ക്ഷേത്ര ചോദ്യങ്ങൾ - 43

761. എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം ഏത്?
         അടുക്കത്തു മേലോം ഭഗവതി ക്ഷേത്രം (കാസർകോഡ് - കുണ്ടംകുഴി)

762. കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം ഏത്?
         തുറയിൽ ഭഗവതിക്ഷേത്രം (കോഴിക്കോട് - കാരന്തൂർ)

763. കേരളത്തിൽ ഏത് ക്ഷേത്രത്തിലാണ് അത്താഴ പൂജയ്ക്ക് കഷായം നേദ്യമുള്ളത്?
         വടക്കൻ പറവൂർ മുകാംബിക ക്ഷേത്രം (എറണാകുളം)

764. ഏത് ക്ഷേത്രത്തിലെ നരസിംഹമൂർത്തിക്കാണ് ശർക്കര പാൽപ്പായസം എന്ന നേദ്യമുള്ളത്?
         തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം)

765. ഏത് നരസിംഹക്ഷേത്രത്തിലാണ് ആയിരംകുടം ധാര വഴിപാടുള്ളത്?
         മുരിയമംഗലം നരസിംഹക്ഷേത്രം (എറണാകുളം - തിരുവാണിയൂർ)

766. വൃക്ഷതൈകൾ ഉപയോഗിച്ച് നടത്തുന്ന തുലാഭാരം ഏത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്?
          തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ - മാവേലിക്കര)

767. ദേവീ ക്ഷേത്രങ്ങളിൽ സാധാരണ നടത്തുന്ന രക്തപുഷ്പാഞ്ചലി ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് പ്രധാന വഴിപാടായി ഉള്ളത്?
         ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (ആലപ്പുഴ)

768. പക്ഷിപീഡ മാറുവാൻ പക്ഷിയെ നടയിൽ വെയ്ക്കുക എന്ന ചടങ്ങ് നടത്തുന്ന ക്ഷേത്രം ഏത്?
         ഗോവിന്ദപുരം ക്ഷേത്രം (കോട്ടയം - ശാസ്തക്കുളം)

769. ശരീരത്തിൽ ചൂരൽ ചുറ്റി പ്രദക്ഷിണം ചെയ്യുന്ന " ചൂരൽ ഉരുളിച്ച " എന്ന ആചാരം നടക്കുന്ന ക്ഷേത്രം ഏത്?
         കുരമ്പാല  പുത്തൻകാവിൽ ഭഗവതി ക്ഷേത്രം (പത്തനംതിട്ട)

770. ഏത് ക്ഷേത്രത്തിലെ മതിലുകളിലാണ് വഴിപാടായി അക്ഷരങ്ങൾ വരയ്ക്കുന്ന ആചാരമുള്ളത്?
         കൂത്തന്നൂർ സരസ്വതിക്ഷേത്രം (തമിഴ്നാട്)

771. ഷഷ്ഠിസദ്യ കഴിഞ്ഞാൽ കഴിച്ച ഇലയിൽ ഭക്തന്മാർ ശയനപ്രദക്ഷിണം നടത്തുന്ന ആചാരമുള്ള ക്ഷേത്രം ഏത്?
        കാട്ടുകുക്കേ സുബ്രഹ്മണ്യക്ഷേത്രം (കാസർകോഡ് - പെർള)

772. എല്ലാ വർഷവും  " പന്തീരായിരം   " തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം ഏത്?
         പെരുമുടിശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം (മലപ്പുറം - എരമംഗലം)

773. നാളികേരവുമായി 12 പ്രദക്ഷിണം ചെയ്ത് 12 പ്രാവശ്യം തലക്കുഴിഞ്ഞ് നടയിൽ ഉടയ്ക്കുന്ന ആചാരം ഏത് ക്ഷേത്രത്തിലാണ് ഉള്ളത്?
         ബ്രഹ്മപുരം മഹാലക്ഷ്മി പ്രത്യുംഗിരാ ദേവിക്ഷേത്രം (തിരുവനന്തപുരം - ശാസ്തമംഗലം)

ഹർഷണ നിത്യയോഗത്തിൽ ജനിക്കുന്നവൻ

കാലജ്ഞഃകുലമുഖ്യശ്ച സത്യവാദീ ജിതേന്ദ്രിയഃ
പരേംഗിതജ്ഞഃ സ്ത്രീലോലഃ കഫീ ഹർഷണയോഗജഃ

സാരം :-

ഹർഷണ നിത്യയോഗത്തിൽ ജനിക്കുന്നവൻ കാലത്തെ അറിയുന്നവനായും കുലമുഖ്യനായും സത്യത്തെ പറയുന്നവനായും ഇന്ദ്രിയങ്ങളെ ജയിച്ചവനായും അന്യാഭിപ്രായത്തെ അറിയുന്നവനായും സ്ത്രീകളിൽ താല്പര്യമുള്ളവനായും കഫപ്രകൃതിയായും ഭവിക്കും.

വ്യാഘാത നിത്യയോഗത്തിൽ ജനിക്കുന്നവൻ

ക്ഷിപ്രകോപീ കൃതജ്ഞശ്ച ബഹുഭുഗ്വിഷമേക്ഷണം
ചപലഃ കഠിനോ മാന്യസ്സദാ വ്യാഘാതയോഗജഃ


സാരം :-

വ്യാഘാത നിത്യയോഗത്തിൽ ജനിക്കുന്നവൻ വേഗത്തിൽ കോപിക്കുന്ന സ്വഭാവത്തോടും ഉപകാരസ്മരണയോടും കൂടിയവനായും വളരെ ഭക്ഷിക്കുന്നവനായും ചപലനായും ക്രൂരനായും എല്ലാവരാലും മാനിക്കപ്പെടുന്നവനായും ഭവിക്കും. 

ധ്രുവ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സമകായോ മഹോദ്യോഗഃ സ്ഥിരവാക് ശ്ളേഷ്മള പ്രഭുഃ
ക്ഷമീ സ്ഥിരധനോ മാനീ ഗുണവാൻ ധ്രുവയോഗജഃ

സാരം :-

ധ്രുവ നിത്യയോഗത്തിൽ ജനിക്കുന്നവൻ സമശരീരത്തോടും ഏറ്റവും ഉത്സാഹത്തോടും കൂടിയവനായും സ്ഥിരമായ വാക്കിനെ പറയുന്നവനായും കഫപ്രകൃതിയായും പ്രഭുവായും ക്ഷമയും സ്ഥിര സമ്പത്തും അഭിമാനവും അനേകം ഗുണങ്ങളും ഉള്ളവനായും ഭവിക്കും.

