മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ശൌര്യേശിതുർവ്വീര്യയുതസ്യ ശൌര്യം
സന്തോഷവാർത്താം സഹജാനുകൂല്യം
സേനാധിപത്യം ജനനായകത്വം
ഗുണാത്മതാമേതി സദാഭിമാനം.

സാരം :-

ബലവാനായ മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ശൂരതയും സന്തോഷത്തെ ജനിപ്പിക്കുന്ന വർത്തമാനങ്ങളറിയുകയും സഹോദരഗുണവും സേനാധിപത്യവും പ്രഭുത്വവും ജനങ്ങളാൽ പൂജ്യതയും ലഭിക്കുകയും സദ്‌ഗുണങ്ങൾക്ക് ആശ്രയമുള്ളവനായിരിക്കയും അഭിമാനസിദ്ധിയും അനുഭവിക്കുന്നതായിരിക്കും.

******************************************


ശൌര്യേശപാകേ വിബലേƒരിപീഡാം
ക്രൗര്യം ദുരാലോചലനമഭ്യുപൈതി
രോഗം മൃതിം വാ സഹജസ്യ മാന-
ക്ഷയം ഗളശ്രോത്രരുഗിഷ്ടഭംഗം

സാരം :-

ബലഹീനനും അനിഷ്ടഭാവസ്ഥിതനുമായ മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ക്രൂരതയും ദുരാലോചനയും ഉണ്ടാവുകയും സഹോദരന് രോഗമോ മരണമോ സംഭവിക്കുകയും അപമാനം സിദ്ധിക്കുകയും കഴുത്തിലും കാതിലും രോഗങ്ങൾ പിടിപെടുകയും ഇഷ്ടവിഘ്നവും തോൽവിയും നേരിടുകയും ചെയ്യും.

മാതൃത്വത്തെ മധുരമാക്കുന്ന ദേവീപൂജ

ദേവഭൂമി, വേദഭൂമി, പുണ്യഭൂമി, കര്‍മഭൂമി എന്നിങ്ങനെ ഋഷീശ്വരന്മാരുടെ മഹിമയാല്‍ ആരാധ്യമായ ഈ ഭാരത ഭൂമിയെ നമിക്കുന്നു. അനവധി പുണ്യചൈതന്യം പ്രഭ തൂകുന്ന ഈ ത്രൈലോക്യ മോഹനമായ ഇവിടുത്തെ മധുരപൂരിത മഹോത്സവമാണ്‌ നവരാത്രി പൂജ. സ്ത്രീത്വത്തെയും മാതൃത്വത്തെയും പൂജാകുസുമങ്ങളര്‍പ്പിച്ചു വണങ്ങുന്നു. എല്ലായിടത്തും പൂര്‍ണപുണ്യം വ്യാപിപ്പിക്കുന്ന സൗഭാഗ്യദിനങ്ങളാണ്‌ നവരാത്രിയിലൂടേയും ദുര്‍ഗാപൂജയിലൂടെയും അര്‍പ്പിതമാകുന്നത്‌. ദിവ്യപരിവേഷം ചൂടുന്ന ഈ മഹോത്സവം സ്ത്രീത്വം, മാതൃത്വം, സഹോദരീത്വം, പ്രകൃതി ശക്തി എന്നിവയെ ആരാധിക്കാനും ലക്ഷ്മീദേവിയെ വണങ്ങി സമ്പത്ത്‌ ഭദ്രമാക്കാനും ഐശ്വര്യമാക്കാനും പഠിപ്പിക്കുന്നു. സരസ്വതി ദേവി, വിദ്യാ ദേവിയാണ്‌. ‘നഹിജ്ഞാനേനസദൃശം പവിത്രമിഹ വിദ്യതേ’, അറിവ്‌ നേടുകയാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം. ബുദ്ധിയും മനസ്സും ശരീരവും തെളിയുകയും പ്രകാശിക്കുകയും വേണം. വിവേകംകൊണ്ടുമാത്രമേ ആത്മജ്ഞാനം ലഭിക്കൂ. ബുദ്ധിയുടെ വ്യാപാരം അറിവിനെ സ്വാംശീകരിച്ച്‌ മനസ്സിലെത്തിക്കുകയാണ്‌ എന്നതാണ്‌. 

‘യാദേവീ സര്‍വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ 

ബുദ്ധിയുടേയും ശക്തിയുടേയും സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും ത്യാഗത്തിന്റേയും ഉറവിടം വിവേകമാണ്‌. വിവേകം ബുദ്ധിയില്‍നിന്നും കിട്ടുന്ന പരമാത്മജ്ഞാനം തന്നെ. ജ്ഞാനം ശരിയായി ലഭിച്ചാല്‍ മനസ്സ്‌ ഒരിക്കലും ദുര്‍ബലമാകയില്ല. തളരുകയില്ല. ദുര്‍വിചാരങ്ങള്‍ക്കോ ദുഷ്പ്രവൃത്തികള്‍ക്കോ ദുഷ്ട സംസ്കാരത്തിനോ ഒരിക്കലും അടിപ്പെടുകയില്ല. ആര്‍ക്കും മുമ്പില്‍ പരാജയപ്പെടുകയോ തകരുകയോ ഇല്ല. അതിനായി ശരിയായ അറിവ്‌ പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ വാഗീശ്വരിയുടെ അനുഗ്രഹം ആവശ്യം തന്നെ. മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല. അതില്ലാതെ ത്യാജ്യഗ്രാഹ്യ വിവേചന ശക്തി കൈവരില്ല. മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ. 

ജീവിത വിജയത്തിന്‌ ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക. അപ്പോള്‍ ബുദ്ധിവ്യാപാരം മനസ്സിനെ സ്വാധീനിക്കും. വാണീദേവിയെ കൈവണങ്ങുന്നത്‌ ഈവിധം മനസ്സിന്റെ മഹത്വം വര്‍ധിപ്പിക്കാനാണ്‌. 

മനസ്സ്‌ ശാന്തമാകാത്തിടത്ത്‌ ഒരിക്കലും ഈശ്വരസാന്നിധ്യം ഉണ്ടാകില്ല. മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകുകയെന്നാല്‍ കിട്ടുന്ന സമ്പത്ത്‌ വിവേകപൂര്‍വം വിനിയോഗിക്കുക എന്നതാണ്‌. അറിവുള്ളവര്‍ മക്കള്‍ക്ക്‌ സമ്പത്ത്‌ നല്‍കുമ്പോള്‍ അത്‌ ഒരിക്കലും ദുര്‍വിഷയങ്ങള്‍ക്കോ ആര്‍ഭാടത്തിനോ അനാവശ്യകാര്യങ്ങള്‍ക്കോ ആയിരിക്കരുത്‌. ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കി സമ്പത്തിന്റെ മഹിമ അറിഞ്ഞു ജീവിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനര്‍ത്ഥങ്ങളും ദുരന്തങ്ങളും എത്രയെന്ന്‌ നിര്‍ണയിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ വര്‍ത്തമാനകാല ജീവിതം ഉദാഹരിക്കുന്നുണ്ട്‌. മനസ്സിന്റെ അസ്വസ്ഥത മാറ്റാന്‍ ദേവീഗീതങ്ങള്‍ നമുക്ക്‌ സഹായമേകുന്നു. ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും നയിക്കുന്ന ദേവീഭാഗവതം, സപ്തശതീ മാഹാത്മ്യം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, മഹാലക്ഷ്മീകീര്‍ത്തനം, കനകധാരാസ്തവം എന്നിവയിലൂടെ ഈ പ്രസ്താവത്തില്‍ പുണ്യ ഗ്രന്ഥങ്ങളായി പാരായണം ചെയ്യുന്ന അന്തരീക്ഷം എങ്ങും ദീപ്തമാക്കണം. കരുത്തിന്റെ മാതാവാണ്‌ വാഗ്ദേവത. വാക്കിന്റെ ശക്തികൊണ്ട്‌ ഒരു വ്യക്തിയുടെ മഹത്വം നിലനിര്‍ത്താന്‍ കഴിയുന്നു. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യ ഡംഭു അസൂയാദി എട്ട്‌ വൈരികളെ കീഴടക്കാതെ ഒരിക്കലും ഒന്നും നേടാനാവുന്നില്ല. 

കൈലാസം മുതല്‍ കന്യാകുമാരി വരെ ആഘോഷിക്കുന്ന ദേവീ പൂജ ഒരു വലിയ ദേശീയോത്സവം കൂടിയാണ്‌. ആയുധപൂജ, ദുര്‍ഗാപൂജ, വസന്തപൂജ, ശാരദീയ പൂജ, സരസ്വതീ പൂജ, കാര്‍ഷികോത്സവം, രാംലീല എന്നിങ്ങനെയെല്ലാം ആഘോഷിക്കുന്ന നവരാത്രി പൂജ വ്യക്തമായ അറിവു നേടാനും സര്‍വ ദുഃഖങ്ങള്‍ക്കും പരിഹാരം നേടാനും പൂജാവേളകള്‍ നമ്മേ സന്ദേശിപ്പിക്കുന്നു. ബാഹ്യവസ്തുക്കള്‍ തനിക്ക്‌ ആനന്ദം നേടിത്തരുമെന്ന വ്യാമോഹം നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല. ഈ മഹനീയാഘോഷത്തിലൂടെ മനസ്സിന്റെ അന്ധകാരത്തെ മാറ്റി സത്യധര്‍മങ്ങളുടെ മധുരോദാരഭാവം വളര്‍ത്തുക എന്ന മഹിതമായ മന്ത്രംകൊണ്ട്‌ ഈശ്വരചൈതന്യം നിറയ്ക്കുക. ദേശീയത ശക്തമാക്കുക. പാപവാസനകളെ കഴുകിക്കളയുക. എന്തുവന്നാലും നമ്മുടെ നാശം നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച്‌ അധഃപതിക്കാതിരിക്കുക. ഈ നവോന്മേഷം നമുക്ക്‌ അക്ഷരജ്വാലയായി കൊളുത്താം.

രണ്ടാംഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

അർത്ഥേശദായേ സബലേƒർത്ഥിസിദ്ധിം
കുടുംബപുഷ്ടിം  ശുഭപത്രികാപ്തിം
വിദ്യാഞ്ച വാഗ്ജീവികയാ സഭായാം
പ്രശസ്തിമായാതി സുമൃഷ്ടമന്നം.

സാരം :-

ബലവാനായ രണ്ടാംഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ പലപ്രകാരേണ ധനലാഭവും കുടുംബാഭിവൃദ്ധിയും നല്ല എഴുത്തുകളും സർട്ടിഫിക്കറ്റുകളും ലഭിക്കുകയും വിദ്യാവിഷയമായി ഗുണവും വാകുസാമർദ്ധ്യംകൊണ്ടും വാദപ്രതിവാദംകൊണ്ടും അർത്ഥലാഭവും പ്രശസ്തിയും ലഭിക്കുകയും മൃഷ്ടാന്നഭോജനവും ലഭിക്കുന്നതായിരിക്കും.

********************************************************************

ദായേ ധനേശസ്യ സുദുർബ്ബലസ്യ
ജാഡ്യം സദസ്യക്ഷിരദാമയം ച
ദുഷ്പത്രികാം രാജഭയം വ്യയം വാഗ്-
ദോഷം കുടുംബഭ്രമമപ്യുപൈതി.

സാരം :-

ബലഹീനനായ രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശാകാലം സഭയിൽവച്ച് ജളത്വം സംഭവിക്കുകയും നേത്രരോഗവും ദന്തരോഗവും ഉണ്ടാവുകയും ചീത്ത എഴുത്തുകൾ എഴുതുവാനോ കിട്ടാനോ സംഗതിവരികയും രാജഭയവും അധികമായ ചെലവും വാഗ്ദോഷവും കുടുംബത്തിനു ചലനവും സംഭവിക്കുകയും ഫലമാകുന്നു.

ലഗ്നാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ലഗ്നേശദായേ യദി വീര്യയുക്തേ
ദേഹസ്യ സൗഖ്യം ജഗതി പ്രഭുത്വം
ഉപര്യുപര്യഭ്യുദയാഭിവൃദ്ധിം
പ്രാപ്നോതി ബാലേന്ദുവദേഷ ജാതഃ

സാരം :-

ബലവാനും ഇഷ്ടഭാവസ്ഥനുമായ ലഗ്നാധിപനായ ഗ്രഹത്തിന്റെ ദശയിൽ ദേഹസൗഖ്യവും പ്രസിദ്ധിയും പ്രഭുത്വവും ബാലചന്ദ്രനെപ്പോലെ മേൽക്കുമേൽ അഭ്യുദയവും അഭിവൃദ്ധിയും സുഖസ്ഥിതിയും ഉള്ളവനായും ഭവിക്കും

**************************************************************************

ലഗ്നേശദായേ യദി വീര്യഹീനേƒ-
പ്യജ്ഞാതവാസം ബഹുരോഗദുഃഖം
സ്ഥാനച്യുതിം ദുഷ്ടവധൂരതിം ച
ദ്വിഷദ്ഭയാനർത്ഥനിരോധനാനി.

സാരം :-

ദുഃസ്ഥനും (അനിഷ്ടഭാവ സ്ഥിതനും) ബലഹീനനുമായ ലഗ്നാധിപനായ ഗ്രഹത്തിന്റെ ദശാകാലം അജ്ഞാതവാസവും പലവിധത്തിലുള്ള രോഗദുഃഖങ്ങളും സ്ഥാനഭ്രംശവും ദുഷ്ടസ്ത്രീസംഗമവും ശത്രുഭീതിയും ബന്ധനവും പലവിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കും.

ആറാട്ട്‌

പരമസമാധിയില്‍ ലയിച്ച ദേവന്‍ അമൃതവര്‍ഷണം നടത്തുന്ന സന്ദര്‍ഭത്തെയാണ്‌ ആറാട്ട്‌ എന്നുപറയുന്നുത്‌. പരമാനന്ദാവസ്ഥയിലാണല്ലോ യോഗശാസ്ത്ര പ്രകാരം അമൃതപ്രവാഹം നടക്കുന്നത്‌. മൂലാധാരത്തില്‍ മൂന്നരചുറ്റായിരിക്കുന്ന കുണ്ഡലിനീ ശക്തി ഉണര്‍ന്ന്‌ ഷഡാധാരങ്ങളെ ഭേദിച്ച്‌ ശിവസാന്നിദ്ധ്യമായ സഹസ്രാരപത്മത്തില്‍ ചെന്ന്‌ ശിവന്‍ ശിവനില്‍ലയിക്കുമ്പോഴാണ്‌ പരമാനന്ദാവസ്ഥയെന്ന്‌ പറയുന്നത്‌. ആ സന്ദര്‍ഭത്തിലാണ്‌ ദിവ്യമായ അമൃതപ്രവാഹം നടക്കുന്നത്‌. ഈ അവസ്ഥയുടെ പ്രതീകമായിട്ടാണ്‌ ദേവനെ ജലാശയത്തിലേക്ക്‌ എഴുന്നെള്ളിച്ച്‌ ദിവ്യസ്നാനത്തിനായി സജ്ജമാക്കുന്നത്‌. ആറാട്ട്‌ നടക്കുമ്പോള്‍ ജലാശയം അമൃതപൂര്‍ണ്ണമാകുന്നു. ഈ സമയത്ത്‌ ദേവനോടൊപ്പം ഭക്തജനങ്ങളും ജലാശയത്തിലിറങ്ങി മുങ്ങിനിവര്‍ന്ന്‌ അമൃതാവസ്ഥ അനുഭൂതി പ്രദമാക്കണം. ദേവന്റെ ആറാട്ട്‌ സമയത്ത്‌ ജലാശയത്തില്‍ ആകാശഗംഗയുടെ സാന്നിധ്യമുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു. 

ആറാട്ടിന്റെ ആദ്യ ചടങ്ങ്‌ യാത്രാഹോമമാണ്‌. അന്വാധാനം (ഹോമാഗ്നി തയ്യാറാക്കിയശേഷം അതില്‍ വിറകിടുക) മുതല്‍ ഇധ്മം വരെ ചെയ്ത്‌ ഹോമം നടത്തി പ്രസന്ന പൂജ ചെയ്ത്‌ ആറാട്ട്ബലി തൂകേണ്ട ഹവിസ്സിനെ പൂജിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ ഉഷഃപൂജ, നിത്യബലി തുടങ്ങിയവ പൂര്‍ത്തീകരിച്ചശേഷം ഉച്ചപൂജയ്ക്ക്‌ പീഠം പൂജിച്ച്‌ ആവാഹിച്ച്‌ സ്നാനം വരെ ഉപചാരങ്ങള്‍ ചെയ്ത്‌ അരി, ചെറുപയര്‍, ഉഴുന്ന്‌, യവം, സ്വര്‍ണ്ണം, മഞ്ഞള്‍, അഷ്ടഗന്ധം തുടങ്ങിയ പൊടിച്ച്‌ അവയെ ബിംബത്തില്‍ മുഴുവനായും തേയ്ക്കേണ്ടതാണ്‌. പിന്നെ നീരാഞ്ജനം ചെയ്ത്‌ ബലിബിംബത്തെ ദേവാഭിമുഖമാക്കി ഒരു പലകയില്‍ വച്ച്‌ അഭിഷേകം നടത്തണം. തുടര്‍ന്ന്‌ ഭൂതസംഹാരം, ശോഷണാദികള്‍ എന്നിവ നടത്തി വ്യാപകാംഗത്തിന്‌ ശേഷം പീഠം പൂജിച്ച്‌ മൂലബിംബത്തില്‍ നിന്ന്‌ പൂര്‍ണ്ണപുഷ്പാഞ്ജലി ചെയ്ത്‌ ദേവനെ തീര്‍ത്ഥയാത്രയ്ക്ക്‌ ക്ഷണിക്കേണ്ടതാണ്‌. 

തുടര്‍ന്ന്‌ മൂലബിംബത്തില്‍ നിന്ന്‌ ചൈതന്യാംശത്തെ ആവാഹിച്ച്‌ ഉത്സവബിംബത്തിലാക്കി പാണികൊട്ടി വാഹനമന്ത്രവും ഉത്തിഷ്ഠമന്ത്രവും ചൊല്ലി പരികര്‍മ്മികളുടെ കൈയില്‍ തന്ത്രി ഉത്സവബിംബത്തെ നല്‍കുന്നു. 

