പർവതയോഗത്തിൽ ജനികുന്നവൻ

ഉദയാസ്തകർമ്മഹിബുകേ
ഗ്രഹയുക്തേ രിഃഫനൈധനേ ശുദ്ധേ
യഃ കശ്ചിന്നവമഗതോ
യോഗോƒയം പർവതോ നാമ.

സാരം :-

ലഗ്നം, നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ കേന്ദ്രരാശികളിലും ഒമ്പതാം ഭാവത്തിലും ഏതെങ്കിലും ഗ്രഹങ്ങൾ നിൽക്കുകയും എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിൽ ഒരു ഗ്രഹവും നിൽക്കാതെ ഇരിക്കുകയും ചെയ്‌താൽ പർവതയോഗം ഭാവിക്കുന്നു.

കേന്ദ്രരാശികളിൽ ശുഭഗ്രഹങ്ങൾ നിൽക്കുകയും ആറാം ഭാവം, എട്ടാം ഭാവം എന്നീ ഭാവങ്ങൾക്ക് പാപഗ്രഹയോഗമില്ലാതിരിക്കുകയോ ശുഭഗ്രഹയോഗം വരികയോ ഗ്രഹയോഗം തന്നെയില്ലാതെയോ വരികയും ചെയ്യുക എന്നാൽ പർവതയോഗം ഭവിക്കും.

ലഗ്നാധിപനും പന്ത്രണ്ടാം ഭാവാധിപനും അന്യോന്യകേന്ദ്രരാശികളിൽ ബന്ധുഗ്രഹദൃഷ്ടിയോടുകൂടി നിന്നാലും പർവതയോഗം ഭവിക്കും.

ലഗ്നാധിപൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹം തന്റെ ഉച്ചരാശിയിലോ സ്വക്ഷേത്രരാശിയിലോ നിൽക്കുകയും ആ രാശി കേന്ദ്രത്രികോണരാശികളിലൊന്നായി വരികയും വേണം. ഇതും പർവതയോഗമാകുന്നു. 

മേൽപ്പറഞ്ഞ നാല് യോഗങ്ങളിൽ ആദ്യത്തെയൊഴിച്ച് ശേഷം മൂന്നും ഗ്രന്ഥാന്തരദൃഷ്ടങ്ങളാണ്.

***************************************

പർവ്വതയോഗേ ജാതോ
ഭൂപാലോ ധർമ്മവാൻ വിനീതശ്ച
ഗ്രാമപുരനഗരകർത്താ
ശ്രുതവാൻ സ്ഥിരകൃദ്യഗാന്തകീർത്തിസ്സ്യാൽ.

സാരം :-

പർവതയോഗത്തിൽ ജനിക്കുന്നവൻ രാജാവോ തത്തുല്യനോ ആയും ധർമ്മവാനായും വിനീതനായും ഗ്രാമം, നഗരം, രാഷ്ട്രം എന്നിവകളുടെ കർത്താവായും ശാസ്ത്രജ്ഞനായും സ്ഥിരകാര്യങ്ങളെ ചെയ്യുന്നവനായും യുഗാവസാനംവരെ കീർത്തിയുള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.