ബുധനാഴ്ച ദിവസം ജനിക്കുന്നവൻ

ബുദ്ധിമാൻ സ്ളിഷ്ടവാക് കാന്തസ്സ്വൈരീ ശാസ്ത്രാർത്ഥകോവിദഃ
ബുധവാരോത്ഭവോ ദേവദ്വിജഭക്തോന്യകാര്യകൃൽ.

സാരം :- 

ബുധനാഴ്ച ദിവസം ജനിക്കുന്നവൻ ബുദ്ധിമാനായും പല അർത്ഥങ്ങളുള്ള വാക്കുകളെ പറയുന്നവനായും സുന്ദരനായും സ്വാതന്ത്ര്യവും ശാസ്ത്രാർത്ഥജ്ഞാനവും ദേവബ്രാഹ്മണഭക്തിയും ഉള്ളവനായും അന്യകാര്യങ്ങളിൽ തൽപരനായും ഭവിക്കും.