ഏഴാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ജായാപതേർവ്വീര്യയുതസ്യ ദായേ
പ്രാപ്നോതി കല്യാണമഹോത്സവാദീൻ
സമ്പാദ്യ വസ്ത്രാഭരണാനി ശയ്യാം
പ്രീതോ രമണ്യാം രമതേƒതിവീര്യഃ

സാരം :-

ബലവാനായ ഏഴാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ കല്യാണമഹോത്സവങ്ങളെ ചെയ്ക്കയും (വിവാഹം മുതലായത് നടത്തുകയും) വസ്ത്രാഭരണങ്ങളെയും ശയനോപകരണങ്ങളേയും സമ്പാദിക്കുകയും സ്വഭാര്യയോടുകൂടി രമിക്കുകയും ഏറ്റവും വീര്യവാനായിരിക്കുകയും ചെയ്യും.

***********************************************************

ദായേ സ്വകീയേ വിബലോ മദേശഃ
സ്ത്രീഹേതുകാർത്തിം പരദാരസംഗം
ഗുഹ്യാമയം ചാടനദുഃഖശോകം
ജാമാതൃപീഡാം കുരുതേ വിദാരം

സാരം :-

ബലഹീനനായ ഏഴാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ സ്ത്രീനിമിത്തം അനർത്ഥവും പരസ്ത്രീഗമനവും ഗുഹ്യരോഗവും (അർശസ്സ്, ഭഗന്ദരം, മൂത്രരോഗം മുതലായത് ) സഞ്ചാരവും പല പ്രകാരേണ ദുഃഖവും ശോകം മകളുടെ ഭർത്താവിന് ആപത്ത് അല്ലെങ്കിൽ കഠിനമായ ദുഃഖം ഇവയും സ്വഭാര്യാനാശവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.