സോച്ചസ്വർക്ഷസുഹൃൽഗൃഹേ സുരഗുരൗ
കേന്ദ്രത്രികോണാർത്ഥഗൈർ-
വ്വാഗീശേന്ദുജഭാർഗ്ഗവൈരിഹ സര-
സ്വത്യാഖ്യയോഗോ ഭവേൽ
വിഖ്യാതസ്സുകവിസ്സുപുത്രദയിതോ
നിശ്ശേഷശാസ്ത്രേഷ്വലം
നിഷ്ണാതോ നിപുണോ ധനീ നിഖിലവ-
ന്ദ്യോƒസ്മിൻ സ്വയം വാക്പതിഃ
സാരം :-
വ്യാഴം ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ബന്ധുക്ഷേത്രത്തിലോ ബലവാനായി നിൽക്കുക. ബുധനും വ്യാഴവും ശുക്രനും ലഗ്നം 2-4-5-7-9-10 എന്നീ ഭാവങ്ങളിലെവിടെയെങ്കിലും ഒരുമിച്ചോ പ്രത്യേകമായോ നിൽക്കുക എന്നാൽ സരസ്വതീയോഗം അനുഭവിക്കും.
സരസ്വതീയോഗത്തിൽ ജനിക്കുന്നവൻ പ്രസിദ്ധനായും സൽക്കവിതാകർത്താവായും നല്ല ഭാര്യാപുത്രന്മാരോടുകൂടിയവനായും സകലശാസ്ത്രങ്ങളിലും നിപുണനായും സാമർത്ഥ്യശാലിയായും ധനവാനായും സകലജനാരാധ്യനായും ബൃഹസ്പതിതുല്യനായും ഭവിക്കും.