വൃദ്ധി നിത്യയോഗത്തിൽ ജനിക്കുന്നവൻ

ധനവാൻ സുസമൃദ്ധശ്ച പണ്ഡിതഃ പരിവാരവാൻ
ബഹുപുത്രകളത്രാഢ്യസ്സമതിർവൃദ്ധിയോഗജഃ

സാരം :-

വൃദ്ധി നിത്യയോഗത്തിൽ ജനിക്കുന്നവൻ സമ്പത്തും ഏറ്റവും സമൃദ്ധിയും ഉള്ളവനായും പണ്ഡിതനായും പരിവാരങ്ങളും വളരെ പുത്രന്മാരും ഭാര്യമാരും ഉള്ളവനായും ഏറ്റവും സൽബുദ്ധിയായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 42

746. കാസരോഗത്തിന് ഏത് ക്ഷേത്രത്തിൽ ഭജനമിരുന്നാലാണ് ശമനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത്?
         ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)

747. സന്താനങ്ങൾ ഉണ്ടായതിനുള്ള നന്ദിസൂചകമായി ശില്പങ്ങൾ വഴിപാടായി സമർപ്പിക്കുന്നത് ഏത് ക്ഷേത്രത്തിലാണ്?
         ഇണ്ടളയപ്പൻ ക്ഷേത്രം (പത്തനംതിട്ട)

748. തടസ്സങ്ങൾ നീങ്ങാൻ തേങ്ങ വാൾകൊണ്ട് മുറിക്കുന്ന (മുറിസ്തംഭനം) വഴിപാടുള്ള ക്ഷേത്രം ഏത്?
         മാമാനിക്കുന്ന് ക്ഷേത്രം (കണ്ണൂർ - ഇരിക്കൂർ)

749. ശരീരത്തിലെ പണ്ഡും, വെള്ളയും മാറുവാൻ ഏത് ക്ഷേത്രത്തിലെ രക്തചന്ദനം തേച്ചാൽ മതിയെന്നാണ് വിശ്വാസം?
         ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)

750. ഭാര്യഭർത്തൃബന്ധം ദൃഢമാകുവാൻ സഹായിക്കുന്നത് ഏത് ക്ഷേത്ര ദർശനത്താലാണ്?
         തിരുചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (തമിഴ്നാട്)

751. ഇഷ്ടകാര്യസാദ്ധ്യത്തിനായി ഭക്തജനങ്ങൾക്ക്‌ സ്വന്തമായി ശിവലിംഗ പ്രതിഷ്ഠ നടത്തുവാൻ കഴിയുന്ന ഏക ക്ഷേത്രം ഏത്?
         കോടിലിംഗേശ്വരക്ഷേത്രം (കർണ്ണാടക - കോലാർ)

752. ശ്വാസംമുട്ടിന് കയറ് തുലാഭാരം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         തൃക്കൂർ മഹാദേവക്ഷേത്രം (തൃശ്ശൂർ)

753. പുതിയവീടുകൾ പണിയുമ്പോൾ പരിശുദ്ധിയ്ക്ക് വേണ്ടി ഏത് ക്ഷേത്രത്തിലെ മണ്ണിൽ നിന്നൊരു അംശമാണെടുക്കുന്നത്?
         കാങ്കോൽ ശിവക്ഷേത്രം (കണ്ണൂർ - പയ്യന്നൂർ)

754. കന്നുകാലിവർദ്ധനക്കും, ഐശ്വര്യത്തിനുമായി കന്നുകാലികളെ നടയ്ക്കു കെട്ടുന്ന വഴിപാടുള്ള ക്ഷേത്രം ഏത്?
         തിരുവൈരൂർ മഹാദേവക്ഷേത്രം (ആലപ്പുഴ - കോട്ടമുക്ക്)

755. മഴപെയ്യാനും, മഴ പെയ്യാതിരിക്കുവാനും വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
         ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

756. ആയിരം നെയ്തിരി കെട്ടികത്തിക്കുക എന്ന വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
         കീഴഡൂർ ദുർഗ്ഗാക്ഷേത്രം (തൃശ്ശൂർ)

757. അന്നദാനം മുഖ്യവഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         ചെറുകുന്നിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം (കണ്ണൂർ)

758. കരിക്കിൻ വെള്ളത്തിൽ തയ്യാറാക്കുന്ന കൂട്ടുപ്പായസം പ്രധാന വഴിപാടായി ഏത് ക്ഷേത്രത്തിലാണുള്ളത്?
         പള്ളി ഭഗവതി ക്ഷേത്രം (കുറിച്ചി)

759. പുഷ്പവൃഷ്ടി പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         ഇലഞ്ഞിക്കൽക്കാവ് ശ്രീ ഭുവനേശ്വരിക്ഷേത്രം (എറണാകുളം - കോതമംഗലം)

 760.കാടാമ്പുഴ ദേവിയുടെ പ്രീതിക്ക് ചെയ്യുന്ന പ്രധാന വഴിപാട് എന്ത്?
         പൂമൂടൽ

ഗണ്ഡ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ദീർഘാംഗോ ദീർഘവൈരശ്ച വ്യസനീ ദുർജ്ജനപ്രിയഃ
ദൂതകൃത്യഃ കുലച്ഛേത്താ ദുരാചാരശ്ച ഗണ്ഡജഃ

സാരം :-

ഗണ്ഡ നിത്യയോഗത്തിൽ ജനിക്കുന്നവൻ നീണ്ടശരീരത്തോടും നീണ്ടുനിൽക്കുന്ന വൈരത്തോടുംകൂടിയവനായും വ്യസനമുള്ളവനായും ദുർജ്ജനങ്ങളെ സ്നേഹിക്കുന്നവനായും ദൂതവൃത്തിയോടുകൂടിയവനായും കുലനാശത്തെ ചെയ്യുന്നവനായും ദുരാചാരങ്ങളോടുകൂടിയവനായും ഭവിക്കും.

ശൂല നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശൂലയോഗോത്ഭവഃ ക്രോധീ തേജസ്വീ കലഹപ്രിയഃ
ചതുരശ്രുതനുഃ കാമീ ധനീ മാനീ ദൃഢപ്രഭുഃ

സാരം :-

ശൂല നിത്യയോഗത്തിൽ ജനിക്കുന്നവൻ അധികമായകോപവും പരാക്രമവും കലഹത്തിങ്കൽ പ്രിയവും ഉള്ളവനായും നല്ല ഒത്ത ശരീരത്തോടുകൂടിയവനായും കാമിയായും ധനവും അഭിമാനവും ഉള്ളവനായും നല്ല പ്രഭുത്വത്തോടുകൂടിയവനായും ഭവിക്കും.

ധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ

ശ്രുതവാൻ വാക്പാടുഃ ശ്രീമാൻ സൗമ്യഃ കാമീ ച പണ്ഡിതഃ
ധൃതിയോഗേ ഭവേദ്ധീരഃ പരവിത്തരതശ്ശഠഃ

സാരം :-

ധൃതി നിത്യയോഗത്തിൽ ജനിക്കുന്നവൻ ശാസ്ത്രജ്ഞനായും വാഗ്മിയായും ശ്രീമാനായും സുഭഗനായും കാമശീലമുള്ളവനായും പണ്ഡിതനായും ധൈര്യമുള്ളവനായും പരദ്രവ്യത്തെ ആഗ്രഹിക്കുന്നവനായും ശഠപ്രകൃതിയായും ഭവിക്കും.

