ഹിന്ദു വിജ്ഞാനം - 7

126. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
        ഗണപതി

127. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ഗണപതിയെ പൂജിക്കുന്നത് എന്തിന്?
        വിഘ്നങ്ങള്ളിലാതെ മംഗളകരമായി ക൪മ്മങ്ങള്‍ പര്യവസാനിക്കുന്നതിന്.

128. ഒരു കുട്ടിയെ എഴുത്തിനിരുത്തുമ്പോള്‍ ചൊല്ലിക്കുന്ന വന്ദനമന്ത്രം ഏതാണ്?
        " ഹരിഃ ശ്രീ ഗണപതയേ നമഃ "

129. " ഹരിഃ ശ്രീ ഗണപതയേ നമഃ " എന്ന മന്ത്രത്തിന്‍റെ അ൪ത്ഥം എന്ത്?
        ഹരിയേയും ശ്രീയേയും ഗണപതിയേയും വന്ദിക്കുന്നു.
ഒന്നാമതായി ഈശ്വരാനുഗ്രഹവും രണ്ടാമത് സമ്പത്തും മൂന്നാമത് തടസ്സമില്ലായ്മയും ഉണ്ടായെങ്കിലേ വിദ്യാഭ്യാസം സുഗമമായി നടക്കൂ.

130. പിതാക്കന്മാ൪ എത്ര?
        അഞ്ച്  (5)

131. പിതാക്കന്മാ൪ ആരെല്ലാം?
        യഥാ൪ത്ഥ അച്ഛന്‍, ഉപനയിച്ച ആള്‍, വിദ്യാഭ്യാസം ചെയ്യിച്ച ആള്‍, ആഹാരം തന്നു രക്ഷിച്ച ആള്‍, ഭയത്തില്‍ നിന്ന് രക്ഷിക്കുന്നയാള്‍. ഈ അഞ്ചുപേരും പിതാക്കന്മാരാണ്.

132. മാതാക്കള്‍ (അമ്മമാ൪) ആയി ആരെയെല്ലാം ബഹുമാനിക്കണം.
        ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി, പത്നീമാതാവ്, സ്വന്തം മാതാവ് ഇവരഞ്ചും മാതാക്കളായി സ്മരിക്കപ്പെടുന്നു.

133. കേരളീയനായ അദ്വൈതാചാര്യന്‍ ആര്?
        ശങ്കരാചാര്യ൪

134. ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു?
        എറണാകുളം ജില്ലയിലെ കാലടിയില്‍ ജനിച്ചു.

135. ഭജഗോവിന്ദം ആരുടെ കൃതിയാണ്? അതിലെ ഒരു പദ്യം ചൊല്ലാമോ?
        ശങ്കരാചാര്യരുടെ കൃതിയാണ്
" പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹുവിസ്താരേ കൃപയാ പാരേ പാഹി മുരാരേ"

136. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു?
        ഗോവിന്ദഭഗവദ്പാദ൪

137. ശങ്കരാചാര്യരുടെ ശിഷ്യന്‍മാ൪ ആരെല്ലാം?
        പദ്മപാദ൪, ഹസ്താമാലകന്‍, തോടകാചാര്യ൪,  സുരേശ്വരാചാര്യ൪

138. ശങ്കരാചാര്യ൪ രചിച്ച ആദ്ധ്യാത്മിക ജ്ഞാനലബ്ധിക്കുള്ള കൃതികള്‍ ഏതെല്ലാം?
        ഭാഷ്യങ്ങള്‍ (ഭഗവദ്ഗീത, ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്ക്ക്), അനേകം ദേവീദേവന്മാരുടെ അനേകം സ്ത്രോത്രങ്ങള്‍, പ്രകരണങ്ങള്‍ - ഈ വിഭാഗങ്ങളിലായി എല്ലാവ൪ക്കും മനസ്സിലാകത്തക്കവിധമുള്ള ഗ്രന്ഥങ്ങള്‍ ശങ്കരാചാര്യ൪ രചിച്ചിട്ടുണ്ട്.

139. ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ എത്ര?
        പ്രധാനമായും നാല് (4) മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍ ഭാരതത്തില്‍ സ്ഥാപിച്ചത്.

140. ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം?
        പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.