തിരുവോണം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ശ്രുതവാൻ വിദേശവാസീ
ദാതാ സുകളത്രവിത്തവിഖ്യാതഃ
അടനഃ ശ്രീമാൻ ധീമാൻ
വ്യയഭാരാർത്തോ വിഭുഃ ശ്രവണജാതഃ

സാരം :-

തിരുവോണം നക്ഷത്രത്തിൽ ജനിക്കുന്നവൻ ശാസ്ത്രജ്ഞനായും അന്യദേശത്തു താമസിക്കുന്നവനായും ദാനം ചെയ്യുന്നവനായും സൗന്ദര്യഗുണങ്ങളുള്ള ഭാര്യ ഉള്ളവനായും സമ്പത്തും പ്രസിദ്ധിയും ഉള്ളവനായും സഞ്ചാരിയായും ബുദ്ധിയും വിദ്യയും ഉള്ളവനായും  അധികമായ വ്യയവും (ചെലവും) ഉള്ളവനായും ഭവിക്കും.