സുകർമ്മ നിത്യയോഗത്തിൽ ജനിക്കുന്നവൻ

സുശീലോ ഗുണവാൻ ഭോക്താ പുത്രമിത്രകളത്രവാൻ
സുകർമ്മനിരതോ ഭോഗീ സുകർമ്മണി സുധാർമ്മികഃ

സാരം :-

സുകർമ്മ നിത്യയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും സദ്‌വൃത്തനായും ഗുണവാനായും സുഖവും പുത്രന്മാരും ബന്ധുക്കളും ഭാര്യയും ഉള്ളവനായും സൽകർമ്മങ്ങളിൽ തൽപരനായും സ്ത്രീസുഖങ്ങളെ അനുഭവിക്കുന്നവനായും ഏറ്റവും ധർമ്മിഷ്ഠനായും ഭവിക്കും.

അതിഗണ്ഡം നിത്യയോഗത്തിൽ ജനിക്കുന്നവൻ

കാമീ കലാവിൽ ക്രോധീ ച ദീർഘവക്ത്രതനുശ്ശഠഃ
പരേംഗിതജ്ഞഃ കലഹീ ഹിംസ്രഃ സ്യാദതിഗണ്ഡജഃ

സാരം :-

അതിഗണ്ഡം നിത്യയോഗത്തിൽ ജനിക്കുന്നവൻ കാമശീലവും, കലാവിദ്യകളിൽ ജ്ഞാനവും കോപാധിക്യവും ഉള്ളവനായും ശരീരവും മുഖവും നീണ്ടിരിക്കുന്നവനായും ശഠപ്രകൃതിയായും അന്യന്മാരുടെ ആശയങ്ങളെ അറിയുന്നവനായും കലഹപ്രിയനായും ഹിംസാശീലമുള്ളവനായും ഭവിക്കും.

ശോഭന നിത്യയോഗത്തിൽ ജനിക്കുന്നവൻ

ധനീഭോക്താ സുഖീകാമീമൃദുകൃത്യോ മഹോദ്യമഃ
ദേവകാര്യരതോ ധീരസ്സസുഹൃച്ശോഭനോത്ഭവഃ

സാരം :-

ശോഭന നിത്യയോഗത്തിൽ ജനിക്കുന്നവൻ സമ്പത്തും സുഖവും മൃഷ്ടാന്നഭോജനവും ഉള്ളവനായും കാമിയായും അല്പകാര്യങ്ങളെ ചെയ്യുന്നവനായും ഏറ്റവും ഉത്സാഹിയായും ദേവകാര്യത്തിൽ താല്പര്യമുള്ളവനായും ധീരനായും ബന്ധുക്കളോടുകൂടിയവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 41

731. കുടുംബത്തിൽ സമ്പദ്സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭക്തജനങ്ങൾ നടത്തുന്ന "പാളനമസ്ക്കാരം" വഴിപാട് ഏത് ക്ഷേത്രത്തിലാണുള്ളത്?
         തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)

732. സന്താന സൗഭാഗ്യത്തിനും, സന്താന സൗഖ്യത്തിനുമായി പിള്ളവയ്പ്പ് വഴിപാട് നേർച്ച ഏതു ക്ഷേത്രത്തിലാണ് നടന്നുവരുന്നത്?
         പെരുമണ്‍ ഭദ്രകാളി ക്ഷേത്രം (കൊല്ലം)

733. ചൊറി, ത്വക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി വെള്ളരിക്കയും കടുകും നടയ്ക്കൽ വെയ്ക്കുന്ന ക്ഷേത്രം ഏത്?
         ആനയ്ക്കൽ ധന്വന്തരി ക്ഷേത്രം (തൃശ്ശൂർ)

734. മദ്യപാനം നിറുത്തുവാൻ സത്യം ചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഏത്?
         ചക്കുളത്തുകാവ്‌ (ആലപ്പുഴ - നീരേറ്റുപുറം)

735. വിവാഹം നടക്കുന്നതിനും, പാപയോഗമുള്ളവർക്കും വള്ളിതിരുമണ പൂജ വഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
         തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കോട്ടയം)

736. ഏത് ക്ഷേത്രത്തിലാണ് ആണ്‍കുട്ടികളുണ്ടാകുന്നതിന് കൂട്ടുപ്പായസവും, പെണ്‍കുട്ടികളുണ്ടാകുന്നതിന് വെള്ളനിവേദ്യവും വഴിപാടായി നടത്തുന്നത്?
        ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)

737. ചിലന്തിവിഷത്തിന് മലർനേദ്യം വഴിപാടായുള്ള ക്ഷേത്രം ഏത്?
        പള്ളിയറ ക്ഷേത്രം (പത്തനംതിട്ട - കൊടുമണ്‍)

738. സർപ്പദോഷ പരിഹാരത്തിനായി ഏത് ക്ഷേത്രത്തിലെ നാഗസ്ഥാനത്താണ് കോഴിമുട്ട സമർപ്പണം (ഒപ്പിക്കൽ) നടത്തുന്നത്?
         പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)

739. ശ്വാസംമുട്ടിനും, വായുക്ഷോഭത്തിനും പരിഹാരമായി ഹനുമാന് കുഴച്ച അവിലും, കദളിപ്പഴവും നേദിക്കുന്ന ക്ഷേത്രം ഏത്?
         ആലത്തിയൂർ ഹനുമാൻ ക്ഷേത്രം (മലപ്പുറം)

740. സന്താന സൗഭാഗ്യത്തിന് "നമസ്ക്കാര വഴിപാട്" നടത്തുന്ന ക്ഷേത്രം ഏത്?
         ഓണംതുരുത്ത് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)

741. തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം ഏത്?
         കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)

742. വയറുവേദനയ്ക്ക് "രുധിരക്കലം" വഴിപാട് നടത്താറുള്ള ക്ഷേത്രം ഏത്?
         തിരുവിലഞ്ഞാൽ ക്ഷേത്രം (ആലപ്പുഴ - കരുവാറ്റ)

743. അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏത് ക്ഷേത്ര ദർശനത്താലാണ്?
         പൊക്കുന്നി ശിവക്ഷേത്രം (പാലക്കാട് - വടവന്നൂർ)

744. പിറന്നാൾ ദിവസം ധാരകഴിച്ചാൽ ശതവർഷായുസ്സായി ഭവിക്കും എന്ന് ചൊല്ലുള്ള ക്ഷേത്രം ഏത്?
         തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)

745. സന്താനലബ്ധിയ്ക്ക് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഓടത്തിലും, ആണ്‍കുട്ടിയ്ക്ക് വേണ്ടി കിണ്ടിയിലും നെയ്യ് നിറച്ച് സമർപ്പിക്കുന്ന വഴിപാടുള്ള ക്ഷേത്രം ഏത്?
         രയിരനെല്ലൂർ ദുർഗ്ഗാക്ഷേത്രം (പാലക്കാട് - നടുവട്ടം)

സൗഭാഗ്യ നിത്യയോഗത്തിൽ ജനിക്കുന്നവൻ

മത്സ്യശംഖഹലാങ്കശ്ച മൃദുഃ കാമീ കഫാത്മകഃ
ധനീ സൗഭാഗ്യസഞ്ജാതഃ പ്രവാസീ മൃഷ്ടഭുക് സുഖീ.

