വ്യാഴാഴ്ച ദിവസം ജനിക്കുന്നവൻ

കുലശ്രേഷ്ഠഃ കുടുംബീ ച കീർത്തിമാൻ പുണ്യവാൻ പ്രഭുഃ
ദേവബ്രാഹ്മണഭക്തശ്ച ശീലവാൻ ഗുരുവാരജഃ

സാരം :-

വ്യാഴാഴ്ച ദിവസം ജനിക്കുന്നവൻ കുലശ്രേഷ്ഠനായും കുടുംബിയായും യശസ്സും പുണ്യവും പ്രഭുത്വവും ഉള്ളവനായും ദേവബ്രാഹ്മണഭക്തനായും സ്വഭാവഗുണമുള്ളവനായും ഭവിക്കും.