ഹിന്ദു വിജ്ഞാനം - 14

234. മന്ത്രം എന്നാൽ എന്ത്?
        ഇഷ്ടദേവതാ പ്രീതിക്കായി നാമങ്ങളോടു കൂടെ പ്രണവം ചേർത്തു  ചെയ്യുന്നതാണ് മന്ത്രം.

235. ഋഷികൾ എന്ന് പറയുന്നത് ആരെയാണ്?
        യോഗാഭ്യാസം കൊണ്ട് ആത്മവികാസം നേടിയവരെ ഋഷികൾ എന്ന് പറയുന്നു.

236. ഷഡ്കർമ്മങ്ങൾ ഏതെല്ലാം?
         അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം (ബ്രാഹ്മണകർമ്മങ്ങൾ)

237. ആതതായികൾ എത്ര?
         ആതതായികൾ ആറ്

238. ആതതായികൾ ആര്?
        പുരയ്ക്ക് തീവെയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, കൊല്ലാൻ ആയുധമേന്തിയവൻ, ധനം അപഹരിക്കുന്നവൻ, ഭൂമി അപഹരിക്കുന്നവൻ, അന്യന്റെ പത്നിയെ അപഹരിക്കുന്നവൻ എന്നിവരാണ് അതതായികൾ.

239. ഷഡാധാരങ്ങൾ ഏതെല്ലാം?
        മൂലാധാരം, മണിപൂരകം, അനാഹതം, സ്വാധിഷ്ഠാനം, വിശുദ്ധിചക്രം, ആജ്ഞാചക്രം.

240. ഷഡ്ഋതുക്കൾ ഏവ?
        വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം.

241. ഷഡ്കാണ്ഡം ഒരു പുരാണഗ്രന്ഥമാണ്. ഏതാണ് ഗ്രന്ഥം, ആരാണ് അതിന്റെ കർത്താവ്?
        ഷഡ്കാണ്ഡം - രാമായണം. കർത്താവ് വാൽമീകി.

242. ധർമ്മത്തിന്റെ നാല് പാദങ്ങൾ ഏതെല്ലാമാണ്?
        സത്യം, ശൌചം, ദയ, തപസ്സ്

243. പരലോകം പ്രാപിക്കുന്നവനെ പിൻതുടരുന്നവർ ആരെല്ലാമാണ്?
        സുകൃതം, ദുഷ്കൃതം

244. യമം എന്ന് പറയുന്നത് എന്തെല്ലാമാണ്?
        ബ്രഹ്മചര്യം, ദയ, ക്ഷാന്തി, ദാനം, സത്യം, അകല്ക്കത (വഞ്ചനയില്ലായ്മ) അഹിംസ, ആസ്തേയം (മോഷ്ടിക്കാതിരിക്കൽ), മാധുര്യം, ദമം, ഇങ്ങനെ പത്തും ചേർന്നതാണ് യമം.

അനൃശംസ്യം, ദയ, സത്യം, അഹിംസ, ക്ഷാന്തി, ആർജവം, പ്രീതി, പ്രസാദം, മാധുര്യം, മാർദ്ദവം, ഇങ്ങനെ പത്താണെന്നും പറയുന്നു.

അഹിംസ, സത്യവാക്ക്, ബ്രഹ്മചര്യം, അകല്ക്കത, ആസ്‌തേയം (മോഷ്ടിക്കാതിരിക്കൽ), ഇവയാണ് പ്രസിദ്ധങ്ങളായ അഞ്ച് യമവ്രതങ്ങൾ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.