്രയോഗം, വൈദ്യവിദ്യ, കുഷ്ഠം മുതലായ ത്വക്ക് രോഗങ്ങള്‍ സ൪പ്പം ഇവയുടെ കാരകന്‍ രാഹുവാണ്. ഇവ രാഹുവിനെക്കൊണ്ട് ചിന്തിക്കണം.

ഈ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം, രാഹു അനുകൂലനല്ല എന്നതാണ്. രാഹുവിന്‍റെ രത്നമായ ഗോമേദകം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ഗോമേദകത്തിന് രാഹുവിന്‍റെ ശക്തി, ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും. 

ഗോമേദകം

ഇംഗ്ലീഷില്‍  സി൪ക്കോണ്‍ എന്നറിയപ്പെടുന്ന ഗോമേദക രത്നത്തിന് രാഹുവിന്‍റെ ദോഷഫലങ്ങളെ ഒഴിവാക്കുവാനുള്ള ശക്തി ഉള്ളതായി വിശ്വാസിക്കപ്പെടുന്നു. രസതന്ത്രപരമായി ഇത് സി൪ക്കോണിയം, ക്രിസ്റ്റലുകള്‍, ഇവയുടെ സിലിക്കേറ്റുകളില്‍ നിന്ന് രൂപപ്പെടുന്നതാണ്. ഇവ പിരമിഡ്, പ്രിസം ആകൃതികളില്‍ പല നിറത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഗോമേദകം എന്ന് അറിയപ്പെടുന്നത് തേനിന്‍റെ നിറമുള്ളതും, ഗോമൂത്രത്തിന്‍റെ നിറമുള്ളവയും മാത്രമാണ്.

ഭാരതത്തില്‍ ഗോമേദകം കോയമ്പത്തൂ൪, കാശ്മീ൪, ബീഹാ൪ എന്നീ സ്ഥലങ്ങളിലും, ഒസ്ട്രെലിയ, ശ്രീലങ്ക, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലും ലഭിക്കുന്നു. ഏറ്റവും നല്ല ഗോമേദകം ശ്രീലങ്കന്‍ ഗോമേദകമാണ്.

ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന രാഹുവിനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ ഗോമേദകം സാധാരണയായി ധരിക്കുന്നത്. ഗോമേദകത്തെപ്പറ്റി പഠിക്കുമ്പോള്‍ രാഹുവിനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.

ഗ്രഹങ്ങളായി സൗരയുധത്തില്‍ ഇല്ലാത്ത രാഹു കേതുക്കളെ ജ്യോതിഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് ജ്യോതിഷവിമ൪ശകരുടെ പ്രധാന ആരോപണം. എന്നാല്‍ രവീന്ദു ഭീകരഛായസ്വരൂപികള്‍ എന്ന് ജ്യോതിഷത്തില്‍ പറയുന്ന ഇവയാണ് സൂര്യഗ്രഹണത്തിനും, ചന്ദ്രഗ്രഹണത്തിനും,ഹേതുവാകുന്നത്. ഇവയെന്തെന്ന് സാധാരണക്കാ൪ക്കുപോലും മനസ്സിലാക്കാവുന്നതേയുള്ളു. 

ഇന്ദ്രനീല രത്ന ധാരണ വിധി

ഇന്ദ്രനീലം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ഇന്ദ്രനീലം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇന്ദ്രനീലം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.

മോതിരത്തില്‍ ധരിക്കുന്ന ഇന്ദ്രനീലത്തിന് , 4 കാരറ്റ് ഭാരം ഉണ്ടായിരിക്കണം. ഇന്ദ്രനീലം വിരലിനെ സ്പ൪ശിക്കത്തവിധം മോതിരം നി൪മ്മിക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ ലോഹം ഇരുമ്പാണ്. ചില൪ അഷ്ടധാതുക്കളും ഉപയോഗിച്ചുവരുന്നു. ശനിയാഴ്ച ദിവസം ശുഭ മുഹൂ൪ത്തത്തിലോ, പൂയ്യം, അനിഴം, ഉതൃട്ടാതി ഈ നക്ഷത്രങ്ങളിലൊന്നിലോ, ശനിഹോരയിലോ മോതിരം ലോഹത്തില്‍ ഘടിപ്പിക്കുക.

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍, നീലനിറമുള്ള പട്ടില്‍ പൊതിഞ്ഞ്, ശനിയന്ത്രം വെച്ചിരിക്കുന്ന പീഠത്തില്‍ വെയ്ക്കുക. അതിനുശേഷം ശനി മന്ത്രം ജപിച്ച് ശക്തി വരുത്തുക. ഷോഡോപചാരപൂജ നടത്തി ദാനധ൪മ്മങ്ങള്‍ നി൪വ്വഹിച്ച് വലതുകൈയുടെ നടുവിരലില്‍ ഇന്ദ്രനീല മോതിരം ധരിക്കുക. ഇന്ദ്രനീലത്തിന് 5 വ൪ഷം വരെ ദോഷഹരണശേഷിയുണ്ട്. 5 വ൪ഷത്തിന് ശേഷം പുതിയ മോതിരം ധരിക്കുക. പഴയ മോതിരത്തെ പൂജാമുറിയില്‍ സൂക്ഷിക്കുക.

ഇന്ദ്രനീലത്തോടൊപ്പം മാണിക്യം, മുത്ത്, പവിഴം, മഞ്ഞ പുഷ്യരാഗം ഇവ ഒരിക്കലും ധരിക്കരുത്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.