എട്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

രന്ധ്രേശദായേƒനൃണതാമുപൈതി
പശ്വർത്ഥഭൃത്യാഗമമായതായുഃ
വിവാദസംഗ്രാമനിവൃത്തിമിഷ്ട-
മിഷ്ടാശനം രോഗവിമോചനം ച.

സാരം :-

ബലവാനായ എട്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ പശുക്കളും ധനസമ്പത്തും ഭൃത്യന്മാരും ഉണ്ടാവുകയും ആരോഗ്യവും ആയുസ്സും ലഭിക്കുകയും വ്യവഹാരം, കലഹം എന്നിവയ്ക്ക് നിവൃത്തി കിട്ടുകയും സന്തോഷകരവും സംപൂർണ്ണവും ആയ ഭക്ഷണം ലഭിക്കുകയും ചെയ്യും.

************************************************************

രന്ധ്രേശദായേ വിബലേƒവമാനം
മൂർച്ഛാം മൃതിം വാ ഭ്രമണം ച നൈസ്വം
മൂത്രാമയം ഘോരരുജാപവാദ-
ദുഷ്കീർത്ത്യവജ്ഞാം കുരുതേ വിപത്തിം.

സാരം :-

ബലഹീനനായ എട്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ സ്ഥാനഭ്രംശം, സഞ്ചാരം, ദാരിദ്രം, ധനനാശം, പ്രമേഹം, മൂത്രകൃഛ്റം, അർശസ്സ് മുതലായ മഹാരോഗം, അപവാദം, ദുഷ്കീർത്തി, പലത്തരത്തിലുള്ള ആപത്തുകൾ ഇവ സംഭവിക്കുകയും മൂർച്ഛയോ മരണംതന്നെയോ അനുഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.