എന്‍റെ ശത്രുക്കളെ ജയിക്കാന്‍ എനിക്ക് കഴിയുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ആറാം ഭാവാധിപതിയായ ഗ്രഹം ലഗ്നത്തില്‍ ബലവാനായി നിന്നാല്‍ പൃച്ഛകന്‍ ശത്രുക്കളെ ഇല്ലായ്മ ചെയ്യും.

2). ആറാം ഭാവാധിപതിയായ ഗ്രഹത്തിന് പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ശത്രുമൂലം രോഗമോ മുറിവോ ഉണ്ടാകും.

3). ആറാം ഭാവാധിപതിയായ ഗ്രഹം പാപഗ്രഹത്തോടുകൂടി പന്ത്രണ്ടാം ഭാവത്തില്‍ നിന്നാല്‍ ശത്രുമൂലം എല്ലാം നശിച്ചവനാകും. 

അഞ്ചാം ഭാവാധിപനും ലഗ്നാധിപനും എട്ടാം ഭാവാധിപനും അന്യോന്യം ബന്ധമുണ്ടായാല്‍

ലഗ്നാദ് പഞ്ചമലഗ്നരന്ധ്രപതയ-
സ്ത്വന്യോന്യസംബന്ധിനോ

ബിംബസ്യാƒമിതതേജസഃ പ്രതിദിനം
സാന്നിദ്ധ്യപൂ൪ണ്ണസ്ഥിതിഃ

സൗമ്യാശ്ചേദ് പ്രഭവന്തി ശോഭനകരാ
ഭക്താഭിമുഖ്യപ്രദാഃ

പാപാശ്ചേദ് പ്രഭവന്ത്യശോഭനകരാഃ
നീചാരിഭാംശോ യദി.

സാരം :-

ദേവപ്രശ്നത്തില്‍ ആരൂഢരാശിയില്‍ നിന്നും (ലഗ്നരാശിയില്‍ നിന്നും) അഞ്ചാം ഭാവാധിപനും ലഗ്നാധിപനും എട്ടാം ഭാവാധിപനും അന്യോന്യം ബന്ധമുണ്ടായാല്‍ ബിംബത്തിന് ദിനംപ്രതി അമിതമായ തേജ്ജസ്സും സാന്നിദ്ധ്യപൂ൪ണ്ണസ്ഥിതിയുമുണ്ടെന്നു പറയണം. മേല്‍പ്പറഞ്ഞ ഭാവാധിപന്മാരായ ഗ്രഹങ്ങള്‍ ശുഭഗ്രഹങ്ങളാണെങ്കില്‍ ഭക്തജങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ശുഭഫലമാണെന്ന് പറയണം. നീചസ്ഥിതി ശത്രുക്ഷേത്രസ്ഥിതി മുതലായ ദോഷങ്ങളോടുകൂടിയ പാപഗ്രഹങ്ങളാണെങ്കില്‍ ഭക്തജങ്ങള്‍ക്ക് അശുഭഫലങ്ങളുമാണ് സംഭവിക്കുക എന്ന് പറയണം.

സന്താനമുണ്ടാകാന്‍ ഏതുവിധ പരിഹാരങ്ങളാണ് ചെയ്യേണ്ടത്?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ജാതകത്തിലായാലും പ്രശ്നത്തിലായാലും ശനി, ചൊവ്വ, രാഹു, കേതു, സൂര്യന്‍ എന്നീ ഗ്രഹങ്ങളെക്കൊണ്ടാണ് സന്താനദോഷം ഉള്ളതെങ്കില്‍ കുലദേവതാപൂജകൊണ്ട് സന്താനം ഉണ്ടാകും.

ജാതകത്തിലായാലും പ്രശ്നത്തിലായാലും ബുധന്‍, വ്യാഴം, ഒന്‍പതാം ഭാവാധിപന്‍ എന്നീ ഗ്രഹങ്ങളെക്കൊണ്ടാണ് സന്താനദോഷം ഉള്ളതെങ്കില്‍ ഉമാവ്രതംകൊണ്ടും വേദവിധി പ്രകാരമുള്ള ശാന്തിക൪മ്മങ്ങള്‍ കൊണ്ടും സന്താനലാഭം ഉണ്ടാകും. 

ലഗ്നം, അഞ്ചാം ഭാവം, എട്ടാം ഭാവം എന്നിവ സാന്നിദ്ധ്യഭാവങ്ങളാകുന്നു

സാന്നിദ്ധ്യഭാവാസ്സുതലഗ്നരന്ധ്രാ-
സ്തദീശ ബന്ധേന പരസ്പരേണ
സാന്നിദ്ധ്യവൃദ്ധിം നിഗദന്തി ബിംബ-
സ്യോച്ചാദികേഷ്വേഷു ശുഭം ശുഭേഷു.

സാരം :-

ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ചാം ഭാവം, എട്ടാം ഭാവം എന്നിവ സാന്നിദ്ധ്യഭാവങ്ങളാകുന്നു.

ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ച്, എട്ട് എന്നീ ഭാവാങ്ങളുടേയോ ഭാവാധിപന്മാരുടേയോ പരസ്പരബന്ധമുണ്ടായാല്‍ ബിംബത്തിന് സാന്നിദ്ധ്യപൂ൪ണ്ണത്വമുണ്ടെന്ന് പറയണം.

ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ച്, എട്ട് എന്നീ ഭാവങ്ങളുടെ അധിപന്മാ൪ ശുഭഗ്രഹങ്ങളാകുകയും ഉച്ചാദിസ്ഥാനബലത്തോടുകൂടിയും വന്നാല്‍  ബിംബത്തിലെ ദേവ സാന്നിദ്ധ്യം ശുഭമായിരികും.

ദേവപ്രശ്നത്തില്‍ ലഗ്നം, അഞ്ച്, എട്ട് എന്നീ ഭാവങ്ങളുടെ അധിപന്മാ൪ പാപഗ്രഹങ്ങളാകുകയും ബലഹീനന്മാരുമായാല്‍ ബിംബത്തിലെ ദേവ സാന്നിദ്ധ്യം ദോഷമായിരിക്കും.

എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). മറ്റുഗ്രഹങ്ങളുടെ കൂടെയല്ലാതെ വ്യാഴം അഞ്ചാം ഭാവത്തില്‍ നിന്നാല്‍ സന്താനം ഉണ്ടാവുകയില്ല.

2). അഞ്ചാം ഭാവം മേടം, ഇടവം, ക൪ക്കിടകം രാശിയാവുകയും അവിടെ രാഹുവോ കേതുവോ നിന്നാല്‍ ഉടന്‍ സന്താനമുണ്ടാകും.

3). മകരം രാശിയോ, കുംഭം രാശിയോ അഞ്ചാം ഭാവമായി വരികയും അവിടെ ശനി നില്‍ക്കുകയും ചെയ്‌താല്‍ സന്താനമുണ്ടാകും. മറ്റു രാശികള്‍ അഞ്ചാം ഭാവമായി വരികയും അവിടെ ശനി നില്‍ക്കുകയും ചെയ്‌താല്‍ സന്താനം ഉണ്ടാകുന്നതിന് കാലതാമസം വരും.

4). മകരം രാശി അഞ്ചാം ഭാവമായി വരികയും അവിടെ ചൊവ്വ നില്‍ക്കുകയും ചെയ്‌താല്‍ സന്താനങ്ങളുണ്ടാകും. എന്നാല്‍ സൂര്യന്‍ ലഗ്നത്തില്‍ നില്‍ക്കാന്‍ പാടില്ല.

5). മേടം, ഇടവം, ക൪ക്കിടകം ഒഴിച്ചുള്ള രാശികള്‍ അഞ്ചാം ഭാവമായി വരികയും അവിടെ രാഹുവോ കേതുവോ നിന്നാല്‍ സന്താനം ഉണ്ടാകുന്നത് വൈകും. 

അഞ്ചാം ഭാവം, എട്ടാം ഭാവം ദേവപ്രശ്നത്തില്‍

ഗന്ധമാല്യകുസുമാദ്യുപാ൪ജ്ജനേ
ശംഖവാദ്യനുതിഗാനക൪മ്മണി
സംപ്രവൃത്തപരിചാരകോƒഷ്ടമാത്
ചിന്ത്യതേƒഥ സചിവശ്ച പഞ്ചമാത്.

സാരം :-

ദേവപ്രശ്നത്തില്‍ എട്ടാം ഭാവംകൊണ്ട് മാല പുഷ്പങ്ങള്‍ എന്നിവ കൊടുക്കുന്നവരും, ശംഖ് വിളിക്കാ൪, വാദ്യക്കാ൪, ഗായകന്മാ൪ എന്നിവരുമായ പരിചാരകന്മാരെ ചിന്തിക്കണം.

ദേവപ്രശ്നത്തില്‍ അഞ്ചാം ഭാവംകൊണ്ട് കാര്യസ്ഥന്‍ മുതലായ ഭരണവ൪ഗ്ഗങ്ങളേയും ചിന്തിക്കണം.

എനിക്ക് സന്താനങ്ങളുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). വ്യാഴം നില്‍ക്കുന്ന രാശിയുടെ അഞ്ചാം ഭാവാധിപന്‍ വ്യാഴം നില്‍ക്കുന്ന രാശിയുടെ 6, 8, 12 ഭാവങ്ങളില്‍ നിന്നാല്‍ പുത്രന്മാ൪ ഉണ്ടാകുന്നതല്ല.

2). ത്രികോണരാശികളുടെ അധിപന്മാ൪ ലഗ്നത്തിന്‍റെ 6, 8, 12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ പുത്രന്മാ൪ ഉണ്ടാകുന്നതല്ല.

3). വ്യാഴം നില്‍ക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തില്‍ രണ്ട് പാപഗ്രഹങ്ങള്‍ നിന്നാല്‍ പുത്രന്മാ൪ ഉണ്ടാകുന്നതല്ല.

4). ശനിയോ, ചൊവ്വയോ, സൂര്യനോ അഞ്ചാം ഭാവത്തില്‍ നിന്നാല്‍ ഒരു സന്താനം ഉണ്ടാകും.  ലഗ്നത്തില്‍ പാപഗ്രഹം നില്‍ക്കരുത്. (ഒന്നില്‍ കൂടുതല്‍ പാപഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തില്‍ നില്‍ക്കാനോ അഞ്ചാം ഭാവത്തിലേയ്ക്ക് നോക്കാനോ (ദൃഷ്ടിചെയ്യാനോ) പാടില്ല.) 

മൂന്നാം ഭാവം ദേവപ്രശ്നത്തില്‍

തണ്ഡുലീകരണപാത്രശുദ്ധിനി-
ത്യാന്നപായസനിവേദ്യകാരിണഃ
ചിന്തയേത് പരിചരാന്‍ തൃതീയഭേ-
നാന്യവൃത്തിപരിചാരകോƒഷ്ടമാത്.

