ദശേശാൽ സപ്തമസ്ഥസ്യ പാപസ്യാഹൃതൌ തദാ
മാനാർത്ഥപുത്രബന്ധുനാം നാശം നരപതേർഭയം
ദശേശാദ്ദാരയുക്തസ്യ ശുഭസ്യാപഹൃതൗശുഭം (സുഖം)
നീചശത്രുവിഹീനസ്യ മൃദ്ദ്വന്നാംബരഭൂഷണം.
സാരം :-
ദശാനാഥനായ ഗ്രഹത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം മാനത്തിനും അർത്ഥത്തിനും പുത്രനും ബന്ധുവിനും ഹാനിയും രാജാവിങ്കൽ നിന്ന് ഭയവും സംഭവിക്കാം.
ദശാനാഥനായ ഗ്രഹത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ശുഭഗ്രഹത്തിന്റെ അപഹാരകാലം മൃഷ്ടാന്നഭോജനവും വിശേഷവസ്ത്രാലങ്കാരസാധനങ്ങളും ലഭിക്കും. ഈ ശുഭഗ്രഹം തന്നെ നീചരാശിസ്ഥനും ശത്രുക്ഷേത്രഗതനുമല്ലാതെയിരിക്കയും വേണം.