അർത്‌ഥേശാദ്ധനനിധവ്യയേഷു സൗമ്യാഃ
കാമേശാച്ശൂഭസുഖരന്ധ്രഗാശ്ച തദ്വൽ
വേശ്മേശാൽ ഖസുഖഭവേഷുസൂരിശുക്ര-
ക്ഷ്മാപുത്രാ ഹരിഹരവിധ്യഭിഖ്യയോഗാഃ
സാരം :-
രണ്ടാം ഭാവാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ 2 - 8 - 12 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ഹരിയോഗം അനുഭവിക്കും.
ഏഴാം ഭാവാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ 9- 4- 8 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ഹരയോഗം അനുഭവിക്കും.
നാലാം ഭാവാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ 4 - 10 - 11 എന്നീ ഭാവങ്ങൾ വ്യാഴവും ശുക്രനും ചൊവ്വയും നിന്നാൽ ബ്രഹ്മയോഗം അനുഭവിക്കും.
നിഖില നിഗമവിദ്യാപാരഗസ്തത്വവേദീ
സകലഗുണസമേതശ്ചാരുഭാഷീ ച കാമീ
വിജിതവിമതവർഗ്ഗസ്സർവ്വജീവോപകർത്താ
ഹരിഹരവിധിയോഗേ പുണ്യകർമ്മാ ച ജാതഃ.
ഹരിഹരബ്രഹ്മയോഗത്തിൽ ജനിക്കുന്നവൻ സകല നിഗമങ്ങളുടേയും സാരത്തെ അറിയുന്നവനായും എല്ലാ ഗുണങ്ങളും ഉള്ളവനായും മനോഹരമായി പറയുന്നവനായും കാമിയായും ശത്രുസംഘത്തെ ജയിക്കുന്നവനായും സകല ജീവികൾക്കും ഉപകാരത്തെ ചെയ്യുന്നവനായും പുണ്യങ്ങളെ ചെയ്യുന്നവനായും ഭവിക്കും.