പിന്നീട്‌ ശ്രീഭൂതബലി മന്ത്രങ്ങള്‍ ചൊല്ലി ദ്വാസ്ഥന്മാര്‍, ദിക്പാലകന്മാര്‍, വാഹനം, ഗണപതി, ദക്ഷിണാമൂര്‍ത്തി, മാതൃക്കള്‍ തുടങ്ങി നിര്‍മ്മാല്യധാരി വരെ ബലിതൂകിയ ശേഷം സഭാദ്വാസ്ഥന്മാര്‍, വലിയ ബലിക്കല്ല്‌, ധ്വജദേവതകള്‍, വാഹനം (ധ്വജത്തില്‍) എന്നിവര്‍ക്ക്‌ ബലിതൂകി ശ്രീഘ്രബലി നടത്തി ക്ഷേത്രപാല ബലി നടത്തി, കൊടിമരച്ചുവട്ടില്‍ വന്ന്‌ വാഹനത്തിന്‌ പൂജ ചെയത്‌ ബലിതൂകി പ്രസന്നപൂജ ചെയ്തതിന്‌ ശേഷം ധ്വജ ചൈതന്യത്തെ ദേവനില്‍ ഉദ്വസിച്ച്‌ ഉത്സവബിംബത്തെ ആനപ്പുറത്തോ, രഥത്തിലോ, പല്ലക്കിലോ കയറ്റിവച്ച്‌ ഗോപുരദ്വാസഥന്മാര്‍ക്ക്‌ ബലിതൂകി വാദ്യഘോഷങ്ങളുടെയും ജയജയ ശബ്ദഘോഷത്തോടെയും അല്ലെങ്കില്‍ ഗോവിന്ദ നാമജപത്തോടെയും ഭക്തന്മാരുടെ അകമ്പടിയോടെ ആറാട്ട്‌ നടത്തേണ്ട ജലാശയത്തിലേക്ക്‌ ദേവനെ എഴുന്നള്ളിക്കേണ്ടതാണ്‌. 

ജലാശയത്തിലെത്തിയാല്‍ അവിടെ പ്രത്യേകം സജ്ജമാക്കിയ ആറാട്ട്‌ കടവില്‍ ഉത്സവബിംബത്തെ ഒരു പീഠത്തില്‍ വയ്ക്കേണ്ടതാണ്‌. തന്ത്രി കുളിച്ച ശേഷം ദേഹശുദ്ധ്യാതി ക്രിയകള്‍ ചെയ്ത്‌ പീഠത്തെ പൂജിച്ച്‌ ആവാഹിച്ച്‌ വ്യാപകാംഗാദി ചെയ്ത്‌ ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്‌ ജലാശയത്തില്‍ പുണ്യാഹം തളിച്ച്‌ ഗംഗ, വരുണന്‍, ദേവന്‍ എന്നിവരെ ആവാഹിച്ച്‌ പഞ്ചവാരുന്ന ജപം നടത്തി ബിംബത്തെ എടുത്ത്‌ ആചാര്യന്‍ നാഭിയോളം വെള്ളത്തിലിറങ്ങി നിന്ന്‌ ബിംബവുമായി മൂന്നുതവണ മുങ്ങി ഉയരണം. പിന്നീട്‌ ബിംബത്തില്‍ മഞ്ഞള്‍ പൂശി ബിംബവുമായി അഘമര്‍ഷണസൂക്തം മൂന്നുരു ജപിച്ച്‌ മൂന്നുതവണ വീണ്ടും മുങ്ങി ഉയര്‍ന്ന്‌ പീഠത്തില്‍ എഴുന്നള്ളിച്ച്‌ വയ്ക്കുന്നു. പിന്നെ ആചാര്യന്‍ നൂതന വസ്ത്രത്തെ ധരിച്ച്‌ കാലും കഴുകി ബിംബത്തില്‍ വസ്ത്രാദി ഉപഹാരങ്ങള്‍ നല്‍കി മൂര്‍ത്തി പൂജയും ചെയ്ത്‌ നിവേദ്യം സമര്‍പ്പിച്ച്‌ വൈശ്യഹോമവും നടത്തുന്നു. തുടര്‍ന്ന്‌ ജലത്തില്‍ ബലിതൂകി പ്രസന്നപൂജയും തീര്‍ത്ഥചൈതന്യത്തെ ഉദ്വസിക്കുകയും ചെയ്തതിന്‌ ശേഷം ലയാംഗവും ചെയ്ത്‌ പ്രാര്‍ത്ഥിക്കേണ്ടതാണ്‌. 

ആറാട്ട്‌ കടവില്‍ നിന്ന്‌ നീരാജനം നടത്തി ബിംബത്തെ വാഹനത്തില്‍ വച്ച്‌ വേഗത്തില്‍ മതില്‍ക്കെട്ടിനകത്തേക്ക്‌ എഴുന്നെള്ളിച്ച്‌ പ്രദക്ഷിണം വച്ച്‌ വേഗത്തില്‍ മതില്‍കെട്ടിനകത്തേക്ക്‌ എഴുന്നള്ളിച്ച്‌ പ്രദക്ഷിണം വച്ച്‌ ശ്രീകോവിലില്‍ ചെന്ന്‌ ഉത്സവബിംബത്തിലെ ചൈതന്യത്തെ മൂല ബിംബത്തിലേക്ക്‌ ആവാഹിക്കുന്നു. തുടര്‍ന്ന്‌ കലശാഭിഷേകങ്ങള്‍ നടത്തി പരിവാരങ്ങള്‍ക്ക്‌ അവസ്രാവപ്രോഷണവും ശ്രീഭൂതബലിയും നടത്തുന്നു. ആചാര്യന്‍ പിന്നീട്‌ ആരോഹണം നടത്തിയ ധ്വജത്തെ മന്ത്രപുരസ്സരം അവരോഹണം നടത്തുന്നു. ഇതോടുകൂടി ഉത്സവം സമാപിക്കുന്നു.

ഗ്രഹങ്ങളുടെ ഭാവഫലങ്ങൾ പരാശരമുനിയുടെ അഭിപ്രായത്തിൽ

കേന്ദ്രേശസ്യ സതോƒസതോƒശുഭശുഭൌ
കുര്യാദ്ദശാകോണപാഃ
സർവ്വേശോഭനദാസ്ത്രിവൈരിഭവപാ.
യദ്യപ്യനർത്ഥപ്രദാഃ
രന്ധ്രേശേƒപി വിലഗ്നപോ യദി ശുഭം
കുര്യാദ്രവിർവ്വാ ശശീ
യദ്ദ്യേവം ശുഭദഃ പരാശരമതം
തത്തദ്ദശായാം ഫലം.

സാരം :-

ശുഭഗ്രഹങ്ങളോ പാപഗ്രഹങ്ങളോ ആരായാലും കേന്ദ്രാധിപതിയും ത്രികോണാധിപതിയും ശുഭഫലത്തെത്തന്നെയാണ് ചെയ്യുന്നത്.

മൂന്നാം ഭാവം, ആറാം ഭാവം, പതിനൊന്നാം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ ശുഭഗ്രഹങ്ങളായാലും അനിഷ്ടഫലദന്മാരാകുന്നു. ലഗ്നാധിപനായ ഗ്രഹം അഷ്ടമാധിപനായാലും ശുഭഫലം തന്നെ അനുഭവിക്കും.

സൂര്യചന്ദ്രന്മാർ അഷ്ടമാധിപന്മാരായാലും അവരുടെ ദശാകാലം ശുഭഫലമായിരിക്കും എന്നാണ് പരാശരമുനിയുടെ അഭിപ്രായം.

പരാശരമുനിയുടെ അഭിപ്രായത്തിൽ രണ്ടാം ഭാവം, ഏഴാം ഭാവം എന്നീ ഭാവങ്ങൾ മാരകങ്ങളാകുന്നു. മാരകസ്ഥാനങ്ങളിൽ (രണ്ടാം ഭാവം, ഏഴാം ഭാവം) നിൽക്കുന്ന ഗ്രഹവും മാരകസ്ഥാനാധിപനും (രണ്ടാം ഭാവാധിപനും, ഏഴാം ഭാവാധിപനും) അഷ്ടമാധിപനും (എട്ടാം ഭാവാധിപനും) വ്യയാധിപനും (പന്ത്രണ്ടാം ഭാവാധിപനും) മൃത്യുദുഃഖാദ്യശുഭഫലപ്രദന്മാരാകുന്നു. 

അതുപോലെത്തന്നെ വ്യാഴം ശുക്രൻ എന്നീ ഗ്രഹങ്ങളുടെ കേന്ദ്രാധിപത്യവും ദോഷമാകുന്നു. ഇവർ മാരകസ്ഥാനാധിപതികാളോ മാരകസ്ഥാനാസ്ഥിതന്മാരോ ആയാലും അനിഷ്ടഫലപ്രദന്മാരായിരിക്കും. 

യുഗസങ്കല്‍പം

അദ്ധ്യാത്മികവിദ്യയാണ്‌ ഭാരതത്തിലെ എല്ലാ വിജ്ഞാനശാഖകളുടെയും പ്രാഭവസ്ഥാനമായി വര്‍ത്തിക്കുന്നത്‌. ഇതിന്റെ ദൃഷ്ടാക്കള്‍ ഋഷിമാരാണ്‌. ഭാരതീയസംസ്കാരത്തിന്റെ വിജ്ഞാനത്തിന്‌ അടിസ്ഥാനം ഇവരുടെ വിജ്ഞാനമാണ്‌. അതുകൊണ്ടാണ്‌ ആര്‍ഷസംസ്കാരത്തെ ആര്‍ഷസംസ്കൃതി എന്ന്‌ അഭിസംബോധനചെയ്യുന്നത്‌. പ്രപഞ്ചം,ഈശ്വരന്‍, കാലം തുടങ്ങിയവയെക്കുറിച്ച്‌ ലളിതമായി യുഗം, അവതാരം എന്നീ രൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ കാണാം. 

യുഗം, അവതാരം എന്നീ രണ്ട്‌ സങ്കല്‍പ്പങ്ങളും പരസ്പരം പൂരകങ്ങളാണ്‌. യുഗധര്‍മത്തെ വെളിവാക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ്‌ ഈശ്വരന്‍ അവതാരങ്ങളെ കൈകൊള്ളുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണം. കാലവും ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ശക്തികൊണ്ട്‌ ലോകത്ത്‌ നിരന്തരം പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. അനന്തമായ കാലത്തെ അതിന്റെ സവിശേഷതകളെ ആസ്പദമാക്കി വിഭജിച്ചിരിക്കുന്നതിനെയാണ്‌ യുഗം എന്ന്‌ പറയുന്നത്‌. പ്രധാനമായും നാലുയുഗങ്ങളെ പറയുന്നു-സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം,കലിയുഗം. ചതുര്‍യുഗങ്ങളുടെ അവസാനം സൃഷ്ടികളെല്ലാം സൂക്ഷ്മരൂപമായി പ്രകൃതിയില്‍ ലയിച്ച്‌ പ്രകൃതി ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ യോഗനിദ്രയെ പ്രാപിക്കുന്നു. പിന്നെ ഭഗവാന്‍ തന്നെ വൃക്ഷോദരനായി അവയെ ആരംഭിക്കുന്നു. അങ്ങനെ വീണ്ടും വിശ്വം നിലവില്‍വരുന്നു. ഇത്‌ ആദ്യന്തവിഹീനമായ പ്രക്രിയ ആയതിനാല്‍ ഭഗവാന്‍ യുഗാവര്‍ത്തനാകുന്നു. യുഗ്മം എന്ന പദത്തിന്‌ ‘മ’കാരത്തിന്‌ ലോപം സംഭവിച്ചാണ്‌ യുഗം എന്ന ശബ്ദം നിഷ്പന്നമാകുന്നത്‌. യുഗങ്ങളില്‍ കൃത-ത്രേതകളെയും, ദ്വാപര- കലികളെയും ഇരട്ടകളായി കണക്കാക്കുന്നു. കാലം ഒരു ചക്രം പോലെയാണ്‌. ഇതേ സവിശേഷത യുഗങ്ങള്‍ക്കും പറയാവുന്നതാണ്‌. ഒരു ചക്രം തിരിയുന്നതുപോലെ യുഗങ്ങള്‍ മാറിമാറി വരുന്നു. 

അതിസൂക്ഷ്മം മുതല്‍ ബ്രഹ്മായുസ്സ്‌ വരെയുള്ള കാലത്തെ ഭാരതീയര്‍ കണക്കാക്കിയിട്ടുണ്ട്‌. ഒരു താമരയിതളിനെ തുളച്ച്‌ സൂചി പുറത്തെത്തുന്നതിന്‌ എടുക്കുന്ന സമയത്തെ അല്‍പകാലം എന്ന്‌ പറയുന്നു. 30 അല്‍പകാലം-ഒരു ത്രുടി, 30 ത്രുടി- ഒരു കല, 30 കല-ഒരു കാഷ്ഠ, 30 കാഷ്ഠ- ഒരു നിമിഷം, 4 നിമിഷം- ഒരു ഗണിതം, 60 ഗണിതം-ഒരു വിനാഴിക, 60 വിനാഴിക- ഒരു നാഴിക,60 നാഴിക – ഒരു രാവും പകവും ചേര്‍ന്ന ദിവസം, 15 ദിവസം- ഒരു പക്ഷം, 2 പക്ഷം- ഒരു മാസം, 12 മാസം- ഒരു മനുഷ്യവര്‍ഷം, ഒരു മനുഷ്യവര്‍ഷം-ഒരു ദേവദിനം,360 ദേവദിനം- ഒരു ദേവവര്‍ഷം, ഇതിനെ ദിവ്യവര്‍ഷം എന്നും പറയുന്നു.1200 ദിവ്യവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു ചതുര്‍യുഗം. സത്യയുഗം, ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം എന്നിവയാണ്‌ ഒരു ചതുര്‍യുഗത്തിലെ നാല്‌ യുഗങ്ങള്‍. 

ഓരോ യുഗവും സന്ധ്യ, സന്ധ്യാംശം എന്നിവ കൂടിചേര്‍ന്നതാണ്‌. സന്ധ്യയെയും, സന്ധ്യാംശത്തെയും ഉള്‍പ്പെടുത്തിയാണ്‌ യുഗത്തിന്റെ കാലയളവിനെ കണക്കാക്കുന്നത്‌. സത്യയുഗത്തില്‍ 4,000 ദിവ്യവര്‍ഷവും, സന്ധ്യയും, സന്ധ്യാംശയും 400 ദിവ്യവര്‍ഷം ആണ്‌, ആകെ 4800 ദിവ്യവര്‍ഷം. അതുപോലെ,3000 ദിവ്യവര്‍ഷം ത്രേതായുഗത്തിലും, സന്ധ്യയും ,സന്ധ്യാംശവും 300 ദിവ്യവര്‍ഷംവീതവും ആണ്‌. ആകെ 3600 ദിവ്യവര്‍ഷം. 2000 ദിവ്യവര്‍ഷം ദ്വാപരയുഗത്തിലും, സന്ധ്യയും, സന്ധ്യാംശവും 200 ദിവ്യവര്‍ഷവും ആകെ 2400 ദിവ്യവര്‍ഷവും ആണ്‌.കലിയുഗത്തില്‍ 1000 ദിവ്യവര്‍ഷവും, സന്ധ്യയും, സന്ധ്യാംശവും 100 ദിവ്യവര്‍ഷം വീതവും ആണ്‌. ആകെ 1200 ദിവ്യവര്‍ഷം. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിന്‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. അടുത്ത മഹാസൃഷ്ടിയുടെ കാലത്ത്‌ വിഷ്ണുവിന്റെ നാഭീകമലത്തില്‍ നിന്ന്‌ പുതിയ ബ്രഹ്മാവ്‌ ജാതനാകുന്നു. അദ്ദേഹം പഴയതുപോലെ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1200 ദിവ്യവര്‍ഷത്തെ ഒരു കല എന്ന്‌ വിശേഷിപ്പിക്കാം. സത്യയുഗം 4കലകളോടും, ത്രേതായുഗം 3 ,ദ്വാപരയുഗം 2 ,കലിയുഗം 1 കലയോടും ആണ്‌ ഉള്ളത്‌. ഒരു യുഗത്തില്‍ എത്ര കലകളുണ്ടോ അത്രയും അവതാരങ്ങളും ഉണ്ടാകുന്നു. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. 

എല്ലാ അവതരാങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. അതായത്‌, ഓരോ അവതാരവും യുഗകലയുടെ അവസാനസമയത്തുള്ള സന്ധ്യാംശത്തിലാണ്‌ വരുന്നത്‌. ബലരാമനും ശ്രീകൃഷ്ണനും മാത്രമാണ്‌ ഇതിന്‍ നിന്ന്‌ വ്യത്യസ്തം. 

ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്‍രെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

രാഹുദശയെ / ദശാന്ത്യത്തെ പറയുമ്പോൾ ശ്രദ്ധിക്കണം

യേന ഗ്രഹേണ സഹിതോ ഭുജഗാധിനാഥഃ
തൽഖേടജാതഗുണദോഷഫലാനി കുര്യാൽ
സർപ്പാന്വിതസ്സ തു ഖഗശ്ശുഭദോƒപി കഷ്ടം
ദുഃഖം ദശാന്ത്യസമയേ കുരുതേ വിശേഷാൽ.

സാരം :-

രാഹു ഏതൊരു ഗ്രഹത്തോടു ചേർന്നാലും ആ ഗ്രഹത്തിന്റെ ശുഭമോ അശുഭമോ ആയ ഫലത്തെ ചെയ്യുന്നതാണ്.

രാഹുദശാന്ത്യം ഏറ്റവും കഷ്ടഫലംതന്നെ എന്നു പ്രസിദ്ധമാണല്ലോ. എന്നാൽ രാഹുവിനോടുകൂടി നിൽക്കുന്ന ഗ്രഹവും ദശാന്ത്യത്തിൽ ഏറ്റവും ദോഷഫലത്തെത്തന്നെ ചെയ്യുകയും ചെയ്യും. 

രാഹുവ്യാഴ ദശാസന്ധി പുരുഷന്മാർക്കും ശുക്രരവിദശാസന്ധി സ്ത്രീകൾക്കും കുജരാഹുദശാസന്ധി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെയും കഷ്ടതരമായിരിക്കുമെന്നു പ്രമാണാന്തരവുമുണ്ട്.

"പുംസാം സർപ്പേഡ്യയോസ്സന്ധിഃ സ്ത്രീണാം കാമ്യോഷ്ണതേജസോഃ ഉഭയോഃ കുജരാഹ്വോശ്ച സന്ധിദോഷ ഇതി ത്രിധാഃ" എന്നതാകുന്നു മേൽപ്പറഞ്ഞതിനിന്റെ ശ്ലോകം. 

