തിങ്കളാഴ്ച ദിവസം ജനിക്കുന്നവൻ

പ്രസന്നവദനഃ കാമീ സ്ത്രീണാം ച പ്രിയദർശനഃ
മൃദുകായോല്പവചനശ്ചന്ദ്രവാരോത്ഭവഃ പൂമാൻ.


സാരം :-


തിങ്കളാഴ്ച ദിവസം ജനിക്കുന്നവൻ പ്രസാദമുള്ള മുഖത്തോടും കാമാധിക്യത്തോടും കൂടിയവനായും സ്ത്രീകൾക്ക് നേത്രാനന്ദത്തെ ജനിപ്പിക്കുന്നവനായും കോമളമായ ശരീരവും മിതമായ വാക്കും ഉള്ളവനായും ഭവിക്കും.