സാരം :-

സൗഭാഗ്യ നിത്യയോഗത്തിൽ ജനിക്കുന്നവൻ പാണിപാദാദികളാൽ മത്സ്യരേഖ, ശംഖരേഖ, ഹലരേഖ മുതലായ അടയാളങ്ങളോടുകൂടിയവനായും കോമളനായും കാമിയായും കഫ പ്രകൃതിയായും ധനവും അന്യദേശവാസവും ഉള്ളവനായും മൃഷ്ടാന്ന ഭോജനത്തോടുകൂടിയവനായും സുഖിയായും ഭവിക്കും.

ആയുഷ്മാൻ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ദീർഘജീവി വിശാലാക്ഷോ ധന്യോ ഗോമിത്രപുത്രവാൻ
ആയുഷ്മദ്യോഗജോƒമാത്യഃ കീർത്തിമാൻ പണ്ഡിതസ്സഖീഃ

സാരം :-

ആയുഷ്മാൻ നിത്യയോഗത്തിൽ ജനിക്കുന്നവൻ ദീർഘായുസ്സായും വിസ്താരമേറിയ കണ്ണുകളോടുകൂടിയവനായും ധന്യനായും പശുക്കളും ബന്ധുക്കളും പുത്രന്മാരും ഉള്ളവനായും രാജമന്ത്രിയായും കീർത്തിയും പാണ്ഡിത്യവും സുഖവും ഉള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 40

715. മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമര ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?
        ആറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട)

716. മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂല് വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         കല്ലിൽ ഭഗവതി ക്ഷേത്രം (എറണാകുളം)

717. ചെവി കേൾക്കാത്തവർ വെടിവഴിപാട് നടത്തുന്ന ക്ഷേത്രം ഏത്?
        കാപ്പാട്ടുക്കാവ് ക്ഷേത്രം (കണ്ണൂർ)

718. കണ്ണുരോഗവും, ത്വക് രോഗവും മാറുവാൻ ആദിത്യപൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ഏത്?
         ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)

719. ആയുർവർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         കിള്ളിക്കുറിശ്ശി മംഗലം ശിവക്ഷേത്രം (പാലക്കാട് - തിരുവില്വാമല)

720. മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?
         തൃച്ചാറ്റ്കുളം മഹാദേവക്ഷേത്രം (ആലപ്പുഴ)

721. സന്താന സൗഭാഗ്യത്തിന് അപ്പവും, നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം ഏത്?
         പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട്)

722. സംസാരശേഷി നഷ്ടപ്പെട്ടവർ കദളിപ്പഴം നേദിക്കുന്ന ക്ഷേത്രം ഏത്?
        വായില്ലാകുന്നിലപ്പൻ ക്ഷേത്രം (പാലക്കാട് - കടമ്പഴിപ്പുറം)

723. ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         കീഴൂർ ധർമ്മശാസ്താ ക്ഷേത്രം (കാസർകോഡ്)

724. മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം ഏത്?
        വൈതൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ - ഉളിക്കൽ)

725. വിവാഹലബ്ധിയ്ക്കായി ഇണപ്പുടവ ചാർത്തുക എന്ന വഴിപാട് ഏത് ക്ഷേത്രത്തിലാണ് ഉള്ളത്?
         ആനന്ദപുരം ശ്രീ മഹാവിഷ്ണുക്ഷേത്രം (തൃശ്ശൂർ)

726. മരണഭയത്തിൽ നിന്ന് മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         അറക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം (ഇടുക്കി)

727. ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം ഏത്?
         ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം (കോട്ടയം)

728. കണ്ണ് രോഗത്തിന് തൃക്കണ്ണ് ചാർത്തൽ പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
         ചക്കംകുളങ്ങര ധർമ്മശാസ്താക്ഷേത്രം (തൃശ്ശൂർ - തലോർ)

729. ആസ്മ മാറുവാൻ ഹനുമാന് തൊട്ടിയും കയറും നടയിൽ വെക്കുന്ന ക്ഷേത്രം ഏത്?
         തൃക്കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട - കവിയൂർ)

730. സന്താനലബ്ധിയ്ക്ക് പ്രത്യേക വഴിപാടായി കുടുക്കച്ചോറ് നേദിച്ച് കുരങ്ങന്മാർക്ക്‌ കൊടുക്കുന്ന ക്ഷേത്രം ഏത്?
         വള്ളിക്കാട്ടുക്കാവ് (കോഴിക്കോട് - എടക്കര)

പ്രീതി നിത്യയോഗത്തിൽ ജനിക്കുന്നവൻ

കർമ്മശീലോ ഗുണാഢ്യശ്ച പരസ്ത്രീഷ്ടോƒ ഖിലപ്രിയഃ
ഗുരുദേവാർച്ചകഃ ശ്രീമാൻസുബന്ധു പ്രീതിയോഗജഃ

സാരം :-

പ്രീതി നിത്യയോഗത്തിൽ ജനിക്കുന്നവൻ കർമ്മകുശലനായും ഗുണവാനായും അന്യസ്ത്രീകളിൽ ആഗ്രഹമുള്ളവനായും എല്ലാവർക്കും ഇഷ്ടനായും ഗുരുപൂജയിലും ദൈവപൂജയിലും താല്പര്യമുള്ളവനായും സമ്പത്തും വളരെ ബന്ധുക്കളും ഉള്ളവനായും ഭവിക്കും.

വിഷ്കംഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ

ദീർഘദർശീ ജിതരിപുഃ കുബ്ജാംഗോ മദനാതുരഃ
സ്വതന്ത്രഃ പശുമാൻ മന്ത്രീനരോ വിഷ്കംഭയോഗജഃ

സാരം :-

വിഷ്കംഭ നിത്യയോഗത്തിൽ ജനിക്കുന്നവൻ ദീർഘദർശിയാകയും (വിദ്വാനാകയും) ജിതശത്രുവാകയും (ശത്രുക്കളെ ജയിക്കുന്നവനാകയും) കൂനുള്ള ശരീരത്തോടും കാമപാരവശ്യത്തോടുംകൂടിയവനായും സ്വതന്ത്രനാകയും പശുക്കളുള്ളവനാകയും മന്ത്രിനിപുണനാകയും ഫലമാകുന്നു.

