ശർക്കരാ ച രജനീ തുരംഗമഃ
പീതധാന്യമപി പീതമംബരം
പുഷ്യരാഗലവണാനി കാഞ്ചനം
പ്രീതയേƒസുരഗുരോഃ പ്രദീയതാം
സാരം :-
വ്യാഴം അനിഷ്ടനായാൽ പഞ്ചസാര, മഞ്ഞൾ, കുതിര, ചെന്നെല്ല് മുതലായ പീതധാന്യങ്ങൾ, മഞ്ഞപ്പട്ട്, പുഷ്യരാഗരത്നം, ഉപ്പ്, സ്വർണ്ണം എന്നിവ ദാനം ചെയ്കയും വ്യാഴത്തിന്റെ മന്ത്രങ്ങൾകൊണ്ട് ജപഹോമനമസ്കരാദികൾ ചെയ്കയും വിഷ്ണുവിനെ ഭജിക്കുകയും മഞ്ഞനിറത്തിലുള്ള പൂക്കൾകൊണ്ട് പൂജിക്കയും ബ്രാഹ്മണഭോജനം നടത്തുകയും മഞ്ഞപ്പട്ടും മഞ്ഞപുഷ്യരാഗരത്നവും ധരിക്കുകയും വേണം.