കഷ്ട, മദ്ധ്യ, ശ്രേഷ്ഠ യോഗങ്ങൾ

കഷ്ടം, മദ്ധ്യം, ശ്രേഷ്ഠം
ഭാനോഃ കേന്ദ്രാദിസംസ്ഥിതേ ശശിനി
ചന്ദ്രേ ക്ഷീണബലേ സതി
സുനാഭാദിഫലം ന സമ്യഗായാതി.

സാരം :-

സൂര്യൻ നിൽക്കുന്ന രാശിയിലോ അല്ലെങ്കിൽ സൂര്യൻ നിൽക്കുന്ന രാശിയുടെ  4, 7, 10 എന്നീ ഭാവങ്ങളിലോ ചന്ദ്രൻ നിന്നാൽ കഷ്ട (അധമ) യോഗത്തെ പറയണം.

സൂര്യൻ നിൽക്കുന്ന രാശിയുടെ 2, 5, 8, 11 എന്നീ ഭാവങ്ങളിൽ ചന്ദ്രൻ നിന്നാൽ മദ്ധ്യയോഗത്തെ (സമയോഗം) പറയണം.

സൂര്യൻ നിൽക്കുന്ന രാശിയുടെ 3, 6, 9, 12 എന്നീ ഭാവങ്ങളിൽ ചന്ദ്രൻ നിന്നാൽ ശ്രേഷ്ഠ (വരിഷ്ഠ) യോഗം സംഭവിക്കും.

ചന്ദ്രൻ ക്ഷീണിതനും ദൌർബല്യവുമുണ്ടെങ്കിൽ സുനഭാനഭാധുരുധുരായോഗങ്ങൾ ശരിയായി ഫലിക്കയില്ലെന്നുമുണ്ട്.