ക്ഷേത്ര ചോദ്യങ്ങൾ - 39

693. കാലിലെ ആണിരോഗത്തിനുള്ള വഴിപാടു പരിഹാരം എന്താണ്?
         ഇരുന്നിലംകോട്ടെ പപ്പടം ചവിട്ടൽ

694. ശനിദോഷം അകറ്റുവാനുള്ള വഴിപാടു പരിഹാരം എന്താണ്?
        ശാസ്താവിന് എള്ളുതിരി കത്തിക്കൽ

695. പഞ്ചസാര തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         പ്രമേഹരോഗത്തിന്

696. കയറ് തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         കാസരോഗത്തിന്

697. കദളിപ്പഴം തുലാഭാരം നടത്തുന്നതിന്റെ ഗുണം എന്താണ്?
         രോഗ വിമുക്തിയ്ക്ക്

698. വെള്ളം തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         നീരുമാറുവാൻ

699. ചേന തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         ചർമ്മരോഗത്തിന്

700. ശർക്കര തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         ഉദരരോഗത്തിന്

701. ഇളനീർ തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         മൂത്രരോഗത്തിന്

702. പൂവൻ പഴം തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         വാതരോഗത്തിന്

703. കുരുമുളക് തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
         ഹൃദ്രോഗശമനത്തിന്

704. ഉപ്പ് തുലാഭാരം നടത്തുന്നത് ഏത് രോഗശമനത്തിനാണ്?
        വിശപ്പിന്

705. വിഘ്നങ്ങൾ മാറി ലക്‌ഷ്യം കൈവരിക്കുവാൻ നടത്തുന്ന ഹോമം ഏത്?
         ഗണപതിഹോമം

706. ബാലാരിഷ്ട മുക്തിയ്ക്ക് നടത്തുന്ന ഹോമം ഏത്?
         കറുകഹോമം

707. കഠിന രോഗ നിവാരണത്തിന് നടത്തുന്ന ഹോമം ഏത്?
         മൃത്യുഞ്ജയഹോമം

708. പ്രേതോപദ്രവങ്ങളിൽ നിന്നും ശാന്തി ലഭിക്കുവാനുള്ള വഴിപാട് ഹോമം ഏത്?
         തിലഹോമം

709. ശത്രുദോഷത്തിൽ നിന്നും ശമനം ലഭിയ്ക്കുവാനുള്ള വഴിപാട് ഹോമം ഏത്?
         കാളികാഹോമം

710. രോഗ ശാന്തിയ്ക്കുവേണ്ടി നടത്തുന്ന വഴിപാട് ഹോമം ഏത്?
         സുദർശനഹോമം

711. ധനാഭിവൃദ്ധിയ്ക്കുവേണ്ടി നടത്തുന്ന വഴിപാട് ഹോമം ഏത്?
         ലക്ഷ്മീഹോമം

712. ദീർഘായുസ്സിനു വേണ്ടി നടത്തുന്ന വഴിപാടുസൂക്തം ഏത്?
         ആയുഃസൂക്തം

713. കലഹ നിവൃത്തിയ്ക്ക് വേണ്ടി നടത്തുന്ന വഴിപാടു സൂക്തം ഏത്?
         ഐക്യമത്യസൂക്തം

714. മംഗള ലബ്ധിയ്ക്കുവേണ്ടി നടത്തുന്ന വഴിപാടു സൂക്തം എത്?
         സ്വസ്തി സൂക്തം

പുഴുക്കരണത്തിൽ ജനിക്കുന്നവൻ

കിംസ്തുഘ്നേ ബലവാംസ്തബ്ധഃ സ്വകാര്യപരകാര്യകൃൽ
അല്പായുർഭോഗരഹിതേഃ ഛന്നപാപഃ പ്രജായതേ.

സാരം :-

പുഴുക്കരണത്തിൽ ജനിക്കുന്നവൻ ബലവാനായും സ്തബ്ധനായും തന്റേയും അന്യന്മാരുടെയും കാര്യങ്ങളെ ചെയ്യുന്നവനായും അല്പായുസ്സായും അനുഭവസുഖമില്ലാത്തവനായും ഭവിക്കും.

പാമ്പുകരണത്തിൽ ജനിക്കുന്നവൻ

സർവ്വലോകേഷു വിഖ്യാതോ ധീമാൻ കോപരതസ്സദാ
ഛന്നപാപസ്സ്വതന്ത്രശ്ച കരണേ ചോരഗാഭിധേ

സാരം :-

പാമ്പുകരണത്തിൽ ജനിക്കുന്നവൻ എല്ലായിടത്തും പ്രസിദ്ധനായും ബുദ്ധിയും വിദ്യയും ഉള്ളവനായും എപ്പോഴും കോപിക്കുന്നവനായും പാപകർമ്മങ്ങളെ മറച്ചുവയ്ക്കുന്നവനായും സ്വാതന്ത്രനായും ഭവിക്കും.

ചതുഷ്പദ (നാൽക്കാലി) കരണത്തിൽ ജനിക്കുന്നവൻ

സർവ്വശാസ്ത്രസമാരൂഢോ രോഗവാൻ ബഹുഭാഷണഃ
പ്രജ്ഞാവാൻ പശുമാൻ വിദ്വാൻ ദീർഘായുസ്സ്യാച്ചതുഷ്പദേ

സാരം :-

ചതുഷ്പദ (നാൽക്കാലി) കരണത്തിൽ ജനിക്കുന്നവൻ എല്ലാ ശാസ്ത്രങ്ങളിലും സമർത്ഥനനായും രോഗിയായും വളരെ പറയുന്നവനായും ബുദ്ധിമാനായും വിദ്വാനായും വളരെ പശുക്കളും ദീർഘായുസ്സും ഉള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 38

681. ശ്വാസരോഗത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
         പൂമൂടൽ

682. ത്വക് രോഗത്തിനുള്ള  വഴിപാട് പരിഹാരം എന്താണ്?
         ചേന സമർപ്പിക്കൽ

683. സംസാരശക്തിക്കും, മൂകത അകറ്റുവാനുമുള്ള വഴിപാട് പരിഹാരം എന്താണ്?
         ശബരിമലകയറ്റം

684. ബുദ്ധി തെളിയാനുള്ള വഴിപാട് പരിഹാരം എന്താണ്?
         ദക്ഷിണാമൂർത്തിക്ക് നെയ്യ് വിളക്ക് വെക്കൽ

685. ഓർമ്മപിശക് മാറാനുള്ള വഴിപാട് പരിഹാരം എന്താണ്?
         സാരസ്വത ഘ്രതം ജപിച്ച് സേവിക്കൽ

686. ശിരോരോഗത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
        ഗണപതിക്ക്‌ തേങ്ങ ഉടയ്ക്കൽ

687. ആലസ്യം മാറുവാനും സാമർത്ഥ്യത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
        കുന്നിക്കുരുവാരൽ

688. ശ്വാസകോശത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
         മീനൂട്ട് നടത്തൽ

689. ശ്വാസംമുട്ടിനുള്ള വഴിപാട് പരിഹാരം എന്താണ്?
         ശംഖാഭിഷേകം, കയറുകൊണ്ട് തുലാഭാരം

690. വിഷശമനത്തിനുള്ള വഴിപാട് പരിഹാരം എന്താണ്?
         മൂകാംബിക ക്ഷേത്രത്തിൽ കഷായം സേവിക്കൽ

691. സന്താനലബ്ധിക്കുള്ള വഴിപാട് പരിഹാരം എന്താണ്?
         മണ്ണാറശാലയിൽ ഉരുളി കമിഴ്ത്തൽ

692. രോഗവിമുക്തിക്കുള്ള വഴിപാട് പരിഹാരം എന്താണ്?
         ആൾരൂപം സമർപ്പിക്കൽ

കഷ്ട, മദ്ധ്യ, ശ്രേഷ്ഠ യോഗങ്ങൾ

കഷ്ടം, മദ്ധ്യം, ശ്രേഷ്ഠം
ഭാനോഃ കേന്ദ്രാദിസംസ്ഥിതേ ശശിനി
ചന്ദ്രേ ക്ഷീണബലേ സതി
സുനാഭാദിഫലം ന സമ്യഗായാതി.

