ആറാം ഭാവത്തിൽ, ഏഴാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ

ദ്വിഷതി വിജിതാരാതിഃ കാമാതുരസ്സുഭഗസ്സുഖീ
ബഹുഭുഗഭിമാന്യാഢ്യശ്ശൂരസ്സരഗ്വിഷമാശയഃ
ധനസുഖവധൂഹീനോ ദീനോƒടനോƒലസധീർമ്മദേ
കുതനുരതനുശ്രാന്തോ ഭീരുശ്ച ഭാരഭൃദർക്കജേ.  

സാരം :-

ആറാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ ശത്രുക്കളെ ജയിക്കുന്നവനായും കാമാർത്തനായും സുഭഗതയും സുഖവും ഉള്ളവനായും വളരെ ഭക്ഷിക്കുന്നവനായും അഭിമാനവും പ്രഭുത്വവും ധനവും ഉള്ളവനായും ശൂരനായും രോഗമുള്ളവനായും വിഷമപ്രകൃതിയായും ഭവിക്കും.

ഏഴാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും ധനവും ഭാര്യാസുഖവും വേണ്ട വിധത്തിലില്ലാത്തവനായും ദൈന്യവും സഞ്ചാരക്ലേശവും അലസതയും കുത്സിതമായ ശരീരവും മുഷിഞ്ഞ വേഷവും ഏറ്റവും ശ്രമവും ഭയശീലവും ഉള്ളവനായും ഭാരങ്ങളെ വഹിക്കുന്നവനായും ഭവിക്കും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.