ദുഃഖജീവ്യനൃതവാഗവിവേകീ
വഞ്ചകോ മൃതസുതോപ്യനപത്യഃ
നാസ്തികോƒല്പകുജനം ഭജതേƒസൌ
ഘസ്മരോ ഭവതി പാമരയോഗേ.
സാരം :-
പാമരയോഗത്തിൽ ജനിക്കുന്നവൻ കൃഛ്റജീവിയായും കളവു പറയുന്നവനായും അവിവേകിയായും വഞ്ചിക്കുന്നവനായും പുത്രമരണമോ സന്താനഹീനതയോ ഉള്ളവനായും ദൈവവിശ്വാസവും മതനിഷ്ഠതയും ഇല്ലാത്തവനായും നിസ്സാരന്മാരും നിന്ദ്യന്മാരും ആയ ജനങ്ങളെ ആശ്രയിക്കുന്നവനായും അധികം ഭക്ഷിക്കുന്നവനായും ഭവിക്കും.