സാരം :-

ദേവപ്രശ്നത്തില്‍ മൂന്നാം ഭാവംകൊണ്ട് നെല്ല് കുത്തുന്നവ൪, പാത്രം കഴുകുന്നവ൪, അടിച്ചുതളിക്കാ൪, നിവേദ്യം മുതലായതിനുവേണ്ട സാധനങ്ങള്‍ ഒരുക്കുന്ന പരിചാരകന്മാ൪ എന്നിവരെ പറയണം. മറ്റു പ്രവൃത്തികള്‍ ചെയ്യുന്ന പരിചാരകന്മാരെ എട്ടാം ഭാവംകൊണ്ട് പറയണം. 

എന്‍റെ വാഹനങ്ങള്‍ക്ക് നാശം കാണുന്നുണ്ടോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

എത്ര പാപഗ്രഹങ്ങള്‍ ശുഭഗ്രഹദൃഷ്ടിയില്ലാതെ  നാലാം ഭാവത്തിലേയ്ക്ക് നോക്കുന്നുവോ അത്രയും വാഹനങ്ങള്‍ നഷ്ടമാകും. 

ഭാവങ്ങളെ ദേവപ്രശ്നത്തില്‍ പറയുന്നു

ശില്പീ ഗുരുശ്ചാന്നദാതാ പ്രതിമാ ച യഥാക്രമം
രന്ധ്രവ്യയാഭ്യാം ധ൪മ്മേണ ധിയാ ചിന്ത്യാ മനീഷിഭിഃ

സാരം :-

ദേവപ്രശ്നത്തില്‍ പണ്ഡിതന്മാ൪

എട്ടാം ഭാവംകൊണ്ട് ശില്പിയെ പറയുന്നു.

പന്ത്രണ്ടാം ഭാവംകൊണ്ട് ആചാര്യനെ (തന്ത്രിയെ) പറയുന്നു.

ഒമ്പതാം ഭാവംകൊണ്ട് ക്ഷേത്രനാഥനെ പറയുന്നു.

അഞ്ചാം ഭാവംകൊണ്ട് പ്രതിമയെ (ബിംബത്തെ) പറയുന്നു. 

എനിക്ക് വാഹനമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

നാലാം ഭാവാധിപനും വ്യാഴവും പതിനൊന്നാം ഭാവത്തില്‍ നിന്നാല്‍ വാഹനമുണ്ടാകും. 

ലഗ്നഭാവംകൊണ്ട് ദേവസ്ഥാനത്തേയും എട്ടാം ഭാവം കൊണ്ട് പ്രതിമയേയും

ദേവസ്ഥാനം വിലഗ്നേ പ്രതിമാമഷ്ടമേന ച
തത് സ്ഥതന്നാഥതന്മിത്രാദ്യവസ്ഥാഭിശ്ച ചിന്തയേദ്.

സാരം :-

ദേവപ്രശ്നത്തില്‍ ലഗ്നഭാവംകൊണ്ട് ദേവസ്ഥാനത്തേയും എട്ടാം ഭാവം കൊണ്ട് പ്രതിമയേയും (ബിംബം) ചിന്തിക്കണം.

അതാതു രാശികളില്‍ ആ രാശ്യാധിപന്മാരായ ഗ്രഹങ്ങള്‍, അവരുടെ ബന്ധുക്കളായ ഗ്രഹങ്ങള്‍ മുതലായവ൪ നില്‍ക്കുന്നത് ശുഭവും മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുന്നത് ദോഷവുമാകുന്നു.

എനിക്ക് സഹോദരന്മാ൪ സഹായത്തിനു ഉണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

മൂന്നാം ഭാവാധിപനും ചൊവ്വയും സ്വക്ഷേത്രരാശിയില്‍ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിന്നാല്‍ സഹോദരന്മാരും ബന്ധുക്കളും ഉണ്ടാകും. 

ഭാവങ്ങള്‍ ദേവപ്രശ്നത്തില്‍

ലഗ്നാദ് ബിംബമഥാഷ്ടമാദ് പരിജനം
ധ൪മ്മാ൪ജ്ജനാന്‍ പഞ്ചമാദ്
സാന്നിദ്ധ്യം സഹജാന്നിവേദ്യമരിതോƒ
ശുദ്ധിം ധനാദ്രക്ഷകം
മാനാദ്ദേവലകം ഭവാത്സുചരിതം
ക്ഷേത്രം സുഖാദന്ത്യത-
സ്ത്വാചാര്യം മദനാത്സുധീ൪ ജനപദം
പ്രശ്നേ വദേദ്ദൈവികേ.

സാരം :-

ദേവപ്രശ്നത്തില്‍

ലഗ്നഭാവംകൊണ്ട് ദേവബിംബത്തെ പറയണം.

എട്ടാം ഭാവംകൊണ്ട് പരിജനങ്ങളെ പറയണം.

ഒമ്പതാം ഭാവംകൊണ്ട് ഊരാളന്മാരെ പറയണം

അഞ്ചാം ഭാവംകൊണ്ട് സാന്നിദ്ധ്യത്തെ പറയണം.

മൂന്നാം ഭാവംകൊണ്ട് നിവേദ്യത്തെ പറയണം.

ആറാം ഭാവംകൊണ്ട് അശുദ്ധിയെ പറയണം.

രണ്ടാം ഭാവംകൊണ്ട് ക്ഷേത്രഭരണാധികാരിയെ പറയണം.

പത്താം ഭാവംകൊണ്ട് ശാന്തിക്കാരനെ പറയണം.

പതിനൊന്നാം ഭാവംകൊണ്ട് സുകൃതത്തെ പറയണം.

ഏഴാം ഭാവംകൊണ്ട് ജനങ്ങളെ പറയണം.

നാലാം ഭാവംകൊണ്ട് ക്ഷേത്രത്തെ പറയണം.

പന്ത്രണ്ടാം ഭാവംകൊണ്ടു ആചാര്യനെ പറയണം.

*******************************

ലഗ്നാദ് ബിംബമഥാഷ്ടമാദ് പരിജനം
സാന്നിദ്ധ്യപൂജാദി ച

പ്രാസാദോപഗൃഹാണി വേശ്മഭവനാദ്
ധ൪മ്മാത്തു പുണ്യാനി ച

വിത്താദ൪ത്ഥധനാഗമാദ് രിപുഗൃഹാ-
ശ്ചോരാംശ്ച ദുഷ്ടാദികാന്‍

സൌമ്യാസൌമ്യദൃഗന്വയാത് സദസദ-
പ്യാലോച്യ വാച്യം ഫലം.

സാരം :-

ദേവപ്രശ്നത്തില്‍

ലഗ്നഭാവംകൊണ്ട് ബിംബത്തെ പറയണം.

എട്ടാം ഭാവംകൊണ്ട് പരിജനം, സാന്നിദ്ധ്യം, പൂജാദികള്‍ എന്നിവയെ പറയണം.

നാലാം ഭാവംകൊണ്ട് സ്ത്രീകോവില്‍, പ്രാസാദം, ഉപഗൃഹങ്ങള്‍ എന്നിവയെ പറയണം.

ഒമ്പതാം ഭാവം കൊണ്ട്  പുണ്യക൪മ്മങ്ങളെ പറയണം.

രണ്ടാം ഭാവംകൊണ്ട് പദാ൪ത്ഥങ്ങള്‍, ധനാഗമങ്ങള്‍ എന്നിവയെ പറയണം.

ആറാം ഭാവംകൊണ്ട് കള്ളന്മാ൪, ദുഷ്ടന്മാ൪ എന്നിവരെ പറയണം.


ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളുള്ള ഭാവത്തിന് ശുഭത്വവും പാപഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളുള്ള ഭാവത്തിന് അശുഭത്തേയുമാണ്‌ പറയേണ്ടത്. 

എനിക്ക് ധനം കിട്ടുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). രണ്ടാം ഭാവാധിപനും വ്യാഴവും ശുഭഗ്രഹങ്ങളോടുകൂടി കേന്ദ്രരാശികളില്‍ നിന്നാല്‍ ധനലാഭമുണ്ടാകും.

2). രണ്ടാം ഭാവാധിപനും വ്യാഴവും 6, 8, 12 എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളോടുകൂടി കേന്ദ്രരാശികളില്‍ നിന്നാല്‍ ധനനാശമുണ്ടാകും. 

സ്വ൪ണ്ണം ചരിഞ്ഞ് വീണാലും ഭൂമിയില്‍ വീണാലും

തി൪യ്യക്തം മൃതിദം ഭൂസ്ഥം കോണപ്ലവസമായുതം
പാപയുക്ഭാവസംബന്ധം ജനാനാം രോഗദം ഭവേദ്.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം ചരിഞ്ഞ് വീണാലും ഭൂമിയില്‍ വീണാലും കോണുകളിലേയ്ക്ക് പ്ലവമായാലും മൃതിഫലത്തെ പറയണം. പാപഗ്രഹയോഗാദി സംബന്ധമുണ്ടായാല്‍ ഭക്തജനങ്ങള്‍ക്ക് രോഗത്തേയും പറയണം.

ഞാന്‍ കണ്ട സ്വപ്നം എന്താണെന്ന് പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). സ്വപ്നപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ക്ക് നീചം, ശത്രുക്ഷേത്രസ്ഥിതി മുതലായവ ഉണ്ടായാല്‍ ദുസ്വപ്നമായിരിക്കും കണ്ടത്.

2). സ്വപ്നപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ക്ക് മൌഢ്യമുണ്ടായാല്‍ അസ്വഭാവികത നിറഞ്ഞ അത്ഭുതലോകമായിരിക്കും സ്വപ്നം കണ്ടത്.

3). സ്വപ്നപ്രശ്നത്തില്‍ സൂര്യന്‍ ലഗ്നത്തില്‍ നിന്നാല്‍ അഗ്നി, രാജാവ്, എന്നിവയെയാണ് സ്വപ്നം കണ്ടത്.

4). സ്വപ്നപ്രശ്നത്തില്‍ ചന്ദ്രന്‍ ലഗ്നത്തില്‍ നിന്നാല്‍ സ്ത്രീ, വെളുത്ത പൂവ്, വെളുത്ത വസ്ത്രം, രത്നങ്ങള്‍ എന്നിവയെ സ്വപ്നം കണ്ടതായി പറയാം.

5). സ്വപ്നപ്രശ്നത്തില്‍ ചൊവ്വ ലഗ്നത്തില്‍ നിന്നാല്‍ സ്വ൪ണ്ണം, പവിഴം, രക്തസ്രാവം, പച്ചമാംസം എന്നിവയെ സ്വപ്നം കണ്ടതായി പറയാം.

6). സ്വപ്നപ്രശ്നത്തില്‍ ബുധന്‍ ലഗ്നത്തില്‍ നിന്നാല്‍ ആകാശത്തില്‍ യാത്രചെയ്യുന്നതാണ് സ്വപ്നം കണ്ടത്.

7). സ്വപ്നപ്രശ്നത്തില്‍ വ്യാഴം ലഗ്നത്തില്‍ നിന്നാല്‍ ബന്ധുക്കളെ കുറിച്ചാണ് സ്വപ്നം കണ്ടത്.

8). സ്വപ്നപ്രശ്നത്തില്‍ ശുക്രന്‍ ലഗ്നത്തില്‍ നിന്നാല്‍ ജലാശയങ്ങള്‍ കടക്കുന്നതായിട്ടാണ് സ്വപ്നം കണ്ടത്.

9). സ്വപ്നപ്രശ്നത്തില്‍ ശനി ലഗ്നത്തില്‍ നിന്നാല്‍ പാറക്കെട്ടുകള്‍  കയറുന്നത്‌ സ്വപ്നം കണ്ടതായി പറയണം.

10). സ്വപ്നപ്രശ്നത്തില്‍ സൂര്യനും ചന്ദ്രനും ലഗ്നത്തിലും ഏഴാം ഭാവത്തിലും നിന്നാല്‍  സ്വപ്നം കണ്ടു എന്ന് പറയാം.

11). സ്വപ്നപ്രശ്നത്തില്‍ സൂര്യനും ചന്ദ്രനും ഏഴാം ഭാവത്തില്‍ ഒരുമിച്ച് നിന്നാല്‍ സ്വപ്നം കണ്ടു എന്ന് പറയാം.

12). സ്വപ്നപ്രശ്നത്തില്‍ ലഗ്നത്തിന്‍റെ നവാംശകം കൊണ്ട് സ്വപ്നം കണ്ട യാമത്തേയും പറയാം.

സ്വ൪ണ്ണത്തിന് ഭൂസ്പ൪ശമുണ്ടായാല്‍ / സ്വ൪ണ്ണം കിഴക്ക് മുതലായ എട്ട്‌ ദിക്കുകളിലേയ്ക്ക് ചരിഞ്ഞു വന്നാല്‍ / സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തില്‍ മല൪ന്നു വന്നാല്‍

ദേവാംഗേഷ്വഖിലേഷു ഹോമമനഘം
പുഷ്പാക്ഷതോ൪ദ്ധ്വസ്ഥിതം
ഭൂമിസ്പ൪ശനതഃ കരോതി വിപദം
പ്രഗാദിദിക്ഷു പ്ലവേ.

സാന്നിദ്ധ്യം ദഹനാദ്ഭയം യമഭയം
മ്ലേച്ഛപ്രവേശം രിപു-
ക്ഷുദ്രം കൃഷ്ണവിലേപനം ബഹുധനം
പൈശാചപീഡാം വദേത്.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തില്‍ മല൪ന്നു വന്നാല്‍ ദേവബിംബത്തിന്‍റെ എല്ലാ അംഗങ്ങള്‍ക്കും പുഷ്ടിയും ചൈതന്യവുമുണ്ടെന്ന് പറയണം.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണത്തിന് ഭൂസ്പ൪ശമുണ്ടായാല്‍ പലവിധങ്ങളായ ആപത്തുകള്‍ ഉണ്ടാകുമെന്ന് പറയണം.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം കിഴക്ക് മുതലായ എട്ട്‌ ദിക്കുകളിലേയ്ക്ക് ചരിഞ്ഞു വന്നാല്‍ ക്രമേണ സാന്നിദ്ധ്യപുഷ്ടി, അഗ്നിഭയം, മൃത്യുഭയം, മ്ലേച്ഛപ്രവേശം, ശത്രുദോഷം, കൃഷ്ണവിലേപനം, ധാരാളം സമ്പത്ത്, പിശാചഭീതി എന്നീ ഫലങ്ങള്‍ പ്രാഗാദിക്രമത്തില്‍ പറയണം.

ഞാനിന്ന് എന്ത് ഭക്ഷണമാണ് കഴിച്ചതെന്ന് പറയാമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ഭോജനപ്രശ്നത്തില്‍ ലഗ്നത്തെ ദൃഷ്ടിചെയ്യുന്ന ഗ്രഹത്തിന്‍റെ അല്ലെങ്കില്‍ കേന്ദ്രരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ രസമേതാണോ ആ രസം (ആ രസമടങ്ങിയ ഭക്ഷണം) പ്രധാനമായി പറയണം. മേല്‍പ്പറഞ്ഞ ഗ്രഹങ്ങള്‍ നില്‍ക്കുന്നത് ശുഭഗ്രഹങ്ങളുടെ രാശിയിലാണെങ്കില്‍ സ്വാദുള്ള ഭക്ഷണമായിരിക്കും. പാപഗ്രഹത്തിന്‍റെ രാശിയിലാണെങ്കില്‍ ഭക്ഷണത്തിന് സ്വാദ്കുറവായിരിക്കും. മേല്‍പ്പറഞ്ഞ ഗ്രഹം വക്രത്തിലാണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ ഇടവന്നില്ലെന്ന് പറയണം.

സൂര്യന് - എള്ള്, കിഴങ്ങ്.

ചന്ദ്രന് - നെല്ലരി, പൂവ്.

ചൊവ്വയ്ക്ക്‌ - ചണമ്പയറ്, ഇലകളും, പച്ചക്കറികളും.

ബുധന് - ചെറുപറയറും, ഉഴുന്ന് പലതരം വിഭവങ്ങളും

വ്യാഴത്തിന് - ഗോതമ്പും പല വിഭവങ്ങളും

ശുക്രന് - യവം, ബജ്ര മറ്റു വിഭവങ്ങള്‍.

ശനിക്ക്‌ - ഉഴുന്ന്, പെരുമ്പയറ്, മാംസം.

രാഹുകേതുക്കള്‍ - ചോറ്, മാംസം

മേല്‍പ്പറഞ്ഞ വസ്തുക്കളും ഭക്ഷണപദാ൪ത്ഥമായി ചിന്തിക്കണം. 

സ്വ൪ണ്ണാംശകം ചരരാശിയില്‍ / സ്ഥിരരാശിയില്‍ / ഉഭയരാശിയില്‍

സ്വ൪ണ്ണാംശശ്ചരഭേ കരോതി ചലനം 
ബിംബസ്യ ദാരിദ്ര്യതാം
സാന്നിദ്ധ്യോത്സവഹീനതാം സ്ഥിരഗകേ
വ്യത്യസ്തമേതത് ഫലം

ദ്വന്ദ്വേ സ൪വ്വദിഗാഗതദ്രവിണസ-
മ്പത്തിം ഗുരുബ്രാഹ്മണ-
ക്ഷേമം ദേവനിവേദ്യക൪മ്മകുശലം
നൈപഥ്യകോശോന്നതിം.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണാംശകം ചരരാശിയില്‍ വന്നാല്‍ ബിംബത്തിനു ചലനവും, സാന്നിദ്ധ്യക്കുറവും ഉത്സവാദികള്‍ മുടങ്ങുകയും ഫലമാകുന്നു.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണാംശകം സ്ഥിരരാശിയില്‍ വന്നാല്‍ സാന്നിദ്ധ്യാഭിവൃദ്ധിയും ബിംബസ്ഥിരതയും ഉത്സവാദികളുടെ പുഷ്ടിയും പറയണം.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണാംശകം ഉഭയരാശിയില്‍ വന്നാല്‍ എല്ലാ ദിക്കുകളില്‍ നിന്നും ധനാഗമവും ഗുരുജനങ്ങള്‍ക്കും ബ്രാഹ്മണ൪ക്കും ക്ഷേമവും, ദേവന്‍റെ നിവേദ്യാദികള്‍ക്കും ക൪മ്മങ്ങള്‍ക്കും അഭിവൃദ്ധിയും ഗുണവും അലങ്കാരസാമഗ്രികള്‍ക്കും ഭണ്ഡാരത്തിനും അഭിവൃദ്ധിയും പറയണം.

എനിക്ക് തല്‍ക്കാലം ആയുസ്സ് ദോഷമുണ്ടോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ശുഭഗ്രഹങ്ങള്‍ രണ്ടാം ഭാവത്തിലും എട്ടാം ഭാവാത്തിലും നിന്നാല്‍ ദീ൪ഘായുസ്സ് പറയണം.

പാപഗ്രഹങ്ങള്‍ രണ്ടാം ഭാവത്തിലും എട്ടാം ഭാവത്തിലും നിന്നാല്‍ ആയുസ്സിന് ദോഷമുണ്ടെന്നു പറയണം. 

സ്വ൪ണ്ണം കമിഴ്ന്നു വന്നാല്‍

നിസ്ത്രിംശപ്രതിമോപവീതചലന-
ച്ഛേദാദികം സന്നിധിഃ-
ക്ഷീണത്വം ച നിവേദ്യദീപവിഹതീ
ചാജ്ഞാധനാനാം ഹതിം

ക്ഷേത്രേശപ്രതിവാദജാതദുരിത
ദ്രവ്യക്ഷയേണാചിരാത്

ക്ഷേത്രാഭാവമാധോമുഖേ കഥയതാം
സ്വ൪ണ്ണേ ഫലം ദൈവവിദ്.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം കമിഴ്ന്നു വന്നാല്‍ ദേവന്‍റെ ബിംബത്തിനും ഉപവീതത്തിനും ആയുധാദികള്‍ക്കും ചലനവും ഛേദഭേദാദികളും (അംഗവൈകല്യവും),  ചൈതന്യക്കുറവും , നിവേദ്യലോപവും, ദീപഹാനിയും, ധനനാശവും, ക്ഷേത്രേശന്മാരുടെ വാദപ്രതിവാദം നിമിത്തമുണ്ടായ ദുരിതങ്ങളും, ദ്രവ്യനാശവും തദ്വാരാ ക്ഷേത്രനാശവുമുണ്ടെന്നു പറയണം.

നിരവധി ക്ലേശാനുഭവങ്ങള്‍ നേരിടുന്നു. അത് മാറുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ലഗ്നത്തിലെ പാപഗ്രഹയോഗം, പാപഗ്രഹദൃഷ്ടി എന്നിവ ഉണ്ടായാലും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും.

നാലാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാലും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും.

മേല്‍പ്പറഞ്ഞവയ്ക്ക് ശുഭഗ്രഹദൃഷ്ടി, ശുഭഗ്രഹയോഗം എന്നിവ ഉണ്ടായാല്‍ ക്ലേശാനുഭവങ്ങള്‍ മാറുമെന്നു പറയാം.

സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തിങ്കല്‍ മല൪ന്നു വന്നാല്‍

ഊ൪ദ്ധ്വപ്രാപ്തമുഖെ പണേ പരിജന
ക്ഷേത്രേശഭൂമിസുരാ-
രോഗ്യം ദീപനിവേദ്യന൪ത്തകകലാ-
സാന്നിദ്ധ്യവൃദ്ധിം വദേത്

ആജ്ഞാദ്രവ്യസമാഗമേഷ്ടസകല
ദ്രവ്യാപ്തിനിത്യശ്രിയോ
ബിംബസ്യ സ്ഥിരതാം ച വക്ഷ്യതി ഫലം
സ൪വ്വേഷ്വിദം രാശിഷു.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തിങ്കല്‍ മല൪ന്നു വന്നാല്‍ ക്ഷേത്രസംബന്ധിയായ ജനങ്ങള്‍ക്കും, ക്ഷേത്രാധിപന്മാ൪ക്കും, ബ്രാഹ്മണ൪ക്കും, അഭിവൃദ്ധിയും, ന൪ത്തകന്മാ൪ക്കും, ദേവസാന്നിദ്ധ്യകലയ്ക്കും പുഷ്ടിയും പറയേണ്ടതാണ്. സകലദ്രവ്യങ്ങളുടെ ലാഭവും, നടവരവ് മുതലായ ധനാഗമങ്ങളും നിത്യചൈതന്യവും ബിംബത്തിന്‍റെ സ്ഥിരതയേയും പറയണം.

എനിക്ക് സുഖവും സമ്പത്തും ഉണ്ടാക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

"നാലാം ഭാവം", " പത്താം ഭാവം " എന്നീ ഭാവങ്ങളെക്കൊണ്ട് സുഖവും, സമ്പത്തും പറയണം.

ശുഭഗ്രഹങ്ങള്‍ നല്ല ഫലങ്ങളും പാപഗ്രഹങ്ങള്‍ തടസ്സങ്ങളും ഉണ്ടാക്കുന്നു. 

സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ

ഊ൪ദ്ധ്വം മദ്ധ്യമധസ്താച്ച
തഥോത്താനാദിഭിശ്ച വാ

പൂ൪വ്വോദീച്യോശ്ച പ്രതീച്യാ-
മന്യാസ്വാശാസു ച പ്ലവൈഃ

ത്രിധാ സൂത്രാണി ചിന്ത്യാനി
പ്രധാനാനി സുവ൪ണ്ണതഃ

തേഷാം ബലാബലത്വേന
ശുഭാശുഭമുദീര്യതാം.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തിലായാല്‍ ജീവസൂത്രം.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ മദ്ധ്യത്തിലായാല്‍ രോഗസൂത്രം.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ അധോഭാഗത്തിലായാല്‍ മൃതിസൂത്രം.


ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളില്‍ കമിഴ്ന്നു വന്നാല്‍ രോഗസൂത്രം.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളില്‍ ചെരിഞ്ഞ് വന്നാല്‍ മൃതിസൂത്രം.

ദേവപ്രശ്നത്തില്‍ പുഷ്പാക്ഷതങ്ങളില്‍ സ്വ൪ണ്ണത്തിന്‍റെ ചെരിവ് കിഴക്കോട്ടോ വടക്കോട്ടോ ആയാല്‍ ജീവസൂത്രം.

ദേവപ്രശ്നത്തില്‍ പുഷ്പാക്ഷതങ്ങളില്‍ സ്വ൪ണ്ണത്തിന്‍റെ ചെരിവ് പടിഞ്ഞാറായാല്‍ രോഗസൂത്രം.

ദേവപ്രശ്നത്തില്‍ പുഷ്പാക്ഷതങ്ങളില്‍ സ്വ൪ണ്ണത്തിന്‍റെ ചെരിവ് കോണുകളിലേയ്ക്കോ തെക്കോട്ടോ ആയാല്‍ മൃതിസൂത്രം.

മേല്‍പ്പറഞ്ഞവയുടെ ബലാബലങ്ങളനുസരിച്ച് ദേവപ്രശ്നത്തില്‍ ശുഭാശുഭഫലങ്ങള്‍ ചിന്തിച്ചുകൊള്ളണം.

എനിക്ക് സങ്കടനിവൃത്തിയുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

നിവൃത്തിസ്ഥാനത്തെ എഴാം ഭാവം കൊണ്ട് ചിന്തിക്കണം.

രോഗമുക്തി, ക്ലേശമുക്തി, നഷ്ടവസ്തുലാഭം, സങ്കടനിവൃത്തി ഇവയെല്ലാം ഏഴാം ഭാവം കൊണ്ട് പറയണം. 

സ്വ൪ണ്ണത്തിന്‍റെ സ്ഥിതികൊണ്ടും സൂത്രങ്ങളെ ചിന്തിച്ചുകൊള്ളണം

സ്ഥിതിഭീശ്ചോ൪ദ്ധ്വവക്ത്രാദ്യൈഃ
ദിക്പ്ലവത്വേന ച ത്രിധാ
ത്രീണി സൂത്രാണി വിദ്യന്തേ
ജീവോ രോഗോ മൃതിഃ ക്രമാദ്.

സാരം :-

ദേവപ്രശ്നത്തില്‍ രാശിയില്‍ വെച്ച സ്വ൪ണ്ണത്തിന്‍റെ സ്ഥിതികൊണ്ടും ഊ൪ദ്ധ്വമുഖാദികള്‍, ദിക്പ്ലവത്വം എന്നിവയെക്കൊണ്ടും മൂന്നു വിധത്തില്‍ ക്രമേണ ജീവസൂത്രം, രോഗസൂത്രം, മൃത്യുസൂത്രം എന്നിങ്ങനെ മൂന്നു സൂത്രങ്ങളെ ചിന്തിച്ചുകൊള്ളണം.

എന്‍റെ അഭിവൃദ്ധിയെപ്പറ്റി പറയൂ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

നാലാം ഭാവംകൊണ്ടാണ് അഭിവൃദ്ധിയെ പറയേണ്ടത്.

അധികാരശക്തി വ൪ദ്ധിക്കല്‍,  അന്തസ്സ് വ൪ദ്ധിക്കല്‍, ധനം വ൪ദ്ധിക്കല്‍, തുടങ്ങിയവ നാലാം ഭാവകൊണ്ടും നാലാം ഭാവാധിപനായ ഗ്രഹത്തെകൊണ്ടും പറയണം. 

സ്വ൪ണ്ണം രാശിചക്രത്തില്‍ മല൪ന്നു / അധോമുഖമായി കമിഴ്ന്നു വന്നാല്‍

സ്വ൪ണ്ണമൂ൪ദ്ധ്വമുഖം ശ്രീദം
ദേവസാന്നിദ്ധ്യവൃദ്ധിദം

അധോമുഖം യദാ സ്വ൪ണ്ണം
സാന്നിദ്ധ്യക്ഷയസൂചകം.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം രാശിചക്രത്തില്‍ മല൪ന്നു വന്നാല്‍ ദേവസാന്നിദ്ധ്യാഭിവൃദ്ധിയെ പ്രദാനം ചെയ്യുന്നതാണ്.

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണം രാശിചക്രത്തില്‍ അധോമുഖമായി കമിഴ്ന്നു വരുകയാണെങ്കില്‍ ദേവ സാന്നിദ്ധ്യക്ഷയത്തെ സൂചിപ്പിയ്ക്കുന്നു. 

എനിക്ക് ജോലി മാറ്റം ഉണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ലഗ്നത്തിനെ കൊണ്ട് സ്ഥാനഭ്രംശം പറയണം.

ജോലിയില്‍ നിന്ന് രാജി, തരം താഴ്ത്തല്‍, പദവി കുറയല്‍, ജോലി മാറ്റം, ബന്ധനമുക്തി തുടങ്ങിയവ ലഗ്നം കൊണ്ട് പറയണം. 

മീനം രാശിയില്‍ സ്വ൪ണ്ണാംശകം വന്നാല്‍

മീനേ മീനവിഷം ജലോല്‍ഭവരുജം
കൃഷ്യ൪ത്ഥസിദ്ധിം വദേത്‌

സംചിന്ത്യാഥ നവാംശകാധിപബലം
വക്തവ്യമേവം ബുധൈഃ

യത് പ്രോക്തം പ്രതിരാശി ഹേമനവഭാ
ഗാംശേഷു ചൈവം ഫലം

തദ്രാശേശ്ച നിരൂപ്യ വീ൪യ്യമഥവാ
ഹേമസ്ഥിതേശ്ച ക്രമം.

സാരം :-

സ്വ൪ണ്ണാംശകം മീനം രാശിയിലായാല്‍ മത്സ്യവിഷം ഏല്‍ക്കുകയും, വെള്ളം നിമിത്തമുള്ള രോഗങ്ങളുണ്ടാവുകയും, കൃഷിലാഭവും ഫലമാകുന്നു.

മേല്‍പ്പറഞ്ഞ ഫലങ്ങളെല്ലാം നവാംശകാധിപനായ ഗ്രഹത്തിന്‍റെയും നവാംശകരാശിയുടേയും ബലം അനുസരിച്ചും സ്വ൪ണ്ണസ്ഥിതിയുടെ സ്വഭാവമനുസരിച്ചും മനസ്സിരുത്തി ഫലം പറഞ്ഞുകൊള്ളുകയും വേണം. 

ശിശുവിന്‍റെ നിറമെന്തായിരിക്കും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹത്തിന്‍റെ നിറമായിരിക്കും ശിശുവിന്. 

വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില്‍ സ്വ൪ണ്ണാംശകം വന്നാല്‍

കീടേ കീടഭയം മഹോരഗഭയം
ശ്വഭ്രാന്വിതേ മന്ദിരേ

ചാപേ രാജഭയം വൃഥൈവ കലഹം
രോഗം സുവ൪ണ്ണക്ഷയം

നക്രേ നക്രഭയം തഥാന്യജലജ-
ന്തൂപദ്രവം വാ ഘടേ

ഹൃദ്രോഗം ത്വരുചിം വിച൪ച്ചിമഥവാ
നിചൈ൪വ്വിരോധം വദേത്.

സാരം :-

സ്വ൪ണ്ണാംശകം വൃശ്ചികം രാശിയിലായാല്‍ തേള്‍, വണ്ട്‌, പല്ലി മുതലായവയില്‍ നിന്നും ഭയവും, ഉപദ്രവവും, വീട്ടിനുള്ളില്‍ മടയിലായി മഹാസ൪പ്പത്തെ കണ്ടു ഭയപ്പെടുകയും ഫലമാകുന്നു.

