ചൊവ്വാഴ്ച ദിവസം ജനിക്കുന്നവൻ

ക്രൂരസ്സാഹസികഃ ക്രോധീ വിവാദീ ചപലാശയഃ
സ്വബന്ധുജനവിദ്വേഷീ കുജവാരസമുത്ഭവഃ

സാരം :-

ചൊവ്വാഴ്ച ദിവസം ജനിക്കുന്നവൻ ക്രൂരനായും സാഹസകർമ്മങ്ങളെ ചെയ്യുന്നവനായും കോപവും വിവാദവും ഉള്ളവനായും ബുദ്ധിചാപല്യമുള്ളവനായും തന്റെ ബന്ധുജനങ്ങളെ ദ്വേഷിക്കുന്നവനായും ഭവിക്കും.