മാന്ദിത്രികോണം ഭവനം വിലഗ്നം
തർദ്ദ്വാദശാങ്കാംശകഭം ച വാ സ്യാൽ
മന്ദീശ്വരാധിഷ്ഠിതകോണഭം വാ
തൽസപ്തമസ്യാപി വദന്തി സന്തഃ
സാരം :-
ഗുളികൻ നിൽക്കുന്ന രാശിയോ അതിന്റെ ത്രികോണരാശികളായ അഞ്ചാം ഭാവം ഒമ്പതാം ഭാവം എന്നീ ഭാവങ്ങളോ ഗുളികനവാംശകരാശിയോ ദ്വാദശാംശകരാശിയോ ഗുളികഭാവനാധിപനായ ഗ്രഹം നിൽക്കുന്ന രാശിയോ അതിന്റെ ഏഴാം ഭാവമായ രാശിയോ ഈ രാശികളുടെ ത്രികോണരാശികളോ ജന്മലഗ്നമായി വിചാരിക്കണം.