കർത്തരിയോഗത്തിൽ ജനിക്കുന്നവൻ

കർത്തരിയോഗേ ജാതോ
ബലവാൻ സ്വകുലാധിപോ മഹാഭോഗീ
യോഗേƒസ്മിൻ പാപഖഗൈഃ
പരദേശഗതോ വിഷാദശസ്ത്രഹതഃ

സാരം :-

ശുഭഗ്രഹങ്ങളെക്കൊണ്ടുള്ള കർത്തരിയോഗത്തിൽ ജനിക്കുന്നവൻ ബലവാനായും വംശപ്രധാനിയായും ഏറ്റവും സുഖാനുഭവമുള്ളവനായും ഭവിക്കും.

പാപഗ്രഹങ്ങളെക്കൊണ്ടുള്ള കർത്തരിയോഗത്തിൽ ജനിക്കുന്നവൻ അന്യദേശത്തിൽ പോകുവാനും വിഷം, ആയുധം, ദുഃഖം എന്നിവ നിമിത്തം മരണം സംഭവിക്കുന്നതിനും സംഗതിയാകുകയും ചെയ്യും.

*************************************

കുജാദികളായ അഞ്ചുഗ്രഹങ്ങളിലാരെങ്കിലും ലഗ്നരാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ കർത്തരിയോഗം അനുഭവിക്കും.