നാലാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ക്ഷേത്രേശദായേ സ്വജനോപകാരം
ക്ഷേത്രാഭിവൃദ്ധിം സുഖയാനസിദ്ധിം
പ്രാപ്നോതി നവ്യം ഗൃഹമർത്ഥലാഭം
സ്ഥാനപ്രശസ്തിം ച വധൂവിലാസം.

സാരം :-

ബലവാനായ നാലാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ ബന്ധുക്കൾക്കോ ബന്ധുക്കളിൽ നിന്നോ ഉപകാരവും കൃഷിഭൂമിയും ലഭിക്കുകയും കൃഷിഗുണവും സുഖവും വാഹനവും സിദ്ധിക്കുകയും നൂതനമായ ഗൃഹവും ധനങ്ങളും ലഭിക്കുകയും സ്ഥാനപ്രാപ്തിയും സ്ത്രീസുഖവും ഉണ്ടായിരിക്കുകയും ചെയ്യും.

********************************************************

ദായേ സുഖേശസ്യ ബലോജ്ഝിതസ്യ
സുഹൃദ്വിനാശം പിതൃമാതൃദീക്ഷാം
ജലാദ്ഭയം ക്ഷേത്രഗൃഹാർത്ഥയാന-
ഗവാം വിനാശം ലഭതേƒതിദുഃഖം

സാരം :-

ബലഹീനനും അനിഷ്ടഭാവസ്ഥിതനുമായ നാലാം ഭാവാധിപനായ ഗൃഹത്തിന്റെ ദശാകാലം ബന്ധുക്കൾക്ക് ഹാനിയും മാതാപിതാക്കന്മാരുടെ വിയോഗവും ജലത്തിൽ നിന്നു ഭയവും, കൃഷി, ഭൂമി, ഗൃഹം, ധനം, വാഹനങ്ങൾ, പശുക്കൾ ഇവയ്ക്ക് നാശം സംഭവിക്കുകയും വലിയ ദുഃഖങ്ങൾക്ക് സംഗതിയാവുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.