അധികമാസം

ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പേരിടാന്‍ പറ്റാത്ത ഒരു മാസം ആഗതമാകുന്നു. ആയത്‌ അതില്‍ ഒരു അമാവസ്യ തുടങ്ങി അടുത്ത അമാവസ്യ വരെ സൂര്യസംക്രാന്തി സംഭവിക്കുന്നില്ല. സംക്രാന്തി രഹിതമായ ഈ മാസം സാധാരണയുള്ള പന്ത്രണ്ടുമാസങ്ങള്‍ക്കതിരിക്തമായി വരുന്നതാണ്‌. അതുകൊണ്ടിതിനെ അധികമാസമെന്നും മലമാസമെന്നും പുരുഷോത്തമമാസമെന്നും പറയും. ഭഗവത്കൃപ നിറഞ്ഞ ഈ മാസത്തിന്‌ പ്രായേണ മുപ്പത്തിരണ്ട്‌ ദിവസങ്ങളുണ്ട്‌. പൃഥ്വിയുടെ ഗതി അഥവാ പരിക്രമണം കാരണം ഈ സ്ഥിതി സംഭവിക്കുന്നു. തിഥികളുടെ എണ്ണം കൂടിയതുകൊണ്ട്‌ ഉല്‍പന്നമായ അസംതുലനത്തെ സമമാക്കാനാണ്‌ ഈ വ്യവസ്ഥ. ചന്ദ്ര സംക്രാന്തിയുടെ ആധിക്യമുള്ള ഈ മാസത്തില്‍ ഭഗവദാരാധന, ഭഗവത്നാമജപം, ഭഗവത്കഥാശ്രവണം, വ്രതം, ദാനം, ദീപം കൊളുത്തല്‍, സത്സംഗം, നിഷ്കാമ പ്രവൃത്തി ഇവയെല്ലാത്തിനും വിശേഷ മാഹാത്മ്യമുണ്ട്‌. ഈ മാസത്തില്‍ സ്നാനം, ദാനം, ജപം ഇത്യാദികള്‍ക്ക്‌ മനോവാഞ്ചികപ്രാപ്തിയുണ്ടാകുന്നു. യജ്ഞവും ദാനവും കൊണ്ട്‌ രോഗപീഡയില്‍ നിന്ന്‌ മോചനമുണ്ടാകുന്നു. ദാരിദ്ര്യനാശം വരുത്തുന്നതും, ശീഘ്രം സേവനം ചെയ്യാന്‌ യോഗ്യവുമാണ്‌ ഈ അധികമാസം. ഇതിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ ഭഗവാന്‍ പൂര്‍ണപുരുഷോത്തമന്‍ പറയുന്നത്‌ ഇപ്രകാരമാണ്‌. “ഗുണം, കീര്‍ത്തി, നല്ല അനുഭവം, ഐശ്വര്യം, ഇഷ്ടങ്ങള്‍, പരാക്രമം, ഭക്തന്മാര്‍ക്ക്‌ വരദാനം എന്നിവ മാത്രമല്ല, എനിക്ക്‌ സമാനമുള്ള എല്ലാ ഗുണങ്ങളും ഇതിലുണ്ടാകും. എന്നിലുള്ള എല്ലാ ഗുണഗണങ്ങളും ഞാനീ മാസത്തിന്‌ യഥേഷ്ടം നല്‍കിയിട്ടുണ്ട്‌. ഈ അധികമാസത്തെ സേവിക്കുന്നവരുടെ ദുഃഖവും ദാരിദ്ര്യവും നാശത്തെ പ്രാപിക്കും. മനുഷ്യര്‍ക്ക്‌ മോക്ഷം പ്രദാനം ചെയ്യാന്‍ വേണ്ടി ഞാനീ മാസത്തെ എനിക്ക്‌ സമാനമായി ആക്കിത്തീര്‍ത്തു. ഇച്ഛയുള്ളവനായാലും ഇച്ഛാരഹിതനായാലും? ഈ മാസത്തെ പൂജിക്കുന്നവന്‍ നിസ്സംശയം എന്നെ പ്രാപിക്കും. ഭക്തഗണം ഈ മാസം മുഴുവന്‍ മൃത്യുരഹിതരായി ഭവിക്കും. ശ്രമം കൂടാതെ തന്നെ ഹരിപദം പ്രാപിക്കും. സാധനകളില്‍ വെവ്വേറെ ശ്രേഷ്ഠവും കാമങ്ങളെയും അര്‍ത്ഥങ്ങളെയുമെല്ലാം നല്‍കുന്നവനായ പുരുഷോത്തമന്‍, പുരുഷോത്തമ മാസത്തില്‍ ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക്‌ കോടി കോടി ഗുണങ്ങള്‍ പ്രദാനം ചെയ്യും. പുരുഷോത്തമനെ വിധിപൂര്‍വ്വം സേവിക്കുന്നവന്‍, സ്വകുലത്തെ ഉദ്ധരിച്ച്‌ എന്നെ തന്നെ പ്രാപിക്കും. ശ്രേഷ്ഠരും ഭാഗ്യശാലികളുമായ സ്ത്രീകള്‍, പുത്രന്‍, സുഖം, സൗഭാഗ്യം എന്നിവയ്ക്കുവേണ്ടി അധികമാസത്തില്‍ സ്നാനം, ദാനം, പൂജനം മുതലായവ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക്‌ അവയെല്ലാം ഞാന്‍ നല്‍കും. മാത്രമല്ല, തദനന്തരം ഗോലോകവാസവും അവര്‍ക്ക്‌ ലഭിക്കും. 

എല്ലാ മാസങ്ങളിലും വച്ച്‌ ഞാനിതിനെ അത്യുത്തമമാക്കി വച്ചിരിക്കുകയാണ്‌.” പുരുഷോത്തമ മാസത്തില്‍ അനുഷ്ഠിക്കേണ്ട സത്കര്‍മ്മങ്ങള്‍, ഉപവാസവും വിഷ്ണുപ്രീത്യര്‍ത്ഥം വ്രതവുമാണ്‌. ശക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും ഭക്ഷണം വര്‍ജ്ജിച്ച്‌ പുരുഷോത്തമവ്രതം അനുഷ്ഠിച്ചാല്‍ വളരെ ശ്രേയസ്കരമാണ്‌. ശതയജ്ഞങ്ങളുടെ ഫലപ്രാപ്തിയും സ്വര്‍ഗപ്രാപ്തിയുമുണ്ടാകും. ഭൂതലത്തിലുള്ള എല്ലാ തീര്‍ത്ഥങ്ങളും ക്ഷേത്രങ്ങളും പുരുഷോത്തമമാസം അനുഷ്ഠിക്കുന്നവന്റെ ശരീരത്തില്‍ വാസം ചെയ്യുന്നതായാണ്‌ സങ്കല്‍പം. അതായത്‌ മനുഷ്യശരീരം പുണ്യത്തിന്റെ അധിവാസമായിത്തീരുന്നു. പുരുഷോത്തമമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി, നവമി എന്നീ തിഥികളുടെ അനുഷ്ഠാനവും വേണ്ടതാണ്‌. നിറയെ നല്ലെണ്ണയൊഴിച്ച്‌ വിളക്കുകൊളുത്തുന്നും ഐശ്വര്യദായകമാണ്‌. നെയ്യൊഴിച്ചും ദീപം കൊളുത്തുന്നതും അഭികാമ്യമാണ്‌. മന്ത്രസഹിതം അര്‍ഘ്യം നല്‍കുന്നതും നല്ലതതാണ്‌ – “ഹെ ദേവദേവേശ ! പുരാണപുരുഷോത്തമ ! ഹരേ അങ്ങേയ്ക്ക്‌ നമസ്കാരം. രാധാരസമേതനായി എന്റെ അര്‍ഘ്യം സ്വീകരിച്ചാലും. ശ്യാമളകോമളനും, മുരളീധരനും, പീതാംബരധാരിയും, ലക്ഷ്മീസമേതനുമായ പുരുഷോത്തമനെ ഞാന്‍ നമസ്കരിക്കുന്നു.” പുരുഷോത്തമമാസം വിഷ്ണുവിന്‌ പ്രിയങ്കരമാണ്‌. പവിത്രവുമാണ്‌. ഇവിടെ തിലതര്‍പ്പണവും ഉത്തമമാണ്‌. ദാനം, കല്‍പതരുതുല്യം മനോവാഞ്ചിതങ്ങള്‍ സാധിച്ചുതരും. ഓട്ടുചെമ്പുകള്‍ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കുന്നത്‌ അത്യന്തം പുണ്യകരമാണ്‌. യമദൂതന്മാര്‍ ദൂരെ നിന്ന്‌ തന്നെ ഓടിപ്പോകുമത്രേ. അധികമാസത്തില്‍ സാളഗ്രാമപൂജയും വിധിച്ചിട്ടുണ്ട്‌. ഒരുലക്ഷം തുളസീദളങ്ങള്‍ കൊണ്ട്‌ പൂജ നടത്തുന്നത്‌ പുണ്യകരമാണ്‌. യമദൂതന്മാര്‍ അടുത്ത പ്രദേശത്തെങ്ങും വരില്ലത്രെ. വിഷ്ണുഭഗവാന്റെ മുപ്പത്തിമൂന്ന്‌ നാമങ്ങള്‍ സ്മരിക്കുന്നത്‌ അധികമാസത്തില്‍ ശ്രേയസ്കരമാണ്‌. വിഷ്ണു, ജിഷ്ണു, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, അധോക്ഷജന്‍, കേശവന്‍, മാധവന്‍, രാമന്‍, അച്യുതന്‍, പുരുഷോത്തമന്‍, ഗോവിന്ദന്‍, വാമനന്‍, ശ്രീശന്‍, ശ്രീകാന്തന്‍, വിശ്വസാക്ഷിന്‍, നാരായണന്‍, മധുരിപു, അനിരുദ്ധന്‍, ത്രിവിക്രമന്‍, വാസുദേവന്‍, ജഗന്നാഥന്‍, അനന്തന്‍, ശേഷശായി, സംകര്‍ഷണന്‍, പ്രദ്യുമ്നന്‍, ദൈത്യാരി, വിശ്വേതോമുഖന്‍, ജനാര്‍ദ്ദനന്‍, ധാരാവാസന്‍, ദാമോദരന്‍, ശ്രീപതി, കൈടഭാരി, മുരാരി – ഇവയാണ്‌ ജപിക്കേണ്ട മുപ്പത്തിമൂന്ന്‌ നാമങ്ങള്‍.

ശുക്രൻ, ഉച്ചരാശിയിലോ, പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, പന്ത്രണ്ടാം ഭാവത്തിലോ നിന്നാൽ ശുക്രന്റെ ദശയിലും അപഹാരത്തിലും

സ്വോച്ഛനസ്ഥിതോ ഭൃഗുസുതോ വ്യയകർമ്മഗോ വാ
ലാഭേƒപി വാസ്തരഹ തോ ന ച പാപയുക്തഃ
തസ്യാബ്ദപാകവിഷയേ ബഹുരത്നപൂർണ്ണോ
ധീമാൻ വിശാലവിഭവോ ജയതി പ്രശസ്തഃ

സാരം :-

മൌഢ്യവും പാപഗ്രഹസംബന്ധവും ഇല്ലാതെ ശുക്രൻ ശുക്രന്റെ ഉച്ചരാശിയിലോ,  പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, പന്ത്രണ്ടാം ഭാവത്തിലോ നിന്നാൽ ആ ശുക്രന്റെ ദശയിലും അപഹാരത്തിലും വളരെ രത്നങ്ങളും സമ്പത്തും കീർത്തിയും ഐശ്വര്യവും ലഭിക്കുന്നതാണ്. 

അഷ്ടമാധിപത്യം മുതലായവ ശുക്രനുണ്ടായാൽ ശുക്രദശ ഏറ്റവും കഷ്ടഫലമായിരിക്കുകയും ചെയ്യും.

കല്‍ക്ക്യവതാരം

കലിയുഗാന്ത്യത്തോടുകൂടി ലോകത്ത്‌ സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, മ്ലേച്ഛാചാരത്തോടു കൂടിയവരും ആയിത്തീരും. ദേവന്മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്‌ വിഷ്ണുഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രിയായ പത്മാവതിയെയും, ശശിധ്വജന്റെ പുത്രിയായ രമയെയും കല്‍ക്കിദേവന്‍ വിവാഹം കഴിക്കും. പിന്നെ കല്‍ക്കിദേവന്‍ ഭൂലോകത്തിലെ സകലദുഷ്ടജനങ്ങളെയും നിഗ്രഹിച്ച്‌ സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും. അങ്ങനെ കലിയുഗത്തിനുശേഷം സത്യയുഗം സമാഗതമാകും. അന്ന്‌ സര്‍വ ജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കുന്നവരായിത്തീരും. ഇപ്രകാരം തന്റെ അവതാരലക്ഷ്യത്തെ പൂര്‍ത്തിയാക്കിയതിന്‌ ശേഷം കല്‍ക്കിദേവന്‍ സ്വധാമത്തെ പ്രാപിക്കും. 

ഭാഗവതത്തില്‍ കല്‍ക്കിദേവന്റെ കുതിരയുടെ പേര്‌ ദേവദത്തം എന്നാണ്‌. കല്‍ക്കിദേവന്റെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം ഭൂമണ്ഡലം മുഴുവന്‍ ചുറ്റി നൃപന്മാരുടെ വേഷത്തില്‍ ഒളിഞ്ഞിരിക്കുന്ന ചോരന്മാരെയെല്ലാം നിഗ്രഹിക്കും. കല്‍ക്കി അവതാരം എടുക്കുന്നതോടുകൂടി തന്നെ സത്യയുഗത്തിന്റെ ആരംഭവും ഉണ്ടാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിന്‌ സമാനമായ ചരിതം തന്നെ വിഷ്ണു പുരാണത്തിലും പറഞ്ഞിരിക്കുന്നു.

ബ്രഹ്മവൈവര്‍ത്തപുരാണത്തിലെ പരാമര്‍ശം കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യോളവും വലിപ്പമുള്ളതായിതീരുമത്രേ. അക്കാലത്താണ്‌ കല്‍ക്കിഭഗവാന്‍ അവതരിക്കുക. അദ്ദേഹം അതിവേഗതയോടുകൂടിയ കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍ കൊണ്ട്‌ ഭൂമിയെ മ്ലേച്ഛശൂന്യമാക്കിത്തീര്‍ക്കും. പിന്നെ ആറു ദിവസം തുടര്‍ച്ചയായി മഴ പെയ്യും. അതോടുകൂടി ഭൂമി മുഴുവന്‍ ജലത്തിന്റെ അടിയിലായിത്തീരും. പിന്നെ ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച്‌ ഉദിച്ച്‌ ജലത്തെയെല്ലാം വറ്റിച്ചുകളഞ്ഞ്‌ പൂര്‍വസ്ഥിതിയിലാക്കും. 

ഭവിഷ്യപുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ്‌. കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക്‌ യോഗ്യരായിത്തീരും. അധര്‍മ്മം വര്‍ധിച്ചിരിക്കുന്ന അക്കാലത്ത്‌ യമധര്‍മ്മന്‍ ബ്രഹ്മാവിനെ ചെന്നുകണ്ട്‌ സങ്കടമുണര്‍ത്തിക്കും. ബ്രഹ്മാവ്‌ യമനെയും കൂട്ടി വൈകുണ്ഠത്തിലേക്ക്‌ പോയി വിഷ്ണുഭഗവാനോട്‌ എല്ലാ കാര്യങ്ങളും ഉണര്‍ത്തിക്കും. പിന്നെ ഭഗവാന്‍ സംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും. 

മാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളില്‍ അര്‍ദ്ധരാത്രിയിലായിരിക്കും ഭഗവാന്റെ തിരുവതാരം സംഭവിക്കുകയെന്ന്‌ പറഞ്ഞിരിക്കുന്നു. വിഷ്ണുയശസ്സ്‌ കശ്യപ പ്രജാപതിയുടെ പുനര്‍ജന്മമാണത്രേ. കല്‍ക്കിദേവന്റെ മാതാവിന്റെ പേര്‍ വിഷ്ണുകീര്‍ത്തി എന്നായിരിക്കുമത്രേ. അവര്‍ ഭഗവാന്റെ ചരിതങ്ങളെ, ലീലാചരിതത്തെ ജനങ്ങള്‍ക്ക്‌ വായിച്ച്‌ കേള്‍പ്പിക്കും. ഇതുകേട്ട്‌ മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടയ്ക്കും. ഇതിന്‌ ശേഷം അവതരിക്കുന്ന കല്‍ക്കി ഭഗവാന്റെ ദ്വിഗ്വിജയം 16000 സംവത്സരം പൂര്‍ത്തിയാക്കുമ്പോഴും ഭൂമി മനുഷ്യശൂന്യമാവുകയും, കലിയുഗം അവസാനിക്കുകയും ചെയ്യും. കലി അസുരരാജാവായ ബലിയുടെ അടുത്തേക്ക്‌ തിരിച്ചുപോകും. ഭൂമി പ്രളയത്തില്‍ മുങ്ങും. ഭഗവാന്‍ തന്നെ പിന്നെ ഭൂമിയെ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ യജ്ഞങ്ങള്‍കൊണ്ട്‌ ദേവന്മാരെ പൂജിക്കും. 

ചതുര്‍വര്‍ണ്യത്തില്‍പ്പെട്ട ജനങ്ങള്‍ ഉണ്ടാകും. വൈവസ്വതമനു അയോദ്ധ്യയെ തലസ്ഥാനമാക്കി ഭരണം ആരംഭിക്കും. (അതോടെ വൈവസ്വതമന്വന്തരത്തിലെ 29-ാ‍ം ചതുര്‍യുഗത്തിലെ കൃതയുഗം ആരംഭിക്കുന്നു.) നാലുവേദങ്ങളും, അഷ്ടാദശപുരാണങ്ങളും സ്വരൂപികളായി ഭൂമിയില്‍ പ്രവേശിക്കും. കല്‍ക്കിഭഗവാന്‍ ഒരു ബ്രഹ്മസത്രം നടത്തും. ആ യജ്ഞകുണ്ഡത്തില്‍ നിന്നാണ്‌ സത്യയുഗം ആവിര്‍ഭവിക്കുക. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷനവമിയും, വ്യാഴാഴ്ചയും ഒത്തുചേരുന്ന ദിവസമായിരിക്കും കൃതായുഗാരംഭം. കല്‍ക്കിഭഗവാന്റെ തിരുവവതാരം ഇനി വരുവാന്‍ പോകുന്നതാണ്‌. ത്രികാലജ്ഞാനികളായ ഋഷിമാര്‍ ഭഗവാന്റെ അവതാരത്തെക്കുറിച്ച്‌ സജ്ജനങ്ങള്‍ക്ക്‌ കീര്‍ത്തിക്കാനായി സവിസ്തരം പ്രവചിച്ചിരുന്നു. കലിദോഷത്തെയെല്ലാം ഇല്ലാതാക്കാനായി അവതരിക്കുന്ന കല്‍ക്കിഭഗവാന്‍ എല്ലാവര്‍ക്കും ശാന്തിയെ പ്രദാനം ചെയ്യട്ടെ.

പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, ഉച്ചരാശിയിലോ , ഊർദ്ധ്വമുഖരാശിയിലോ ബലവാനായി നിൽക്കുന്ന ചൊവ്വയുടെ ദശയിൽ

ഊർദ്ധ്വാസ്യതുംഗഭവനസ്ഥിതഭൂമിജസ്യ
കർമ്മായഗസ്യ ഹി ദശാ വിദധാതി രാജ്യം
ജിത്വാ രിപുൻ വിപുലവാഹനസൈന്യയുക്താം
രാജ്യശ്രിയം വിതനുതേƒധികമന്നദാനം.