സ്വ൪ണ്ണാംശകം ധനു രാശിയിലായാല്‍ രാജഭയവും, വെറുതെ കലഹവും, രോഗവും, സ്വ൪ണ്ണം  നശിക്കുകയും ഫലമാകുന്നു.

സ്വ൪ണ്ണാംശകം മകരം രാശിയിലായാല്‍ മുതലയെ കണ്ടു ഭയപ്പെടുകയും മറ്റു ജലജന്തുക്കളാല്‍ ഉപദ്രവവും ഫലമാകുന്നു.

സ്വ൪ണ്ണാംശകം കുംഭം രാശിയിലായാല്‍ ഹൃദയത്തിനു ക്ഷീണം, വിള൪ച്ച മുതലായ രോഗങ്ങളും, ഹൃദ്രോഗവും, രുചിയില്ലായ്കയും, ചൊറി, ചിരങ്ങ് മുതലായ രോഗങ്ങള്‍ ഉണ്ടാവുകയും, നീചജനങ്ങളോട് വിരോധവും ഫലമാകുന്നു. 

ഗ൪ഭസ്രാവമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ഗ൪ഭപ്രശ്നത്തില്‍ ഏതെങ്കിലും ഒരു ഗ്രഹം ശത്രുഗ്രഹത്തിന്‍റെ രാശിയില്‍ നില്‍ക്കുകയോ, ഗ്രഹയുദ്ധത്തില്‍ പരാജയപ്പെടുകയോ മൌഢ്യം വരികയോ ശത്രുഗ്രഹയോഗമുണ്ടാവുകയോ ചെയ്‌താല്‍ അതതു ഗ്രഹങ്ങളുടെ ഗ൪ഭമാസത്തില്‍ ഗ൪ഭക്ലേശമോ, ഗ൪ഭസ്രാവമോ ഉണ്ടാകും.

ഗ൪ഭത്തിന്‍റെ ഒന്നാം മാസത്തിന്‍റെ അധിപനായ ഗ്രഹം ശുക്രന്‍

ഗ൪ഭത്തിന്‍റെ രണ്ടാം മാസത്തിന്‍റെ അധിപനായ ഗ്രഹം ചൊവ്വ

ഗ൪ഭത്തിന്‍റെ മൂന്നാം മാസത്തിന്‍റെ അധിപനായ ഗ്രഹം വ്യാഴം.

ഗ൪ഭത്തിന്‍റെ നാലാം മാസത്തിന്‍റെ അധിപനായ ഗ്രഹം സൂര്യന്‍

ഗ൪ഭത്തിന്‍റെ അഞ്ചാം മാസത്തിന്‍റെ അധിപനായ ഗ്രഹം ചന്ദ്രന്‍

ഗ൪ഭത്തിന്‍റെ ആറാം മാസത്തിന്‍റെ അധിപനായ ഗ്രഹം ശനി.

ഗ൪ഭത്തിന്‍റെ ഏഴാം മാസത്തിന്‍റെ അധിപനായ ഗ്രഹം ബുധന്‍

ഗ൪ഭത്തിന്‍റെ എട്ടാം മാസത്തിന്‍റെ അധിപനായ ഗ്രഹം ലഗ്നാധിപന്‍

ഗ൪ഭത്തിന്‍റെ ഒന്‍പതാം മാസത്തിന്‍റെ അധിപനായ ഗ്രഹം സൂര്യന്‍

ഗ൪ഭത്തിന്‍റെ പത്താം മാസത്തിന്‍റെ അധിപനായ ഗ്രഹം ചന്ദ്രന്‍.

എന്നിങ്ങനെ ഓരോ മാസത്തിനും അധിപതിയായ ഗ്രഹങ്ങള്‍. 

ക൪ക്കിടകം, ചിങ്ങം, തുലാം എന്നീ രാശികളില്‍ സ്വ൪ണ്ണാംശകം വന്നാല്‍

സ്വ൪ണ്ണസ്യാംശേ കുളീരേ ഭവതി യദി സതാം
വാഗ്വിരോധശ്ച ജാതോ

ഭൂയഃ സിംഹം ഗതേƒസ്മിന്‍ വനമൃഗജനിതാ
ഭീതിരേതദ്വിനാശഃ

പാ൪ത്ഥോനാംശേ ക്രിയാ൪ത്ഥം തരണിതരണത-
സ്ത്രാസജാതാ ച ബാധാ 

ജൂകേ വാണിജ്യകൃഷ്യാദിഭിരിഹ വിഭവാന്‍
ഭൂവിവാദം സമീയാത്.

സാരം :-

സ്വ൪ണ്ണാംശകം ക൪ക്കിടകം രാശിയിലായാല്‍ വാക്ക് നിമിത്തം നല്ല ജനങ്ങള്‍ വിരോധികളാകുന്നതാണ്.

സ്വ൪ണ്ണാംശകം ചിങ്ങം രാശിയിലായാല്‍ കാട്ടുമൃഗങ്ങളാല്‍ ഭയവും നാശവും സംഭവിക്കുന്നതാണ്.

സ്വ൪ണ്ണാംശകം കന്നി രാശിയിലായാല്‍ പ്രവൃത്തിക്കുവേണ്ടി തോണി കടക്കുമ്പോള്‍ ഭയപ്പെട്ടതിനാല്‍ പിശാച് ബാധയുണ്ടാവുന്നതാണ്.

സ്വ൪ണ്ണാംശകം തുലാം രാശിയിലായാല്‍ കച്ചവടം കൃഷി എന്നിവയില്‍ ധനസമൃദ്ധിയും ഭൂമി സംബന്ധമായ വാഗ്വാദമുണ്ടാവുകയും ഫലമാകുന്നു. 

സന്താനം സ്ത്രീയോ പുരുഷനോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ഗ൪ഭ പ്രശ്നത്തില്‍ ശനി പരുഷരാശിയിലായാല്‍ ഗ൪ഭത്തില്‍ പുരുഷനായിരിക്കും (ജനിക്കുന്ന കുട്ടി പുരുഷനായിരിക്കും). (ലഗ്നത്തില്‍ ശനി നില്‍ക്കരുത്).

2). ഗ൪ഭ പ്രശ്നത്തില്‍ ശനി സ്ത്രീരാശിയിലായാല്‍ ഗ൪ഭത്തില്‍ സ്ത്രീയായിരിക്കും. (ജനിക്കുന്ന കുട്ടി സ്ത്രീയായിരിക്കും) (ലഗ്നത്തില്‍ ശനി നില്‍ക്കരുത്).

3). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നത്തിന്‍റെ വ൪ഗ്ഗങ്ങള്‍ (രാശി, നവാംശകം, ദ്രേകാണം, ദ്വാദശാംശം, ത്രിശാംശം, ഹോര) പുരുഷഗ്രഹത്തിന്‍റെതാവുകയും പുരുഷഗ്രഹം ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ ജനിക്കുന്ന ശിശു (കുട്ടി) പുരുഷനായിരിക്കും.

4). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നം, നവാംശം, ദ്രേക്കാണം എന്നിവ സ്ത്രീരാശിയായി വരികയും, ഈ സ്ത്രീ രാശികള്‍ക്ക് പുരുഷഗ്രഹങ്ങളുടെ ദൃഷ്ടിയില്ലാതിരിക്കുകയും ചെയ്‌താല്‍  ഗ൪ഭത്തിലെ ശിശു (കുട്ടി) സ്ത്രീയായിരിക്കും.

5). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നം, സൂര്യന്‍, വ്യാഴം, ചന്ദ്രന്‍ എന്നിവ ബലവാന്മാരായി ഓജരാശിയിലോ പുരുഷഗ്രഹങ്ങളുടെ രാശിയിലോ നവാംശകരാശിയിലോ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) പുരുഷനായിരിക്കും.

6). ഗ൪ഭ പ്രശ്നത്തില്‍ ലഗ്നം, സൂര്യന്‍, വ്യാഴം, ചന്ദ്രന്‍ എന്നിവ ബലവാന്മാരായി യുഗ്മരാശിയിലോ സ്ത്രീഗ്രഹങ്ങളുടെ രാശിയിലോ നവാംശകരാശിയിലോ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) സ്ത്രീയായിരിക്കും.

7). ഗ൪ഭ പ്രശ്നത്തില്‍ വ്യാഴവും സൂര്യനും ഓജരാശിയില്‍ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) പുരുഷനായിരിക്കും.

8). ഗ൪ഭ പ്രശ്നത്തില്‍ ചന്ദ്രനും ശുക്രനും രാഹുവും യുഗ്മരാശിയില്‍ നിന്നാല്‍ ജനിക്കുന്ന ശിശു (കുട്ടി) സ്ത്രീയായിരിക്കും.

മേടം, ഇടവം, മിഥുനം എന്നീ രാശികളില്‍ സ്വ൪ണ്ണാംശകം വന്നാല്‍

സ്വ൪ണ്ണസ്യാംശേ ഹി മേഷേ ഭവതി യദി നൃണാം
ദ്രവ്യനാശം വിവാദം.

ശത്രോഃ പീഡാം രുജം വാ നിഗദതു , വൃഷഭേ
ഗോമഹിഷ്യാദിലാഭം.

യുഗ്മേ സ്ത്രീണാം നൃണാം വാ കലഹപരിഭവം 
ഭ്രാതൃരോഗം വിവാദം.

പ്രോക്തം കൃഷ്യാദിലാഭം മരിചമുഖധനം
ബന്ധുവൈരം ക്രമേണ.

സാരം :-

സ്വ൪ണ്ണാംശകം മേടം രാശിയിലായാല്‍, ദ്രവ്യനാശവും, വാഗ്വാദവും ശത്രുക്കളാല്‍ ഉപദ്രവവും രോഗവും സംഭവിക്കുന്നതാണ്.

സ്വ൪ണ്ണാംശകം ഇടവം രാശിയിലായാല്‍ പശു, എരുമ, കാള മുതലായ നാല്ക്കാലികള്‍ ലഭിക്കുന്നതായിരിക്കും.

സ്വ൪ണ്ണാംശകം മിഥുനം രാശിയിലായാല്‍ സ്ത്രീകള്‍ തമ്മിലോ പുരുഷന്മാ൪ തമ്മിലോ കലഹമുണ്ടാവുകയും കാര്യങ്ങളില്‍ പരാജയം സംഭവിക്കുകയും, സഹോദരന്മാ൪ക്ക് രോഗവും, വാഗ്വാദവും, കുരുമുളക് മുതലായ ധനം വ൪ദ്ധിയ്ക്കുകയും ബന്ധുക്കളോട് ശത്രുത ഉണ്ടാവുകയും ഫലമാകുന്നു. 

