ഹിന്ദു വിജ്ഞാനം - 8

141. യുഗങ്ങള്‍ എത്ര?
        യുഗങ്ങള്‍ നാല് (4)

142. യുഗങ്ങള്‍ ഏതെല്ലാം?
        കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം

143. വിഷ്ണു എവിടെ വസിക്കുന്നു?
        വൈകുണ്ഠത്തില്‍

144. വിഷ്ണുവിന്‍റെ വാഹനം എന്ത്?
        ഗരുഡന്‍

145. വിഷ്ണുവിന്‍റെ ശയ്യ എന്ത്?
        അനന്തന്‍

146. ദാരുകന്‍ ആരാണ്?
        ശ്രീകൃഷ്ണന്‍റെ തേരാളി

147. ഉദ്ധവ൪ ആരായിരുന്നു?
        ശ്രീകൃഷ്ണന്‍റെ ഭക്തനും മന്ത്രിയും

148. പാഞ്ചജന്യം എന്താണ്?
        മഹാവിഷ്ണുവിന്‍റെ ശംഖ്

149. ശ്രീവത്സം എന്താണ്?
        മഹാവിഷ്ണുവിന്‍റെ മാറിലെ മറുക്

150. മഹാവിഷ്ണുവിന്‍റെ ഗതയുടെ പേരെന്ത്?
        കൗമോദകി

151. മഹാവിഷ്ണുവിന്‍റെ വാളിന്‍റെ പേരെന്ത്?
        നാന്ദകം

152. മഹാവിഷ്ണു അണിയുന്ന രത്നം ഏത്?
        കൗസ്തുഭം

153. മഹാവിഷ്ണുവിന്‍റെ വില്ലിന്‍റെ പേരെന്ത്?
        ശാ൪ങ്ഗം

154. മഹാവിഷ്ണുവിന്‍റെ ചക്രായുധത്തിന്‍റെ പേരെന്ത്?
        സുദ൪ശനം

155. ശ്രീവത്സം എങ്ങിനെ ഉണ്ടായി? അതില്‍ നിന്ന് കിട്ടുന്ന ഗുണപാഠം എന്ത്?
ഭൃഗു മഹ൪ഷി പരീക്ഷണാ൪ത്ഥം വൈകുണ്ഠത്തില്‍ ചെല്ലുമ്പോള്‍ പകല്‍ ഉറങ്ങുകയായിരുന്ന വിഷ്ണുവിനെ ഉണ൪ത്തുവാന്‍ വക്ഷസ്സില്‍ (മാറിടത്തില്‍) ചവിട്ടിയതില്‍ നിന്ന് ശ്രീവത്സം എന്ന മറുക് ഉണ്ടായി.

ഗൃഹനാഥന്‍ ഒരിക്കലും പകലുറങ്ങരുതെന്നും അതിഥിപൂജ മുഖ്യമാണെന്നും പഠിപ്പിക്കുന്നു. "അതിഥി ദേവോ ഭവ " എന്ന ഉപനിഷദ്മന്ത്രം.

156. ദാമോദരന്‍ എന്ന പേര് ആരുടേതാണ്?
        ശ്രീകൃഷ്ണന്‍റെ

ശ്രീകൃഷ്ണനെ യാശോധ അരയില്‍ കയറിട്ട് ഉരലില്‍ പിടിച്ചുകെട്ടുകയാല്‍ ദാമോദരന്‍ എന്ന പേര് ശ്രീകൃഷ്ണന് ഉണ്ടായി.

157. പത്മനാഭന്‍ ആര്?
        മഹാവിഷ്ണു

158. മഹാവിഷ്ണുവിന് പത്മനാഭന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
        മഹാവിഷ്ണുവിന്‍റെ നാഭിയില്‍ താമരയുള്ളതിനാല്‍

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.