സാരം :-

പത്താം ഭാവത്തിലോ, പതിനൊന്നാം ഭാവത്തിലോ, ഉച്ചരാശിയിലോ , ഊർദ്ധ്വമുഖരാശിയിലോ ബലവാനായി നിൽക്കുന്ന ചൊവ്വയുടെ ദശയിൽ രാജ്യലാഭവും ശത്രുക്കളെ ജയിക്കുകയും വാഹനങ്ങളോടും സൈന്യങ്ങളോടുകൂടിയ രാജ്യലക്ഷ്മിയെ പ്രാപിക്കയും അന്നദാനം ചെയ്യുകയും മറ്റും ശുഭാനുഭവം ഫലമാകുന്നു.

"ലഗ്നേനാസ്തി ബുധഃശുക്രഃ കേന്ദ്രേ നാസ്തി ബൃഹസ്പതിഃ ദശമേ ഭൂമിജോ നാസ്തി ജാതക കിം പ്രയോജനം" എന്നുള്ള അഭിയുക്തവചനവും ഇവിടെ സ്മരണീയമാകുന്നു.

കലിയുഗത്തില്‍ ഏറ്റവും ഫലപ്രദം നാമജപം

ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്ഠിക്കുവാന്‍ പ്രസായമാണ്‌. സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ്‌ നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന്‌ ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യമനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു. ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന്‌ അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ്‌ കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന്‌ ബ്രഹ്മാവ്‌ ഉപദേശിച്ചു. ഏതൊ ക്കെ നാമങ്ങളാണ്‌ എന്ന നാരദന്റെ ചോദ്യത്തിന്‌ മറുപടിയായി ബ്രഹ്മാവ്‌ പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.

‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’

ഇതാണ്‌ ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം. ഇത്‌ ജപിക്കുന്നതിന്‌ ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ്‌ സാലോക്യമോക്ഷം. ഭഗവാന്റെ സമീപത്തുതന്നെ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു എന്നാണ്‌ ബ്രഹ്മാവ്‌ അരുളിചെയ്തത്‌. അപ്പോള്‍ ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. മുജ്ജന്മപാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന്‌ അതില്‍നിന്നുതന്നെ വ്യക്തമാകുന്നു. കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ്‌ ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്‌. ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ്‌ ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത്‌ വിഷമിക്കുന്ന സാധാരണ മനുഷ്യന്‌ അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

ശനിയുടെ ദശ നാലാമതായും വ്യാഴത്തിന്റെ ദശ ആറാമതായും ചൊവ്വയുടേയും രാഹുവിന്റെയും ദശ അഞ്ചാമതായും വന്നാൽ ഏറ്റവും കഷ്ടഫലമാകുന്നു.

ശനേശ്ചതുർത്ഥീതു ഗുരോസ്തു ഷഷ്ഠീ
ദശാ കുജാഹ്യോര്യദി പഞ്ചമി ച
കഷ്ടാ ഭവേർദ്രാശ്യവസാനഭാഗ-
സ്ഥിതസ്യ ദുഃസ്ഥാനപതേസ്തഥൈവ.

സാരം :-

ശനിയുടെ ദശ നാലാമതായും വ്യാഴത്തിന്റെ ദശ ആറാമതായും ചൊവ്വയുടേയും രാഹുവിന്റെയും ദശ അഞ്ചാമതായും വന്നാൽ ഏറ്റവും കഷ്ടഫലമാകുന്നു.

രാശ്യന്ത്യത്തിൽ നിൽക്കുന്ന ദുഃസ്ഥാനാധിപനായ ഗ്രഹത്തിന്റെ ദശയും കഷ്ടംതന്നെയാകുന്നു. 

പാപഗ്രഹങ്ങളുടെ ദശയിലെ പാപഗ്രഹങ്ങളുടെ അപഹാരഫലം മരണംതന്നെയും സംഭവിക്കുന്നതാണ്. 

പാപഗ്രഹദശയിലെ മൂന്നും അഞ്ചും ഏഴും നക്ഷത്രങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളുടെ അപഹാരകാലങ്ങളിൽ ചോരാരിപീഡയും രോഗദുഃഖങ്ങളും മറ്റു കഷ്ടാരിഷ്ടങ്ങളും സംഭവിക്കും.

അഷ്ടമാധിപനായ ഗ്രഹത്തിന്റെ അപഹാരകാലങ്ങളിൽ ചോരാരിപീഡയും രോഗദുഃഖങ്ങളും മറ്റു കഷ്ടാരിഷ്ടങ്ങളും സംഭവിക്കും.

ഭാരതവും ഹിന്ദുമതവും

ചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ – റാംസേ മക്ഡൊനാള്‍ഡം – ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. “ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവുമെന്നപോലെ അന്യോന്യബദ്ധമാണ്‌.” ഇന്ത്യ ശരീരവും ഹിന്ദുമതം – കൂടുതല്‍ ശരിയായി പറഞ്ഞാല്‍, സനാതനധര്‍മം – അത്മാവുമാണ്‌. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളും രാഷ്ട്രീയമായ ശിഥിലീകരണവും ഉണ്ടായിട്ടും ഹിന്ദുസംസ്കാരത്തിന്റെ ഏകീഭാവവും രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന്‌ മറ്റേ ഭാഗത്തേക്ക്‌ തീര്‍ഥയാത്രക്കാരുടെ അനിയന്ത്രിതപ്രവാഹവും എന്നും ഉണ്ടായിരുന്നു. ഹിന്ദുധര്‍മസംസ്കാരം അനശ്വരമാണെന്നു മാത്രമല്ല ചലനാത്മകവുമാണ്‌. നീണ്ട ചരിത്രത്തിനിടയ്ക്ക്‌ അതില്‍ പല മാറ്റങ്ങളുമുണ്ടായി. ഇവിടെയും ശരീരം – ആത്മാവ്‌ എന്ന രൂപകം സത്യമാണ്‌. ആത്മാവിനെയും ബ്രഹ്മത്തിനെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍, ഈശ്വര സാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യം, കര്‍മനിയമം, പ്രപഞ്ചത്തിന്റെ ചാക്രികമായ ഹ്രാസവികാസ പരിണാമസിദ്ധാന്തം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളാണ്‌ ഹിന്ദുമതത്തിന്റെ ഉയിര്‍; ജീവിതത്തില്‍ ഇവയെ പ്രായോഗികമാക്കുകയാണ്‌ അതിന്റെ ഉടല്‍. ഉയിരിനു മാറ്റമില്ല; ഉടല്‍ കാലാകാലം മാറിക്കൊണ്ടേയിരിക്കുന്നു. ഹിന്ദുമതത്തില്‍ ആദ്യത്തെ വിപ്ലവകരമായ പരിവര്‍ത്തനം തുടങ്ങി വച്ചത്‌ ശങ്കരാചാര്യരായിരുന്നു. അദ്ദേഹം അദ്വൈതദര്‍ശനത്തിന്‌ സ്ഥിരപ്രതിഷ്ഠ നല്‍കി. അദ്ദേഹത്തെ തുടര്‍ന്ന്‌ രാമാനുജാചാര്യരും മാധ്വാചാര്യരും വന്നു. ഈ മൂന്നു മഹാചാര്യന്മാര്‍ ദക്ഷിണ ഭാരതത്തിന്റെ മൂന്നു ഭിന്നദേശങ്ങളിലാണ്‌ ജനിച്ചത്‌. അവര്‍ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്ന ഹിന്ദുമതത്തിലെ മൂന്നു ഭിന്ന സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പ്രാചീനതത്ത്വങ്ങളെ അവര്‍ ക്രമാനുകൂലമായ രീതിയില്‍ പുതുതായി പ്രസ്താവിക്കുകയും അവയ്ക്ക്‌ ഭദ്രമായ ദാര്‍ശനികാടിസ്ഥാനം നല്‍കുകയും ചെയ്തു. ജനങ്ങളെ പ്രധാനമായും ഉയര്‍ന്ന ജാതിക്കാരെ – മതവിഭാഗങ്ങളുമായി സംഘടിപ്പിച്ചിട്ടു കൊണ്ട്‌ അവര്‍ ഭാരതമാകെ സഞ്ചരിക്കുകയും ആ വിഭാഗങ്ങളിലൂടെ ഹിന്ദുമതത്തില്‍ ഊര്‍ജസ്വലത വളര്‍ത്തുകയും ചെയ്തു. 

എങ്ങനെയാണ്‌ ഈ ദാര്‍ശനിക സമ്പ്രദായങ്ങളിലെ ആശയങ്ങളുടെ ശക്തി സാധാരണ ജനങ്ങളിലെത്തിയത്‌? മഹാഭക്തന്മാരിലൂടെ. അനാദികാലം മുതല്‍ ഭാരതത്തില്‍ അനേകം പുണ്യാത്മാക്കളുണ്ടായിട്ടുണ്ട്‌; ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജാതിഭേദം കൂടതെ അവര്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച്‌ സര്‍വ്വത്ര ധര്‍മപ്രചാരം ചെയ്തു. അവര്‍ സമുദായത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ടവരായിരുന്നു. അവരില്‍ മിക്കവരും ഗൃഹസ്ഥരായിരുന്നുവെങ്കിലും ലൗകികസംഗങ്ങളില്‍ നിന്ന്‌ മുക്തരായിരുന്നു. ആചാര്യന്മാര്‍ ചെയ്തതുപോലെ സംസാരിച്ചതും പഠിപ്പിച്ചതും സംസ്കൃതത്തിലായിരുന്നില്ല, പ്രാദേശികഭാഷയിലായിരുന്നു. അവരില്‍ പലരും വലിയ കവികളായിരുന്നു. അവരുടെ ആത്മോദ്ദീപകഗാനങ്ങള്‍ ഇന്നും ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും പാടിവരുന്നു. മുക്തിക്കുള്ള പ്രധാനമാര്‍ഗമായി അവര്‍ ഭക്തിമാര്‍ഗമപേക്ഷിച്ചു. അവരില്‍ വളരെ വലിയ ചില വ്യക്തികള്‍ സ്ത്രീകളായിരുന്നു.

ദശാഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

ബലാനുസാരേണ യഥാ ഹി യോഗോ
യോഗാനുസാരേണ ദശാമുപൈതി
ദശാവശാൽ സർവ്വഫലം നരാണാം
വർണ്ണാനുസാരേണ തഥാ വിഭാഗഃ

സാരം :-

ഗ്രഹങ്ങളുടെ ബലങ്ങളനുസരിച്ച് യോഗങ്ങളും യോഗങ്ങളെ അനുസരിച്ച് ദശകളും സംഭവിക്കുന്നു.

എല്ലാ ഫലങ്ങളും ദശാപഹാരകാലങ്ങളെ അനുസരിച്ചാണ് സംഭവിക്കുന്നത്. ഇതിനെ ജാതി, കുലം, തൊഴിൽ മുതലായ വിഭാഗങ്ങളെ അനുസരിച്ച് യഥോചിതം നിർണ്ണയിച്ചു പറഞ്ഞുകൊൾകയും വേണം.

നീചം കഴിഞ്ഞ് ഉച്ചത്തിലേയ്ക്ക് പോകുന്ന ഗ്രഹത്തിന് ആരോഹബലവും, ഉച്ചം കഴിഞ്ഞ് നീചത്തിലേയ്ക്ക് പോകുന്ന ഗ്രഹത്തിന് അവരോഹബലവും ഉണ്ടായിരിക്കും. 

സ്ഥാനചേഷ്ടോച്ചാദി ബലം, ഇഷ്ടഭാവസ്ഥിതി, തൻറെ അഷ്ടവർഗ്ഗത്തിൽ നാലിൽ അധികം അക്ഷങ്ങളുള്ള രാശിയിലെ സ്ഥിതി എന്നീ അനുകൂലസ്ഥിതിയുള്ള എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ പൂർണ്ണമായി ചെയ്യും.

ഗുളികഭവനാധിപത്യം, നീചാദ്യനിഷ്ടരാശിസ്ഥിതി, അനിഷ്ടഭാവസ്ഥിതി, മൌഢ്യം, ബലഹീനത, അഷ്ടവർഗ്ഗത്തിൽ നാലിൽ കുറഞ്ഞ അക്ഷങ്ങളുള്ള രാശിയിലെ സ്ഥിതി, പാപഗ്രഹസംബന്ധം, ഷഷ്ഠാഷ്ടമവ്യയാധിപത്യം ( 6,  8, 12 ഭാവങ്ങൾ) എന്നീ ലക്ഷണങ്ങളുള്ള എല്ലാ ഗ്രഹങ്ങളും അനിഷ്ടഫലത്തെ ചെയ്യുന്നതുമാകുന്നു. 

ശുഭാശുഭസമ്മിശ്രമായ ബലവും സ്ഥിതിയും ഉള്ള ഗ്രഹങ്ങൾ ഗുണദോഷസമ്മിശ്രഫലത്തെത്തന്നെയാണ് ചെയ്യുന്നതെന്നും അറിഞ്ഞുകൊൾക. 

ഭാരതീയരുടെ ശാസ്ത്രവും ശാസ്ത്രീയ വീക്ഷണവും

ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനോ എന്നെ മാത്രം ആരാധീക്കുവാനോ എന്നെ മാത്രം ഭയപ്പെട്ടനുസരിക്കുവാനോ മേറ്റ്ല്ലാം മതവിശ്വാസ ആചരാങ്ങള്‍ ഉപേക്ഷിച്ച്‌ ഞാന്‍ പറയുന്നതും കല്‍പിക്കുന്നതും മാത്രം ശരിയെന്നോ ഭാരതീയ ഋഷിവര്യന്മാരോ അവതരാങ്ങളോ അരുളിചെയ്തിട്ടില്ല. 

ശാസ്ത്രമാണ്‌ പ്രമാണമെന്നും അനുഭവം കൊണ്ട്‌ പഠിച്ചതും നന്മകള്‍ അറിഞ്ഞതുമാണ്‌ അനുശാസിക്കേണ്ടതെന്നും നിരന്തരം പരീക്ഷിച്ചതിന്‌ ശേഷമേ പ്രോയഗിക്കാവൂ എന്ന ശ്രേഷ്ഠന്മാരുടെ ഉപദേശം മഹത്തരമാണെന്നും അച്ഛന്‍ കുഴിച്ച കിണറില്‍ ഇപ്പോള്‍ ഉപ്പുവെള്ളമാണെങ്കില്‍ അച്ഛനോട്‌ ആദരവുകാണിക്കാന്‍ ഉപ്പുവെള്ളം കുടിക്കേണ്ടതില്ല എന്നും പറഞ്ഞ ദേശത്തില്‍ നിലനിന്നിരുന്ന ശാസ്ത്രീയ വീക്ഷണം. 

ഈശ്വരവിശ്വാസിയോ നിരീശ്വരവാദിയോ ശാസ്ത്രീയവാദിയോ ആത്മീയവാദിയോ ക്ഷേത്രത്തില്‍ പോകാത്തവനോ ..ഇവര്‍ക്കെല്ലാം അവനവന്റെ യുക്തംപോലെ ജീവിയ്ക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഒരേ ഒരു ധര്‍മമാണ്‌ സനാതനധര്‍മം. മറ്റൊരുധര്‍മത്തിനും അവകാശപ്പെടാന്‍ പറ്റാത്ത സ്വാതന്ത്ര്യം വ്യക്തിയ്ക്ക്‌ സനാതനധര്‍മം നല്‍കുന്നു. 

അറിവും വൈരാഗ്യവും ഉണ്ടാകുവാനുള്ള മാര്‍ഗങ്ങളാണെന്നും പുരാണത്തിലുള്ളത്‌ കണ്ണുമടച്ച്‌ വിശ്വസിക്കേണ്ടതില്ലെന്നും പുരാണരചയിതാക്കള്‍തന്നെ എഴുതിയ ദേശമാണ്‌ ഭാരതം. ഭഗവത്ഗീത മുഴുവനും ഉപദേശിച്ച്‌ വിമര്‍ശനബുദ്ധ്യാവിശകലനം ചെയ്തുമാത്രം സ്വീകരിച്ചാല്‍ മതി എന്നുപദേശിച്ച്‌ ശ്രീകൃഷ്ണന്‌ ജന്മം നല്‍കിയതും നമ്മുടെ മാതൃഭൂമിയാണ്‌.

നക്ഷത്രദശ, കാലചക്രദശ പറയുമ്പോൾ ശ്രദ്ധിക്കണം

യേഷാം ജന്മനിശാസു രാത്രിഭവനേ
ചന്ദ്രേ ബലിഷ്ഠേ തഥാ
തേഷാം സ്യ ദുഡുജാതകം സ്വഫലദം
സമ്യഗ്വിശേഷാദപി
യത്താരാംശഗതശ്ശശീ തദധിപേ-
നാലോകിതോ വാ യുത-
സ്തേഷാം ചക്രദശാ വിശേഷഫലദാ
യത്തൽ പ്രവക്ഷ്യാമ്യഹം.

സാരം :-

ചന്ദ്രൻ രാത്രിരാശിയിൽ ബലവാനായി നിൽക്കുമ്പോൾ രാത്രികാലത്തു രാത്രി രാശിയിൽ ജനിച്ചവർക്ക് നക്ഷത്രദശാഫലം പൂർണ്ണമായി സംഭവിക്കും. അങ്ങനെയുള്ള ജാതകത്തിൽ നക്ഷത്രദശയെ പ്രധാനമായി വിചാരിക്കണമെന്നു സാരം.

ചന്ദ്രൻ നില്ക്കുന്ന നവാംശകരാശിയുടെ അധിപനായ ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ചന്ദ്രന് സംഭവിച്ചാൽ കാലചക്രദശയെ പ്രധാനമാക്കി ഫലങ്ങളെ പറഞ്ഞുകൊള്ളണം.

മേൽപ്പറഞ്ഞ രണ്ടു ലക്ഷണങ്ങളും ഉണ്ടായാൽ രണ്ടു ഫലത്തേയും പറയണം.

