ശനിയാഴ്ച ദിവസം ജനിക്കുന്നവൻ

അലസഃ ക്ഷുദ്രകർമ്മാസ്വഃ പ്രമാദീ സങ്കരീ ഖലഃ
പരാന്നഭുക് കൃശാംഗശ്ച വാതകീ മന്ദവാരജഃ

സാരം :-

ശനിയാഴ്ച ദിവസം ജനിക്കുന്നവൻ മടിയുള്ളവനായും ക്ഷുദ്രകർമ്മങ്ങളെ ചെയ്യുന്നവനായും ദരിദ്രനായും ഭ്രാന്തചിത്തനായും വർണ്ണസങ്കരം ഉള്ളവനായും പരാന്നഭോജിയായും ചടച്ച ശരീരത്തോടു കൂടിയവനായും വാതരോഗിയായും ഭവിക്കും.