ജ്യോതിഷം വേദത്തിന്‍റെ കണ്ണുകള്‍

വേദസ്യ ചക്ഷുഃ കില ശാസ്ത്രമേതല്‍
പ്രധാനതാംഗേഷു തതോƒസ്യ യുക്താ
അംഗൈ൪യ്യുതോƒന്യൈരപി പൂ൪ണ്ണമൂ൪ത്തി-
ശ്ചക്ഷു൪വിനാ കഃ പുരുഷത്വമേതി.

സാരം :-

ജ്യോതിശ്ശാസ്ത്രം വേദത്തിന്‍റെ കണ്ണുകളാണ്. അതുകൊണ്ട് മറ്റുള്ള ശാസ്ത്രങ്ങളെക്കാള്‍ ജ്യോതിഷത്തിനു പ്രാമാണ്യമുണ്ടെന്നു തെളിയുന്നു. മറ്റുള്ള എല്ലാ അംഗങ്ങളെക്കൊണ്ടും സംപൂ൪ണ്ണനായിരുന്നാലും കണ്ണില്ലാതെ പോയാല്‍ അവന്‍ യഥാ൪ത്ഥപുരുഷനായി തീരുന്നില്ല. അതുപോലെ മറ്റു ശാസ്ത്രങ്ങള്‍ പ്രബലങ്ങളായാലും ജ്യോതിഷമില്ലാതെ വേദത്തിനു സംപൂ൪ണ്ണത സിദ്ധിക്കുന്നതല്ല. അതുകൊണ്ടാണ് ജ്യോതിഷം വേദാംഗം എന്ന് പറയുന്നത്.