പാകേ കുളീരഗേന്ദോഃ
ധനധാന്യക്ഷേത്രലാഭഭാഗ്ഭവതി
ജ്യോതിർജ്ഞാനകലാജ്ഞോ
ഗുഹ്യരുഗാർത്തോ വനാദ്രിദുർഗ്ഗചരഃ
കർക്കിടകം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം ധനധാന്യങ്ങളും കൃഷിഭൂമിയും ലഭിക്കുകയും ജ്യോതിഷത്തിലും കലാവിദ്യകളിലും പരിചയം സിദ്ധിക്കുകയും ആർശസ്സ്, ഭഗന്ദരം മുതലായ ഗുഹ്യവ്യാധികൾ പിടിപെടുകയും കാട്, മല, കോട്ട മുതലായ ദുർഗ്ഗമമാർഗ്ഗങ്ങളിൽ സഞ്ചരിക്കയും ഫലമാകുന്നു.