***********************
"നക്ഷത്രദശയും കാലചക്രദശയും മറ്റു ദശകളെക്കാൾ പ്രധാനങ്ങളാകുന്നു."

സിംഹാവലോകനം, മണ്ഡൂകഗമനം, പൃഷ്ഠതോഗമനം, പുനരാഗമനം

മീനാദ്വൃശ്ചികഭം വ്രജേദ്യദി തഥാ
ഷഷ്ഠാദഥോകർക്കടം
സിംഹാദ്വാ മിഥുനം തതോഃƒപി ഹരിഭം
ചാപാച്ച മേഷം തഥാ
കഷ്ടസ്സ്യാദിഹ തൽപ്രവേശസമയഃ
കഷ്ടാ ദശാ ചോത്തരാ
ചാരോ രാശ്യനതിക്രമേണ ശുഭദോ
രാശ്യന്തരസ്ഥോƒശുഭഃ

സാരം :-

കാലചക്രദശയിൽ മീനം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേയ്ക്കും വൃശ്ചികം രാശിയിൽ നിന്ന് മീനം രാശിയിലേയ്ക്കും, മേടത്തിൽ നിന്ന് ധനു രാശിയിലേയ്ക്കും ധനു രാശിയിൽ നിന്ന് മേടം രാശിയിലേയ്ക്കും ഉള്ള കാലചക്രദശാപ്രവേശനത്തിന്  " സിംഹാവലോകനം " എന്ന് പറയുന്നു.

കന്നി രാശിയിൽ നിന്ന് കർക്കിടകം രാശിയിലേയ്ക്കും, കർക്കിടകം രാശിയിൽ നിന്ന് കന്നി രാശിയിലേയ്ക്കും, മിഥുനം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേയ്ക്കും ചിങ്ങം രാശിയിൽ നിന്ന് മിഥുനം രാശിയിലേയ്ക്കുമുള്ള കാലചക്രദശാപ്രവേശനം " മണ്ഡൂകഗതിയാകുന്നു ".

ചിങ്ങം രാശിയിൽ നിന്ന് കർക്കിടകം രാശിയിലേയ്ക്കുള്ള കാലചക്രദശാപ്രവേശനം " പൃഷ്ഠതോഗമനമാകുന്നു ".

ആദ്യം അനുഭവിച്ച കാലചക്രദശതന്നെ രണ്ടാമതും വന്നാൽ അത്  " പുനരാഗമനമാകുന്നു ". ഇവിടെ പുനരാഗമനത്തിനു രാശിയെമാത്രം നോക്കിയാൽമതി. രാശിയുടെ അധിപനായ ഗ്രഹത്തെ ചിന്തിക്കേണ്ടതില്ല. 

മേൽപ്പറഞ്ഞ " സിംഹാവലോകനം ",  " മണ്ഡൂകഗമനം ", " പൃഷ്ഠതോഗമനം " " പുനരാഗമനം " എന്നീ കാലചക്രദശാസന്ധികൾ ഏറ്റവും കഷ്ടങ്ങളാണെന്ന് പറയണം.

സമയം അമൂല്യമാണ്‌

പണമൊരിക്കല്‍ നഷ്ടപ്പെട്ടാല്‍ വീണ്ടും നേടാം, ഒരു സുഹൃത്തു പോയാല്‍ വേറെ സുഹൃത്തിനെ നേടാം, ഭാര്യ മരിച്ചാല്‍ വീണ്ടും വേള്‍ക്കാം. എന്നാല്‍ പൊയ്പോയ സമയം വീണ്ടുകിട്ടില്ല. 

ഈ മഹാപ്രപഞ്ചത്തില്‍ അനന്തകോടി ജീവജാലങ്ങളില്‍ മനുഷ്യനാണ്‌ ശ്രേഷ്ഠനും മാന്യനുമായ ജീവി. അവന്‍ വിശുദ്ധനാണ്‌. മനുഷ്യത്വത്തിന്റെ ഈ ഗുണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവ വീണ്ടെടുക്കുക അത്ര എളുപ്പമല്ല. 

യുവതീയുവാക്കളേ, ലോകക്ഷേമം യുവജനങ്ങളുടെ സ്വഭാവശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ സ്വഭാവശുദ്ധികൊണ്ടുമാത്രമേ ഈ ലോകത്തിന്‌ മാതൃകാപരമായ ഒരു ഭാവിയുണ്ടാവൂ.

കഴിഞ്ഞുപോയ രാത്രി ഒരിക്കലും തിരിച്ചുവരില്ല. സമുദ്രത്തില്‍ ലയിച്ച യമുനാജലം തിരിച്ചുവരില്ല. തിന്നു ദഹിച്ച പഴം വീണ്ടെടുക്കാനാവില്ല. ഭാവിയില്‍ തനിയ്ക്കെന്താണ്‌ സംസാരിച്ചുവെച്ചിരിക്കുന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ലാതെ മനുഷ്യന്‍ തന്റെ ദിനങ്ങള്‍ ലക്ഷ്യബോധമില്ലാതെ പാഴാക്കുന്നു. 

ജീവിതം ഒരു വലിയ ക്ലോക്കുപോലെയാണ്‌. അതിന്റെ മൂന്നു സൂചികള്‍, പോകുന്ന ദിവസങ്ങള്‍, മാസങ്ങള്‍, കൊല്ലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു. സൂചിയുടെ ചലനത്തില്‍ മനുഷ്യന്‍ ആഹ്ലാദിക്കുന്നു; എന്നാല്‍ ഓരോ നിമിഷവും തന്റെ ജീവിതദൈര്‍ഘ്യത്തെ കുറച്ചുകൊണ്ടുവരുന്നത്‌ അവനറിയുന്നില്ല. അതുകൊണ്ട്‌ അവസാന മണിക്കൂര്‍ അടുക്കുന്നതിനുമുമ്പായി ഓരോരുവനും തന്റെ കര്‍ത്തവ്യമെന്തെന്നറിഞ്ഞ്‌ ശേഷിച്ചകാലം നല്ല നിലയില്‍ ചിലവഴിക്കാന്‍ യത്നിക്കണം.

കാലചക്രദശ - ഉദാഹരണം

ചന്ദ്രസ്ഫുടം 7 - 1 - 58  (7 രാശി - 1 തിയ്യതി (ഭാഗ) - 58 നാഴിക (കല) )

രാശിസംഖ്യയായ 7 നെ 30 കൊണ്ട് പെരുക്കിയാൽ (ഗുണിച്ചാൽ) 7 x 30 = 210 കിട്ടും.

210 ൽ തിയ്യതി കൂട്ടിയാൽ 210 + 1 = 211 കിട്ടുന്നു.

211 നെ 60 ൽ പെരുക്കണം (ഗുണിക്കണം) 211 x 60 = 12660 നാഴിക

12660 ൽ കല (നാഴിക) ചേർത്താൽ 12660 + 58 = 12718 നാഴിക.

മേൽപ്പറഞ്ഞ പ്രകാരമാണ് ചന്ദ്രസ്ഫുടത്തെ നാഴികയാക്കുന്നത്.

ചന്ദ്രസ്ഫുടത്തെ നാഴികയാക്കിയ സംഖ്യ = 12718 നാഴിക.
*******************************************************

12718 നെ 4800 കൊണ്ട് ഹരിക്കണം.
12718 ÷ 4800 = ശിഷ്ടം = 3118 കിട്ടും.

3118 നെ 200 ൽ ഹരിക്കണം 3118 ÷ 200 = ഹരണഫലം 15 ശിഷ്ടം 118.

ഹരണഫലസംഖ്യയിൽ ഒന്ന് കൂട്ടിയാൽ 15 + 1 = 16 കിട്ടും. 12 ൽ അധികം വന്നതുകൊണ്ട് അതിൽ നിന്ന് 4 കളഞ്ഞാൽ (കുറച്ചാൽ) 16 - 4 = ബാക്കി 12. ഇതാണ് കാലചക്രദശാവാക്യ സംഖ്യ.

12 - കാലചക്രദശാവാക്യസംഖ്യ.

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

കാലചക്രദശാവാക്യസംഖ്യയിലെ ഒന്നാമത്തെ സംഖ്യ 12 ആകയാൽ മേടം രാശി മുതൽ പന്ത്രണ്ടാമത്തെ രാശിയാണ് "മീനം രാശി". ഈ മീനം രാശിയുടെ അധിപൻ " വ്യാഴം ". വ്യാഴത്തിന്റെ കാലചക്രദശാ സംവത്സരം " 10 " കൊല്ലമാണ്.

118 നെ 200 ൽ നിന്ന് കളഞ്ഞാൽ (കുറച്ചാൽ) 200 - 118 =  82.

82 നെ വ്യാഴത്തിന്റെ കാലചക്രദശാസംവത്സരം (10 കൊല്ലം) കൊണ്ട് പെരുക്കിയാൽ (ഗുണിച്ചാൽ) 82 x 10 = 820 കിട്ടുന്നു.

820 നെ 200 കൊണ്ട് ഹരിച്ചാൽ 800 ÷ 200 = ഹരണഫലം 4 ശിഷ്ടം 20.

ജനനശിഷ്ടം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്രദശയിൽ കഴിവാനുള്ളത് " 4 " കൊല്ലം.

20 നെ 12 ൽ പെരുക്കിയാൽ (ഗുണിച്ചാൽ) 20 x 12 = 240
240 നെ 200 കൊണ്ട് ഹരിച്ചാൽ 240 ÷  200 = ഹരണഫലം 1 ശിഷ്ടം 40.

ജനനശിഷ്ടം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്രദശയിൽ കഴിവാനുള്ളത് " 1 " മാസം.

40 നെ 30 ൽ പെരുക്കിയാൽ (ഗുണിച്ചാൽ) 40 x 30 = 1200
1200 നെ 200 കൊണ്ട് ഹരിച്ചാൽ 1200 ÷ 200 = ഹരണഫലം 6, ശിഷ്ടം ഇല്ല.

ജനനശിഷ്ടം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്രദശയിൽ കഴിവാനുള്ളത് " 6 " ദിവസം.


ചന്ദ്രസ്ഫുടം 7 - 1 - 58  (7 രാശി - 1 തിയ്യതി (ഭാഗ) - 58 നാഴിക (കല) ) പ്രകാരം ജനനാനന്തരം 4 സംവത്സരം (കൊല്ലം) 1 മാസം - 6 ദിവസം മീനം രാശിയുടെ അധിപനായ വ്യാഴത്തിന്റെ കാലചക്രദശാകാലമാണ് എന്ന് ലഭിച്ചു. 

*******************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

കാലചക്രദശാവാക്യസംഖ്യയിലെ രണ്ടാമത്തെ സംഖ്യ 1 ആകയാൽ മേടം രാശിയാകുന്നു. മേടം രാശിയുടെ അധിപൻ (ചൊവ്വ ( കുജൻ) ആണ്.

ചൊവ്വയുടെ കാലചക്രദശാസംവത്സരം 7 കൊല്ലം.

7 കൊല്ലത്തിനെ ജനനാനന്തരം 4 സംവത്സരം (കൊല്ലം) 1 മാസം - 6 ദിവസം ൽ കൂട്ടിയാൽ 

   4 - 1 - 6 +
   7 
------------
  11 - 1 -  6      =  മേടം രാശിയുടെ അധിപനായ ചൊവ്വയുടെ കാലചക്രദശാകാലം.

11 വർഷം - 1 മാസം - 6 ദിവസം നില്ക്കും ചൊവ്വയുടെ കാലചക്രദശാകാലം.

**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

മൂന്നാമത്തെ കാല കാലചക്രദശാവാക്യസംഖ്യ 2 ആകയാൽ മേടം രാശി മുതൽ രണ്ടാമത്തെ രാശി ഇടവം രാശിയാകുന്നു. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രന്റെ കാലചക്രദശാസംവത്സരം 16 കൊല്ലം.

16 കൊല്ലത്തിനെ 11 - 1 -  6      =  മേടം രാശിയുടെ അധിപനായ ചൊവ്വയുടെ കാലചക്രദശാകാലത്തിൽ കൂട്ടിയാൽ 27 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ഇടവം രാശിയുടെ അധിപനായ ശുക്രന്റെ കാലചക്രദശാകാലം.

27 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ശുക്രന്റെ കാലചക്രദശാകാലം.


**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

നാലാമത്തെ കാലചക്രദശാവാക്യസംഖ്യ 3 ആകയാൽ മേടം രാശി മുതൽ മൂന്നാമത്തെ രാശി മിഥുനം രാശിയാകുന്നു. മിഥുനം രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ കാലചക്രദശാസംവത്സരം 9 കൊല്ലം.

9 കൊല്ലത്തിനെ 27 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ശുക്രന്റെ കാലചക്രദശാകാലത്തിൽ ചേർത്താൽ 36 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും മിഥുനം രാശിയുടെ അധിപനായ ബുധന്റെ കാലചക്രദശാകാലം.

36 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ബുധന്റെ കാലചക്രദശാകാലം.

**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

അഞ്ചാമത്തെ കാലചക്രദശാവാക്യസംഖ്യ 5 ആകയാൽ മേടം രാശി മുതൽ അഞ്ചാമത്തെ രാശി ചിങ്ങം രാശിയാകുന്നു. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യന്റെ കാലചക്രദശാസംവത്സരം 5 കൊല്ലം.

5 കൊല്ലത്തിനെ 36 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ബുധന്റെ കാലചക്രദശാകാലത്തിൽ ചേർത്താൽ 41 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ചിങ്ങം രാശിയുടെ അധിപനായ സൂര്യന്റെ കാലചക്രദശാകാലം.

41 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും സൂര്യന്റെ കാലചക്രദശാകാലം.

**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

ആറാമത്തെ കാലചക്രദശാവാക്യസംഖ്യ 4 ആകയാൽ മേടം രാശി മുതൽ നാലാമത്തെ രാശി കർക്കിടകം രാശിയാകുന്നു. കർക്കിടകം രാശിയുടെ അധിപൻ ചന്ദ്രനാണ്. ചന്ദ്രന്റെ കാലചക്രദശാസംവത്സരം 21 കൊല്ലം.

21 കൊല്ലത്തിനെ 41 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും സൂര്യന്റെ കാലചക്രദശാകാലത്തിൽ ചേർത്താൽ 62 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും കർക്കിടകം രാശിയുടെ അധിപനായ ചന്ദ്രന്റെ കാലചക്രദശാകാലം.

62 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ചന്ദ്രന്റെ കാലചക്രദശാകാലം.

**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

ഏഴാമത്തെ കാലചക്രദശാവാക്യസംഖ്യ 6 ആകയാൽ മേടം രാശി മുതൽ ആറാമത്തെ രാശി കന്നി രാശിയാകുന്നു. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ കാലചക്രദശാസംവത്സരം 9 കൊല്ലം.

9 കൊല്ലത്തിനെ 62 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ചന്ദ്രന്റെ കാലചക്രദശാകാലത്തിൽ ചേർത്താൽ 71 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും കന്നി രാശിയുടെ അധിപനായ ബുധന്റെ കാലചക്രദശാകാലം.

71 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ബുധന്റെ കാലചക്രദശാകാലം.

**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

എട്ടാമത്തെ കാലചക്രദശാവാക്യസംഖ്യ 7 ആകയാൽ മേടം രാശി മുതൽ ഏഴാമത്തെ രാശി തുലാം രാശിയാകുന്നു. തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രന്റെ കാലചക്രദശാസംവത്സരം16 കൊല്ലം.

16 കൊല്ലത്തിനെ 71  കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ബുധന്റെ കാലചക്രദശാകാലത്തിൽ ചേർത്താൽ 87 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും തുലാം രാശിയുടെ അധിപനായ ശുക്രന്റെ കാലചക്രദശാകാലം.

87 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ശുക്രന്റെ കാലചക്രദശാകാലം.

**************************************

ഇനി അടുത്ത ദശാകാലമറിയാൻ

12 - പ്രായോരാഗീശിവതേസാഹി (കാലചക്രദശാവാക്യം) :-  12, 1, 2, 3, 5, 4, 6, 7, 8 - (കാലചക്രദശാവാക്യസംഖ്യ).

ഒമ്പതാമത്തെ കാലചക്രദശാവാക്യസംഖ്യ 8 ആകയാൽ മേടം രാശി മുതൽ എട്ടാമത്തെ രാശി വൃശ്ചികം രാശിയാകുന്നു. വൃശ്ചികം രാശിയുടെ അധിപൻ (ചൊവ്വ) കുജനാണ് . കുജന്റെ കാലചക്രദശാസംവത്സരം 7 കൊല്ലം.

7 കൊല്ലത്തിനെ 87  കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും ശുക്രന്റെ കാലചക്രദശാകാലത്തിൽ ചേർത്താൽ 94 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും വൃശ്ചികം രാശിയുടെ അധിപനായ കുജന്റെ കാലചക്രദശാകാലം.

94 കൊല്ലം - 1 മാസം - 6 ദിവസം നില്ക്കും കുജന്റെ (ചൊവ്വയുടെ) കാലചക്രദശാകാലം..

********************************

ഇങ്ങനെ സംഖ്യയ്ക്കൊത്ത രാശിയും രാശിനാഥനും കണ്ട് രാശി നാഥന്റെ (അധിപന്റെ) ദശാസംവത്സരം കാലചക്രജനനശിഷ്ടദശയിൽ ചേർത്ത് ദശാകാലം കാണണം.

മേൽപറഞ്ഞതിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. മിഥുനം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേയ്ക്കും, കർക്കിടകം രാശിയിൽ നിന്ന് കന്നി രാശിയിലേയ്ക്കും കാലചക്രദശമാറിയതായി കണ്ടു. ഇതിന് " മണ്ഡുകപ്ലുതി " എന്നാണ് ശാസ്ത്രനാമം. ചിങ്ങം രാശിയിൽ നിന്ന് കർക്കിടകം രാശിയിലേയ്ക്ക് കാലചക്രദശമാറിയതിന്  " പശ്ചാത് ഗമനം " എന്ന് പറയുന്നു. ഇത്തരത്തിലുള്ള കാലചക്രദശാകാലത്തിന് സവിശേഷഫലമുണ്ടെന്ന തത്ത്വം പ്രത്യേകം ഗ്രഹിച്ച് ഫലാദേശം ചെയ്യണം.

"നക്ഷത്രദശയും കാലചക്രദശയും മറ്റു ദശകളെക്കാൾ പ്രധാനങ്ങളാകുന്നു."

ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങനെ? 

മൂന്നു വിധത്തിലുള്ള ഋണങ്ങള്‍

മനുഷ്യര്‍ ഋണബദ്ധരായി അഥവാ കടപ്പെട്ടവരായി ജനിക്കുന്നു. മൂന്നു വിധത്തിലാണ്‌ ആ ഋണങ്ങള്‍ നമ്മെ ബന്ധിച്ചിരിക്കുന്നത്‌. പിതൃഋണം, ദേവഋണം, ഋഷിഋണം എന്നിവയാണവ. പിതൃക്കള്‍, ദേവതകള്‍, ഋഷിമാര്‍ ഈ മൂന്നു കൂട്ടരുടെയും സൗമനസ്യം കൊണ്ടാണ്‌ നമുക്കിന്ന്‌ സ്വൈരമായി ജീവിക്കാന്‍ കഴിയുന്നതു തന്നെ. പക്ഷേ ഇന്നാരും തന്നെ ഈ സത്യമൊന്നും മനസ്സിലാക്കുന്നില്ല. ഭൂമിയിലെന്തെല്ലാം കൈവശപ്പെടുത്തിയോ അതെല്ലാം സ്വന്തം സാമര്‍ഥ്യം കൊണ്ടാണെന്ന്‌ കരുതി മാതാപിതാക്കളെ കൂടി വൃദ്ധസദനത്തിലേക്ക്‌ അയയ്ക്കുന്നു. ഈ മൂന്നു വിധമുള്ള കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യന്‌ ഗതി കിട്ടാന്‍ പോകുന്നില്ല. 

