അവയോഗാദി ദ്വാദശയോഗങ്ങൾ

ദുസ്ഥൈർഭാവഗൃഹേശ്വരൈരശുഭസം-
യുക്തേക്ഷിതൈർവ്വാ ക്രമാൽ
ഭാവൈസ്സ്യുസ്ത്വവയോഗനിസ്സ്വമൃതയ
സ്സംജ്ഞാ കുഹുഃ പാമരഃ
ഹർഷോ ദുഷ്കൃതിരിത്യഥാപി സരളോ
നിർഭാഗ്യദുര്യോഗകൗ
യോഗാ ദ്വാദശ തേ ദരിദ്രവിമലേ
പ്രോക്താ വിപശ്ചിജ്ജനൈഃ

സാരം :-

ലഗ്നാദികളായ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി ദുഃസ്ഥാനങ്ങളിൽ നിൽക്കുകയും ഭാവങ്ങളിൽ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടായിരിക്കുകയും ഭാവത്തിനും ഭാവാധിപനായ ഗ്രഹത്തിനും ശുഭഗ്രഹയോഗദൃഷ്ടി സംബന്ധമില്ലാതെ വരികയും ചെയ്‌താൽ ലഗ്നം മുതൽ ഉള്ള പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ട് അവയോഗാദികളായ പന്ത്രണ്ടു യോഗങ്ങൾ സംഭവിക്കും.

1. അവയോഗം
2. നിസ്സ്വയോഗം
3. മൃതിയോഗം
4. കുഹുയോഗം
5. പാമരയോഗം
6. ഹർഷയോഗം
7. ദുഷ്കൃതിയോഗം
8. സരളയോഗം
9. നിർഭാഗ്യയോഗം
10. ദുര്യോഗയോഗം
11. ദരിദ്രയോഗം
12. വിമലയോഗം

 മേൽപ്പറഞ്ഞവയാണ് അവയോഗാദി ദ്വാദശയോഗങ്ങൾ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.