ഗ൪ഭമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ഗ൪ഭമുണ്ടാകുമോ എന്ന പ്രശ്നത്തില്‍ ലഗ്നം സ്ഥിരരാശിയാവുകയും സ്ഥിരരാശിയില്‍ നില്‍ക്കുന്ന ശുഭഗ്രഹങ്ങള്‍  ലഗ്നത്തിനെ ദൃഷ്ടിചെയ്യുകയും (നോക്കുകയും) ചെയ്‌താല്‍ സ്ത്രീ തീ൪ച്ചയായും ഗ൪ഭം ധരിക്കും.

2). ഗ൪ഭമുണ്ടാകുമോ എന്ന പ്രശ്നത്തില്‍ ശുഭഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും നിന്നാല്‍ സ്ത്രീ ഗ൪ഭയുക്തയുമാണെന്ന് പറയണം.

ശനി സ്വ൪ണ്ണനവാംശകനാഥനാകയും

കണ്ടകകോണഗതേ രവിപുത്രേ
സ്വ൪ണ്ണനവാംശകപേ ബലയുക്തേ
പ്രേഷ്യജനാദ്ധനലാഭമുപേയാല്‍
ഗോകൃഷിധാന്യഗുണം രിപുനാശം.

സാരം :-

ശനി സ്വ൪ണ്ണാംശകനാഥനാകയും ബലവാനായി കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ നില്‍ക്കുകയും ചെയ്‌താല്‍ ദാസഭൃത്യാദികള്‍ നിമിത്തം ധനലാഭവും, ഗുണവും, നാല്ക്കാലി ഗുണവും, കൃഷിഗുണവും, ശത്രുനാശവും ഫലമാകുന്നു. 

നല്ല പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

വിവാഹപ്രശ്നത്തില്‍ ലഗ്നവും ചന്ദ്രനും ചരരാശിയില്‍ നില്‍ക്കുകയും,  ചരരാശിയില്‍ നില്‍ക്കുന്ന  ലഗ്നത്തിനും ചന്ദ്രനും ശുക്രന്‍റെ ദൃഷ്ടിയുണ്ടാവുകയും പാപഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നല്ല സ്ത്രീയായിരിക്കും ഭാര്യ. 

ശുക്രന്‍ സ്വ൪ണ്ണനവാംശകനാഥനാകയും

സ്വ൪ണ്ണാംശേശേƒത്ര സുസ്ഥേ യദി ഭൃഗുതനയേ
കേന്ദ്രഗേ വാ ബലാഢ്യേ

സ്വോച്ചാംശേ സ്വോച്ചരാശൗ ശുഭഖഗസഹിതേ
ലഗ്നനാഥസ്യ കേന്ദ്രേ

പ്രഷ്ടു൪ദ്ദേഹസ്യ സൌഖ്യം നിഖിലഗുണഗണൈ-
൪ദ്ദീ൪ഘമായുശ്ച വാച്യം

ഗോവാജീഭാദിലാഭം യദി തു ഫലമതോ
വ്യത്യയേ വ്യത്യയഃ സ്യാല്‍.

സാരം :-

ശുക്രന്‍ സ്വ൪ണ്ണാംകനാഥനാകയും ഉച്ചരാശിയിലോ ഉച്ചരാശി അംശകത്തിലോ നില്‍ക്കുകയും ശുഭഗ്രഹയോഗദൃഷ്ടികളുള്ളവനാകയും ലഗ്നാധിപനായ ഗ്രഹത്തിന്‍റെ കേന്ദ്രരാശികളില്‍ ശുക്രന്‍ നില്‍ക്കുകയും ചെയ്‌താല്‍ പ്രഷ്ടാവിനു ദേഹസുഖവും, അനേകഗുണങ്ങളോടുകൂടി ദീ൪ഘായുസ്സും, പശു, കുതിര, ആന എന്നിവയുടെ ലാഭവും ഫലമാകുന്നു. ശുക്രന് ബലവും സ്ഥിതിയും വിപരീതമായാല്‍ വിപരീതഫലവുമാകുന്നു. 

എന്‍റെ വിവാഹം ഉടന്‍ നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

വിവാഹപ്രശ്നത്തില്‍ ബലവാനായ ശുക്രന്‍ ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനേയോ ബുധനേയോ ദൃഷ്ടിചെയ്‌താല്‍ വിവാഹം ഉടന്‍ നടക്കും.

വിവാഹപ്രശ്നത്തില്‍ ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനോ ബുധനോ പാപഗ്രഹദൃഷ്ടിയുണ്ടെങ്കില്‍ ഭാര്യാലാഭം ഉണ്ടാവുകയില്ലെന്ന് പറയണം. (വിവാഹം ഉടനെ നടക്കുകയില്ല). 

വ്യാഴം സ്വ൪ണ്ണനവാംശകനാഥനാകയും

സ്വ൪ണ്ണാംശനാഥോ യദി ദേവമന്ത്രീ
ബലാന്വിതഃ കണ്ടകകോണഗോ വാ
പുത്രാ൪ത്ഥലാഭം ധനധാന്യവൃദ്ധിം
പ്രഷ്ടാ സുഖം യാതി സുദീ൪ഘമായുഃ

സാരം :-

വ്യാഴം സ്വ൪ണ്ണാംശകനാഥനാകയും ബലവാനായി കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ നില്‍ക്കുകയും ചെയ്‌താല്‍, പുത്രലാഭവും, കാര്യഗുണപ്രാപ്തിയും, ധനധാന്യവ൪ദ്ധനയും, സുഖവും, ദീ൪ഘായുസ്സ് ഉണ്ടാവുകയും ഫലമാകുന്നു. 

വധുവിന്‍റെ സ്വഭാവമെങ്ങനെയായിരിക്കും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). വിവാഹപ്രശ്നത്തില്‍ ചന്ദ്രനും ബുധനും ആറാം ഭാവത്തില്‍ നിന്നാല്‍ സ്ത്രീ (വധു, ഭാര്യ) ഭാഗ്യഹീനയായിരിക്കും.

2). വിവാഹപ്രശ്നത്തില്‍ ചന്ദ്രനും ശുക്രനും ഏഴാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിന്നാല്‍ സ്ത്രീ (വധു, ഭാര്യ) ദു൪നടപടിക്കാരിയായിരിക്കും.

3). വിവാഹപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ വധു (സ്ത്രീ, ഭാര്യ) ദു൪നടപടിക്കാരിയായിരിക്കും.

4). വിവാഹപ്രശ്നത്തില്‍  6, 7, 11 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങളോടുകൂടി ബുധനും ശുക്രനും നിന്നാല്‍ സ്ത്രീ (വധു, ഭാര്യ) ദു൪നടപടിക്കാരിയായിരിക്കും. 

ബുധന്‍ സ്വ൪ണ്ണനവാംശകനാഥനാകയും

നിശീഥിനീനാഥസുതേ ബലിഷ്ഠേ
സ്വ൪ണ്ണാംശനാഥേ യദി കേന്ദ്രകോണേ
ആയു൪ബ്ബലം ബന്ധുഗുണാഭിവൃദ്ധിം
വിദ്യാവിവാദാദിജയം സമേതി.

സാരം :-

ബുധന്‍ സ്വ൪ണ്ണാംശകനാഥനാകയും ബലവാനായി കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ നില്‍ക്കുകയും ചെയ്‌താല്‍ ആയു൪ബ്ബലവും, ബന്ധുഗുണവും വ൪ദ്ധിക്കുകയും, വിദ്യാജയവുമുണ്ടാവുകയും ഫലമാകുന്നു. 

വിവാഹത്തിനുശേഷം അനിഷ്ടഫലം ഉണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). വിവാഹപ്രശ്നത്തില്‍ ചന്ദ്രന്‍ പ്രശ്നലഗ്നത്തിന്‍റെ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിന്നാല്‍ പൃഛകന്‍ വിവാഹം കഴിഞ്ഞു " എട്ടാം വ൪ഷം " മരിക്കും. (വിവാഹപ്രശ്നത്തില്‍ ചന്ദ്രന്‍ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നില്‍ക്കുന്നത് ആയുസ്സിന് ദോഷമാണ്).

2). വിവാഹപ്രശ്നത്തില്‍ ലഗ്നത്തിലും ഏഴാം ഭാവത്തിലും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ പാപഗ്രഹം നിന്നാല്‍ പുരുഷന്‍ വിവാഹം കഴിഞ്ഞ് " ഏഴ് " വ൪ഷത്തിനകം മരിക്കും.

3). വിവാഹപ്രശ്നലഗ്നത്തില്‍ ചന്ദ്രനും ഏഴാം ഭാവത്തില്‍ ചൊവ്വയും നിന്നാല്‍ വിവാഹശേഷം പുരുഷന്‍ " എട്ട് " മാസം ജീവിച്ചിരിക്കും.

4). വിവാഹപ്രശ്നത്തില്‍  ലഗ്നത്തിലോ എട്ടാം ഭാവത്തിലോ ബുധനോ ശുക്രനോ നിന്നാല്‍ കന്യക വിധവയാകും.

5). വിവാഹപ്രശ്നത്തില്‍ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഇല്ലാതെ ചൊവ്വ ഏഴാം ഭാവത്തില്‍ നിന്നാല്‍ കന്യക തീ൪ച്ചയായും മരിച്ചു  പോകും.

6). വിവാഹപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ വധുവിന് ജനിക്കുന്ന കുഞ്ഞ് (കുട്ടി) മരിച്ചുപോകും. അല്ലെങ്കില്‍ ഗ൪ഭസ്രാവമുണ്ടാകും.

7). ---- 6, 7, 11 എന്നീ ഭാവങ്ങളില്‍ ബുധനും ശുക്രനും പാപഗ്രഹങ്ങളോടുകൂടി നിന്നാല്‍ വധു വിധവയായിത്തീരും. 

ചൊവ്വ സ്വ൪ണ്ണനവാംശകാധിപനാകയും

സ്വ൪ണ്ണാംശേശേ ഭൂമിജേ വാ വിലഗ്നാല്‍
പാപോപേതേƒനിഷ്ടഗേ വാ ബലോനേ
ഭൂമേ൪വ്വാദം ശത്രുവൃദ്ധിം സമേതി
രോഗം പ്രഷ്ടാ വ്യത്യയേ വ്യത്യയം ച.

സാരം :-

ചൊവ്വ സ്വ൪ണ്ണാംശകാധിപനാകയും പാപഗ്രഹയോഗത്തോടുകൂടി അനിഷ്ടഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഭൂമി സംബന്ധമായ വാദങ്ങളും, ശത്രുവ൪ദ്ധനയും, രോഗവും, ഉണ്ടാകുന്നതാണ്. 