മുജ്ജന്മ സുകൃതം കൊണ്ടു നേടിയ മനുഷ്യജന്മം പൂര്‍വികമായ മൂന്നു ശക്തികളുടെ സംഭാവനയാണ്‌. അവരാണ്‌ പ്രപഞ്ച സംവിധായകരായ ദേവന്മാരും, ഭാഷയും മസ്തിഷ്കവും വികസിപ്പിച്ചെടുത്ത ഋഷികളും, ജനിക്കുമ്പോള്‍ തന്നെ നമുക്ക്‌ സ്വന്തമാക്കാന്‍ കഴിയുന്ന ഗൃഹം, സമ്പത്ത്‌, സ്വഭാവം, ആരോഗ്യം, സാമാന്യബുദ്ധി തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം പ്രദാനം ചെയ്യുന്ന പിതൃക്കളും. ഈ മൂന്നു ദാതാക്കളോടും നമുക്ക്‌ കടപ്പാടുണ്ട്‌. അതാണ്‌ ഋഷി ഋണം, ദേവ ഋണം, പിതൃ ഋണം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌. 

പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും ഋഷികള്‍ക്കും നമ്മുടെ കര്‍ത്തവ്യവും കടമയുമായ ബാധ്യതാ പരിഹാരം വലിയ സദ്യകളില്‍ കൂടിയോ മറ്റാഘോഷങ്ങളില്‍ കൂടിയോ ചെയ്തു തീര്‍ക്കുക എളുപ്പമല്ലാത്തതു കൊണ്ട്‌ ഏറ്റവും ലഘുവായി നിര്‍വഹിക്കാവുന്ന സംവിധാനമാണ്‌ ത്രൈവര്‍ണികര്‍ക്കിടയില്‍ പതിവുള്ള തര്‍പ്പണം. ഇത്‌ സന്ധ്യാവന്ദനത്തിന്റെ കൂടെ അനുഷ്ഠിക്കപ്പെടുന്നു. സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സന്ധ്യാവന്ദനം ചെയ്യുകയാണ്‌ പതിവ്‌. രണ്ടു സമയം കുളി കഴിഞ്ഞാണ്‌ സന്ധ്യാവന്ദനം ചെയ്യുക. സന്ധ്യാവന്ദനത്തിന്റെ ആദ്യ ഭാഗത്ത്‌ ഗായത്രീ ഉപാസനയും പ്രണവ ഉപാസനയും കഴിഞ്ഞാല്‍ തര്‍പ്പണമാണ്‌ വേണ്ടത്‌. ഒരു കുടന്ന വെള്ളം കയ്യിലെടുത്ത്‌ ശരിയായ സങ്കല്‍പത്തോടെ അവരുടെ മുന്നില്‍ സമര്‍പ്പിക്കുന്നതാണ്‌ തര്‍പ്പണം. 

വര്‍ഷം തോറുമുള്ള ശ്രാദ്ധം (ഭൂമിയിലെ ഒരു വര്‍ഷം പിതൃലോകത്ത്‌ ഒരു ദിവസമാണ്‌) പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്‌. ദേവഋണത്തില്‍ ക്ഷേത്രങ്ങളും പൂജാദി കര്‍മങ്ങളും ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങളും ഉള്‍പ്പെടുന്നു. 

ഋഷി ഋണത്തിന്റെ കാര്യത്തില്‍ നമ്മുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാം ജപിച്ചു പോരുന്ന മന്ത്രങ്ങള്‍ നിരവധിയാണ്‌. ഓരോ മന്ത്രത്തിലും മന്ത്രദ്രഷ്ടാവായ മഹര്‍ഷിയുടെ പേരും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കും. ഓരോ മഹര്‍ഷിയും തന്റേതുമാത്രമായ സംഭാവനകള്‍ നമുക്കു തന്നിട്ട്‌ മണ്‍മറഞ്ഞു പോകുന്നു. നാം അവരെ ഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുന്നു.

വര്‍ഷത്തിലെ 365 ദിവസവും ആയുസ്സു മുഴുവനും ഈ ഋണം കൊടുത്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌ നമ്മള്‍. ഓരോ പരമ്പരയ്ക്കും ദേവന്മാരില്‍ നിന്നും കിട്ടുന്ന അനുഗ്രഹവും ഋഷികളില്‍ നിന്നും കിട്ടുന്ന വിജ്ഞാനവും പിതൃക്കളില്‍ നിന്നും കിട്ടുന്ന ഗുരുത്വവും പാരമ്പര്യങ്ങളും എല്ലാം വെറും തര്‍പ്പണം കൊണ്ടു മാത്രം തീരുന്ന കടങ്ങളല്ല. എങ്കിലും ചെയ്യാവുന്നിടത്തോളം ചെയ്താല്‍ അത്രയും നല്ലത്‌. ഇത്തരം ആചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരൊക്കെ മന്ത്രം ജപിച്ചോ ജപിക്കാതെയോ ആദ്യം ദേവന്മാരെ സ്മരിച്ചും പിന്നെ ഋഷികളെ സ്മരിച്ചും പിതൃക്കളെ സ്മരിച്ചും ഒരു കുടന്ന വെള്ളമെങ്കിലും സമര്‍പ്പിക്കാന്‍ തയ്യാറാകണം. അതു കൊണ്ട്‌ പ്രത്യേകിച്ച നഷ്ടമൊന്നുമില്ല. ലാഭമാണെങ്കില്‍ അതി ധാരാളമായി ലഭിക്കുകയും ചെയ്യും. 

ബ്രഹ്മചര്യം കൊണ്ട്‌ ഋഷി കടവും സന്തത്യുത്പാദനം കൊണ്ട്‌ പിതൃ കടവും യജ്ഞങ്ങളെ കൊണ്ട്‌ ദേവകടങ്ങളും വീട്ടാന്‍ കഴിയും.

കാലചക്രദശ കണ്ടുപിടിക്കുന്നത് എങ്ങനെ?

ജനനസമയത്തിനു സംസ്കരിച്ചെടുത്ത ചന്ദ്രസ്ഫുടത്തിലെ രാശിസംഖ്യയെ 30 ൽ പെരുക്കി (ഗുണിച്ച്) തിയ്യതിയിൽ ചേർത്ത് കിട്ടുന്ന സംഖ്യയെ  60 ൽ പെരുക്കി (ഗുണിച്ച്) കലയിൽ ചേർത്ത് കിട്ടുന്ന സംഖ്യയെ 4800 കൊണ്ട് ഹരിക്കണം. ശിഷ്ടം വരുന്ന സംഖ്യയെ 200 കൊണ്ട് ഹരിച്ചഫലവും, ശിഷ്ടവും പ്രത്യേകം, പ്രത്യേകം സൂക്ഷിച്ചുവെക്കണം. അതിനുശേഷം ഹരണഫലത്തിൽ ഒന്ന് കൂട്ടിക്കിട്ടിയ സംഖ്യ 8 ൽ അധികമാണെങ്കിൽ 8 കളഞ്ഞ് (8 കുറച്ച്) ശിഷ്ടവും, 12 ൽ അധികമാണെങ്കിൽ അതിൽ നിന്ന് 4 കളഞ്ഞ (4 കുറച്ച) ശിഷ്ടവും, 20 ൽ അധികമാണെങ്കിൽ അതിൽ നിന്ന് 12 കളഞ്ഞ (12 കുറച്ച) ശിഷ്ടവും സ്വീകരിക്കണം. ഈ സംഖ്യയാണ് കാലചക്രദശാവാക്യസംഖ്യ. ഈ ദശാസംഖ്യ എത്രയോ അത്രാമത്ത കാലചക്രദശാവാക്യം ഉപയോഗിച്ച് കാലചക്രദശാനാഥന്മാരെ അറിയണം. ഈ കാലചക്രദശാവാക്യത്തിലെ ഒന്നാമത്തെ അക്ഷരസംഖ്യ എത്രയാണോ, മേടം മുതൽ അത്രാമത്തെ രാശിയുടെ അധിപന്റെ കാലചക്രദശാസംവത്സരം കൊണ്ടു 200 ൽ ഹരിച്ച ശിഷ്ടത്തെ 200 ൽ നിന്ന് കളഞ്ഞ (കുറച്ച) ശേഷം സംഖ്യയെ പെരുക്കണം (ഗുണിക്കണം). പെരുക്കിയ (ഗുണിച്ച) ശേഷം 200 കൊണ്ട് തന്നെ ആ സംഖ്യയെ ഹരിക്കണം. ആ ഫലം ജനനത്തിനുശേഷം കാലചക്രദശയിൽ ആ രാശ്യാധിപന് കഴിവാനുള്ള " കൊല്ലമാണ് ". ശിഷ്ടത്തെ 12 ൽ പെരുക്കി (ഗുണിച്ച്) 200 ൽ ഹരിച്ച്‌ കിട്ടുന്ന ഹരണഫലം കഴിവാനുള്ള " മാസമാണ് ". ശേഷം അതിലെ ശിഷ്ടത്തെ 30 ൽ പെരുക്കി (ഗുണിച്ച്) 200 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഹരണഫലം ആ ദശയിൽ കഴിവാനുള്ള " ദിവസമാണ് ". അതിൽ ശിഷ്ടം 60 ൽ പെരുക്കി (ഗുണിച്ച്) 200 ൽ ഹരിച്ചാൽ വരുന്ന സംഖ്യ " കലയുമാണ് ".  ഇതാണ് കാലചക്രദശാ നിർമ്മാണരീതി.

********************************

"നക്ഷത്രദശയും കാലചക്രദശയും മറ്റു ദശകളെക്കാൾ പ്രധാനങ്ങളാകുന്നു."

കാലചക്രദശാവാക്യം

കാലചക്രദശാവാക്യം                                           വാക്യസംഖ്യ

1 പാരംലേഭെശാന്തഃ സജളാ                : -     1, 2, 3, 4, 5, 6, 7, 8, 9

2 നിത്യംപ്രാദാൽ സീതാവിമലാഃ            : -    10, 11, 12, 8, 7, 6, 4, 5, 3

3 രൂപംപ്രാപ്യഃ സ്നിഗ്ദ്ധകരാംഗഃ              :-     2, 1, 12, 11, 10, 9, 1, 2, 3

4 വാണീ താസാം ദധിനാന്യത്രഃ              :-    4, 5, 6, 7, 8, 9, 10, 11, 12

5 ദാസീതവമൂലംഖെപാത്രം                    :-    8, 7, 6, 4, 5, 3, 2, 1, 12

6 സ്യാന്നാളീകം രാഗീവിശതി                  :-   11, 10, 9, 1, 2, 3, 4, 5, 6

7 സിംഹധനാഢ്യോത്രാഹംസീതാ         :-    7, 8, 9, 10, 11, 12, 8, 7, 6

8 ഭീമഗുരുഃ പുത്രൈര്യജ്ഞോദ്ധാ            :-    4, 5, 3, 2, 1, 12, 11, 10, 9

9 ധേനുവ്യാഘ്രിപാരഗമേവ                    :-   9, 10, 11, 12, 1, 2, 3, 5, 4

10 തസ്ഥൗദീപ്രപ്യനധീ ദാസഃ               :-   6, 7, 8, 12, 11, 10, 9, 8, 7

11 തസ്മിൻ ഭാഗേ രൂപധനാഢ്യഃ            :-   6, 5, 4, 3, 2, 1, 9, 10, 11

12 പ്രായോരാഗീശിവതേസാഹി             :-  12, 1, 2, 3, 5, 4, 6, 7, 8

13 പ്രാപ്യസ്നിഗ്ദ്ധോഹസതേ ശംഭു           :-  12, 11, 10, 9, 8, 7, 6, 5, 4

14 ഗൗരീയോദ്ധാനിത്യംപ്രകരം              :-  3, 2, 1, 9, 10, 11, 12, 1, 2

15 ഗുണഭുക്തൊ സൗഹിപ്രാപ്യാന്നം     : -  3, 5, 4, 6, 7, 8, 12, 11, 10

16 ധീ ദാസസ്തേ ശംഭൂർഗരികാ           :-  9, 8, 7, 6, 5, 4, 3, 2, 1

കാലചക്രദശാസംവത്സരം

ദശാനാഥൻ                                 സംവത്സരസംഖ്യ

ആദിത്യൻ (സൂര്യൻ)           -                 5 years (കൊല്ലം)

ചന്ദ്രൻ                               -                21 years

കുജൻ (ചൊവ്വ)                 -                 7 years

ബുധൻ                               -                9 years

വ്യാഴം                                -               10 years

ശുക്രൻ (ഭൃഗു)                     -              16 years

മന്ദൻ (ശനി                      -                4 years 

വേണ്ടത്‌ ധര്‍മാധര്‍മങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അഥവാ ജ്ഞാനം

ഇന്ന്‌ സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ധർമ്മം ഏത്‌ അധർമ്മം ഏത്‌ എന്ന്‌ തിരിച്ചറിയാന്‍ പാടില്ലാത്തതിനാലുള്ള കുഴപ്പമാണ്‌. ധർമ്മത്തിനും അധർമ്മത്തിനും കാലത്തിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങള്‍ വരാമെങ്കിലും പൊതുവായി അറിയേണ്ട ധര്‍മങ്ങളും മറ്റും എല്ലാവരും അനുഷ്ഠിക്കേണ്ടതായുണ്ട്‌. മുമ്പു കാലത്ത്‌ സന്ധ്യാവന്ദനവും നാമജപവും എല്ലാ വീട്ടിലും നിര്‍ബന്ധമായും അനുഷ്ഠിച്ചിരുന്നു. അതിന്‌ മുടക്കം വരുന്നതിനെ കുറിച്ചോ സന്ധ്യക്ക്‌ വിളക്കു വയ്ക്കാന്‍ മുടങ്ങുന്നതിനെ കുറിച്ചോ ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ എന്ന നിലപാടായിരുന്നു. അന്നൊക്കെ സ്ത്രീകള്‍ എവിടെ പോയാലും സന്ധ്യക്ക്‌ വിളക്കു കൊളുത്താനായി ഓടി വീട്ടിലെത്തുമായിരുന്നു. ഇന്ന്‌ പാതിരാത്രിയിലും സ്ത്രീകള്‍ ഇറങ്ങി നടക്കുകയും ജോലിക്കു പോകുകയും ആപത്തുകള്‍ പിണയുകയും ചെയ്യുന്നതു കാണുമ്പോള്‍ ഈ ചിട്ടകളുടെയും ചട്ടങ്ങളുടെയും പ്രസക്തി ഓര്‍ത്തു പോകുന്നു. സ്ത്രീകള്‍ സന്ധ്യക്കു മുമ്പ്‌ വീട്ടില്‍ സുരക്ഷിതരായി മടങ്ങി എത്തണം എന്ന ബുദ്ധിപൂര്‍വമുള്ള വിചിന്തനം അന്നത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുന്‍വിധിയോടെ ചിന്തിച്ചു നടപ്പിലാക്കിയതല്ലേ എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്‌. 

ഏതു നല്ല കാര്യത്തിനിറങ്ങി തിരിക്കുമ്പോഴും ദേവനെ വണങ്ങണം, മുത്തച്ഛനെയും മുത്തശ്ശിയെയും തൊഴുത്‌ അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. അവരുടെയെല്ലാം വാത്സല്യവും അനുഗ്രഹവും കുട്ടികളില്‍ എത്രമാത്രം ആത്മധൈര്യവും സന്തോഷവും പകരുമെന്നതും അത്‌ അവരുടെ മാനസികാരോഗ്യത്തെ എത്ര സ്വാധീനിക്കുമെന്നതും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച്‌ വിജയശ്രീലാളിതരായി വരാന്‍ അവരെ സഹായിക്കും എന്നൊക്കെ ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ പഠിച്ചു മനസ്സിലാക്കി കൊണ്ടിരിക്കുന്നു. 

ആധുനിക ലോകത്തിന്‌ നഷ്ടമായിരിക്കുന്നതും ഈ സ്നേഹവും സുരക്ഷിതത്വബോധവുമാണ്‌. അവിശ്വാസം ഇന്ന്‌ സമൂഹത്തിന്റെ അന്തര്‍ധാരയായി മാറിക്കൊണ്ടിരിക്കുന്നുവെന്നത്‌ ഭീതിയോടെ നോക്കി കാണേണ്ടുന്ന വസ്തുതയാണ്‌. അനുഗ്രഹം ചൊരിയേണ്ട അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടെത്താന്‍ അനാഥാലയത്തിലോ ഓള്‍ഡ്‌ഏജ്‌ ഹോമിലോ പോകേണ്ട ഗതികേട്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകാതിരിക്കാന്‍ എല്ലാ ദമ്പതികളും ഓര്‍ക്കണം. സ്വാര്‍ഥത കൊണ്ട്‌ നാം ബന്ധങ്ങളെ മറക്കരുത്‌. 

സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും സംരക്ഷിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്‌. അതു പോലെ സ്ത്രീകളും സ്വഭാവഗുണമുള്ളവരാകാനും ശ്രദ്ധിക്കണം. സമൂഹത്തിന്റെ സംസ്കാരത്തിനും ഉയര്‍ച്ചയ്ക്കും ഇത്‌ അനിവാര്യമാണ്‌. 

അരക്ഷിതാവസ്ഥയാണ്‌ സ്ത്രീയെ പലപ്പോഴും അപഥസഞ്ചാരത്തിന്‌ പ്രേരിപ്പിക്കുന്നതെന്ന്‌ കാണാം. സംരക്ഷിക്കാന്‍ അച്ഛനോ സഹോദരനോ ഭര്‍ത്താവോ മകനോ ഉള്ള സ്ത്രീ തെറ്റായ രീതിയില്‍ നീങ്ങാനുള്ള പ്രവണത കുറവാണ്‌. അതു പോലെ സ്ത്രീക്ക്‌ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. സ്വത്തുക്കളില്‍ പൂര്‍ണ അവകാശവും ചെലവിന്‌ പണവും ഉള്ള സ്ത്രീക്ക്‌ മാനസിക സംതൃപ്തി ഉണ്ടായിരിക്കും. എന്തു ത്യാഗം സഹിച്ചും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും നോക്കേണ്ട കടമ സ്ത്രീക്കുമുണ്ട്‌. സമൂഹം കെട്ടിപ്പെടുക്കാന്‍ രാഷ്ട്രം കെട്ടിപ്പെടുക്കാന്‍ സ്ത്രീയുടെ പങ്ക്‌ വിലമതിക്കാനാകാത്തതാണ്‌.

