കുണ്ഡലയോഗത്തിൽ ജനിക്കുന്നവൻ

ക്രമസംസ്ഥിതൈർഗ്രഹേന്ദ്രൈ-
രഭിതോƒപ്യേകാന്തരസ്ഥിതൗ ഖചരൗ
ദ്വ്യന്തരിതൗ വാ ബലിനൗ
യോഗോƒയം കുണ്ഡലോ നാമ.

സാരം :-

ലഗ്നരാശിയിൽ നിന്ന് തുടങ്ങി സൂര്യാദിഗ്രഹങ്ങൾ ഒന്നിടയിട്ട രാശികളിൽ നിന്നാലും ഈ രണ്ടു രാശികളിടയിട്ടു നിന്നാലും ഈരണ്ടു ഗ്രഹങ്ങൾ വീതം ചേർന്നു നിന്നാലും കുണ്ഡലയോഗം സംഭവിക്കുന്നു.

***********************************************

കുണ്ഡലയോഗേ ജാതഃ
പരാർത്ഥഭാക് പ്രകോപപരിതോഷഃ
കാവ്യകലാസ്വതിനിപുണോ
ഹീനായുസ്സ്വല്പതനയശ്ച.

സാരം :-

കുണ്ഡലയോഗത്തിൽ ജനിക്കുന്നവൻ അന്യന്മാരുടെ ദ്രവ്യം ലഭിക്കുന്നവനായും വേഗത്തിൽ സന്തോഷവും കോപവും സംഭവിക്കുന്നവനായും കാവ്യങ്ങളിലും കലാവിദ്യകളിലും നൈപുണ്യമുള്ളവനായും ദീർഘായുസ്സില്ലാത്തവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും.