പാകേശാദഷ്ടസ്ഥസ്യ പാപസ്യാപഹൃതൗ ഭയം
നിധനം കുത്സിതാന്നം ച ചോരാഗ്നിനൃപപീഡനം.
തത്ര സ്ഥിതസ്യ സൗമ്യസ്യ ഭുക്തൗ ബലവതശ്ശുഭം
ഭുക്ത്യാദൗ ശോഭനം കിം തു ഹ്യന്ത്യേ കഷ്ടം ച നിർദ്ദിശേൽ.
സാരം :-
ദശാനാഥനായ ഗ്രഹത്തിന്റെ എട്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ അപഹാരകാലം അന്നപാനാദിഗുണങ്ങൾക്ക് ഹാനിയും ചോരാരിപീഡയും രാജകോപവും രോഗം മരണം മുതലായ അനർത്ഥങ്ങളും സംഭവിക്കും. ഇവിടെ അപഹാരനാഥനായ ഗ്രഹം ബലവാനായ ശുഭഗ്രഹമാണെങ്കിൽ ശുഭഫലം തന്നെ പറയാമെങ്കിലും അപഹാര അന്ത്യം ഏറ്റവും കഷ്ടഫലം തന്നെ എന്ന് അറിഞ്ഞുകൊൾകയും വേണം.