ഗ്രഹങ്ങളുടെ ഭാവഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

ലഗ്നസ്ഫുടാംശകസമഃ കുരുതേ യഥോക്തം
ഖേടഃ ഫലം സകലമൂച്ചഗൃഹാദികേഷു
ന്യൂനാധികാംശവശതഃ ഫലഭംഗഹാനീ
സ്യാതാം തമശ്ശനിവദാരവദത്ര കേതുഃ

സാരം :-

ലഗ്നസ്ഫുടാംശത്തോടു തുല്യമായ ഭാഗത്തിൽ നിൽക്കുന്ന ഗ്രഹം ഭാവഫലത്തെ പൂർണ്ണമായി ചെയ്യും. ഇവിടെ ഗ്രഹങ്ങളുടെ ഉച്ചക്ഷേത്രം (ഉച്ചരാശി), മൂലക്ഷേത്രം, സ്വക്ഷേത്രം എന്നിവയെക്കൊണ്ട് ഗ്രഹങ്ങളുടെ ബലാബലങ്ങളേയും വിചാരിച്ചുകൊള്ളണം. സന്ധിയിൽ നില്ക്കുന്ന ഗ്രഹം ഭാവഫലകർത്താവാകുന്നതല്ല. ഭാവസന്ധികളുടെ മദ്ധ്യത്തിൽ നില്ക്കുന്ന ഗ്രഹം കുറെയെല്ലാം ഭാവഫലങ്ങളെ ചെയ്യുന്നതാണ്. 

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

ലാഭേ പ്രതാപവിഭവോത്തമകർമ്മശർമ്മ-
കീർത്ത്യുജ്വലോ ജനഹിതോ ഗുണവാനുദാരഃ
കേതൗ വ്യയേƒതിചപലഃ പതിതോƒടനോക്ഷി-
രോഗീ പുരാണധനഹാ പിഹിതാഘകർമ്മാ.

സാരം :-

പതിനൊന്നാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ പ്രതാപവും സമ്പത്തും ഗൃഹോപകരണങ്ങളും ഉള്ളവനായും നല്ല കർമ്മങ്ങളെ ചെയ്യുന്നവനായും വളരെ സുഖവും കീർത്തിയും ഉള്ളവനായും ജനസമ്മതനായും ഏറ്റവും ഗുണവാനായും ഉൽകൃഷ്ടനായും ദാനശീലമുള്ളവനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ഏറ്റവും ചാപല്യം, പതിതത്വം, സഞ്ചാരം, നേത്രരോഗം, എന്നിവകളോടുകൂടിയവനായും പൂർവദ്രവ്യങ്ങൾക്കു നാശത്തെ ചെയ്യുന്നവനായും പാപകർമ്മങ്ങളെ മറച്ചുവയ്ക്കുന്നവനായും ദുഃഖിതനായും ദുഃസ്വഭാവിയായും ഭവിക്കും.

പത്താം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

ജനാനുരാഗീ ധനവാൻ സുദർശന-
സ്സസാഹസഃ കർമ്മണി ശില്പവാൻ ബലീ
അവദ്യകൃത്യോƒശുചിരാത്മവിൽ പ്രഭുഃ
പ്രസിദ്ധിമാൻ ശൌര്യയുതോƒടനഃ ഖഗേ.

സാരം :-

പത്താം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ജനങ്ങളെ സ്നേഹിക്കുന്നവനായും ധനവാനായും ദർശനീയനായും കർമ്മങ്ങളിൽ സാഹസിയായും ശില്പശാസ്ത്രജ്ഞനായും (ശില്പവേല ചെയ്യുന്നവനായും) ബലവാനായും നിന്ദ്യാചാരവും അശുദ്ധിയും മാലിന്യവും ആത്മബോധവും കാര്യനിർവ്വഹണശക്തിയും പ്രഭുത്വവും പ്രസിദ്ധിയും ശൌര്യവും സഞ്ചാരശീലവും ഉള്ളവനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

പാപോ ദരിദ്രഃ പിതൃഭാഗ്യഹീനോ
ധർമ്മച്യുതഃ കാമുയുതഃ കഫാത്മാ
ശൂരോƒഭിമാനീ സുജനാപവാദീ
സ്യാന്മന്ത്രവാദീ നവമേƒവമശ്ച.

സാരം :-

ഒമ്പതാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ പാപനായും ദരിദ്രനായും പിതൃസുഖവും ഭാഗ്യവും ധർമ്മവും ആചാരവും ഇല്ലാത്തവനായും കാമിയായും കഫപ്രകൃതിയായും ശൌര്യവും അഭിമാനവും ഉള്ളവനായും സജ്ജനങ്ങളെ കുറ്റം പറയുന്നവനായും മന്ത്രവാദിയായും നിന്ദ്യനായും ഭവിക്കും.

ഏഴാം ഭാവത്തിൽ, എട്ടാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

കേതൌ സപ്തമഗേ പ്രിയാവിരഹിതഃ
കുസ്ത്രീരതോƒശ്രീസ്സരുഗ്
ദുഃഖീ ദുർമ്മതിരാന്ത്രരോഗവിവശോ
ദീനോƒടനോƒനർത്ഥവാൻ
മേധാവീ പരിവാരവാൻ നയനരുക്
ശസ്ത്രക്ഷതസ്സ്വല്പജീ-
വ്യന്ന്യസ്ത്രീധനകാംക്ഷ്യുദാരചരിതോ
ലുബ്ധോƒഷ്ടമേƒനിഷ്ടവാൻ.

സാരം :-

ഏഴാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്വന്തം ഭാര്യയ്ക്ക് വിരഹമോ നാശമോ രോഗമോ സംഭവിക്കുന്നവനായും ദുഷ്ടസ്ത്രീകളിൽ തല്പരനായും ശ്രീയും ഐശ്വര്യവും ഇല്ലാത്തവനായും രോഗപീഡിതനായും ദുഃഖവും ദുർബുദ്ധിയും ഉള്ളവനായും ആന്ത്രരോഗത്താൽ പീഡിതനായും ദീനനായും സഞ്ചാരിയായും അനർത്ഥങ്ങളുള്ളവനായും ഭവിക്കും.

എട്ടാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ധാരണയും ബുദ്ധിശക്തിയും ഭൃത്യന്മാരും നേത്രരോഗങ്ങളും ഉള്ളവനായും ആയുധങ്ങളാൽ പീഡിതനായും അല്പായുസ്സായും പരദ്രവ്യത്തിലും പരസ്ത്രീയിലും താല്പര്യമുള്ളവനായും ഉൽകൃഷ്ടതയും ഔദാര്യവും പിശുക്കും ഓരോതരത്തിലുള്ള അനിഷ്ടാനുഭവങ്ങളും ഉള്ളവനായും ഭവിക്കും.

ഒരു പൂജാമുറിയില്‍ എന്തെല്ലാം ഉണ്ടായിരിക്കണം

പൂജാഗൃഹത്തിലെ പ്രധാനവസ്തു ബിംബം അഥവാ മൂര്‍ത്തിയാണല്ലോ. വിഗ്രഹാരാധന അഥവാ സഗുണാരാധന ഹിന്ദുധര്‍മ്മത്തിന്റെ ഏറ്റവും വലിയ പ്രതേ്യകതയാണല്ലോ. ഈശ്വരനിലേക്കും അതിന്റെ തത്വത്തിലേക്കും ക്രമേണ ചെന്നത്താനുള്ള പടവുകളാണ് വിഗ്രഹങ്ങള്‍. 

ഗൃഹത്തില്‍ പൂജയ്ക്കായി വിഗ്രഹത്തെ ഉപയോഗിക്കാന്‍ വളരെ മടിയുള്ളവരാണ് കേരളീയര്‍. ഈശ്വരരൂപം കൊത്തിയ ശിലയോ ലോഹവിഗ്രമോ കൊണ്ടുവച്ചാല്‍ എന്തങ്കിലും ദോഷം ഉണ്ടാകുമെന്നാണ് ചിന്ത. ദേവതയുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകും. 

അതൊരു വച്ചാശ്രയമായിപ്പോകും എന്നൊക്കെ! എന്നാല്‍ എന്തു ബാലിശതയാണിത്? മഹാമന്ത്രക്രിയകളിലൂടെയോ സമ്പൂര്‍ണഭക്തിഭാവത്തിന്റെ ഉത്തുംഗതയിലൂടെയോ ആണ് ചിലപ്പോള്‍ വിഗ്രഹത്തിലേക്ക് ഈശ്വരന്‍ നേരിട്ടെഴുന്നള്ളുന്നത്. ഒരു ശില കൊത്തി ദേവബിംബമാക്കിയാലുടന്‍ അതു ദേവനാകുന്നില്ല. വിശാല മനസ്‌കനായ ദേവന് അതില്‍ ഭ്രമവും ഇല്ല. 

ആകയാല്‍ ബിംബങ്ങളെ ആരാധിക്കാം.ഒരു കുഴപ്പവും വരില്ല. ഉത്തരഭാരതത്തില്‍ ഈശ്വര ബിംബമില്ലാത്ത ഒരൊറ്റ പൂജാമുറിയും ഉണ്ടാവാറില്ല. ആകയാല്‍ പൂജാമുറിയുടെ പ്രധാനഘടകം ബിംബമാണ്. പൂജാലക്ഷണങ്ങള്‍ ഒത്ത ശില്പത്തെയാണ് ബിംബം അഥവാ മൂര്‍ത്തി എന്നുപറയുന്നത്. ഏകദ്രവ്യത്തില്‍ നിര്‍മ്മിച്ചതാവണം ബിംബം. എന്നാലേ അതില്‍ ദേവചൈതന്യം കുടികൊള്ളൂ. തടി, ലോഹം, ശില ഇവകള്‍ ഏകദ്രവ്യമാണ്. മണ്ണ്, ചെളി, പ്ലാസ്റ്റര്‍, തുണി, പ്ലാസ്റ്റിക്, ചായക്കൂട്ട് ഇവയിലുണ്ടാക്കിയതൊന്നും പൂജിക്കാന്‍ ഉപയോഗിക്കരുത്.

ഇനി മറ്റൊരുതരം ബിംബമുണ്ട് ലോഹമായിരിക്കും. എന്നാല്‍ പിന്‍വശം പരന്നതോ കുഴിവുള്ളതോ ആയിരിക്കും. ഇപ്പോഴത്തെ പല ബിംബങ്ങളും പകുതിഭാഗം മാത്രം പൂര്‍ണമാകുന്നതാണ് അവയും പൂജയ്ക്കു പാടില്ല. ബിംബങ്ങള്‍, ചലിതം, അചലം എന്ന് രണ്ടുതരമുണ്ട്. പൂജാമുറിയുടെ ഭാഗമാക്കി ചേര്‍ത്തുറപ്പിക്കുന്ന ദേവബിംബങ്ങളാണ് അചലം. ക്ഷേത്ര പ്രതിഷ്ഠയ്ക്ക് അഷ്ടബന്ധമിട്ട് ഇതുറപ്പിക്കാറുണ്ട്. പൂജാമുറിയില്‍ അപ്രകാരം ചെയ്യുമ്പോഴാണ് വിഗ്രഹം വച്ചാശ്രയമാകുന്നത്. 

ഇരിക്കുന്ന തരത്തിലുള്ള ബിംബങ്ങളേ പൂജാമുറിയില്‍ പാടുള്ളൂ. വിഷ്ണുവിനു മാത്രമേ ഇതില്‍ ഭേദമുള്ളൂ. പൂജാഗൃഹത്തിലെ പൂജയ്ക്ക് പ്രധാനമായും ക്രിയാബാഹുല്യത്തിനേക്കാള്‍ അലങ്കാരത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. തൂക്കുവിളക്ക്, നിലവിളക്ക് ഇവകളാല്‍ ഭംഗിയാക്കിയിരിക്കണം. പൂജാമുറിയുടെ ഭിത്തി നിറയെ ചിത്രങ്ങള്‍ വയ്ക്കരുത്. ഭിത്തിയില്‍ ഭംഗിയുള്ള തിരശീലകള്‍ ഇടണം. പ്രധാന ദേവന്റെ പീഠം മദ്ധ്യഭാഗത്ത് ഉയര്‍ന്നുനില്‍ക്കണം. അതിനുമുകളില്‍ ബിംബാകൃതി വയ്ക്കുക.

ബിംബങ്ങള്‍ക്ക് പകരമായി വിഷ്ണുവിന് സാളഗ്രാമം, പാദുകം, ശംഖചക്രങ്ങള്‍, ശിവന്- ലിംഗം, മൂക്കണ്ണ്, ശൂലം, ഗണേശന്- ഉണ്ണിനാളീകേരം, പവിഴക്കല്ല്, എരുക്കിന്റെ വേര് ഇവയും, സൂര്യന്- സ്ഫടികഗോളം, താമരാകൃതി, മാണിക്യക്കല്ല് ഇവ ദേവിക്ക്- ഷഡ്‌കോണം, ഖഡ്ഗം. എല്ലാ ദേവതമാരുടെയും യന്ത്രവും പൂജിക്കാനുപയോഗിക്കാം. 

ശ്രീചക്രം ഇതില്‍ വളരെ പ്രസിദ്ധമാണ്. എന്നാല്‍ ശ്രീചക്രം പൂജാമുറിയില്‍ വച്ചു പൂജിക്കുന്നത് വിധിപ്രകാരം വേണം. അച്ചിലടിച്ച് ഉണ്ടാക്കിയതും കണക്കുകളില്ലാതെ ഉണ്ടാക്കിയതും വരച്ചതുമായ ശ്രീചക്രങ്ങള്‍ പൂജിക്കുകയോ വീട്ടില്‍ സൂക്ഷിക്കുകയോ അരുത്. 

എല്ലാപേര്‍ക്കും ബിംബങ്ങള്‍ അസാദ്ധ്യമാണല്ലോ. ആകയാല്‍ ചിത്രങ്ങള്‍ ഉപയോഗിക്കാം. ഗണേശന്റെ ചിത്രം പ്രഥമമായ മൂലസ്ഥാനത്തുവരണം. ഇഷ്ടദേവന്റെ ചിത്രമായിരിക്കണം വലത്തു നടുക്ക്.

അഞ്ചാം ഭാവത്തിൽ, ആറാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

ശഠഃ പാപ സ്തീക്ഷ്ണസ്തനയസുഖഹീനോ ജഠരരുക്
പിശാചാർത്തോ ധൂർത്തപ്രകൃതിരഘഭാഗ്ഭൂര്യുകഭീഃ
കുലശ്രേഷ്ഠഃ ഷഷ്ഠേ ബഹുവിഭവവിദ്യാഗുണയശാഃ
സുഹൃൽസ്നേഹീ ഗർവ്വീ സ്ഥിരമതിരുദാരസ്സകലവിൽ.

സാരം :-

അഞ്ചാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ശഠത്വവും പാപതയും ക്രൂരത്വവും ഉള്ളവനായും പുത്രന്മാരോ പുത്രസുഖമോ കുറഞ്ഞിരിക്കുന്നവനായ്യും ഉദരരോഗിയായും ഭൂതാപസ്മാരാദികളാൽ പീഡിതനായും ധൂർത്തസ്വഭാവവും (ദുശ്ശീലവും) വെള്ളത്തിൽ ഭയവും വലിയ ദുഃഖവും പാപവും ആശുചിത്വവും ഉള്ളവനായും ഭവിക്കും.

ആറാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ കുലശ്രേഷ്ഠനായും വളരെ സമ്പത്തും വിദ്യയും അനേകം ഗുണങ്ങളും നല്ല യശസ്സും ഉള്ളവനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും ഗർവ്വിഷ്ഠനായും സ്ഥിരബുദ്ധിയായും ഔദാര്യവും എല്ലാ വിഷയത്തിലും ജ്ഞാനവും ഉള്ളവനായും ഭവിക്കും.

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും

ഭാരതമൊട്ടുക്ക്‌ ആചരിച്ചു പോന്ന ഗോസംരക്ഷയും ആരാധനയും ആചാരമെന്ന നിലയ്ക്ക്‌ ഇവിടെ പ്രസ്താവിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌. കാരണം പശു ഉത്തമ വളര്‍ത്തു മൃഗമാണ്‌. അതിന്റെ സാന്നിധ്യവും സംഭാവനയും നമുക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌, സന്തോഷകരവുമാണ്‌. ശരീരപുഷ്ടിക്ക്‌ പശുവിന്‍പാല്‍ വളരെ നല്ലതാണല്ലോ. പ്രകൃതിയിലുള്ള എണ്ണമറ്റ സസ്യജാലങ്ങളെ ഇടിച്ചു പിഴിഞ്ഞ്‌ നീരൂറ്റിയെടുത്ത്‌ കാച്ചിക്കുറുക്കിയാല്‍ പോലും പാലിന്റെ ഫലം ലഭിക്കുകയില്ല. ഇതേ പ്രവര്‍ത്തനമാണ്‌ പശുവിന്റെ ശരീരത്തില്‍ നടക്കുന്നത്‌. സസ്യങ്ങളുടെ സത്താണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതില്‍ അല്‍പം പോലും മാലിന്യമില്ല. ഗോമൂത്രവും അതു പോലെ തന്നെ. പഞ്ചഗവ്യം എന്ന വിഷഹാരിയായ ദ്രവ്യം ഉണ്ടാക്കുന്നതു തന്നെ പശുവില്‍ നിന്നുള്ള അഞ്ചു ഘടകങ്ങളെക്കൊണ്ടാണ്‌. അതിന്‌ വേദകാലം തൊട്ട്‌ വിധിക്കപ്പെട്ട പരിശുദ്ധിയും ഉണ്ട്‌. ഇത്‌ വൈദിക മതം. പക്ഷേ ഇന്നത്തെ വീക്ഷണത്തില്‍ പശുവിന്റെ പ്രാധാന്യം തീരെ കുറഞ്ഞു പോയിരിക്കുന്നു. 

എന്നാല്‍ ശാസ്ത്രം അതിന്റെ പരമകോടിയിലെത്തി എന്ന്‌ ഉദ്ഘോഷിക്കുമ്പോള്‍ പോലും കൃത്രിമമായി പാലുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ ആദിമ വാസികളായ ആര്യന്മാര്‍ വളരെ പുരാതന കാലത്ത്‌ സ്വന്തമായി കൃഷി സ്ഥലവും വീടും സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ ആദ്യം നേരിട്ട പ്രശ്നമായിരിക്കണം നിലം ഉഴുതു മറിക്കാനുള്ള ബുദ്ധിമുട്ട്‌. ഇത്‌ പരിഹരിച്ചതാകട്ടെ കാളകളെ ഉപയോഗിച്ചു കൊണ്ടാണ്‌. അത്തരം നല്ല കാളകളെ കൃഷിക്കുപയോഗിക്കാന്‍ കിട്ടണമെങ്കില്‍ നല്ല ആരോഗ്യവതികളായ പശുക്കള്‍ ഉണ്ടായിരിക്കണം. കൂടാതെ ഏറ്റവും നല്ല ഭക്ഷണപദാര്‍ഥം എന്ന നിലയ്ക്ക്‌ പാല്‍ കറന്നെടുക്കാന്‍ കഴിയുകയും വേണം. 