ചൊവ്വ സ്വ൪ണ്ണാംശകാധിപനാകയും ബലവാനും, ശുഭഗ്രഹങ്ങളോടുകൂടി ഇഷ്ടഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍  ഭൂമിലാഭവും, വാദജയവും, ശത്രുനാശവും, സുഖവും ഉണ്ടാകുന്നതാണ്. 

എന്‍റെ വിവാഹം നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ---  2, 3, 6, 7, 10, 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന് വ്യാഴത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ വിവാഹം നടക്കും

2).-----  2, 3, 6, 7, 10, 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന് പാപഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ വിവാഹം നടക്കുകയില്ല.

3). വിവാഹപ്രശ്നത്തില്‍ ഏഴാം ഭാവം ഓജരാശിയായി വരികയും ആ ഓജരാശിയില്‍ (പുരുഷരാശിയില്‍) ശനി നിന്നാല്‍ വിവാഹം നടക്കുമെന്ന് പറയണം.

4). വിവാഹപ്രശ്നത്തില്‍ ഏഴാം ഭാവം സ്ത്രീരാശിയായി (യുഗ്മരാശിയായി) വരികയും ആ സ്ത്രീരാശിയില്‍ ശനി നിന്നാല്‍ വിവാഹം നടക്കുകയില്ല.

5). സ്ത്രീയുടെ വിവാഹപ്രശ്നത്തില്‍ ലഗ്നത്തിന്‍റെ ഷഡ്വ൪ഗ്ഗം പുരുഷഗ്രഹങ്ങളാണെങ്കില്‍ സ്ത്രീക്ക് ഉടന്‍ വിവാഹം നടക്കും. 

ചന്ദ്രന്‍ സ്വ൪ണ്ണനവാംശകാധിപനാകയും

നിശാപതൗ സ്വ൪ണ്ണനവാംശനാഥേ
കേന്ദ്രസ്ഥിതേ പൂ൪ണ്ണബലോപയാതേ
സല്‍കീ൪ത്തിസൌഖ്യം നൃപമാനനാദ്യം
ഗോവാജിലാഭം സമുപൈതി നൂനം.

സാരം :-
ചന്ദ്രന്‍ സ്വ൪ണ്ണാംശകാധിപനാകയും ആ ചന്ദ്രന്‍ ബലവാനായി കേന്ദ്രരാശിയില്‍ നില്‍ക്കുകയും ചെയ്‌താല്‍ സല്‍കീ൪ത്തിയും സുഖവും രാജബഹുമാനാദികളും പശു കുതിര മുതലായവ ലഭിക്കുകയും ഫലമാകുന്നു.

ഭാര്യയ്ക്ക് സൗന്ദര്യമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ചന്ദ്രന്‍ 3, 5, 6, 7, 11 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹദൃഷ്ടിയോടെ നില്‍ക്കുകയും ഏഴാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുകയും ചെയ്‌താല്‍ ഭാര്യ സുന്ദരിയായിരിക്കും.

2). ചന്ദ്രന്‍ 3, 5, 6, 7, 11 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹദൃഷ്ടിയോടെ നില്‍ക്കുകയും ഏഴാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുകയും ചെയ്‌താല്‍ സൗന്ദര്യം കുറവായ ഭാര്യയെ ലഭിക്കും. 

സൂര്യന്‍ സ്വ൪ണ്ണനവാംശനാഥനാകയും

ആരൂഢഭാല്‍ കേന്ദ്രഗതേ ബലാഢ്യേ
ദിവാകരേ സ്വ൪ണ്ണനവാംശനാഥേ
നൃപപ്രസാദം ധനലാഭസൌഖ്യം
ചതുഷ്പദാം ലാഭമുപൈതി ശീഘ്രം.

സാരം :-

ദേവപ്രശ്നത്തില്‍ സൂര്യന്‍ സ്വ൪ണ്ണനവാംശനാഥനാകയും ബലവാനായി ആരൂഢകേന്ദ്രരാശികളില്‍ നില്‍ക്കുകയും ചെയ്‌താല്‍ രാജപ്രീതിയും ധനലാഭവും സുഖവും നാല്ക്കാലിലാഭവും ഉടനെയുണ്ടാകും. 

എന്‍റെ വിവാഹം അടുത്തു നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). വിവാഹപ്രശ്നത്തില്‍ ചന്ദ്രന്‍ വിവാഹപ്രശ്നലഗ്നത്തില്‍ നിന്നും 3, 5, 6, 7, 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുകയും ആ ചന്ദ്രനെ സൂര്യന്‍, വ്യാഴം, ബുധന്‍, എന്നീ ഗ്രഹങ്ങള്‍ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ പൃഛകന് തീ൪ച്ചയായും വിവാഹം നടക്കും.

2). വിവാഹപ്രശ്നത്തില്‍ ഗ്രഹങ്ങള്‍ കേന്ദ്രരാശികളിലും ത്രികോണരാശികളിലും നിന്നാല്‍ വിവാഹം നടക്കും എന്ന് പറയണം.

3). വിവാഹപ്രശ്നത്തില്‍ ചന്ദ്രന്‍ 3, 5, 6, 7 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ സൂര്യന്‍, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ദൃഷ്ടി ചെയ്യുകയും മറ്റു ഗ്രഹങ്ങള്‍ ദൃഷ്ടി ചെയ്യാതിരിക്കുകയും ആയാല്‍ വിവാഹം ഉടന്‍ നടക്കും. 

4). വിവാഹപ്രശ്നത്തില്‍ 3, 5, 6, 7 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രനെ പാപഗ്രഹങ്ങള്‍ ദൃഷ്ടിചെയ്‌താല്‍ വിവാഹത്തിന് തടസ്സവും കാലതാമസവും ഉണ്ടാകും.

5). ജാതകത്തിലെ വിവാഹകാല നി൪ണ്ണയം കൂടി ചെയ്യുന്നത് ഉത്തമമാണ്. 

സ്വ൪ണ്ണാംശകത്തിന് പാപഗ്രഹയോഗമോ

സ്വ൪ണ്ണാംശകേ പാപസമന്വിതേ വാ
പാപാന്തരസ്ഥേ യദി പാപരാശൌ

ചോരാരിപീഡാം കലഹം വിവാദം
ദൈ൪ഘ്യം രുജാ മൃത്യുഭയം ച കുര്യാദ്.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണാംശകത്തിന് പാപഗ്രഹയോഗമോ, പാപഗ്രഹമദ്ധ്യസ്ഥിതിയോ ഉണ്ടാവുകയും, പാപരാശിയിലാകുകയും ചെയ്‌താല്‍ കള്ളന്മാരാലും ശത്രുക്കളാലും ഉപദ്രവവും വെറുതെ കലഹമുണ്ടാവുകയും വാഗ്വാദവും രോഗം മാറാന്‍ താമസമാവുകയും ഫലമാകുന്നു.

യാത്ര പോയ വ്യക്തിയ്ക്ക് അനിഷ്ടം സംഭവിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നം പൃഷ്ഠോദയരാശിയാവുകയും, ആ ലഗ്നത്തിന് പാപഗ്രഹദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ യാത്ര പോയ വ്യക്തിക്ക് വധമോ (മരണമോ), ബന്ധനമോ ഉണ്ടായിട്ടുണ്ടാകും.

2). ലഗ്നത്തിനെ ശുഭഗ്രഹങ്ങള്‍ നോക്കിയാല്‍ യാത്രപോയ വ്യക്തിയ്ക്ക് ദോഷം സംഭവിക്കുകയില്ല.

3). പാപഗ്രഹങ്ങള്‍ മൂന്നാം ഭാവത്തിലോ ആറാം ഭാവത്തിലോ കേന്ദ്രരാശികളിലോ നിന്നാല്‍ യാത്രപോയ വ്യക്തി കഷ്ടപ്പെടുകയാണെന്നും സ്ഥാനഭ്രംശനാക്കപ്പെടുകയോ ഉദ്ദേശിച്ച സ്ഥലം മാറി യാത്ര പോവുകയോ ആണെന്ന് പറയണം.

4). പാപഗ്രഹം ആറാം ഭാവത്തില്‍ നിന്നാല്‍ യാത്ര പോയ വ്യക്തിയെപ്പറ്റി അറിയാന്‍ കഴിയുകയില്ല.

5). പാപഗ്രഹം കേന്ദ്രരാശികളില്‍ നിന്നാല്‍ യാത്രപോയ വ്യക്തി വഴിമാറി യാത്രയായി എന്ന് പറയണം.

6). പാപഗ്രഹം മൂന്നാം ഭാവത്തില്‍ നിന്നാല്‍ യാത്രപോയ വ്യക്തിയ്ക്ക് വ്യാപാര നഷ്ടമുണ്ടായി എന്ന് പറയാം.

7). പാപഗ്രഹങ്ങളുടെ രാശിയായി 4, 8, 9, 10 എന്നീ ഭാവങ്ങള്‍ വരികയും ആ പാപഗ്രഹരാശികളില്‍ നില്‍ക്കുന്ന ശനിയെ പാപഗ്രഹങ്ങള്‍ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തിയ്ക്ക് തീ൪ച്ചയായും "ബന്ധനം" വരും.

8). ലഗ്നം സ്ഥിരരാശിയാവുകയും അവിടെ ശുഭഗ്രഹം നില്‍ക്കുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തി സ്ഥിരബന്ധനത്തിലായിരിക്കും.

9). ലഗ്നം ചരരാശിയാവുകയും അവിടെ പാപഗ്രഹം നില്‍ക്കുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തിയ്ക്ക് ബന്ധനത്തില്‍ നിന്ന് മോചനം ലഭിക്കും.

10). ലഗ്നം ഉഭയരാശിയായാല്‍ യാത്ര പോയ വ്യക്തിയ്ക്ക്  ബന്ധനത്തില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്കകം മോചനം ലഭിക്കും.

11). ലഗ്നം പൃഷ്ഠോദയരാശിയാവുകയും, 5, 7, 9 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ പാപഗ്രഹദൃഷ്ടിയോടെ നില്‍ക്കുകയും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയില്ലാതിരിക്കുകയും ചെയ്‌താല്‍ യാത്രപോയ വ്യക്തി വഴിയില്‍ മരിച്ചു എന്ന് പറയാം.

12). ലഗ്നത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ യാത്രപോയ വ്യക്തിയ്ക്ക് ഭയം, രോഗം തുടങ്ങിയവ ഉണ്ടാകും.

13). ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ യാത്രപോയ വ്യക്തിയ്ക്ക് ഒരു വിഷമവുമുണ്ടാവുകയില്ല.

സ്വ൪ണ്ണത്തിന്‍റെ ചരിവ് കൊണ്ട്

പ്ലവേന ഭൂതം സകലം വിചിന്ത്യം
സ്യാദ്വ൪ത്തമാനം കനകാംശകേന
സ്ഥിത്യാ ച ഭാവിനി ഫലാനി നി൪ദ്ദിശേ-
ദേവം ത്രിധാ കാലവിദോ വദന്തി.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണത്തിന്‍റെ പ്ലവം (ചരിവ്) കൊണ്ട് ഭൂതകാലത്തേയും അംശകം കൊണ്ട് ("കലശമധഃ ശിവകോണാല്‍" ഇത്യാദി പ്രമാണവശാല്‍ സ്വീകരിക്കുന്ന നവാംശകം) വ൪ത്തമാനകാലത്തേയും ഊ൪ദ്ധ്വമുഖം, അധോമുഖം, തി൪യ്യങ്മുഖം മുതലായ സ്ഥിതികൊണ്ട് ഭാവികാലത്തേയും ഫലങ്ങള്‍ ദേവപ്രശ്നത്തില്‍ വിചാരിക്കേണ്ടതുമാകുന്നു. 

മറുനാട്ടില്‍ പോയ വ്യക്തി എന്ന് മടങ്ങി വരും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പ്രശ്നലഗ്നത്തിന്‍റെ 2, 3, 5 എന്നീ ഭാവങ്ങളില്‍ എല്ലാ ഗ്രഹങ്ങളും നിന്നാല്‍ വീടുവിട്ടുപോയ വ്യക്തി ഉടന്‍ തിരിച്ചുവരും.

2). വ്യാഴം കേന്ദ്രരാശിയില്‍ നില്‍ക്കുകയും ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും ഗ്രഹങ്ങളും നിന്നാല്‍ വീടുവിട്ടുപോയ വ്യക്തി തിരിച്ചുവരും.

3). ബുധനോ, ശുക്രനോ അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ നിന്നാല്‍ യാത്ര പോയ വ്യക്തി തിരിച്ചുവരും.

4). ചന്ദ്രന്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുകയും കേന്ദ്രരാശികളില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കാതിരിക്കുകയും ചെയ്‌താല്‍ യാത്ര പോയ വ്യക്തി സുഖമായി മടങ്ങിവരും. (കേന്ദ്രരാശികളില്‍ ശുക്രന്‍ നിന്നാല്‍ യാത്രപോയ വ്യക്തി ലാഭമുണ്ടാക്കി മടങ്ങിവരും.

സ്വ൪ണ്ണം പഞ്ചഭൂതാത്മകമായ ശരീരത്തിലെ ജീവനുമാകുന്നു

ജലഗന്ധാ൪ത്തവവ്രീഹിതണ്ഡുലാ ഭൂതപഞ്ചകം
തന്മയം ഹി വപു൪ജ്ഞേയം ജീവ ഏവ ഹി കാഞ്ചനം.

സാരം :-

ദേവപ്രശ്നത്തില്‍ വെള്ളം, ചന്ദനം, പുഷ്പം, നെല്ല്, അരി എന്നിവ പഞ്ചഭൂതങ്ങളാണ്.

സ്വ൪ണ്ണം പഞ്ചഭൂതാത്മകമായ ശരീരത്തിലെ ജീവനുമാകുന്നു.

മേല്‍പ്പറഞ്ഞവയെകൊണ്ടുള്ള ഫലനിരൂപണം അഷ്ടമംഗലപ്രശ്നത്തില്‍ അതിപ്രധാനമാണെന്ന് പറയണം.

യാത്ര പോയ വ്യക്തി എപ്പോള്‍ തിരിച്ചുവരും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ഏറ്റവും ബലം കൂടിയ ഗ്രഹം ലഗ്നത്തിന്‍റെ എത്രാമത്തെ രാശിയിലാണോ അത്രയും മാസങ്ങള്‍ക്കുള്ളില്‍ യാത്ര പോയ വ്യക്തി മടങ്ങിവരും.

2). പ്രശ്നത്തില്‍ ഏറ്റവും ബലവാനായ ഗ്രഹം എത്രാമത്തെ നവാംശകത്തില്‍ നില്‍ക്കുന്നുവോ അത്രയും മാസത്തിനകം യാത്ര പോയ വ്യക്തി തിരിച്ചുവരും.

ബലവാനായ ഗ്രഹം സൂര്യനാണെങ്കില്‍ അത്രയും മാസവും, ചന്ദ്രനാണെങ്കില്‍ അത്രയും ദിവസവും, വ്യാഴമാണെങ്കില്‍ വ൪ഷവും, ചൊവ്വയാണെങ്കില്‍ എട്ടുമാസത്തിനകവും, ബുധനാണെങ്കില്‍ ഒരു മാസത്തിനകവും, ശുക്രനാണെങ്കില്‍ ഒരു വ൪ഷത്തിനകവും യാത്ര പോയ വ്യക്തി തിരിച്ചുവരും.

3). ബലവാനായ ഗ്രഹം സ്ഥിരരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ നവാംശകത്തിന്‍റെ ഇരട്ടിമാസങ്ങള്‍കൊണ്ട് യാത്ര പോയ വ്യക്തി തിരിച്ചുവരും.

4). ബലവാനായ ഗ്രഹം ഉഭയരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ നവാംശകത്തിന്‍റെ മൂന്നിരട്ടി സംഖ്യ മാസങ്ങള്‍ കഴിഞ്ഞു യാത്ര പോയ വ്യക്തി തിരിച്ചുവരും.

5). ഏഴാം ഭാവാധിപതിയായ ഗ്രഹം വക്രത്തിലാകുമ്പോള്‍ യാത്ര പോയ വ്യക്തി തിരിച്ചുവരും. (മകരം. കുംഭം എന്നീ രാശികള്‍ക്ക് ഇത് ബാധകമാവുകയില്ല. ചന്ദ്രനും സൂര്യനും വക്രമില്ല)

6). ലഗ്നത്തിന്‍റെ ഏറ്റവും അടുത്തു നില്‍ക്കുന്ന ഗ്രഹം (വക്രമല്ലാത്ത ഗ്രഹം) ലഗ്നത്തില്‍ നിന്നും എത്രാമത്തെ രാശിയിലാണോ നില്‍ക്കുന്നത് ആ സംഖ്യയെ 12 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ ദിവസങ്ങള്‍ക്കകം യാത്ര പോയ വ്യക്തി മടങ്ങിവരും.

7). വക്രത്തിലുള്ള ഗ്രഹം ലഗ്നത്തിനടുത്തു നിന്നാല്‍ അത് നില്‍ക്കുന്നത്ര ദിവസത്തിനകം യാത്രപോയ വ്യക്തി വരും. (മേല്‍പ്പറഞ്ഞ 12 കൊണ്ടുള്ള ഗുണനം വേണ്ട). 

വിളക്കിന്‍റെ തിരി

ഏകവ൪ത്തി൪മഹാവ്യാധിഃ
ദ്വിവ൪ത്തിസ്തു മഹദ്ധനം
ത്രിവ൪ത്തി൪മോഹമാലസ്യം
ചതുവ൪ത്തി൪ദ്ദരിദ്രതാ
പഞ്ചവ൪ത്തിസ്തു ഭദ്രം സ്യാദ്
ദ്വിവ൪ത്തിസ്തു സുശോഭനം

സാരം :-

ഒരു തിരിയിട്ടുള്ള ദീപം മഹാവ്യാധിയെ പ്രദാനം ചെയ്യുന്നു.

രണ്ടു തിരിയിട്ടുള്ള ദീപം മഹത്തായ ധനപുഷ്ടിയെ പ്രദാനം ചെയ്യുന്നു.

മൂന്ന് തിരിയിട്ടുള്ള ദീപം അജ്ഞതയേയും അലസതയേയും പ്രദാനം ചെയ്യുന്നു.

നാല് തിരിയിട്ടുള്ള ദീപം ദാരിദ്ര്യത്തേയും പ്രദാനം ചെയ്യുന്നു.

അഞ്ച് തിരിയിട്ടുള്ള ദീപം മംഗളത്തേയും ഐശ്വര്യത്തേയും പ്രദാനം ചെയ്യുന്നു.

അന്ച്ചുതിരിയില്‍ കൂടുതല്‍ കാണുന്ന ദീപത്തിന് അഞ്ചില്‍ അധികമുള്ള ഓരോ തിരിയ്ക്കും മേല്‍പ്പറഞ്ഞ ക്രമമനുസരിച്ച് ഫലം പറയണം. 

യാത്രപോയ വ്യക്തി തിരിച്ചുവരുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പ്രശ്നലഗ്നം സ്ഥിരരാശിയാവുകയും ശനിയോ വ്യാഴമോ അവിടെ (സ്ഥിരരാശി ലഗ്നത്തിലേയ്ക്ക്)  ദൃഷ്ടി ചെയ്യുകയും ചെയ്‌താല്‍ പോയ വ്യക്തി തിരിച്ചുവരികയില്ല.

2). ശുക്രനും ഗുരുവും രണ്ടാം ഭാവത്തിലോ മൂന്നാം ഭാവത്തിലോ നിന്നാല്‍ പോയ വ്യക്തി തിരിച്ചുവരും.

3). ശുക്രനും വ്യാഴവും നാലാം ഭാവത്തില്‍ നില്‍ക്കുകയാണെങ്കില്‍ പോയ വ്യക്തി വേഗത്തില്‍ തിരിച്ചുവരും.

4). പാപഗ്രഹങ്ങള്‍ 3, 6, 11 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ യാത്രപോയ വ്യക്തി തിരിച്ചുവരും.

5). ശുഭഗ്രഹങ്ങള്‍ കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ നിന്നാല്‍ യാത്രപോയ വ്യക്തി തിരിച്ചുവരും. 

വിളക്കിന്‍റെ ജ്വാല രണ്ട് ഭാഗമായി

ജ്വാലാദ്വയേ തു സമ്പ്രാപ്തേ
ഭിന്നോ ദേവസ്യ മൂ൪ദ്ധനി
കിരീടാദി വിനാശം വാ
ച്ഛേദനം ച വദേത് ബുധഃ

സാരം :-

ദേവപ്രശ്നത്തില്‍ വിളക്കിന്‍റെ ജ്വാല രണ്ട് ഭാഗമായി വ൪ത്തിക്കുന്നു എങ്കില്‍ ദേവബിംബത്തിന്‍റെ മൂ൪ദ്ധാവിങ്കല്‍ (തലയില്‍) പിള൪ച്ചയോ അല്ലെങ്കില്‍ കിരീടം മുതലായവയ്ക്ക് നാശമോ പൊട്ടലോ സംഭവിച്ചിട്ടുണ്ടെന്ന് പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.