ആറാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ

ഷഷ്ഠേശദായേ ബലപുഷ്ടിയുക്തേ
ശത്രുൻ വിനിഘ്നന്തി പരാക്രമേണ
ഔദാര്യമാരോഗ്യശരീരസൗഖ്യം
ഭൂരിശ്രിയം ധൈര്യമുപൈതി ജാതഃ

സാരം :-

ബലവാനും ഇഷ്ടഭാവസ്ഥനുമായ ആറാം ഭാവാധിപനയാ ഗ്രഹത്തിന്റെ ദശയിൽ പരാക്രമംകൊണ്ട് ശത്രുക്കളെ ജയിക്കുകയും ഔദാര്യവും ആരോഗ്യവും ശരീരസൗഖ്യവും വളരെ സമ്പത്തും ധൈര്യവും ലഭിക്കുകയും ചെയ്യും.

*****************************************************

വ്രണാർത്തിമുച്ചൈർവ്വിബലേƒരിനാഥേ
ചോരാദ് ഭയം മൃത്യുസമാനരോഗം
ദുഷ്കൃത്യമർത്ഥക്ഷയമപ്യകീർത്തി
പ്രേഷ്യത്വമഭ്യേതി വിപക്ഷഭീതിം

സാരം :-

ബലഹീനനായ ആറാം ഭാവാധിപനായ ഗ്രഹത്തിന്റെ ദശയിൽ മുറിവ്, വ്രണം എന്നിവ സംഭവിക്കുകയും കള്ളന്മാരിൽ നിന്ന് ഭയവും മരണസമാനങ്ങളായ രോഗങ്ങൾ ഉണ്ടാവുകയും ദുഷ്കൃത്യങ്ങളും അർത്ഥനാശവും ദുഷ്കീർത്തിയും സംഭവിക്കുകയും അന്യന്മാരുടെ ഭൃത്യപ്രവൃത്തി ചെയ്കയും ശത്രുക്കളിൽ നിന്ന് ഉപദ്രവം നേരിടുകയും ചെയ്യും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.