സാരം :-

സൂര്യൻ നിൽക്കുന്ന രാശിയിലോ അല്ലെങ്കിൽ സൂര്യൻ നിൽക്കുന്ന രാശിയുടെ  4, 7, 10 എന്നീ ഭാവങ്ങളിലോ ചന്ദ്രൻ നിന്നാൽ കഷ്ട (അധമ) യോഗത്തെ പറയണം.

സൂര്യൻ നിൽക്കുന്ന രാശിയുടെ 2, 5, 8, 11 എന്നീ ഭാവങ്ങളിൽ ചന്ദ്രൻ നിന്നാൽ മദ്ധ്യയോഗത്തെ (സമയോഗം) പറയണം.

സൂര്യൻ നിൽക്കുന്ന രാശിയുടെ 3, 6, 9, 12 എന്നീ ഭാവങ്ങളിൽ ചന്ദ്രൻ നിന്നാൽ ശ്രേഷ്ഠ (വരിഷ്ഠ) യോഗം സംഭവിക്കും.

ചന്ദ്രൻ ക്ഷീണിതനും ദൌർബല്യവുമുണ്ടെങ്കിൽ സുനഭാനഭാധുരുധുരായോഗങ്ങൾ ശരിയായി ഫലിക്കയില്ലെന്നുമുണ്ട്. 

ശകുന (പുള്ളു) കരണത്തിൽ ജനിക്കുന്നവൻ

ത്രികാലജ്ഞാനനിരതഃ ക്ഷീണാർത്ഥോ ദുഃഖഭാക്സദാ
ശകുനേ കരണേ ജാതസ്സർവ്വകാര്യകൃതോദ്യമഃ

സാരം :-

ശകുന (പുള്ളു) കരണത്തിൽ ജനിക്കുന്നവൻ ത്രികാലജ്ഞാനമുള്ളവനായും അല്പമായ ധനത്തോടുകൂടിയവനായും എപ്പോഴും ദുഃഖമുള്ളവനായും എല്ലാകാര്യത്തിലും ഉത്സാഹമുള്ളവനായും ഭവിക്കും. 

വിഷ്ടിക്കരണത്തിൽ ജനിക്കുന്നവൻ

സ്വബന്ധുകലഹഃ ക്രോധീ ഹീനവൃത്തിഃ കുഭോജനഃ
വിഷ്ടിഭൃഭ്വിഷമാക്ഷശ്ച വിഷ്ട്യാം മന്ദമതിസ്സദാ.

സാരം :-

വിഷ്ടിക്കരണത്തിൽ ജനിക്കുന്നവൻ തന്റെ ബന്ധുക്കളുമായി കലഹിക്കുന്നവനായും കോപമുള്ളവനായും ഉപജീവനമാർഗ്ഗം കുറഞ്ഞവനായും അഭക്ഷ്യങ്ങളും നിന്ദ്യങ്ങളുമായ വസ്തുക്കളെ ഭക്ഷിക്കുന്നവനായും ചുമടെടുക്കുന്നവനായും വിഷമനേത്രനായും (കോണ്‍കണ്ണോ, ഒറ്റകണ്ണോ ഉള്ളവനായും) അല്പബുദ്ധിയുള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 37

666. ശാലഗ്രാമി എന്ന പ്രദേശത്ത് നിന്ന് ലഭിക്കുന്ന ശിലാരൂപങ്ങൾക്ക്‌ പറയുന്ന പേര് എന്ത്?
         സാളഗ്രാമങ്ങൾ

667. ശാലഗ്രാമി എന്ന പ്രദേശം ഏത് നദിയുടെ ഉത്ഭവസ്ഥാനത്താണ്?
         ഗണ്ഡകി നദിയുടെ

668. ഗണ്ഡകി നദിയുടെ ഉത്ഭവം ഏത് രാജ്യത്തിലാണ്?
         നേപ്പാളിൽ

669. ശാലഗ്രാമി എന്ന പദത്തിൽ നിന്നുത്ഭവിച്ച മഹാവിഷ്ണുവിന്റെ മറ്റൊരു നാമധേയം എന്ത്?
         സാളഗ്രാമൻ

670. സാളഗ്രാമ ശിലകൊണ്ട് ആരുടെ പ്രതിമയാണ് നിർമ്മിക്കുന്നത്?
         വിഷ്ണുവിന്റെ 

671. സാളഗ്രാമ പൂജ നടത്തുവാൻ അവകാശമില്ലാത്ത വിഭാഗം ഏത്?
         സ്ത്രീകൾ

672. സാളഗ്രാമങ്ങൾ എത്രതരമുണ്ട്?
         19 തരത്തിലുണ്ട്

673. പത്തൊമ്പത് തരത്തിലുള്ള സാളഗ്രാമങ്ങൾ ഏതെല്ലാം?
         ലക്ഷ്മീനാരായണം, ലക്ഷ്മീ ജനാർദ്ദനം, രഘുനാഥം, വാമനം, ശ്രീധരം, ദാമോധരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം, സുദർശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീ നരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കർഷണം, അനിരുദ്ധം.

674. ലക്ഷ്മീനാരായണം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
        ഒരു ദ്വാരവും നാല്ചക്രങ്ങളും വനമാലയും കാർമേഘവും പോലെ നിറമുള്ളതും

675. രഘുനാഥം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
         രണ്ടു ദ്വാരവും നാല് ചക്രങ്ങളുമുള്ളത്

676. വാമനം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
         ചെറുതും രണ്ടു ചക്രത്തോട് കൂടിയിരിക്കുന്നതും

677. ദാമോദരം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
         വലുതും ഉരുണ്ടതും രണ്ടു ചക്രത്തോട് കൂടിയിരിക്കുന്നതും

678. സുദർശനം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
         ഒരു ചക്രം മാത്രമുള്ളവ

679. ഗദാധരം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
         ഒരു ചക്രം മാത്രമുള്ളതും നല്ലപോലെ പ്രകാശിക്കാത്തതും

680. അനിരുദ്ധം എന്ന സാളഗ്രാമത്തിന്റെ പ്രത്യേകത എന്ത്?
         പീത നിറത്തോടും ഉരുണ്ടും ശോഭയോടും കൂടിയിരിക്കുന്നത്.

അധിയോഗവിശേഷം

സൗമ്യൈരയത്നസിദ്ധിഃ
ക്രൂര്യൈത്നാൽ ഫലം സമാപ്നോതി
പാപാധിയോഗജാതോ
വിപരീതഫലം നരോ ലഭതേ.

സാരം :-

ശുഭഗ്രഹങ്ങളെക്കൊണ്ട് മാത്രം ഉണ്ടാകുന്ന അധിയോഗം ശുഭഫലത്തെ നിഷ്‌പ്രയാസം കൊടുക്കുന്നു. പാപഗ്രഹങ്ങളുടെകൂടെ നിന്നാൽ ഫലസിദ്ധി അപൂർണ്ണവും പ്രയത്നസിദ്ധവുമായിരിക്കും. പാപഗ്രഹങ്ങളെക്കൊണ്ടുമാത്രം ഉണ്ടാകുന്ന അധിയോഗം വിപരീതഫലത്തേയും ചെയ്യും.

പശുക്കരണത്തിൽ ജനിക്കുന്നവൻ

പരദാരരതോ ഭീരുശ്ചാല്പസാരഃ കുശില്പവാൻ
സദാ വ്യാധിയുതഃ കാമീ കരണേ പശുസംജ്ഞിതേ.

സാരം :-

പശുക്കരണത്തിൽ ജനിക്കുന്നവൻ പരസ്ത്രീസക്തനായും ഭയചഞ്ചലനായും നിന്ദ്യമായ ശില്പകർമ്മത്തെ ചെയ്യുന്നവനായും എപ്പോഴും വ്യാധികളാൽ പീഡിതനായും കാമശീലമുള്ളവനായും ഭവിക്കും.

ആനക്കരണത്തിൽ ജനിക്കുന്നവൻ

സ്ഥൂലാസ്യോ ദീർഘവൈരീ ച ബലവാൻ ബഹുഭോജനഃ
സുഭഗസ്സർവവിഖ്യാതോ ഗജേ ഭഗ്നവ്രതസ്സദാ

സാരം :-

ആനക്കരണത്തിൽ ജനിക്കുന്നവൻ വിശാലമായ മുഖത്തോട് കൂടിയവനായും വളരെ നീണ്ടുനിൽക്കുന്ന വിരോധമുള്ളവനായും ബലവാനായും വളരെ ഭക്ഷിക്കുന്നവനായും സുന്ദരനായും ഏറ്റവും പ്രസിദ്ധനായും വ്രതങ്ങളെ മുടക്കുന്നവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 36

651. ഏതെല്ലാം രോഗങ്ങൾക്കാണ് രുദ്രാക്ഷം ഫലപ്രദമായി കണ്ടിരിക്കുന്നത്?
         ന്യുമോണിയ, കുടൽവൃണങ്ങൾ, ഹൃദ്രോഗം, അപസ്മാരം

652. ഒറ്റമുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         ശിവൻ

653. രണ്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         ഗൗരീശങ്കരം

654. മൂന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         അനല

655. നാല് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         ബ്രഹ്മൻ

656. അഞ്ച് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         കാലാഗ്നി

657. ആറു മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         കാർത്തികേയൻ

658. ഏഴ് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         അനന്തൻ

659. എട്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         വിനായകൻ

660. ഒമ്പത് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         ഭൈരവൻ

661. പത്ത് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         യമൻ

662. പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         ഏകാദശരുദ്രൻ

663. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         മഹാവിഷ്ണു

664. പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         രുദ്രൻ

665. പതിനാല് മുഖമുള്ള രുദ്രാക്ഷം ഏത് പേരിൽ അറിയപ്പെടുന്നു?
         പരമശിവൻ        

അധിയോഗത്തിൽ ജനിക്കുന്നവൻ

അധിയോഗേ ഭവതി നരോ
മന്ത്രീ പൃതനാധിപോƒഥവാ ഭൂപഃ
ധനവാൻ ബഹുപ്രതാപീ
ദീർഘായുർജ്ഞാനവാൻ ഗതാരിഗണഃ

സാരം :-

അധിയോഗത്തിൽ ജനിക്കുന്നവൻ മന്ത്രിയോ പടനായകനോ രാജാവോ ആയും ഏറ്റവും ധനവാനായും വളരെ പ്രതാപശാലിയായും ദീർഘായുസ്സും അറിവും ഉള്ളവനായും ശത്രുക്കളില്ലാത്തവനായും ഭവിക്കും.

*******************

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവത്തിലോ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ശുഭഗ്രഹങ്ങൾ (വ്യാഴം, ബുധൻ, ശുക്രൻ) നിന്നാൽ " അധിയോഗം " സംഭവിക്കുന്നു. ഈ അധിയോഗത്തെ ലഗ്നാൽ 6, 7, 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശുഭഗ്രഹങ്ങളെക്കൊണ്ട് പറഞ്ഞുവരുന്നുണ്ട്.  ഇത് ലഗ്നാധിയോഗം.

കഴുതക്കരണത്തിൽ ജനിക്കുന്നവൻ

ചപലോƒത്യന്തമേധാവീ നൈകവാസരതസ്സദാ
അസ്വതന്ത്രോƒല്പബുദ്ധിശ്ച കരണേ ഖരസംജ്ഞിതേ.

സാരം :-

കഴുതക്കരണത്തിൽ ജനിക്കുന്നവൻ ചപലനായും ധാരണാശക്തിയുള്ളവനായും ഒരിടത്തും സ്ഥിരവാസമില്ലാത്തവനായും പരാധീനനായും സ്വാതന്ത്ര്യമില്ലാത്തവനായും ബുദ്ധിശക്തിയില്ലാത്തവനായും ഭവിക്കും. 

ഇവിടെ അത്യന്തമേധാവി എന്നും അല്പബുദ്ധി എന്നുമുള്ള രണ്ടുപദങ്ങൾ അന്യോന്യവിരുദ്ധങ്ങളായി വിചാരിക്കരുത്. ബുദ്ധി കുറഞ്ഞവർക്ക് ധാരണാശക്തിയുണ്ടായി എന്ന് വരാവുന്നതാണ്.

പന്നിക്കരണത്തിൽ ജനിക്കുന്നവൻ

ക്വചിൽ സൗഖ്യം ക്വചിദ്ദുഃഖം ക്വചിദ്രാജ്യം ക്വചിദ്യശഃ
വരാഹകരണേ ജാതഃ പശുമാൻ വീര്യവാൻ ഭവേൽ.

സാരം :-

പന്നിക്കരണത്തിൽ ജനിക്കുന്നവൻ ചിലപ്പോൾ സുഖവും ചിലപ്പോൾ ദുഃഖവും ചിലപ്പോൾ രാജ്യവും ചിലപ്പോൾ യശസ്സും ഉള്ളവനായും പശുക്കളും വീര്യവും ഉള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 35

636. രുദ്രാക്ഷം എന്ന പദത്തിന്റെ അർത്ഥം എന്ത്?
         ശിവന്റെ കണ്ണ്

637. രുദ്രാക്ഷത്തിന്റെ ആവിർഭാവം എങ്ങിനെ?
         ശിവന്റെ കണ്ണുകളിൽ നിന്നും ഭൂമിയിൽ പതിച്ച ജലബിന്ദുവാണ് രുദ്രാക്ഷം

638. രുദ്രാക്ഷത്തിന്റെ ശാസ്ത്രനാമം എന്ത്?
         എലിയോ കർപ്പെസ്സ്

639. ശൈവഭക്തർ സാധാരണയായി ഉപയോഗിക്കുന്ന ജപമാല ഏത്?
         രുദ്രാക്ഷമാല

640. ഏത് വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമമായത്?
         നെല്ലിക്കാ വലുപ്പം

641. രുദ്രാക്ഷത്തിലെ നാല് ജാതികൾ ഏതെല്ലാം?
         ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ,  ശൂദ്ര

642. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര രുദ്രാക്ഷങ്ങളുടെ നിറങ്ങൾ ഏതെല്ലാം?
         വെളുപ്പ്‌, ചുവപ്പ്, മഞ്ഞ, കറുപ്പ്

643. രുദ്രാക്ഷം ധരിക്കേണ്ട ഉത്തമമായ സമയങ്ങൾ ഏതെല്ലാം?
         ഗ്രഹണസമയം, വിഷു, സംക്രാന്തി, അമാവാസി, പൗർണ്ണമി

644. രുദ്രാക്ഷം ധരിക്കേണ്ട സ്ഥാനങ്ങൾ ഏതെല്ലാം?
         കഴുത്ത്, നെഞ്ച്, ഭുജങ്ങൾ, മണിബന്ധം, തോള്, ശിരസ്സ്, ചെവി

645. പതിനാല് മുഖങ്ങളുള്ള രുദ്രാക്ഷങ്ങളിൽ ശ്രേഷ്ഠ മുഖങ്ങൾ ഏതെല്ലാം?
         ഏകമുഖം, ദ്വിമുഖം, ചതുർമുഖം, പഞ്ചമുഖം, സപ്തമുഖം, നവമുഖം, ഏകാദശമുഖം

646. പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ധരിക്കേണ്ട സ്ഥലം ഏത്?
         തലയിൽ (ജഡയിൽ)

647. രുദ്രാക്ഷത്തിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
         ബ്രഹ്മാവിനെ

648. രുദ്രാക്ഷത്തിന്റെ നാളം ഏത് ദേവനെ കുറിക്കുന്നു?
         വിഷ്ണു

649. രുദ്രാക്ഷത്തിന്റെ മുകൾഭാഗം ഏത് ദേവനെ കുറിക്കുന്നു?
         ശിവനെ

650. രുദ്രാക്ഷത്തിന്റെ ബിന്ദുക്കൾ ഏതിനെ കുറിക്കുന്നു?
         സർവ്വദേവന്മാരെ

ധുരുധുരായോഗത്തിൽ ജനിക്കുന്നവൻ

ഭോഗധനൈശ്വര്യയുതോ
വാഗ്മീ രണവല്ലഭോ ജനാധിപതിഃ
വ്യഗ്രീഭൂതസ്ത്യാഗീ
ഗോവാഹനവാംശ്ച ധുരുധുരായോഗേ

സാരം :-

ധുരുധുരായോഗത്തിൽ ജനിക്കുന്നവൻ ഭോഗസുഖവും ധനവും ഐശ്വര്യവും വാഗ്മിത്വവും ഉള്ളവനായും രണശൂരനായും രാജതുല്യനായും അഥവാ ജനനായകനായും (നേതാവ്) വ്യാകുലതയുള്ളവനായും ദാനം ചെയ്യുന്നവനായും പശുക്കളും വാഹനങ്ങളും ഉള്ളവനായും ഭവിക്കും.

*************************

കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ " ധുരുധുരായോഗം " സംഭവിക്കുന്നു.

പുലിക്കരണത്തിൽ ജനിക്കുന്നവൻ

ഹിംസ്രോ വിഘാതകുശലോ ദീപ്തിമാനല്പജീവിതഃ
അല്പബന്ധുസ്സ്വതന്ത്രാത്മാ കരണേ വ്യാഘ്രസംജ്ഞിതേ.

സാരം :-

പുലിക്കരണത്തിൽ ജനിക്കുന്നവൻ ഹിംസാശീലവും പരോപദ്രവബുദ്ധിയും (അന്യന്മാരെ ഉപദ്രവിക്കുക) ഉള്ളവനായും തേജസ്വിയായും അല്പായുസ്സായും ബന്ധുക്കൾ കുറഞ്ഞിരിക്കുന്നവനായും സ്വാതന്ത്ര്യശീലമുള്ളവനായും ഭവിക്കും.

സിംഹക്കരണത്തിൽ ജനിക്കുന്നവൻ

സിംഹേ സാഹസവാൻ ഖ്യാതഃ പ്രബലോ വിക്രമീ ഗുണീ
ഗിരിദുർഗ്ഗരതഃ കോപീ ദീർഘായുസ്സ്യാദരിഷ്ടവാൻ

സാരം :-

സിംഹക്കരണത്തിൽ ജനിക്കുന്നവൻ സാഹസിയായും പ്രസിദ്ധനായും ഏറ്റവും ബലവും പരാക്രമവും ഉള്ളവനായും ഗുണവാനായും വനപർവ്വതങ്ങളിൽ സഞ്ചരിക്കുന്നവനായും ദീർഘായുസ്സും അരിഷ്ടയുള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 34

613. ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
         ഓം കാരം

614. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
         ക്ഷേത്രാചാരങ്ങൾ, സംഗീതസദസ്സ്, യുദ്ധരംഗം

615. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
         വലംപിരി ശംഖ്, ഇടംപിരി ശംഖ് 

616. വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
         വിഷ്ണു സ്വരൂപം

617. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
         ദേവീ സ്വരൂപം

618. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
         ദുർഗ്ഗാദേവിയുടെ

619. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
         ജലത്തിലൊഴുക്കണം

620. ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
         ഇക്കരകൊട്ടിയൂർ ക്ഷേത്രം

621. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
         രക്തശുദ്ധി

622. പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
         ഇടംപിരി ശംഖ്

623. മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
         പാഞ്ചജന്യം

624. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
         അനന്തവിജയം 

625. ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
         പൗണ്ഡ്രം

626. അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
         ദേവദത്തം

627. നകുലന്റെ ശംഖിന്റെ പേര് എന്ത്?
         സുഘോഷം

628. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
         മണിപുഷ്പകം

629. കടലിൽ നിന്ന് കിട്ടുന്ന ഒരു ജീവിയുടെ പുറംതോടിന് പറയപ്പെടുന്ന പേര് എന്ത്?
         ശംഖ്

630. ഭാരതീയ സംഖ്യാഗണങ്ങളിൽ വലിയ അക്കത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദം എന്ത്?
        ശംഖം

631. ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
         മംഗളകരമായ ധ്വനി

632. യഥാർത്ഥ ശംഖുകൾ തിരിച്ചറിയുന്നത് എങ്ങിനെ?
         യഥാർത്ഥ ശംഖ് ചെവിയോട് ചേർത്ത് പിടിച്ചാൽ കടലിന്റെ ഇരമ്പൽ കേൾക്കാം?

633. പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
         ജലനിധി

634. ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
         തലഭാഗത്ത് ഏഴു ചുറ്റുള്ള വലംപിരി ശംഖ്

635. ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര്  എന്ത്?
         ചലഞ്ചലം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.