ഭക്ഷ്യവും കാര്‍ഷികവുമായ ഈ കാരണങ്ങള്‍ കൊണ്ടും പശുവിനോടു തോന്നുന്ന വാത്സല്യവും സ്നേഹവും അടിസ്ഥാനമാക്കിയും ചാണകത്തിന്റെ ഔഷധീയമായ ശക്തി മനസിലാക്കി കൊണ്ടും ആയിരിക്കണം ഗോവര്‍ധനം ഭാരതീയര്‍ ആരംഭിച്ചത്‌. ഇന്നും ക്ഷീരസംഭരണവും അനുബന്ധ ഉത്പന്നങ്ങളും പശുവില്‍ നിന്നാണല്ലോ ഉണ്ടാകുന്നത്‌. ആദിമ മനുഷ്യന്‍ പശുവിനെ മാത്രമല്ല തന്റെ സഹജീവികളായ ഒട്ടേറെ പക്ഷി മൃഗാദികളെ സസ്നേഹം ലാളിക്കാനും ഓമനിക്കാനും വളര്‍ത്താനും തയ്യാറായതിന്റെ ലക്ഷണങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌. 

ഹൈന്ദവാചാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദേവന്മാരുടെയോ ദേവിമാരുടെയോ വാഹനങ്ങളായി സങ്കല്‍പിച്ചു പോരുന്നത്‌ വിവിധതരം മൃഗങ്ങളെയാണ്‌. സിംഹം തൊട്ട്‌ ഏറ്റവും ചെറിയ എലിയെ വരെ നാം സ്നേഹിക്കാന്‍ ശ്രമിക്കുകയും ഈശ്വരീയ സ്ഥാനത്തേക്കുയര്‍ത്തി ആരാധിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. ഇവിടെ ഹിന്ദുവിന്റെ വിശാലമായ പ്രകൃതി സ്നേഹം പ്രത്യക്ഷപ്പെടുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.

നാലാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

ജനാനുരാഗീ ച പരാപവാദീ
ബലീ സുഖസ്ഥേ കലഹപ്രിയശ്ച
പ്രണഷ്ടജന്മാവനിയാനവിത്ത-
ക്ഷേത്രാർത്ഥഭൂഃ പാപരതഃ പ്രവാസീ.

സാരം :-

നാലാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ജനങ്ങളിൽ സന്തോഷമുള്ളവനായും അന്യന്മാരെ അപവദിക്കുന്നവനായും ബലവാനായും കലഹപ്രിയനായും ജന്മദേശത്തിനും വാഹനത്തിനും ധനത്തിനും കൃഷിഭൂമികൾക്കും മറ്റ് സ്വത്തിനും കുടുംബോപകരണദ്രവ്യങ്ങൾക്കും നാശമുള്ളവനായും പാപകർമ്മങ്ങളിൽ തൽപരനായും അന്യദേശവാസിയായും ഭവിക്കും.

രണ്ടാം ഭാവത്തിൽ, മൂന്നാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

വിശേഷജ്ഞോ വാഗ്മീ ബലമതിയുതസ്സൗഖ്യനിരതഃ
പരാന്നാർത്ഥീ വിദ്യാവിഭവരഹിതോƒർത്‌ഥേ കുദൃഗഘീ
ഉദാരശ്ശൂരോƒർത്ഥീ സഹജരഹിതോ ദുർജനരതിഃ
പ്രഗത്ഭഃ പ്രഖ്യാതഃ പ്രബലഗുണസൗഖ്യസ്സഹജഭേ.

സാരം :-

രണ്ടാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ വിശേഷകാര്യങ്ങളെ അറിയുന്നവനായും വളരെ സംസാരിക്കുന്നവനായും (നിന്ദ്യമായി പറയുന്നവനെന്നും അർത്ഥമുണ്ട്) ബലവും ബുദ്ധിയും ഉള്ളവനായും സുഖകാര്യങ്ങളിൽ തൽപരനായും പരാന്നത്തെ കാംക്ഷിക്കുന്നവനായും വിദ്യയും ധനവും ഗൃഹോപകരണങ്ങളും ഇല്ലാത്തവനായും കുത്സിതമായ ദൃഷ്ടി (കണ്ണ്, നോട്ടം) യോടും പാപചാരത്തോടും കൂടിയവനായും ഭവിക്കും.

മൂന്നാം ഭാവത്തിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ ഉൽകൃഷ്ടതയും ദാനശീലവും ശൂരതയും സമ്പത്തും ഉള്ളവനായും സഹോദരന്മാരോട് വേർപെട്ടവനായും ദുർജ്ജനങ്ങളെ സ്നേഹിക്കുന്നവനായും ഏറ്റവും പ്രതിഭാശാലിയായും പ്രസിദ്ധിയും ബലവും അനേക ഗുണങ്ങളും സുഖവും ഉള്ളവനായും ഭവിക്കും.

ലഗ്നരാശിയിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ

സ്ഥിരധനസുതസൗഖ്യദോƒങ്ഗസംസ്ഥഃ
ശനിഭവനോപഗതോƒപരത്ര കേതുഃ
സുഭഗസുഖമതിഃ കടുപ്രിയോƒസ്വഃ
കലഹരതിഃ പിശുനഃ ഖലഃ കൃതഘ്നഃ

സാരം :-

മകരം, കുംഭം എന്നീ രാശികൾ ലഗ്നരാശികളായി വരികയും  ആ ലഗ്നരാശികളിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ഥിരമായ ധനവും പുത്രന്മാരും  ഉള്ളവനായിരിക്കും.

മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മീനം എന്നീ രാശികൾ ലഗ്നരാശികളായി വരികയും ആ ലഗ്നരാശികളിൽ കേതു നിൽക്കുമ്പോൾ ജനിക്കുന്നവൻ സ്ഥിരമായ ധനവും പുത്രന്മാരും ഇല്ലാത്തവനായും, സൗഭാഗ്യവും സുഖവും ബുദ്ധിയും ഉണ്ടായിരിക്കുകയും എരിവുരസങ്ങളിൽ പ്രിയമുള്ളവനാകയും ധനമില്ലാത്തവനാകയും കലഹപ്രിയനാകയും ഏഷണി, ദുസ്സ്വഭാവം, കൃതഘ്നത, ദൈന്യം, ദുഃഖം, അന്യദേശവാസം എന്നിവകളോട് കൂടിയവനായും ഭവിക്കും. 

പതിനൊന്നാം ഭാവത്തിൽ, പന്ത്രണ്ടാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ

സ്ഥിരസുഹൃദധികശ്രീദാരസൗഖ്യോƒല്പപുത്രാഃ
ശ്രവണരുഗതിബുദ്ധിസ്സ്യാച്ചിരായുർവ്വിനീതഃ
ഫണിനി ഭഗവതേƒന്ത്യേ ഛന്നപാപോƒംബുരോഗീ
ന ബഹുവിഭവസൗഖ്യോ നിന്ദിതോƒതിവ്യയാർത്തഃ

സാരം :-

പതിനൊന്നാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ ഉറപ്പുള്ള ബന്ധുക്കളും വളരെ സമ്പത്തും ഭാര്യമാരും അനേകസുഖങ്ങളും ഉള്ളവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും കർണ്ണരോഗമുള്ളവനായും ഏറ്റവും ബുദ്ധിമാനായും ദീർഘായുസ്സായും വിനീതനായും ഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ പാപപ്രവൃത്തികളെ പരസ്യമായി ചെയ്യാത്തവനായും നീർദോഷം മുതലായ രോഗങ്ങളാൽ പീഡിതനായും വളരെ ദ്രവ്യങ്ങളും സുഖവും ഇല്ലാത്തവനായും നിന്ദിതനായും അധികമായ ചെലവുനിമിത്തം പിന്നീട് പീഡിതനായും ഭവിക്കും.

*****************************************
ചിങ്ങലഗ്നത്തിൽ നിൽക്കുന്ന രാഹു രാജതുല്യമായ സുഖാനുഭവഫലത്തെ ചെയ്യുന്നതാണ്.

ക്ഷേത്രത്തിലെ പൂജകളും അടിയന്തിരങ്ങളും

ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും ക്ഷേത്രവും ചൈതന്യ സമ്പൂര്‍ണമാകുന്നത് മന്ത്രതന്ത്രാദികളില്‍ അവഗാഹം നേടുകയും ജപഹോമതര്‍പ്പാദികളിലൂടെ മന്ത്രശക്തിയും തപഃശക്തിയും നേടുകയും ചെയ്തിട്ടുള്ള താന്ത്രികാചാര്യന്‍മാര്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രതിഷ്ഠ നടത്തുമ്പോഴാണ്. പ്രതിഷ്ഠ നടത്തുന്ന ആചാര്യന്‍മാര്‍ തന്റെ ആത്മചൈതന്യത്തെ ബിംബത്തില്‍ ലയിപ്പിക്കുമ്പോള്‍ മാത്രമാണ് ക്ഷേത്രവും വിഗ്രഹവും ചൈതന്യവും പൂര്‍ണമാകുന്നത്. 

കല്പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തുന്നത്. അങ്ങനെ ജീവനുള്ള പ്രതീകമായ ക്ഷേത്രത്തിന്റെ ചൈതന്യപോഷണത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈനംദിന പൂജാദികളും ഉത്സവാദിവിശേഷങ്ങളും ചിട്ടയായും ക്രമമായും നടത്തുന്നു. സാധാരണ ഒരു മഹാക്ഷേത്രത്തില്‍ ഉഷപൂജ, എതൃത്ത്പൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക. 

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷങ്ങളോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചുതളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തു മണിയടിച്ചു നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണു ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറ്റുന്നു. വിഗ്രഹത്തില്‍നിന്നും ഇവ മാറ്റുന്നതിന് മുമ്പു നടത്തുന്ന ദര്‍ശനത്തിനു നിര്‍മ്മാല്യദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിനു മുമ്പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നതാണ് നിര്‍മ്മാല്യദര്‍ശനം. 

നിര്‍മ്മാല്യം മാറ്റിയതിനുശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്ത്പൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങു നടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെ പൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യ നവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. പിന്നെയാണ് ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നംവരെയുള്ള പൂജകള്‍ സമാപിക്കുന്നു. 

വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റുദിവസങ്ങളില്‍ സന്ധ്യക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരുദിവസത്തെ പൂജാക്രമത്തിനു പരിസമാപ്തി കുറിക്കുന്നു. 

ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്‌പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദനീയമല്ലാ. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍നിന്നും വിലക്കി നിര്‍ത്താറുണ്ട്. ഉദാഹരണത്തിന് നിവേദ്യസമയത്ത് ദര്‍ശനത്തിനു വിലക്കു കല്‍പ്പിച്ചിരിക്കുന്നതു നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന് മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ് ഈ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. ഓരോ മാസത്തിലും ചില പ്രത്യേക നക്ഷത്രങ്ങളിലും ആഴ്ചദിവസങ്ങളിലും തിഥികളിലും ക്ഷേത്രങ്ങളില്‍ വിശേഷ അടിയന്തിരങ്ങള്‍ കാണാം. ഇതു മാസവിശേഷം എന്നറിയപ്പെടുന്നു. ആണ്ടുതോറും വിഷു, ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയ വിശേഷങ്ങളും പ്രധാനമായി ആഘോഷിക്കാറുണ്ട്. ഇവയാണ് ആട്ടവിശേഷങ്ങള്‍.

സൂര്യാരാധന

പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണല്ലോ... ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ ...ആരാണ് അദിതിയുടെ മകന്‍ ..... വാമനന്‍; മഹാവിഷ്ണുവിന്റെ അവതാരം... അതായത് സൂര്യന്‍ മഹാവിഷ്ണുതന്നെയാണ്..

ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു.. രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം, മടി ഇവ ഇല്ലാതായി ഊര്‍ജം നിറയുന്നു.. ആഴ്വാര്‍മാര്‍ വാമനനെ പലതരത്തില്‍ സ്തുതിചിട്ടുണ്ട്.... ആണ്‍ടാള് "ഉലകളന്ന പെരുമാളിനെ " കൊണ്‍ടാടിപ്പാടിയിരിക്കുന്നു...

 "അടി അള ഞാന്‍ " എന്നാ 610 - ) കുറലില്‍ തിരുവള്ളൂര്‍ വാമനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു...ഓരോ ഭരണാധികാരിയും വാമനനെ പോലെ മൂവുലകും കീഴടക്കത്തക്ക ശക്തി ആര്‍ജ്ജിചിരിക്കണമെന്നു ഉദ്ബോധിപ്പിക്കുന്നു... ബോധം കേട്ടുറങ്ങുന്ന, ജാഡ്യം വളര്‍ത്തുന്ന, ഉന്മേഷമില്ലാത്ത അവസ്ഥകള്‍ ചൈതന്യ നാശത്തെ ഉളവാക്കുന്നു... അതിനെ പുറം തള്ളികഴിഞ്ഞാല്‍ വാമനനെപ്പോലെ മൂവുലകം കീഴടക്കാന്‍ പറ്റുമെന്ന് നമ്മെ തിരുക്കുരുള്‍ അറിയിക്കുന്നു....വാമനന്റെ പ്രത്യക്ഷരൂപമായ സൂര്യനെ ആരാധിക്കുന്നവര്‍ക്ക് അസാധ്യമെന്നു തോന്നുന്നതെന്തും നേടാന്‍ കഴിയുമെന്നത് സത്യമാണ്..

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ... എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു... പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും.. സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം.. പ്രഭാത സൂര്യനെ വാമാനനായും , പ്രദോഷ സൂര്യനെ വരുണനായും സ്മരിക്കണം,ദര്‍ശിക്കണം...

യമരാജന്‍ യുധിഷ്ടിരനെ പരീക്ഷിക്കാന്‍ ചോദിച്ച ചോദ്യങ്ങളില്‍ സൂര്യനെ കുറിച്ച് ചോദിച്ചത് ഇവയാണ്..
യക്ഷന്‍ - ആരാണ് സൂര്യനെ ഉണര്‍ത്തുന്നത്
യുധിഷ്ടിരന്‍ - പരമമായ ബ്രഹ്മചൈതന്യം
യക്ഷന്‍ - ആരാണ് സൂര്യനെ അസ്തമിപ്പിക്കുന്നത്
യുധിഷ്ടിരന്‍ ...സൂര്യന്‍ സത്യത്തില്‍ അസ്തമിക്കുന്നില്ല...
യക്ഷന്‍ - ദിവസവും സംഭവിക്കുന്നവ എങ്ങനെയാണ്..
യുധിഷ്ടിരന്‍ - മിഥ്യയായ ലോകം ആകാശത്താല്‍ മൂടപ്പെട്ട ഒരുപാത്രമായി കാണപ്പെടുന്നു...രാവും പകലും വിരകുകള്‍ ...ആ വിറകുകളെ ജ്വളിപ്പിക്കുന്നത് സൂര്യന്‍ ... മാസങ്ങളും ഋതുക്കളും ഒരു തവിയായിത്തീര്‍ന്നു ഈ പാത്രത്തിലെ ചരാചര വസ്തുക്കളെയും നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു...

എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്.. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു, വളരുന്നു, ശക്തി ആർജ്ജിക്കുന്നു.. സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത് .. ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം..

ഒരു രോഗവും മരുന്നിനാലും ശാസ്ത്രത്തിനാലും നിര്‍മ്മാജ്ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല.. സൂര്യരശ്മിയാവട്ടെ എല്ലാ രോഗശമന ഔഷധങ്ങളിലും വെച്ച് മഹത്വമേറിയതും ഫലപ്രദവുമാണെന്ന സത്യത്തെ അംഗീകരിച്ചേ പറ്റു.... സൂര്യസ്നാനത്തില്‍ ക്ഷയം, നീര്‍കെട്ടു,  വാതം മുതലായ രോഗങ്ങളെ നിശേഷം ശമിപ്പിക്കുവാന്‍ സാദിച്ചിട്ടുണ്ടെന്നു തെളിവുകളുണ്ട്...

എല്ലാ ആഹാരപദാർത്ഥങ്ങളുടെയും ജനയിതാവ് സൂര്യനാണല്ലോ... ഊര്‍ജ്ജം ലഭിക്കാനും ഉന്മേഷലബ്തിക്കും രോഗവിമുക്തിക്കും സൂര്യരശ്മിയെപ്പോലെ നമ്മെ സഹായിക്കാന്‍ വേറൊന്നുമില്ല... വെയില്‍ കൊണ്ടുകൊണ്ട് സ്വേച്ചയാ മേഞ്ഞുനടക്കുന്ന പശുക്കളുടെ പാലിനും വെയിലത്ത്‌ കിടക്കുന്ന കായ്കനികള്‍ക്കും ഗുണമേറ്ന്നതിനുള്ള കാരണവും മറ്റൊന്നുമല്ല...ഭൂമിയില്‍ കാണുന്ന ശക്തികളെല്ലാം തന്നെ സൂര്യന്റെതാണ്... മഴയ്ക്ക് പെയ്യാനുള്ള ശക്തി, വായുവിനു വീശാനുള്ള കഴിവ്, നദിക്കു അനവരതം ഒഴുകാനുള്ള സാമര്‍ത്ഥ്യം തുടങ്ങി...സകല ശക്തിയും സൂര്യന്‍ നല്‍കിയതാണ്...

ഒന്നേ പറയാനുള്ളൂ, നല്ല ആരോഗ്യം കിട്ടാനാഗ്രഹിക്കുന്നവര്‍ ഇഷ്ടം പോലെ കാലത്തും വൈകിട്ടുമുള്ള പാടല രശ്മിയെ കണ്ണുകളാകുന്ന ജനാലകള്‍ വഴി ഉള്ളിലേക്ക് കടത്തിവിടണം...ശുദ്ധമായ ചുവന്ന രക്തം ഉല്‍പ്പാദിക്കപ്പെടും...ത്വക്ക്ശുദ്ധമാകും...ഊര്‍ജ്ജം ലഭിക്കും...മനസ്സ് ആനന്ദപൂര്‍ണ്ണമാകും ..ഈ പാടല കിരണം മാത്രമാണ് , നമുക്ക് വൈറ്റമിന്‍ "ഡി " എന്നാ അമൂല്യപോഷകം ദാനം ചെയ്യുന്നതെന്ന് ഓര്‍ക്കുക...വെയിലില്‍ ഉണക്കുന്ന ആഹാര സാധനങ്ങള്‍ വളരെ സമയംവെയില്‍ കൊള്ളിച്ചു എടുക്കുന്ന ജലം ഇവയ്ക്കും ഗുണം കൂടും.... —