കേതുവിനെക്കൊണ്ട് ചിന്തിക്കപ്പെടുന്നത്

അപകടങ്ങള്‍, മോക്ഷം, ദുഃഖം, വടക്കുപടിഞ്ഞാറന്‍ ദിക്ക്, ആംഗ്ലോഇന്ത്യന്‍ ഭാഷ, വായുസംബന്ധമായ രോഗം എന്നിവയൊക്കെ കേതുവിനെക്കൊണ്ട് ചിന്തിക്കണം.

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ലബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം, കേതു അനുകൂലനല്ല എന്നതാണ്. കേതുവിന്‍റെ രത്നമായ വൈഡൂര്യം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. വൈഡൂര്യത്തിന് കേതുവിന്‍റെ ശക്തി, ധരിക്കുന്ന ആളിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.